scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Oct 8, 2025

ഒക്ടോബർ ഏഴു - ٧ أكتوبر – طوفان الأقصى

 ഒക്ടോബർ ഏഴു - ٧ أكتوبر – طوفان الأقصى

ഒക്ടോബർ ഏഴു 

ലോകം നോക്കി നിന്ന രണ്ടു വർഷങ്ങൾ

ഒക്ടോബർ ഏഴു 

ഇസ്രായേൽ നരമേധത്തിന്റെ രണ്ടു വർഷങ്ങൾ

ഒക്ടോബർ ഏഴു 

അവസാനത്തിന്റെ തുടക്കം 

ഒക്ടോബർ ഏഴു 

ലോകം സയണിസത്തെ വെറുത്ത രണ്ടു വർഷങ്ങൾ 

പലസ്തീൻ പ്രശ്നം ആരംഭിച്ചത് 

ഒക്ടോബർ ഏഴിനല്ല

1948 ലെ അധിനിവേശത്തിന്റെ തുടർച്ച

ഒക്ടോബർ ഏഴു 

ബ്രിട്ടൻ കോളനികളോട് കാണിച്ച അക്രമത്തിന്റെ ബാക്കി പത്രം 

ഒക്ടോബർ ഏഴു 

ഇസ്രയേലിന്റെ ദാർഷ്ട്യത്തിനേറ്റ തിരിച്ചടി

ഒക്ടോബർ ഏഴു  

ഗ്രേറ്റർ കൊച്ചിയേക്കാൾ ചെറിയ ഒരിടം  

അവിടെ പിടിക്കപ്പെട്ട ബന്ദികളെ കണ്ടെത്താൻ പോലും കഴിയാതെ  

ഇസ്രയേലിന്റെ വലിയ സൈനിക ശക്തി നാണംകേട്ടുകൊണ്ടിരിക്കുന്നതിന്റെ രണ്ടാണ്ട് 

ഒക്ടോബർ ഏഴു 

കഴിഞ്ഞ ഏഴു പതിറ്റാണ്ടോളമായി, ഓരോ ദിവസവും തങ്ങൾ അനുഭവിച്ചു കൊണ്ടിരുന്ന ആക്രമണങ്ങൾക്ക് ചെറിയ തിരിച്ചടി നൽകിയതിന്റെ,

വിമോചന പോരാട്ടങ്ങൾക്ക് ശക്തിയും ധൈര്യവും പകർന്ന ദിനം 


ഒക്ടോബർ ഏഴു 

ലോകം സുഭിക്ഷതയോടെ തീന്മേശക്ക് മുന്നിലിരിക്കുമ്പോൾ, ഭക്ഷണം തടഞ്ഞു കുട്ടികളെ പട്ടിണിക്കിട്ടു കൊന്ന ഇസ്രയേലിന്റെ ക്രൂരതകൾക്ക് സാക്ഷ്യം വഹിച്ചതിന്റെ രണ്ടു വർഷങ്ങൾ


ഒക്ടോബർ ഏഴു 

സ്‌പെയിനിന്റെ നായകത്വത്തിൽ യൂറോപ്പ് ജനത മുഴുവൻ ഫലസ്തീന് വേണ്ടി എഴുന്നേറ്റ് നിന്നതിന്റെ വാർഷികാഘോഷം 


ഒക്ടോബർ ഏഴു 

നെതന്യാഹു യു എൻ പൊതു സഭയിൽ പരസ്യമായി അവഹേളിക്കപ്പെട്ടു ഒറ്റപ്പെട്ടതിന്റെ രണ്ടു വർഷങ്ങൾ  


ഒക്ടോബർ ഏഴു 

ഇസ്രയേലിന്റെ വീക്ക് പോയിന്റ് തുറന്നു കാട്ടിയ ദിനം 


ഒക്ടോബർ ഏഴു 

പലസ്‌തീന്‌ വേണ്ടി ലോകം ഒന്നടങ്കം സംസാരിക്കാൻ തുടങ്ങിയതിന്റെ രണ്ടു വർഷങ്ങൾ 


ഒക്ടോബർ ഏഴു  

സമുദ്രത്തിന് അപ്പുറം അമേരിക്കൻ ഹൃദയങ്ങളുടെ മൂന്നിൽ ഒരുഭാഗം  

പലസ്തീന്റെ വേദനയിൽ ചേർന്നത്തിന്റെ വാർഷികം 


ഇരുട്ട് മാറി വെളിച്ചം വരും

ഫലസ്തീൻ സ്വാതന്ത്രമാവും  

hafeezkv


#hfz #freepalestine #gaza #oct7 #October7





English Translation 


October 7

Two years the world stood watching.


October 7

Two years of Israel’s brutal massacres.


October 7

The beginning of the end of occupation.


October 7

Two years the world despised Zionism.


The Palestinian struggle

did not begin on October 7;

it is the continuation of an occupation that started in 1948.


October 7

The final chapter of Britain’s colonial aggression.


October 7

The day Israel’s arrogance faced a striking blow.


October 7

In a land smaller than Greater Kochi,

the mighty Israeli army could not even locate its captives—

two years marked by its humiliation.


October 7

A small retaliation after seven decades of daily assaults,

a day that inspired courage and strength

in the fight for liberation.


October 7

Two years of witnessing Israel’s cruelty,

starving children while the world dined in abundance.


October 7

The anniversary of Europe rising for Palestine,

led by Spain, uniting its people in solidarity.


October 7

Two years since Netanyahu was publicly humiliated

and left isolated at the UN General Assembly.


October 7

The day that exposed Israel’s weakness.


October 7

The day the world began speaking with one voice for Palestine.


October 7

The day 35% of the American people

stood with Palestine.


Darkness will fade,

light will return.

Palestine will be free.

Hafeezkv

#hfz #FreePalestine #Gaza #Oct7

Arabic Translation 





٧ أكتوبر


٧ أكتوبر

عامان والعالم يقف شاهداً متفرّجاً.


٧ أكتوبر

عامان من مجازر إسرائيل الوحشية.


٧ أكتوبر

بداية النهاية للاحتلال.


٧ أكتوبر

عامان والعالم يمقت الصهيونية.


القضية الفلسطينية

لم تبدأ في السابع من أكتوبر،

بل هي امتداد لاحتلال بدأ عام ١٩٤٨.


٧ أكتوبر

الفصل الأخير من إرث الاستعمار البريطاني.


٧ أكتوبر

اليوم الذي ارتطمت فيه غطرسة إسرائيل بصفعة موجعة.


٧ أكتوبر

في بقعة أصغر من غرَيْتر كوتشي،

عجز جيش إسرائيل الجبّار عن العثور على أسراه—

عامان من الخزي والمهانة.


٧ أكتوبر

ردّ ضئيل بعد سبعة عقود من العدوان اليومي،

يومٌ منح المقاومة عزيمةً وقوةً في مسيرة التحرير.


٧ أكتوبر

عامان من شهادة العالم على جرائم إسرائيل،

تجويع الأطفال فيما البشر يرفلون على موائد الرفاه.


٧ أكتوبر

ذكرى انتفاض أوروبا من أجل فلسطين،

بقيادة إسبانيا التي وحّدت شعوبها تضامناً.


٧ أكتوبر

عامان على إذلال نتنياهو علناً

وعزلته في الجمعية العامة للأمم المتحدة.


٧ أكتوبر

اليوم الذي كشف نقاط ضعف إسرائيل.


٧ أكتوبر

اليوم الذي بدأ فيه العالم يتحدث بصوتٍ واحد من أجل فلسطين.


٧ أكتوبر

اليوم الذي وقف فيه ثلث الشعب الأمريكي تقريباً

إلى جانب فلسطين.

الظلام سيزول،

والنور سيعود.

وفلسطين ستتحرر.


#hfz #فلسطين_حرة #غزة #٧_أكتوبر

 





Share/Bookmark

Jan 14, 2025

ഇന്ത്യയിലെ ആദ്യ മുസ്‌ലിം അധ്യാപികയ്ക്ക് ഗൂഗിളിന്റെ ആദരം, ആരാണ് ഫാത്തിമ ഷെയ്ക്?

ഇന്ത്യയിലെ ആദ്യ മുസ്‌ലിം 

അധ്യാപികയ്ക്ക് 

ഗൂഗിളിന്റെ ആദരം, 

ആരാണ് ഫാത്തിമ ഷെയ്ക്? 

 1831 ജനുവരി 9ന് മഹാരാഷ്ട്രയിലെ പൂനയിൽ ആണ് ഫാത്തിമ ജനിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ അദ്ധ്യാപികയാണ് ഫാത്തിമ ഷെയിഖ്...

ഇതിഹാസങ്ങളായിരുന്ന ഫൂലെ ദമ്പതിമാരുടെ അടുത്ത സഖിയായിരുന്നു ഫാത്തിമ. 

1847-48ൽ പൂനയിലെ ഭീദെവാദായിൽ ആണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ വിദ്യാലയം തുറക്കുന്നത്. അത് ഫാത്തിമയും ഫൂലെ ദമ്പതിമാരും കൂടിയാണ് തുറന്നത്. 

ആ വിദ്യാലയത്തിൽ ദളിതർ, ആദിവാസികൾ തുടങ്ങിയ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിലെ  പെൺകുട്ടികൾക്ക് പഠിക്കാൻ സൌകര്യം ഉണ്ടായിരുന്നു...

മഹാനായ അയ്യങ്കാളി ഇവിടെ വിദ്യാഭ്യാസത്തിനായി ഉജ്വല സമരങ്ങൾ നടത്തുന്നതിന് അര നൂറ്റാണ്ട് മുൻപായിരുന്നു ഇത് എന്നത് അവരുടെ മഹത്വം വിളിച്ചറിയിക്കുന്നുണ്ട്...

ഫാത്തിമ സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി ഫൂലെ ദമ്പതിമാരോടൊപ്പം പ്രവർത്തിച്ചു..

ബ്രാഹ്മണ മേധാവിത്തത്തെയും ജാതി വ്യവസ്ഥയെയും ശക്തമായി എതിർത്തു. അതിനെതിരെയുള്ള പോരാട്ടത്തിിന്റെ ഭാഗമായി സ്ത്രീകൾക്കും ദളിതർക്കും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി അവർ പ്രവർത്തിച്ചു.

അവർ പൂനെയിൽ മസ്ജിദ് സീറത്ത് സ്കൂൾ തുറന്നു


Share/Bookmark

Dec 17, 2024

ആലിയാ അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം - പങ്കെടുത്തവരുടെ അനുഭവക്കുറിപ്പിലൂടെ

 ആലിയാ അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം - 
പങ്കെടുത്തവരുടെ അനുഭവക്കുറിപ്പിലൂടെ 


2024 ഡിസംബർ 14 15 തീയതികളിൽ കാസർകോട് ആലിയ അറബിക് കോളേജിൽ വെച്ച് നടന്ന ആലിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത വിവിധ വർഷങ്ങളിൽ ആലിയാ കോളേജിലും മദ്രസയിലും ബനാത്തിലും പഠിച്ചവരുടെ സമ്മേളനത്തെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ ഇവിടെ ക്രോഡീകരിക്കുന്നു



  •   ടി. ഇ. എം. റാഫി വടുതല
ആലിയാ, നീ എത്ര ധന്യം.
ചെമ്മനാട്ടുകാരേ, നിങ്ങൾ എത്ര ഹൃദ്യം .
*************************
കാസര്‍കോട് ആലിയ കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വളരെ ആവേശത്തോടെ സമാപിച്ചു.
അല്ലാഹുവിനു സ്തുതി.
ആദ്യ കാല ബാച്ചിലെ ഒ.പി. അബ്ദുസ്സാം  മൗലവി മുതൽ അവസാന വർഷം പഠിച്ചിറങ്ങിയ വിദ്യാത്ഥി വിദ്യാത്ഥിനികൾ വരെയുള്ള നീണ്ട തലമുറകളുടെ ജനപ്രവാഹം.
 നക്ഷത്രങ്ങൾ പുഞ്ചിരിച്ച സ്നേഹ സംഗമം.
 പുസ്തകത്താളുകളിൽ നിന്ന് ജീവിതത്തിനു ദിശാ ബോധം നിണ്ണയിച്ചു തന്ന
 ഗുരുവര്യന്മാർ .
കെ.വി. ഉസ്താദ്, കെ.എം. ഉസ്താദ്, സി.എൽ ഉസ്താദ്, ഹൈദർ ഉസ്താദ് ഇവർക്കൊപ്പം പല സന്ദർഭങ്ങളിലായി ആലിയയിൽ സേവനം ചെയ്ത ചിറ്റടി ഉസ്താദ് മുതലുള്ള നൂറോളം പൂർവ്വ അധ്യാപകർ. 

ത്വാഈ ഉസ്താദ് മുതൽ...... എൻ. മുഹമ്മദ് ഉസ്താദ് വരെയുള്ള പരേതരായ ഗുരുനാഥന്മാർ. അല്ലാഹുവേ നീ അവരെ ആദരിക്കേണമേ നിൻ്റെ സ്വർഗത്തിൽ.

വാർദ്ധകൃത്തിൻ്റെ ഗരിമയും യുവത്വത്തിൻ്റെ പൊലിമയും ഉൾചേർന്ന വലിയ മഹാ സംഗമം.

Share/Bookmark

May 4, 2023

#Yemen Diaries - അസ്ഹാബുൽ ജന്ന (أَصْحَابَ الْجَنَّةِ)യിൽ

#Yemen Diaries - അസ്ഹാബുൽ ജന്ന

 (أَصْحَابَ الْجَنَّةِ)യിൽ 

യമൻ കാല അനുഭവങ്ങൾ കുറിച്ചിടാനുള്ള ഒരു ശ്രമമാണ്..

ഒരു ദിവസം ഒരു യമൻ ഫോട്ടോയും (കൂടെ കഥയും!) എന്ന എപ്പിസോഡ് ഇവിടെ ആരംഭിക്കുന്നു 

അല്പം ചരിത്ര വിവരണത്തോടെ തന്നെ ആവാം തുടക്കം

        ഖുർആനിൽ സൂറത്ത് കലമിൽ (سورة القلم) അസ്ഹാബുൽ ജന്ന (أَصْحَابَ الْجَنَّةِ) എന്ന നാട്ടുകാരെക്കുറിച്ചു പരാമർശമുണ്ട്. 17 മുതൽ 32 വരെ ആയത്തുകളിൽ ആണ് അത് വിവരിക്കുന്നത്, തോട്ടക്കാരുടെ കഥ.

    അവർ നല്ല കൃഷി നടത്തി, വിളവെടുക്കാൻ വേണ്ടി വെളുപ്പിന് തന്നെ തോട്ടത്തിലേക്ക് തിരിച്ചു, അതിനിടയിൽ യാചകരെ ഒഴിവാക്കാൻ വേണ്ടിയുള്ള ഏർപ്പാടും ചെയ്തു. അവർ നടന്നു സ്ഥലത്തെത്തിയപ്പോഴേക്കും തങ്ങൾക്ക് വഴി തെറ്റിപ്പോയി എന്ന സംശയമായി. എന്നാൽ വഴി തെറ്റിയതല്ലായിരുന്നു .. നാഥൻ അവരുടെ തോട്ടം കീഴ്മേൽ മറിച്ചതായിരുന്നു. വെള്ളം കയറാത്ത / ഇറങ്ങാത്ത ഭൂമിയാക്കി അതിനെ മാറ്റി എന്നതാണ് സംഭവ കഥയുടെ സംഗ്രഹം.  

        എന്റെ യമൻ വാസ കാലത്ത് ഒട്ടുമിക്ക വീക്കെന്റുകളിലും ഞങ്ങൾ കുടുംബ സമേതം കറങ്ങാൻ പോകുമായിരുന്നു. വ്യാഴാച ഉച്ച മുതൽ ശനി രാവിലെ വരെയാണ് ഫ്രീ ടൈം. ഞാനും ബോംബെ സുഹൃത്ത് മുദ്ദസിർ, പിന്നെ കോഴിക്കോട്ടുകാരായ  രണ്ടു മലയാളി സുഹൃത്തുക്കൾ ഫൈസലും റഷീദും, അവരുടെ കുടുംബവും, ഇതായിരുന്നു ഞങ്ങളുടെ ടീം. ചിലപ്പോൾ മംഗലാപുരത്തുകാരായ ഷാഹിദ്,  മിക്ദാദ്, റഹീം, ബാംഗ്ലൂർകാരൻ റിയാസ് എന്നിവരും ഉണ്ടാവാറുണ്ട്.  


Share/Bookmark

Apr 5, 2023

മരുന്നിട്ടു കൊടുക്കാൻ നിൽക്കരുത്

 മരുന്നിട്ടു കൊടുക്കാൻ നിൽക്കരുത് 


നിങ്ങൾ മരുന്നിട്ടു കൊടുക്കരുത് 

അതായിരുന്നു രാജ കല്പന 

ശ് ശ് , ജനാധിപത്യത്തിൽ  "രാജ" എന്ന് പറയാൻ പറ്റുമോ?! 

പഴയ ജനാധിപത്യത്തിൽ അങ്ങനെയൊന്നും പറ്റില്ല, ചിന്തിക്കാനേ വയ്യ

എന്നാൽ ന്യൂ ജെൻ ജനാധിപത്യത്തിലെ വയസ്സന്മാർക്ക് ഇപ്പോൾ ഇതൊക്കെയാണ് പഥ്യം 


ഫാസിസ്റ്റു  സംഘ് പരിവാർ സർവ്വതിലും വിദ്വേഷം പടർത്തി അഴിഞ്ഞാടുന്ന സമയത്തു, കേരളം എങ്ങനെയെങ്കിലും കുട്ടിച്ചോറാക്കി തങ്ങളുടെ അധീനതയിൽ വരുത്താനുള്ള കൊണ്ട് പിടിച്ച ശ്രമം നടക്കുമ്പോൾ

ജനങ്ങളുടെ നടുവൊടിക്കുന്ന ഇത്തരം മരുന്നുകൾ സ്വന്തം കുഴി തോണ്ടാനുള്ള ആയുധം നൽകലാണെന്നു, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാനുള്ള ആർജ്ജവം കാണിക്കുന്ന ഒരുത്തനും തന്നെ ഇടതു സംഘങ്ങളിൽ ഇല്ലേ? അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുന്ന സമയത്ത് എന്ത് വേദമോതിയിട്ടും കാര്യമില്ല എന്നറിയാം, അല്ലെങ്കിലും കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് എന്ത് കാര്യം അല്ലെ?! അധികാരമൊഴിഞ്ഞു ചമ്രം പടിഞ്ഞു കോലായിൽ കാലും നീട്ടി ഇരിക്കുമ്പോൾ ഇതൊക്കെ അയവിറക്കാനുള്ള അവസരം ഉണ്ടാകുമായിരിക്കും അല്ലെ?!


Share/Bookmark

Jun 27, 2022

ഡോ. ഐ.എം. വിജയൻ; ഒരേയൊരു ഐ.എം. വിജയൻ.

 ഡോ. ഐ.എം. വിജയൻ; ഒരേയൊരു ഐ.എം. വിജയൻ.

ഇന്ത്യൻ ഫുട്ബോളിലെ സംഭാവനകൾ പരിഗണിച്ച് ഐ.എം.വിജയന് റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബഹുമതി.

ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയൻ ആണ്.

അമ്പതുകളുടെ അവസാനത്തിലാണ്.

ആംസ്റ്റർഡാമിൽ ദ്രായർ എന്ന് പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. പെട്രൊനെല്ല ബെർനാഡ ദ്രായർ. അയാക്സിന്റെ സ്റ്റേഡിയത്തിലെ തൂപ്പുകാരി. ഭർത്താവ് മരിച്ചപ്പോൾ സ്റ്റേഡിയം വൃത്തിയാക്കുന്ന പണി കൊണ്ട് മക്കളെ നോക്കി. ആ പണം കൊണ്ട് അതിലൊരുത്തനെ അയാക്സിൽ ഫുട്ബോൾ കളിക്കാനും പഠിക്കാനും വിട്ടു. കളിച്ച് കളിച്ച് ഫുട്ബോളെല്ലാം അവനായി മാറി.  ഇപ്പോ അയാളുടെ പേരിലാണ് ആ സ്റ്റേഡിയം. അമ്മ തൂപ്പുകാരിയായിരുന്ന സ്റ്റേഡിയം. യൊഹാൻ ക്രൈഫ് അരീന.


Share/Bookmark

Jun 23, 2022

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍:

 സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍:


സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ

ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു തരികയും മുടി കെട്ടി ഒരുക്കി സ്കൂളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്ന അമ്മ ഇനി ഇല്ല എന്ന് ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല. കൊല്ലത്ത് മൺറോതുരുത്തിലെ സ്കൂളിൽ നിന്ന് അടുത്ത വീട്ടിലെ ചേച്ചിയാണ് അന്ന് കൂട്ടിക്കൊണ്ടു വന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും കൂടെ തന്നെ ഇരിക്കണമെന്നും ആരൊക്കെയോ പറഞ്ഞു. കരച്ചിലിന്റെ നനവുള്ള ശബ്ദങ്ങൾ, കെട്ടുപോയ പൂക്കളുടെ മരണ ഗന്ധം... ശ്വാസം നിലച്ചതു പോലെ നിലത്ത് തളർന്നു കിടന്ന ആ ദിവസം എങ്ങനെ മറക്കാനാണ്?


Share/Bookmark

Jan 2, 2022

പുതിയ വർഷത്തിലേക്ക് സ്വാഗതം

 പ്രിയരേ

പുതിയ വർഷത്തിലേക്ക് സ്വാഗതം

സാധാരണ ഗതിയിൽ എല്ലാ ആളുകളും പുതുവർഷത്തിൽ കുറെ തീരുമാനങ്ങൾ എടുക്കുകയും ചിലതു പൊതു ഇടങ്ങളിലും മുഖ പുസ്തക താളുകളിൽ കൂടിയും പരസ്യപ്പെടുത്തുകയും ചെയ്യാറുണ്ട്.

വര്ഷാവസാനമാവുമ്പോൾ അതിന്റെ ഒരു വിശകലനം നടത്തി കൂടുതൽ നന്നാകാനുള്ള  ശ്രമങ്ങൾ നടത്താറുമുണ്ട്.

വളരെ നല്ലതു,  

എന്നാൽ മറ്റു ചിലർ

സ്വന്തം മനസ്സിലാവും ഇത്തരം കണക്കു കൂട്ടലുകൾ നടത്തി മുന്നേറാറുള്ളത് ..

അത് അവരുടെ ഇഷ്ടം.


Share/Bookmark

Dec 7, 2021

The TEN Stages of GENOCIDE

 

THE TEN STAGES OF GENOCIDE

Gregory H Stanton, President of Genocide Watch developed the 10 stages of genocide which explains the different stages which lead to genocide. At each of the earlier stages, there is an opportunity for members of the community or the International Community to halt the stages and stop genocide before it happens



The stages are:


Share/Bookmark

Sep 26, 2021

ദീപികക്കെതി​രെ ദേശാഭിമാനി; 'വർഗീയത ആളിക്കത്തിക്കാനാണ്​ കോട്ടയം പത്രത്തിന്‍റെ ശ്രമം


ദീപികക്കെതി​രെ ദേശാഭിമാനി; 'വർഗീയത ആളിക്കത്തിക്കാനാണ്​ കോട്ടയം പത്രത്തിന്‍റെ ശ്രമം



 പാലാ ബിഷപ്പിൻെറ വിദ്വേഷ പ്രസ്​താവനയെ പിന്തുണക്കുന്ന സീറോ മലബാർ സഭയുടെ മുഖപത്രമായ ദീപികക്കെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി. ബിഷപ്പിന്‍റെ പ്രസ്‌താവനയെ തുടർന്നുള്ള മുതലെടുപ്പ്‌ ശ്രമത്തെ സമൂഹം ഒറ്റക്കെട്ടായി നേരിടുമ്പോൾ ആളിക്കത്തിക്കാനാണ്​ ഒരു കോട്ടയം പത്രത്തിന്‍റെ ശ്രമമെന്ന്​ ദീപികയെ പേരെടുത്ത്​ പറയാതെ പറയുന്നു. മുതലെടുപ്പുകാർക്ക്‌ ഉപയോഗിക്കാവുന്ന നിലയിലാണ്‌ പരമ്പരകളും ലേഖനങ്ങളും മുഖപ്രസംഗവുമെന്നും 'ദീപം വെളിച്ചം പകരാനാകണം, കത്തിക്കാനാകരുത്​' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.

'ചേരിതിരിവുണ്ടാക്കി ചോരകുടിക്കാൻ


കാത്തിരിക്കുന്ന സംഘപരിവാറിനും മറ്റു ചില ശക്തികൾക്കും ഊർജം പകരുന്നതാണിവ. രാഷ്‌ട്രീയ നിലപാട്‌ തുറന്നു പറയുമ്പോഴും കാലുഷ്യത്തിന്‌ വളമിട്ട്‌ കൊടുക്കാറില്ല മാധ്യമങ്ങൾ. എന്നാൽ, പാരമ്പര്യം ഏറെയുള്ള ഈ പത്രത്തിന്‍റെ റിപ്പോർട്ടുകളിൽ പലതും സാമുദായിക ചേരിതിരിവിന്‌ 'തീ ' പകരുന്നതാണ്‌. പേരിലെ 'ദീപം' സമൂഹത്തിന്‌ വെളിച്ചം പകരാനാണ്‌; ഇരുട്ടിലാക്കാനല്ല ഉപയോഗിക്കേണ്ടത്‌. കാന്ധമാലും സ്‌റ്റാൻസ്വാമിയും ഗ്രഹാംസ്‌റ്റെയിനും കുട്ടികളും 98ൽ തെക്കൻ ഗുജറാത്തിലുണ്ടായ കലാപവുമടക്കം എത്ര ആക്രമണങ്ങൾ ഉണ്ടായി. 20 പള്ളി ഒന്നിച്ച്‌ സംഘപരിവാർ കത്തിച്ചതും ചരിത്രമാണ്‌. ഇതൊക്കെ മറന്നതായി നടിച്ച്‌ പത്രം പറയുന്നു; 'ലൗ, നർകോട്ടിക്‌ ജിഹാദ്‌ ഇല്ലാതാക്കാൻ യുട്യൂബ്‌ നോക്കിയും അഡ്വ. ജയശങ്കറും മറ്റും പറയുന്നത്‌ കേട്ടും അന്വേഷിക്കണം ' !
Share/Bookmark

Jun 6, 2021

ടാറ്റ കോവിഡ് ആശുപത്രി വർത്തമാനങ്ങൾ

ടാറ്റ കോവിഡ് ആശുപത്രി വർത്തമാനങ്ങൾ 

ടാറ്റ കോവിഡ് ആശുപത്രി ഇതുവരെ ചികിത്സ തേടിയത് 1743 പേര്‍ , നിലവില്‍ 100 പേര്‍ ചികിത്സയില്‍

കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സെപ്റ്റംബര്‍ ഒന്‍പതിനാണ് സര്‍ക്കാരിന് കൈമാറിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോവിഡ് ആശുപത്രിയില്‍ പുതിയതായി  191 തസ്തികകള്‍ അനുവദിച്ചിരുന്നു. നിലവില്‍ 175 ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്ടിച്ചു വരുന്നു. 
Share/Bookmark

May 9, 2021

ഖുർആനിലെ പ്രാർത്ഥനകൾ (അർത്ഥ സഹിതം )

 

Supplications From the Holy Qur'an Compiled Dua from the Holy Quran. Important Duas from the Holy Quran that every Muslim should practice. kindly read these duas and share them with your friends and family.

Best Dua From Holy Quran Dua for Muslim Apps Quran - Apps on ...ഖുർആനിലെ പ്രാർത്ഥനകൾ വളരെ ലളിതമായി പഠിക്കാൻ സാധിക്കുന്ന രൂപത്തിൽ ആയത്തുകളും നമ്പറുകളും സഹിതം തയ്യാറാക്കിയതാണ്.  കഴിഞ്ഞ റമദാനിൽ ആണ് ഇത് തയ്യാറാക്കിയത്, അന്ന് തന്നെ പലരും ഇതിന്റെ അർഥം കോടി ചേർക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു, ഇപ്പോഴാണതിനു സാധിച്ചത്. ഇതിൽ വല്ല തെറ്റുകളും ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിൽ അറിയിക്കാൻ മറക്കരുത്.

Whatsapp വഴി ലഭിച്ച മെസ്സേജാണ് ഇങ്ങനെ ഒരുദ്യമത്തിനു ഇറങ്ങി തിരിക്കാന് കാരണമായത്. അതില് ചില പിശകുകളുണ്ടെന്ന് സുഹൃത്തായ നൌഫലിന്റെ കമന്റ് കണ്ടപ്പോഴാണ് എന്നാൽ അവ ഖുർആൻ പരിശോധിച്ച് കൃത്യപ്പെടുത്താൻ തീരുമാനിച്ചത്. എല്ലാം കോപ്പി ചെയ്തു കഴിഞ്ഞപ്പോൾ അത് വെരിഫൈ ചെയ്യണം എന്നായി, അതിനായി ഉപ്പാക്ക് അയച്ചു കൊടുത്തു. ഉപ്പാനെ  വിദ്യാർഥികളും നാട്ടുകാരും സ്നേഹ പൂർവ്വം കെ വി ഉസ്താദ് എന്നു വിളിക്കുന്ന കെ വി അബൂബക്കർ ഉമരി (വര്ഷങ്ങളോളം കാസർക്കോട് ആലിയ അറബിക് കോളേജ് പ്രിൻസിപ്പളും ഇപ്പോൾ കോളേജിന്റെ റെക്ടറും ആണ് ഉപ്പ) ഉപ്പയെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു, വാടസപ്പ് വഴി അയച്ചു കൊടുത്തു, ഉപ്പ അവ കറക്റ്റ് ചെയ്തു മിസ്സ് ചെയ്തവ ആഡ് ചെയ്തു തന്നു. ആദ്യ വട്ട തിരുത്തലുകൾ കഴിഞ്ഞപ്പോൾ വീണ്ടും പിഡിഎഫ് ഫോർമാറ്റ് ആക്കി വീണ്ടും ഉപ്പാക്ക് അയച്ചു കൊടുത്തു, ഉപ്പ ചെറിയ വിശദീകരണ കുറിപ്പോടെ വീണ്ടും ചില തിരുത്തലുകൾ പറഞ്ഞു തന്നു, (രണ്ടു വിശദീകരണ കുറിപ്പുകളും അവസാനം നിങ്ങള്ക്ക് വായിക്കാം). 

Share/Bookmark

Apr 6, 2021

പ്രെഫ.കെ.എ സിദ്ദീഖ്​ ഹസൻ സാഹിബ്‌ അന്തരിച്ചു

 പ്രിയപ്പെട്ട സിദ്ദീഖ്‌ ഹസൻ സാഹിബ്‌ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു.. 


ജമാഅത്ത് ഇസ്ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനും നിരവധി ജീവ കാരുണ്യ പദ്ധതികളുടെ സ്ഥാപകനും ആയ പ്രൊഫ.. കെ.എ സിദ്ധീഖ് ഹസ്സൻ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി

إنا لله وإنا إليه راجعون اللهم أغفر له وارحمه واسكنه فسيح جناته مع الصديقين والشهداء والصالحين

അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

اللَّهُمَّ اغْفِرْ  لصديق حسن وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ وَأَفْسِحْ لَهُ فِي قَبْرِهِ وَنَوِّرْ لَهُ فِيهِ

"O Allah, forgive Prof Siddiq Hasan sab. Make him among the guided ones, raise his status and be his deputy among the grieving. O Lord of the two worlds, forgive us and him and make his grave wide and full of light".


Share/Bookmark

Feb 21, 2021

മന്ത്രിമാർക്ക് എന്തിനാണ് ഒരുപാടു പേഴ്സണൽ സ്റ്റാഫ്?! എൽഡിഎഫി ന്റെ ചോദ്യം അവരെ തിരിഞ്ഞു കൊത്തുന്നു?

മന്ത്രിമാർക്ക് എന്തിനാണ് ഒരുപാടു പേഴ്സണൽ സ്റ്റാഫ്?! 

എൽഡിഎഫിന്റെ ചോദ്യം അവരെ തന്നെ തിരിഞ്ഞു കൊത്തുന്നു? 



മന്ത്രിമാർക്ക് എന്തിനാണ് ഒരുപാടു പേഴ്സണൽ സ്റ്റാഫ് എന്നതായിരുന്നു 2016 ലെ എൽഡിഎഫിന്റെ ചോദ്യം. .ഉമ്മൻചാണ്ടി സർക്കാരിൽ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30 ആയിരുന്നു എന്ന് അന്നത്തെ വാർത്തയിൽ പറയുന്നു, അത് പരാമർശിച്ചാണ് ഇങ്ങനെ ഒരു ചോദ്യം എൽഡിഎഫ് ചോദിച്ചത്, തുടർന്ന്, 25 പേഴ്സണൽ സ്റ്റാഫിൽ കൂടുതൽ നിയമിക്കരുത് എന്ന് തീരുമാനിക്കുകയും ചെയ്തു. 

വർഷങ്ങൾ കടന്നു പോയി.

എൽഡിഎഫ് സർക്കാർ ഇലക്ഷൻ നേരിടാൻ തയ്യാറായി വരുന്നു, കേരളത്തിന്റെ കഴിഞ്ഞ കുറച്ചു വര്ഷങ്ങളിലെ ട്രെൻഡ് വലതു കാലിലെ മന്ത് ഇടത്തിലും ഇടത്തേ മന്ത് വലതിലും എന്നതാണല്ലോ, സ്വാഭാവിയാകമായും 

തങ്ങളുടെ കാലാവധി തീരാറായി എന്ന് മനസ്സിലാക്കുന്ന സർക്കാർ, തങ്ങളുടെ സ്വന്തക്കാരെയൊക്കെ "സർക്കാർ" ഉദ്യോഗസ്ഥരും പെന്ഷന്കാരും ആക്കുന്ന തിരക്കിലാണ്

പാർട്ടി വിധേയത്തമുള്ളവരുടെ എണ്ണം വർധിപ്പിക്കാനും ആജീവനാന്ത പാർട്ടി പരിപാടികൾ നടത്താൻ വേലയും കൂലിയും ഇല്ലാതെ പാർട്ടി ചാവേറുകളെ സർക്കാർ പെൻഷൻ നൽകി പോറ്റിനടക്കാനും എളുപ്പ വഴി ഇങ്ങനെ "അധികൃതമായ അനധികൃത" ജോലിയും പെൻഷനും നൽകുക എന്നതാണല്ലോ!


2016 ൽ നിന്ന് 2021 ലേക്ക് എത്തുമ്പോൾ വരുന്ന പുതിയ വാർത്ത മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 37 ആയി എന്നതാണ്, അവസാനമായി നിയമനം നൽകിയ 7 പേർക്കും മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. അതായത് അവരിൽ ഒരാൾ ഒഴികെ എല്ലാവര്ക്കും പെന്ഷന് ലഭിക്കുമെന്ന്. 

എൽഡിഎഫ് എന്ത് പറയുന്നു, തീരുമാനിക്കുന്നു എന്നൊക്കെ ഇരട്ടചങ്കൻ സഖാവിനു വിഷയമേ അല്ല, കഴിഞ്ഞ തവണ വി എസ മുഖ്യമന്ത്രി ആയിരുന്നപ്പോൾ വരച്ച വരയിൽ നിർത്തിയ പാർട്ടി സെക്രട്ടറിയൊക്കെ ഇപ്പോൾ റബ്ബർ സ്റ്റാമ്പായി സഖാവിന്റെ മുന്നിൽ മാറിക്കഴിഞ്ഞിരിക്കുന്നു. 



പുതിയ നിയമനത്തെക്കുറിച്ചു എൽഡിഎഫ് വല്ലതും പറയും എന്ന പ്രതീക്ഷയൊന്നും വേണ്ട, ന്യായീകരണ ക്യാപ്സ്യൂളുകൾ എമ്പാടും ലഭ്യമായത് കൊണ്ട് ഒരു ചര്ച്ചക്കും പ്രസക്തി ഉണ്ടാവില്ല !!


കാട്ടിലെ തടി തേവരുടെ ആന വലിയാടോ വലി      


2016 News Link - Twenty Four News

2021 News Link - Kerala Kaumudi


Share/Bookmark

Feb 10, 2021

വി.കെ അബ്ദു സാഹിബ് - വിവരസാങ്കേതിക രംഗത്തെ കാരണവർ, വിനയാന്വിത വ്യക്തിത്വം

വികെ അബ്ദു സാഹിബ് യാത്രയായി 

നാല് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രി വാസം കഴിഞ്ഞു സുഖം പ്രാപിച്ചു തിരിച്ചു വന്നു പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.

കേരളക്കരയെ ഐടിയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിക്കുന്നതിൽ മുന്നിൽ നടന്നവരിൽ പ്രധാനിയാണ് വികെ അബ്ദു സാഹിബ്. എല്ലാവരെയും പോലെ ഞാനും അദ്ദേഹത്തെ പരിചയപ്പെടുന്നത് മാധ്യമത്തിലെ അദ്ദേഹത്തിന്റെ പംക്തികളിലൂടെയാണ്. വിദ്യാർത്ഥിയായിരുന്ന സമയത്തു അത് കൃത്യമായി വായിക്കുകയും കുറെയൊക്കെ സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു. 

ഡി ഫോർ മീഡിയയുടെ ചുമതല ഏറ്റെടുത്ത ശേഷം ഹിറാ സെന്ററിൽ ഉണ്ടായിരുന്ന അബ്ദു സാഹിബിനെ, അവിടെ എപ്പോൾ സന്ദര്ശിക്കുമ്പോഴും  അബ്ദു സാഹിബിനെ കൂടി കണ്ടു സലാം പറഞ്ഞു സംസാരിച്ചിട്ടേ തിരികെ വരാറുള്ളൂ. ഇടയ്ക്കിടെ ചാറ്റും വിളിയും ഉണ്ടായിരുന്നു, നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു.

സൗമ്യനായ IT ജീനിയസ് ..

ഇവിടെ ഇപ്പോൾ, അദ്ദേഹത്തെ അനുസ്മരിച്ചു ഫേസ്ബുക്കിൽ ഞാൻ കണ്ട കുറെ കുറിപ്പുകൾ കോപ്പി ചെയ്യുകയാണ്. ഈ കുറിപ്പുകൾ നമുക്ക് അബ്ദു സാഹിബ് എങ്ങനെയൊക്കെ സ്വാധീനിച്ചിരുന്നു എന്ന് നമ്മോടു പറയാതെ പറയുന്നു 

അബ്ദു സാഹിബിനു നാഥൻ പൊറുത്തു കൊടുക്കുമാറാകട്ടെ - ആമീൻ .


Share/Bookmark

Jan 31, 2021

ഹേ ഓട്ടോക്കാരാ

ഹേ ഓട്ടോക്കാരാ 

കാസർക്കോട് നഗരത്തിൽ പട്ടാപ്പകൽ ഒരു കൂട്ടം നരാധമന്മാർ മധ്യ വയസ്കനെ സ്വന്തം മകന്റെ മുന്നിലിട്ട് അടിച്ചും ചവിട്ടിയും കൊന്നതിലെ പ്രതിഷേധമാണ് ഈ ഫേസ്ബുക് പോസ്റ്റ് വഴി കുറിച്ചത് 


അവസാനം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ സൗകര്യം പോലെ എഴുതി ചേർത്ത്, കൊലപാതകത്തെ അപകട മരണമാക്കി എഴുതി തള്ളിക്കഴിഞ്ഞു 


ഹേ ഓട്ടോക്കാരാ 

നിങ്ങൾക്ക് എങ്ങനെയാണ് ചോര പുരണ്ട 

ആ കൈകൾ കൊണ്ട് 

ഇനി ഓട്ടോയുടെ 

ആകിസലറേറ്റർ തിരിക്കാനാവുക?

ചോരയുടെ മണമുള്ള 

നിങ്ങളുടെ ഓട്ടോയിൽ എങ്ങനെയാണു  

ഇനി ആളുകൾ യാത്ര ചെയ്യുക?


Share/Bookmark

Jan 4, 2021

പിണറായി ഇരുന്നിടം കുഴിക്കുന്നു - ഈ കളി അപകടകരമാണ്

പിണറായി ഇരുന്നിടം കുഴിക്കുന്നു - ഈ കളി അപകടകരമാണ് 

 Dr. അബ്ദുസ്സലാം അഹമ്മദ്


കേരള രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ സാഹചര്യത്തെ, എന്തുകൊണ്ട് സങ്കുചിത പാർട്ടി രാഷ്ട്രീയത്തിനതീതമായി, ഗൗരവമായി കാണണം എന്ന് പലർക്കും ഇനിയും മനസ്സിലാവാത്തത് കഷ്ടം തന്നെ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം, ഹിന്ദു-ക്രിസ്ത്യൻ വോട്ട് തങ്ങൾക്ക് ഉറപ്പുവരുത്തുന്ന വിധത്തിൽ സ്ട്രാറ്റജി രൂപീകരിച്ചിരിക്കുന്നു. അതിങ്ങനെയാണ്; ജമാഅത്തെ ഇസ് ലാമി, വെൽഫെയർ പാർട്ടി, മുസ്‌ലിം ലീഗ് എന്നിവരുടെ യു.ഡി.എഫ് ബന്ധം പറഞ്ഞ് ഇസ്‌ലാമോഫോബിയ കത്തിച്ചു നിർത്തുക. ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകുക. അങ്ങനെ കേരളത്തിൽ ഒരു സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച് തുടർ ഭരണം സാധിക്കുക...

ബി.ജെ.പി യിൽ അമിത്ഷായുടെ അതേ റോളാണ് സി.പി.എമ്മിൽ പിണറായി വിജയൻ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയുടെ തത്വങ്ങളും ഭാവിയും മറന്ന് അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ.

Share/Bookmark

Sep 14, 2020

പുതിയ കോഴ്സുകളെ സ്വാഗതം ചെയ്യുന്നു.!!!

 പുതിയ കോഴ്സുകളെ സ്വാഗതം ചെയ്യുന്നു.!!!

#നല്ല ഗൃഹപാഠം ചെയ്ത് വേണം നടപ്പിലാക്കാൻ#
ദേശീയതലത്തിൽ സർവകലാശാലകളെയും, സാങ്കേതി സ്ഥാപനങ്ങളെയും, ആർട്സ്& സയൻസ് കോളേജുകളെയും വിലയിരുത്തുന്ന NIRF റാങ്കിംഗ് പ്രസിദ്ധീകരിച്ചതിൽ പ്രതീക്ഷിച്ചപോലെ പോലെ ആദ്യത്തെ ഇരുപത് സർവ്വകലാശാലകളിലും,ആർട്ട്സ്& സയൻസ് കോളേജുകളിലും കേരളത്തിൽ നിന്നും ഒന്നും ഉൾപ്പെട്ടിട്ടില്ല.ആദ്യ പത്ത് എൻജിനീയറിംഗ് കോളേജുകളിലും, നമ്മുടെ സംസ്ഥാനത്തിൻ്റേതെന്ന് പറയാൻ ഒന്നുമില്ല. വിഭവ പരിമിതി യിൽ ഞെരുങ്ങി കഴിയുന്ന,മാറ്റങ്ങളെ ഉൾക്കൊള്ളാൻ മടിക്കുന്ന, സർവ്വോപരി ബ്യൂറോക്രസിയുടെ പിടിയിൽ അമർന്നു കഴിയുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിലപ്പുറം പ്രകടനത്തിന് സാധ്യതയില്ല.

സംസ്ഥാനത്ത് കോളേജുകളിൽ ന്യൂജെൻ കോഴ്സുകൾ ആരംഭിക്കുന്നതിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി, ഓണേഴ്സ് ബിരുദവും, സംയോജിത പി.ജി പ്രോഗ്രാമുമുണ്ട്. അന്യസംസ്ഥാനങ്ങളിൽ പോയി പഠിക്കാനുള്ള കുട്ടികളുടെ പ്രയാസങ്ങൾ കണക്കിലെടുത്തു കൂടി വൈകിയാണെങ്കിലും എടുത്ത ഈ തീരുമാനങ്ങളിൽ ചില പരിഷ്കരണ സൂചനകളുണ്ട്, യഥാത്ഥ്യബോധത്തിൻ്റെ ലാഞ്ചനയുണ്ട്,പക്ഷെ ഇതൊക്കെ നടപ്പിലാക്കേണ്ട സർവ്വകലാശാലകളിലെത്തു മ്പോൾ എന്തു സംഭവിക്കുമെന്നത് ഊഹിക്കാൻ പ്രയാസമില്ല.

Share/Bookmark

Jun 8, 2020

കെ. എം. റിയാലു സാഹിബ് യാത്രയായി

കെ. എം. റിയാലു സാഹിബ് യാത്രയായി

അസ്സലാമു അലൈക്കും. 

‎اللهم اغفزله وارحمه وعافه واعف عنه واكرم نزله ووسع مدخله وأدخله في جناته النعيم اللهم امين يارب العالمين

എൻറെ സഹോദരൻ കെ. എം. റിയാലു സാഹിബ് അല്ലാഹുവിൻറെ വിളിക്ക് ഉത്തരം നൽകി യാത്രയായി. ഇന്ന് (08-06-20) പുലർച്ചെ 2.30 ന്ന്‌ ആയിരുന്നു. തിരൂരുള്ള മകൻ ഡോ: ശുഹൈബിന്റെ വീട്ടിൽ വെച്ച്‌ ആയിരുന്നു അന്ത്യം. 
അള്ളാഹു അവർക്ക്‌ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കു മാറാകട്ടെ. ആമീൻ.
എം. എ. അബ്ദുൽ കാദർ.
ഇന്ന് (08-06-20) പുലർച്ചെ 2.30  തിരൂരുള്ള മകൻ ഡോ: ശുഹൈബിന്റെ  വീട്ടിൽ വെച്ച്‌ ആയിരുന്നു മരണം.  അള്ളാഹു അവർക്ക്‌ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കു മാറാകട്ടെ. ആമീൻ.  
Shuhaib Riyalo
 *****
ഫോട്ടോയിൽ പ്രിയ സുഹൃത്തുക്കൾ Shuhaib Riyalooവും Tharik Riyalu വും അവരുടെ പിതാവ് കെ.എം. റിയാലു സാഹിബുമാണ്. 2020 മെയ് 28 നാണ് ഈ ചിത്രം എടുത്തത്. പശ്ചാത്തലത്തിൽ കോഴിക്കോട് കാരപ്പറമ്പ് ജുമാ മസ്ജിദ് ഖബ്റിസ്ഥാൻ. സന്ദർഭം പിതാവിന്റെ ആവശ്യപ്രകാരം മരിച്ചാൽ മറമാടുന്ന ഇടം കാണാനുള്ള ആഗ്രഹം പൂർത്തീകരിക്കൽ.
ഇന്ന് ജൂൺ എട്ട് പുലർച്ചെ അദ്ദേഹം യാത്രയായി. പതിനൊന്ന് മണിക്ക് കാരപ്പറമ്പിൽ ജനാസ മറമാടും. ഇൻ ശാ അല്ലാഹ്. 
കേരളത്തിലെ സമുന്നതമായ ഒട്ടനവധി സംരംഭങ്ങൾക്ക് വിത്തുപാകിയ ഇസ് ലാമിക പ്രസ്ഥാന കൂട്ടായ്മയിൽ പങ്കാളിയായി യുവത്വം ചെലവഴിച്ചു. 

ഇസ് ലാമിക സന്ദേശ പ്രചാരണ യാത്രകളിലും അധ്യാപനത്തിലുമായിരുന്നു അവസാനകാലം ചെലവഴിച്ചത്. 
കർമങ്ങൾ സ്വീകരിച്ചും വീഴ്ചകൾ പൊറുത്തും കാരുണ്യവാൻ സ്വീകരിക്കു മാറാവട്ടെ.

Share/Bookmark

Jun 7, 2020

കൊറോണക്കു ശേഷമുള്ള ലോകം - പ്രവാസികളോട് പറയാനുള്ളത്

കൊറോണക്കു ശേഷമുള്ള ലോകം  - പ്രവാസികളോട് പറയാനുള്ളത് 

ഇന്നലെ രണ്ടു അടുത്ത സുഹൃത്തുക്കളുടെ ഫോൺ ലഭിച്ചു, ഒരാൾ ദോഹയിലെ തരക്കേടില്ലാത്ത കമ്പനിയിലെ ഉയര്ന്ന ഫിനാൻസ് തസ്തികയിൽ ജോലി ചെയ്യുന്നവൻ, രണ്ടാമത്തെ ആൾ അറബ് സ്റ്റൈലിൽ സ്ത്രീകളുടെ വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കുന്ന ടൈലർ. രണ്ടു പേരുടെയും ജോലി നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് വിളിച്ചത്, ഇതിപ്പോള് ജിസിസി രാഷ്ട്രങ്ങളിൽ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. 

കൊറോണ കാലമാണ്, ലോക്ക് ഡൌൺ കാലത്ത് വീട്ടിനകത്തിരിക്കേണ്ടി വന്നത് കൊണ്ട് തങ്ങളുടെ കയ്യിലിരിപ്പ് സമ്പാദ്യങ്ങൾ ഒക്കെ കാലിയായി ഒഴിഞ്ഞ കേയുമായിട്ടാണ് ആളുകൾ നാട്ടിലും മറു നാട്ടിലും കഴിഞ്ഞു കൂടുന്നത്, നാട്ടിൽ സർക്കാർ റേഷൻ നല്കി സഹായിക്കുമ്പോൾ പ്രവാസത്തിൽ സാമൂഹിക സംഘടനകൾ ആ ബാധ്യത നിറവേറ്റുന്നു എന്ന വെത്യാസം മാത്രം. കൊറോണക്കു ശേഷം വരാൻ പോകുന്നത് ക്ഷാമ കാലമാണ്, തുടര്ന്ന് ക്ഷേമവും. രാജാവിന്റെ സ്വപ്ന വ്യാഖ്യാനം നടത്തിയ പ്രവാചകൻ യൂസുഫ് (അ) കഥ പറയുന്നുണ്ട്   വിശുദ്ധ ഖുർആനിൽ. ഏഴു സമൃദ്ധിയുടെ വര്ഷങ്ങള്ക്ക് ശേഷം വരാന് പോകുന്ന ഏഴ് കടുത്ത ക്ഷാമ വർഷത്തെ കുറിച്ചായിരുന്നു സ്വപ്നം, രാജാവിനോടു ഖജനാവിന്റെ താക്കോൽ കയ്യിൽ വാങ്ങി ആ ക്ഷേമ കാലത്തെ യൂസുഫ് നബി സമർത്ഥമായി നേരിട്ട സംഭവമാണ് അവിടെ വിവരിക്കുന്നത്. 


Share/Bookmark

May 30, 2020

Kya Dilli Kya Lahore (क्या दिल्ली क्या लाहौर)

Kya Dilli Kya Lahore (transl. What Delhi, what Lahore?) is a 2014 Indian Hindi-language war film set in 1948, post India's independence, and deals with the Partition of India. The film stars Vijay RaazManu RishiRaj Zutshi and Vishwajeet Pradhan, with Gulzar credited as the presenter. Produced by Karan Arora, it marks the directorial debut of Raaz. The first look of the film was released at the Wagah border. It was released worldwide on 2 May 2014 to a positive response from critics.




Share/Bookmark

May 12, 2020

Duas From the Holy Qur'an - ഖുർആനിലെ പ്രാർത്ഥനകൾ

Supplications From the Holy Qur'an 

Compiled Dua from the Holy Quran. Important Duas from the Holy Quran that every Muslim should practice. kindly read these duas and share them with your friends and family.


ഖുർആനിലെ പ്രാർത്ഥനകൾ 

Best Dua From Holy Quran Dua for Muslim Apps Quran - Apps on ...ഖുർആനിലെ പ്രാർത്ഥനകൾ വളരെ ലളിതമായി പഠിക്കാൻ സാധിക്കുന്ന രൂപത്തിൽ ആയത്തുകളും നമ്പറുകളും സഹിതം തയ്യാറാക്കിയതാണ്. 
Whatsapp വഴി ലഭിച്ച മെസ്സേജാണ് ഇങ്ങനെ ഒരുദ്യമത്തിനു ഇറങ്ങി തിരിക്കാന് കാരണമായത്. അതില് ചില പിശകുകളുണ്ടെന്ന് സുഹൃത്തായ നൌഫലിന്റെ കമന്റ് കണ്ടപ്പോഴാണ് എന്നാൽ അവ ഖുർആൻ പരിശോധിച്ച് കൃത്യപ്പെടുത്താൻ തീരുമാനിച്ചത്. എല്ലാം കോപ്പി ചെയ്തു കഴിഞ്ഞപ്പോൾ അത് വെരിഫൈ ചെയ്യണം എന്നായി, അതിനായി ഉപ്പാക്ക് അയച്ചു കൊടുത്തു. ഉപ്പാനെ  വിദ്യാർഥികളും നാട്ടുകാരും സ്നേഹ പൂർവ്വം കെ വി ഉസ്താദ് എന്നു വിളിക്കുന്ന കെ വി അബൂബക്കർ ഉമരി (വര്ഷങ്ങളോളം കാസർക്കോട് ആലിയ അറബിക് കോളേജ് പ്രിൻസിപ്പളും ഇപ്പോൾ കോളേജിന്റെ റെക്ടറും ആണ് ഉപ്പ) ഉപ്പയെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു, വാടസപ്പ് വഴി അയച്ചു കൊടുത്തു, ഉപ്പ അവ കറക്റ്റ് ചെയ്തു മിസ്സ് ചെയ്തവ ആഡ് ചെയ്തു തന്നു. ആദ്യ വട്ട തിരുത്തലുകൾ കഴിഞ്ഞപ്പോൾ വീണ്ടും പിഡിഎഫ് ഫോർമാറ്റ് ആക്കി വീണ്ടും ഉപ്പാക്ക് അയച്ചു കൊടുത്തു, ഉപ്പ ചെറിയ വിശദീകരണ കുറിപ്പോടെ വീണ്ടും ചില തിരുത്തലുകൾ പറഞ്ഞു തന്നു, (രണ്ടു വിശദീകരണ കുറിപ്പുകളും അവസാനം നിങ്ങള്ക്ക് വായിക്കാം). 

Share/Bookmark

May 10, 2020

ലോക്ക് ഡൌണും മൊബൈലും മൂന്നു (അനുഭവ) കഥകൾ

ലോക്ക് ഡൌണും മൊബൈലും മൂന്നു (അനുഭവ) കഥകൾ 


ലോക്ക് ഡൌൺ ആയതിനു ശേഷം ആളുകള് ജീവിച്ചത് തന്നെ മൊബൈലും ഇന്റേർനെറ്റും കയ്യിലുള്ളത് കൊണ്ട് എന്നാണ് സാധാരണ പറയാറ്.  മറ്റെല്ലാത്തിനെക്കാളും ജാഗ്രതയോടെയാണ് ആളുകള് മൊബൈലിനെ പ്രണയിച്ചത് പരിപാലിച്ചത്.  എന്റെ മൂന്നു സുഹൃത്തുക്കൾക്ക് ഈ ലോക്ക് ഡൌണ് കാലത്തുണ്ടായ മൊബൈലനുഭവങ്ങൾ ഇവിടെ പങ്ക് വെക്കുന്നു. 

ഒന്ന് 

ലോക്ക് ഡൌണും ട്രോളും പിന്നെ മൊബൈലും 
Image may contain: phoneട്രോളന്മാർക്ക് ഒരു വിഷയം വീണു കിട്ടാന് കാത്തിരിക്കുകയാണല്ലോ, ഉടനെ അവ ഹാസ്യമായോ വീഡിയോ ആയോ ഒക്കെ സോഷ്യല് സ്പേസില് കറങ്ങി നടക്കുകയായി. 
അങ്ങനെ വന്നവയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ലോക്ക് ഡൌണ് കാലത്ത് മോബലിന്റെ ഡിസ്പ്ലേ പോയാൽ എന്നു പറയുന്നത്. യാഥാർത്യത്തിൽ അത് ട്രോളയായിരുന്നില്ല എന്റെ സുഹൃത്തിനെ സംബന്ധിച്ചേടത്തോളം അവന്റെ നേരനുഭവമായിരുന്നു. ഞങ്ങളുടെ കോളേജ് അലുംമ്നി ഗ്രൂപ്പില് ചങ്ങാതി ഈ ട്രോള് ഷെയര് ചെയ്ത തൊട്ടടുത്ത ദിവസം തന്നെ മൂപ്പരുടെ മൊബൈലിന്റെ ഡിസ്പ്ലേ പണി പറ്റിച്ചു. ട്രോള് ശാപമാണോ, ഇനി ട്രോള് ഷെയര് ചെയ്ത മൊബൈല് വാക്ക് പാലിച്ചതാണോ, ദൈവത്തിനാറിയാം. 

പാവം ഇപ്പോഴും പാതി ജീവൻ നഷ്ടപ്പെട്ട പോലെ കാസർക്കോടിന്റെ ഏതോ കോണിൽ കുഞ്ചൻ നമ്പിയാരെ കടമെടുത്താൽ തേരാ പാരാ നടക്കുന്നു.. 

Share/Bookmark

May 4, 2020

ഉമര്‍ ഇസ്ലാമിലേക്ക്



ഒരു ദിവസം കൈയ്യില്‍ ഒരു വാളുമായി ഉമര്‍ പുറപ്പെട്ടു. നബിയെ വധിക്കുകയായിരുന്നു ലക്ഷ്യം. യാത്രാമധ്യേ തന്റെ സഹോദരി ഫാത്വിമയും ഭര്‍ത്താവും ഇസ്ലാം സ്വീകരിച്ചവിവരം ഉമര്‍ അറിഞ്ഞു. ഒട്ടും താമസിച്ചില്ല. സഹോദരിയുടെ ഭവനത്തിലേക്ക് ഉമര്‍ പാഞ്ഞു. ഖബ്ബാബ്(റ) ഫാത്വിമക്കും ഭര്‍ത്താവ് സഈദിനും ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിക്കുകയാണ്. ഖുര്‍ആന്‍ എഴുതിയ ഫലകം നോക്കി ഫാത്വിമ പാരായണം ചെയ്യുന്നു. ഉമര്‍ പുറത്തുനിന്ന് അത് കേട്ടു. പെട്ടന്ന് ഉമര്‍ വാതിലില്‍ മുട്ടി. ഫാത്വിമ ഖുര്‍ആന്‍ എഴുതിയ ഫലകം ഒളിപ്പിച്ചുവെച്ചു. ഖബ്ബാബ് ഉമറിന്റെ ദൃഷ്ടിയില്‍ പെടാതെ മാറിനിന്നു. വാതില്‍ തുറക്കപ്പെട്ടു. ഉമര്‍ ശരവേഗത്തില്‍ മുറിക്കുള്ളില്‍ കടന്നു. 'എന്താണ് ഇവിടെ കേട്ടത്?' ഉമര്‍ അട്ടഹസിച്ചു. ആരും ഒന്നും പറഞ്ഞില്ല.



Share/Bookmark

Apr 27, 2020

Rich Dad Poor Dad - My Perspective.

Rich Dad Poor Dad - My Perspective

Robert Kiyosaki, Sharon Lechter 
A commentary on the book which I read "Rich Dad Poor Dad by Robert Kiyosaki & Sharon Lechter.
Notes I copied from the book.

Amazon.com: Rich Dad Poor Dad: Was die Reichen ihren Kindern über ...I had two influential fathers, I learned from both of them. I had to think about each dad's advice, and in doing so, I gained valuable insight into the power and effect of one's thoughts on one's life. For example, one dad had a habit of saying, “I can't afford it.” The other dad forbade those words to be used. He insisted I say, “How can I afford it?” One is a statement, and the other is a question. One lets you off the hook, and the other forces you to think. My soon-to-be-rich dad would explain that by automatically saying the words “I can't afford it,” your brain stops working. By asking the question “How can I afford it?” your brain is put to work. He did not mean to buy everything you wanted. He was fanatical about exercising your mind, the most powerful computer in the world. “My brain gets stronger every day because I exercise it. The stronger it gets, the more money I can make.” He believed that automatically saying “I can't afford it” was a sign of mental laziness

It is not much different from a person who goes to the gym to exercise on a regular basis versus someone who sits on the couch watching television. Proper physical exercise increases your chances for health, and proper mental exercise increases your chances for wealth. Laziness decreases both health and wealth. 

One dad taught me how to write an impressive resume so I could find a good job. The other taught me how to write strong business and financial plans so I could create jobs.

For example, my poor dad always said, “I'll never be rich.” And that prophesy became reality. My rich dad, on the other hand, always referred to himself as rich. He would say things like, “I'm a rich man, and rich people don't do this.” Even when he was flat broke after a major financial setback, he continued to refer to himself as a rich man. He would cover himself by saying, “There is a difference between being poor and being broke. - Broke is temporary, and the poor is eternal.”

My poor dad would also say, “I'm not interested in money,” or “Money doesn't matter.” My rich dad always said, “Money is power.” 

The other encouraged me to study to be rich, to understand how money works and to learn how to have it work for me. “I don't work for money!” were words he would repeat over and over, “Money works for me!”

Money is one form of power. But what is more powerful is financial education. Money comes and goes, but if you have the education about how money works, you gain power over it and can begin building wealth. The reason positive thinking alone does not work is that most people went to school and never learned how money works, so they spend their lives working for money.

This book is about those six lessons, put as simply as possible as my rich dad put forth those lessons to me. The lessons are not meant to be answers but guideposts. Guideposts that will assist you and your children to grow wealthier no matter what happens in a world of increasing change and uncertainty

  • Lesson #1 The Rich Don't Work for Money 
  • Lesson #2 Why Teach Financial Literacy? 
  • Lesson #3 Mind Your own Business 
  • Lesson #4 The History of Taxes and the Power of Corporations 
  • Lesson #5 The Rich Invent Money 
  • Lesson #6 Work to Learn Don't Work for Money 


Share/Bookmark

Apr 23, 2020

SOMETHING CALLED "LIFE"





A boy was born to a couple after eleven years of marriage. They were a loving couple and the boy was the gem of their eyes. When the boy was around two years old, one morning the husband saw a medicine bottle open. He was late for office so he asked his wife to cap the bottle and keep it in the cupboard. His wife, preoccupied in the kitchen totally forgot the matter. 



The boy saw the bottle and playfully went to the bottle fascinated by its color and drank it all. It happened to be a poisonous medicine meant for adults in small dosages. When the child collapsed the mother hurried him to the hospital, where he died. The mother was stunned. She was terrified about how to face her husband. When the distraught father came to the hospital and saw the dead child, he looked at his wife and uttered just 5 words.

QUESTIONS:1. What were the five words? 2. What is the implication of this story?


Share/Bookmark

Apr 20, 2020

CIPLA ഇന്ത്യക്കാരുടെ ജീവൻ രക്ഷി(ച്ച)ക്കുന്ന കഥ!!

CIPLA കൊറോണ അമേരിക്ക 


Khwaja Abdul Hamied was a great fan of Mahatma Gandhi CIPLA എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിയെന്ന മരുന്ന് കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചത് 1935ൽ ഖ്വാജ ഹമീദ് എന്ന ഒരു ബോംബെക്കാരനാണ്.

Cipla Foundation sets up dedicated state-of-the-art chemistry ...മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെയും കടുത്ത ആരാധകനായിരുന്ന ഖ്വാജാ ഹമീദ്, യഥാർത്ഥ ദേശീയവാദിയായിരുന്നു. അദ്ദേഹം സാധാരണക്കാർക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകൾ നിർമ്മിക്കാൻ തയ്യാറായി. മലേറിയ, ക്ഷയം എന്നിവയ്ക്കുള്ള മരുന്നുകൾ മാത്രമല്ല മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയ പതിവ് രോഗങ്ങൾക്കുള്ള മരുന്നുകളും സിപ്ലയുടെ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തു.
CIPLA ജനറിക് മെഡിസിൻ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ അന്നത്തെ അമേരിക്ക ഇന്ത്യ ഗവണ്മെന്റിനോട്‌ സിപ്ലക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസെടുക്കാനാവശ്യപ്പെട്ടു. അന്നത്തെ സിപ്ലയുടെ മേധാവിയായിരുന്ന കേംബ്രിഡ്ജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദമെടുത്ത ഖ്വാജയുടെ മകൻ യൂസഫ് ഹമീദിനെ ശ്രീമതി ഇന്ദിരാഗാന്ധി വിളിച്ച് അമേരിക്കയുടെ പരാതിയെ കുറിച്ച് സംസാരിച്ചു, പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലകുറഞ്ഞതും, ഗുണനിലവാരമുള്ളതുമായ മരുന്നുകൾ നിർമ്മിക്കുകയെന്ന തന്റെ പിതാവിന്റെ ആശയമാണ് താൻ പിൻപറ്റുന്നതെന്ന് യുസുഫ് ഹമീദ് ഇന്ദിരാഗാന്ധിയോട് പറഞ്ഞു. പിതാവ് കമ്പനി തന്നെ ഏൽപ്പിക്കുമ്പോൾ ഈ കമ്പനി എന്തിനു സ്ഥാപിതമായിയെന്ന് എപ്പോഴും ഓർമയിലുണ്ടാവണമെന്ന് ഉപദേശിച്ചിരുന്നു. ആ ഉപദേഷം ഇങ്ങനെയായിരുന്നു, “ലോകമെമ്പാടുമുള്ള മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ലാഭമുണ്ടാക്കാനല്ല, മറിച്ച് ഗുണനിലവാരമുള്ള മരുന്നുകളുടെ അഭാവത്തിൽ മരിക്കേണ്ടിവരുന്ന ദരിദ്രർക്ക് ആശ്വാസവും ആരോഗ്യ സംരക്ഷണവും എത്തിക്കുന്നതിനാണ്.”

Share/Bookmark

Apr 13, 2020

Covid19 - ജനറൽ ആശുപത്രിയിലെ നഴ്‌സിന്റെ അനുഭവക്കുറിപ്പ്

Covid19 - ജനറൽ ആശുപത്രിയിലെ  നഴ്‌സിന്റെ അനുഭവക്കുറിപ്പ് 


Proud to be a kasaragodian ❤️..... 
ഇത് ഐഷാബി കാസര്ഗോഡ് ജനറല് ആശുപത്രിയില് കൊവിഡ് വാര്ഡില് ഡ്യൂട്ടിയിലായിരുന്നു. ഇത്രയും ദിവസം അവരുടേ അനുഭവ കുറിപ്പാണ്

ആയിഷത്ത ഹൃദയം തൊട്ടൊരു സലൃൂട്ട്


ഇന്ന് എന്റെ ഒന്നാം ഐസൊലേഷൻ ദിവസം ആണ് ഇന്നലെ വരെ ഞാൻ മറ്റേതോ ലോകത്തു ആയിരുന്നു ... എന്നെ തന്നെ മറന്നു പോയ നിമിഷങ്ങൾ ആയിരുന്നു കടന്നു പോയത് .... ആദ്യം കാസർഗോഡ് ഹോസ്പിറ്റലിൽ ഒരു കൊറോണ രോഗി നിരീക്ഷണത്തിൽ വന്ന ദിവസം തന്നെ പേ വാർഡിൽ നിന്നും ആളുകളെ മാറ്റി ഐസൊലേഷൻ വാർഡ് ആക്കി മാറ്റി ... പിന്നെ അവർ 3 പേര് ആയി .. മൂന്നു പേരും നെഗറ്റീവ് ആണെന്ന് അറിഞ്ഞതോടെ ഡിസ്ചാർജ് ആയിപോയി ... അപ്പോഴും ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല ഇനി ഈ ഹോസ്പിറ്റലിൽ മൊത്തം കൊറോണ രോഗികൾ ആയിരിക്കും എന്ന് ...

അമീർ എന്ന ഏരിയാൽ ഉള്ള ആൾ വന്ന ശേഷം ആണ് ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ഇട്ടത് ... ആദ്യം ഒന്ന് പകച്ചുപോയി .. വഹട്സപ്പിലും പത്രത്തിലും ഒക്കെ അയാളുടെ ധികാര കഥകൾ വർണിച്ചു jആഘോഷിക്കുന്ന സമയം.. എന്റെ മനസ്സിൽ വല്ലാത്ത ഭയം ആയിരുന്നു ..... അയാൾ വല്ലതും ചെയ്താലോ..... അപ്പോൾ വേറെ 8 രോഗികൾ കൂടി എട്ടു റൂമിൽ ആയി അവിടെ ഉണ്ട്... രാവിലെ 8 മണിക്കാണ് ഡ്യൂട്ടി ഇട്ടത് .. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല .. ലോകത്തിൽ ഉള്ള എല്ലാ പ്രവാസികളെയും ശപിച്ചു ...

Share/Bookmark