scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Oct 16, 2011

വള്ളത്തോള്‍ നാരായണമേനോന്‍


µÕßÄÏßW æµÞ{áJßÏ µ{ßÕß{Aí --
വള്ളത്തോള്‍ നാരായണ മേനോന്‍  



ദേശീയ കവി, കേരള വാല്മീകി എന്നൊക്കെ വിശേഷണങ്ങളുണ്ട് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്. ആധുനിക കവിത്രയത്തില്‍പ്പെട്ട വള്ളത്തോള്‍, കവിതയ്ക്കൊപ്പം കഥകളിക്കും വലിയ സംഭാവന നല്‍കി. വള്ളത്തോള്‍ കവിതയിലൂടെ ഒരു യാത്ര.


മഹാത്മാഗാന്ധിയെപ്പറ്റി നമുക്കു പെട്ടെന്ന് ഒാര്‍മ വരുന്ന ഒരു കവിതയുണ്ട്.



''ലോകമേ തറവാട് തനിയ്ക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍.
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി,
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍"".




ഗാന്ധിജിയുടെ സര്‍വഗുണങ്ങളും ഒരു ചിത്രത്തിലെന്നപോലെ വരച്ചിടുന്ന ''എന്റെ ഗുരുനാഥന്‍'' എന്ന ഇൌ കവിത രചിച്ചത് വള്ളത്തോള്‍ നാരായണമേനോനാണ്. ദേശീയ കവി, കേരള വാല്മീകി... ഇങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് അദ്ദേഹത്തിന്. 




1878 ഒക്ടോബര്‍ 16ന് വള്ളത്തോള്‍ ജനിച്ചു. പഴയ മലബാര്‍ ജില്ലയില്‍ പൊന്നാനി താലൂക്കില്‍ വെട്ടത്തുനാടാണ് ജന്മസ്ഥലം. 'കുട്ടന്‍' എന്നായിരുന്നു ഒാമനപ്പേര്. അമ്മ കൊണ്ടയൂര്‍ കുട്ടിപ്പാറുവമ്മ. അച്ഛന്‍ കടുങ്ങോട്ടു മല്ലിശേരി ദാമോദരന്‍ ഇളയത്.




പതിനാറു വയസ്സുള്ളപ്പോള്‍ കോഴിക്കോട്ട് 'ഭാഷാപോഷിണി സഭ'നടത്തിയ കവിതാമത്സരത്തില്‍ വള്ളത്തോള്‍ ഒന്നാം സ്ഥാനം നേടി. ഇതു പ്രശസ്ത സാഹിത്യകാരന്‍ന്മാരുമായുള്ള ബന്ധത്തിനു കളമൊരുക്കി. മനോരമയിലും ഭാഷാപോഷിണിയിലും അദ്ദേഹത്തിന്റെ ധാരാളം രചനകള്‍ പ്രസിദ്ധീകരിച്ചു.




വള്ളത്തോള്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായി നേരിട്ടു ബന്ധപ്പെട്ടു. കോണ്‍ഗ്രസ് അംഗമായി. ഗാന്ധിജിയുടെ അനുയായിയായി. 1928ല്‍ കൊല്‍ക്കത്തയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. കേരളീയ കലകളോടും സംസ്കാരത്തോടും വിശേഷിച്ചു കഥകളിയോടുമുള്ള ആഭിമുഖ്യമാണു കേരളകലാമണ്ഡലത്തിന്റെ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.



ശബ്ദമില്ലാത്തതായി ലോകം
1909ല്‍ അപ്രതീക്ഷിതമായി ബാധിച്ച ബധിരത വള്ളത്തോളിന്റെ ജീവിതത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ക്കു കാരണമായി. ബാധിര്യത്തെ ആധാരമാക്കി 'ബാധിര്യശാന്തിസ്തവം' തുടങ്ങിയ ശ്ളോകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ബാധിര്യത്തെക്കുറിച്ചുള്ള അസ്വസ്ഥത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ചികില്‍സ ഫലിക്കാതെ വന്നപ്പോള്‍ പ്രാര്‍ഥനയിലും നാരായണീയ പാരായണത്തിലും സമയം ചെലവഴിച്ചു. ഇൌ പ്രാര്‍ഥനകള്‍ക്കിടയിലാണ് 'ബധിരവിലാപം' എന്ന കാവ്യം രചിച്ചത്. ആത്മനിഷ്ഠമായ ബധിരവിലാപത്തിലെ അവസാന ശ്ളോകങ്ങള്‍ ഭക്തിനിര്‍ഭരമാണ്.




''നിരവധി മദമല്‍സരാദിയാദോ
നിരകള്‍ നിറഞ്ഞ ഭവാബ്ധിയെക്കടപ്പാന്‍
നിരഭയ നിഹന്ത്രി! യാനപാത്രം
നിരഘഭവല്‍ പദഭക്തി മാത്രമത്രേ
"".



പ്രധാന കൃതികള്‍
വിവര്‍ത്തനങ്ങള്‍: വാല്മീകിരാമായണം, ഋഗ്വേദം എന്നിവ കൂടാതെ പദ്മം, മാര്‍ക്കണ്ഡേയം, മല്‍സ്യം, വാമനം എന്നീ പുരാണങ്ങള്‍, ഉൌരുഭംഗം, മധ്യമവ്യായോഗം, അഭിഷേകം, പഞ്ചരാത്രം, സ്വപ്നവാസവദത്തം എന്നീ ഭാസരൂപകങ്ങളും വല്‍സ്യരാജന്റെ ഹാസ്യചൂഡാമണി, കര്‍പ്പൂരചരിതം, രുക്മിണിഹരണം, ത്രിപുരദഹനം എന്നീ രൂപകങ്ങളും, കാളിദാസന്റെ അഭിജ്ഞാനശാകുന്തളം, ക്ഷേമേന്ദ്രന്റെ ബോധി സത്വാപദാന കല്പലത, ഹാലസാതവാഹനന്‍ സമാഹരിച്ച എഴുന്നൂറു മുക്തകങ്ങള്‍ അടങ്ങുന്ന ഗാഥാസപ്തശതി.




ആരോഗ്യകൃതികള്‍: ആരോഗ്യചിന്താമണി, ഗര്‍ഭരക്ഷാക്രമം, നേത്രാമൃതം, വൈദ്യഭൂഷണം, ബാലചികില്‍സ.
മഹാകാവ്യം: ചിത്രയോഗം
ഖണ്ഡകാവ്യങ്ങള്‍: മഗ്ദലനമറിയം, ബധിരവിലാപം, ഗണപതി, ശിഷ്യനും മകനും, ബന്ധനസ്ഥനായ അനിരുദ്ധന്‍, നാഗില, അച്ഛനും മകളും, കൊച്ചുസീത
ആട്ടക്കഥ: ഒൌഷധാഹരണം.
കൂടാതെ സാഹിത്യമഞ്ജരി 11 ഭാഗങ്ങള്‍

Share/Bookmark

No comments: