scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

May 12, 2012

എന്‍ഡോസള്‍ഫാന്‍ - മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്


എന്‍ഡോസള്‍ഫാന്‍ - മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്

എം.എ. റഹ്മാന്‍

മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്

കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലധികമായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷബാധിത മേഖലകളിലെ സഹജീവികളുടെ ദുരന്തം നേരിട്ടറിയുന്ന ഒരു പൗരന്‍ എന്ന നിലയിലാണ് ഈ തുറന്ന കത്തെഴുതുന്നത്. കഴിഞ്ഞ ചില ദിവസങ്ങളിലായി മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന നിറഞ്ഞുനില്‍ക്കുന്നു. ആ പ്രസ്താവനക്കു കാരണമായ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് ആരോഗ്യ വകുപ്പ് അയച്ച ഒരു കത്തും അതിലെ ഉള്ളടക്കവും ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. മെഡിക്കല്‍ കോളേജിന്റെ ആരോഗ്യ റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനാണ് ആരോഗ്യവകുപ്പ് കത്തയച്ചത് എന്ന് തുറന്നു സമ്മതിച്ചതില്‍ താങ്കളെ അഭിനന്ദിക്കുന്നു. പക്ഷേ, ഇങ്ങനെ തുറന്നു സമ്മതിച്ച് ആ കത്തിനെ പിന്താങ്ങുമ്പോള്‍ നിഷ്പക്ഷമായി കാര്യങ്ങള്‍ ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്ത താങ്കള്‍ അത് ലംഘിക്കുകയല്ലേ ചെയ്തിരിക്കുന്നത്.

Share/Bookmark

May 2, 2012

സിപിഎമ്മിലെ ബ്രാഹ്മണസ്വാധീനം

സിപിഎമ്മിലെ ബ്രാഹ്മണസ്വാധീനം

15 അംഗ പോളിറ്റ് ബ്യൂറോയുടെ ‘വര്‍ഗ’ സ്വഭാവം പരിശോധിച്ചാല്‍ ഈഴവനായ വി.എസ.അച്യുതനന്ദനെ പിബിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന്റെ കാരണം വ്യക്തമാകും.
15 അംഗ പോളിറ്റ് ബ്യൂറോയില്‍ അഞ്ചുപേര്‍ മഹാ ബ്രാഹ്മണരാണ്.
സീതാറാം യെച്ചൂരി (ആന്ധ്ര ബ്രാഹ്മണന്‍ ), ബുദ്ധദേ് ഭട്ടാചാര്യ (ബംഗാളി ബ്രാഹ്മണന്‍ ), കെ.വരദരാജന്‍ (തമിഴ് ബ്രാഹ്മണന്‍ ), സൂര്യകാന്ത മിശ്ര(ബംഗാള്‍ ഒഡീഷ സങ്കര ബ്രാഹ്മണന്‍ ).

ആര്‍ എസ് എസ്സി ന്റെ നേതൃമണ്ഡലത്തില്‍പ്പോലും ഇത്രയധികം ബ്രാഹ്മണരില്ല.
മറ്റു നാലുപേര്‍ ബ്രാഹ്മണീകരിച്ച നായന്മാരാണ് പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍ , എ.കെ.പത്മനാഭന്‍ നമ്പ്യാര്‍ .
ബ്രാഹ്മണ ഭാര്യയുള്ളതുകൊണ്ട് പ്രകാശ് കാരാട്ടിനെ ബ്രാഹ്മണരുടെ അക്കൗണ്ടില്‍ ചേര്‍ക്കാവുന്നതാണ്.

ബ്രാഹ്മണരേക്കാള്‍ വലിയ സവര്‍ണരായ മൂന്ന് കായസ്ഥന്മാര്‍ പിബിയിലുണ്ട്. നിരുപം സെന്‍ , ബിമന്‍ ബസു, മണിക് സര്‍ക്കാര്‍ .(ത്രിപുര മുഖ്യമന്ത്രി).
രണ്ട് ഒബിസിക്കാര്‍ ഉണ്ട്. പിണറായി വിജയന്‍ (ഈഴവതിയ്യ), എം.എ.ബേബി(ലത്തീന്‍ െ്രെകസ്തവ). ഒബിസിക്കാരനായ എം.എ.ബേബിയെ അധികപ്പറ്റായി ചേര്‍ത്തതാണ്.
ആന്ധ്രയിലെ ഭരണവര്‍ഗ സവര്‍ണജാതിയില്‍പ്പെട്ട ആളാണ് ബി.വി.രാഘവുലു(ഖമ്മഎന്‍ .ടി.രാമറാവു, ചന്ദ്രബാബു നായിഡു എന്നിവരുടെ ജാതിക്കാരന്‍ ),
പോളിറ്റ്ബ്യൂറോയില്‍ നാലു നായന്മാരുള്ളപ്പോള്‍ ഒരു ഈഴവന്‍ മാത്രമാണ് അതിലുള്ളത് – പിണറായി വിജയന്‍ .
അഞ്ചു ശതമാനം നായന്മാര്‍ പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വോട്ടു ചെയ്യാറില്ല.
ഈ നാലുപേരില്‍ മൂന്നു പേര്‍ക്ക്) കോടിയേരി, എസ്.ആര്‍ .പി, പ്രകാശ് കാരാട്ട്) പെരുന്ന സുകുമാരന്‍ നായരുമായി നേരിട്ട് ബന്ധമുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാഥന്‍ നായരാണ് അതിന്റെ ഇടനിലക്കാരന്‍ .
പ്രകാശ് കാരാട്ട് പാര്‍ട്ടി സെക്രട്ടറി ആയതിനു ശേഷം കൂടുതല്‍ നായന്മാര്‍ കേന്ദ്ര കമ്മിറ്റിയിലേക്കും പിബിയിലേക്കും കടത്തിവിട്ടിട്ടുണ്ട്. വൈക്കം വിശ്വനാഥന്‍ നായര്‍ , ഇ.പി.ജയരാജന്‍ നമ്പ്യാര്‍ , പി.രാജേന്ദ്രന്‍ (കണ്‍ട്രോള്‍ കമ്മീഷന്‍ ) എന്നിവരെ സി.സി.യിലേക്കും കോടിയേരി ബാലകൃഷ്ണന്‍ , എ.കെ.പത്മനാഭന്‍ എന്നിവരെ പിബിയിലേക്കും.
വി.എസ്സിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നും നീക്കുന്നതിനുള്ള പരിപാടിയുണ്ടായിരുന്നു. അതിന് പത്തനംതിട്ടക്കാരന്‍ കെ.എന്‍ .ബാലേഗോപാലന്‍ നായര്‍ക്കാണ് നിയോഗം കിട്ടിയത്.
വി.എസ്.ഗ്രൂപ്പുകാരനായി അഭിനയിച്ച്, വി.എസ്സിന്റെ ഓഫീസിലിരുന്ന് വി.എസ്സിനെതിരായി പാര പണിതിരുന്നുവെന്ന ആരോപണം ബാലഗോപാലനെതിരെ ഉയര്‍ന്നിരുന്നു.
ബാലഗോപാലന്റെ സഹോദരന്‍ എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സുകുമാരന്‍ നായരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ്. ബാലഗോപാലനാണ് 80 വയസ്സു കഴിഞ്ഞവരെ സി.സി.യില്‍ നിന്ന് ഒഴിവക്കണമെന്നു കാണിച്ച് കോണ്‍ഗ്രസ്സില്‍ പ്രമേയം അവതരിപ്പിച്ചത്.
ഇതിലെ ഏറ്റവും വലിയ തമാശ മറ്റൊന്നാണ് ഇതെല്ലാം തന്നെ പിണറായി വിജയന്റെ അക്കൗണ്ടിലാണ് നടക്കുന്നതെന്നാണ് പറയുന്നത്.
ബംഗാളില്‍ പാര്‍ട്ടിയെ നിലംപരിശാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ബുദ്ധദേവ് ഭട്ടാചാര്യ കുറേക്കാലമായി പിബി യോഗത്തിന് വരാറില്ല. കാരാട്ടിന്റെ സ്ഥിരം വിമര്‍ശകനാണ് അദ്ദേഹം. അച്ചടക്കം മാത്രമേ അദ്ദേഹം ലംഘിക്കാറുള്ളു. എന്നിട്ടും, അദ്ദേഹം പിബിയിലും സി.സി.യിലുമുണ്ട്.
കാരണങ്ങള്‍ പലതുമുണ്ടാകാം.
ഓരോ കോശത്തിലും പാര്‍ട്ടിയുടെ വികാരം സ്വാംശീകരിച്ച ആളാണ് വി.എസ്.
എന്നിട്ടെന്തായി?
വേലിക്കകത്ത് അച്യുതാനന്ദന്‍ വേലിക്കു പുറത്തും മഹാ ബ്രാഹ്മണനായ ബുദ്ധദേവ് ഭട്ടാചാര്യ വേലിക്കകത്തും.
കേരളത്തില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ആരാണ്?
പിണറായി ആണെന്നാണ് വെപ്പ്.
ആരാണ് പിണറായിയെ നിയന്ത്രിക്കുന്നത്?
കോടിയേരി ബാലകൃഷ്ണന്‍ നായര്‍ (പിബി അംഗം), എസ.രാമചന്ദ്രന്‍ പിള്ള(പിബി അംഗം), വൈക്കം വിശ്വനാഥന്‍ നായര്‍ (എല്‍ഡിഎഫ് കണ്‍വീനര്‍ , സി.സി.അംഗം ), ഇ.പി.ജയരാജന്‍ നമ്പ്യാര്‍ (സി.സി.അംഗം, ദേശാഭിമാനി മാനേജര്‍ ), വി.വി.ദക്ഷിണാമൂര്‍ത്തി വാര്യര്‍ (ദേശാഭിമാനി പത്രാധിപര്‍ ), ടി.ശിവദാസ മേനോന്‍ (സെക്രട്ടേറിയറ്റ് അംഗം), പി.ശശി നമ്പ്യാര്‍ (കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിഇപ്പോള്‍ അനൗദ്യോഗികമായി), പി.കെ.ശ്രീമതി ടീച്ചര്‍ നമ്പ്യാര്‍ (സി.സി.അംഗം), തോമസ് ഐസക്(സുറിയാനിലത്തീന്‍ അഭിനയ)തുടങ്ങിയ പലരും.
പിബിയുടെ സാമൂഹിക രസതന്ത്രം ഒന്നു പരിശോധിക്കുക. അതില്‍ ഒരൊറ്റ ദലിതനും മുസല്‍മാനും ഇല്ല.
ഉള്ളത് ആകെ രണ്ടു ഒബിസിക്കാര്‍ . ഇതില്‍ എം.എ.ബേബി മാത്രമാണ് വ്യത്യസ്തനായിട്ടുള്ളത്.
15 പേരുള്ള പിബിയില്‍ ഒരാള്‍ക്ക് മാത്രം എന്തുചെയ്യാനാണ് കഴിയുക?

Share/Bookmark