ഇമെയില്‍ വിവാദവുമായി കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ ചെറുതല്ല. അതില്‍ നമ്മുടെ 'മുഖ്യധാരാ' മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടും മാലോകര്‍ക്ക് അറിയാന്‍ സാധിച്ചു.
ആദ്യം സമഗ്രമായ അന്വേഷണം നടത്തും എന്ന് പറഞ്ഞ മന്ത്രി മുഖ്യന്‍ പിന്നീട് മന്ത്രിസഭാ തീരുമാനമായി പ്രഖ്യാപിച്ചത് അന്വേഷണമില്ല, 'മാധ്യമ'ത്തിനെതിരെ കേസെടുക്കും എന്ന്. അടുത്ത ദിവസം വീണ്ടും തിരുത്തി 'മാധ്യമം' സ്വയം തിരുത്തണമത്രേ !!!
ആര്‍ജ്ജവത്തോടെ ഒരു തീരുമാനം പോലും എടുക്കാന്‍ പറ്റാത്ത മുഖ്യനാണല്ലോ നമ്മുടെ കേരളം ഭരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
അവസാനം പ്രഖ്യാപിച്ചു, ഈ ലിസ്ടിനു ആധാരമാ യാത് ഒരു ഈദ് സന്ദേശമാണ് എന്ന്. ലിസ്റ്റില്‍ ഉള്‍പെട്ട ഖത്തറില്‍ ജോലി ചെയ്യുന്ന, കൊടുങ്ങല്ലൂര്‍ സ്വദേശിയായ എന്‍ അബ്ദുല്‍ സലാം അയച്ച ഇമെയില്‍ സന്ദേശമാണ് ചുവടെ. ടി പ്പറഞ്ഞ ഇമെയില്‍ സന്ദേശം അയച്ചത് ഇദ്ദേഹമാണ് എന്ന തിരിച്ചറിവില്‍ നിന്നുമാണ് അബ്ദുല്‍ സലാം ഈ സന്ദേശം ഇവിടെ കൈമാറിയിരിക്കുന്നത്
അദ്ദേഹത്തിന്റെ കുറിപ്പും സംഭവത്തിനു ആധാരമായ ഇമെയിലും ചുവടെ വായിക്കാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ ചേര്‍ക്കുകയും ആവാം ..
കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇമെയിൽ ചോർത്തൽ വിവാദത്തിലെ ലിസ്റ്റിൽ നിന്നുള്ള ഒരാൾ എന്ന നിലക്കാണ്, എന്റെ ഈ സത്യപ്രസ്താവന. ഇമെയിൽ സ്കൂപ്പുമായി മാധ്യമം വാരിക പ്രത്യക്ഷപ്പെട്ടതിനു ശേഷം എന്നിൽ സംഭവിച്ച കുറ്റബോധത്തിന്റെ വരികൾ കൂടിയാണിത്. ഇതിനെന്നെ പ്രേരിപ്പിച്ച ഖുർ-ആൻ വചനങ്ങൾ ഞാനിവിടെ ആദ്യമേ കുറിക്കട്ടെ.
വിശുദ്ധ ഖുർ-ആൻ സൂറ: അന്നിസാഅ ആയ: 79
നന്‍മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്.(അതിന് ) സാക്ഷിയായി അല്ലാഹു മതി.
വിശുദ്ധ ഖുർ-ആൻ സൂറ: യൂനുസ് ആയ: 44
തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഒട്ടും അനീതി കാണിക്കുന്നില്ല. എങ്കിലും മനുഷ്യര്‍ അവരവരോട് തന്നെ അനീതി കാണിക്കുന്നു.
മാധ്യമം പത്രം പ്രസിദ്ധീകരിച്ച സ്കൂപ്പിൽ എന്റെ ഇമെയിൽ വന്നപ്പോൾ മുതൽ ഞാൻ വല്ലാത്ത മാനസിക വിഷമത്തിലായിരുന്നു. എന്റെ മാതാപിതാക്കളുടെ അടുത്ത് രഹസ്യപോലീസ് വന്നതു മുതൽ ഞാൻ അസ്വസ്ഥനുമായിരുന്നു. എന്റെ ഏതെങ്കിലും ചെയ്തികൾ അതിനു കാരണമായതാണോ, അതോ 1995 ൽ ഞാൻ കേരളം വിട്ടപ്പോൾ അവിടെ നിലവിലുണ്ടായിരുന്ന വർഗ്ഗീയതയുടെ നാമ്പുകൾ എന്നെ ഇപ്പോഴും വേട്ടയാടുകയാണോ എന്നതായിരുന്നു ചോദ്യം.
ഇമെയില്‍ വിവാദം: പരിശോധനക്ക് കാരണമായത് ഈദ് ആശംസ
ഈ ലിങ്കിലൂടെ പോയപ്പോൾ ഒരു ലളിതമായ ഈദാശംസയാണ് കേരളം മുഴുവൻ പ്രതിസന്ധിയുണ്ടാക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. ഇത് ഇസ്ലാമിന്റെ പേരിലുള്ള ആംശസയായിട്ടും ഇതെങ്ങിനെ ദുരന്തമായെന്ന എന്റെ ചിന്ത ഈ വിഷയത്തിൽ എനിക്ക് വന്ന മുൻ-കാല ഇമെയിലുകൾ പരിശോദിക്കാൻ പേരിപ്പിച്ചു. അതിൽ നിന്ന് താഴെപ്പറയുന്ന ഇമെയിൽ കണ്ടെടുത്തു. ഇത് എല്ലാവരുടേയും സംശയങ്ങൾ ദുരീകരിക്കുമെന്ന് കരുതി പ്രസിദ്ധീകരിക്കുന്നു.
ഈ ഈദാശംസ, ഞാൻ തിരുവനന്തപുരത്ത് ജോലിചെയ്തിരുന്ന കാലത്ത് (1991-1995) മുതൽ പരിചയമുള്ളതും ഇപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതുമായ എ.എം. നദ്-വിയിൽ നിന്നുള്ളതായിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ ഈദ് സന്ദേശത്തിന് ഞാൻ REPLY TO ALL എന്ന നിലക്ക് നൽകിയ സൂക്ഷ്മതയില്ലാത്ത രാഷ്ട്രീയ നിറമുള്ള മൂന്ന് വരി മറുപടിയാണ് ഈ രാഷ്ട്രീയ-മാധ്യമ-ഔദ്യോഗിക ദുരന്തങ്ങളുടെ തുടക്കമായതെന്നതിൽ കേരളത്തോട് മാപ്പ് ചോദിക്കുന്നു.
എന്നെ ഇത്തരമൊരു വീണ്ടുവിചാരമില്ലാത്ത ഈദ് സന്ദേശത്തിനു സ്വാധീനിച്ചത് ഇന്ത്യയിലെ വർഗ്ഗീയത നിറഞ്ഞ ഗതകാല രാഷ്ട്രീയത്തിലെ ശരിയും തെറ്റുമടങ്ങിയ ഏടുകളിൽ ഇരയായി കർണ്ണാടകയിലെ ജയിലിൽ കിടക്കുന്ന അബ്ദുൽ-നാസർ മദനിയെക്കുറിച്ചുള്ള, അദ്ധേഹത്തിന്റെ നിസ്സഹായതയിലുള്ള വേദന കൊണ്ടു മാത്രമായിരുന്നു. ഒപ്പം ഞാനിപ്പോൾ ജോലിചെയ്യുന്ന മധ്യപൊരസ്ത്യദേശത്തെ സംഭവ വികാസങ്ങളിലുള്ള വാർത്തകളിലുള്ള സ്വാധീനവും.
ഞാൻ ഖത്തറിൽ നിന്ന് ഈദിന്റെ അവധിക്ക് നാട്ടിൽ (കൊടുങ്ങല്ലൂർ) വന്നപ്പോൾ എന്റെഔദ്യോഗിക വെബ്മെയിൽ നിന്ന് അയച്ചതാണ് ഈ സന്ദേശം. അതിനാൽ ഇത് കൊടുങ്ങലൂരിനും അവിടുത്തെ ആളുകൾക്കും സ്ഥാപനങ്ങൾക്കും മോശപ്പേരുണ്ടാക്കിയതിൽ ഞാൻ നാട്ടുകാരോട് മാപ്പ് ചോദിക്കുന്നു. എന്റെ ഈ ചെയ്തിയിൽ വിഷമങ്ങളുണ്ടായ മറ്റ് സുഹ്യത്തുക്കളോടും എന്റെ പാപമോചനത്തിനായി പ്രാർഥിക്കാൻ അഭ്യർഥന.
ഞാൻ മറുപടി അയച്ച ഇമെയിൽ ലിസ്റ്റ് എന്റേതല്ല. ഞാൻ ഒരു ലിസ്റ്റും ഉണ്ടാക്കിയിട്ടുമില്ല.പക്ഷെ സൈബർ സെൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമുണ്ടാക്കിയ മെസ്സേജ് ബൊഡി എന്റേതാണ്. അതിന് എന്റെ ഹ്യദയ വേദനയുടെ തലങ്ങളിലുള്ള അർഥമല്ലാത്ത യാതൊരു വർഗ്ഗീയ-രാഷ്ട്രീയ മാനങ്ങളും കൽപ്പിക്കരുതെന്ന് രാഷ്ട്രീയകേരളത്തോടെ എന്റെ വിനീതമായ അഭ്യർഥന.
ഞാൻ സ്വയം തിരുത്തുകയാണെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം മനസ്സമാധാനമുള്ള ഒരു രാഷ്ട്രീയകാലാവസ്ഥയിലേക്ക് കേരളത്തെ ക്ഷണിക്കുന്നു. ലോക രാഷ്ട്രീയ-സാമ്പത്തിക ദുരന്തങ്ങൾ നമ്മെ എല്ലാവരേയും വേട്ടയാടുമ്പോൾ നമുക്കൊന്നിച്ച് മനുഷ്യരെപ്പോലെ അതിനെ നേരിടാൻ അല്ലാഹു ധൈര്യവും സ്ഥൈര്യവും നൽകട്ടെ.
കേരളത്തിന് ദശകങ്ങളായി ഉപജീവനം നൽകിക്കൊണ്ടിരിക്കുന്ന ഗൾഫിൽ നിന്ന്, ഖത്തറിൽ നിന്ന്, മലയാളികൾക്കും ഇന്ത്യക്കാർക്കും ശുഭാശംസകളോടെയും തികഞ്ഞ കുറ്റബോധത്തോടെയും,
എൻ. എം. അബ്ദുൽസലാം ദോഹ-ഖത്തർ
ടെലിഫോൺ - 00974-55550286
നോട്ട്: ഈ കത്തിന്റെ കോപ്പി എല്ലാ മലയാള പത്രങ്ങളൾക്കും, ചാനലുകൾക്കും അയക്കുകയാണ്.
പ്രശ്നത്തിന് ആധാരമായി എന്ന് പറയുന്ന ഇമെയില്‍ ഇതാണ്
From: salam@infobhan.net [mailto:salam@infobhan.net]
Sent: Saturday, November 05, 2011 7:15 PM
To: amnadwi@gmail.com
Cc: Abbas Ali <abbas.ali@shoaiba-site.com>, Abdul Aziz izbakr@hotmail.com>,Abdul Kabeer Vazhakkad ,Abdul Ahad <pa_ahad@yahoo.com>,Abdul Azeez Tirur <emirta@emirates.net.ae>,Abdul Gafoor Vengara shwatech.com>,Abdul Jabbar Madilakam <jooliyas@gmail.com>,Abdul Kader Kodinhi <abdulkaderelimba@yahoo.co.in> ,Abd ul Kareem M <info@khairat.com>,Abdul Majeed Ulattil ulmajeedullattil@yahoo.co.uk>, Abdul Majeed Manjeri majeedullattil@gmail.com>, Abdul Rasheed PK najeebkormath@yahoo.com
Sent: Saturday, November 05, 2011 7:15 PM
To: amnadwi@gmail.com
Cc: Abbas Ali <abbas.ali@shoaiba-site.com>,
Subject: RE: eid greetings
EID MUBARAK TO ALL !.
THIS EID MAKES US TO THINK ABOUT OUR LEADER ABDUL NASSER MADANI.
LET ALL OF US WORK TOGETHER TO MAKE HIS RELEASE AN "INDIAN JASMINE REVOLUION"
LET US BUILD AS MANY TAHRIR SQUARES IN KERALA TO MAKE MADANI RELEASE A REALITY.
EID MUBARAK.
N.M. ABDUL SALAM
ഇമെയില്‍ വിവാദവുമായി ബന്ടപ്പെട്ടു സമൂഹത്തില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ ഇതുപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോഴും ഒരു ചോദ്യം ബാക്കിയാവുകയാണ്
പൌരാവകാശ ലംഘനം നടത്തിയ (സ്വകാര്യതയിലേക്ക് കടന്നു കയറിയതു മനുഷ്യവകാശ ലംഘനം തന്നെ അല്ലെ?) സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും?
No comments:
Post a Comment