ജമാഅത്തെ ഇസ്ലാമിയുടെ തനി നിറം
ഒരുപറ്റം നിരീക്ഷകര്‍ ജമാഅത്തെ ഇസ്ലാമിയുടെ തനി നിറം തുറന്നു കാട്ടുന്നു !!!
"മൌദൂദിയും അദ്ദേഹത്തിന്റെ ജമാഅത്തെ ഇസ്ലാമിയും പാകിസ്താന്‍ രൂപീകരണത്തെ ശക്തിയായി എതിര്‍ത്തിരുന്നു.''
(ബംഗ്ളാദേശിലെ ബംഗാളി ദിനപത്രമായ 'സംവാദ്' പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ പരിഭാഷ, ദേശാഭിമാനി, 5.1.1986)
"പാന്‍ ഇസ്ലാമികമാണ് ജമാഅത്തെ ഇസ്ലാമിയെങ്കിലും ഇസ്ലാമിക ദേശീയതക്കും, പാകിസ്താന്‍ രൂപവല്‍ക്കരണത്തിനും എതിരായിരുന്നു മൌദൂദി. അതിന്റെ മുഖ്യ ഉദ്ദേശ്യം മുസ്ലിംകളെ പരിഷ്കരിക്കലും അമുസ്ലിംകള്‍ക്കിടയില്‍ ഇസ്ലാം പരിചയപ്പെടുത്തലുമാണ്.''
(ഡേവിഡ് ദേവദാസ്, കശ്മീര്‍ ഡയറി, മാതൃഭൂമി ഡെയ്ലി, 2003 സപ്തം. 2)
"ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക തുടങ്ങിയ നാടുകളില്‍ വ്യവസ്ഥാപിതമായി നൂറ് ദശകങ്ങളിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ഭദ്രമായ അടിത്തറയുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി.''
(മലയാളം വാരിക, 19.10.2001)
"ഖുര്‍ആനും നബിചര്യയും പിന്തുടരുന്നതിലൂടെ ദിവ്യമായ അനുഗ്രഹം നേടാന്‍ ജമാഅത്ത് ആഗ്രഹിക്കുന്നു. എന്നാല്‍, വര്‍ഗീയലഹളകളില്‍ ജമാഅത്തെ ഇസ്ലാമി ഇതുവരെ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടുപോലുമില്ല.
ഒരു വ്യക്തിയോ സംഘടനയോ വര്‍ഗീയമാണ് എന്ന് പറയുന്നത്, അവനോ അതോ മറ്റു സമുദായങ്ങളോട് ശത്രുത പുലര്‍ത്തുമ്പോഴാണ്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അംഗങ്ങളില്‍ ഈ വര്‍ഗീയതയുടെ ഒരംശവും ഞാന്‍ കണ്ടിട്ടില്ല. അവരെ യാഥാസ്ഥിതികരെന്നോ ഫണ്ടമെന്റലിസ്റുകളെന്നോ നമുക്ക് വിളിക്കാമെങ്കിലും ഒരു ഫണ്ടമെന്റലിസ്റ് വര്‍ഗീയവാദിയാകണമെന്നില്ല.''
(വി.എം. താര്‍ക്കുണ്ടേ,Through humanist eyes, Ajanta Publishers, New Delhi , 1997, Page: 269, 70, 71, 254, 255)
"ജമാഅത്തെ ഇസ്ലാമിയെ സിദ്ധാന്തപരമായി ഞാന്‍ അനുകൂലിക്കുന്നില്ല. പക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും വര്‍ഗീയ സംഘട്ടനങ്ങളില്‍ പങ്കെടുത്തതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.''
(ഡോ. എം. ഗംഗാധരന്‍, കേസരി, 2003 ജൂണ്‍ 29)
"സ്വാതന്ത്യ്രസമരത്തില്‍ ജമാഅത്തിന്റെ സ്ഥാപകനേതാവ് മൌദൂദി ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു. ഇന്ത്യാവിഭജനത്തെ എതിര്‍ത്ത ആളായിരുന്നു.'' ഫണ്ടമെന്റലിസം തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നതാരാണ്? അതിന്റെ അര്‍ഥവും നിര്‍വചനവുമൊക്കെ അറിയുന്നവനാണോ? നിങ്ങള്‍ ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ വിശ്വസിക്കുന്നു. ഉറച്ചുനില്‍ക്കുന്നു. നിങ്ങള്‍ ഫണ്ടമെന്റലിസ്റാണോ? വാക്കുകള്‍ അര്‍ഥമില്ലാതെ ഉപയോഗിക്കുകയാണ്.''
"ജമാഅത്തെ ഇസ്ലാമിയുമായിട്ട് ഇന്നേവരെയുള്ള ഇടപെടലുകള്‍വച്ച് നോക്കുമ്പോള്‍ അവരൊരു ഭീകരവാദ-തീവ്രവാദ പ്രസ്ഥാനമായി എനിക്ക് തോന്നിയിട്ടില്ല. നല്ല മൂല്യബോധമുള്ളവരെയും സന്മനസ്സുള്ളവരെയും അവരില്‍ ഞാന്‍ ധാരാളം കണ്ടുമുട്ടിയിട്ടുണ്ട്. വര്‍ഗീയവാദത്തിലും ഭീകരാക്രമണത്തിലും ജമാഅത്തെ ഇസ്ലാമിക്കുള്ള പങ്ക് ഇന്നേവരെ തെളിയിക്കപ്പെടാതിരിക്കെ, അവരെ അത്തരക്കാരെന്ന് ആരോപിക്കുന്നത് തികച്ചും അധാര്‍മികമാണ്. ''
(കെ.പി. രാമനുണ്ണി, പ്രബോധനം വാരിക, 2004 മാര്‍ച്ച് 27)
"മൌദൂദിയുടെ നേതൃത്വത്തില്‍ 1941-ല്‍ സ്ഥാപിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി വിഭജനത്തെ എതിര്‍ത്തു.''
(അജയ് പി. മങ്ങാട്ട്, സമകാലിക മലയാളം വാരിക, 8.2.2002)
"ജമാഅത്തെ ഇസ്ലാമി ഇതുവരെ ആര്‍ക്കെങ്കിലും ദ്രോഹം ചെയ്തതായി അറിയില്ല. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടി തെറ്റായിരുന്നു.''
(സി. രാധാകൃഷ്ണന്‍, മാധ്യമം, 1994 ഡിസംബര്‍ 8)
"ഇന്നു വരെയുള്ള ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു ദോഷവും കണ്െടത്താന്‍ ഗവണ്‍മെന്റിന് പോലും കഴിഞ്ഞിട്ടില്ല. ഗാന്ധിജിയെ കൊലചെയ്ത ആര്‍.എസ്.എസിനെപ്പോലെയല്ല; സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി.''
(എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റും, മുന്‍ മന്ത്രിയുമായ എം.കെ. രാഘവന്‍, മാധ്യമം, 1994 ഡിസംബര്‍ 8)
"ശ്രീമതി ഇന്ദിര പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എ.ഐ.സി.സിയില്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുകയെന്ന നിര്‍ദേശം വന്നപ്പോള്‍, അന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്ന ഞാന്‍, കുറേനേരം ചിന്തിച്ചശേഷം പറഞ്ഞു: "കുറുനരിയെയും ആട്ടിന്‍കുട്ടിയെയും കണ്ടാല്‍ തിരിച്ചറിയാത്തവരാണ് ഈ അഭിപ്രായം പറഞ്ഞത്. നിങ്ങളാരെങ്കിലും അതിന്റെ സാഹിത്യങ്ങള്‍ തൊട്ടുനോക്കിയിട്ടുണ്ടോ? ഞാന്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമല്ല. പക്ഷേ, ആ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എനിക്ക് നന്നായറിയാം ഈ സംഘടന എങ്ങനെയാണ് വര്‍ഗീയ സംഘടനയാവുക?'' ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശം ഇവിടെ നിലവില്‍ വന്നുകഴിഞ്ഞാല്‍ ഭൌതികവാദികള്‍ക്ക് യഥേഷ്ടം അഴിഞ്ഞാടാന്‍ സാധ്യമല്ല. അതുകൊണ്ടാണവര്‍ ഇതിനെ എതിര്‍ക്കുന്നത്.''
(കെ.വി. സതീര്‍ഥ്യന്‍, മുതുവട്ടൂര്‍)
"ഇന്ത്യന്‍ ഭരണഘടനക്കുള്ളില്‍നിന്നുകൊണ്ട് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയും, മുസ്ലിംവിരോധം മാത്രം ലാക്കാക്കി വര്‍ഗീയത ഇളക്കിവിട്ട് മുന്നേറുന്ന ബി.ജെ.പിയും ഒരുപോലെയാണെന്ന് സാധാരണക്കാരന്‍ പോലും പറയുകയില്ല. ഏതെങ്കിലും ഒരു മീറത്തോ ഭഗല്‍പൂരോ രഥയാത്രയോ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നടത്തിയതായി ആര്‍ക്കുമറിയില്ല. മാത്രമല്ല; സ്വാതന്ത്യ്രാനന്തരം ഭാരതത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഏതെങ്കിലും വര്‍ഗീയ സംഘട്ടനങ്ങളിലോ കലാപങ്ങളിലോ ജമാഅത്തെ ഇസ്ലാമിയുടെ കൈയുണ്െടന്ന് ഇന്ത്യയിലെ ഒരു ഭരണകൂടവും ഒരു കമീഷന്‍ റിപ്പോര്‍ട്ടും ഇതുവരെയും ആരോപിച്ചിട്ടില്ല.
വര്‍ഗീയ സംഘടനകളെപ്പോലെ, ജമാഅത്തെ ഇസ്ലാമി എവിടെയെങ്കിലും ശാഖകള്‍ സ്ഥാപിച്ച് ആയുധപരിശീലനം നടത്തുന്നതായിട്ടോ, കുറുവടികളും സൈക്കിള്‍ ചെയിനും ബോംബും മറ്റുമുപയോഗിച്ച് കൂട്ടയാക്രമണങ്ങള്‍ നടത്തിയതായിട്ടോ ഏതെങ്കിലും ഒരു ഹിന്ദുവിനെ വധിച്ചതായോ പറയാമോ? വളരെക്കാലമായി ജമാഅത്തെ ഇസ്ലാമി എന്ന മാനുഷിക സംഘടനയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ള സാധാരണക്കാരുണ്ടിവിടെ. എല്ലാ മനുഷ്യരുടെയും മാതാപിതാക്കള്‍ ഒന്നാണെന്നും, അതിനാല്‍ ഏവരും ജാതിമതഭേദമന്യേ സഹോദരങ്ങളുമാണെന്ന് പ്രചരിപ്പിക്കുകയും, വര്‍ഗീയ കലാപങ്ങളും സംഘട്ടനങ്ങളും നടക്കുമ്പോള്‍, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച് സഹായഹസ്തവുമായി പാഞ്ഞെത്തുകയും ചെയ്യുന്നവരാണ് ജമാഅത്തെ ഇസ്ലാമി.''
(എം. കരുണാകരന്‍, നേമം, കേരളകൌമുദി, 1991 ജൂലൈ 28)
"ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷയാചിക്കുന്ന സാധുക്കളുടേതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചുനീക്കുകയും നിങ്ങള്‍ ദൈവദാസരാണെങ്കില്‍ ദൈവത്തിന്റെ കല്‍പനകള്‍ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തില്‍ സംബന്ധിച്ചതില്‍ എനിക്ക് ഖേദഃമില്ല; സന്തോഷമേയുള്ളൂ. അവര്‍ ഇനിയും എന്നെ ക്ഷണിച്ചാല്‍ കാല്‍നടയായെങ്കിലും ഞാനവരുടെ സമ്മേളനത്തില്‍ സംബന്ധിക്കും''
(ഗാന്ധിജി, സര്‍ച്ച്ലൈറ്റ് - പാറ്റ്ന 27 ഏപ്രില്‍ 1946)
"സാമുദായിക സൌഹാര്‍ദ്ദവും ഹിന്ദു-മുസ്ലിം ഐക്യവും ഉന്നംവച്ച് പ്രവര്‍ത്തിക്കുന്ന വല്ലസംഘടനകളും ഇന്ന് രാജ്യത്തുണ്െടങ്കില്‍ അത് ജമാഅത്തെ ഇസ്ലാമിയാണെന്ന് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ എനിക്കുപറയാന്‍ കഴിയും.
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ സാക്ഷാല്‍ ലക്ഷ്യം ഇസ്ലാമിന്റെ പ്രചരണമാണ്. ഈ ലക്ഷ്യത്തോടു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാന്‍ ഓരോവ്യക്തിക്കും സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ ഈ മാര്‍ഗത്തില്‍ നടത്തപ്പെടുന്ന ശ്രമങ്ങള്‍ സമാധാനപരമായിരിക്കുന്നേടത്തോളം അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല.''
(പണ്ഡിറ്റ് സുന്ദര്‍ലാല്‍, നാഷണല്‍ ഹെറാള്‍ഡ്)
"പാശ്ചാത്യ ജീവിതരീതിയുടെ പ്രവാഹത്തില്‍ നിന്ന് മുസ്ലിംകളെ രക്ഷിക്കാന്‍ മുന്നോട്ട് വന്ന ജമാഅത്തെ ഇസ്ലാമി അവരെ യഥാര്‍ത്ഥ മുസ്ലിംകളാക്കി മാറ്റാന്‍ നിരതരാവുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് മനുഷ്യത്വത്തിന്റെ പുനരുജ്ജീവനത്തിനുള്ള യജ്ഞമാണ് അത് നിര്‍വഹക്കുന്നത് എന്നാണ്.
(ഡോ. സത്യവാദി (മുന്‍ എം.പി.), ദഅ്വത്ത്)
"വിഭാഗീയ ചിന്തകളുമായി ജമാഅത്തിനു യാതൊരു ബന്ധവുമില്ല. എന്നല്ല, വിഭാഗീയതയുടെ സമഗ്ര രൂപങ്ങലെയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ജമാഅത്ത് ആഗ്രഹിക്കുന്നു. ജമാഅത്തിലെ വ്യക്തികള്‍ മഹാമനസ്കരും വിശാലവീക്ഷകരും സഹിഷ്ണുക്കളുമാണ്. രാഷ്ട്രത്തിന്റെ യഥാര്‍ഥ ഗുണകാംക്ഷികളാമവര്‍.''
(ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന മഹാമായ പ്രസാദ് സിന്‍ഹയുമായി 'ദഅ്വത്ത്' നടത്തിയ അഭിമുഖത്തില്‍ നിന്ന്)
മര്‍ദ്ദിത ജനവിഭാഗത്തിന്റെയും, ന്യൂനപക്ഷങ്ങളുടെയും പ്രശ്നപരിഹാരത്തിന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി വഹിച്ച പങ്ക് വളരെയധികം വിലപ്പെട്ടതാണ്. മനുഷ്യരെ വര്‍ണത്തിന്റെയോ, വര്‍ഗത്തിന്റെയോ പേരില്‍ വേര്‍തിരിക്കരുതെന്ന ഖുര്‍ആനിക പ്രഖ്യാപനം പൂര്‍ണമായി ഉള്‍ക്കൊണ്ട ഒരു പ്രസ്ഥാനമാണ് ജമാഅത്ത്. ഈ ഒരു സവിശേഷതയാണ് അതിനെ ഇതര മുസ്ലിം സംഘടനകളില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത്.''
(ദലിത് വോയ്സ് പത്രാധിപര്‍. വി.ടി. രാജശേഖരന്‍. മാധ്യമം 30-9-89)
"ലോകത്തെങ്ങുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കുള്ള സൈദ്ധാന്തിക ഊര്‍ജ്ജം പകരാന്‍ മൌദൂദിയുടെ രചനകള്‍ക്കായി. ഈജിപ്തിലെ മുസ്ലിം ബ്രദേര്‍സ് സംഘടനയുടെ സ്ഥാപകരായ ഹസനുല്‍ബന്നയെയും സയ്യിദ് ഖുതുബിനെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട് മൌദൂദിയുടെ ദര്‍ശനം. മൌദൂദിയുടെ നേതൃത്വത്തില്‍ 1941-ല്‍ സംഘടിപ്പിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി തുടക്കത്തില്‍ വിഭജനത്തെ എതിര്‍ത്തു. കാശ്മീര്‍ പ്രശ്നത്തില്‍, ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥക്കുള്ളില്‍ നിന്നുള്ള പരിഹാരമാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് നിര്‍ദേശിക്കുന്നത്.''
(അജയ് പി. മങ്ങാട്ട്. സമകാലിക മലയാളം 8-2-2002)
"ജമ്മു-കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഘടകം പാക്കിസ്ഥാനിലേയോ, ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേയോ ജമാഅത്ത് ചാപ്റ്ററിന്റെ ഭാഗമല്ല. സ്വതന്ത്രമായാണ് അത് പ്രവര്‍ത്തിക്കുന്നത്. പാന്‍ ഇസ്ലാമികമാണ് ജമാഅത്തെങ്കിലും ഇസ്ലാമിക ദേശീയതക്കെതിരായിരുന്നു മൌദൂദി. പാക്കിസ്ഥാന്‍ രൂപവല്‍ക്കരണത്തിനും എതിരായിരുന്നു. അതിന്റെ മുഖ്യ ഉദ്ദേശ്യം മുസ്ലിംകളെ പരിഷ്കരിക്കലും, അമുസ്ലിംകള്‍ക്കിടക്ക് ഇസ്ലാം പരിചയപ്പെടുത്തലുമാണ്.''
No comments:
Post a Comment