കുഴിവെട്ടിമൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍...'

മലയാള സാഹിത്യത്തിലെ പ്രമുഖ കവികളില്‍ ഒരാളാണ് ഇടശേരി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇടശേരി ഗോവിന്ദന്‍നായര്‍ (ഇടശേരി എന്നതു വീട്ടുപേരാണ്). അദ്ദേഹം 'ശക്തിയുടെ കവി'യായി വിശേഷിപ്പിക്കപ്പെടുന്നു. ജീവിതത്തിലെ പ്രയാസങ്ങളെ ശക്തിയോടുകൂടി നേരിട്ടാലേ അവയെ അതിജീവിക്കാനാകൂ എന്നാണ് അദ്ദേഹം കവിതയിലൂടെ പ്രചരിപ്പിച്ചതും ജീവിതത്തിലൂടെ തെളിയിച്ചതും. ഒരിക്കലും വേദനകളുടെ മുന്നില്‍ അദ്ദേഹം പകച്ചു നിന്നിട്ടില്ല.
പൂതപ്പാട്ട്, കാവിലെ പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും ഞാനും നരിയും, അമ്പാടിയിലേക്ക് വീണ്ടും, വിവാഹ സമ്മാനം, നെല്ലുകുത്തുകാരി പാറുവിന്റെ കഥ തുടങ്ങി ഒട്ടേറെ കവിതകള്‍ ആസ്വാദകരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകതയുള്ള സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുക, പിന്നീട് സന്ദര്‍ഭാനുസാരിയായ പദങ്ങളിലൂടെ കവിതയ്ക്കു ജീവന്‍ നല്‍കുക, ഉചിതമായ ഇൌണം കണ്ടെത്തുക തുടങ്ങിയ ഘടകങ്ങളിലൂടെയാണ് ഒരു കവി തന്റെ ആശയത്തെ വായനക്കാരനിലേക്ക് എത്തിക്കുന്നത്. ഇടശേരിക്കവിതകള്‍ പരിചയപ്പെടുന്നവര്‍ക്കു വളരെ എളുപ്പത്തില്‍ ഇക്കാര്യം ബോധ്യപ്പെടും.
ഗ്രാമത്തിന്റെ വിശുദ്ധി ഇടശ്ശേരിയുടെ കവിതകളിലും കഥാപാത്രങ്ങളിലും കാണാം. കൃഷി, തൊഴില്‍, ദേശീയബോധം, സഹോദരീ സഹോദര ബന്ധം, മാതൃപുത്ര ബന്ധം, കാമുകീ കാമുക ബന്ധം, കടന്നുകയറുന്ന നഗര സംസ്കാരം, മതനിരപേക്ഷത തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഇടശേരിക്കവിതകളില്‍നിന്നു വേര്‍തിരിച്ചെടുക്കാം. കവിതകള്‍ മാത്രമല്ല ഇടശേരിയുടേതായിട്ടുള്ളത്. അതീവ സുന്ദരമായ നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കൂട്ടുകൃഷി, ഞെടിയില്‍ പടരാത്ത മുല്ല, നൂലാമാല എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്.
കാര്‍ഷിക പ്രശ്നങ്ങളും സാമുദായിക പ്രശ്നങ്ങളും പരിഹരിക്കാന്‍ കൃഷിയിലും മതബന്ധങ്ങളിലും ഉണ്ടാവേണ്ട ശരിയായ കൂടിച്ചേരലിന്റെ ആവശ്യകത അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മനസ്സിലാക്കിയിരുന്നു. അതിന്റെ ഉദാഹരണമാണ് കൂട്ടുകൃഷി എന്ന നാടകം. ഞാറു നടുന്ന സത്രീകള്‍ പാടുന്ന ഞാറ്റു പാട്ടിന്റെ ഇൌരടികളില്‍ പോലും നാടിന്റെ സ്മരണയുണ്ട്.

'നമ്മള്‍ക്ക് വേണ്ടി ജനിച്ചു ഗാന്ധി
നമ്മള്‍ക്ക് വേണ്ടി മരിച്ചു ഗാന്ധി
നമ്മള്‍ക്ക് വേണ്ടിയപ്പുണ്യവാന്റെ
പൊന്‍മെയ്യിന്‍ ചാമ്പലീയാറ്റിലുണ്ടേ'
കുടുംബ ബന്ധങ്ങളുടെ മനോഹരമായ ആവിഷ്കരണമാണ് 'ഞെടിയില്‍ പടരാത്ത മുല്ല' എന്ന നാടകം.
ഒാര്‍മയില്‍ സൂക്ഷിക്കാന്‍
അധികാരം കൊയ്യണമാദ്യം നാം
അതിനുമേലാകട്ടെ പൊന്നാര്യന്‍
(പുത്തന്‍ കലവും അരിവാളും)
എനിക്ക് രസമീനിമ്നോന്നതമാം
വഴിക്ക് തേരുരുള്‍ പായിക്കല്‍
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ
വിടില്ല ഞാനീരശ്മികളേ
(അമ്പാടിയിലേക്ക് വീണ്ടും)
കളിയും ചിരിയും കരച്ചിലുമായ്
ക്കഴിയും നരനൊരുയന്ത്രമായാല്‍
അംബപേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്
(കുറ്റിപ്പുറം പാലം)
വെളിച്ചം തൂകിടുന്നോളം
പൂജാര്‍ഹം താനൊരാശയം
അതിരുണ്ടഴല്‍ചാറുമ്പോള്‍
പൊട്ടിയാട്ടുക താന്‍വരം
(പൊട്ടി പുറത്ത് ശീവോതി അകത്ത്)
മുള്ളൊരിക്കലേ പൊന്തൂ, നുള്ളുക, പൂത്താല്‍ പിന്നെ
നുള്ളിടുംതോറും പൊട്ടിവിടരും
പുതുപൂക്കള്‍
(മുള്ളും പൂവും)