2011 November 23 യമനികളെ സംബന്ധിച്ച് വിശേഷപ്പെട്ട ദിനമാണ്, അന്നാണ് യമന്‍ വിപ്ലവത്തിന് അന്ത്യം കുറിച്ച് എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ച, ജി സി സി മുന്നോട്ടു വെച്ച അധികാര കൈമാറ്റ ഉടമ്പടി പ്രസിടന്റ്റ് അലി അബ്ദുള്ള സലെഹ് സൗദി തലസ്ഥാനമായ റിയാദില്‍ ഒപ്പ് വെച്ചത് . യമന്‍ വിപ്ലവത്തെയും, അവസാനം രൂപം കൊടുത്ത കരാറിനെയും, അതിനു ശേഷമുള്ള ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെയും വിലയിരുത്തുകയാണ് ഇവിടെ.
യഥാര്‍ത്ഥത്തില്‍ സലെഹ് ഒപ്പ് വെച്ച കരാര്‍ യമന്‍ വിപ്ലവത്തിന് അന്ത്യം കുറക്കുന്നത് തന്നെയാണോ ?
യമന്‍ വിപ്ലവത്തിന്റെ പത്തുമാസം വിപ്ലവകാരികള്‍ക്കിടയില്‍ ജീവിച്ച ഒരാള്‍ എന്ന നിലയില്‍ യമന്‍ വസന്തത്തെ, അതിന്റെ അവസാന ഭാഗത്തെ, ഒന്ന് വിശദമായി തന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം എന്നാണുദ്ദേശിക്കുന്നത് . നമ്മുടെ മീഡിയകളില്‍ അടക്കം ലോക മധ്യങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ചില സമയങ്ങളില്‍ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഉണ്ടാകാറില്ല എന്ന് മാത്രമല്ല, പലപ്പൊഴു അതു സത്യ വിരുദ്ധവുമാണ് .
യമനിനു അതിന്റെതായ പല വെത്യസ്തകളും സംസ്കാരവും identityയും ഉണ്ട് , അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് എനിക്ക് തോന്നിയത് അവരുടെ 'ക്ഷമ' ശീലമാണ് എന്ത് സഹിക്കാനുള്ള തന്റേടവും തന്റെ സഹോദരന് / സഹോദരിക്ക് തന്നെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള അവരുടെ പെരുമാറ്റവും സംസ്കാരവും ആരെയും ആകര്‍ഷിക്കുന്നതാണ് .
ഏതു പാതിരാത്രിയിലും ഒരു പെണ്‍കുട്ടിക്ക് ഒറ്റക്ക് സഞ്ചരിക്കാന്‍ യമന്‍ തലസ്ഥാനമായ സന്‍ആയില്‍ യാതൊരു പ്രയാസവുമില്ല, അത്രക്കും സുരക്ഷിതമാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി പറഞ്ഞു എന്നെ ഉള്ളൂ. ഇതു പറഞ്ഞപ്പോള്‍ മറ്റൊരു കാര്യമാണ് ഓര്‍മ്മയില്‍ വന്നത്. സന്‍ആ മുതല്‍ ഹളറ മൌത്ത് വരെ ഒരു പെണ്‍കുട്ടിക്ക് തന്റെ ആട്ടിന്‍ പറ്റത്തെ ചെന്നായ പിടിക്കും എന്നല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ നടന്നു പോകാന്‍ പറ്റുന്ന ഒരു കാലം വരുമെന്ന് അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. സന്‍ആയും ഹളറ മൌത്തും യമനിലെ രണ്ടു പട്ടണങ്ങളാണ് . നമ്മുടെ വിഷയത്തിലേക്ക് വരാം ...
യമന്‍ ചരിത്രത്തിലെ പുതിയ ഒരധ്യായം എഴുതിച്ചേര്‍ത്തു എന്നാണു അറബ് മീഡിയകളടക്കമുള്ള ലോക മാധ്യമങ്ങള്‍ അലി അബ്ദുള്ള സാലെഹ് യുടെ, യു എന്‍ മുന്നോട്ടു വെച്ച സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ നേതൃത്വത്തില്‍ ചുട്ടെടുത്ത ജി സി സി കരാര്‍ ഒപ്പുവെച്ചതിനെ വിശേഷിപ്പിച്ചത്. ദൂരെ നിന്നും വീക്ഷിക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായും ഈ കരാര്‍ ഒരത്ഭുത സംഭവമായി തോന്നുക സ്വാഭാവികം. കാരണം കഴിഞ്ഞ 33വര്‍ഷമായി പ്രസിഡന്റിന്റെ അധികാരക്കസേരയില്‍ തുടരുന്ന 'ജനാധിപത്യ' രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി, പത്തുമാസത്തോളമായി രാജ്യത്തെ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ വേണ്ടി തെരുവില്‍ രാപ്പകല്‍ ഭേദമില്ലാതെ സമരം ചെയ്യുന്നു, അവരില്‍ പലരെയും ആക്രമിച്ചു വകവരുത്തുകയും പരിക്കേല്പിക്കുകയും ചെയ്യുന്നതിന് പ്രത്യക്ഷാമായോ പരോക്ഷമായോ അനുവാദം നല്‍കുകയോ നേതൃത്വം നല്‍കുകയോ ചെയ്ത മാന്യ ദേഹം, സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു പിച്ചും പേയും പറയുന്നത് പോലെ (ചിലര്‍ പ്രായമായാല്‍ ഇങ്ങനെയൊക്കെയാണ്) ഇടയ്ക്കിടെ ഞാന്‍ രാജി വെക്കാന്‍ സന്നദ്ധനാണെന്ന് പ്രഖ്യാപിക്കുകയും, ഉറക്കമുണര്‍ന്നു കഴിഞ്ഞാല്‍ താനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന് പറയും പോലെ രാജിയോ അതെന്താ എന്ന് ചോദിക്കുകയും ചെയ്തു കൊണ്ടിരുന്ന ഒരാള്‍ , ഒരു സുപ്രഭാദത്തില്‍ തന്റെ രാജി സന്നദ്ധത അറിയിച്ചു കൊണ്ടുള്ള അധികാരത്തിനു മരണമണി മുഴക്കി ഒപ്പിട്ടു പടിയിറങ്ങുക എന്ന് പറയുന്നത് വല്ലാത്ത ഒരത്ഭുതം തന്നെ!!! സംശയമില്ല. മാധ്യമങ്ങള്‍ അതിനെ യമനിലും അറബ് വസന്തം Arab Spring" എന്ന് ഓമനപ്പെരിട്ടു വിളിച്ചു ആഹ്ലാദത്തോടെ വരവേറ്റു
സൗദി രാജാവ് അബ്ദുല്ലയുടെ റിയാദിലെ കൊട്ടാരത്തില്‍ നടന്ന ചരിത്രപരമായ പരിപാടിയില്‍ വെച്ചാണ് അലി അബ്ദുല്ല സാലെഹ് ഒപ്പ് ചാര്‍ത്തിയത്. കരാര്‍ പ്രകാരം സലെഹ് അധികാരം
തന്റെ ഉപ പ്രധാനമന്ത്രി അബ്ദുല്‍ റബ്ബ് മന്‍സൂര്‍ ഹാദിക്ക് ഉടനെ കൈമാറും. പുതിയ പ്രസിടന്റ്റ് അധികാരത്തില്‍ വരുന്നത് വരെ 'പ്രസിട്ന്റ്റ്' എന്ന പദവിയില്‍ സാലെഹ് തുടരുകയും ചെയ്യും !!!
ചടങ്ങില്‍ സൗദി കിരീടാവകാശി നായിഫ് രാജകുമാരനും സന്നിഹിതനായിരുന്നു.
യമന്‍ ചരിത്രത്തിലെ പുതിയ ഒരദ്ധ്യായം എഴുതിച്ചേര്‍ത്തു. ചടങ്ങിനു ശേഷം അബ്ദുള്ള രാജാവു പ്രഖ്യാപിച്ചു. യമനിന്റെ ഏറ്റവും നല്ല രാഷ്ട്രീയ പങ്കാളിയായി സൗദി എന്നും നിലകൊള്ളുമെന്നും അബ്ദുള്ള രാജാവു കൂട്ടിച്ചേര്‍ത്തു.
കരാര്‍ പ്രകാരം അലി അബ്ദുള്ള സാലെഹ് അധികാരം ഒരുമാസത്തിനകം ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് മന്‍സൂര്‍ ഹാദിക്ക് കൈമാറുകയും, അതിനു ശേഷം രണ്ടു മാസത്തിനകം പുതിയ ഗവണ്മെന്റ് രൂപീകരിച്ചു പ്രസിടന്റ്റ് തിരഞ്ഞെടുപ്പ് നടത്തി ഹാദിയെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കും രണ്ടു വര്‍ഷമായിരിക്കും ഈ ഗവര്‍ണമെന്റിന്റെ കാലാവധി.
പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ഇത് യമനിന്റെ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത സംഭവമാണ് എന്നതില്‍ തര്‍ക്കമില്ല. ഈ ചരിത്ര സംഭവത്തെ ലോക നേതാക്കള്‍ പ്രതികരിച്ചതെങ്ങനെ എന്ന് നോക്കാം.
അമേരിക്കന്‍ പ്രസിടന്റ്റ് ബാരക്ക് ഒബാമയും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണും ജി സി സി കരാറില്‍ ഒപ്പ് വെച്ചതിന്റെ സ്വാഗതം ചെയ്തു. തങ്ങളുടെ ഭാഗദേയം നിര്‍ണ്ണയിക്കുന്നതിനുള്ള അവകാശം യമനികള്‍ക്കുണ്ടെന്നും അവര്‍ അത് കൃത്യമായി നിര്വ്വഹിക്കുമെന്നു പ്രത്യാഷിക്കുനതായും ഒബാമ കൂട്ടിച്ചേര്‍ത്തു.
അലി സലെഹ് കരാറില്‍ ഒപ്പ് വെച്ചതില്‍ ബാന്‍കിമൂണ്‍ സംതൃപ്തി രേഖപ്പെടുത്തി, താന്‍ പ്രസിഡന്റിനെ നേരില്‍ ഫോണില്‍ ബന്ദപ്പെട്ടിരുന്നുവെന്നും, ഔദ്യോഗികമായി അധികാരം കൈമാറാന്‍ താന്‍ ഒരുക്കമാണെന്ന് അറിയിക്കുകയും ഒപ്പ് വെച്ചതിനു ശേഷം ന്യുയോര്‍ക്കിലേക്ക് ചികില്‍സക്ക് വേണ്ടി പോകുമെന്നും തന്നെ അലി സലെഹ് അറിയിച്ചതായി യു എന്‍ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു
ജി സി സി യില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന "the Gulf" പത്രം റിപ്പോര്‍ട്ട് ചെയ്തത്, അധികാര കൈമാറ്റക്കരാര്‍ ഒപ്പിട്ടതിനു ശേഷം പ്രസിഡന്റ് അലി അബ്ദുള്ള സാലെഹ് അമേരിക്കയിലേക്ക് വിദഗ്ധ ചികില്‍സക്ക് പോകുമെന്നും അതിനു ശേഷം തിരിച്ചെത്തി ഒരു ജി സി സി രാജ്യത്തിന്‍റെ തലസ്ഥാനത് കുടുംബ സമേതം താമസമാക്കുമെന്നുമാണ്. ഇങ്ങനെ സംഭവിച്ചാല്‍ , സമരക്കാരുടെ തുടക്കം മുതലുള്ള ആവശ്യമായ, സലെഹ് എവിടെപ്പോയോളിച്ച്ചാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തില്‍ നിന്നും അദ്ദേഹം വിദഗ്ധമായി രക്ഷപ്പെടും എന്നര്‍ത്ഥം. ചുരുക്കിപ്പറഞ്ഞാല്‍ പ്രസിഡന്റിനും പരിവാരങ്ങള്‍ക്കും രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കികൊടുക്കുക എന്ന പണിയാണ് ജി സി സി യുടെ നേതൃത്വത്തില്‍ അരങ്ങേറിയത് .
യമനില്‍ നിന്നുള്ള പ്രതികരണം:
വളരെ ആകാക്ഷയോടെ ആയിരുന്നു യമന്‍ ജനത പ്രസിഡന്റ് സലെഹ് കരാര്‍ ഒപ്പിടുന്ന സുദിനത്തെ നോക്കിക്കണ്ടത്. കാരണം നേരത്തെ പലവട്ടം ഒപ്പുവെക്കും എന്ന പ്രതീതി ജനിപ്പിച്ചു അവസാന നിമിഷം പിന്മാറുന്ന രീതിയാണ് ജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ സാധിച്ചിരുന്നത്, ഇപ്രവശ്യവും അങ്ങനെ സംഭവിക്കരുതേ എന്നായിരുന്നു അവരുടെ പ്രാര്‍ത്ഥന. കിംവദന്തികള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. ആദ്യം പ്രഖ്യാപിച്ചിരുന്നത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ ഹാദി ഒപ്പ് വെക്കുമെന്നായിരുന്നു, പിന്നീട് പ്രസിടന്റ്റ് തന്നെ നേരിട്ട് ഒപ്പ് വെക്കുമെന്നും അതിനായി റിയാദിലേക്ക് തിരിച്ചു എന്നും അറിയിപ്പുണ്ടായി, അവസാനം ജനങ്ങള്‍ പ്രതീക്ഷിച്ച വാര്‍ത്തയും പുറത്ത് വന്നു. മുപ്പത്തി മൂന്നു വര്‍ഷത്തെ സാലെഹ് യുഗത്തിനു അന്ത്യം കുറിച്ച് കൊണ്ട് പ്രസിടന്റ്റ് അലി സലെഹ് തന്നെ തന്റെ രാജിക്ക് സമാനമായ കരാറില്‍ ഒപ്പ് വെച്ചു' ജനങ്ങള്‍ ആകാശത്തേക്കു നിറയോഴിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചു. സാലെഹ് അനുകൂലികള്‍ക്ക് ഇത് ഉള്‍കൊള്ളാന്‍ പറ്റിയില്ല, പലസ്ഥലങ്ങളിലും അവര്‍ അക്രമങ്ങള്‍ ആശിച്ചു വിട്ടു പത്തിലധികം ആളുകള്‍ യമനില്‍ വിവിധ സ്ഥലങ്ങളിലായി അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടു.
സമരക്കാരുടെ പന്തലായ മാറ്റത്തിന്റെ ചത്വരത്തില്‍ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത് . ചിലര്‍ തങ്ങളുടെ സമരത്തിന്റെ ആദ്യ ഭാഗം വിജയം കണ്ടു എന്ന നിലക്ക് ആഹ്ലാദം പങ്കുവേക്കുന്നുണ്ടായിരുന്നെങ്കിലും മറ്റു ചിലര്‍ തങ്ങളുടെ സമരം വിജയം കാണുന്നത് തടയാന്‍ ജി സി സി മുന്‍ കൈ എടുത്തു നിര്‍മ്മിച്ച കരാറാണ് ഇത് എന്ന രീതിയിലാണ് പ്രതികരിച്ചുത്.
യമന്‍ വിപ്ലവത്തിന്റെ ആരംഭം:
യഥാര്‍ത്ഥത്തില്‍ ടുനീഷ്യക്കും ഈജിപ്തിനും മുന്‍പേ അറബ് വസന്തം ആരംഭിച്ചത് യമനില്‍ നിന്നുമാണ് എന്ന് പറയുന്നതാവും അതിന്റെ ശരി. സമാധാനത്തിനു നോബല്‍ സമ്മാനം ലഭിച്ച തവക്കുല്‍ കര്‍മാന്‍ (തവക്കുല്‍ കര്‍മാന്‍ - വിപ്ലവത്തിന്റെ വനിതാ വസന്തം ) 2007 മുതല്‍ മുപ്പതു വര്‍ഷത്തോളമായി അധികാരത്തില്‍ തുടരുന്ന യമന്‍ പ്രസിഡന്റിനെതിരെ സമര രംഗത്തുണ്ട്. പല സന്ദര്‍ഭങ്ങളില്‍ ഭരണകൂടം അവരെ ജയിലിലടച്ചും മറ്റു പീഡനങ്ങള്‍ക്ക് ഇരയാക്കിയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭരണകൂടം പരാചയപ്പെടുന്ന കാഴചയാണ് നമുക്ക് കാണാന്‍ സാധിച്ചത്. 2011 ആദ്യത്തില്‍ ടുണീഷ്യന്‍ ഭരണാധികാരി ബിന്‍ അലി നാട് വിടുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അത്തരത്തില്‍ ഒരു വിപ്ലവം അവിടെ അരങ്ങേറി എന്ന് ലോക രാജ്യങ്ങള്‍ക്ക് മനസ്സിലാവുന്നത് !! തുടര്‍ന്ന് അതിന്റെ അലയൊലികള്‍ ഈജിപ്തില്‍ വളരെപ്പെട്ടെന്നു പടരുകയും ഹുസ്നി മുബാറക്ക് എന്ന അതികായന്‍ കടപുഴകി വീഴുകയും ചെയ്തു. എന്നാല്‍ ഇങ്ങു യമനില്‍ , ടുണീഷ്യയുടെം ഈജിപ്തിന്റെയും സമരങ്ങളില്‍ ആവേശം കൊണ്ട യുവജനം തവക്കുലിന്റെ പിന്നാലെ അണിനിരക്കുകയും, ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്‍ബലമില്ലാതെ, യുവാക്കളും വിദ്യാര്‍ഥികളും അടങ്ങുന്ന സംഘം സമരം ആരംഭിക്കുകയും ചെയ്തു. കൂടുതലും അഭ്യസ്തവിദ്യരായ തൊഴില്‍, രഹിതരായ ചെറുപ്പക്കാരായിരുന്നു സമരത്തിന് പിന്തുണയുമായി ആദ്യം എത്തിയത്. സമാധാന പൂര്‍ണ്ണമായിരിക്കും തങ്ങളുടെ സമരമെന്നും, ഒരു പക്ഷെ ഇത് വിജയം കാണാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും എന്നും, പ്രസിടന്റ്റ് താഴെയിറങ്ങാതെ തങ്ങള്‍ ഇനി വീട്ടിലേക്കു മടങ്ങിചെല്ലുകയില്ല എന്നും പ്രഖ്യാപിച്ചു കൊണ്ടാണ് യുവത സംരമാരംഭിച്ചത്. സാലെഹിനെയെയും സംഘത്തെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. ഒരു മിനി ഗവര്‍ണ്മെന്റിന് വേണ്ട എല്ലാ വിധ സെറ്റപ്പോടും കൂടിയായിരുന്നു ഇവര്‍ തങ്ങളുടെ സമര പ്രവര്‍ത്തനം ആരംഭിച്ചത്. സന്‍ആ യൂണിവേര്‍സിറ്റി പരിസരത്ത് റോഡില്‍ ഇവര്‍ തങ്ങളുടെ ടെന്റുകള്‍ കെട്ടിയുണ്ടാക്കി. അവിടെ മെഡിക്കല്‍ , അഡ്മിന്‍, ഫിനാന്‍സ് , പബ്ലിക് റിലേഷന്‍, ഭക്ഷണം വെള്ളം, വനിതാ വിഭാഗം, statistics എന്നിങ്ങനെ പല ഡിപ്പാര്‍ട്ട്മെന്റ്കള്‍ ഉണ്ടാക്കി അതിനൊക്കെ പ്രാപ്തരായ ആളുകളെ നിയമിക്കുകയും ചെയ്തു. തുടക്കത്തില്‍ പൊതു ജനങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇവരുടെ കാര്യമായ സമര പ്രവര്‍ത്തനം എന്ന് പറയുന്നത് വെള്ളിയാഴ്ചയിലെ പ്രാര്‍ഥനയില്‍ അണിനിരക്കുക എന്നതായിരുന്നു. ആഴ്ചകള്‍ കഴിയുംതോറും വെള്ളിയാഴ്ചകളില്‍ കൂടിചെരുന്നവരുടെ എണ്ണം വര്‍ധിച്ചു വന്നു, ഇത് യമനിന്റെ ഒട്ടു മിക്ക പട്ടങ്ങളിലെക്കും വ്യാപിച്ചു. ഓരോ വെള്ളിയാഴ്ചക്കും ഓരോ പേരുകള്‍ നല്‍കി പല കച്ചവട സ്ഥാപനങ്ങളും സമരത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കി ഇവരെ സഹായിച്ചു . സമരക്കാരുടെ പിന്തുണ വര്‍ധിക്കുന്നത് കണ്ടപ്പോള്‍ , അത് വരെ കാര്യമായി പ്രതികരിക്കാതിരുന്ന പ്രതിപക്ഷ കക്ഷികളും ഇവര്‍ക്ക് പിന്തുണയുമായി എത്തിത്തുടങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം എടുത്തു പറയേണ്ടത് തന്നെ.
ഇതോടെ നില്കക്കള്ളിയില്ല എന്ന് തോന്നിയ സാലെഹ് താന്‍ രാജിക്ക് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചു (ആദ്യത്തെ പ്രഖ്യാപനം), എന്നാല്‍ തൊട്ടടുത്ത വെള്ളിയാഴ്ച, സലെഹ് യുടെ മകന്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു (ആളോഹരി പണം നല്‍കിയാണ് ആളെക്കൂട്ടിയത് എന്ന് ജന സംസാരം) ഒരു കൂറ്റന്‍ റാലി സന്‍ആയില്‍ സംഘടിപ്പിക്കുകയും, പ്രസിഡന്റിനെ അതിലേക്കു ക്ഷണിക്കുകയും ചെയ്തു. ജന സാഗരം കണ്ട സാലെഹ് തന്റെ പ്രഖ്യാപനം അണ്ണാക് തൊടാതെ വിഴുങ്ങി.
അടുത്ത പടിയായി സമരക്കാര്‍ക്ക് നേരെ ആക്രമണം ആരംഭിച്ചു, സൈന്യം നേരിട്ടായിരുന്നില്ല ആദ്യ സമയങ്ങളില്‍ ആക്രമണം നടത്തിയിരുന്നത് . മാര്‍ച്ച് മാസത്തിലെ വെള്ളിയാഴ്ച ദിവസം സമീപത്തെ കെട്ടിടത്തില്‍ പതുങ്ങി നിന്ന സലെഹ് അനോകൂല സംഘം നടത്തിയ വെടിവെപ്പില്‍ ഇരുപതോളം ആളുകള്‍ മരണപ്പെട്ടു, ഇതോടെ സമരം കൂടുതല്‍ ശക്തമായി, ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ ഈ സംഭവം കാരണമായി. തുടര്‍ന്ന് അല്‍ ജസീറ അടക്കമുള്ള മീഡിയകളുടെ യമനിലെ ഓഫീസുകള്‍ സര്‍ക്കാര്‍ പൂട്ടിച്ചു, ഇന്റര്‍നെറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തി, റേഡിയോ വാര്‍ത്തകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. വൈദ്യുതി നിയന്ത്രം കൊണ്ടുവന്നു. ദിവസത്തില്‍ 18മുതല്‍ 20 മണിക്കൂര്‍ വരെ വൈദ്യുതി വിച്ചേതിച്ചു, സമരക്കാരാണ് ഇതിനു പിന്നില്‍ എന്ന് പ്രചരിപ്പിച്ചു, പൊതു ജന വികാരം സമരക്കാര്‍ക്കെതിരെ തിരിക്കാനുള്ള അടവായിരുന്നു അത്, പെട്രോള്‍ പൈപ് ലൈന്‍ അടച്ചു , അതോടെ സന്‍ആ പൂര്‍ണ്ണമായും ഇരുട്ടിലായി. സമരം പരാചയപ്പെടുത്തനുള്ള എല്ലാ പഴുതുകളും സര്‍ക്കാര്‍ പരീക്ഷിച്ചു കൊണ്ടിരുന്നു. സന്‍ആയില്‍ നടക്കുന്ന കാര്യങ്ങള്‍ യമനിലെ മറ്റു പട്ടണങ്ങളില്‍ അറിയാന്‍ സാധിക്കാത്ത വിധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു. സന്‍ആയില്‍ നിന്നും മറ്റു പട്ടങ്ങളിലെക്കുള്ള ചെക്ക് പോയിന്റില്‍ പട്ടാളത്തിന്റെ കാര്യമായ പണി പത്രക്കെട്ടുകള്‍ പരിശോധിക്കുക എന്നതായിരുന്നു, (സന്‍ആയിലെ വാര്‍ത്തകള്‍ മറ്റു പ്രവിശ്യക്കാര്‍ അറിയരുത് എന്ന നിര്‍ബന്ധ ബുദ്ധി സലെഹ്ക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്നു)അതേസമയം ആയുധം കടത്തുന്നത് അത്ര വലിയ പ്രശ്നവുമായിരുന്നില്ല !!
പിന്നീടുള്ള ദിവസങ്ങളില്‍ ആക്രമണത്തിന്റെ ചുക്കാന്‍ മെല്ലെ മെല്ലെ സൈന്യം തന്നെ ഏറ്റെടുത്തു.യമനില്‍ ഗോത്രത്തിന് വലിയ പ്രാധാന്യമാണ്, ഗോത്ര മുഖ്യന്‍ പറയുന്നതിനനുസരിച്ചാണ് പല പ്രവിശ്യകളിലും കാര്യങ്ങള്‍ നടന്നിരുന്നത്. യമന്‍ പ്രസിടന്റ്റ് ആഹ്മ്ര്‍ കുടുംബത്തില്‍ പെട്ട അംഗമായിരുന്നു. അദ്ദേഹത്തിന്റെ ഗോത്ര തലവന്‍ ഹാമിദ് അല്‍ ആഹ്മര്‍ അദ്ദേഹത്തിന്റെ മക്കളും, സലെഹ് ഭരണത്തിന്റെ ആദ്യ നാളുകളില്‍ കാര്യമായി പിന്തുണച്ചിരുന്നു. സമരക്കാര്‍ക്ക് നേരെ ആക്രമണം ആരംഭിച്ചപ്പോള്‍ ഗോത്ര തലവനും കുടുംബവും പ്രസിടന്റിനു എതിരായി, തുടര്‍ന്ന് ഗോത്ര തലവന്റെ വീട് ആക്രമിക്കാന്‍ സാലെഹ് സൈന്യത്തെ നിയോഗിക്കുകയും കനത്ത ആക്രമണം ഇരു ഭാഗത്ത് നിന്നും അരങ്ങേറുകയും ചെയ്തു, അതെ സമയം തന്നെ സാലെയുടെ വലം കയ്യായിരുന്നു സൈനിക നേതാവ് അലി മുഹ്സിന്‍, സാലെഹ്യുമായുള്ള തന്റെ ബന്ദം അവസാനിപ്പിച്ചു ഇദ്ദേഹത്തിന്റെ കൂടെ സൈന്യത്തിന്റെ വലിയ ഒരു വിഭാഗം ഇറങ്ങിപ്പോന്നു.
Saleh ആക്രമണത്തിന് ഇരയാകുന്നതിനു മുന്‍പും ശേഷവും |
ജി സി സി കരാര്‍
യമന്‍ വിപ്ലവം ആരംഭിച്ചത് മുതല്‍ എങ്ങനെയെങ്കിലും അത് അവസാനിപ്പിക്കണം എന്നതായിരുന്നു ജി സി സി രാഷ്ടങ്ങളുടെ പൊതുവായ നിലപാട്, കാരണം അതിന്റെ അലയൊലികളും അനുരണനങ്ങളും, ഖത്തര്‍ ഒഴിച്ചുള്ള ജി സി സി രാഷ്ട്രങ്ങളില്‍ മുഴുവന്‍ പ്രകടമായിരുന്നു. ഈ സമരം വിജയം കണ്ടാല്‍ അത് തങ്ങളുടെ നില നില്പിനെ ബാധിക്കുമെന്ന് ഇവരൊക്കെ കണക്ക് കൂട്ടി, ഇതിന്റെ അടിസ്ഥാനത്തില്‍ ജി സി സി പ്രതിനിധികള്‍ പ്രസിടന്റ്റ് സലെഹ് യുമായി ചര്‍ച്ച നടത്തുകയും കരാര്‍ രൂപപ്പെടുത്തി എടുക്കുകയും ചെയ്തു.
ജി സി സി മുന്നോട്ട് വെച്ച ആദ്യ മൂന്നു കരാറുകളും പല ന്യായങ്ങള്‍ പറഞ്ഞു സലെഹ് ഒപ്പ് വെക്കാതെ ഒഴിഞ്ഞു മാറിയിരുന്നു. ഈ ഒഴിഞ്ഞു മാറ്റം തന്നെ പല നാടകങ്ങള്‍ നിറഞ്ഞതായിരുന്നു. മൂന്നാമത്തെ കരാര്‍ എന്ത് നിലക്കും ഒപ്പ് വെക്കും എന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്, അതിനായി അന്നെ ദിവസം രാവിലെ തന്നെ ജി സി സി പ്രതിനിധി സയ്യാനി, യു എന്‍ പ്രതിനിധി ബിന്‍ ഉമര്‍ , അമേരിക്ക, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ രാവിലെ തന്നെ പ്രസിടന്റിനെ കൊട്ടാരത്തിലെത്തി കാര്യങ്ങള്‍ വിശദമാക്കുകയും, വൈകുന്നേരം കരട് തയ്യാറാകി ഒപ്പ് വെക്കാം എന്ന് അവര്‍ക്ക് സാലെഹ് ഉറപ്പ് നല്‍കുകയും ചെയ്തു. വിദേശ പ്രതിനിധികള്‍ യു എ ഇ എംബസ്സിയില്‍ ചെന്ന് കരട് തയ്യാറാക്കുന്നതിനിടെ പുറത്ത് നടക്കുന്ന നാടകങ്ങള്‍ അവര്‍ അറിഞ്ഞിരുന്നില്ല !! യു എ ഇ എംബ സി ഒരു പറ്റം സലെഹ് അനുകൂലികള്‍ സമരം ചെയ്തു കയ്യേറുകയും കരാര്‍ ഒപ്പ് വെപ്പിക്കാന്‍ വന്ന വിദേശ പ്രതിനിധികളെ അവര്‍ ബന്ദിയാക്കി വെക്കുകയും ചെയ്തു. അവസാനം രാത്രിയോടെയാണ് ഇവരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം വിമാനത്താവളത്തില്‍ എത്തിച്ചു നാട് കടത്തിയത് !!! ഇതേ തുടര്‍ന്ന് ഖത്തര്‍ , തങ്ങള്‍ ഇനി ഇതിനില്ല എന്ന് പറഞ്ഞു പിന്മാറിയിരുന്നു. ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ട വസ്തുത, സമാധാനത്തിനുള്ള നോബല്‍ തവക്കുല്‍ കര്‍മാന്‍ ലഭിച്ചപ്പോള്‍ മുസ്ലിം ലോകത് നിന്ന് അഭിനന്ദിച്ച ഏക ഭരണാധികാരി ഖത്തര്‍ ഷെയ്ഖ് മാത്രമായിരുന്നു.
ഇതിനു ശേശാമാണ് ജി സി സി മുന്നോട്ടു വെച്ച നാലാമത്തെ കരാര്‍ സലെഹ് ഒപ്പ് വെക്കുന്നത് . ആദ്യം മുതലേ സലെഹ് യുടെ ഡിമാന്‍ഡ് തങ്ങളെ ഒരു നിയമത്തിന്റെ മുന്നിലും ഹാജരാക്കാന്‍ പാടില്ല എന്നും അടുത്ത മന്ത്രി സഭയില്‍ അമ്പതു ശതമാനം സീറ്റുകള്‍ തന്റെ ഭരണ കക്ഷിക്ക് നല്‍കണമെന്നും, അടുത്ത ഭരണാധികാരിയായി മകനെ നിയമിക്കണം എന്നൊക്കെയായിരുന്നു. അവസാനം അത് നാലാമത്തെ ഘട്ടത്തില്‍ എത്തിയപ്പോള്‍ ഇപ്രകാരമായി.
ജി സി സി കരാറിന്റെ ചെറു വിവരണം :
കരാറില്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലെഹ് യും പ്രതി പക്ഷ കക്ഷികളായ Joint Meeting Parties, JMP പ്രതിനിധികളും തമ്മില്‍ ഒപ്പുവെച്ച ധാരണ ഇപ്രകാരമാണ് :
- സലെഹ് കരാറില്‍ ഒപ്പ് വെച്ച് തന്റെ അധികാരം ഇപ്പോഴത്തെ വൈസ്‌പ്രസിഡന്റ് മന്‍സൂര്‍ ഹാദിക്ക് ഒരു മാസത്തിനകം കൈമാറും,
- വൈസ്‌പ്രസിഡന്റ് മന്‍സൂര്‍ ഹാദി ഒരാഴ്ചക്കകം പ്രതിപക്ഷ കക്ഷികളെക്കൂടി ഉള്‍പെടുത്തിയുള്ള ഒരു കൂട്ട് കക്ഷി മന്ത്രിസഭ രൂപീകരിക്കും. ഈ മന്ത്രിസഭയില്‍ ഇപ്പോഴത്തെ ഭരണ കക്ഷിക്ക് 50% , പ്രതിപക്ഷത്തിനു 40% ബാക്കി10 % സ്ത്രീകള്‍ക്കും മറ്റു കക്ഷികള്‍ക്കും സ്വാധീനമുണ്ടായിരിക്കും.
- പുതിയ മന്ത്രി സഭ രാജ്യത്തു സമാധാനം തിരിച്ചു കൊണ്ടുവരുന്നതില്‍ ബ്ധശ്രധ കാണിക്കയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും.
- കരാര്‍ ഒപ്പ് വെച്ചു 29മാത്തെ ദിവസം പാര്‍ലമെന്റ് കൂടിച്ചേര്‍ന്നു പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഇപ്പോഴത്തെ പ്രസിഡന്റിനെയും അനുചരന്മാരെയും എല്ലാ വിധ നിയമ പ്രശ്നങ്ങളില്‍ നിന്നും മുക്തരാക്കിക്കൊണ്ടുള്ള നിയമ പാസാക്കും.
- മുപ്പതാമത്തെ ദിവസം (പാര്‍ലമെന്റ് ഈ നിയമം പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസം അലി അബ്ദുള്ള സാലെഹ് തന്റെ രാജിക്കത്ത് പാര്‍ലമെന്റിനു കൈമാറും, പാര്‍ലമെന്റ് ഇത് അങ്ങീകരിച്ചു വൈസ്‌പ്രസിടന്റ്റ് മന്‍സൂര്‍ ഹാടിയെ പ്രസിഡന്റായി നിയമിക്കും.
- പുതിയ മന്ത്രി സഭ രൂപീകരിച്ചു രണ്ടു മാസത്തിനകം പ്രസിടന്റ്റ് ഇലക്ഷന്‍ നടത്തും, ഹാദി യായിരുക്കും ഇരു വിഭാഗത്തിന്റെയും സ്ഥാനാര്‍ത്ഥി (ഫെബ്രുവരി 19 ഇലക്ഷന്‍ നടത്തുമെന്ന് മന്‍സൂര്‍ ഹാദി പ്രഖ്യാപിച്ചു). ഇലക്ഷന്‍ കഴിഞ്ഞു അധികാരം കയ്യേറുന്നത് വരെ അലി സാലെഹ് തന്നെയായിരിക്കും യമനിന്റെ പ്രസിടന്റ്റ് (അധികാരമില്ലാത്ത പ്രസിടന്റ്റ് എന്നാണു ധാരണ - അത് എത്രത്തോളം പ്രായോഗികമാണ് എന്ന് കണ്ടറിയണം)
- മന്‍സൂര്‍ ഹാദി നയിക്കുന്ന മന്ത്രിസഭയുടെ കാലാവധി രണ്ട് വര്‍ഷമായിരിക്കും. ഈ സമയത്ത് ഭരണ ഘടനാ മാറ്റം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പുതിയ ഭരണ ഘടന അന്ഗീകരിക്കുകയും അത് ജനങ്ങള്‍ക്ക് വോട്ടിനിടുകയും അതിനു ശേഷം പാര്‍ലമെന്റില്‍ പാസ്സാക്കി എടുക്കുകയും ചെയ്യും. അതിനു ശേഷം ഇലക്ഷനിലൂടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ഇക്കാലമത്രയും യമനിന്റെ സൈനിക നിയന്ത്രണം ഇപ്പോഴത്തെ നേതൃത്വത്തിന്റെ കയ്യില്‍ തന്നെയായിരിക്കും. അതായത് സലെഹ് യുടെ മകനും മൂന്നു മരുമക്കള്‍ക്കുമായിരിക്കും സൈനിക ചുമതല എന്നര്‍ത്ഥം.
Following is the text of the initiative of the GCC
GCC Proposal
The agreement between Yemen's ruling party and the opposition
*Basic Principles
-The resolution of the agreement will lead to safety, security, stability and unity of Yemen.
-The agreement will achieve Yemen's people ambitions in change and reform.
-The agreement will achieve peaceful transition of power, and avoid Yemen entering chaos and violence and this will be within a national agreement.
-Both sides are obligated to defuse all elements of political and security tension.
-Both sides are obligated to stop all sorts of revenge and persuing of the other in appliance to the guarantees and pledges offered by this proposal.
*Executive Steps:
-From the first day to the agreement, the President of the Republic instructs the opposition to form a national government 50% for the ruling party, 40% for the opposition, and 10 % front other political powers.
-The government will be formed during the seven days from the date of signing the agreement.
-The new government will create the suitable atmosphere to achieve the national agreement and defuse all elements of political and security tension.
-On the 29th day of the signing of the agreement, the parliament including the opposition will issue a law which will grant President and those who served under his rule Immunity from law and judical prosecution
-In the 30th day after the signing of the agreement, and after the president and his aides in rule are granted Immunity from prosecution, the president will handover his resignation to parliament, and his vice president becomes the new president after parliament approves Saleh's resignation.
-The new president (former vice president) calls to presidential elections within 60 days in compliance to the constitution.
-The new president (former Vice President) forms a constitutional committee to supervise to prepare a new constitution.
-After the constitution being finished, a referendum will take place to accept the new constitution.
-When the constitution is approved by the people, it is important to offer a timetable for the new parliamentary elections according to the constitution.
- The opposition-chaired government would form a military and security committee chaired by Hadi, to control the army and security. The son and three nephews of President Saleh will remain in their positions as commanders in army and security until the end of the transitional period.
-After the parliamentary elections are complete, the winning party with majority of seats in parliament will be asked to form a new government.
-The GCC, EU, and US will be witnessed to this agreement.
Signature
The President of Yemen Republic
Yemeni Opposition
Witnesses
The GCC
The US
The EU
ജി സി സി കരാറിലെ പ്രശ്നങ്ങള്‍ എന്തൊക്കെ ?
യമനില്‍ സമരം ആരംഭിച്ചത് ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ, അതു തീരെ പരിഗണിക്കാതെയാണ് ഈ കരാര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പത്തു മാസത്തോളമായി സമരരംഗത്തുള്ള യുവജനങ്ങളെ പരിഗണിക്കാതെയാണ് ജി സി സി കരാര്‍ ചുട്ടെടുത്തിട്ടുള്ളത്. ഇവരെക്കുറിച്ച് കാര്യമായി ഒരിടത്തും പ്രതിപാതിക്കുന്നില്ല എന്നത് അത്ഭുതകരമായ സംഗതിയാണ്. (ഇവരെ മനപ്പൂര്‍വ്വം തഴഞ്ഞു കൊണ്ട് തന്നെയാണ് കരാര്‍ രൂപപ്പെടുത്തിയത്, ഇതില്‍ ഭരണ പ്രതി പക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായിരുന്നു) കരാറിന്റെ പ്രധാന പോരായ്മകള്‍ എന്തൊക്കെ എന്ന് നോക്കാം
- ഈ ഭരണ (regime) കൂടാത്തെ താഴെയിറക്കുക എന്നതായിരുന്നു സമരക്കാരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന്, പ്രതിപക്ഷ കക്ഷികളും ഈ ഒരു പോയിന്റില്‍ സമരക്കാരോട് യോജിച്ചിരുന്നു, എന്നാല്‍ കരാര്‍ പ്രകാരം പ്രതിപക്ഷവുമായി ചേര്‍ന്നുള്ള കൂട്ട് കക്ഷി മന്ത്രിസഭ എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വെച്ചിട്ടുള്ളത് .
- പുതുതായി ഉണ്ടാക്കുന്ന മന്ത്രി സഭ പ്രതിഞ്ജ ചെയ്യേണ്ടത് പ്രസിഡന്റിന്റെ മുന്നിലാണ്. കരാര്‍ പ്രകാരം പ്രസിഡന്റിന്റെ അധികാരം അലി സാലെഹ്ക്ക് തന്നെയാണ്, എന്നാല്‍ ഒരു നിമിഷം പോലും അലി സാലെഹ് യെ അധികാര കേന്ദ്രമായി അന്ഗീകരിക്കില്ല എന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. പിന്നെ എങ്ങനെ ഇവര്‍ പുതിയ മന്ത്രി സഭയുടെ ഭാഗമാകും ?
- കരാര്‍ നിലവില്‍ വന്നതിനു ശേഷം അധികാര കൈമാറ്റം നടക്കുന്നത് വരെയുള്ള കാലാവധിയില്‍ ഇപ്പോഴത്തെ പ്രസിടന്റ്റ് അലി സാലെഹ്യുടെ റോള്‍ എന്താണ് എന്ന് കരാര്‍ വ്യക്തമാക്കുന്നില്ല. പ്രസിടന്റ്റ്, ഇലക്ഷന്‍ നിയന്ത്രിക്കുന്നത് പ്രതിപക്ഷം അന്ഗീകരിക്കുന്നില്ല (കഴ്ഞ്ഞ കാല അനുഭവങ്ങള്‍ അവര്‍ക്ക് വേണ്ടുവോളമുണ്ട്). അലി സാലെഹ് യും കുടുംബവും കുഞ്ചിക സ്ഥാങ്ങളില്‍ ഇരുന്നു കൊണ്ടുള്ള പുതിയ പ്രസിടന്റ്റ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ഇടവരുത്തും എന്ന് മാത്രമല്ല പണമൊഴുക്കി വിധി തങ്ങള്‍ക്കനുകൂലമാക്കാന്‍ അവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുകയും ചെയ്യും.
- സൈനിക നേതൃ സ്ഥാനങ്ങളില്‍ ഇരിക്കുന്ന സലെഹയുടെ മകന്റെയും മൂന്നു മരുമക്കളെയും കുറിച്ച് വ്യക്താമായി പ്രതിപാതിക്കുന്നില്ല എന്നതാണ്, നിരായുധരായ നൂറു കണക്കിന് സമരെക്കാരെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നതില്‍ നേതൃ പരമായി പങ്കു വഹിച്ച ഇവര്‍ തന്നെ സൈനിക നേതൃ സ്ഥാനത്ത് തുടരുന്നത് അപകടമാണ്. അധികാര കൈമാറ്റ transition phase സമയത്ത് സൈന്യത്തെ ഉടച്ചു വാര്‍ക്കണം എന്ന പ്രതിപക്ഷ ആവശ്യം എത്രത്തോളം പ്രായോഗികമാകും എന്ന് കാത്തിരുന്നു കാണാം.
- കഴിഞ്ഞ പത്ത് മാസത്തോളമായി തെരുവില്‍ പരസ്പരം പോരടിചിരുന്നവര്‍ , വ്യക്തി വൈരഗ്യമുള്ളവര്‍ എങ്ങനെ ഒരു കുടക്കീഴില്‍ അണിനിരക്കും എന്നത് വലിയ ഒരു ചോദ്യ ചിഹാനമായി അവശേഷിക്കുന്നു. ഇത് പോലൊരു അനുഭവം 1992 - 93 കാല ഘട്ടത്തില്‍ യമന്‍ അനുഭവിച്ചിരുന്നു. അവസം അത് ഒരു ആഭ്യന്തര യുദ്ധത്തിലാണ് (1994ല്‍ ) കലാശിച്ചത് . മുമ്പത്തെതിനെക്കാളും മോശമാണ് ഇപ്പോഴത്തെ ഇവരുടെ പരസ്പര വിശ്വാസം, അപ്പോള്‍ എങ്ങനെ സമാധാന പൂര്‍ണമായ ഒരു മാറ്റം യമന്‍ ജനത സ്വപ്നം കാണാന്‍ സാധിക്കും?
- സര്‍ക്കാരില്‍ നിന്നും നേരത്തെ വിട്ടു പോന്ന സൈനിക മേധാവി അലി മുഹ്സിനെക്കുറിച്ചും, സര്‍കാരിനെതിരെ സായുധ സമരം നടത്തിയ സാദിഖ് അല്‍ ആഹ്മര്‍ കുടുംബത്തെക്കുറിച്ചും കരാര്‍ മൌനം പാലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശാവഹമല്ല.
- ലോകത്തിന്റെ ഏതു കോണില്‍ ഒളിച്ചാലും അലി അബ്ദുള്ള സാലെഹ് യെയും പരിവാരങ്ങളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരും എന്ന് ദൃഡപ്രതിഞ്ജയുമായാണ് മാറ്റത്തിന്റെ ചത്വരത്തിലെ സമര യുവത്വം ആര്‍ജ്ജവത്തോടെ എഴുന്നേറ്റ നില്‍ക്കുന്നത്, എന്നാല്‍ ജി സി സി കരാര്‍ സലെഹ് ക്കും കൂട്ടാളികള്‍ക്കും എല്ലാ വിധ നിയമ പരിരക്ഷയും നല്‍കി നിരുപാധികം വിട്ടയക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
യമനില്‍ വിപ്ലവം ആരംഭിച്ചത് മുതല്‍ സൗദി അറേബ്യ, സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന പക്ഷത്തായിരുന്നു. തുടക്കം മുതല്‍ തന്നെ സൗദി പ്രസിഡന്റിനെ അനുകൂലിക്കുന്ന നിലപാടുകളാണ് എടുത്തുകൊണ്ടിരുന്നത്. സൗദി അമേരിക്ക ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ പല കാരണങ്ങളാല്‍ അലി അബ്ദുള്ള സാലെഹ് യെ പിന്തുണച്ചത് കാരണമാണ് പത്ത് മാസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തില്‍ പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചത്. സൗദി അറേബ്യ സപ്പോര്ട് ചെയ്യുന്നതിന് നിരീക്ഷകന്മാര്‍ പലകാരണങ്ങളും നിരത്തുന്നുണ്ട്.
എന്ത് കൊണ്ട് സൗദി അറേബ്യ ഇത്ര ആവേശപൂര്‍വ്വം യമന്‍ പ്രശനത്തില്‍ നിലകൊണ്ടു?
എന്ത് കൊണ്ട് സൗദി അറേബ്യ ഇത്ര ആവേശപൂര്‍വ്വം യമന്‍ പ്രശനത്തില്‍ നിലകൊണ്ടു?
- യമന്‍ - സൗദി അതിര്‍ത്തി പ്രദേശത്ത് ഷിയാ അവാന്തര വിഭാഗമായ 'ഹൂത്തികളുമായി' സൗദി സൗദി സൈന്യം നിരന്തരം ആക്രമണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. അതിനു യമന്‍ സൈന്യത്തിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിക്കുന്നു.പാരിതോഷികമായി സൗദി യമന്‍ പ്രസിടന്റിനു ബില്ല്യന്‍ കണക്കിന് റിയാലിന്റെ സഹായ ധനം നല്‍കിപ്പോരുന്നു. യമനില്‍ ഭരണമാറ്റം സംഭവിച്ചാല്‍ അത് സൌദിയെ പ്രതികൂലമായി ബാധിക്കും എന്ന് സൗദി ധരിക്കുന്നു. എന്നാല്‍ ഹൂത്തി വിഷയത്തില്‍ യമനില്‍ നിന്നും കേള്‍ക്കുന്നത് മറ്റൊരു കഥയാണ്, യമന്‍ പ്രസിഡന്റ് അലി സാലെഹ് , സോമാലിയയില്‍ നിന്നും എത്യോപ്യയില്‍ നിന്നും ചെറിയ ശമ്പളത്തിനു ആള്‍കാരെ റിക്രൂട്ട് ചെയ്തു, യമനില്‍ വെച്ച് തന്നെ അവര്‍ക്ക് സൈനിക പരിശീലനംവും ആയുധവും നല്‍കി സൗദി അതിര്‍ത്തിയിലേക്ക് അയക്കുകയാണ് എന്നും എന്നിട്ട് യമന്‍ സൈനികരെ ഉപയോഗിച്ച് അവരെ വധിച്ചതിനു ശേഷം സൌദിയുടെ പക്കല്‍ നിന്നും പണം ഇടാക്കാനുള്ള ഒരു തന്ത്രമായി ഇത് ഉപയോഗിക്കുന്നു എന്നുമാണ് ജന സംസാരം.
- ഐക്യ യമനിനു മുന്‍പ് യമന്‍ രണ്ടു രാജ്യങ്ങളായിരുന്നു, ഉത്തര യമനും ദക്ഷിണ യമനും, ദക്ഷിണ യമന്‍ ബ്രിട്ടീഷ് അധീനതയുടെ കീഴിലും, ഉത്തര യമന്‍ 'ഇമാം' ഭരണത്തിന്റെ കീഴിലുമായിരുന്നു. ഗള്‍ഫില്‍ എണ്ണശേഖരം കണ്ടെത്തുന്നതിന് മുന്‍പ് ഉത്തര യമന്‍ സമ്പല്‍ സമൃദ്ധിയിലായിരുന്നു, ഉത്തര യമനിലെ ഹദര്‍മൌത്ത് പ്രവിശ്യക്കാര്‍ പേര് കേട്ട കച്ചവടക്കാരായിരുന്നു. സൗദി അറേബ്യയുടെ ആദ്യ കാലത്ത്, ഹദര്‍ മൌത്ത്കാര്‍ സൗദി ഗവര്‍മെന്റിന് പണം കടം കൊടുത്തിരുന്നു എന്നാണു ചരിത്രം പറയുന്നത്. (ഇവരുടെ പൂര്‍വ്വ ചരിത്രം അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രം ഇവിടെ ചേര്‍ക്കുന്നു) പിന്നീട് സൗദി അഭിവൃദ്ധി പ്രാപിക്കുകയും, വരള്‍ച്ച കാരണം ഉത്തര യമനിനു പണത്തിന്റെ ആവശ്യം വരികയും ചെയ്തപ്പോള്‍ , ഭരണാധികാരിയായ 'ഇമാം' ഉത്തര യമനിന്റെ ഭാഗമായിരുന്ന കുറച്ചു പ്രദേശങ്ങള്‍ സൗദി ഗവര്‍ണ്മെന്റിന് പാട്ടത്തിനു നല്‍കുകയുണ്ടായി. ഇരുപത്തഞ്ചു വര്‍ഷത്തേക്കാണ് പാട്ടത്തിനു നല്‍കിയത്, ഇപ്പോള്‍ സൌദിയുടെ ഭാഗമായി അറിയപ്പെടുന്ന ജീസാന്‍, നജ്രാന്‍ അസീര്‍ (http://en.wikipedia.org/wiki/1934_Saudi-Yemeni_conflict) തുടങ്ങിയ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. പിന്നീട് യമന്‍ റിപബ്ലിക് ആവുകയും അലി സാലെഹ് പ്രസിഡന്‍റായി അധികാരമേല്‍ക്കുകയും ചെയ്തതിനു ശേഷം പാട്ടത്തിനു നല്‍കിയ സ്ഥലങ്ങള്‍ ചുളുവിലക്ക് സൗദിക്ക് വില്‍ക്കുകയും കാശു സ്വന്തം പോക്കറ്റിലാക്കുകയും ചെയ്തു. മാറ്റത്തിന്റെ ചത്വരത്തില്‍ തടിച്ചു കൂടിയ വിദ്യാര്‍ത്ഥി യുവജനം, സമരം തുടങ്ങിയ ഒന്നാം നാള്‍ മുതല്‍ തന്നെ ആവശ്യെപ്പുടന്ന കാര്യങ്ങളില്‍ ഒന്ന് തങ്ങളുടെ സൌദിയുടെ പക്കലുള്ള സ്ഥലങ്ങള്‍ തിരിച്ചുപിടിക്കുമെന്നാണ്. ഇത് കണ്ടറിഞ്ഞ സൗദി എല്ലാ സമയവും സമരക്കാര്‍ക്കെതിരെയുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്.
- യമനില്‍ ആരംഭിച്ച വിപ്ലവം അതിന്റെ ആരംഭ ദിശയില്‍ സൌദിയില്‍ ചില അനുരണനങ്ങള്‍ ഉണ്ടാക്കിയിരുന്നു. യമനില്‍ വിപ്ലവം ജയിച്ചാല്‍ സ്വാഭാവികമായും അതിന്റെ അലയൊലികള്‍ സൗദി അടക്കമുള്ള ജി സി സി യില്‍ ആഞ്ഞു വീശുമെന്ന് കണ്ടറിഞ്ഞ ഭരണ നേതൃത്വം, തങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ട എല്ലാ വിധ സജ്ജീകരണങ്ങള്‍ ഒരുക്കുകയും പല വിധ ഓഫറുകള്‍ കൊണ്ടുള്ള പ്രളയവും നമ്മള്‍ ദര്ഷിച്ചതാണ് . അതെ സമയം തന്നെ ജി സി സി യുടെ നേതൃത്വത്തില്‍ സമരം വിജയിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനു സൗദി ഒന്നാം സ്ഥാനത് നിലകൊള്ളുകയും ഇപ്പോള്‍ അത് വിജയം കാണുകയും ചെയ്തിരിക്കുന്നു.
Ali abdulla Sleh കരാര്‍ ഒപ്പുവേച്ചതിനു ശേഷവും തയിസ് നഗരത്തില്‍ നടക്കുന്ന ആക്രമണത്തിന്റെ ദൃശ്യം |
യഥാര്‍ഥത്തില്‍ ജി സി സി നേതൃത്വത്തില്‍ നടന്നത് യമന്‍ വിപ്ലവം നിയമപരമായി ഹൈജാക്ക് ചെയ്യലായിരുന്നു, അതിനു ലോക പോലീസ് അടക്കമുള്ളവര്‍ കൂട്ട് പിടിക്കുകയും ചെയ്തു. ഇത് യമന്‍ വിപ്ലവ യുവതയോട് വിശേഷിച്ചും, യമന്‍ ജനതയോട് പൂര്‍ണ്ണമായും നടത്തിയ ചതിയാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു, തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് ശേഷമേ ഇനി വീട്ടിലേക്ക് മടങ്ങിചെല്ലുകയുള്ളൂ എന്നാ ദൃഡ പ്രതിന്ന്ജയുമായാണ് ഓരോരുത്തരും സന്‍ആ യൂണിവേര്‍സിറ്റി പരിസരത്തെ മാറ്റത്തിന്റെ ചത്വരത്തില്‍ വന്നു കൊണ്ടിരിക്കുന്നത്, പുതിയ പ്രഭാതം സ്വപ്നം കണ്ടു കൊണ്ട് അവര്‍ തങ്ങളുടെ സമരത്തിന്റെ പുതിയ മുഖം തുറന്നെടുതിരിക്കുന്നു. നാളെത്തെ ദിവസം തങ്ങളുടെതാണ് എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു, ഓരോരുത്തരുടെയും മുഖത്ത് അത് നിഴലിച്ചു കാണാം. ഇവരുടെ ആത്മാര്‍ത്ഥതക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം ...
- UN Security Council resolution 2014 on Yemen on October 21, 2011
The Security Council,
Recalling its Press Statements of 24 September 2011, 9 August 2011, and 24 June 2011,
Expressing grave concern at the situation in Yemen,
Reaffirming its strong commitment to the unity, sovereignty, independence and territorial integrity of Yemen,
Welcoming the Secretary-General’s statement of 23 September 2011 urging all sides to engage in a constructive manner to achieve a peaceful resolution to the current crisis,
Welcoming the engagement of the Gulf Cooperation Council, and reaffirming the support of the Security Council for the GCC’s efforts to resolve the political crisis in Yemen,
Welcoming the continuing efforts of the Good Offices of the Secretary-General, including the visits to Yemen by the Special Adviser,
Taking note of the Human Rights Council resolution on Yemen (A/HRC/RES/18/19), and underlining the need for a comprehensive, independent and impartial investigation consistent with international standards into alleged human rights abuses and violations, with a view to avoiding impunity and ensuring full accountability, and noting in this regard the concerns expressed by the United Nations High Commissioner for Human Rights,
Welcoming the statement by the Ministerial Council of the Gulf Cooperation Council on 23 September 2011 which called for the immediate signing by President Saleh and implementation of the Gulf Cooperation Council initiative, condemned the use of force against unarmed demonstrators, and called for restraint, a commitment to a full and immediate ceasefire and the formation of a commission to investigate the events that led to the killing of innocent Yemeni people,
Expressing serious concern at the worsening security situation, including armed conflict, and the deterioratingeconomic and humanitarian situation due to the lack of progress on a political settlement, and the potential for the further escalation of violence,
Reaffirming its resolutions 1325 (2000), 1820 (2008), 1888 (2009), 1889 (2009) and 1960 (2010) on women, peace, and security, and reiterating the need for the full, equal and effective participation of women at all stages of peace-processes given their vital role in the prevention and resolution of conflict and peacebuilding, reaffirming the key role women play in re-establishing the fabric of society and stressing the need for their involvement in conflict resolution in order to take into account their perspective and needs,
Expressing serious concernalsoaboutthe increasing number of internally displaced persons and refugees in Yemen, the alarming levels of malnutrition caused by drought and soaring fuel and food prices, the increasing interruption of basic supplies and social services, and increasingly difficult access to safe water and health care,
Expressing further serious concern at the increased threat from Al-Qaida in the Arabian Peninsula and the risk of new terror attacks in parts of Yemen, and reaffirming that terrorism in all forms and manifestations constitutes one of the most serious threats to international peace and security and that any acts of terrorism are criminal and unjustifiable regardless of their motivations,
Condemning all terrorist and other attacks against civilians and against the authorities, including those aimed at jeopardizing the political process in Yemen, such as the attack on the Presidential compound in Sana’a on 3 June 2011,
Recalling the Yemeni Government’s primary responsibility to protect its population,
Stressing that the best solution to the current crisis in Yemen is through an inclusive and Yemeni-led political process of transition that meets the legitimate demands and aspirations of the Yemeni people for change,
Reaffirming its support for the Presidential decree of 12 September which is designed to find a political agreement acceptable to all parties, and to ensure a peaceful and democratic transition of power, including the holding of early Presidential elections,
Stressing the importance of the stability and security of Yemen, particularly regarding overall international counter-terrorism efforts,
Mindful of its primary responsibility for the maintenance of international peace and security under the Charter of the United Nations, and emphasizing the threats to regional security and stability posed by the deterioration of the situation in Yemen in the absence of a lasting political settlement,
1. Expresses profound regret at the hundreds of deaths, mainly of civilians, including women and children;
2. Strongly condemns the continued human rights violations by the Yemeni authorities, such as the excessive use of force against peaceful protestors as well as the acts of violence, use of force, and human rights abuses perpetrated by other actors, and stresses that all those responsible for violence, human rights violations and abuses should be held accountable;
3. Demands that all sides immediately reject the use of violence to achieve political goals;
4. Reaffirms its view that the signature and implementation as soon as possible of a settlement agreement on the basis of the Gulf Cooperation Council initiative is essential for an inclusive, orderly, and Yemeni-led process of political transition, notes the signing of the Gulf Cooperation Council initiative by some opposition parties and the General People’s Congress, calls on all parties in Yemen to commit themselves to implementation of a political settlement based upon this initiative, notes the commitment by the President of Yemen to immediately sign the Gulf Cooperation Council initiative and encourages him, or those authorized to act on his behalf, to do so, and to implement a political settlement based upon it, and calls for this commitment to be translated into action, in order to achieve a peaceful political transition of power, as stated in the Gulf Cooperation Council initiative and the Presidential decree of 12 September, without further delay;
5. Demands that the Yemeni authorities immediately ensure their actions comply with obligations under applicable international humanitarian and human rights law, allow the people of Yemen to exercise their human rights and fundamental freedoms, including their rights of peaceful assembly to demand redress of their grievances and freedom of expression, including for members of the media, and take action to end attacks against civilians and civilian targets by security forces;
6. Calls upon all concerned parties to ensure the protection of women and children, to improve women’s participation in conflict resolution and encourages all parties to facilitate the equal and full participation of women at decision-making levels;
7. Urges all opposition groups to commit to playing a full and constructive part in the agreement and implementation of a political settlement on the basis of the Gulf Cooperation Council initiative, and demands that all opposition groups refrain from violence, and cease the use of force to achieve political aims;
8. Further demands that all armed groups remove all weapons from areas of peaceful demonstration, refrain from violence and provocation, refrain from the recruitment of children, and urges all parties not to target vital infrastructure;
9. Expresses its concern over the presence of Al-Qaida in the Arabian Peninsula, and its determination to address this threat in accordance with the Charter of the United Nations and international law including applicable human rights, refugee and humanitarian law;
10. Encourages the international community to provide humanitarian assistance to Yemen, and in this regard requests all parties in Yemen to facilitate the work of the United Nations agencies and other relevant organizations, and ensure full, safe and unhindered access for the timely delivery of the humanitarian aid to persons in need across Yemen;
11. Requests the Secretary-General to continue his Good Offices, including through visits by the Special Adviser, and to continue to urge all Yemeni stakeholders to implement the provisions of this resolution, and encourage all States and regional organizations to contribute to this objective;
12. Requests the Secretary-General to report on implementation of this resolution within 30 days of its adoption and every 60 days thereafter;
13. Decides to remain actively seized of the matter
The UN draft resolution on Yemen
The UN resolution on Yemen, the draft of which was being made by Britain in cooperation with France and the United States, is going to be voted on Tuesday Oct. 18, 2011
Text of the 11 points mentioned in the draft resolution:
- Strongly condemns the continued human rights violations by the Yemeni authorities, such as the excessive use of force against peaceful protestors and expresses profound regret at the deaths of hundreds of civilians, including women and children;
- Expresses deep concern over allegations of arbitrary detentions and ill-treatment of detainees, including children;
- Demands an immediate end to all violence by all sides;
- Stresses that all those responsible for human rights violations and abuses should be held accountable;
- Demands that the President of Yemen, those delegated or authorised to act on his behalf, immediately sign and implement a political transition on the basis of the Gulf Cooperation Council initiative, in order to achieve a peaceful transition of power, without preconditions;
- Further demands that the Yemeni authorities immediately:
- ensure their actions comply with obligations applicable under applicable international humanitarian and human rights law;
- allow the people of Yemen to exercise their human rights and fundamental freedoms, including their rights of peaceful assembly to demand redress of their grievances and freedom of expression, including members of the media, in accordance with the findings and recommendations of the of the UN High Commissioner for Human Rights report of 13 September and presentation of 19 September 2011;
- take action to end attacks against civilians and civilian targets by security forces;
- Demands that all opposition movements commit to playing a full and constructive part in the agreement and implementation of a political transition on the basis of the Gulf Cooperation Council initiative and that all opposition movements refrain from violence, and cease the use of force to achieve political aims;
- Further demands, that all armed groups remove all weapons from areas of peaceful demonstration, refrain from provocation, stop the unlawful recruitment of children, and urges all parties not to target vital infrastructure;
- Requests the Secretary-General and his representatives continue to urge the Yemeni authorities to implement paragraphs, 3, 4, 5 and 6 above, and encourages all states and regional organisations to contribute to this objective;
- Requests the Secretary-General to report on implementation of this resolution within 15 days of its adoption and every 30 days thereafter;
- Decides to remain actively seized of the matter
കരാര്‍ പ്രകാരം പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവരുടെ വകുപ്പുകളും (മുന്നണി തിരിച്ച്)
ഇതില്‍ അധികവും എന്റെ നിരീക്ഷണങ്ങളാണ് . നിങ്ങള്‍ക്ക് ഇതിനോട് യോജിക്കുകയോ വിയോചിക്കുകയോ ആവാം, നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു
Related Articles:
No comments:
Post a Comment