സന്‍ആ : ജി സി സി രാജ്യങ്ങള്‍ മുന്നോട്ടു വച്ച കരാര്‍ ഇന്നലെ ഒപ്പിടുമെന്ന് പ്രസിടന്റ്റ് അലി അബ്ദുള്ള സലെഹ് രണ്ടു ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇന്നലെയും അത് നടന്നില്ല.
ജി സി സി പ്രതിനിധി റാഷിദ് അല്‍ സയാനി ശനിയാഴ്‌ച തന്നെ കരാര്‍ ഒപ്പിടുന്നതിനു വേണ്ടി സന്‍ആയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഈ ഉദ്യമത്തിന് വേണ്ടി അദ്ദേഹത്തിന്റെ മൂന്നാമത്തെ യമന്‍ സന്ദര്‍ശനമായിരുന്നു ഇത്. ആദ്യത്തെ രണ്ടു പ്രാവശ്യവും പ്രസിടന്റ്റ് ജി സി സി ഓഫര്‍ നിരസിച്ചിരുന്നു.
യമന്‍ നാഷണല്‍ ഡേ ആയ ഇന്നലെ കരാര്‍ ഒപ്പ്വെക്കും എന്നായിരുന്നു പ്രസിട്ന്റ്റ് നേരത്തെ പ്രഖ്യാപിച്ചത്. അതനുസരിച്ച് ജി സി സി സെക്രടറിയെ കൂടാതെ അമേരിക്ക ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ എന്നീ പ്രധിനിതികളും ഇന്നലെ സന്‍ആ യില്‍ എത്തിയിരുന്നു. രാവിലെ പതിനോന്നോട് കൂടി അവര്‍ യു എ ഇ എംബസ്സിയില്‍ മീറ്റിംഗില്‍ ആയിരുന്നു. തുടര്‍ന്ന് അതി നാടകീയ രംഗങ്ങള്‍ക്കാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത് . ഭരണ ഭക്ഷ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍, മീറ്റിംഗ് ആരംഭിച്ച മുതല്‍ക്കു തന്നെ യു എ ഇ എമ്ബസ്സിക്ക് മുന്‍പില്‍ വന്നു മുദ്രാവാക്യം വിളിക്കുകയും പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി കവാടം ഉപരോധിക്കുകയും ചെയ്തു . ആറു മണിക്കൂറോളം ഇവര്‍ തങ്ങളുടെ സമരം തുടര്‍ന്ന്. ഇവരടെ സമരത്തിന് അയ്ക്യടര്‍ദ്യമെന്നോണം സന്‍ആയിലെ മറ്റു പല റോഡുകളും ഭരണാനുകൂലികള്‍ ഉപരോധിച്ചു. വൈകുന്നെരതോട് കൂടി ഒട്ടു മിക്ക റോഡുകളും നിശ്ചലമായി. പ്രസിട്ന്റ്റ് കരാറില്‍ ഒപ്പ് വെക്കുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം. വൈകുന്നേരം ആറുമണിയോടുകൂടി, യു എ ഇ എംബസ്സിയില്‍ കുടുങ്ങിയവരെ ഹെല്കൊപടാറില്‍ കൂടി രക്ഷപ്പെടുത്തി വിമാനത്താവളത്തില്‍ എത്തിച്ചു. ചുരുക്കത്തില്‍ ഇന്നലെയും ജി സി സി കരാര്‍ നടപ്പായില്ല.
നേരത്തെ തന്നെ ഈ കരാര്‍ സമരക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ചില പ്രതിപക്ഷ പാര്‍ടികള്‍ ഇതിനെ മൌനമായി അനുകൂലിച്ചിരുന്നു.
എന്താണ് ജി സി സി കരാര്‍
യമനിലെ ഇപ്പോഴത്തെ ഭരണ പ്രതി സന്ധി തീര്‍ക്കാന്‍ വേണ്ടി ജി സി സി രാജ്യങ്ങള്‍ മുന്നോട്ടു വെച്ച ഫോര്‍മുലയാണ് ഇത് . ഇത് പ്രകാരം ഒരു മാസത്തിനകം പ്രസിഡന്‍റ് രാജി വെക്കാനും തുടര്‍ന്ന് രണ്ടു മാസത്തിനുള്ളില്‍ പ്രസിടന്റ്റ് ഇലക്ഷന്‍ നടത്താനുമാണ് തത്വത്തില്‍ തീരുമാനം (രാജി വൈസ പ്രസിടന്റിനു സമര്‍പ്പിക്കാനും, അദ്ദേഹം കാവല്‍ ഭരണാധികാരിയായി തുടരാനുമാണ് ഇത് നിഷ്കര്‍ഷിക്കുന്നത്)
പുതുതായി ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനും ഇത് ശുപാര്‍ശ ചെയ്യുന്നു. ആ സര്കാരില്‍ 50% ഭരണ പക്ഷത്തിനും 40% പ്രതിപക്ഷത്തിനും 10% സമരം ചെയ്യുന്ന വിദ്യാര്‍ഥി സമൂഹത്തിനും പ്രാധിനിത്യം നല്‍കും.
സലെഹ് യെയോ അദ്ദീഹത്തിന്റെ കുടുംബത്തെയോ/കൂട്ടാളികലെയോ ആരും തന്നെ പിന്തുടരാന്‍ പാടില്ല എന്നും ഒരു നിയമത്തിനു മുന്നിലും ഹാജരാകാന്‍ പാടില്ല എന്നും വ്യവസ്ഥ ചെയ്യുന്നു.
ഇത് ഒട്ടു മിക്ക പ്രതി പക്ഷ കക്ഷികളും അന്ഗീകരിച്ചത് പോലെയാണ്, ഏറ്റവും പുതിയ വിവരം അനുസരിച്ച് തിങ്കളാഴ്ച സൌദിയില്‍ വെച്ച് കരാര്‍ ഒപ്പിടും. (പിന്നീട് ഈ കരാറില്‍ നിന്നും പ്രസിടന്റ്റ് പിന്മാറി, അദ്ദേഹം പ്രഖ്യാപിച്ചത്, താന്‍ യമന്‍ പ്രസിഡണ്ടായി ആല്ല പാര്‍ടി അധ്യക്ഷനായി കരാര്‍ ഒപ്പുവേക്കമെന്നാണ് )
എന്നാല്‍ സമരം ചെയ്യുന്ന വിപ്ലവ യുവത ഇത് സ്വീകരിച്ചിട്ടില്ല, അവരുടെ നിലപാട് ലോകത്തിന്റെ ഇതു കോണില്‍ ഒളിച്ചാലും സലെഹ് യെ നിയമത്തിന്‍ മുന്നില്‍ കൊണ്ട് വരും എന്ന് തന്നെയാണ്. ഇനി ഒരു തരം നീക്കു പോക്കിനും തങ്ങള്‍ തയ്യാറല്ല എന്ന് കൂടി അവര്‍ വ്യകതമാക്കി
ഈ പുതിയ് ഒത്തു തീര്‍പ്പില്‍ നിന്നും വ്യക്തമാകുന്നത് സമരത്തെ തകര്‍ക്കാനുള്ള ഭരണ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ ശ്രമമാണ് എന്നതാണ്. കാരണം സാലെയുടെ കാല ഘട്ടം അവസാനിച്ചാല്‍, ഇപ്പോഴുള്ള രാഷ്ട്രീയ കക്ഷികളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുമെന്ന്, പുതിയ് ഇലക്ഷനില്‍ തങ്ങള്‍ വിച്ചയിക്കാനുള്ള സാധ്യത കുറവാണ് എന്നാ തിരിച്ചറിവും ഇതിനു പ്രേരകമായി പറയുന്നു.
മറ്റോരു കാര്യം സമരക്കാര്‍ പറയുന്നത് - രണ്ടു മാസത്തിനു ശേഷം പ്രസിടന്റ്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വീണ്ടും സലെഹ്യുടെ മകന്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയും ഉണ്ട്. അങ്ങനെ സംഭാവിഹ്ചാല്‍ തങ്ങളുടെ ഇതുവരെയുള്ള സമരവും അതില്‍ നസ്തപ്പെട്ട ജീവനുകളും വേരുതെയായിപ്പോകും എന്നാണ്.
ഇന്നലെയും പന്ത്രണ്ടില്‍ അധികം സമരക്കാര്‍ സനായില്‍ മരണപ്പെട്ടു, യമന്‍ ടെലിവിഷന്‍ കേന്ദ്രത്തിലേക്ക് നടത്തിയ സമരത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു, ഇത് വ്യകതമായ ഒരു സൂചനയാണ് നല്കുനത്. സമരക്കാര്‍ എപ്പോഴൊക്കെ അവരുടെ കൂടാരം വിട്ടു (ഇവിടെ സമരങ്ങള്‍ നടക്കുന്നത് ടെന്റുകള്‍ കെട്ടി അവിടെ മാത്രം) പുറത്തു വന്നിട്ടുണ്ടോ അന്നൊക്കെ പട്ടാളം അവര്‍ക്ക് നേരെ നിരയോഴിചിട്ടുന്ദ്.
ഇടക്കാലത്ത് ഒരിക്കല്‍ അമേരിക്ക പ്രസിടന്റിനു എതിരായിരുന്നെന്കിലും, ഇപ്പോഴും അദ്ദേഹത്തെ മൌനമായി പിന്തുനക്കുന്ന എന്ന് വേണം കരുതാന്‍
ഈ സമരത്തിന്റെ അവസാനം ഒരു രക്തചോരിചിലൂടെ മാത്രമേ സംഭവിക്കൂ എന്നാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ജി സി സി കരാര്‍ നിര്‍ത്തി വെച്ചു
റിയാദ് : ഇന്നലത്തെ (22-05-2010) സംഭവ വികാസങ്ങളെ തുടര്‍ന്ന യമന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടു കൊണ്ടുള്ള എല്ലാ പ്രവര്‍ത്തങ്ങളും നിര്‍ത്തിവെക്കാന്‍ ജി സി സി രാജ്യങ്ങള്‍ തീരുമാനിച്ചു. യമനിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ തയ്യാറാക്കിയ കരാര്‍ പ്രസിഡന്റും ഭരണ പക്ഷവും ഒപ്പുവെക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. സൌദിയില്‍ ചേര്‍ന്ന ജി സി സി വിദേശകാര്യ മന്ത്രിമാരാണ് ഞായറാഴ്ച വൈകി ഇക്കാര്യം പ്രസ്താവിച്ചത്.
18 മണിക്കൂര്‍ പവര്‍കട്ട്
യമനിലെ സാധാരണ ജീവിതം ദുസ്സഹമാവുകയാണ്. പാചകവാദക, പെട്രോള്‍ ക്ഷമതിനുപരിയായി കഴിഞ്ഞ ഒരാഴ്ചയായി 18 മണിക്കൂര്‍ പവര്‍കട്ട് കൂടി നഗരത്തില്‍ ഏര്‍പെടുത്തി, വൈദ്യുതി ഉല്പാതിപ്പിക്കുന്ന മഗരിബ് പ്രവിശ്യയില്‍ സമരക്കാര്‍ വൈദ്യുട പ്ലാന്റിന് നാശനഷ്ടം വരുത്തിയത് കൊണ്ടാണ് വൈദ്യുത നിയന്ത്രണം എന്നാണ് സര്‍കാര്‍ ഭാഷ്യം. എന്നാല്‍ സമരക്കാര്‍ക്ക് നേരെ ജന വികാരം ഇളക്കി വിടാന്‍ സര്‍കാര്‍ തന്നെ ചെയ്യുന്ന കട്ടികൂട്ടലുകലാണ് പാചകവാദക, പെട്രോള്‍ , വൈദ്യുതി പ്രശ്നങ്ങള്‍ക്ക് കാരണമെന്നു പ്രതിപക്ഷം ആരോപിച്ചു.
50,000 പേര്‍ക്ക് പുതിയ തൊഴില്‍
യമനില്‍ നടക്കുന്ന സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമായി സര്‍ക്കാര്‍ പുതിയ ഓഫറുമായി രംഗ പ്രവേശനം ചെയ്തു. ഈ വര്ഷം പുതുതായി 50,000 പേര്‍ക്ക് ജോലി നല്‍കും എന്നാ പ്രഖ്യാപനമായിരുന്നു അത്. സര്‍ക്കാര്‍ ന്യൂസ് പേപര്‍ ആയ അല്‍-തൌര ഇന്നലെ അവരുടെ ലിസ്റ പുറത്തു വിട്ടു. ഒട്ടു മിക്ക പത്ര കടകളിലും പത്രത്തിന്റെ ഔര്‍ കോപി ലഭിക്കാന്‍ വേണ്ടിയുള്ള ക്യൂ ദൃശ്യമായിരുന്നു. 30 റിയാലിന്റെ പത്രം 200 റിയാല്‍ കൊടുത്താല്‍ പോലും കിട്ടാത്ത അനുഭവമായിരുന്നു പലര്‍ക്കും. ഇത് കഴിഞ്ഞ ഫെബ്രുവരയില്‍ പ്രസിടന്റ്റ് നടത്തിയ പ്രഖ്യാപനങ്ങളുടെ ഭാഗമാണ്. ഉദ്യോഗര്തികളെ തിരഞ്ഞെടുക്കാനുള്ള താമസം കൊണ്ടാണ് ഈ പ്രഖ്യാപനം ഇത്രയും വൈകിയത് എന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിലധികാംയി സര്‍ക്കാര്‍ ജോലിക്ക് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇത്രയും പേരെ ജോലിക്ക് നിയമിക്കാന്‍ 2.3ബില്ല്യന്‍ അമേര്ക്കാന്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്പെട്ടിട്ടില്ല.
സമരത്തിനു ഗാന്ദി മാര്‍ഗവും
യമനില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഒരു ഗാന്ദി ടച്ച് ഉണ്ട, ഒന്നാം വട്ട മേശ സമ്മേളനത്തിന് പോകുനതിനിടയില്‍ ഗാന്ധിജി യമനില്‍ ഇറങ്ങിയിട്ടുണ്ട്. സമരക്കാര്‍ അവരുടെ സമര രീതികള്‍ മുഴുവന്‍ അക്രമ രഹിതമായിട്ടു തന്നെയാണ് ഇതുവരെ കൊണ്ട് പോകുന്നത്. അതില്‍ ഏറ്റവും പുതിയ രീതിയാണ് നിസ്സഹകരണ സമരം. ആഴ്ചയിലെ മൂന്നു ദിവസം (ബുധന്‍ വ്യാഴം ശനി ദിവസങ്ങളില്‍) എല്ലാ കട കമ്പോളങ്ങളും ഓഫീസുകളും ഒരു നിശ്ചിത സമയത്തേക്ക് അടച്ചിട്ടുള്ള പ്രത്ശേധം. രാവിലെ എട്ടു മുതല്‍ പന്ത്രണ്ടു വരെ യാണ് ഇപ്പോള്‍ സമരം നടക്കുന്നത്. ഇതിന്‍ ഇവര്‍ വിളിക്കുന്ന പേര് 'ആസിയാന്‍ മദനി'. തലസ്ഥാന നഗരമായ സന്‍ആ ഒഴിച്ചുള്ള മറ്റു എല്ലാ പട്ടണങ്ങളിലും വളരെ നല്ല പ്രതികരണമാണ് ഈ സമരത്തിന് ലഭിക്കുന്നത് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സമരത്തില്‍ ഇത് വരെ നൂറുകണക്കിന് പേര്‍ മരിച്ചു എന്നാണ് കണക്ക് എന്നാല്‍ സമരക്കാര്‍ ഇത് വരെ ആയുധം എടുത്തിട്ടില്ല. ഇവിടെ എല്ലാ സാധാരണക്കാരന്റെ കയ്യിലും ഒന്നും രണ്ടും തോക്ക് ഉണ്ടായിരിക്കെ തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറയുമ്പോള്‍ , ഇവര്‍ സമരത്തോട് കാണിക്കുന്ന ആതമര്തത തന്നെയാണ് ഇവിടെ വ്യക്താകുന്നത്. പിതാവിനെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട കൊച്ചു കുരന്നുകള്‍ വരെ വളരെ പ്രത്യാശയോടെ പ്രകടനത്തില്‍ / സമരങ്ങളില്‍ അണിനിരക്കുന്നത് കാണുമ്പോള്‍ കാര്യം കുറച്ചു കൂടി വ്യക്തമാകും. സമരത്തില്‍ കുട്ടികളെ ഉള്പെടുതുന്നതിനെതിരെ ഭരണപക്ഷ കക്ഷികള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.
പ്രകടനങ്ങള്‍
കഴിഞ്ഞ വെള്ളിയാഴ്ചയും പാതിവ് തെറ്റിക്കാതെ ഇരു കൂട്ടരുടെയും കൂറ്റന്‍ പ്രകടനങ്ങള്‍ അരങ്ങേറി. പതിവ് പോലെ പ്രസിടന്റ്റ് അണികളെ, അവര്‍ക്കിടയില്‍ വന്നു അഭിസംഭോടന ചെയ്തു. ജി സി സി യുടെ പുതിയ ഓഫാര്‍ സ്വെകര്യമാണ് എന്ന് അദ്ദേഹം അവിടെ വെച്ച് ആവര്‍ത്തിച്ചു. സ്ത്രീകള്‍ സമര രംഗത്ത് വരുന്നത് നല്ല പ്രവണതയല്ല എന്നും അത് യമന്‍ സംസ്കാരത്തിന് യോചിച്ചതല്ല എന്നും അദ്ദേഹം പ്രതിവചിച്ചു. സന യൂനിവേര്‍സിറ്റി പരിസരത്ത് നടന്ന കൂറ്റന്‍ റാലിയും ജുമുഅ നമസ്കാരവും പങ്കെടുത്ത ആളുകളുടെ എണ്ണം കൊണ്ട് തന്നെ ശ്രദ്ദേയമായി, ഇത് വരെ ദര്ഷികാതില്‍ ഏറ്റവും വലിയ കൂറ്റന്‍ രാലിയായിരുന്നു വെള്ളിയാഴ്ചയിലെത്. ഏകദേശം ഏഴു കിലോമീറ്റര്‍ നീളത്തില്‍ റാലി വ്യാപിച്ചു കിടന്നു. ഏകദേശം 1.2 മില്ല്യന്‍ ആള്‍കാര്‍ സന്‍ആയിലെ റാലിയില്‍ മാത്രം പങ്കെടുത്തു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യമനിലെ മറ്റു പ്രധാന നഗരങ്ങള്‍ആയ തയിസ് , ഏദന്‍ മുകല്ല, ഇബ്ബ്, മഗ്രിബ് ഹദര്‍മൌത്ത് ഹുദൈട തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലും കൂറ്റന്‍ റാലികള്‍ അരങ്ങേറി. ഏകദേശം 5മില്യണില്‍ അധികം ആളുകള്‍ പങ്കെടുത്തു എന്നാണ് ഔദ്യോഗിക കണക്ക്, യമനിലെ മൊത്തം ജനസംഖ്യ 23 മില്ല്യന്‍ മാത്രമേ ഉള്ളൂ. അനിഷ്ട സംഭവങ്ങള്‍ ഒന്നും അരങ്ങേരിയില്ല എന്നത് ശ്രദ്ധേയമാണ് .
തയിസ് ഗവര്‍ണര്‍ രാജിവെച്ചു
തയിസ് ഗവര്‍ണര്‍ ഹമൂദ് അല്‍-സൂഫി താല്‍കാലികമായി ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചു. യമനികളുടെ അവകാശത്തിനു നേരെയുള്ള കടന്നു കയറ്റത്തില്‍ പ്രധിഷേധ സൂചകമായാണ് ഗവര്‍ണര്‍ രാജിവെച്ചത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തീരുമാനം എടുക്കുന്നത് വരെ രാജിയില്‍ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നാഷണല്‍ സെക്യുരിറ്റി ഗാര്‍ഡ് തായിസ് യൂനിവേര്‍സിറ്റി ഡയരക്ടരെ അറസ്റ്റു ചെയത്ത്തില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപിച്ചത്.
സമരം നൂറു ദിവസം പിന്നിടുമ്പോള്‍
ടുണീഷ്യ ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ അരങ്ങേറിയ സമരങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട്‌കൊണ്ട് യമനിലെ വിപ്ലവ യുവത ആരംഭിച് സമരം നൂറുദിവസം പിന്നിട്ടു. ഇതുവരെയും വളരെ സമാധാനപരമായ സമരമുരയാണ് യുവാക്കള്‍ സ്വീകരിച്ചു പോന്നത്, ഒരു രസ്ത്രീയ പാര്‍ടിയുടെയും പിന്തുനയില്ലതെയാണ് തങ്ങള്‍ സമരമുഖതെതിയതെന്നു സമരക്കാര്‍ പറഞ്ഞു. കഴിഞ്ഞ 32 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന പ്രസിടന്റ്റ് അലി അബ്ദുള്ള സലെഹ് യെ ഭരണത്തില്‍ നിന്നും പുറത്താക്കുന്നത് വരെ സമരം തുടരുമെന്നും അഴിമതി മുക്ത യമന്‍ ആണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും സനആ യൂണിവേഴിസിറി പരിസരത്തും, യമനിലെ മറ്റു നഗരങ്ങളിലും ഇവര്‍ കൂറ്റന്‍ ജുമുഅ നമസ്കാരങ്ങള്‍ നടത്തിയാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്, ഓരോ ആഴ്ചയിലും ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു
![](http://a8.sphotos.ak.fbcdn.net/hphotos-ak-ash4/226353_10150160554547039_582037038_7173743_2289511_n.jpg)
അതെ സമയം എല്ലാ വെള്ളിയാഴ്ചയും പ്രസിടന്റ്റ് അനുകൂലികളുടെ പ്രകടനവും സന്‍ആയില്‍ അരങ്ങേറുന്നുണ്ട്. തന്റെ കൂടെയാണ് യമന്‍ ജനത എന്ന് ലോക രാജ്യങ്ങളെ ബോധിപ്പിക്കാന്‍ വേണ്ടിയാണ് റാലികള്‍ സംഘടിപ്പിക്കുന്നത് എന്നാ സംസാരമുണ്ട്.
സമരക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിനു മരുപടിയായി, എന്ത് വില കൊടുത്തും ഇത് ചെറുക്കുമെന്നും പട്ടാളത്തെ ഉപയോഗിച്ച് ഭൂമിയില്‍ നിന്നും ആകാശത്ത് നിന്നും നേരിടുമെന്നും പ്രസിടന്റ്റ് മുന്നറിയിപ്പ് നല്‍കി
ഒരു രക്ത രൂക്ഷിത സമരത്തില്‍ കൂടി മാത്രമേ ഇവിടത്തെ സമരം അവസാനിക്കൂ എന്നാണ് ഈ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍ ചിത്രങ്ങള്‍ക്കു ഇവിടെ ക്ലിക്കുക
![Share/Bookmark](http://static.addtoany.com/buttons/share_save_171_16.png)
No comments:
Post a Comment