scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

May 15, 2011

വന്ധ്യത നിവാരണ പാക്കേജ് - അഥവാ വന്ധ്യതാ ചികിത്സാരംഗത്തെ പുതിയ കണ്ടെത്തലുകള്‍ .....



വന്ധ്യതാ നിവാരണ പാക്കേജ് അഥവാ വന്ധ്യതാ ചികിത്സാരംഗത്തെ പുതിയ കണ്ടെത്തലുകള്‍ ...


ഒരു കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹമില്ലാത്ത ആരാണ് ഉണ്ടാവുക? എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിനു ഭാഗ്യം ലഭിക്കാതെ പോയ ഒരുപാട് ജന്മങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ട. ഈ ലേഖനം അവര്‍ക്കായി സമര്‍പ്പിക്കുന്നു. 

വന്ധ്യതാ ചികിത്സാരംഗത്തെ പുതിയ കണ്ടെത്തലുകള്‍ പ്രമുഖ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഒപ്പം ലൈംഗികതയെക്കുറിച്ചുള്ള ഡോ.പ്രകാശ് കോത്താരിയുടെ നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ വന്ധ്യത നിവാരണ പാക്കേജ്...

http://images.mathrubhumi.com/images/2011/Apr/26/00205_282676.jpg
ലഭ്യമായ നൂതന സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചശേഷം ഗര്‍ഭിണിയായതായിരുന്നു യുവതി. പക്ഷേതുടക്കത്തില്‍തന്നെ അബോര്‍ഷനായി. രണ്ടാമത് ഗര്‍ഭിണിയായതും അബോര്‍ഷനില്‍ കലാശിച്ചു. മൂന്നാമതും അവര്‍ ഗര്‍ഭം ധരിച്ചു. ഗര്‍ഭാവസ്ഥ നാലുമാസം പിന്നിട്ടപ്പോള്‍ ഡോക്ടറും ബന്ധുക്കളുമെല്ലാം സമാശ്വസിച്ചുഇനി കുഴപ്പമൊന്നുമുണ്ടാവില്ലെന്ന്. പെട്ടെന്ന് ഒരു ദിവസം ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കൂടി. വീണ്ടും അബോര്‍ഷന്‍. പേഷ്യന്റിന് രക്തസ്രാവംകൂടിയതിനാല്‍ അടിയന്തിരപരിചരണം നല്‍കേണ്ടിവന്നു. തുടര്‍ന്ന് ഡോക്ടര്‍ അവര്‍ക്കായി നടത്തിയ പല ടെസ്റ്റുകളിലൊന്ന് ക്ഷയരോഗത്തിനുള്ളതായിരുന്നു. ടെസ്റ്റ് പോസിറ്റീവ്. ആറുമാസം ടിബിക്കുള്ള ചികിത്സ ചെയ്തു. ശേഷം അവര്‍ ഒരു തവണകൂടി ഗര്‍ഭം ധരിച്ചു. ഇത്തവണ നല്ല ആരോഗ്യമുള്ള ഒരോമനക്കുഞ്ഞിന് ജന്മം നല്‍കാന്‍ അവര്‍ക്ക് സാധിച്ചു.



ചികിത്സാരംഗത്തെ പുതിയ സാങ്കേതിക വിദ്യകളും ഗവേഷണഫലങ്ങളും ചേര്‍ന്ന് വന്ധ്യതാപ്രശ്‌നങ്ങളെ കൂടുതല്‍ ഫലവത്തായി പരിഹരിച്ചുകൊണ്ടിരിക്കയാണ്. സ്ത്രീക്കും പുരുഷനും പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാത്ത അവസ്ഥയിലും ഗര്‍ഭധാരണം തടസ്സപ്പെടാറുണ്ട്. പ്രത്യക്ഷത്തില്‍ തിരിച്ചറിയാനാവാത്ത ചില കാരണങ്ങളാണ് ഇതിനു പിന്നില്‍. 'ഡിലഃുഹമശിലറ ൃലമീെി'െ എന്ന് ഇവ അറിയപ്പെടുന്നു. വന്ധ്യതാഗവേഷണങ്ങള്‍ ഇപ്പോള്‍ ഇത്തരം കാരണങ്ങളിലേക്കുകൂടി നീളുന്നു. 'പ്രത്യേകിച്ച് കാരണങ്ങളില്ലാതെ വന്ധ്യതാപ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകളില്‍ ടിബി ഉണ്ടോ എന്ന് പരിശോധിക്കാന്‍ 'എന്‍ഡോമെട്രിയല്‍ ടിബി പിസിആര്‍'നടത്താറുണ്ട്. പലപ്പോഴും ഈ ടെസ്റ്റ് 70% പോസിറ്റീവ് ആണ്. അതായത് ഗര്‍ഭപാത്രത്തില്‍ രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് അര്‍ത്ഥം. ഇത്തരക്കാരില്‍ ടിബി അറിയാനുള്ള മാന്‍ഡോ ടെസ്റ്റ് നടത്തിയപ്പോഴും ഫലം പോസിറ്റീവ് ആണ്.ആറുമാസത്തെ ചികിത്സയിലൂടെ ടിബി ഭേദമാക്കിയപ്പോള്‍ ഗര്‍ഭധാരണവും എളുപ്പമായി. ഗര്‍ഭപാത്രത്തിലെ നേരിയ ക്ഷയരോഗബാധ വന്ധ്യതയ്ക്ക് ഇടയാക്കുന്നു എന്നാണ് ഈ പഠനം കാണിക്കുന്നത്'', ഡോ.ജോളിതോംസണ്‍ വിശദീകരിക്കുന്നു.

അമിതവണ്ണം കുറച്ചാല്‍ സ്ത്രീയുടെ വന്ധ്യതാപ്രശ്‌നങ്ങള്‍ പകുതി കുറയും എന്ന് ചികിത്സകര്‍ പറയുന്നു. ഇന്നത്തെ ജീവിതരീതിയുടെ ചില പോരായ്മകളിലേക്കാണ് ഇത് ശ്രദ്ധ ക്ഷണിക്കുന്നത്. ഇന്ന് മിക്കവരും ഭക്ഷണംലൈംഗികതനിദ്ര എന്നിവ സ്വാഭാവികതയോടെ അനുഭവിക്കുന്നില്ല. ജീവിതശൈലിയെ പുതുക്കിപ്പണിത് ധാതുപുഷ്ടി കൈവരുത്തിയുള്ള പ്രശ്‌നപരിഹാരത്തിനാണ് ആയുര്‍വ്വേദത്തിലെ വന്ധ്യതാനിവാരണമാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കുന്നത്. 

വന്ധ്യതാ പ്രശ്‌നങ്ങളില്‍ മൂന്നിലൊന്ന് ഭര്‍ത്താവിന്റെ പ്രശ്‌നംകൊണ്ടും മൂന്നിലൊന്ന് ഭാര്യയുടെ പ്രശ്‌നംകൊണ്ടും ശേഷമുള്ള മൂന്നിലൊന്ന് തിരിച്ചറിയപ്പെടാത്തതോ രണ്ടുപേരുടേതുമോ ആയ പ്രശ്‌നങ്ങള്‍ കൊണ്ടോ ആണ്.സ്വാഭാവികമായി ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയില്ലാത്തവര്‍ക്ക് ഫലവത്തായ ധാരാളം ചികിത്സാമാര്‍ഗങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. അലോപ്പതിയില്‍ ഇവ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്‌നോളജീസ് (ART)എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. ചികിത്സ തുടങ്ങിയാലും ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങളുണ്ട്. ഇക്‌സിഐവിഎഫ് തുടങ്ങിയ ചെലവേറിയ ചികിത്സാരീതികള്‍ തുടക്കത്തില്‍ തന്നെ പരീക്ഷിക്കുന്നത് ഒരിക്കലും ഉചിതമല്ലെന്ന് ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.



പ്രായം പ്രധാനം



വന്ധ്യതാ ചികിത്സയില്‍ ദമ്പതികളുടെ പ്രായം നിര്‍ണായകഘടകമാണ്. ഇരുപത്തിയേഴ് വയസ്സിനുള്ളിലാണ് സ്ത്രീക്ക് ഗര്‍ഭധാരണത്തിന് അനുയോജ്യമായ പ്രായം. 30 വയസ്സിനു ശേഷമുള്ള ഗര്‍ഭധാരണത്തിന് കൂടുതല്‍ ശ്രദ്ധ വേണം. 35-നു ശേഷം സ്ത്രീയുടെ ഗര്‍ഭധാരണശേഷി കുറയുന്നു. വിവാഹശേഷം കുറച്ചുകാലം കഴിഞ്ഞിട്ടുമതി ഗര്‍ഭധാരണം എന്നു ചിന്തിക്കുന്നവര്‍ ധാരാളം. 20-22 വയസ്സ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷംവരെ ഗര്‍ഭധാരണം നീട്ടിവെക്കാം. എന്നാല്‍, 25 വയസ്സ് കഴിഞ്ഞ പെണ്‍കുട്ടിയാണെങ്കില്‍, ഗര്‍ഭധാരണം നീട്ടിവെക്കുമ്പോള്‍ തങ്ങളുടെ ഗര്‍ഭധാരണശേഷി ഒന്നു പരിശോധിക്കുന്നത് ഉചിതമാണ്. ഇതിന് ഏറ്റവും ലളിതമായ ടെസ്റ്റുകള്‍ ഗര്‍ഭപാത്ര സ്‌കാനിങ്ങും ഓവുലേഷന്‍ സ്റ്റഡിയുമാണ്. അണ്ഡാശയത്തിലും ഗര്‍ഭപാത്രത്തിലും പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ പരിശോധനകള്‍ സഹായിക്കും. പുരുഷനില്‍ ബീജത്തിന്റെ കൗണ്ടും മോട്ടിലിറ്റിയും ശുക്ലപരിശോധനയിലൂടെ അറിയാന്‍ കഴിയും. പ്രായം മുപ്പതു കഴിഞ്ഞ ദമ്പതികളിലായാലും പ്രത്യുത്പാദന നില തൃപ്തികരമാണെങ്കില്‍ 5-6 മാസങ്ങള്‍ ഗര്‍ഭധാരണം നീട്ടിവെക്കുന്നതില്‍ കുഴപ്പമില്ല.



സ്ത്രീകളില്‍ ചികിത്സ കൂടുതല്‍ ഫലപ്രദം



ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു താമസിക്കുന്ന ദിവസങ്ങളുടെ (ാലമശേിഴ റമ്യ)െ എണ്ണം താരതമ്യേന കുറവാണിന്ന്. ഒരു മാസത്തില്‍ അഞ്ചു ദിവസങ്ങളാണ് (fertility days)സ്ത്രീ ഗര്‍ഭധാരണസജ്ജയാവുന്നത്. ആര്‍ത്തവചക്രത്തില്‍ 14-ാം ദിവസമാവും'ഫെര്‍ട്ടിലിറ്റി ഡേവരുന്നതെന്ന് ചിന്തിച്ച് പല ദമ്പതിമാരും ഈയൊരു ദിവസംമാത്രം ഒന്നിച്ചുകഴിയുന്നു. ആര്‍ത്തവം കൃത്യമായി നടക്കുന്നവരില്‍ 14-ാം ദിവസം ബന്ധപ്പെട്ടാല്‍ അണ്ഡ-ബീജ സങ്കലനം വിജയിക്കുന്നു. പക്ഷെ ചിലരില്‍ ഇത് 16-ാം ദിവസമോ 18-ാം ദിവസമോ ആവാം. അപ്പോള്‍ തീയതി നോക്കി മാത്രം ബന്ധപ്പെടുന്നത് വിഫലമാവുന്നു. അതിനാല്‍ 18-ാം ദിവസംവരെയെങ്കിലും ഒരുമിച്ചു കഴിയണം'ഫെര്‍ടൈല്‍ ഡേകൃത്യമായി മനസ്സിലാക്കാന്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുക. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതാണ് എപ്പോഴും നല്ലത്.


അണ്ഡോല്പാദനവും അണ്ഡത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണുന്നത്. ശരീരഭാരം കുറയുമ്പോള്‍തന്നെ പലപ്പോഴും ആര്‍ത്തവം കൃത്യമായി വരുന്നത് കാണാറുണ്ട്. അണ്ഡോല്പാദനം കൃത്യമായി വന്നില്ലെങ്കിലും ചികിത്സയിലൂടെ ഗര്‍ഭധാരണം സാധ്യമാകും. തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്ന എടഒഘഒ ഹോര്‍മോണ്‍ സജീവമല്ലാത്തതാണ് ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിന് ഫലപ്രദമായ ചികിത്സ ഉണ്ട്. മരുന്നും ഇഞ്ചെക്ഷനും വഴി ഹോര്‍മോണ്‍ നില ക്രമീകരിക്കാന്‍ സാധിക്കും. പ്രായംഫലോപിയന്‍ നാളിയുടെ കുഴപ്പങ്ങല്‍, ഗര്‍ഭപാത്രത്തിലെ സിസ്റ്റ്ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍,ഗര്‍ഭപാത്രത്തകരാറുകള്‍ തുടങ്ങിയവയാണ് സ്ത്രീവന്ധ്യതയുടെ മറ്റു കാരണങ്ങള്‍.



വണ്ണം കുറയ്ക്കാം



പോളിസിസ്റ്റിക് ഓവറിയന്‍ പ്രശ്‌നമുള്ളവരും ആര്‍ത്തവക്കുഴപ്പങ്ങളുള്ളവരും ആദ്യം ചെയ്യേണ്ടത് വണ്ണം കുറയ്ക്കുകയാണ്. പോളിസിസ്റ്റ് ഓവറി ഉള്ളവര്‍ ശരീരഭാരത്തിന്റെ പത്തു ശതമാനം കുറച്ചാല്‍ത്തന്നെ വന്ധ്യതാ ചികിത്സ വേഗം വിജയിക്കും. നോര്‍മല്‍ വെയിറ്റിലേക്ക് എത്തണമെന്നുപോലുമില്ല. സ്ത്രീ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് പോളിസിസ്റ്റ് ഓവറി രോഗത്തിന് ഇടയാക്കുന്നത്. ഈ രോഗാവസ്ഥയുള്ളവരില്‍ ആര്‍ത്തവചക്രം മുറതെറ്റുന്നു. ചില മാസങ്ങളില്‍ ആര്‍ത്തവം മുടങ്ങുന്നു. രക്തസ്രാവം ഏറുകയോ കുറയുകയോ ചെയ്യാം. മരുന്നുകളും വണ്ണം കുറയ്ക്കലും ഫലപ്രദമാവുന്നില്ലെങ്കില്‍ ലാപ്രോസ്‌കോപ്പി ചെയ്യേണ്ടിവരും. അണ്ഡാശയത്തില്‍ ഇലക്ട്രിക് സൂചി ഉപയോഗിച്ച് പൊട്ടലുണ്ടാക്കിയാണ് ഈ പരിശോധന നടത്തുന്നത്. പൊട്ടലുകള്‍ സ്വയം പൂര്‍വസ്ഥിതി പ്രാപിച്ചുകൊള്ളും. ഇതോടൊപ്പം അണ്ഡവിസര്‍ജനം നടക്കാനുള്ള മരുന്നും നല്‍കുന്നു. ഈ ദിവസം ബന്ധപ്പെടുമ്പോള്‍ പലപ്പോഴും ബീജസംയോജനം വിജയിക്കുന്നു. 



മറ്റ് പ്രശ്‌നങ്ങള്‍



വന്ധ്യതയ്ക്ക് ഇടയാക്കുന്ന മറ്റൊരു രോഗമാണ് എന്‍ഡോമെട്രിയോസിസ് . അണ്ഡാശയത്തിന്റെ പ്രവര്‍ത്തനവൈകല്യം മൂലമാണ് രോഗം വരുന്നത്. മരുന്നുകൊണ്ട് ഭേദമാക്കാനായില്ലെങ്കില്‍ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെ രോഗം ചികിത്സിച്ചു സുഖപ്പെടുത്താം.


സ്ത്രീകളില്‍ വന്ധ്യതയ്ക്ക് ഇടയാക്കുന്ന രോഗാവസ്ഥയാണ് അണ്ഡവാഹിനിക്കുഴലിലെ (ഫാലോപിയന്‍ ട്യൂബ്) തടസ്സം. അണ്ഡം ഗര്‍ഭപാത്രത്തിലേക്ക് എത്തുന്നത് അണ്ഡവാഹിനിക്കുഴലിലൂടെയാണ്. എന്‍ഡോമെട്രീയോസിസ്ജന്മനാലുള്ള തകരാറുകള്‍,അണുബാധ എന്നിവയാണ് ബ്ലോക്കിനുള്ള പ്രധാന കാരണങ്ങള്‍. ഗര്‍ഭപാത്രത്തിലെ നേരിയ ക്ഷയരോഗബാധ ട്യൂബല്‍ ബ്ലോക്കിന് കാരണമായി കാണാറുണ്ട്. അള്‍ട്രാ സോണോഗ്രഫിഫാലോസ്‌കോപ്പിലാപ്രോ സ്‌കോപ്പി എന്നീ പരിശോധനകളിലൂടെ രോഗാവസ്ഥ മനസ്സിലാക്കുന്നു. ട്യൂബല്‍ ബ്ലോക്കിന് ഐ.വി.എഫാണ് പ്രധാന പരിഹാരമാര്‍ഗം. ഈ ചികിത്സാരീതിക്ക് ഏകദേശം 1-1.5 ലക്ഷം രൂപ ചെലവുണ്ട്.



ചികിത്സയ്ക്ക് ഒരുങ്ങാം



http://images.mathrubhumi.com/images/2011/Apr/26/00205_282678.jpgആദ്യം തന്നെ 'ഐവിഎഫ്' (ടെസ്റ്റ് ട്യൂബ് ശിശു) അല്ലെങ്കില്‍ 'ഇക്‌സിഎന്നു ചിന്തിച്ചാണ് പലരും വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്നത്. ഈ ധാരണ ശരിയില്ല. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രത്യുത്പാദന ശേഷി പരമാവധി കൂട്ടാനുള്ള നടപടികളാണ് ചെയ്യുന്നത്.


താരതമ്യേന ചെലവ് കുറഞ്ഞ ചികിത്സാ മാര്‍ഗമാണ് 'ഐ.യു.ഐ. അഥവാ ഇന്‍ട്രാ യൂട്ടറൈന്‍ ഇന്‍സെമിനേഷന്‍. ബീജം കുറവുള്ളവരില്‍ ഇത് ഫലപ്രദമാണ്. ബീജത്തെ കഴുകി ഗര്‍ഭാപാത്രത്തിലേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്. 2000-2500-നു ഇടയ്ക്കാണ് കഡക യുടെ ചെലവ്.

വന്ധ്യതാ ചികിത്സയില്‍ ഒടുവില്‍ പരീക്ഷിക്കാറുള്ള സാങ്കേതി വിദ്യയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (കഢഎ) അഥവാ ടെസ്റ്റ് ട്യൂബ് ഗര്‍ഭധാരണം. ഭാര്യാഭര്‍ത്താക്കന്മാരുടെ അണ്ഡവും ബീജവും ടെസ്റ്റ് ട്യൂബില്‍ യോജിപ്പിച്ച് ഭ്രൂണമായി വളര്‍ത്തി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു.

ഭാര്യയില്‍നിന്ന് ശേഖരിക്കുന്ന അണ്ഡത്തിലേക്ക് ഭര്‍ത്താവിന്റെ ബീജം കുത്തിവെച്ച് ഭ്രൂണമാക്കുന്നതാണ് ഇക്‌സി (ഇന്‍ട്രാ സൈറ്റോ പ്ലാസ്മാറ്റിക് സ്‌പേം ഇഞ്ചക്ഷന്‍) ട്രീറ്റ്‌മെന്റ്. ഇതും ഒരു അവസാന ഘട്ടചികിത്സയാണ്. ചെലവേറിയതിനാല്‍ എപ്പോഴും രണ്ടുമൂന്ന് ഡോക്ടര്‍മാരുടെ വിദഗ്ദ്ധാഭിപ്രായങ്ങള്‍ ആരാഞ്ഞശേഷമേ ഇക്‌സി,ഐവിഎഫ് എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കാവൂ. ഇക്‌സിക്കും ഏതാണ്ട് ഒന്നര ലക്ഷം രൂപയോളം ചെലവ് വരും.

''സ്ത്രീയുടെ പ്രായം മുപ്പതുവയസ്സില്‍ താഴെയാണെങ്കില്‍ ഇന്‍ട്രാ യൂട്ടറൈന്‍ ഇന്‍സെമിനേഷന്‍ ചെയ്യുന്നതില്‍ 15 % ആണ് വിജയസാധ്യത. പ്രായം 30-35 ആണെങ്കില്‍ ഐയുഎഫ് പറയില്ല.പകരം ഇക്‌സി നിര്‍ദ്ദേശിക്കും.'' ഡോ. കെ.യു. കുഞ്ഞുമൊയ്തീന്‍ പറയുന്നു.



പുരുഷന്‍മാരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം



സ്ത്രീകളിലെ വന്ധ്യത പരിഹരിക്കാന്‍ താരതമ്യേന എളുപ്പമാണെന്നാണ് ചികിത്സകര്‍ പറയുന്നത്. എന്നാല്‍ പുരുഷന്മാരിലെ വന്ധ്യതാപ്രശ്‌നങ്ങള്‍ പലപ്പോഴും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഇതു കാരണം ചികിത്സിക്കാനും പ്രയാസം നേരിടുന്നു.


പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന പ്രശ്‌നം ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും ചലനശേഷിയിലുമുള്ള കുറവാണ്. ബീജാണുക്കളുടെ എണ്ണവും ഗുണനിലവാരവും നിര്‍ണ്ണയിക്കാന്‍ ശുക്ലപരിശോധന നടത്തുന്നു. അംഗീകൃത വന്ധ്യതാചികിത്സാകേന്ദ്രങ്ങളില്‍ത്തന്നെ ശുക്ലപരിശോധന നടത്തണം. മാനസികസമ്മര്‍ദ്ദം,ചെറിയ അസുഖങ്ങള്‍, യാത്രാക്ഷീണം എന്നിവപോലും ബീജസംഖ്യയേയും ഗുണനിലവാരത്തേയും സ്വാധീനിക്കാറുണ്ട്. അപ്പോള്‍ അതെല്ലാം കണക്കിലെടുത്തിട്ടാവണം ശുക്ലപരിശോധന ചെയ്യേണ്ടത്. പുരുഷന്മാരിലെ വന്ധ്യതാചികിത്സയിലും പ്രായം പ്രധാനമാണ്.55 വയസ്സിന് ശേഷം ബീജങ്ങളുടെ എണ്ണവും ഗുണവും മുന്‍പത്തേതുപോലെയാവില്ല.



മദ്യപാനംപുകവലി



മദ്യപാനവും പുകവലിയും ബീജാണുക്കളുടെ എണ്ണവും ഗുണവും കുറയ്ക്കും. പതിവായി കൂടുതല്‍ സമയം ബൈക്ക് ഓടിക്കുന്നത് വൃഷണങ്ങളിലെ ഊഷ്മാവ് കൂടാനിടയാക്കുന്നു.ഇതും ബീജങ്ങളുടെ ഗുണത്തെ ബാധിക്കും.പുരുഷന്മാര്‍ മിക്കവരും പാന്‍റ്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാറുണ്ട്. ഇത് വന്ധ്യത ഉണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.


''ചികിത്സയ്ക്കിടയില്‍ മദ്യപാനവും പുകവലിയും പൂര്‍ണ്ണമായും ഒഴിവാക്കണം. ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാനുണ്ട്. ഉയര്‍ന്ന കലോറി അടങ്ങിയ കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കുക. മള്‍ട്ടിവിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കറുത്ത മുന്തിരി പോലുള്ള പഴങ്ങളും പച്ച ഇലക്കറികളും ഉപയോഗിക്കുക,'' ഡോ.സി.മുഹമ്മദ് അഷ്‌റഫ് പറയുന്നു.



ചികിത്സാമാര്‍ഗങ്ങള്‍



പുരുഷന്മാരിലെ വന്ധ്യതയ്ക്കുള്ള ഒരു കാരണമാണ് വൃഷണങ്ങളിലെ വെരിക്കോസില്‍. അശുദ്ദരക്തമുള്ള സിരകള്‍ വൃഷണങ്ങളില്‍ തടിച്ചുകിടക്കുന്ന അവസ്ഥയാണിത്. സര്‍ജറിയിലൂടെ വെരിക്കോസില്‍ പരിഹരിക്കാന്‍ കഴിയും. അസൂസ്‌പേമിയ അഥവാ ശുക്ലത്തില്‍ ബീജങ്ങളില്ലാത്ത അവസ്ഥയാണ് ചിലരില്‍ കാണുന്നത്. തൈറോയിഡ് പ്രശ്‌നങ്ങള്‍,പ്രൊലക്ടിന്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ ആധിക്യം,ആന്‍ഡ്രോജന്റെ അളവിലുള്ള കുറവ് എന്നിവയാണ് ഇതിന് കാരണം.


ജനിതക വൈകല്യങ്ങളും പ്രതിരോധസംവിധാനത്തിലെ ചില തകരാറുകളും വന്ധ്യതയ്ക്ക് ഇടയാക്കുന്നു. തൈറോയിഡ്പ്രൊലാക്ടിന്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ മരുന്നുകള്‍ വഴി പരിഹരിക്കാം.ആന്‍ഡ്രോജന്റെ അപര്യാപ്തതയ്ക്ക് ഹോര്‍മോണ്‍ ചികിത്സയാണ് നല്‍കുന്നത്.

ചിലരില്‍ ഉദ്്്ധാരണശേഷിക്കുറവാണ് വന്ധ്യതയ്ക്ക് കാരണമാവുന്നത്. ഇതിന് മരുന്നുകള്‍ ഫലപ്രദമാണ്. മൂത്രക്കുഴലിലെ തടസ്സങ്ങള്‍ ബീജങ്ങളുടെ സുഗമമായ ചലനം തടസ്സപ്പെടുത്തുന്നു. ഐവിഎഫ്-ഇക്‌സി ചികിത്സകളിലേതെങ്കിലും വഴി ഈ പ്രശ്‌നം പരിഹരിക്കാം.



കരുതല്‍ കൗമാരത്തില്‍



ഗര്‍ഭധാരണത്തിനുള്ള തടസ്സങ്ങളെ മുന്‍കൂട്ടി തിരിച്ചറിയണം. പ്രീ മാരിറ്റല്‍ ചെക്കപ്പ് (വിവാഹത്തിനു മുന്‍പുള്ള പരിശോധന) ആവശ്യമെങ്കില്‍ നടത്തിയിരിക്കണം. പെണ്‍കുട്ടികള്‍ക്ക് കൃത്യമായി ആര്‍ത്തവം വരാതിരിക്കുകയോ ഇടയ്ക്ക് മുടങ്ങുകയോ ചെയ്യുന്നുണ്ടെങ്കില്‍ നല്ലൊരു ഗൈനക്കൊളജിസ്റ്റിന്റെ ഉപദേശം തേടണം. തീരേ മെലിഞ്ഞവര്‍, അമിതവണ്ണമുള്ളവര്‍, മുഖത്ത് അമിതമായി രോമവളര്‍ച്ചയും മുഖക്കുരുവും ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശാരീരികസ്ഥിതി സ്വാഭാവികമാകാന്‍ വേണ്ട ചികിത്സ തേടാന്‍ മടിക്കരുത്. അതുപോലെ അമിതരക്തസ്രാവവും കൂടിയ വേദനയും നിസ്സാരമായി കാണരുത്.


തൊഴില്‍സ്ഥലത്തെ പിരിമുറുക്കം:


ഐടികാള്‍സെന്റര്‍ തുടങ്ങിയ തൊഴില്‍മേഖലകളില്‍ ജോലിചെയ്യുന്നവരില്‍ അമിതമാനസികസമ്മര്‍ദം കാണാറുണ്ട്. ഒരുമിച്ച് സൗഖ്യമായി കഴിയാനുള്ള സമയം ദമ്പതികള്‍ക്ക് കിട്ടുന്നില്ല. തിരക്ക് പിടിച്ച ജീവിതമുള്ളവര്‍, കുഞ്ഞ് ഉണ്ടാവാന്‍ ആഗ്രഹിക്കുമ്പോള്‍ അതിന്നാവശ്യമായ സാവകാശം ലഭ്യമാക്കാനും ശ്രമിക്കണം. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന എന്നു ചിന്തിക്കാന്‍ തയ്യാറാകണം. ഇടയ്ക്ക് ഒരു നീണ്ട അവധി എടുത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ മാത്രമായി കഴിയേണ്ടത് ഗര്‍ഭധാരണത്തിന് അത്യാവശ്യമാണ്.



മൊബൈല്‍ ഉപയോഗം കരുതലോടെ



  • പുകവലി,മദ്യപാനം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക.
  • ദേഹത്ത് ഇറുകി നില്‍ക്കുന്ന അടിവസ്ത്രങ്ങള്‍ ധരിക്കരുത്.
  • ശരീരോഷ്മാവ് വര്‍ദ്ധിക്കുന്ന തരം തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. 
  • ചൂടുവെള്ളം കുളിക്കാന്‍ ഉപയോഗിക്കരുത്.
  • ഒരു ദിവസം നാലു മണിക്കൂറിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.
  • ബ്രോയിലര്‍ ചിക്കന്‍ കഴിക്കുന്നത് അപകടകരമാണ്. കോഴിക്കുഞ്ഞ് വേഗം വലുതാവാന്‍ അവയില്‍ സ്ത്രീഹോര്‍മോണ്‍ കുത്തിവെക്കാറുണ്ട്. സ്ഥിരമായി ബ്രോയിലര്‍ ചിക്കന്‍ കഴിക്കുന്നത് പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാവുന്നുണ്ട്. 



ആറ്റു നോറ്റുണ്ടായൊരുണ്ണി...



http://images.mathrubhumi.com/images/2011/Apr/26/00205_282677.jpg
വീട്ടുമുറ്റത്ത് പിച്ച വെയ്ക്കുന്ന ഒന്നര വയസ്സുകാരന്‍ നസല്‍ മുഹമ്മദിന് പിന്നാലെ ആ വീട്ടിലെ അച്ഛനും അമ്മയും അവരുടെ മാതാപിതാക്കളും എല്ലാമുണ്ട്. കുഞ്ഞിന്റെ ഓരോ ചലനവും ആ കുടുംബത്തിന് ഉള്‍ക്കുളിരാണ്.'' നാല് വര്‍ഷമാണ് ഇവന് വേണ്ടി ആറ്റ്‌നോറ്റിരുന്നത്,'' കുഞ്ഞു നസലിനെ ഉപ്പ റിയാസ് വാരിപ്പുണര്‍ന്നു. കോഴിക്കോട്് പരപ്പില്‍ എംഎം ഹയര്‍സെക്കന്റെറി സ്‌കൂള്‍ അധ്യാപകനാണ് റിയാസ്. ഭാര്യ ജുനൈന കൊട്ടപ്പുറം എഎം എല്‍പ്പി സ്‌കൂള്‍ അധ്യാപികയും.



''വിവാഹം 2007-ലായിരുന്നു. പെട്ടെന്ന് കുഞ്ഞ് വേണമെന്നായിരുന്നു ഞങ്ങള്‍ക്കിരുവര്‍ക്കും ആഗ്രഹം. പക്ഷെ ഓരോ വര്‍ഷം കഴിയുമ്പോഴും ഞങ്ങള്‍ കൂടുതല്‍ വിഷമത്തിലാവുകയി. ജുനൈന ഗര്‍ഭിണി ആവുന്നില്ല. എല്ലാവരും അന്വേഷിക്കാന്‍ തുടങ്ങി. ജുനൈന ഇടയ്ക്ക് വല്ലാതെ സങ്കടപ്പെടും. കല്ല്യാണങ്ങള്‍ക്ക് പോവുമ്പോള്‍ അവള്‍ക്കാണ് കൂടുതല്‍ ചോദ്യങ്ങള്‍ നേരിടേണ്ടിവരിക. 'എന്താ,വിശേഷമായില്ലേ എന്ന പതിവു ചോദ്യം, '' റിയാസ് അക്കാലം ഓര്‍മ്മിക്കുമ്പോള്‍ അടുത്തിരുന്ന ജുനൈനയുടെ മുഖത്ത് ചെറിയൊരു വിഷാദഛായ വന്നുപോയി.


തുടക്കത്തില്‍ ഏത് ഡോക്ടറെ കാണിക്കണം എന്ന കാര്യത്തില്‍ ഈ ദമ്പതികള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.'' അഞ്ചോളം ഡോക്ടര്‍മാരെ ഞങ്ങള്‍ പല ഘട്ടങ്ങളിലായി കണ്ടു. കുറേ ചികിത്സിക്കുംഫലമില്ലെന്ന് കണ്ട് മറ്റൊരു ഡോക്ടറെ സമീപിക്കും. പരിചയക്കാരും സുഹൃത്തുക്കളും പുതിയ ഡോക്ടര്‍മാരെക്കുറിച്ച് പറയും. അപ്പോള്‍ അങ്ങോട്ട് പോവും. ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപ അപ്പോഴേക്കും ചികിത്സയ്ക്കായി ചെലവായി.''

'അവസാനമാണ് ഒരു സുഹൃത്ത് പറഞ്ഞിട്ട് കോഴിക്കോട് എ ആര്‍എംസിയിലെ ഡോ.കുഞ്ഞിമൊയ്തീനെ കണ്ട് ചികിത്സ തുടങ്ങിയത്. ഗര്‍ഭപാത്രത്തിന്റെ പ്രകൃത്യാലുള്ള ചില പ്രശ്‌നങ്ങളായിരുന്നു ഗര്‍ഭധാരണത്തിന് തടസ്സമായിരുന്നത്. മരുന്നുകള്‍ക്കും ഇന്‍ജക്ഷനുമായി ഒന്നരലക്ഷം രൂപ ചെലവ്് വന്നു.'' 

2009 ആഗസ്തില്‍ ചികിത്സകള്‍ വിജയം കണ്ടു. ജുനൈന ഗര്‍ഭിണിയായി. 'ഡോക്ടര്‍ ആവശ്യപ്പെട്ട പ്രകാരം നാല് മാസം ബെഡ് റസ്റ്റ്് എടുത്തു. അക്കാര്യത്തില്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചു. യാത്രകളെല്ലാം ഒഴിവാക്കി. ഓരോ മാസവും കൃത്യമായി സ്‌കാനിങ്ങ് നടത്തി. പ്രസവം സിസേറിയനായിരുന്നു.കുഞ്ഞിന് മൂന്നര കിലോഗ്രാം തൂക്കമുണ്ടായിരുന്നു. മോന്‍ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആരോഗ്യവാനാണ്,'' ജുനൈന ഓര്‍മ്മിച്ചു. കുന്നന്‍കായപ്പൊടി കുറുക്കിയതും പൊടിയരിച്ചോറും നല്‍കി മകനെ നാടന്‍ മട്ടിന്റെ ചിട്ടയില്‍ വളര്‍ത്താനാണ് ഈ ദമ്പതിമാര്‍ക്കിഷ്ടം


Share/Bookmark

No comments: