ജയ്‌റാം രമേഷിന് സുധീരനെ അറിയില്ലേ? -സി.ആര്‍.നീലകണ്‌ഠന്‍
എന്‍ഡോസള്‍ഫാനെതിരേ കേരളത്തില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുക്കുന്ന ശക്‌തമായ പ്രതിരോധങ്ങള്‍ നടക്കുമ്പോള്‍ മഹാരാഷ്‌ട്രയില്‍ മറ്റൊരു ശക്‌തമായ സമരം നടക്കുന്നുണ്ടായിരുന്നു. താരാപൂരില്‍നിന്നു തുടങ്ങി ജൈതാപൂരില്‍ സമാപിക്കുന്ന ബഹുജനജാഥയായിരുന്നു അത്. ജൈതാപൂരില്‍ സ്‌ഥാപിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 മെഗാവാട്ട് ആണവ നിലയങ്ങള്‍ക്കെതിരേ തദ്ദേശീയര്‍ നടത്തുന്ന രൂക്ഷമായ പോരാട്ടത്തിനു പിന്തുണ നല്‍കുന്ന ജാഥയായിരുന്നു അത്. ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും മുന്‍ ജഡ്‌ജിമാരായ പി.ബി. സാവന്ത്, കെ.ജി. ഖോസ്ല, മുന്‍ നാവികസേനാ മേധാവി അഡ്‌മിറല്‍ എല്‍. രാംദാസ്, വന്ദനാ ശിവ, പ്രഫുല്‍ ബിദ്വായി, മേധാ പട്‌കര്‍, അച്ചി പൈനിക് തുടങ്ങിയ പ്രമുഖരും ആണവനിലയ പദ്ധതികള്‍ക്കെതിരേ സമരം ചെയ്യുന്ന മറ്റു സംഘടനകളുടെ (പശ്‌ചിമബംഗാള്‍, ഹരിയാന, തമിഴ്‌നാട്ടിലെ കൂടംകുളം) പ്രതിനിധികളും മത്സ്യത്തൊഴിലാളി നേതാക്കളും പങ്കെടുത്ത ആ ജാഥയില്‍ ഈ ലേഖകനുമുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യ ആണവ വൈദ്യുതിനിലയം സ്‌ഥാപിച്ചിട്ടുള്ള താരാപൂരില്‍നിന്നു ജാഥ ആരംഭിച്ചത് അര്‍ഥപൂര്‍ണമായി. ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ നടത്തിയ വെടിവയ്‌പില്‍ കഴിഞ്ഞയാഴ്‌ച മരിച്ചതടക്കം ആറുപേര്‍ രക്‌തസാക്ഷികളായിക്കഴിഞ്ഞിരിക്കുന്നു.
ജപ്പാനില്‍ ഫുകുഷിമ ദുരന്തമുണ്ടാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ ജൈതാപൂര്‍ നിലയത്തിന്റെ അപകടസാധ്യതകളെയും അതിന്റെ സാമ്പത്തിക ബാധ്യതയെയും പറ്റി ഇതേ പംക്‌തിയില്‍ എഴുതിയിരുന്നു ('ഈ മാരണം നമുക്കു വേണോ'-ജനുവരി 1 മംഗളം ദിനപത്രം). യാത്ര തടസപ്പെടുത്താന്‍ തുടക്കം മുതല്‍ തന്നെ പോലീസ് പല അടവുകളും പ്രയോഗിച്ചിരുന്നു. കുറെപ്പേരെ വഴിയില്‍ തടഞ്ഞുവച്ചു. നിസാര കുറ്റങ്ങള്‍ ചാര്‍ത്തി വണ്ടികള്‍ പിടിച്ചുവച്ചു. മുന്‍ നാവികസേനാധിപനടക്കമുള്ളവര്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ശേഷമാണ്, രാത്രി ഏറെ വൈകി ഇവരെ വിട്ടയച്ചത്.
ചെര്‍ണോബില്‍ ദുരന്തത്തിന്റെ 25-ആം വാര്‍ഷികം കൂടിയായിരുന്നു ഏപ്രില്‍ 26. ലോകത്താദ്യമായാണു ഫ്രഞ്ച് കമ്പനിയായ അറീവ ഇത്ര വലുതും പുതിയ രൂപകല്‍പനയിലുള്ളതുമായ നിലയം ജൈതാപൂരില്‍ സ്‌ഥാപിക്കുന്നത്. ജനസാന്ദ്രതയേറിയ കൊങ്കണ്‍ തീരത്ത് ആണവനിലയം സ്‌ഥാപിക്കുന്നതിനെതിരേ ജനങ്ങള്‍ ഉയര്‍ത്തിയ ആശങ്കകളെല്ലാം കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. ഫുകുഷിമ ആണവദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ എല്ലാ പാശ്‌ചാത്യ രാജ്യങ്ങളും ആണവപദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവച്ചു. വന്‍തോതിലുള്ള ആണവപദ്ധതിക്കു തയാറെടുത്തിരുന്ന ചൈനയുടെ ആണവമോഹങ്ങള്‍ പോലും ഫുകുഷിമ നിലയത്തിലെ ഇന്ധനദണ്ഡുകള്‍ പോലെ ഉരുകിയൊലിക്കാന്‍ തുടങ്ങി. ഇതൊക്കെയാണെങ്കിലും ജൈതാപൂരില്‍ നിലയം സ്‌ഥാപിക്കുമെന്ന് ഏപ്രില്‍ 26-നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം ആവര്‍ത്തിക്കുകയായിരുന്നു. ഈ പുതിയ തരം നിലയം ഇന്ത്യയില്‍ സുരക്ഷിതമായിരിക്കുമെന്ന് ഇവരെങ്ങനെയാണ് ഉറപ്പാക്കുക?
ഇന്ത്യയുടെ പല മടങ്ങു സാമ്പത്തിക-സാങ്കേതിക-മാനേജ്‌മെന്റ് ശേഷിയുള്ള രാജ്യമാണല്ലോ ജപ്പാന്‍. എന്നിട്ടും ഫുകുഷിമ എത്ര വലിയ ദുരന്തമാണു സൃഷ്‌ടിച്ചത്. ആ ദുരന്തം കരയിലും കടലിലുമായി വിതച്ച ആണവവികിരണ പദാര്‍ഥങ്ങള്‍ എത്രായിരം വര്‍ഷത്തേക്ക് അപകടകാരിയായി നിലനില്‍ക്കും?
വിദേശനിര്‍മിത ആണവനിലയം സുരക്ഷിതമാണെങ്കില്‍ പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദമുണ്ടായിട്ടുകൂടി ആണവ ബാധ്യതാ നിയമത്തില്‍ വിദേശക്കമ്പനികളുടെ ബാധ്യത കേവലം 1500 കോടി രൂപയായി ഒതുക്കാന്‍ സര്‍ക്കാര്‍ ബലം പിടിച്ചതെന്തിന്? നിര്‍മാണത്തകരാറുകൊണ്ടാണ് അപകടമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമാണ് ഈ ബാധ്യത. എന്നാല്‍, ഫുകുഷിമയിലെ അവസ്‌ഥയെന്താണ്? നിലയത്തിലേയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലേയും ആണവമാലിന്യങ്ങള്‍ നീക്കി സുരക്ഷിതമാക്കാന്‍ മാത്രം പതിനായിരം കോടി രൂപ ചെലവു വരുമെന്നാണ് അമേരിക്കന്‍ കമ്പനികള്‍ നല്‍കുന്ന കണക്ക്. മനുഷ്യരുടെ മരണവും മറ്റു നാശനഷ്‌ടങ്ങളും കൂടി കണക്കാക്കിയാല്‍ ഇത് ഒരുലക്ഷം കോടി രൂപ കവിയുമെന്നു പറയുന്നു.
ഈ തുക നാം മുടക്കേണ്ടിവരുമ്പോള്‍ അപകടത്തിനു കാരണക്കാരായ കമ്പനികള്‍ നല്‍കുക പരമാവധി 1500 കോടി രൂപ മാത്രം. ബാക്കി സര്‍ക്കാര്‍ അഥവാ ജനങ്ങള്‍ വഹിക്കണം. അപകടമുണ്ടായില്ലെങ്കില്‍ത്തന്നെ ഇറക്കുമതി ചെയ്‌ത ഇന്ധനം (ഇന്ത്യയില്‍ സമ്പുഷ്‌ടീകരണ ശേഷിയില്ല), സ്‌പെയര്‍ പാര്‍ട്ടുകള്‍ മുതലായവയ്‌ക്കും എരിഞ്ഞ ഇന്ധനം പതിനായിരക്കണക്കിനു വര്‍ഷത്തേക്കു സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വേണ്ടിവരുന്ന ചെലവു മാത്രം പരിഗണിച്ചാല്‍ ആണവനിലയം മഹാദുരന്തമാണ്. പ്രവര്‍ത്തനം അവസാനിച്ച (അപകടം മൂലമോ അല്ലാതെയോ) ഒരു നിലയം 'മൂടിയിടാന്‍' മാത്രം പതിനായിരക്കണക്കിനു കോടി രൂപ വേണ്ടിവരും. ഇതെല്ലാം പരിഗണിച്ചാല്‍ സൗരോര്‍ജവും കാറ്റിലെ വൈദ്യുതിയുമെല്ലാം ഏറെ ചെലവു കുറഞ്ഞതാകുമെന്ന സത്യം കേന്ദ്ര പരിസ്‌ഥിതി മന്ത്രിയെങ്കിലും ഓര്‍ക്കാത്തതെന്തേ? എന്‍ഡോസള്‍ഫാന്‍ പ്രശ്‌നവുമായി ഇതിനു നേരിട്ടു ബന്ധമുണ്ട്. ലക്ഷക്കണക്കിനു മനുഷ്യര്‍ക്കും പ്രകൃതിക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും ദ്രോഹകരവും പരിഹാരമില്ലാത്ത ദുരന്തം സൃഷ്‌ടിക്കുന്നതുമായ ഈ രണ്ടു പദ്ധതികള്‍ക്കു പിന്നിലെയും പ്രധാന പ്രേരകശക്‌തി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറാണ്. കീടനാശിനിക്കാര്യത്തില്‍ കൃഷിമന്ത്രിയായും മഹാരാഷ്‌ട്രയിലെ വികസനവീരനായും നിന്നുകൊണ്ടാണു ശരദ് പവാര്‍ എന്‍ഡോസള്‍ഫാനെയും ആണവപദ്ധതിയെയും ശക്‌തമായി ന്യായീകരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ കോര്‍പറേറ്റുകളുടെ താല്‍പര്യം സാധാരണ മനുഷ്യരുടെ താല്‍പര്യങ്ങളേക്കാള്‍ ഏറെ പ്രധാനമാണെന്നു ശരദ് പവാറും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലൂവാലിയയും വാദിക്കുന്നതില്‍ ആരും അത്ഭുതപ്പെടില്ല. അവര്‍ അത്തരക്കാരാണ്. മൂലധനമാണവരുടെ ദൈവം, കമ്പോളമാണവരുടെ ക്ഷേത്രം, ലാഭമാണവരുടെ വരം. എന്നാല്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേഷിനെപ്പറ്റി ഇങ്ങനെയൊന്നുമല്ല നമ്മള്‍ ധരിച്ചിരുന്നത്. ഈ ലേഖകന്‍ തന്നെ അദ്ദേഹത്തിന്റെ നിരവധി നിലപാടുകളെ പ്രശംസിച്ചിട്ടുണ്ട്.
Environment Minister Jairam Ramesh presents the clearance certificate for the Jaitapur nuclear power plant to Maharashtra Chief Minister Prithviraj Chavan. |
It's paradoxical that environmentalists are against nuclear energy: Jairam Ramesh
Union Minister of State for Environment and Forests Jairam Ramesh said here on Sunday that he had a few objectives to consider while giving clearance to the Jaitapur nuclear power complex.
“I tried to balance four objectives: the amount of energy required to sustain a growth rate of nine per cent; the proportion of fuel mix; strategic diplomacy, especially after the Civilian Nuclear Deal; and the environmental concerns raised by a large number of groups,” he said. The clearance was granted within 80 days after the Nuclear Power Corporation of India Limited (NPCIL) submitted the Impact Assessment Report.
“I know the environmentalists will not be very happy with my decision, but it is foolish romance to think that India can attain high growth rate and sustain the energy needs of a 1.2 billion population with the help of solar, wind, biogas and such other forms of energy. It is paradoxical that environmentalists are against nuclear energy,” he said.
While highlighting the environmental concerns about Jaitapur plant, which will come up at Madban village of Ratnagiri district, he said that a balanced view had to be taken for community development. “We should study the carrying capacity of the region and look at the cumulative impact assessment.” He hinted that easy permission may not be given to other power plants based on coal in the region.
The Jaitapur nuclear power complex is located in the ecologically sensitive coastal Maharashtra region which includes Raigad, Sindhudurg and Ratnagiri districts. Mr. Ramesh said that a very large number of developmental projects were planned in the ecologically fragile Western Ghats area.
“The total power generating capacity proposed on a narrow strip of coastal land 50 to 90 km wide and 200-km long is around 33,000 MW,” he said. The environmental problems would increase in these areas. Except for the nuclear power plant and a gas-based plant, all other proposed power plants were coal-based.
Both Mr. Ramesh and Maharashtra's Chief Minister Prithviraj Chavan highlighted the importance of nuclear energy as a cleaner source of energy compared to coal. “At present, nuclear energy accounts for nearly three per cent of our electricity generating capacity. We plan to double it by 2020,” Mr. Ramesh said.
“Today, 38 per cent of India's greenhouse gas [GHG] emission comes from the power sector. If we have to implement our commitment to climate change, we need to change the proportion of energy mix,” he said.
Mr. Ramesh said that he was for a sustainable development and slammed a section of the media for calling him ‘no development minister.'
“I am not a no-development minister. Neither am I anti-Maharashtra,” he said. He gave environmental clearances to projects within the time frame stipulated by the law.
“As per law, my Ministry has to clear an environmental clearance proposal in 105 days. In the case of the Navi Mumbai airport, it took us 115 days because we had to do some hard negotiations with CIDCO [City and Industrial Development Corporation of Maharashtra],” he said.
He said 95 per cent of the projects submitted to his Ministry get environmental clearance and 85 per cent get forest approval. “I admit it is more difficult when it comes to forest. It has to be. We have to take care of our forests,” he said.
Expressing concerns about marine biodiversity, he said that it was India's weakness. “I hope NPCIL's Environmental Stewardship Programme will be strengthened to protect marine biodiversity, especially near Jaitapur project.”
Compensation
Mr. Chavan said the energy consumption in India was one-fourth the global standard. “For increasing the energy capacity of the country four-fold, we need to tap every source of energy,” he said, emphasising on the importance of a clean source like nuclear power.
He admitted that the Rs.15-crore award for compensation was not enough. “We will give adequate compensation to the people.” He said the State would also address the local community's fears about radiation.
There are 23 specific conditions for the Jaitapur nuclear power complex and 12 general conditions that it would have to follow. This included monitoring the implementation of environmental management measures, preparing a comprehensive biodiversity conservation plan and designing a proper cooling water discharge system which would discharge water with only five degrees Celsius temperature difference into the sea.
‘International pressure'
Local groups have protested the decision. “India is buckling under international pressure,” Vaishali Patil, convener, Konkan Vinashkari Prakalpa Virodhi Samiti, told TheHindu. “This decision is a result of it and we protest it. We will now take our fight to the people's court.” The project is the result of India's civil nuclear agreement with France.
2,500 Indian schoolchildren protest against Jaitapur nuclear power plant
Indian schoolchildren ‘boycott’ over nuclear plan, Google hosted news, (AFP) –12 Jan 2011, MUMBAI — Pupils from 70 schools in the Indian state of Maharashtra have boycotted classes after teachers tried to persuade them to support plans for a local nuclear power station, media reported on Tuesday.
About 2,500 children in 20 villages in Jaitapur district refused to go to lessons in protest against a campaign that described nuclear power as “clean and green”, the Press Trust of India (PTI) said.Jaitapur, in western India, is the proposed site of a 9,900-megawatt nuclear power station that has led to large-scale demonstrations by activists and local people opposed to the project on environmental grounds.Last week, district officials visited schools and asked teachers to promote the project among pupils.India signed an agreement to buy nuclear reactors for the Jaitapur station from France’s state-run nuclear group Areva during a visit by French President Nicolas Sarkozy in December.
No comments:
Post a Comment