
"ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നു...
നടു നിവര്‍ക്കാനൊരു
കുളിനീര്‍ നിഴല്‍ നടുന്നു...
പകലുറക്കത്തിനൊരു
മലര്‍വിരി നടുന്നു...
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നു...
മണ്ണിലും വിണ്ണിന്റെ
മാറിലെചാന്തു തൊട്ടഞ്ജനമിടുന്നൂ...
ഒരു വസന്തത്തിന്
വളര്‍ പന്തല്‍ കെട്ടുവാനൊരുകാല്‍ നടുന്നൂ...
ഒരു തൈ നടുമ്പോള്‍
പല തൈ നടുന്നു...."
