ഒന്നിനും ഇല്ലാത്തവര്.....
ഖലീല്‍ ജിബ്രാന്റെ ഒരു കഥയുണ്ട്. ഒരു ചിപ്പി അടുത്ത് നില്‍ക്കുന്ന മറ്റൊരു ചിപ്പിയോടു പറഞ്ഞു. 'എന്റെ ഉള്ളിലാകെ വലിയ വേദന. ഞാന്‍ കൊടും ദു:ഖത്തിലാണ്.' മറ്റേ ചിപ്പി ഗര്‍വ്വോടെ പറഞ്ഞു: 'ആകാശങ്ങള്‍ക്കും കടലിനും സ്തുതി. എന്റെ ഉള്ളില്‍ വേദനയേ ഇല്ല. എനിക്ക് സ്വാസ്ഥ്യം.'ഈ നേരം അതുവഴി കടന്നു പോവുകയായിരുന്ന ഒരു ഞണ്ട് ചിപ്പികളുടെ സംഭാഷണം കേട്ടു. അഹന്തയോടെ മറുപടി പറഞ്ഞ ചിപ്പിയോട് പറഞ്ഞു. 'നീ സുഖമായിരിക്കുന്നു. പക്ഷേ, നിന്റെ അടുത്തു നില്‍ക്കുന്ന ചിപ്പി പേറുന്ന വേദന, അതിശയിപ്പിക്കുന്ന സൌന്ദര്യമുള്ള ഒരു മുത്തിനെ പേറുന്നതിന്റെ വേദനയാണ്.
(ഖലീല്‍ - കോലായ - മാധ്യമം ചെപ്പ്)
No comments:
Post a Comment