നികേഷ് കുമാര്‍ ഇന്ത്യാവിഷനില്‍ നിന്നും 'റിപ്പോര്‍ട്ടറി'ലേക്ക്
EXCLUSIVE
കൊച്ചി: ഇന്ത്യാവിഷന്‍ സി.ഇ.ഒ.യും, മലയാളത്തിലെ പ്രമുഖ വാര്‍ത്ത അവതാരകനും
മലയാള മാദ്ധ്യമ വാര്‍ത്താ രംഗത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ വ്യക്തിയുമായ
എം.വി. നികേഷ് കുമാര്‍ 2011 ജനുവരിയില്‍ ആരംഭിക്കുന്ന പുതിയ മലയാളം വാര്‍ത്താ ചാനലാണ് റിപ്പോര്‍ട്ടര്‍ ന്യൂസ് (“Reporter” from Indo-Asian News Channel (private) Limited).എറണാകുളം ജില്ലയില്‍ ഫോര്‍ ഷോര്‍ റോഡില്‍ ചാനലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ആരംഭിച്ചു. മറ്റു ചാനലുകളെ അപേഷിച്ച് ഈ ചാനലിന് നിരീക്ഷക പാനല്‍ (ഓംബുഡ്സ്മാന്‍) ഉണ്ടായിരിക്കും എന്നതാണ് പ്രധാന സവിശേഷത.ഓണ്‍ലൈന്‍ ആയി ആരംഭിക്കുന്ന വാര്‍ത്ത ചാനലിന്റെ സ്റ്റുഡിയോ കോമ്പ്ലെക്സിന്റെ പണി കളമശ്ശേരിയില്‍ പുരോഗമിക്കുന്നു. ചാനലിനു മുന്നോടിയായി നികേഷ് കുമാര്‍ ഫേസ് ബുക്കും ട്വിട്ടെരും കൂടുതലായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഫേസ് ബുക്കില്‍ ഒരു ഫാന്‍ പേജ് തുറന്നു പുതിയ അഭിപ്രായങ്ങള്‍ പങ്കു വെക്കുകയും ചെയ്യുന്നു, ഫേസ് ബുക്ക് പഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂഡല്‍ഹി: ഇന്ത്യാവിഷന്‍ സി.ഇ.ഒ എം.വി നികേഷ്‌കുമാര്‍ പുതിയ ചാനലിന്റെ തലപ്പത്തേക്കെന്ന് റിപ്പോര്‍ട്ട്. മലയാള വാര്‍ത്താ ചാനല്‍ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച നികേഷ്‌കുമാര്‍ പുതിയ മലയാളം ചാനലിന്റെ സാരഥിയാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.
ഇതിന്റെ ഭാഗമായി ഇന്ത്യാവിഷനില്‍ നിന്ന് രാജിവയ്‌ക്കാനുള്ള തീരുമാനം നികേഷ്‌കുമാര്‍ ചാനല്‍ മാനേജ്‌മെന്റിനെ അറിയിച്ചതായി സൂചനയുണ്ട് അടുത്ത ദിവസങ്ങളില്‍ രാജി പ്രാബല്യത്തിലാകുന്ന വിധത്തിലാണ് നീക്കങ്ങള്‍. എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഇന്ത്യവിഷനിലെ അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചു. ഇന്നും(8.6.2010) ഇന്ത്യവിഷനിലെ പുതിയ ട്രെയിനികള്‍ക്കുള്ള അഭിമുഖത്തിന് നേതൃത്വം നല്‍കുകയാണ് അദ്ദേഹമെന്ന് ചാനല്‍ വൃത്തങ്ങള്‍ പറഞ്ഞു. വാര്‍ത്തക്ക് സ്ഥിരീകരണമായിട്ടില്ലെങ്കിലും മാധ്യമ ലോകത്ത് ഈ വാര്‍ത്ത പ്രചരിച്ചു കഴിഞ്ഞു. ഇതേ കുറിച്ച് നികേഷ് കുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വിദേശ മലയാളികളുടെ പുതിയ സംരഭമായ വാര്‍ത്താ ചാനലിന്റെ തലപ്പത്തേക്കാണ് നികേഷ് കുമാര്‍ മാറുന്നത്. ചാനലിന്റെ പ്രവര്‍ത്തകര്‍ നികേഷിനോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണത്രെ അദ്ദേഹം ആവശ്യപ്പെട്ടത്. നേരത്തെ അമൃത ചാനലിന്റെ പ്രധാനസ്ഥാനത്തേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിലും നികേഷ്‌കുമാര്‍ പദവി വേണ്ടെന്ന് പറയുകയായിരുന്നു. മലയാള ചാനല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റം വരുത്തിയ ചാനലിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച ആള്‍ എന്ന നിലയില്‍ നികേഷ് കുമാറിന് മാധ്യമരംഗത്ത് വലിയ പ്രാധാന്യമുണ്ട്. ന്യൂസ് ചാനല്‍ സങ്കല്‍പത്തിന് അധികം സാധ്യത കല്‍പ്പിക്കാതിരുന്ന കാലത്താണ് 24 മണിക്കൂറും ന്യൂസ് ചാനല്‍ എന്ന ആശയവുമായി ഇന്ത്യാവിഷന്‍ കടന്നുവരുന്നത്. പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലയാളിത്തില്‍ നാല് വാര്‍ത്താ ചാനലുകള്‍ കൂടി പ്രേക്ഷകരെ തേടുന്നതോടെ മലയാള ചാനല്‍ രംഗത്ത് കടുത്ത മല്‍സരത്തിനാണ് വഴിവെക്കുക.
ഇന്ത്യവിഷനില്‍ ഓഹരിയുടമകളായി പ്രധാന ബിസിനസ് കുത്തകള്‍ എത്തിയത് അണിയറയില്‍ പുതിയ അസ്വരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാനേജ്‌മെന്റ് പുതിയതായി ഏര്‍പ്പെടുത്തിയ സാമ്പത്തീകമായ തീരുമാനങ്ങളും ഏറെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
ആദ്യം ഇന്ത്യവിഷന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന നികേഷ്‌കുമാര്‍ പിന്നീട് സുപ്രധാനസ്ഥാനമായ ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്കെത്തുകയായിരുന്നു. ചില മുസ്ലിംലീഗ് പ്രവര്‍ത്തകരില്‍ നിന്നും മറ്റും ഫണ്ട് സ്വരൂപിച്ച് തുടങ്ങിയ ചാനല്‍ പിന്നീട് ലീഗ് നേതാക്കള്‍ക്കെതിരെ തന്നെ വാര്‍ത്തകള്‍ നല്‍കി വിവാദത്തിന് പെടുകയായിരുന്നു.
മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസും റെജീന കേസും നിര്‍ണായക ഘട്ടത്തില്‍ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ നല്‍കി ചര്‍ച്ചയിലെത്തിച്ചത് ഇന്ത്യാവിഷനിലാണ്. ഇത്തരത്തില്‍ നിഷ്‌പക്ഷമായി വാര്‍ത്ത നല്‍കുന്നതിലും മറ്റും നികേഷിന്റെ പങ്ക് വലുതാണ്. ഈ കാര്യങ്ങള്‍ മൂലം ചാനലിന്റെ ചെയര്‍മാന്‍ കൂടിയായ എം.കെ.മുനീറിന് പാര്‍ട്ടിയില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. എം.കെ മുനീര്‍ ചെയര്‍മാനായുള്ള ചാനലില്‍ നിന്ന് നികേഷ് രാജിവയ്‌ക്കുന്നതായി നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹം രാജിവച്ച് രാഷ്‌ട്രീയത്തില്‍ ചേരുന്നതായി അടുത്ത കാലത്ത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അദ്ദേഹം തന്നെ നിഷേധിച്ചിരുന്നു.
മലയാള ചാനല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റം വരുത്തിയ ചാനലിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച ആള്‍ എന്ന നിലയില്‍ നികേഷ് കുമാറിന് മാധ്യമരംഗത്ത് വലിയ പ്രാധാന്യമുണ്ട് . ന്യൂസ് ചാനല്‍ സങ്കല്‍പത്തിന് അധികം സാധ്യത കല്‍പ്പിക്കാതിരുന്ന കാലത്താണ് 24 മണിക്കൂറും ന്യൂസ് ചാനല്‍ എന്ന ആശയവുമായി ഇന്ത്യാവിഷന്‍ കടന്നുവരുന്നത്.
തേജസും , മാതൃഭൂമിയും അടുത്ത ദിവസങ്ങളില്‍ ഈ വാര്‍ത്ത പുന പ്രസിദ്ധീകരിച്ചു
No comments:
Post a Comment