scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Dec 8, 2010

ഭരണകൂട ഭീകരത ആവര്‍ത്തിക്കപ്പെടുമ്പോള്‍...


ഡിസംബര്‍ ഏഴിന് നടന്ന വാരണാസി സ്ഫോടനത്തെക്കുറിച്ച ചില സംശയങ്ങള്‍ കോറിയിടുകയാണ്   ഇവിടെ .....

കുറച്ചു കാലമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുവെ നിലനിന്ന സമാധാനപരമായ സാഹചര്യം തകര്‍ക്കുന്നതിന്റെ ഭാഗമായി നടന്ന ആസൂത്രമാണോ എന്ന് ന്യമായും സംശയിക്കാവുന്നതാണ് ഇന്ന് നടന്ന വാരണാസി സ്ഫോടനം. സ്ഥിരം പല്ലവി പോലെ തന്നെ മേടിയകള്‍ക്ക് ഞങ്ങളാണ് നടത്തിയത് എന്ന് പറഞ്ഞു "--------മുജാഹിദീന്‍" ന്‍റെ പേരിലുള്ള ഇ മെയില്‍ സന്ദേശം ഇതിനോടകം ലഭിച്ച്ചിരിക്കാതിരിക്കാന്‍ തരമില്ല.  

ശേഷി കുറഞ്ഞ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി ജി.കെ. പിള്ള വ്യക്തമാക്കി. 

ചിലപ്പോഴൊക്കെ അവര്‍ അങ്ങനെയാണ്, ഭീകരര്‍ പറ്റിച്ചു കളയും!!!പോലിസിനെ പറ്റിക്കാന്‍ വേണ്ടി ശേഷി, തീരെ കുറച്ചു കളയും!!! 

എന്നാല്‍ ഇത് കേവലം ഒരു സ്ഫോടനമാണോ എന്ന് നമുക്ക് സമശയിച്ചു കൂടെ, മനസ്സില്‍ തട്ടിയ ചില ചോദ്യങ്ങള്‍ / സംശയങ്ങള്‍  കുറിച്ചിടുകയാണ്. ഇതില്‍ ഉദ്ദരിച്ച ചില ദിവസങ്ങള്‍ക്കോ സംഭാവങ്ങല്കൂ മാറ്റം (തെറ്റ്) സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുതിതരണമെന്നു അപേക്ഷ... 

കഴിഞ്ഞ പതിന്ട്ടു ദിവസമായി പാര്‍ലമെന്റില്‍ നടക്കുന്ന ബഹളവും, സ്പെക്ട്രം കേസിലും, സി വി സി (Central Vigilance Commission P J Thomas ) നിയമനത്തിലും, സര്‍കാറിനെതിരെയുള്ള സുപ്രീം കോടതി വിമര്‍ശനവും മൂലം പ്രതിസന്തി നേരിടുകയും, സര്‍കാരിന്റെ മുഖച്ച്ചയയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് വാരണാസി സ്ഫോടനം നടക്കുന്നത് എന്നത് ശ്രദ്ദേയമാണ്. അത് കൊണ്ട് തന്നെ ഇത് സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണോ എന്ന് നമുക്ക്  ന്യായമായും സംശയിക്കാവുന്നതാണ് , ഇന്ത്യ ചരിത്രം എടുത്തു പരിശോദിച്ചാല്‍ നമുക്ക് ഇത് ബോധ്യപ്പെടുകയും ചെയ്യും. ഭരണകൂട ഭീകരത എന്ന് നമ്മള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ യഥാര്‍ത്ഥത്തില്‍ എല്ലാവരും തിരിച്ചറിയാതെ പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.  മുഖ്യ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ (അത് മാധ്യമ ശ്രദ്ദയായാലും, ജന ശ്രദ്ദയാലും) ഭരണകൂടങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ഇത്തരം ആയുധങ്ങള്‍ പ്രയോഗിക്കാറുണ്ട്. 

ചില സമീപ കാല ഉദാഹരണങ്ങള്‍, ആണവ ബില്‍ പാസാക്കുന്നതിന് തൊട്ടു മുന്പ് ഉണ്ടായ പിന്തുണ പിന്വലിക്കലും, തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും, സര്കാരിനുഭൂരിപക്ഷം നഷ്ടമാകുമെന്ന അവസ്ഥയുമൊക്കെ അത്രപെട്ടെന്നു മറക്കാന്‍ പറ്റുന്ന സങ്ങതിയോന്നുമാല്ലല്ലോ, ചിത്രത്തിലെ ഇല്ലാതിരുന്ന അമര്‍സിങ്ങിന്റെ വരവും, പാര്‍ലമെന്റില്‍ 'കോടികള്‍' കൊണ്ടുള്ള 'ഏറും' ഒക്കെ നമ്മള്‍ നേരിട്ട് കാണുകയും ചെയ്തു, തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ക്കിടയില്‍ ചില ഇന്ത്യന്‍ പട്ടണങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നു, ഉടനെ തന്നെ  ബി ജെ പി യുടെ സമുന്നതനായ നേതാവ് പ്രതികരിച്ചത്, ഇത് ശ്രദ്ധ തിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടത്തിയ ആസൂത്രിതമായ പരിപാടിയുടെ ഭാഗമാണ് എന്നാണു.
ഇത് തന്നെയാണ് ശവപ്പെട്ടി കുംഭ കോണത്തിന്റെ  സമയത്തും  പാര്‍ലമെന്റ്  സ്തംഭിച്ചപ്പോള്‍ സംഭവിച്ചതും. ഇത് കേവലം ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒരു ഏര്‍പാടല്ല   എന്ന് കൂടി കൂടി മനസ്സിലാക്കുന്നത് നന്ന്. അമേരിക്കയില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇത് പോലുള്ള ഒരു നീക്കമുണ്ടോ എന്ന സംശയം ഇല്ലാതില്ലാ... ബുഷിന്റെ വിജയം ചോദ്യം ചെയ്യപ്പെടുന്ന സമയത്തായിരുന്നു ഈ ആക്രമണം, ഫ്ലോറിടയിലെ വോട്ടിനെക്കുരിച്ച കോലാഹലവും, തുടര്‍ന് വീണ്ടും ഇലക്ഷന്‍ വേണ്ടി വരും എന്ന ആശങ്കയും നിലനിന്ന സമയത്ത്താന്‍ അമേരിക്കയുടെ ദാണ്ട ഗോപുരങ്ങള്‍, സമീപത്തെ ഒരു 'പെട്ടി'ക്കടക്ക് പോലും പോറലേല്‍പ്പിക്കാതെ നിലം പൊതിയാത് .
ഇതില്‍ നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന സംഗതി, ഇപ്പോള്‍ നടക്കുന്ന 'ഭീകരത'എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഒട്ടുമുക്കാല്‍ പ്രശ്നങ്ങളും, അത് സ്ഫോടനമായാലും, മറ്റു വിധ്വംസക പ്രവര്‍ത്തനമായാലും സ്പോന്‍സര്‍ ചെയ്യുന്നതില്‍ ഏരിയ കൂറും ഭരണകൂടങ്ങള്‍ തനിച്ചോ അല്ലെങ്കില്‍ പ്രതിപക്ഷത്തിന്റെ ഒത്താശയോടെയോ നടക്കുന്ന സംഗതികളാണ് എന്നതാണ്...
ഇതിനിടയിലും ചില വില്ലന്മാര്‍ ഇല്ലാതില്ല, പക്ഷെ യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും പടിക്ക് പുറത്തു തന്നെ... 


Share/Bookmark