"അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ." 24:35
കാഴ്ച ഒരനുഗ്രഹമാണ്, കഴ്ച്ചയുണ്ടെങ്കിലെ നമുക്ക് വെളിച്ചം ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ...
കാഴ്ചയും ദര്‍ശനവും പൂരകങ്ങളാണ്, എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും നമുക്ക് കാഴ്ചയുണ്ടെങ്കിലും ചിലത് ദര്‍ശിക്കാന്‍ / തിരിച്ചറിയാന്‍ സാധിക്കാറില്ല, അതിനാണ് അകക്കണ്ണ് വേണം എന്ന് പറയുന്നത്. ആകാശവും ഭൂമിയും കടലും മഴയുമൊക്കെ തന്നെ മനുഷ്യന് എന്നും അല്‍ബുധങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇത്തരം പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്, മനുഷ്യന്റെ പഠനം ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു, അത് ഇപ്പോള്‍ ഭൂമിക്കടിയില്‍ തുറന്നു കൊണ്ട് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
എന്നാല്‍ ഇക്കാണുന്നതൊക്കെ എങ്ങനെ ഉണ്ടായി എന്ന് നമ്മള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
പ്രപന്ചോല്പത്തിയെക്കുരിച്ചു ഒരു പാട് കഥകള്‍ നമ്മള്‍ കേട്ട് കഴിഞ്ഞിരിക്കുന്നു, എന്നാല്‍ അതില്‍ പലതും സാമാന്യ ബുദ്ധിക്കു നിരക്കാത്തതും, ഉള്‍കൊള്ളാന്‍ പറ്റാത്തതുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അവിടെയാണ് നമ്മള്‍ സൃഷ്ടാവിനെ തിരിച്ചറിയേണ്ടത്. വിശുദ്ധ വേദ ഗ്രന്ദം പറഞ്ഞത് പോലെ ആറുദിവസങ്ങളിലായി 'അവന്‍' ഇക്കാണുന്ന ലോകം മുഴുവന്‍ സൃഷ്ടിച്ചത്. എന്നിട്ടവന്‍ മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിച്ചു, അവന്റെ 'പ്രതിനിധി'യായിട്ടു. ആരാണ് കൂടുതല്‍ നന്നിയുള്ളവാനാകുന്നത് എന്നറിയാന്‍.
പക്ഷെ അധികാരം കയ്യില്‍ കിട്ടിയ മൌഷ്യന്‍ കൂടുതല്‍ ധിക്കരിയും തന്തോന്നിയുമാകുന്നതാന്‍ പിന്നീട് മനുഷ്യ ചരിത്രത്തില്‍ ഉടനീളം നമുക്ക് കാണാന്‍ സാധിക്കുന്നത്. ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും.
പലര്‍ക്കും വെളിച്ചം വന്നെത്തുന്നത് വളരെ യാദൃശ്ചികമായിട്ടയിരിക്കാം, 'നിനച്ചിരിക്കാതെ ഭാഗ്യം കൈ വന്നു എന്നൊക്കെ പറയുന്നത് പോലെ' മനസ്സ് പെട്ടെന്ന് എന്തിലെങ്കിലും ഉടക്കുമ്പോള്‍, അതുമല്ലെങ്കില്‍ വിമര്‍ശനത്തിനു വേണ്ടി പഠിക്കുംബോള്‍ഠിക്കുമ്പോള്‍, മറ്റു ചിലര്‍ ചിലരെ വിമര്‍ശിക്കുന്നത് കേള്‍ക്കുമ്പോള്‍ കൌത്കത്തിനു വേണ്ടി പഠിക്കാന്‍ ശ്രമിക്കുമ്പോള്‍, ഇങ്ങനെ പല രീതിയിലുമാണ് വെളിച്ചത്തിലെക്കെത്തിപ്പെടുന്നത്. പക്ഷെ തനിക്കിഷ്ടമുള്ളവരെ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരണമെന്ന് ഉദ്ദേശിച്ചാല്‍ അത് പൂവണിഞ്ഞു കൊള്ളണമെന്നില്ല .
ഇവിടെ വെളിച്ചത്തിന്റെ വഴിയെ നടന്നു കയറിയ ചില സുഹൃത്തുക്കളെ പരിചയപ്പെടാം....
പൂജാ ലാമയും ഇസ്ലാമിലെത്തി | ||
"ഇസ്ലാമിനെതിരെ നടക്കുന്ന പ്രോപഗണ്ടയാണ് എന്നെ ആ ദര്‍ശനത്തിലേക്ക് അടുപ്പിച്ചത്. പഠിച്ചപ്പോള്‍ പ്രോപഗണ്ടക്ക് തീര്‍ത്തും വിരുദ്ധമാണ് യാഥാര്‍ഥ്യം എന്ന് ബോധ്യമായി. മനുഷ്യ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായും നീതിപൂര്‍വകമായും പരിഹാരം നിര്‍ദേശിക്കാന്‍ ഇസ്ലാമിന് മാത്രമേ കഴിയൂ.'' ഇത് പൂജാ ലാമയുടെ വാക്കുകളാണെന്ന് പറഞ്ഞാല്‍ പൂജയെ അറിയുന്നവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കില്ല. ആരാണ് പൂജാ ലാമ? നേപ്പാളിലെ പ്രശസ്ത നടി, മോഡല്‍, ഗായിക. അപവാദങ്ങള്‍ കൂടെപ്പിറപ്പ്. പേരിന് മൂന്ന് തവണ കല്യാണം കഴിച്ചു. എല്ലാം അപവാദങ്ങളില്‍ തട്ടിത്തകര്‍ന്നു. പിന്നെ കേള്‍ക്കുന്നത് പൂജ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തയാണ്. ജീവിതനൈരാശ്യത്തിന്റെ മൂര്‍ധന്യത്തിലാണ് ബുദ്ധമതത്തില്‍ പിറന്ന പൂജ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാനൊരുങ്ങുന്നത്. ഇസ്ലാമിന്റെ ഏകദൈവ സങ്കല്‍പം അവരെ ഹഠാദാകര്‍ഷിച്ചു. ദുബൈയിലേക്കും ഖത്തറിലേക്കും അവര്‍ നടത്തിയ യാത്ര വഴിത്തിരിവായി. ഇസ്ലാം ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അവര്‍ കണ്ടറിഞ്ഞു. ഈ 28-കാരിയുടെ ഇസ്ലാമാശ്ളേഷത്തിന് പിന്നെ താമസമുണ്ടായില്ല. "ഞാന്‍ കൂരിരിട്ടിലായിരുന്നു. എന്തെല്ലാം അപവാദങ്ങളാണ് മീഡിയ എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. പ്രശസ്തി മോഹിച്ച് താന്‍ കുടുംബം തകര്‍ക്കുകയാണെന്ന് വരെ എഴുതിപ്പിടിപ്പിച്ചു. ആ നൈരാശ്യത്താല്‍ ജീവനൊടുക്കിയാലോ എന്ന് തോന്നിപ്പോയി. മദ്യം, സിഗരറ്റ്, അവിശുദ്ധ ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഞാനിന്ന് ഇസ്ലാമിന്റെ വെളിച്ചത്തില്‍ നില്‍ക്കുന്നു. ഞാന്‍ സന്തോഷവതിയാണ്.'' ഇന്നവര്‍ പൂജാ ലാമയല്ല, അംന ഫാറൂഖിയാണ് | ||
ബ്രസീലിയന്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു | ||
| ||
ഇസ്രായേലി ഇടതു നേതാവ് ഇസ്ലാം സ്വീകരിച്ചു | ||
ജറൂസലം: ഇസ്രായേലി ഇടതുപക്ഷ നേതാവ് താലി ഫാഹിമ ഇസ്‌ലാംമതം സ്വീകരിച്ചു. ഫലസ്തീന്‍ അനുകുല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പലതവണ വിമര്‍ശവിധേയയായ ഫാഹിമ ഫലസ്തീനിലെ ഉമ്മുല്‍ ഫഹ്മിലെ പള്ളിയില്‍ വെച്ചാണ് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് ഇസ്രായേല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. 34കാരിയായ ഫാഹിമ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. 2004ല്‍ ഫലസ്തീന്‍ അതിര്‍ത്തി കടന്നതിന് ഫാഹിമ അറസ്റ്റിലായിരുന്നു. അല്‍അഖ്‌സ നേതാവ് സകരിയ സുബൈദിയുമായി അടുപ്പമുണ്ടെന്ന് ആരോപണവിധേയയായ ഫാഹിമയെ 2005ല്‍ ഇസ്രായേല്‍ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. സുബൈദിക്ക് തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. സുഹൃത്തുക്കളുടെയും ഇടതു പാര്‍ട്ടികളുടെയും ഇടപെടലിനെ തുടര്‍ന്ന് 2007ല്‍ ജയില്‍ മോചിതയായി. തുടര്‍ന്ന്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗസ്സ ഉപരോധം ഭേദിക്കാനെത്തിയ തുര്‍ക്കി കപ്പലിലുണ്ടായിരുന്ന ഫലസ്തീന്‍ നേതാവ് ശൈഖ് റാഇദ് സാലിഹിന്റെ വ്യക്തിപ്രഭാവം തനിക്ക് പ്രേരണയായതായി ഫാഹിമ പറഞ്ഞു. 2008ല്‍ ഇസ്രായേലിലെ പ്രമുഖ ഇടതുനേതാവ് ഉറി ഡേവിസും ഇസ്‌ലാം സ്വീകരിച്ചിരുന്നു. | ||
നിരീശ്വരവാദിയുടെ മനംമാറ്റം | ||
പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന്‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്. | ||
മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു | ||
സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010). മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്. "ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു. (പ്രബോധനം വാരിക 13-02-2010) | ||
ഇസ്ലാം മലയാളം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു | ||
കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള 'ഇസ്ലാംമലയാളം വെബ്സൈറ്റ് ഹിറാസെന്ററില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും പ്രതികരിക്കാനുമാണ് islammalayalam.net/org/com എന്ന അഡ്രസില്‍ സൈറ്റ് തുടങ്ങിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇസ്ലാമിലെ മൌലിക വിഷയങ്ങളെക്കുറിച്ച ലേഖനങ്ങള്‍, പുസ്തകങ്ങള്‍, വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളുടെ വീഡിയോ ഓഡിയോ ക്ലിപ്പിങ്ങുകള്‍, ചോദ്യോത്തരങ്ങള്‍, വിശുദ്ധ ഖുര്‍ആന്റെ പരിഭാഷയായ 'ഖുര്‍ആന്‍ ലളിതസാരം' എന്നിവ സൈറ്റിലുണ്ട്. ഇസ്ലാമിനെ സംബന്ധിച്ച് സംശയങ്ങള്‍ അന്വേഷിക്കാനുള്ള സൌകര്യമുള്ളതോടൊപ്പം ഇസ്ലാം പഠനത്തിന് സഹായകരമാകുന്ന മറ്റു ഭാഷകളിലെ സൈറ്റുകളിലേക്ക് ലിങ്ക് നല്‍കിയിട്ടുമുണ്ട്. | ||
ദിശയിലേക്ക് വിരല്‍ ചൂണ്ടി ദിശക്ക് സമാപനം | ||
തൃശൂര്‍: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ 2009 ഒക്ടോബര്‍ 31 മുതല് നവംബര്‍ 8 വരെ , ഒമ്പത് ദിവസം നീണ്ട എക്‌സിബിഷന്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ നടന്ന സമാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ എം ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മനുഷ്യര്‍ക്കിടയില്‍ മതിലുകളുണ്ടാക്കി തമ്മിലടിപ്പിക്കാനും വേര്‍തിരിക്കാനുമുള്ള ശ്രമങ്ങള്‍ ഇന്ന് സമൂഹത്തില്‍ നടന്ന് കൊണ്ടിരിക്കുന്നു. പരസ്പരം അറിയുന്നതിലൂടെയും ബഹുസ്വരതയെ ബലപ്പെടുത്തുന്നതിലൂടെയും ഭാരതം സുന്ദരമായ ഒരു പൂങ്കാവനമായിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഭാരത ജനത മൗലികമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ആശംസാ പ്രസംഗത്തില്‍ ഡോ: കെ കെ രാഹുലന്‍ അഭിപ്രായപ്പെട്ടു. മഹദ് ഗ്രന്ഥങ്ങളെ സൂക്ഷമമായി പഠിക്കാന്‍ ആരും തയ്യാറാകുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ അനുയായികളും സംഘടനാ നേതാക്കളും ഇന്ന് മദ്യത്തിന്റെ പ്രചാരകരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട് പി.എം.സ്വാലിഹ്, അഡ്വ: ആര്‍.വി.സെയ്തു മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പി.അബ്ദുറഹ്മാന്‍ സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. എന്‍.എ.മുഹമ്മദ് സ്വാഗതവും ടി.കെ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി.മുഹമ്മദ് സക്കീര്‍, സ്വാഗത സംഘം അംഗങ്ങളായ ടി.എ മുഹമ്മദ് മൗലവി, എ.വി.ഹംസ, കെ.എസ്.അബ്ദുല്‍ മജീദ്, സി.കെ.ബി.വാളൂര്‍, പി.കെ.റഹീം എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ അര ലക്ഷത്തിലധികം പേര്‍ എക്‌സിബിഷന്‍ കണ്ടു. റിസപ്ഷന്‍ കൂപ്പണ്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ഇതില്‍ ഉള്‍പ്പെടും. സ്ത്രീകളുടെ പങ്കാളിത്തം അഭൂത പൂര്‍വ്വമായിരുന്നു |
No comments:
Post a Comment