scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Dec 22, 2010

അഴിമതി സ്വാഹ: ....!!!


ഇരു കാലിലും മന്തുള്ളവന്‍ ഒറ്റക്കാലില്‍ മന്തുള്ളവനെ മന്താ എന്ന് വിളിച്ചാല്‍ എങ്ങനെ ഇരിക്കും? അതാണ്‌ നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്    ഇന്ന് അരങ്ങേരിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസസ്  കേന്ദ്രത്തില്‍ സ്പെക്ട്രത്തില്‍ മുങ്ങി കുളിച്ചു നില്കുന്നു അത് പോരഞ്ഞു ഫ്ലാറ്റു വിവാദവും ആന്ദ്രയിലെ പ്രശ്നം വേറെയും, ബി ജെ പിയാകട്ടെ, കര്‍ണാടകയിലെ മുഖ്യമന്ത്രിക്ക് മുന്‍പില്‍ മുട്ടിലിഴഞ്ഞു ക്ഷ ഞ ണ്ണ, വരച്ചു കൊണ്ടിരിക്കുന്നു!!!, അധികാര രാഷ്ട്രീയത്തിന് വേണ്ടി, ഇങ്ങു നമ്മുടെ കൊച്ചു കേരളത്തില്‍ ഇപ്പോള്‍ പുതിയ വിവാദം, പി എസ് സി നിയമന ത്തിന്റെ പേരിലുള്ള തട്ടിപ്പ് , അത് കൂടാതെ ലാവ്‌ലിന്‍ മഴ മേഘം പോലെ സി പി എമ്മിന്റെ തലയില്‍ പതിക്കാന്‍ തയ്യാറായി നില്പുണ്ട്, അതിനു പക്ഷെ ഭരണം തീരണം എന്ന് മാത്രം?, കാരണം പുലിവാല് പിടിച്ചിരിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയാണല്ലോ, അപ്പോള്‍ ഭരണം നിയന്ത്രിക്കുന്ന പാര്‍ട്ടിക്കാരനെതിരെ കേസെടുക്കാന്‍ പറ്റുമോ? ഇനിയുമുണ്ട് ഇതിലേറെ, ലോട്ടറി വിവാദമാക്കി എങ്ങുമെത്താതെ അവസാനിപ്പിച്ചു എന്ന് വേണം കരുതാന്‍... 

മാധ്യമങ്ങളിലെ അല്‍പായുസ്സില്‍ കവിഞ്ഞ പ്രത്യാഘാതമൊന്നുമുളവാക്കാതെ വിവാദങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കെട്ടഴിയുകയും കെട്ടുപോവുകയും ചെയ്യുന്ന പ്രവണതയാണ് അടുത്ത കാലത്തായി നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. രാജ്യത്തിന്റെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന വിഷയങ്ങളില്‍പോലും വിവാദത്തിലെ വാദികള്‍ക്കും പ്രതികള്‍ക്കും മാധ്യമങ്ങളില്‍ നിറസാന്നിധ്യം ലഭിക്കുന്നുവെന്നതല്ലാതെ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ അവഗണനയുടെ അഗണ്യകോടിയില്‍ തള്ളപ്പെടുകയാണ് പതിവ്. Sensation ല്‍ കവിഞ്ഞ യാതൊരു പ്രാധാന്യവും ഇത്തരം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ പോലും വില കല്പിക്കുന്നില്ല എന്നതാണ് സങ്കടം. നാലാം കാവലാള്‍ എന്നൊക്കെ പറയുന്ന മാധ്യമ 'രാജാക്കന്മാരും' ഇപ്പോള്‍ 'പ്രജകളെ' കൈവെടിഞ്ഞു എന്ന് വേണം അനുമാനിക്കാന്‍. ഇതിനിടയിലും ചില അപവാദങ്ങള്‍ ഇല്ലാതില്ല, അതിന്റെ ശക്തി  പക്ഷെ സമൂഹത്തില്‍  പ്രദിധ്വനിക്കുന്നില്ല കുഴിച്ചു മൂടപ്പെടുകയോ താമസ്കരിക്കപ്പെടുകയോ അതുമല്ലെങ്കില്‍ അത്തരക്കാരെ ഒറ്റപ്പെടുത്തുകയോ  ആണ് ചെയ്യുന്നത്, ആടിനെ പട്ടിയാക്കുന്നത് പോലെയുള്ള ഒരു പ്രവണത. 

ഇതിനിടയിലും വിടു വായത്തതിനൊരു കുറവുമില്ല, സമീപ കാലത്ത് അരങ്ങേറിയ ചില വാക്ക് പയറ്റുകള്‍ ശ്രദ്ദിക്കാം ....

അഴിമതി: കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ബി.ജെ.പി ആരെന്ന് സോണിയ


അഴിമതിയെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കാന്‍ അവര്‍ ആരാണ്. സോണിയ ക്ഷുഭിതയായി ചോദിച്ചു. ബി.ജെ.പി അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് ആലോചിക്കട്ടെ. അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കെതിരെ ഉടനെ തന്നെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. എന്നാല്‍ ഭൂമി വിവാദത്തില്‍ ഉള്‍പ്പെട്ട കര്‍ണാടക മുഖ്യമന്ത്രി  യെദിയൂരപ്പക്കെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പി ഇപ്പോഴും വിസമ്മതിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.


പ്രധാനമന്ത്രി രാജിവെക്കണം: എന്‍.ഡി.എ

ന്യൂദല്‍ഹി: പ്രധാനമന്ത്രി പദം  സംശയത്തിന് അതീതമായിരിക്കണമെന്നാണ് മന്‍മോഹന്‍ സിങ് പറയുന്നതെങ്കില്‍ 2 ജി സ്‌പെക്ട്രം അഴിമതിയുടെ  ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് എന്‍.ഡി.എ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആശങ്ക ദുരീകരിക്കാനാവുന്നില്ലെങ്കില്‍ രാജിവെക്കുന്നതാണ് നല്ലതെന്നും ബി.ജെ.പി നേതാവ് അരുണ്‍ ജെറ്റ്‌ലി പറഞ്ഞു.

Sp Pn kvs]Iv{Sw AgnaXnbn sP]nkn At\zjWw GÀs¸Sp¯m³ {][m\a{´n X¿mdmIWsa¶v F sI AZzm\n Bhiys¸«p. sP]nkn At\zjWw thWsa¶ {]Xn]£¯nsâ Bhiyw \ymboIcn¡s¸«ncn¡p¶p. 2010 AgnaXnbpsS hÀjamsW¶pw AZzm\n ]dªp. 


സപ്ലൈകോ ക്രമക്കേടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഉമ്മന്‍ചാണ്ടി...
സപ്ലൈകോ ക്രമക്കേടിനെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് സഭയില്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

അമിതാധികാരമുള്ള പാര്‍ട്ടി സെക്രട്ടറി പ്രതിയായതുകൊണ്ടാണ് പ്രോസിക്യൂഷന് അനുമതി നല്‍കാതിരുന്നതെന്ന് സി.ബി.ഐ പ്രത്യേക കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജനാധിപത്യത്തിനും ഭരണഘടന ഉത്തരവാദിത്വത്തിനും വിരുദ്ധമാണ്. കേസില്‍ ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണു ഗവര്‍ണര്‍ പിണറായി വിജയനു പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. ഇത്തരത്തിലുള്ള അനുമതി പിണറായി വിജയനു മാത്രമല്ല കേസിലെ എല്ലാ പ്രതികള്‍ക്കും ബാധകമാണെന്നും സിബിഐ പറഞ്ഞു. 

ന്യൂദല്‍ഹി : അഴിമതിക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. യു.പി.എ സര്‍ക്കാറും, കോണ്‍ഗ്രസും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്താവന


ഇതൊക്കെ നോക്കി നില്‍കാന്‍ വിധിക്കപ്പെട്ട  പാവം ജനത  പമ്പര വിഡ്ഢികള്‍...?

രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ ഇവിടെ ഒരു കുട്ടി പോലും ഇല്ലേ?!!! 


അഴിമതി അഴിമതി സര്‍വത്ര ....



പണ്ട് ജഡ്ജിമാരുടെ അഴിമതിയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു. ഇന്നത് അംഗീകരിക്കാന്‍ പ്രയാസമുള്ളതല്ലാതായി. സ്വജനപക്ഷപാതം, കാര്യക്ഷമതയില്ലായ്മ, പ്രതിബദ്ധതക്കുറവ്, അധികാരദുര്‍വിനിയോഗം തുടങ്ങിയ ആരോപണങ്ങള്‍ അങ്ങിങ്ങായി കൂടക്കൂടെ ഉയര്‍ന്നു തുടങ്ങി. ജുഡീഷ്യറിയുടെ അപര്യാപ്തതകളെക്കുറിച്ച് വിശാലമായ ജനകീയസംവാദങ്ങള്‍ നടക്കുന്നില്ല. പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലെ എട്ടോളം ചീഫ് ജസ്റ്റിസുമാര്‍ അഴിമതിക്കാരാണെന്ന ആരോപണവുമായി വന്നത് മുന്‍ കേന്ദ്ര നിയമമന്ത്രി ശാന്തിഭൂഷന്‍ ആണ്. അത്യധികം ആശങ്കയുളവാക്കുന്ന ഇത്തരം വാര്‍ത്തകളും റിപ്പോര്‍ട്ടുകളും നമ്മുടെ നീതിന്യായ വ്യവസ്ഥയെ നിഴലില്‍ നിര്‍ത്തുന്നു.  സുപ്രീംകോടതി ചീഫ് ജസ്റ്റിസും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു മുതിര്‍ന്ന ജഡ്ജിമാരും ചേര്‍ന്നാണിന്ന് സുപ്രീംകോടതിയിലേക്കും വിവിധ സംസ്ഥാനങ്ങളിലെ ഹൈകോടതികളിലേക്കുമുള്ള ജഡ്ജിമാരെ നിയമിക്കുന്നത്. 'കൊളീജിയം' എന്ന പേരിലറിയപ്പെടുന്ന ഈ വേദിയുടെ തീരുമാനം ചോദ്യംചെയ്യാനോ പരിശോധിക്കാനോ രാജ്യത്തൊരു സംവിധാനത്തിനും സാധ്യമല്ല- ജനം തെരഞ്ഞെടുത്ത ഗവണ്‍മെന്റിനുപോലും.   
ജഡ്ജിമാര്‍തന്നെ ജഡ്ജിമാരെ നിയമിക്കുന്ന ഈ പ്രതിഭാസം ഇന്ത്യയില്‍ മാത്രമേ കാണാനാകൂ. ജര്‍മനിയില്‍ പാര്‍ലമെന്റും ഫെഡറല്‍ കൗണ്‍സിലും ചേര്‍ന്നാണ് ഭരണഘടനാ കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നത്. അമേരിക്കയില്‍ പ്രസിഡന്റ് ജഡ്ജിമാരുടെ പേര്‍ നോമിനേറ്റ് ചെയ്യുന്നു. സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റി ഹിയറിങ് നടത്തുന്നു. അതിനുശേഷം അംഗീകാരത്തിനായി സെനറ്റിലെത്തുന്നു. സെനറ്റില്‍ ഭൂരിപക്ഷം നേടിയാല്‍ നിയമനം. ഫ്രാന്‍സിലാകട്ടെ, 18 പേരടങ്ങുന്ന സമിതിയുണ്ട്. അവരുടെ നിയമകാര്യമന്ത്രി, ജഡ്ജിമാര്‍, സാമൂഹിക, രാഷ്ട്രീയരംഗങ്ങളിലെ പ്രബലര്‍ എല്ലാം അടങ്ങിയ സമിതിയുടെ നിര്‍ദേശാനുസരണമാണ് ന്യായാധിപ നിയമനം. ബ്രിട്ടനില്‍ കാബിനറ്റ് അംഗമായ ലോര്‍ഡ് ചാന്‍സലര്‍ അഞ്ചുപേരടങ്ങുന്ന സെലക്ഷന്‍ കമീഷന്‍ രൂപവത്കരിക്കുന്നു. ഇതില്‍ സുപ്രീംകോടതിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ ജുഡീഷ്യല്‍ നിയമന കമീഷനുകള്‍ എന്നിവരൊക്കെ അംഗങ്ങളായിരിക്കും. ജുഡീഷ്യറിയിലും ഗവണ്‍മെന്റിലുമുള്ള പ്രബലരോട് അഭിപ്രായമാരാഞ്ഞ ശേഷം പ്രസ്തുത കമീഷന്‍ ലോര്‍ഡ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നു. അവിടെ ബോധിച്ചാല്‍ ലിസ്റ്റ് പ്രധാനമന്ത്രിയും പിന്നീട് രാജ്ഞിയും ഒപ്പിടും. ചാന്‍സലര്‍ തൃപ്തനല്ലെങ്കില്‍ പുതിയ നാമനിര്‍ദേശത്തിന് ആവശ്യപ്പെടുന്നു. ഈ പ്രക്രിയകളിലൂടെ നിയമനത്തിനായി അപേക്ഷ നല്‍കിയവരിലാര്‍ക്കെങ്കിലും നിയമനം ലഭിക്കാത്തപക്ഷം അതിന്റെ കാര്യകാരണങ്ങള്‍ രേഖാമൂലം അവരെ ബോധിപ്പിക്കാന്‍ ലോര്‍ഡ് ചാന്‍സലര്‍ ബാധ്യസ്ഥനാണ്.

കൊച്ചുകേരളത്തില്‍ ജില്ലാ ജഡ്ജിമാരായി ഒമ്പതു പേരെ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമിച്ചു. ഹൈകോടതിയുടെ എഴുത്തുപരീക്ഷയും വാചാപരീക്ഷയുമുണ്ടായിരുന്നു. മൂന്നു വിദ്വാന്മാര്‍ എഴുത്തുപരീക്ഷയില്‍ തോറ്റുതൊപ്പിയിട്ടു. ഇവര്‍ വാചായില്‍ മോഡറേഷന്‍ വാങ്ങി കയറിക്കൂടി. ഒരു ജഡ്ജിയാവാന്‍ ഒരാള്‍ക്ക് മോഡറേഷന്‍ മാര്‍ക്ക് നല്‍കുന്നത് നീതിന്യായവ്യവസ്ഥയെ പല്ലിളിച്ചുകാട്ടലല്ലേ? സംഗതിയെന്തായാലും കേസായി. പുകില് സുപ്രീംകോടതി കയറി. അവിടെനിന്ന് തീരുമാനത്തിനായി ഹൈകോടതിക്ക് വിട്ടു. ഹൈകോടതി പറഞ്ഞു, പരീക്ഷ നടത്തിയത് ശരിയായ രീതിയിലല്ല. പരീക്ഷ തെറ്റായ രീതിയിലായിരുന്നെങ്കില്‍ അതിലൂടെയുള്ള നിയമനവും തെറ്റല്ലേ? നിയമനം തെറ്റിയാലെന്തുചെയ്യണം? മോഡറേഷന്‍ വിദ്വാന്മാരെ കഴുത്തിനുപിടിച്ച് നീതിന്യായ വ്യവസ്ഥയില്‍നിന്നും പുറത്താക്കി ശുദ്ധികലശം നടത്തണം. അതുണ്ടായോ? ഇല്ല. പ്രസ്തുത 'മോഡറേഷന്‍ ജഡ്ജിമാര്‍' ഇന്നും തല്‍സ്ഥാനത്ത് തുടരുന്നു


ഇതൊക്കെ നോക്കി നില്‍കുന്ന പാവം ജനം പമ്പര വിഡ്ഢികള്‍...

ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ് ... അതില്‍ പാര്‍ടി ബേധമോ ജാതി മത വെത്യസമോ  ഇല്ല, പണം മാനദണ്ടമാവുമ്പോള്‍ ബാക്കിയുള്ളതിനൊന്നും വിലയില്ലാതെ പോകുന്നു, Legislationഉം ജുഡിഷ്യറിയും  കേവലം കാശ് കൊടുത്തു വാങ്ങാന്‍ പറ്റുന്ന ഉപകരണങ്ങളായി മാറുന്നു. ഇവിടെ വന്ജിക്കപ്പെടുന്നത് സാധാരണക്കാരന്‍ മാത്രം. അവരെ ആരു ശ്രദ്ദിക്കാന്‍, കാനേഷുമാരി കണക്കു പട്ടികയിലും തിരഞ്ഞെടുപ്പ് വോട്ടെര്സ് ലിസ്റ്റിലും ഉള്‍പെടുന്ന കേവലം ഇരുകാലികള്‍ എന്ന പരിഗണന മാത്രം.!!!?


കോര്‍പറേറ്റ് ഇന്ത്യയിലേക്ക്‌ സ്വാഗതം


പണ്ടൊരു അറബി പോലീസുകാരന്‍, ഇകാമ പ്രശ്നത്തില്‍ പിടികൂടിയ ഒരു മലയാളിയെ വെറുതെ വിട്ടുവത്രേ. (കക്ഷിയുടെ പേര് ശത്രുഘ്നന്‍. അച്ഛന്‍റെ പേര് പ്രത്യുഘ്നന്‍). കൂട്ടത്തില്‍ പിടികൂടപ്പെട്ട ബംഗാളി പ്രതിഷേധിച്ചു ചോതിച്ചുവത്രേ, അവനെ എന്താ വെറുതെ വിട്ടതെന്ന്. പോലീസുകാരന്റെ മറുപടി: അവന്‍റെ പേര് അന്‍റെ ബാപ്പ എഴുതുഒ?
കാല്‍ക്കുലേറ്ററില്‍ കൊള്ളാത്ത അക്കങ്ങളുമായി പുതിയ പുതിയ അഴിമതികള്‍ അരങ്ങേറിക്കൊണ്ടേയിരിക്കെ, നമ്മുടെ സര്‍ക്കാരും കോടതിയുമൊക്കെ ഇതേ പോലീസുകാരന്‍റെ പ്രതിസന്ധിയിലാണ്! പഹയന്മാര്‍ അമുക്കിയ തുകയുടെ കണക്കെങ്കിലും ഒന്ന് കടലാസില്‍ ഒതുങ്ങിക്കിട്ടണ്ടേ. കൂടാതെ, ഇവരുടെയൊക്കെ വിലപ്പെട്ട 'സ്വകാര്യത' സംരക്ഷിക്കപ്പെടേണ്ട ഭാരവും.
നീതി പീഡങ്ങള്‍ കണ്ണുമടച്ചങ്ങനെയിരിക്കും. അഴിമതിക്കഥകള്‍ ഒന്നൊന്നായങ്ങനെ ആവിയായിപ്പോകും.




"ഹരജിക്കാരന്‍ രത്തന്‍ ടാറ്റയും അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുമായപ്പോള്‍ അനായാസം അത്യുന്നത കോടതി ഹരജി ഫയലില്‍ സ്വീകരിച്ചു. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കും അവയെ പ്രതിനിധീകരിക്കുന്ന വന്പന്‍ വക്കീലന്മാര്‍ക്കും നമ്മുടെ നിയമവ്യവസ്ഥയില്‍ വ്യക്തമായ ചില മേല്കൈകളുണ്ടല്ലോ" - Adv. Ram Kumar
                               
                                    
                                 

ദീപം സ്തംപം മഹാശ്ചര്യം നമുക്കും കിട്ടണം പണം...

അല്ലാതെ പിന്നെ....???

Share/Bookmark

No comments: