ബര്‍ക്കാദത്തുമാര്‍ വിചാരണ ചെയ്യപെടുമ്പോഴും കെ പി മോഹനന്‍മാര്‍ വിശുദ്ധരായി വാഴുന്നു
മാധ്യമ ധര്‍മ്മത്തിന് പുതിയ പുതിയ വ്യാഖ്യാനങ്ങളും അര്‍ത്ഥങ്ങളുമായി ദേശിയമാധ്യമ ലോകം വാചാലാരാകുമ്പോള്‍ മാധ്യമ കാഴ്ച്ചകളുടെ പിന്നാമ്പുറങ്ങളിലെ നാറിയ കഥകളില്‍ ഏത് വിശ്വസിക്കണം അവിശ്വസിക്കണമെന്നറിയാതെ ജനം കുഴങ്ങുകയാണ്. കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് നീരാ റാഡിയുമായുളള സംഭാഷണങ്ങള്‍ പുത്തുവന്നതോടെ രാജ്യത്തെ പല പ്രമുഖമാധ്യമ പ്രവര്‍്ത്തകരുടെയും 'മാധ്യമ പ്രവര്‍ത്തനമെന്താണെന്ന് ജനത്തിന് മനസിലായിരിക്കുന്നു. പത്രധിപന്‍മാര്‍ എന്തെഴുതണം പ്രേക്ഷകര്‍ വാര്‍ത്ത എങ്ങിനെ കാണണം എന്നുവരെ തീരുമാനിക്കുന്നത് രാജ്യത്തെ കോര്‍പ്പറേറ്റുകളുട ദല്ലാളന്‍മാരാണെന്ന സത്യം ജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ തനിനിറം പുറത്തായപ്പോഴുണ്ടായ നേട്ടം.
രാജ്യം ഇന്നലെ വരെ ആദരവോടെ കണ്ടിരുന്ന മാധ്യമ ബിംബങ്ങളാണ് ഒറ്റ ദിവസം കൊണ്ട് തകര്‍ന്ന് തരിപ്പണമായത്. തങ്ങളുടെ സ്ഥാപനങ്ങളില്‍ വാര്‍ത്തകളിലെ സത്യസന്ധതയും വസ്തുനിഷ്ഠതയും ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ഉത്തരവാദപ്പെട്ട പദവികള്ളുവരായിരുന്നു രാജ്യത്തെ ഒറ്റുകൊടുക്കാനുള്ള മുതലാളിമാരുടെ താല്‍പ്പര്യത്തിന് വഴങ്ങിയത്.മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്ത് തെമ്മാടിത്തവുമാകാമെന്ന് പ്രാദേശിക ലേഖകര്‍ മുതല്‍ പത്രാധിപര്‍മാര്‍ വരെയുള്ള മാധ്യമ വിദ്വാന്‍മാരുടെ ധാര്‍ഷ്ട്യെത്തെ എതിര്‍ക്കാന്‍ വൈകിയെങ്കിലുംപൊതുസമ്മൂഹം തയ്യാറായി എന്നതാണ് മാധ്യമ ലോകത്തിന്റെ കള്ളകളികള്‍ വെളിപ്പെടുത്തിയ ടെലിഫോണ്‍ സംഭാഷണള്‍കൊണ്ടുണ്ടായ മറ്റൊരു ഗുണം
മലയാളത്തിലെ പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെ ഈ വാര്‍ത്തകള്‍ തിരസ്‌ക്കരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്റര്‍ നെറ്റുള്‍പ്പെടെയുള്ള പുതിയ മാധ്യമങ്ങളുടെ ശക്തിയില്‍ ഇത് പരാജയപ്പെടുകയായിരുന്നു.ഒരു ജൂനിയര്‍ ബര്‍ക്കാദത്തുമാരെങ്കിലുമാകാന്‍ ശ്രമിക്കുന്ന മലയാളം ചാനലുകളിലെ വാര്‍ത്താ അവതാരകരും ടെലിഫോണ്‍ സംഭാഷണങ്ങളെ ന്യായികരിച്ചാണ് രംഗത്തെതിയത്. വാര്‍ത്താ സോഴ്‌സുകളെ കൂടെ നിര്‍ത്താന്‍ പിണക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തിയതെന്ന വാദങ്ങള്‍ മലയാള ചാനലുകളും അവര്‍ക്കുവേണ്ടി ആവര്‍ത്തിക്കുകയായിരുന്നു.
നീരാറാഡിയ എന്ന ലോബിയിസിസ്റ്റിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പേനയുന്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് സമൂഹത്തില്‍ വിചാരണ ചെയ്യപെടുകയാണ്. എന്നാല്‍ പലവിധ ആരോപണങ്ങള്‍ക്ക് വിധേയരായ മലയാള മാധ്യമ ലോകത്തെ പ്രമുഖരിന്നും വിശുദ്ദരായി വാഴ്ത്തപ്പെടുന്നു. കേരളത്തിലേറെ വിവാദം സൃഷ്ടിച്ച കിളിരൂര്‍ കവിയൂര്‍ പീഡന കേസുകളില്‍ പ്രതിയെന്നാരോപിക്കപ്പെട്ട ഏഷ്യനെറ്റ് മുന്‍ മനേജിങ് എഡിറ്റര്‍ കെ പി മോഹനനെ സംരക്ഷിക്കാനാണ് മലയാള മാധ്യമ ലോകവും രാഷ്ടീയ പാര്‍ട്ടികളും ശ്രമിച്ചത്. തന്റെ മകളുടെപോലും പ്രയാമില്ലാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘകാര്‍ക്കൊപ്പം നിന്ന് പീഡിപ്പിക്കാന്‍ കൂട്ടു നിന്ന് ഇദ്ദേഹത്തിനെതിരെ ഒരക്ഷമരമുരിയാന്‍ മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചില്ല. 2004 ല്‍ ശാരി എസ് നായരുടെ മരണത്തോടെ കിളിരൂര്‍ പീഡനം വിവാദമായ സമയത്ത് കെ പി മോഹനന്‍ ഏഷ്യനെറ്റിലെ മാനേജിങ് എഡിറ്ററായിരുന്നു.
ഒരു മാധ്യമ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിക്കെതിരെ ആരോപണമുയര്‍ന്നാല്‍ അതന്വേഷിക്കാനുള്ള സമാന്യമര്യാദ പോലും മാധ്യമങ്ങള്‍ കാട്ടിയില്ല. കിളിരൂര്‍ പീഡനത്തില്‍ കെ പി മോഹനന്റെ പേരുയര്‍ന്നതോടെ കിളിരൂര്‍ പീഡനം തന്നെ അട്ടിമറിക്കാനായിരുന്നു ചില മാധ്യമങ്ങളുടെ ശ്രമം.
വി എസ് അച്യുതാനന്ദന്റെ വി ഐ പി പ്രയോഗത്തോടെ മാധ്യമ ശ്രദ്ധ നേടിയ ശാരി എസ് നായരെന്ന പത്താം ക്ലാസുകാരിയുടെ മരണം ആഘോഷമാക്കിയ മാധ്യമങ്ങള്‍ ഈ കുട്ടിയെ പീഡിപ്പിച്ചെന്നാരോപണമുയര്‍ന്ന പ്രമുഖരുടെ പേരുകള്‍ തമസ്‌ക്കരിച്ചു.
കിളീരൂര്‍ വിവാദത്തില്‍ അന്ന് എവിടെയും തൊടാതെയുള്ള വാര്‍ത്തകളായിരുന്നു കെ പി മോഹനന്‍ എഡിറ്ററായ ഏഷ്യനെറ്റ് നല്‍കിയത്. ശക്തമായ റിപോര്‍ട്ടുകളിലുടെ ഈ സംഭവും ജനശ്രദ്ധയില്‍ നിര്‍ത്തിയിരുന്ന ഇന്ത്യവിഷനിലെ അന്നത്തെ റിപോര്‍ട്ടര്‍ ഒരു സുപ്രഭാതത്തില്‍ ഏഷ്യനെറ്റിലെ മുതിര്‍ന്ന റിപോര്‍ട്ടറായി മാറി. ഇന്നും കിളിരുരും വി ഐ പി യും വിവാദങ്ങളിലും വാര്‍ത്തകളിലും നിറയുമ്പോഴും കെ പി മോഹനന്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ ഈ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ഇതിനുമുമ്പ് കെ പി മോഹനന്‍ വിവാദങ്ങളിള്‍ കുടുങ്ങുന്നത് കുവത്തൈിലെ സാല്‍മിയ ഇന്ത്യന്‍ സ്‌കൂളിലെ ഫണ്ട് വെട്ടിപ്പില്‍ കുവൈറ്റ് കോടതി ഏട്ട് വര്‍ഷം തടവിന് ശിക്ഷിച്ചതോടെയാണ്.
(Courtesy --Desbhabhimani des 24-2002)
സ്‌കൂള്‍ സെക്രട്ടറിയായിരുന്ന കെ പി മോഹനുള്‍പ്പെടെ മുന്ന് പേരെയാണ് കുവൈത്ത് പരമോനത കോടതി ശിക്ഷിച്ചത്. പിന്നീട് ഈ കേസിനു എന്ത് സംഭവിച്ചുവെന്നറിയില്ല. അന്ന് ദേശാഭിമാനി ഈ സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു. ശിക്ഷിച്ച മുന്ന് പേരില്‍ കിളീരുര്‍ കേസില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടിയും ഉള്‍പ്പെട്ടിരുന്നു. ശാരി എസ് നായരുടെ മരണത്തെകുറിച്ചും കുട്ടിയെ പീഡിപ്പിച്ചവരെകുറിച്ചുമന്വേഷി ച്ച ശ്രിലേഖ ഐ പി എസിനോട് ശാരിയുടെ മാതാപിതാക്കള്‍ ആലപ്പുഴ റിസോര്‍ട്ട് സന്ദര്‍ശനത്തെ കുറിച്ചും കെ പി മോഹനനെ കുറിച്ചും പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ ഡയറികളില്‍ നിന്ന് ഈ പേരുകള്‍
അപ്രത്യക്ഷമാവുകയായിരുന്നു.
ലത എസ് നായര്‍ എന്ന സ്ത്രീയുള്‍പ്പെട്ട വന്‍ റാക്കറ്റായിരുന്നു കിളിരൂര്‍ കവിയൂര്‍ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് ശാരിയുടെ മരണത്തോടെ തെളിഞ്ഞു. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശാരിയുടെ മരണത്തെകുറിച്ച് കേസ്‌ന്വേഷിക്കുന്ന സി ബി ഐക്കുപോലും വ്യക്തമായ ഉത്തരമില്ല. ശാരിയുടെ മരണത്തിനു തൊട്ടുപിന്നാലെ അനഘയെന്ന പത്താക്ലാസുകാരിയുടെ കുടുംബവും കൂട്ടത്തോടെ ആത്മഹത്യ ചെയ്തു( ഇത് ആത്മഹ്യയാണെന്ന് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല)
സിനിമ-സിരിയല്‍ അഭിനയത്തിന്റെ പേരില്‍ രക്ഷിതാക്കളെ പറ്റിച്ച് പെണ്‍കുട്ടികളെ വന്‍ റാക്കറ്റുകള്‍ കൈമാറുകയായിരുന്നു ലത നായരും സംഘവും ചെയ്തിരുന്നത്. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ഒരു ശക്തിക്കും കഴിയുന്നില്ല.
ആലപ്പുഴയിലെ കുവൈറ്റ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ വച്ചാണ് കെ പി മോഹനന് ലതനായര്‍ ശാരിയെ പരിചയപ്പെടുത്തുന്നത്. സംഭവം വിവാദമാകുന്നതിന് മുമ്പ് ഏഷ്യനെറ്റില്‍ കെ പി മോഹനന്റെ അഭിമുഖം കണ്ടപ്പോള്‍ മതാപിതാക്കളെ വിളിച്ച് ഈ സാറിനെ ലത ആന്റി പരിചയെപ്പെടുത്തിയെന്ന് പറഞ്ഞിരുന്നു. പിന്നീട് ആശുപത്രിയില്‍ വച്ച് കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി വെളിപ്പെടുത്തിയതെന്ന് ശാരിയുടെ അഛന്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു. മാസങ്ങളായി ലത എസ് നായര്‍ വിവിധ സ്ഥലങ്ങളില്‍ കുട്ടിയെ വില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലും കെ പി മോഹനനെ പരിചയപ്പെടുത്താന്‍ കുട്ടിയെ എത്തിച്ചത്. സിരിയലില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനാണ് എന്ന് പറഞ്ഞാണ് അവിടെ എത്തിയത് രാവിലെ പത്തരക്ക് ഇവിടെയത്തിയ ലതാനായരും കുട്ടിയും വൈകിട്ട് അഞ്ചരക്കാണ് അവിടെ നിന്ന് പോന്നതെന്നും ശാരി അഛനോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ മുഴുവനായും കേസന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥരോടും പ്രത്യേക അന്വേഷണ സംഘത്തോടും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ അന്വേഷണങ്ങളും പ്രതികളെ സംരക്ഷിക്കാനായിരുന്നു വെന്ന് വ്യക്തം. ആലപ്പുഴയിലെ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല. കെ പി മോഹനന്‍ സുഹൃത്തായ തോമസ് ചാണ്ടിയെ കാണാന്‍ മാത്രമാണ് റിസോര്‍ട്ടിലെത്തിയെതെന്ന് പോലിസ് പറയുമ്പോ്ള്‍ എന്തിനാണ് ലതായര്‍ അവിടെ ശാരിയുമായെത്തിയെതെന്ന് വിശദീകരിക്കാന്‍ ബാധ്യസ്ഥരാണ് എന്നാല്‍ അതുണ്ടായില്ല. കെ പി മോഹനന്‍ ഔദ്യേഗീക പരിപാടികളുമായാണ് അന്ന് അവിടെയുണ്ടായിരുന്നതെന്ന് ഏഷ്യനെറ്റും പറയുന്നില്ല. ലത എസ് നായരുടെ പെണ്‍വാണിഭ സംഘവുമായി കെ പി മോഹനന് എന്താണ് ബന്ധം.? ലത എസ് നായരെ എങ്ങിനെയാണ് പരിചയം വിവാദങ്ങളില്‍ അകപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലക്ക് അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. പക്ഷെ ഈക്കാര്യത്തില്‍ ബോധപൂര്‍വ്വമായ മൗനമാണ് അദ്ദഹം തുടരുന്നത്. സിരയിലില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് കെ പി മോഹനന്‍ കുട്ടിയോട് സംസാരിച്ച കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് ശാരിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ഒരു വന്‍ മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റര്‍ രാജ്യത്തെ വിലക്ക് വാങ്ങാന്‍ സാമ്പത്തീകവും രാഷ്ടീയ പിടിപാടുമുള്ള തോമസ് ചാണ്ടി എന്നിവര്‍ എങ്ങിനെയാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവായതെന്ന് വിശദീകരിക്കേണ്ടതില്ല. പക്ഷെ വി ഐ പി വിവാദത്തിന്റെ മറവില്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ പീഡനെത്ത രാഷ്ടീയ കോലാഹങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ ബോധപൂര്‍വം വിട്ടുകളഞ്ഞ പേരുകളാണ് ഇവരുടേത്. ആറുവര്‍ഷം നീണ്ട സി ബി ഐ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നു. സ്വന്തം മകളെ പോലെ സൂക്ഷിക്കാനേല്‍പ്പിച്ച കുട്ടിയെ വില്‍പ്പനക്കുവച്ച ലതാ നായര്‍ നമ്മുക്കിടയില്‍ വിശുദ്ധയായി ജിവീക്കുന്നു. ആരോപണവിധേയരായ മാധ്യമ പ്രവ്രര്ത്തകനുള്പ്പെടെയുള് ളവര്‍ നിയമത്തെയും സമൂഹത്തെയും വെല്ലുവിളിച്ച് മാന്യന്‍മാരായി തുടരുന്നു.
പിന്‍കുറിപ്പ്: കെ പി മോഹനന്‍ ഏഷ്യനെറ്റില്‍ നിന്ന് പോയതോടെ കിളീരൂര്‍ കേസ് സജീവമായി തന്നെ ഏഷ്യനെറ്റ് ഏറ്റെടുത്തു. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ കിളിരൂര്‍ കേസിന്റെ ഉള്ളുകളില്‍ ശാരിയുടെ അഛ്ന്‍ തുറന്ന് പറഞ്ഞു. ആദ്യ ലക്കത്തോടെ പരിപാടിക്ക് സി ബി ഐ കോടതി മൂക്ക്കയറിട്ടു...ലതാ എ്സ നായരുടെ പരാതിയിലാണ് നടപടി....
ഇവിടെ കോടതികള്‍ പ്രതികള്‍ക്കൊപ്പമാണോ....?
No comments:
Post a Comment