തവക്കുല്‍ കര്‍മാന്‍ - വിപ്ലവത്തിന്റെ വനിതാ വസന്തം
ഹഫീസുല്ല കെ വി
2011 ജനുവരിയിലെ ഒരു സായാഹ്നം, ഞാന്‍ എന്റെ കമ്പനിയിലെ, ഹൈദര്‍ , ഖാലിദ്, അബ്ദുള്ള എന്നിവരുമായി സന്‍ആ യൂനിവേര്‍സിറ്റി പരിസരത്ത് കൂടി യാത്ര ചെയ്യുകയായിരുന്നു. ടുനീഷ്യന്‍ വിപ്ലവതിന്റെ അലയൊലികള്‍ അങ്ങിങ്ങായി അടിച്ചു കൊണ്ടിരുന്നു. ഈജിപ്തിലെ വിപ്ലവം ആ സമയത്ത് അതിന്റെ ശൈഷവത്തിലാണ്. സ്വാഭാവികമായും ഞങ്ങളുടെ ചര്‍ച്ചയില്‍ ടുണീഷ്യ യും കടന്നു വന്നു. ബിന്‍ അലി സൗദിയിലേക്ക് ഓടിപ്പോയത്, യമാനികള്‍ക്ക് ചിരിക്ക് വക നല്‍കുന്ന കാര്യമായിരുന്നു, ഇവിടത്തെ മാധ്യമങ്ങളൊക്കെ അത് ഗംഭീരമായിആഘോഷിക്കുകയും ചെയ്തു. സംസാരിക്കുന്നതിനിടയില്‍ വാഹനം യൂനിവേര്‍സിറ്റി മൈതാനതിനടുത്തെത്തി, അവിടെ ചെറിയൊരാള്‍ക്കൂട്ടം, കഷ്ടിച്ച് പത്തു-പതിനഞ്ചു പേര്‍ വരും അവര്‍ , ഞാന്‍ ഹൈദറിനോട് ചോദിച്ചു എന്താ കാര്യം എന്ന് . ഹൈദര്‍ തമേശ രൂപേണ പറഞ്ഞു അത് യമന്‍ വിപ്ലവത്തിന്റെ തുടക്കമാണെന്ന്. പൊതുവേ ഭരണ പക്ഷ പാര്‍ട്ടിക്കാരനായ ഖാലിദ് അത് പുചിച്ചു തള്ളി, 'യമനില്‍ ഇതൊന്നും നടക്കില്ല'
എനിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമായി, പിന്നീട് ഓഫീസില്‍ എത്തിയപ്പോള്‍ ഞാന്‍ ഹൈദറിനോട് വിശദമായി സംസാരിച്ചു. ഹൈദര്‍ പറഞ്ഞു തുടങ്ങി, തവക്കുലിനെക്കുറിച്ച്. (അപ്പോഴാണ് ഈ നാമം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്.) "2007 മുതല്‍ എല്ലാ ചൊവ്വാഴ്ചയും സന്‍ആ യൂണിവേര്‍സിറ്റി പരിസരത്ത് തന്റെ ഭര്‍ത്താവും മൂന്നു കുട്ടികളുമായി, പ്ലക്കാര്‍ഡും പിടിച്ചു വന്നിരിക്കുന്ന തവക്കുലിന്റെ കഥ" !. ഒന്ന് കൂടി പറഞ്ഞു The 2011
TIME 100 Poll വോട്ടെടുപ്പില്‍ ഇപ്പോള്‍ ആദ്യ പതിനഞ്ചില്‍ ഇവര്‍ ഇടം (ജനുവരിയില്‍ ) നേടിയിട്ടുണ്ട്.
TIME 100 Poll വോട്ടെടുപ്പില്‍ ഇപ്പോള്‍ ആദ്യ പതിനഞ്ചില്‍ ഇവര്‍ ഇടം (ജനുവരിയില്‍ ) നേടിയിട്ടുണ്ട്.
അതെ, അതാണ് മുപ്പത്തിരണ്ട് കാരിയായ തവക്കുല്‍ കര്‍മാന്‍ , തീയില്‍ കരുത്തവള്‍ . ദക്ഷിണ യമനിലെ ചെറു പട്ടണമായ ഇബ്ബില്‍ ജനിച്ച ബിരുദാനന്തര ബിരുദ ധാരിണിയായ തവക്കുല്‍ . ഭര്‍ത്താവ് മുഹമ്മദ് ഇസ്‌മായില്‍ , എന്നും ഒരു തണലായി ഇവരുടെ സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു പിന്നാലെ ഉണ്ട്. മൂന്നു മക്കളുടെ അമ്മ. മനുഷ്യാവകാശ പ്രവര്‍ത്തക Women Journalists Without Chains എന്നാ സംഘടനയുടെ അമരക്കാരി, ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടിയുള്ള യമാനികളുടെ കൂട്ടായ്മ അതാണ് അവരുടെ ലക്‌ഷ്യം.
1979ല്‍ ജനിച്ച തവക്കുല്‍, സന്‍ആ യൂണിവേര്‍സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി, തന്റെ കോളെജ് ജീവിതത്തിനിടയില്‍ തന്നെ മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടപെടല്‍ ആരംഭിച്ചു. യമനിലെ സാമൂഹ്യ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചു 2-3 ചെറിയ ഡോക്യുമെന്ററികള്‍ അവര്‍ സംവിധാനം ചെയ്തു. അത് അവരെ കൂടുതല്‍ പ്രശസ്തയാക്കി.
1979ല്‍ ജനിച്ച തവക്കുല്‍, സന്‍ആ യൂണിവേര്‍സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി, തന്റെ കോളെജ് ജീവിതത്തിനിടയില്‍ തന്നെ മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടപെടല്‍ ആരംഭിച്ചു. യമനിലെ സാമൂഹ്യ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചു 2-3 ചെറിയ ഡോക്യുമെന്ററികള്‍ അവര്‍ സംവിധാനം ചെയ്തു. അത് അവരെ കൂടുതല്‍ പ്രശസ്തയാക്കി.
2007 മുതല്‍ പ്രസിഡന്റിനെതിരെ സമരം തുടങ്ങി എന്ന് പറഞ്ഞല്ലോ, എന്തായിരുന്നു കാരണം?, അവര്‍ തന്നെ പറയുന്നത് കേള്‍ക്കുക "കഴിഞ്ഞ 32 വര്‍ഷമായി യമന്‍ ഭരിക്കുന്ന അലി അബ്ദുള്ള സാലെഹ് രാജിവെക്കണം എന്ന് പറഞ്ഞാണ് താന്‍ സമരം ആരംഭിച്ചത്, അതിനു പ്രത്യേക കാരണങ്ങളും അവര്‍ നിരത്തുന്നുണ്ട്. അവര്‍ തുടരുന്നു, രണ്ടു ആഭ്യന്തര യുദ്ധങ്ങള്‍ , യമനിലെ അല്‍ഖായിദ സാന്നിധ്യം, 40% തൊഴിലില്ലായ്മ, ഇനി വേറെ എന്തിനു വേണ്ടിയാണ് അലി അബ്ദുള്ള സാലെഹ് കാത്തിരിക്കുന്നത്? യമന്‍ ടുണീഷ്യയും, ഇജിപ്തും പോലെ ഒരു നാള്‍ മോചിതമാകും" " ഈ വിപ്ലവം പ്രസിടന്റ്റ് ക്ഷണിച്ചു വരുത്തിയതാണ്. മൂന്നു പതിറ്റാണ്ടായി തുടരുന്ന ഏകാധിപത്യം ജനങ്ങള്‍ക്ക് സമ്മാനിച്ചത് സര്‍വത്ര അഴിമതിയും , ദാരിദ്രംവും തൊഴിലില്ലായ്മയും മാത്രം. ജനങ്ങള്‍ ഇപ്പോള്‍ തിര്ച്ചരിവിന്റെ പാതയില്‍ ആണ്"
പ്രസിടന്റ്റ് പല തവണ തവക്കുലിനെ ജയലിലടച്ചു, മാനസികമായി പീഡനമെല്‍പിച്ചു, മരണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നും അവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു വന്നു. പക്ഷെ അവരുടെ സമരആവേശത്തെ കെടുത്താന്‍ അവര്‍ക്കായില്ല.
"അഴിമതിക്കാരനായ ഒരു ഗോത്ര നേതാവ് ഒരു കുടുംബത്തെ അവരുടെ ഭൂമിയില്‍ നിന്നും കുടിയിരക്കുന്നത് കണ്ടു, ഇത് കേവലം ഒരു പ്രദേശത്ത് മാത്രമല, യമനില്‍ മുഴുവന്‍ ജനതയും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് എന്ന് ഞാന്‍ മനസ്സിലാക്കി. സമരമല്ലാതെ ഈ ഭരണ കൂടാ ഭീകരതയെ നേരിടാന്‍ മറ്റു വഴികളില്ല എന്ന് ഞാന്‍ ഉറപ്പിച്ചു".
ചിദ്രമായി കിടക്കുന്ന യമന്‍ യുവതയുടെ സമരപ്പോരാട്ടത്തിലെ ഒന്നാമത്തെ ആളായി അവര്‍ സ്വയം അവരോധിതയായി. അങ്ങനെയാണ് സന്‍ആ യൂനിവേര്‍സിറ്റി പരിസരം സമര വേദിയായി തിരഞ്ഞെടുക്കുന്നത്. അവിടെ വെച്ചു അവര്‍ തന്റെ കാമ്പൈന്‍ ആരംഭിച്ചു.
യമന്‍ പ്രതിപക്ഷ പാര്‍ടിയായ 'അല്‍ ഇസ്ലാഹ്' (“Yemeni Congregation for Reform” (al-Tajammu‘ al-Yemeni lil-Islah)) പാര്‍ടിയുടെ സജീവ പ്രവര്‍ത്തകയാണ് തവക്കുല്‍ , യമനിലെ സ്ത്രീകള്‍ക്ക് പ്രവര്‍തിക്കാന്‍ പറ്റിയ ഏറ്റവും നല്ല പാര്‍ട്ടിയാണ് ഇസ്ലാഹ് എന്നവര്‍ കൂട്ടിച്ചേര്‍ത്തു., അവര്‍ ഒരു പ്രാവശ്യം യമന്‍ പാര്ലമെന്റ് മെമ്പര്‍ ആയും സേവനം അന്ഷ്ടിചിട്ടുന്ദ് എന്ന് ഹൈദര്‍ സൂചിപ്പിച്ചു.
ഇവര്‍ ഇപ്പോള്‍ വിപ്ലവ യുവതയോടൊപ്പം ചേര്‍ന്ന് പുതിയ പാര്‍ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടെ പാര്‍ടിയിലെക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന തിരക്കിലാണ് , അതിനു വണ്ടി ഇപ്പോഴുള്ള പാര്‍ടികളുടെ സഹായവും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. കാരണം ഇത് യുവാക്കള്‍ക്ക് പുതിയ അനുഭവമാണല്ലോ. എന്നിരുന്നാലും തങ്ങളുടെ സമരം, പാശ്ചാത്യര്‍ ഒരു ഇസ്ലാമിക വിപ്ലവമാണ് എന്ന് മ്ദ്രകുത്തുന്നതിനോട് അവര്‍ക്ക് വിയോചിപ്പാണ്
യൂണിവേര്‍സിറ്റി പരിസരത്ത ഇവര്‍ നിര്‍മിച്ച ടെന്റിനു (ഇവരുടെ സങ്കേതം എന്ന് മറ്റൊരു ഭാഷയില്‍ പറയാം) ഇവരിട്ടിരിക്കുന്ന വിളിപ്പേര് മാറ്റത്തിന്റെ ചത്വരം (change square) എന്നാണ്. ഒരു മിനി ഗവര്‍മെന്റിന് വേണ്ട എല്ലാ ചേരുവകളും ഒത്തു ചേര്‍ന്ന ഒന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്, അഡ്മിനിസ്ട്രേഷന്‍, ഫിനാന്‍സ്, മെഡിക്കല്‍ , പബ്ലിക് റിലേഷന്‍ അങ്ങനെ എല്ലാ വിധ വിന്ഗുകളും അവിടെ പ്രവര്‍ത്തന സജ്ജമാണ്. കൂടുതലും മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നതും ഗവര്‍മെന്റിനെതിരെ ആഞ്ഞാടിക്കുന്നതും തവക്കുല്‍ തന്നെ. യമനിനകത്തും പുറത്തുമുള്ള യമനികള്‍ ഇവരുടെ സമരത്തെ സാമ്പത്തികമായും ഭൌധികമായും സഹായിക്കുന്നുണ്ട്.
യമന്‍ വിപ്ലവം ആരംഭിച്ചതിനു ശേഷം തവക്കുലിന്റെ സ്വീകാര്യത വര്‍ധിച്ചു എന്ന് വേണം കരുതാന്‍ . സന്‍ആയുടെ പുറത്തു പോകുമ്പോള്‍ , ഗ്രാമങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അതിന്റെ തെളിവാണ്, പട്ടാളക്കാര്‍ പോലും അവരെ സല്യൂട്ട് ചെയ്യുന്നു!!! നമുക്ക് ഊഹിക്കവുന്നതിലും അപ്പുറമാണ് അവരുടെ വളര്‍ച്ച എന്നര്‍ത്ഥം. അതിപ്പോള്‍ ഏഴു കടലും കടന്നു ലോകത്തിന്റെ നേരുകയ്യില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനമായി വളര്‍ന്നു കഴിഞ്ഞു. ഈ സമ്മാനം തന്റെ ജനതക്കുള്ള സമ്മാനമായാണ് അവര്‍ കണക്കാക്കുന്നത് . സമാധാന പരമായ തങ്ങളുടെ സമരം വിജയം കാണും എന്നുള്ള പ്രത്യാശയിലാണ് അവര്‍ .
ജംബിയ |
ഇവരെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പല വിധ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് നോക്കി, ഗവര്‍മെന്റില്‍ ഒരു അവസരം നല്‍കാമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും അടക്കമുള്ള പ്രലോഭനങ്ങളായിരുന്നു ആദ്യം ലഭിച്ചത, അത് നിരകരിച്ചപ്പോള്‍ , ഭീഷണി സ്വരമുള്ള ഫോണ്‍ കോളുകളും, ജയിലിലടക്കുമെന്നും കൊല്ലുമെന്നും ഒക്കെ ഭീഷണിയുള്ള നിരവധി കത്തുകളും, എസ എം എസകളുടെ രോപ്പതിലുള്ള ഭീഷനികലായി മാറി. ഒന്ന് രണ്ടു പ്രാവശ്യം ഇവരെ വകവരുത്താനും തുനിഞ്ഞു. കഴിഞ്ഞ വര്ഷം ഇവര്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുമ്പോള്‍ ഒരു യമനി സ്ത്രീ ജംബിയ (യമനികളുടെ traditional കത്തി, യമന്‍ പുര്‍ഷന്മാര്‍ എപ്പോഴും ഇത് തങ്ങളുടെ അരപ്പട്ടയില്‍ തിരുകിയിട്ടുണ്ടാകും, നമ്മള്‍ മലപ്പുറം കത്തി എന്നൊക്കെ പറയുന്നതിന്റെ ഒറിജിനല്‍ version ) യുമായി ഇവരെ ആക്രമിക്കാന്‍ തുനിഞ്ഞു, ഉടന്‍ തന്നെ ജനം ഇടപെട്ടു ഇവരെ രക്ഷിച്ചു. ഇവര്‍ക്ക് ഇപ്പോഴും ഇതൊന്നും തന്റെ പോരാട്ടത്തെ ഭാധിക്കില്ലെന്നും സമാധാന പരമായിതന്നെ സമരവുമായി മുന്നോട്ടു പോകുമെന്നും അവര്‍ തുറന്നടിച്ചു. ഇപ്പോഴും ഇവര്‍ അതീവ സുരക്ഷാ വലയത്തിലാണ് കഴിയുന്നത്.
മറ്റു യമനികളെ സ്ത്രീകളെപ്പോലെ, മുമ്പ് കര്‍മ്മാനും മുഖാവരണം (face-covering niqab ) ധരിക്കാറുണ്ടായിരുന്നു, വര്‍ഷങ്ങള്‍ക്കു മുമ്പ് വിപ്ലവത്തിന്റെ വഴിയില്‍ അവര്‍ നിഖാബ് ഉപേക്ഷിച്ചു. ഒരു മനുഷ്യാവകാശ സമ്മേളനത്തില്‍ വാഷിങ്ങ്‌ടണില്‍ സംസാരിക്കുനതിനു മുമ്പാണ് ഉപേക്ഷിച്ചത് എന്ന് അവര്‍ ഓര്‍ക്കുന്നു. "പൊതു ജന മധ്യത്തില്‍ ആക്ടിവിസം നടത്തുന്നവര്‍ക്ക് ഇത് യോജിച്ചതല്ല എന്ന് ഞാന്‍ മനസ്സിലാക്കി, ജനങ്ങള്‍ കാണാനും മനസ്സിലാക്കാനും ഹിജാബാനു നല്ലത് എന്ന് ഞാന്‍ കരുതുന്നു, നിഖാബ് ധരിക്കണം എന്ന് മതം നിഷ്കര്‍ഷിച്ചിട്ടില്ല, ഇത് യമനിന്റെ സംസ്കാരത്തിന്റെ ഭാഗമാണ് " അവര്‍ പ്രതികരിച്ചു.
"I discovered that wearing the veil is not suitable for a woman who wants to work in activism and the public domain. People need to see you, to associate and relate to you. It is not stated in my religion [Islam] to wear the veil, it is a traditional practice so I took it off. "- Tawakul Karman
അവരുടെ യമനി സ്ത്രീകളോടുള്ള ഉപദേശം, നിങ്ങളുടെ അവകാശങ്ങള്‍ ചോദിക്കാന്‍ ആരുടേയും അനുവാദത്തിനു കാത്തു കെട്ടി കിടക്കെണ്ടാതില്ല എന്നാണ് .നിങ്ങള്‍ ഇപ്പോള്‍ സമരതിനിരങ്ങുകയാണെന്കില്‍ , നിങ്ങള്‍ ഇത് വരെ അനുഭവിക്കത്തത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. നൂറു കണക്കിന് സ്ത്രീകള്‍ പ്രകടനം വിളിക്കുന്നു, ഒപ്പ് ചാര്‍ത്തുന്നു, പലരും ടെന്റുകളില്‍ തന്നെ അന്തിയുറങ്ങുന്നു. ഇത് കേവലം ഒരു രാഷ്ട്രീയ വിപ്ലവമല്ല, ഒരു സാമൂഹിക വിപ്ലവമാണ്. സ്ത്രീകളും കുട്ടികളും റാലികള്‍ പന്കെടുക്കുന്നതിനെതിരെ പ്രസിടന്റ്റ് അലി അബ്ദുള്ള സലെഹ് കഴിഞ്ഞ മാര്‍ച്ചില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു, യമന്‍ സംസ്കാരത്തിന് എതിരാണ് ഇത്തരം പ്രവൃത്തികള്‍ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ പ്രകടനങ്ങളിലും വെള്ളിയാഴ്ച നമ്സകാരത്തിലും പങ്കെടുക്കുന്നതാണ് പിന്നീട് കണ്ടത്.
2010ല്‍ അമേരിക്ക സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇവരെ 'ധീര വനിത' (woman of courage award) അവാര്‍ഡിന് നോമിനേറ്റ് ചെയതിരുന്നു.
"യമന്‍ മറ്റു രാജ്യങ്ങളുമായി ഒരു വെത്യസവുമില്ല, ഭാവി അജ്ഞാതം, എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, തങ്ങളുടെ ഏകാധിപതികള്‍ക്ക് വഴി കാണിച്ചു കൊടുത്ത രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ യമനും ഉടന്‍ അണിചേരും. അത് ടുണീഷ്യയില്‍ നിന്നാരംഭിച്ച് കഴിഞ്ഞു ഇജിപ്ത് വഴി അറബു ലോകത് മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു, ഇത് ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയും ശക്തിയും നല്‍കി. ഇനി അടുത്തതാര് എന്നതിനുള്ള മല്‍സരമാണ്, യമന്‍ , സിറിയ അള്‍ജീരിയ എന്നിങ്ങനെ പട്ടിക നീണ്ടുപോകുന്നു. ഞങ്ങള്‍ വിജയിച്ചാല്‍ , ഞാന്‍ വിശ്വസിക്കുന്നു, അത അറബു ലോകത് മുഴുവന്‍ മാറ്റത്തിനുള്ള ഒരു തുടക്കമാവും . ജനങ്ങള്‍ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞങ്ങളുടെ ലക്ഷ്യം സമാധാനപരമായ സമരത്തിന് നേതൃത്വം നല്‍കി ഈ ഭരണകൂടത്തെ താഴെ ഇറക്കുക എന്നതാണ് .ദൈവം ഉദ്ദേശിച്ചാല്‍ ഞങ്ങള്‍ വിജയം കാണുക തന്നെ ചെയ്യും തീര്‍ച്ച"
Tawakul Karman at an anti-government rally outside Sanaa University |
നോബലിന്റെ സോപാനത്തില്‍
യമന്‍ വിപ്ലവത്തിന്റെ തിരക്കിട്ട ചര്‍ച്ചകള്‍ക്കിടയില്‍ ആണ്, തവക്കുലിന്റെ നോബല്‍ വാര്‍ത്ത പുറത്തു വരുന്നത്, സ്ത്രീകളുടെ ടെന്റില്‍ കാര്യമായ ചര്‍ച്ചയില്‍ മുഴുകി ഇരിക്കുമ്പോഴാണ് സുഹൃത്ത് ഫാത്തിമ വന്നു 'അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്'
മബ്രൂക് തവക്കുല്‍ (തവക്കുലിനു അഭിനന്ദനങ്ങള്‍ )
ലേഷ് മബ്രൂക് (എന്താ കാര്യം?)
നോബല്‍ .
ലേഷ് നോബല്‍ ?
നോബല്‍ ഫിസ്സലാം (സമാധാനത്തിനുള്ള നോബല്‍ സമ്മാനം)
ഇത് കൊട്ടതോടെ തവക്കുല്‍ അത്ഭുതസ്തബ്ധയായി.
താന്‍ നൊബലിനുള്ള ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പെട്ടിരുന്ന കാര്യം അവര്‍ അപ്പോഴാണ് അറിയുന്നത്.
അത്ഭുദവും ആഹ്ലാദവും സന്തോഷവും തവക്കുലിന്റെ മുഖത്ത് ദൃശ്യമായി.
തുടര്‍ന്ന്‍ അവരുടെ മൊബൈലിനു വിശ്രമാമുണ്ടായില്ല, അമേരിക്കന്‍ പ്രസിടന്റ്റ് ഒബാമ, യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍, യമന്‍ പ്രതിപക്ഷ പ്രതിനിധികള്‍ തുടങ്ങി ഒട്ടു മിക്ക ലോക പ്രമുഖരും അവരെ വിളിച്ചു അഭിനന്ദനം അറിയിച്ചു. എന്നാല്‍, നോബല്‍ ലഭിക്കുന്ന ആദ്യത്തെ അറബ് സ്ത്രീയായിട്ടു കൂടി അറബ് ലോകത് നിന്നും ഖത്തര്‍ ഭരണാധികാരി മാത്രമേ അവരെ അഭിനന്ടിച്ചുള്ളൂ എന്നത് ഒരു വിരോധാഭാസം !!!
യമന്‍ പ്രസിഡന്റിന്റെ പ്രതികരണം വളരെ രസകരമായിരുന്നു. താന്‍ കാരണമാണ് തവക്കുലിനു നോബല്‍ ലഭിച്ചത എന്ന് അദ്ദേഹം തുറന്നടിച്ചു. (ഒരു തരത്തില്‍ പറഞ്ഞാല്‍ അത് സത്യവുമാണ്, പ്രസിഡന്റിനെതിരെ സമരം തുടങ്ങിയത് മുതലാണല്ലോ അവര്‍ പ്രസിദ്ധയായത്!!!)
ഈ നോബല്‍ തങ്ങളുടെ സമാധാന പരമായ സമരത്തിനുള്ള അന്ഗീകാരമായിട്ടാണ് താന്‍ കാണുന്നതെന്ന് അവര്‍ പ്രതികരിച്ചു. മുഴുവന്‍ ജനതക്കുമുള്ള സമ്മാനം. ഇത് തങ്ങളുടെ സമരത്തിന് കൂടുതല്‍ ഉണര്‍വ്വും പ്രചോദനവുമാകും. സമ്മാനത്തുക മുഴുവന്‍ അവര്‍ സമര പോരാട്ടങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുമെന്നും പ്രഖ്യാപിച്ചു.
യമന്‍ വിപ്ലവത്തിന്റെ തിരക്കിട്ട ചര്‍ച്ചകള്‍ക്കിടയില്‍ ആണ്, തവക്കുലിന്റെ നോബല്‍ വാര്‍ത്ത പുറത്തു വരുന്നത്, സ്ത്രീകളുടെ ടെന്റില്‍ കാര്യമായ ചര്‍ച്ചയില്‍ മുഴുകി ഇരിക്കുമ്പോഴാണ് സുഹൃത്ത് ഫാത്തിമ വന്നു 'അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്'
മബ്രൂക് തവക്കുല്‍ (തവക്കുലിനു അഭിനന്ദനങ്ങള്‍ )
ലേഷ് മബ്രൂക് (എന്താ കാര്യം?)
നോബല്‍ .
ലേഷ് നോബല്‍ ?
നോബല്‍ ഫിസ്സലാം (സമാധാനത്തിനുള്ള നോബല്‍ സമ്മാനം)
ഇത് കൊട്ടതോടെ തവക്കുല്‍ അത്ഭുതസ്തബ്ധയായി.
താന്‍ നൊബലിനുള്ള ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പെട്ടിരുന്ന കാര്യം അവര്‍ അപ്പോഴാണ് അറിയുന്നത്.
അത്ഭുദവും ആഹ്ലാദവും സന്തോഷവും തവക്കുലിന്റെ മുഖത്ത് ദൃശ്യമായി.
തുടര്‍ന്ന്‍ അവരുടെ മൊബൈലിനു വിശ്രമാമുണ്ടായില്ല, അമേരിക്കന്‍ പ്രസിടന്റ്റ് ഒബാമ, യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍, യമന്‍ പ്രതിപക്ഷ പ്രതിനിധികള്‍ തുടങ്ങി ഒട്ടു മിക്ക ലോക പ്രമുഖരും അവരെ വിളിച്ചു അഭിനന്ദനം അറിയിച്ചു. എന്നാല്‍, നോബല്‍ ലഭിക്കുന്ന ആദ്യത്തെ അറബ് സ്ത്രീയായിട്ടു കൂടി അറബ് ലോകത് നിന്നും ഖത്തര്‍ ഭരണാധികാരി മാത്രമേ അവരെ അഭിനന്ടിച്ചുള്ളൂ എന്നത് ഒരു വിരോധാഭാസം !!!
യമന്‍ പ്രസിഡന്റിന്റെ പ്രതികരണം വളരെ രസകരമായിരുന്നു. താന്‍ കാരണമാണ് തവക്കുലിനു നോബല്‍ ലഭിച്ചത എന്ന് അദ്ദേഹം തുറന്നടിച്ചു. (ഒരു തരത്തില്‍ പറഞ്ഞാല്‍ അത് സത്യവുമാണ്, പ്രസിഡന്റിനെതിരെ സമരം തുടങ്ങിയത് മുതലാണല്ലോ അവര്‍ പ്രസിദ്ധയായത്!!!)
ഈ നോബല്‍ തങ്ങളുടെ സമാധാന പരമായ സമരത്തിനുള്ള അന്ഗീകാരമായിട്ടാണ് താന്‍ കാണുന്നതെന്ന് അവര്‍ പ്രതികരിച്ചു. മുഴുവന്‍ ജനതക്കുമുള്ള സമ്മാനം. ഇത് തങ്ങളുടെ സമരത്തിന് കൂടുതല്‍ ഉണര്‍വ്വും പ്രചോദനവുമാകും. സമ്മാനത്തുക മുഴുവന്‍ അവര്‍ സമര പോരാട്ടങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുമെന്നും പ്രഖ്യാപിച്ചു.
വാല്‍കഷ്ണം :- തവക്കുലിനെക്കുറിച്ച് മനസ്സിലാകിയത് മുതല്‍ അവരെ കണ്ടു സംസാരിക്കണം / ഒരു ഇന്റര്‍വ്യൂ തരപ്പെടുത്തണം എന്ന് പല തവണ ആഗ്രഹിച്ചു, അതിനു വേണ്ടി അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പല സ്രോതസ്സുകളില്‍ നിന്നുമായി ശേഖരിച്ചു. സമരം തുടങ്ങിയത് മുതല്‍ ഒട്ടു മിക്ക ദിവസങ്ങളിലും അവര്‍ മാറ്റത്തിന്റെ ചത്വരത്തില്‍ തന്നെയാണ് കഴിച്ചു കൂട്ടിയിരുന്നത്, അത് കൊണ്ട തന്നെ എന്റെ കൂടെ ജോലി ചെയ്യുന്നവര്‍ അവിടെ ചെന്ന് അവരെ കാണാന്‍ സമ്മതിച്ചില്ല. സുരക്ഷാ കാരണം കൊണ്ടാണ് അവര്‍ അതിനു സമ്മതിക്കാതിരുന്നത്. വളരെ നേരത്തെ തന്നെ തയ്യാറാക്കിയതാണ് ഈ ലേഖനം, അതിനിടയില്‍ അവര്‍ക്ക് നോബല്‍ ലഭിക്കുകയും ചെയ്തു. നോബല്‍ ലഭിച്ചതിനു ശേഷം വീണ്ടും അവരെ കാണണം എന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും കൂട്ടുകാര്‍ വിലക്കി, തുടര്‍ന്ന് അവരെ ഫോണില്‍ ബന്ടപ്പെടാന്‍ ശ്രമിച്ചു, ആദ്യ രണ്ടു ദിവസവും നിരാശയായിരുന്നു ഫലം, പക്ഷെ ഞാന്‍ അവര്‍ക്ക് എസ എം എസ്സിലൂടെ അഭിവാദ്യമര്‍പ്പിച്ചു. പിന്നീട് അവരെ ഫോണില്‍ വിളിച്ചു അഭിനന്ദിക്കുകയും ചെയ്തു. നേരില്‍ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, ഈ സാഹചര്യത്തില്‍ അത് ഗുണകരമല്ല അടുത്ത തവണ ശ്രമിക്കുന്നതാണ് കുറച്ചു കൂടി നന്നാവുക എന്നവര്‍ പ്രതികരിച്ചു. വിപ്ലവത്തിന് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് ഞാന്‍ എന്റെ സംസാരം അവസാനിപ്പിച്ചു.
.
The organization announces its full condemnation of the oppression and assault perpetrated on the peaceful demonstrators by the security forces, and considers it state violence directed against women, and a grave violation of the fundamental right of citizens to assembly and freedom of expression, which are basic human rights. It considers this state terrorism and official state violence clashing with all local and international agreements and charters guaranteeing these rights and Yemen’s pledges to respect and protect these rights
Tawakul Karman
This 32-year-old mother of three is an unlikely activist. But as the chair of Women Journalists Without Chains — a Yemeni group that defends freedom of expression — she has been protesting at Sana'a University, in the nation's capital, every Tuesday since 2007. Her aim: to pressure Yemen's President of 32 years, Ali Abdullah Saleh, to step down. Though she's been arrested several times, she remains an advocate for peaceful change, inspired by the success of democratic movements in Tunisia and Egypt. But as Yemen heads into its third month of violent protests, a peaceful transition to democracy remains elusive.
http://www.time.com/time/specials/packages/article/0,28804,2058044_2060338_2060149,00.htmlRead more: http://www.time.com/time/specials/packages/article/0,28804,2058044_2060338_2060149,00.html
Tawakul proudly displays her Nobel Peace Prize in Oslo along with Liberian President Ellen Johnson Sirleaf, and Liberian women’s rights campaigner Leymah Gbowee. www.newstimes.com |
No comments:
Post a Comment