#Yemen Diaries - അസ്ഹാബുൽ ജന്ന
(أَصْحَابَ الْجَنَّةِ)യിൽ
യമൻ കാല അനുഭവങ്ങൾ കുറിച്ചിടാനുള്ള ഒരു ശ്രമമാണ്..
ഒരു ദിവസം ഒരു യമൻ ഫോട്ടോയും (കൂടെ കഥയും!) എന്ന എപ്പിസോഡ് ഇവിടെ ആരംഭിക്കുന്നു
അല്പം ചരിത്ര വിവരണത്തോടെ തന്നെ ആവാം തുടക്കം
ഖുർആനിൽ സൂറത്ത് കലമിൽ (سورة القلم) അസ്ഹാബുൽ ജന്ന (أَصْحَابَ الْجَنَّةِ) എന്ന നാട്ടുകാരെക്കുറിച്ചു പരാമർശമുണ്ട്. 17 മുതൽ 32 വരെ ആയത്തുകളിൽ ആണ് അത് വിവരിക്കുന്നത്, തോട്ടക്കാരുടെ കഥ.
അവർ നല്ല കൃഷി നടത്തി, വിളവെടുക്കാൻ വേണ്ടി വെളുപ്പിന് തന്നെ തോട്ടത്തിലേക്ക് തിരിച്ചു, അതിനിടയിൽ യാചകരെ ഒഴിവാക്കാൻ വേണ്ടിയുള്ള ഏർപ്പാടും ചെയ്തു. അവർ നടന്നു സ്ഥലത്തെത്തിയപ്പോഴേക്കും തങ്ങൾക്ക് വഴി തെറ്റിപ്പോയി എന്ന സംശയമായി. എന്നാൽ വഴി തെറ്റിയതല്ലായിരുന്നു .. നാഥൻ അവരുടെ തോട്ടം കീഴ്മേൽ മറിച്ചതായിരുന്നു. വെള്ളം കയറാത്ത / ഇറങ്ങാത്ത ഭൂമിയാക്കി അതിനെ മാറ്റി എന്നതാണ് സംഭവ കഥയുടെ സംഗ്രഹം.
എന്റെ യമൻ വാസ കാലത്ത് ഒട്ടുമിക്ക വീക്കെന്റുകളിലും ഞങ്ങൾ കുടുംബ സമേതം കറങ്ങാൻ പോകുമായിരുന്നു. വ്യാഴാച ഉച്ച മുതൽ ശനി രാവിലെ വരെയാണ് ഫ്രീ ടൈം. ഞാനും ബോംബെ സുഹൃത്ത് മുദ്ദസിർ, പിന്നെ കോഴിക്കോട്ടുകാരായ രണ്ടു മലയാളി സുഹൃത്തുക്കൾ ഫൈസലും റഷീദും, അവരുടെ കുടുംബവും, ഇതായിരുന്നു ഞങ്ങളുടെ ടീം. ചിലപ്പോൾ മംഗലാപുരത്തുകാരായ ഷാഹിദ്, മിക്ദാദ്, റഹീം, ബാംഗ്ലൂർകാരൻ റിയാസ് എന്നിവരും ഉണ്ടാവാറുണ്ട്.
ഒരുദിവസം ഓഫീസിൽ, ഞങ്ങൾ പോയ സ്ഥലങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ HR ആയ സാമി സൂഫിയാണ് പറയുന്നത്, ഖുർആനിലെ സൂറത്ത് ഖലമിൽ പറയുന്ന സ്ഥലം ഇവിടെ ഉണ്ടെന്ന്.
പിന്നെ ഇതിനെക്കുറിച്ചു അന്വേഷണമായി, ആദ്യം ഖുർആൻ പരിഭാഷ എടുത്തു സംഭവം പഠിച്ചു, അതിന്റെ വിവരണങ്ങളും, പിന്നീട് സ്ഥലം ലൊക്കേഷൻ എവിടെ എന്ന അന്വേഷണമായി, അങ്ങനെ ലൊക്കേഷൻ മാപ്പ് തപ്പി എടുത്തു ഞങ്ങൾ പുറപ്പെട്ടു.
സന്ആയിൽ നിന്നും ഏകദേശം ഒന്നൊന്നര മണിക്കൂർ ഡ്രൈവ് ചെയ്തപ്പോൾ ഞങ്ങൾ സ്ഥലത്തെത്തി. യമനിലെ മലയും താഴ്വരകളും ഫല സമ്പുഷ്ടമായ പ്രദേശമാണ്, താഴത്തു കൂടി ചെറിയ അരുവികൾ ഒഴുകുന്നുണ്ടാവും. മഴക്കാലത്ത് അത് കുത്തിയൊലിക്കുന്ന / മല വെള്ളപ്പാച്ചിലിനുള്ള ഇടമായി മാറും.
വിഷയത്തിലേക്ക് വരാം.
കുറച്ചധികം സമയം ഡ്രൈവ് ചെയ്തു അസർ കഴിഞ്ഞു ഞങ്ങൾ ലൊക്കേഷനിൽ എത്തിച്ചേർന്നു. ഞങ്ങൾ അസ്ഹാബുൽ ജന്നയിൽ എത്തിയപ്പോൾ കണ്ടത്, കിലോമീറ്ററുകളോളം വിജനമായി കിടക്കുന്ന കുന്നിൻ ചെരിവും താഴ്വാരവും. അവിടത്തെ ഭൂമി ആണെങ്കിൽ ഒരു തുള്ളി വെള്ളം പോലും അകത്ത് കടക്കാൻ ഇടയില്ലാത്ത തരത്തിലുള്ള കല്ല്. മണൽ ഉണ്ടെന്നു പറയാനേ പറ്റില്ല.
നമ്മൾ കടൽക്കരയിൽ പോയാൽ പവിഴപ്പുറ്റു പോലത്തെ കാണാറില്ലേ, അതിനു സമാനമായ കല്ലുകൾ.
മൊത്തം കറുത്ത കളർ.
അതിനപ്പുറവും ഇപ്പുറവുമൊക്കെ പച്ചപ്പും വെള്ളവും ഒക്കെ ഉണ്ട്..
അവിടെ നിൽക്കുമ്പോൾ തന്നെ ഒരു തരത്തിൽ പേടി തോന്നിക്കുന്ന അന്തരീക്ഷം
നാഥന്റെ പരീക്ഷണത്തിന് ഇരയായവരുടെ നാട്.
അവിടെ കുറച്ച സമയം ചിലവഴിച്ചു, വഴിയിൽ അടുത്തുള്ള പള്ളിയിൽ നിന്നും മഗ്‌രിബും കഴിഞ്ഞു ഞങ്ങൾ പിരിഞ്ഞു
കഥ തുടരും #FromSana #YemenDiaries
#YemenDiaries
#MyYemenDays
From Quran
إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ
وَلا يَسْتَثْنُونَ
فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ
فَأَصْبَحَتْ كَالصَّرِيمِ
فَتَنَادَوا مُصْبِحِينَ
أَنِ اغْدُوا عَلَى حَرْثِكُمْ إِن كُنتُمْ صَارِمِينَ
فَانطَلَقُوا وَهُمْ يَتَخَافَتُونَ
أَن لّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ
وَغَدَوْا عَلَى حَرْدٍ قَادِرِينَ
فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ
بَلْ نَحْنُ مَحْرُومُونَ
قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلا تُسَبِّحُونَ
قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ
فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلاوَمُونَ
قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ
عَسَى رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ
No comments:
Post a Comment