ആലിയാ അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം -
പങ്കെടുത്തവരുടെ അനുഭവക്കുറിപ്പിലൂടെ
2024 ഡിസംബർ 14 15 തീയതികളിൽ കാസർകോട് ആലിയ അറബിക് കോളേജിൽ വെച്ച് നടന്ന ആലിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത വിവിധ വർഷങ്ങളിൽ ആലിയാ കോളേജിലും മദ്രസയിലും ബനാത്തിലും പഠിച്ചവരുടെ സമ്മേളനത്തെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ ഇവിടെ ക്രോഡീകരിക്കുന്നു
- ടി. ഇ. എം. റാഫി വടുതല
ആലിയാ, നീ എത്ര ധന്യം.
ചെമ്മനാട്ടുകാരേ, നിങ്ങൾ എത്ര ഹൃദ്യം .
*************************
കാസര്‍കോട് ആലിയ കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വളരെ ആവേശത്തോടെ സമാപിച്ചു.
അല്ലാഹുവിനു സ്തുതി.
ആദ്യ കാല ബാച്ചിലെ ഒ.പി. അബ്ദുസ്സാം മൗലവി മുതൽ അവസാന വർഷം പഠിച്ചിറങ്ങിയ വിദ്യാത്ഥി വിദ്യാത്ഥിനികൾ വരെയുള്ള നീണ്ട തലമുറകളുടെ ജനപ്രവാഹം.
നക്ഷത്രങ്ങൾ പുഞ്ചിരിച്ച സ്നേഹ സംഗമം.
പുസ്തകത്താളുകളിൽ നിന്ന് ജീവിതത്തിനു ദിശാ ബോധം നിണ്ണയിച്ചു തന്ന
ഗുരുവര്യന്മാർ .
കെ.വി. ഉസ്താദ്, കെ.എം. ഉസ്താദ്, സി.എൽ ഉസ്താദ്, ഹൈദർ ഉസ്താദ് ഇവർക്കൊപ്പം പല സന്ദർഭങ്ങളിലായി ആലിയയിൽ സേവനം ചെയ്ത ചിറ്റടി ഉസ്താദ് മുതലുള്ള നൂറോളം പൂർവ്വ അധ്യാപകർ.
ത്വാഈ ഉസ്താദ് മുതൽ...... എൻ. മുഹമ്മദ് ഉസ്താദ് വരെയുള്ള പരേതരായ ഗുരുനാഥന്മാർ. അല്ലാഹുവേ നീ അവരെ ആദരിക്കേണമേ നിൻ്റെ സ്വർഗത്തിൽ.
വാർദ്ധകൃത്തിൻ്റെ ഗരിമയും യുവത്വത്തിൻ്റെ പൊലിമയും ഉൾചേർന്ന വലിയ മഹാ സംഗമം.
ഇസ്‌ലാമിക നവോത്ഥാന കേരളത്തിൻ്റെ നായകൻ ഇസ്സുദ്ദീൻ മൗലവി അത്യുത്തര കേരളത്തിൻ്റെ മലമടക്കുകളിലൂടെ ഓടിക്കിതച്ച കുതിപ്പിൻ്റെ നിത്യ സ്മാരകവും, നവോത്ഥാന പ്രസ്ഥാനത്തിനു പണ്ഡിതരായ നേതാക്കളെ സംഭാവന ചെയ്ത കേരളത്തിലെ പ്രഥമ കലാലയവുമാണ് ആലിയ കോളേജ് എന്ന് അമീർ മുജീബ് റഹ്മാൻ സാഹിബ്.
പാരമ്പര്യത്തിൻ്റെ അടിത്തറയിൽ നിന്ന് അലിയാ ഒരു അറബിക് യൂണിവേഴ്സിറ്റി ആയി ഉയരണം എന്ന സ്വപ്നം പങ്കുവെച്ച മാനേജിങ്ങ് കമ്മിറ്റി പ്രസിഡൻ്റ് ഡോ: സി.പി. ഹബീബ് റഹ്മാൻ സാഹിബ്. ആലിയക്ക് വിജയാംസകൾ നേർന്ന മത, രാഷ്ട്രീയ നേതാക്കൾ.
പണ്ഡിതോചിതവും ചിന്താപരവും വിപ്ലവാത്മകവും ധീരവുമായ ചുവടു വെപ്പിനു ഊജ്ജം പകരുന്നതായിരുന്നു ഇസ്ലാമിക കലാലയങ്ങളുടെ പുതുകാല പ്രസക്തി എന്ന അക്കാഡമിക് കോൺഫറൻസ്. ഡോ:അബ്ദുസ്സലാം വാണിയമ്പലം, ഡോ:ബദിഉ സ്സമാൻ, സദറുദ്ദീൻ വാഴക്കാട് എന്നിവരുടെ കരുത്തുറ്റ സാന്നിദ്ധ്യം.
ഇസ്സുദ്ദീൻ മൗലവിയുടെ ആലിയക്ക് " നഹ് നു അൻസ്വാറുല്ലാഹ് " സഹായികളായി ഞങ്ങൾ ഉണ്ടാകും എന്ന് പ്രഖ്യാപിച്ച
അലുംനി ശാക്തീകരണ സെക്ഷൻ.
ഒരു പ്രവാഹം പോലെ ഒഴുകി വന്നു മദ്രസ്സാ പൂർവ്വ വിദ്യാർത്ഥികളും ബനാത് പൂർവ്വ വിദ്യാർഥിനികളും. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വർത്തമാനങ്ങൾ. ഓർത്തു വെക്കാൻ ഒത്തിരി മധുര മനോഹര സ്മരണകൾ. എല്ലാം ആലിയയുടെ ഉയർച്ചക്കു വേണ്ടിയുള്ള ആത്മാത്ഥമായ സംസാരങ്ങൾ.
മാനേജ്മെൻ്റ് പ്രതിനിധികളുടെ കണ്ഠമിടറിയ വാക്കുകൾ.
അബ്ദുറഹീം സാഹിബ് എന്ന ആ വലിയ മനുഷ്യൻ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ കണ്ണീരണിഞ്ഞു സംസാരിച്ചു.
എന്ത് തിരക്കുണ്ടെങ്കിലും ആലിയക്കു വേണ്ടി ഞാനുണ്ടാകും എന്ന ആ പ്രഖ്യാപനം സദസ്സ് ആവേശത്തോടെയാണ് എറ്റെടുത്തത്.
നവോത്ഥാനത്തിനു മുന്നിൽ നിന്ന ആലിയ സമകാലിക മുന്നേറ്റത്തിനും മുന്നിൽ ഉണ്ടാകും എന്ന പ്രഖ്യാപനത്തിൽ ഒരു വിഷനും ഒരു മിഷനും ധീരമായ മനക്കരുത്തും ഉണ്ട്.
ബഹുമാന്യനായ റഹീം സാഹിബ് , താങ്കളുടെ ഉറച്ച തീരുമാനത്തിനൊപ്പം കരുത്തുറ്റ മാനേജ്മെൻ്റിന് ഒപ്പം തീർച്ചയായും ഉണ്ടാകും ആലിയയുടെ മക്കൾ.
കെ. വി. ഉസ്താദിൻ്റെ തേങ്ങിക്കരത്ത വർത്തമാനം. ഇന്നലെയുടെ പരീക്ഷണ ഘട്ടങ്ങളിൽ താങ്ങും തണലുമായി നിന്ന സുമനസ്സുകളായ സഹോദരന്മാരെ സംബന്ധിച്ച ധന്യമായ സ്മരണയും പ്രാത്ഥനയും. ഒപ്പം ആലിയയുടെ കാമ്പും കാതലും ഏത് പരിഷ്കരണത്തിലും നഷ്ടപ്പെടുത്തരുത് എന്ന വസ്വിയ്യത്തും.
ആദ്യവും അവസാനവുമായി ആലിയ മക്കൾ നന്ദി പറയുന്നു ചെംനാട് , പരവനടുക്കത്തെ സഹോദരീ സഹോദരന്മാർക്ക്.
ഹൃദയത്തിൽ സ്നേഹം വിരുന്നൂട്ടിയ രണ്ട് ദിന രാത്രങ്ങൾ. ചേർത്ത് നിർത്താൻ വൈകി പോയതിൽ മാപ്പ് സഹോദരന്മാരേ ഒരായിരം മാപ്പ്.
ചെംനാട് നിവാസികളെ ആലിയ അതിൻ്റെ നെഞ്ചോട് ചേർത്തു പിടിക്കുന്നു.
നിങ്ങൾ പുണ്യം ചെയ്ത മുൻഗാമികളുടെ പിൻ മുറക്കാരാണ്. മുഹമ്മദ് നബിക്ക് മദീന ഇടം നൽകിയത് പോലെ ചെംനാടാണ് ഇസ്സുദ്ദീൻ മൗലവിക്ക് ഹൃദയം തുറന്നു കൊടുത്തത്. നിങ്ങളുടെ മനസ്സു തുറന്ന സമർപ്പണത്തിന് പകരം നൽകാൻ പടച്ചവനോടുള്ള പ്രാത്ഥനകൾ മാത്രം.
മുന്നേറാം നമുക്ക് ഇനിയും
ഒത്തൊരുമ യോടെ ആലിയക്കു വേണ്ടി. നാം പ്രഖ്യാപിച്ച പ്രൊജക്ടുകളുടെ വേഗത്തിലുള്ള പൂർത്തീകരണത്തിനു വേണ്ടി. അല്ലാഹു നമ്മളെ സഹായിക്കും ഇൻശാ അല്ലാഹ്.
നന്ദി പറയാൻ ഒത്തിരി മുഖങ്ങൾ മനസ്സിൽ ഉണ്ട് . പക്ഷെ പേരെടുത്ത് പറയുന്നില്ല. എൻ്റെ അശ്രദ്ധയിൽ ഒരാൾ എങ്കിലും വിട്ടുപോയാൽ അത് തന്നെയും വലിയ വീഴ്ച ആകും . അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നൽകട്ടെ സർവ്വ ബർക്കത്തും.
കെ.എം. ഉസ്താദ് തോളിൽ തട്ടി യാത്രയാക്കി സലാം പറഞ്ഞ് പിരിയുമ്പോൾ
മദീനാ മുനവ്വറയിൽ നിന്ന് വിട പറയുന്ന ഒരു തീർത്ഥാടകൻ്റെ ഹൃദയ വികാരത്തോടെയാണ് അവസാനം ആലിയയുടെ കവാടത്തിൽ നിന്ന് ഇറങ്ങി പോന്നത്. ശരീരം നാട്ടിൽ എത്തിയിട്ടും മനസ്സ് ഇപ്പോഴും ആലിയയുടെ മടിത്തട്ടിൽ തന്നെ .
അല്ലാഹു അനുഗ്രഹി ച്ചാൽ വീണ്ടും നമുക്ക് സംഗമിക്കണം. അത് ഒരു സമ്മേളനത്തിനും അപ്പുറം ആലിയയെ അടയാളപ്പെടുത്തുന്ന ഒരു സനദ് ദാന മഹാ സംഗമം ആകണം.
ആലിയയുടെ എല്ലാ സ്ഥാപനങ്ങളുടെയും മക്കൾ ഒത്ത് കൂടുന്ന കുടുംബ സംഗമം.
നടന്നത് ചെറിയ പെരുന്നാൾ. ഇനി വരാനിരിക്കുന്ന ഭാവിയിലെ ബലിപെരുന്നാൾ സ്വപ്നം കണ്ട് സമാപിപ്പിക്കുന്നു. അശ്രദ്ധയിൽ ചില വീഴചകൾ നമുക്ക് സംഭവിച്ചിട്ടുണ്ട് , തിരുത്താം നമുക്ക് ഭാവിയിൽ ഇൻശാ അല്ലാഹ്. ആദരിച്ച് ഇരുത്തേണ്ടവരെ തിരക്കിൽ വിട്ടുപോയിട്ടുണ്ട്. പൊറുക്കണം രക്ഷിതാക്കളേ ഈ മക്കളോട്.
എല്ലാ വീഴ്ചകൾക്കും വേണ്ടി
ചോദിക്കാം നമുക്ക് അല്ലാഹുവിനോട് മഗ്ഫിറത്ത്.
അല്ലാഹുവേ, നിനക്ക് സമർപിക്കുന്നു സർവ്വ സ്തുതി കീർത്തനങ്ങളും.
അല്ലാഹുവേ, നൽകേണമേ ഇസ്സുദ്ദീൻ മൗലവിക്ക് ജന്നത്ത്.
ജീവിച്ചിരിക്കുന്ന ഗുരു നാഥന്മാർക്ക് ആഫിയത്ത് .
മരിച്ചു പോയവർക്ക് മർഹമത്ത്.
ആലിയയുടെ വിളി കേട്ട് ഓടിവന്ന സഹോദരീ സഹോദരന്മാർക്ക് നൽകേണമേ ഇനിയും ആലിയ്ക്ക് വേണ്ടി സേവനം ചെയ്യാനുള്ള ഖുവ്വത്ത്. നിലനിർത്തി തരേണമേ ഞങ്ങൾ തമ്മിലെ മഹബ്ബത്ത്.
ടി. ഇ. എം. റാഫി വടുതല.
- മുസ്തഫ മച്ചിനടുക്കം
ജനകീയമായ അലൂമ്നി സമ്മേളനവും മനം കുളിർ പ്പിച്ച മദ്രസ പൂർവ വിദ്യാർത്ഥി സംഗമവും
രണ്ട് ദിവസമായി നടന്ന ആലിയാ അലൂംനി സമ്മേളനം മുമ്പെങ്ങുമില്ലാത്ത വിധം ജനകീയമായിരുന്നു എന്നുള്ളത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്
രണ്ടു ദിവസവും പൂർണ്ണമായി സംബന്ധിക്കാൻ ആഗ്രഹ മുണ്ടായിരുനെങ്കിലും രണ്ട് ദിവസം ജോലിയിൽ നിന്ന് അവധിയെടുക്കാൻ സാധിച്ചില്ല എന്നതിനാൽ
ആദ്യ ദിവസം പൊതുസമ്മേളനം ശ്രവിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്നാൽ കഴിഞ്ഞ ബുധനാഴ്ചയോ വ്യാഴാഴ്ചയോ രാത്രി വീട്ടിലേക്കുള്ള വഴിയിൽ
വെച്ച് അസ്ലം നമ്മുടെ മദ്രസ പൂർവ്വ വിദ്യാർത്ഥികളുടെ പരിപാടിയുണ്ടെന്നും അതിൽ കാര്യപരിപാടിയിൽ നിങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഷെഫീക്ക് നിങ്ങളെ വിളിക്കുമെന്നുംസൂചിപ്പിച്ചു
എന്നാൽ ഞാൻ വീട്ടിലെത്തുമ്പോഴേക്കും വാട്സാപ്പിൽ പോസ്റ്റർ കണ്ടു മദ്രസ ചരിത്രം വർത്തമാനം ഭാവി വിഷയാവതരണം മുസ്തഫ മച്ചിനടുക്കം എന്ന് അപ്പോൾ പിന്നെ ഞാൻ കൺഫ്യൂഷനിൽ ആയി ആദ്യദിവസം സമ്മേളനത്തിൽ പങ്കെടുക്കണമോ ഞാനറിയാതെ ആണെങ്കിലും എന്നെ ഉൾപ്പെടുത്തിയ സ്റ്റേഷനിൽ സംബന്ധിക്കണമോയെന്ന് മദ്രസ പൂർവവിദ്യാർത്ഥി സമ്മേളനത്തിൽ തന്നെ
പങ്കെടുക്കാൻ തീരുമാനമെടുത്തു
ശനിയാഴ്ച വൈകി ഞാൻ എത്തുമ്പോൾ
കൾച്ചറൽ പ്രോഗ്രാമിലേക്ക് പ്രവേശിച്ചിരുന്നു കുറച്ച് സമയം മാത്രം അവിടെ ചിലവഴിച് വീട്ടുകാരോടൊപ്പം മടങ്ങുകയായിരുന്നു
അപ്പോഴൊക്കെയും എന്റെ മനസ്സിൽ ചിന്ത
നാളത്തെ പരിപാടിയിൽ ഞാൻ എന്ത് സംസാരിക്കും എന്നുള്ളതായിരുന്നു ഇതിനിടയിൽ ഷെഫീക്കിനെ കണ്ട് കാര്യം ചോദിച്ചപ്പോൾ അവൻ പറഞ്ഞത് നോട്ടീസിൽ പേര് കൊടുത്ത ആരെയും ഞാൻ ക്ഷണിച്ചിട്ടില്ല നിങ്ങുംഅവിടെ ഉണ്ടാകും ഉറച്ച വിശ്വാസത്തിലാണ് ഞാൻ പ്രോഗ്രാം തയാറാക്കിയത് എന്നായിരുന്നു
ഇങ്ങനെയൊരു ചുമതല പ്രിയ സുഹൃത്ത് മുജീബിനോട് ഞാൻ പങ്കുവെച്ചപ്പോൾ അവൻ അറിയുന്ന കുറച്ചു കാര്യങ്ങൾ ഷെയർ ചെയ്തു രാവിലെ എത്തുമ്പോൾ സമാന്തര സെഷനുകൾ തുടങ്ങിയിരുന്നില്ല വടുതല റാഫി ഉസ്താദിന്റെ ഉജ്ജ്വലമായ പ്രഭാഷണം നടക്കുകയായിരുന്നു ആ സെഷൻ സമാപിച്ച ശേഷം മദ്രസ പൂർവവിദ്യാർത്ഥികളുടെ പരിപാടികൾക്കായി കോണിപ്പടി കയറുമ്പോഴും കൂടിയാൽ അമ്പത് പേര് കാണുമായിരിക്കും എന്നാണ് കരുതിയത് എന്നാൽ പുരുഷന്മാരെക്കാൾ സ്ത്രീകളെ കൊണ്ട് ക്ലാസ് മുറി നിറയുന്ന അവസ്ഥയായിരുന്നു കുറെയധികം പേർ വരാന്തയിൽ ആയിരുന്നു
അസ്ലം മച്ചിനടുക്കത്തിന്റെ സ്വാഗതവും ബദറുൽ മുനീറിന്റെ ഉദ്ഘാടനവും
കഴിഞ്ഞ് സി എൽ ഖലീൽ റഹ്മാൻ കെ വി ഉസ്താദിനെ ഉദ്ധരിച്ചുകൊണ്ട് കുറച് ചരിത്രങ്ങളും കൂടി പറഞ്ഞപ്പോൾ മനസ്സിൽ അല്പം ആശ്വാസമായി
കൂടാതെ മുമ്പ് തന്നെ ആശംസകരായി ബഹുമാന്യ ഖലീൽ ഉസ്താദും ഷെഫീക്കും അടക്കമുളളവരും
പിന്നെ അധ്യക്ഷനും ഒക്കെ സംസാരിച്ചപ്പോൾ
വിഷയാവതരണത്തിന് ഒരു ഗ്രിപ്പ് കിട്ടി എങ്കിലും ആശങ്ക പൂർണമായി മാറിയിരുന്നില്ല കേവലം നാലു വർഷം കൊണ്ട് മൂന്നാം ക്ലാസ് പൂർത്തിയാക്കിയ മദ്രസയിലെ സാഹിത്യ സമാജത്തെ പോലും ഉപയോഗപ്പെടുത്താതിരുന്ന ഈ വിനീതനു ധൈര്യം നൽകിയത് പഴയ സ്റ്റഡി സർക്കിൾ കാലത്തെ ഓർമ്മകൾ ആയിരുന്നു എന്നാലും എന്റ കർത്തവ്യം ഭംഗിയാക്കാൻ സാധിച്ചുവോ എന്നുള്ളതിൽ സംശയമാണ്
ആലിയയിൽ എത്തുന്നത് വരെ ഒരു മദ്രസയിലും പഠിക്കാത്ത ഖലീൽ ഉസ്താദിന്റെ അനുഭവം പുത്തനറിവ് ആയിരുന്നു സി കെ അഷ്റഫ് ഉസ്താദ് ആണെങ്കിൽ ഒരുപാട് അദ്ദേഹത്തിന്റെ അനുഭവങ്ങളും ഓർമ്മകളും സദസ്സുമായി പങ്കുവെച്ചു
എംപി മുഹമ്മദ് ഉസ്താദ് ആണെങ്കിൽ വീട്ടിൽ അതിഥിയും പരവനടുക്കത്തെ ജനങ്ങൾക്കിടയിലെ സുപരിചിതനുമായ കഥയാണ് അയവിറക്കിയത് വർഷങ്ങളോളം ഗൾഫിൽ നിന്ന് ഞങ്ങളെപ്പോലുള്ളവരുടെ
കാര്യങ്ങൾ കണക്കിൽ എടുക്കുമ്പോൾ എം പി ഉസ്താദാണ് നമ്മളെക്കാൾ ഈ നാട്ടിൽ ജീവിച്ചത് എന്ന് വരും
വേറെ അവിടെ സംസാരിച്ചവരുടെ പേരുകൾ പരിചിതരല്ലാത്തതിനാൽ
ഓർമ്മയിൽ വരുന്നില്ല
സി.ബി ചാന്റെ മകൾ അവരുടെ അനുഭവം പങ്കു വെച് കൊണ്ട് സംസാരിച്ചപ്പോൾ ഏറെ അഭിമാനം തോന്നി കൂടുതൽ പേരുടെ സംസാരവും ഖലീലിൽ നിന്ന് ചർച്ചയുടെ ക്രോഡീകരണവും പ്രതീക്ഷിചിരുന്നെങ്കിലും
ഹാളിനകത്തെ വീർപ്പ് മുട്ടലും സമയം ളുഹർ ബാങ്കിനോടടുത്തതും കുറെ സഹോദരിമാർക്ക് ബനാത്തിന്റെ സെഷനിൽ കൂടി പങ്കെടുക്കാനുള്ളതും
കാരണം പരിപാടി അവസാനിപ്പിക്കാൻ നിർബന്ധിതരാവുകയായിരുന്നു
സി.എം എസ് ഖലീൽ അക്ഷരാർത്ഥത്തിൽ ഒറ്റവാക്കാൽ നന്ദി പറഞ്ഞു
ഫോട്ടോ സെഷൻ കൂടി കഴിഞ്ഞ് പിരിയുമ്പോൾ
എല്ലാവരും എത്ര സന്തോഷത്തിലായിരുന്നുവെന്നത് ഓരോരുത്തരുടെയും ശരീര ഭാഷ വ്യക്തമാക്കുന്നുണ്ടായിരുന്നു
ഇൻ ശാ അല്ലാഹ് മുൻഗാമികൾ നമുക്ക് സമ്മാനിച്ച മഹൽ സ്ഥാപനത്തെ അമാനത്തായി കണ്ടുകൊണ്ട് വരും തലമുറക്ക് സുരക്ഷിതമായി കൈമാറാൻ ബാധ്യതയുണ്ട് ഇൻഷാ അല്ലാഹ് നമുക്കും നല്ലൊരു അലൂമ്നിയും കമ്മിറ്റിയും ഉണ്ടാക്കി ജീവിതത്തിൽ അടയാളങ്ങൾ രേഖപ്പെടുത്തി സംതൃപ്തിയോടെ ജീവിതത്തിൽ നിന്ന് വിടവാങ്ങാൻ സാധിക്കേണ്ടതുണ്ട്
അല്ലാഹു അനുഗ്രഹിക്കട്ടെ
✍🏻 മുസ്തഫ മച്ചിനടുക്കം
(ഇസുദ്ദീൻ മൗലവിയും വിദ്യാഭ്യാസ നവോത്ഥാനവും ) എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധമൽസരത്തിൽ ഒന്നാം സമ്മാനമായ 10,000 രൂപയും, മെഡലും പ്രശസ്തിപത്രവും നേടിയ വി.കെ. മുഹമ്മദ് സഈദിന് അഭിനന്ദനങ്ങൾ |
- ✍മുസ്തഫ മച്ചിനടുക്കം
നാടിനു സൗരഭ്യമായി ആലിയ നിലനിൽക്കട്ടെ
ആലിയ അലൂംനി സമ്മേളനം ഏറെ ശ്രദ്ധേയമായത് മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി ഏറെ ജനകീയമായി എന്നതിലാണ് പുറമെ നിന്നുള്ള ആളുകൾ ദർശിക്കുന്നത് പോലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനം എന്നുള്ള നിലക്ക് അല്ല നമ്മുടെ നാട്ടിലെ ഒരു ദീനി സ്ഥാപനം അത് നിലനിന്നു പോകണം എന്നുള്ള അദമ്യമായ ആഗ്രഹമാണ് നാട്ടുകാരിൽ പ്രകടമാകുന്നത്
ജമാഅത്തെ ഇസ്ലാമിയുടെ ഉത്ഭവത്തിനു മുമ്പ് തന്നെ ഇസ്സുദ്ദീൻ മൗലവിയിൽ മുളപൊട്ടിയ ആശയമാണ് ആലിയ പല നാടുകളിലും ചെന്ന് മതഭൗതിക സമന്വയ കലാലയം എന്ന തന്റെ ആഗ്രഹം പങ്കുവെച്ചപ്പോൾ ആട്ടിയോടിക്കപ്പെട്ട മൗലവിയെ ചേർത്തുപിടിക്കുകയും സ്വീകരിക്കുകയും ചെയ്ത നാടാണ് ചെമ്മനാട് മാഹിൻ ഷംനാട് സാഹിബ് അടക്കമുള്ള പ്രമുഖർ അന്നതിനു മുൻകൈ എടുത്തില്ലായിരുന്നെങ്കിൽ
നാടിന്റെ സംസ്കൃതിയും മറ്റൊന്നായേനേ ചെമനാട്ടുകാരിൽ ഭൂരിപക്ഷവും ഇന്നും ഏതെങ്കിലും മതസംഘടനയുടെ കോളങ്ങളിൽ രേഖപ്പെടുത്താവുന്നവരല്ല
എന്നുള്ളത് ഭംഗി വാക്കല്ല നവതിയോടടുത്ത പ്രവർത്തനം അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ അംഗബലം ഇന്നും അംഗുലീ പരിമിതമാണ്
അതേ സമയം ആലിയയുടെ സൗരഭ്യം ഈ നാടിന്റെ സംസ്കാരത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനം കുറച്ച് കാണാനുമാവില്ല
നാടിന്റെ വിശിഷ്യാ പരവനടുക്കത്തിന്റെ മൊത്തം ഹൃദയ വികാരം
ചേർന്ന് നിന്നപ്പോഴാണ് ഈ സമ്മേളനം ഇത്രയും മനോഹരമായത് ഈ ബന്ധം എന്നും നിലനിർത്താനും നമുക്ക് സാധിക്കേണ്ടതുണ്ട്
ദൗർഭാഗ്യവശാൽ ആദ്യദിവസം പൂർണ്ണമായും ഇതിന്റെ ഭാഗമാവാൻ എനിക്ക് സാധിച്ചിരുന്നില്ല
രണ്ടാം ദിവസം പൂർണ്ണമായും പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു സമാന്തരമായി നടന്നതിനാൽ ചില പരിപാടികൾ ഒഴിവാക്കപെട്ടിട്ടുമുണ്ടാവാം എന്നാലും യൂട്യൂബുകളിലും മറ്റും ഷെയർ ചെയ്യപ്പെട്ട പ്രഭാഷണങ്ങളും മറ്റും ഓരോന്നായി സമയമനുസരിച്ച് ശ്രവിക്കുകയാണ്
അക്കാദമിക് വിഷയങ്ങളിൽ അവഗാഹമില്ലാത്തതിനാൽ അതിൽ കയറി അഭിപ്രായം പറയുന്നില്ല
രണ്ടാം ദിനത്തിലെ റാഫി സാഹിബ് /ഉസ്താദിന്റെ പ്രഭാഷണം ആഴത്തിൽ മനസ്സിൽ പതിയുന്നതായിരുന്നു മാനേജിംഗ് കമിറ്റി വർക്കിംഗ് പ്രസിഡന്റ് സി.എച് റഹിം സാഹിബിന്റെ സംസാരവും കാഴ്ചപാടുകളും ആത്മാർത്ഥത വെളിവാക്കുന്നതായിരുന്നു കെ.വി ഉസ്താദിന്റെ വാർദ്ധക്യ സഹജമായ പ്രയാസങ്ങൾക്കിടയിലും നടത്തിയിട്ടുള്ള ഖണ്ഠമിടറിയ പ്രാർത്ഥനയും ഉപസംഹാരവും സദസ്സിനെ നിശബ്ദമാക്കും വിധം വികാരതീക്ഷ്ണമായിരുന്നു
സാംസ്കാരിക പരിപാടിക്കിടയിൽ കുറച്ച് കൂടി സൂക്ഷ്മത
ആവശ്യമായിരുന്നു എന്ന് ബന്ധപ്പെട്ടവർ തന്നെ മനസ്സിലാക്കിയിട്ടുണ്ടാവും എന്നു തന്നെ കരുതുന്നു
സർവോപരി പരിചിതരും അല്ലാത്തതുമായ ഉസ്താദുമാർ അടക്കമുള്ള ഒരുപാട് പഴയ മുഖങ്ങളെ കാണാൻ സാധിച്ചുവെന്നത് തിരക്ക് കൂടിയ കാലത്ത് നിസാര സംഭവമല്ല അബ്ദുൽ റഷീദ് ഉളിയിൽ ഉസ്താദിനെ 20 വർഷത്തിനുശേഷം വീണ്ടും കണ്ടതിൽ ഏറെ സന്തോഷിക്കുന്നു ആലിയിൽ നിന്ന് കണ്ടു മറന്നിരുന്ന അദ്ദേഹത്തെ അവിചാരിതമായി ഒമാനിലെ സീബിൽ വെച് കാണുകയും ഒരേ സ്ഥാപനത്തിൽ ജോലിക്കാരാവുകയും രണ്ട് വർഷത്തോളം ഒരു മിച് താമസിക്കുകയും ചെയ്തതിന് ശേഷം വീണ്ടുമാരു പുന : സമാഗവുമായിരുന്നു ആലിയായിലേത്
കുറച് കാലമായി ആലിയയിൽ ഉണ്ടെങ്കിലും കെ.എം അബ്ദുൾ റഷീദ് ഉസ്താദിനേയും ഞാൻ കണ്ടത് പ്രസ്തുത സംഗമത്തിലായിരുന്നു
പഴയങ്ങാടിയിലെ ഖലീൽ , ഖുർഷിദ് സഹോദരങ്ങളിൽ
ഖുർഷിദിനെ ആദ്യദിനം തന്നെ തിരിച് പോയതിനാൽ കാണാൻ പറ്റാതെ പോയതിൽ വിഷമം തോന്നി
എല്ലാം കൊണ്ടും അവിസ്മരണീയ സമ്മേളനം തന്നെയായിരുന്നു 2024 അലുംനി ഇന്ത്യയിലെ വിഖ്യാത പണ്ഡിതർ പങ്കെടുത്തിട്ടും ജനശ്രദ്ധ പതിയാതെ പോയ സമ്മേളനങ്ങും ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട് എന്നിടത്താണ് ഇത്തവണത്തെ മാറ്റം പ്രകടമാവുന്നത്
പഴമയുടെ പ്രൌഡി നഷ്ടമാവാതെ പുതിയ
കാലത്തിനനുസൃതമായി
വികാസത്തിന്റെ പാതയിലേക്ക് നീങ്ങാൻ
ആലിയക്ക് സാധിക്കട്ടെ
ഇതൊരു ചരിത്ര സംഭവമാക്കി മാറ്റാൻ ഒരുമയോടെ നിന്ന ഉസ്താദുമാർക്കും വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ട നാട്ടുകാർക്കും
അഭിവാദ്യം നേരുന്നു
✍മുസ്തഫ മച്ചിനടുക്കം
student
അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ്....
ആലിയ സ്ഥാപനത്തിൽ കൂടുതലൊന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ട് വർഷം മദ്രസയിൽ പഠിച്ച് നിങ്ങളിലൊരാളാവാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. അൽഹംദുലില്ലാഹ് .. ...
ആലിയ എന്ന ഈ സ്ഥാപനത്തിൻ്റെ പരിമളം ഇവിടത്തെ മണ്ണിനെയും മനുഷ്യരെയും മനോഹരമാക്കി എന്നത് എല്ലാർക്കും അറിയുന്നതാണല്ലോ..
എൻ്റെ LP പഠന കാലം മൊഗ്രാൽ പുത്തൂറിലായിരുന്നു. അവിടത്തെ School ലും മദ്രസയിലും പഠിച്ചു. അന്ന് ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ പോലെ വെത്യസ്ഥമായിരുന്നു രണ്ട് നാടും. സാംസ്കാരിക പരമായും വിദ്യാഭ്യാസ പരമായും ഈ നാടിനെ ഉയർത്തിയത് ആലിയ തന്നെ. എൻ്റെ ഉമ്മ ഇവിടെ പഠിച്ച ഒരാളായത് കൊണ്ട് തന്നെ ഉമ്മയുടെ മടിത്തട്ടിൽ ഇരുന്നു കൊണ്ട് ഇവിടത്തെ നന്മയുടെ തുള്ളികൾ നുകരാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ് ....
മൊഗ്രാൽ പുത്തൂറിലെ മദ്രസയിലെ ഉസ്താദ് ചെമ്മനാട് പോയാൽ പള്ളിയിലൊന്നും പോവരുത് സ്ത്രീകൾ പള്ളിയിൽ പോകാൻ പാടില്ല എന്നൊക്കെ എന്നോട് പറഞ്ഞപ്പോഴും ഈ നാടിനെയും പള്ളിയെയും അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന ഞാൻ അതനുസരിച്ചിരുന്നില്ല.
6 മുതൽ 10 വരെ ഇവിടത്തെ School കളിൽ പഠിച്ച് ഒരു ചെമ്മനാട്ടുകാരിയായി വളർന്ന ഞാൻ പിന്നെ കല്യാണം കഴിഞ്ഞ് ഇങ്ങോട്ട് തന്നെ വന്നു.
മോൻ്റെ മദ്രസാ വിദ്യാഭ്യാസം സൗദിയിൽ പൂർത്തിയായിരുന്നെങ്കിലും നാട്ടിൽ വന്ന ശേഷം ആലിയായിൽ ചേർത്ത് ഒരു വർഷം പഠിച്ചു. അറിവ് എത്ര നേടിയാലും അധികമാവില്ലല്ലോ.
ആലിയ ഇനിയും ഒരുപാട് വളരെട്ടെയെന്നും ഒരു പാട് നല്ല മനുഷ്യരെ വാർത്തെടുക്കട്ടെ എന്നും പ്രാർത്ഥിച്ചു കൊണ്ട്......
- ഷംസു ചിറാക്കൽ
https://www.facebook.com/share/p/18UAWz5VWk/
വളരെ മനോഹരമായ രണ്ട് ദിവസങ്ങളാണ് കടന്നു പോയത്....
കാസർകോട് ആലിയ പൂർവ വിദ്യാർത്ഥി സംഗമം....
കഴിഞ്ഞ എട്ട് പതിറ്റാണ്ടിലധികമായി വിജ്ഞാനത്തിൻ്റെ വെളിച്ചം വീശുന്ന മഹത്തായ സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ കാലങ്ങളിൽ പടിയിറങ്ങി ഇന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്യുന്നവർ..
18 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ള പൂർവ വിദ്യാർത്ഥികൾ ഒരേ നഗരിയിൽ രണ്ട് ദിവസം....
പലരും പതിറ്റാണ്ടുകൾക്ക് ശേഷം നേരിട്ട് കാണുന്നവർ....
മനോഹരമായ ഇന്നലെകളെ കുറിച്ച് അവർ പരസ്പരം പങ്കു വെച്ചു...
ജീവിത യാത്രയിൽ മടങ്ങി പോയ അധ്യാപകരെയും സഹപാഠികളെയും ഓർത്തു....
അധ്യാപകരുടെ വൈകാരികമായ വാക്കുകളാൽ കണ്ണ് നിറഞ്ഞു പോയ നിമിഷങ്ങൾ...
വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടുന്നതിന്റെ ഗൃഹാതുരമായ അനുഭവ സാക്ഷ്യങ്ങൾ....
പല തരത്തിലുള്ള പ്രയാസങ്ങൾക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികളുടെ കൂടെ മണിക്കൂറുകളോളം ചിലവഴിച്ചു അധ്യാപകർ...
കേരളവും കര്ണാടകയും അതിനപ്പുറം ആൻഡമാൻ ദ്വീപ് വരെ കിടക്കുന്ന ആലിയ പൂർവ വിദ്യാർത്ഥി ശൃംഖല ഒന്നടങ്കം ഒരുമിച്ചു കൂടുമ്പോൾ അവരുടെ മനസ്സും വയറും ഒരു പോലെ സന്തോഷിപ്പിച്ചു ആവേശത്തോടെ കൂടെ നിന്ന നാട്ടുകാർ ....
തങ്ങളുടെ അതിഥികൾക്ക് വേണ്ട എല്ലാത്തിനും ഓടി നടന്ന ആലിയയുടെ വിദ്യാർഥികളുംഅദ്ധ്യാപകരും...
ആലിയ ഒരു വികാരമാണ്..അവിടെ കുറച്ചു കാലമെങ്കിലും ചിലവഴിച്ച ഓരോരുത്തരും ഹൃദ്യമായ ബന്ധമാണ് ആലിയയോട് കാത്തു സൂക്ഷിച്ചത്....അത് അവിടെ നിന്നും ലഭിച്ച ആത്‌മീയമായ അനുഭൂതി കൊണ്ട് കൂടിയാണ്....
പ്രാർത്ഥനകൾ...ആശംസകൾ....
- ഷംസു ചിറാക്കൽ
- student
- ആലിയ പൂർവ്വവിദ്യാർത്ഥി സംഗമം ഭംഗിയായി നടന്നു. സഹപാഠികളിൽ കുറവച്ചു പേര കാണാൻ സാധിച്ചു.അൽഹംദുലില്ലാഹ്.കാണാനും കേൾക്കാനും പാടില്ലാത്ത പ്രവാചകൻ( സ)ഹറാമാക്കിയ കാര്യങ്ങൾ പഠിപ്പിച്ചവിദ്ധ്യാലയത്തിന്റെ മുറ്റത് ഉസ്താദുമാരെ മുന്നിൽ വച്ച് ഹറാം കാണേണ്ടിയും കേൾക്കേണ്ടിയും വന്നതിൽ ദുഃഖമുണ്ട്.അറിയാതെ വന്ന തെറ്റിന് റബ്ബിനോട് തൗബ ചെയ്ത് മടങ്ങാം.പക്ഷെ എന്തിനാണ് ഇത്തരം പരിപാടി ആലിയാന്റെ മുറ്റത് നടത്താൻ സംഘാടക സമിതി അനുവദിച്ചു കൊടുത്തത്.മാജിക് ,ജാലവിദ്യ ഹാറാമാണെന്ന് പഠിച്ചത് ആലിയയിൽ നിന്നാണ്.മ്യൂസിക് ഹറാമാണെന്ന് പഠിച്ചത് ആലിയായിൽ നിന്നാണ്.ഹിജാബിനെ കുറിച്ച് പഠിച്ചത് ആലിയായിൽ നിന്നാണ്.എന്നിട്ട് എല്ലാം ഹലാൽ ആയികൊണ്ടാണ് അവിടത്തെ പരിപാടി കാണാൻ സാധിച്ചത്.സ്ത്രീ പുരുഷന്മാർക്കിടയിൽ അവിടെ ഒരു മറ ഉണ്ടായിരുന്നില്ല. ഇനി ബനാത്തിന്റെ ക്ലാസ്സും ആണും പെണ്ണും ഒന്നിചാണല്ലോ.ഹോസ്റ്റലും ആണുങ്ങളുടെ ഭാഗത്തേയ്ക്ക് മാറ്റിയതായി കണ്ടു.ഖാജയെവിളിച്ചു കൊണ്ടുള്ള ഖവാലി .(ശിർക്ക്) പെണ്കുട്ടികളുടെ സംഗീതപരിപാടി സ്റ്റേജിൽ .എങ്ങോട്ടാണ് ആലിയാന്റെ പോക്ക്.ഇനി ആലിയായിൽ പഠിച്ചതാണ് ഞാൻ എന്ന് പറയാൻ പേടി തോന്നുന്നു.ദുഃഖമുണ്ട്😥
- സഈദ് ഉമർ.
السلام عليكم ورحمة الله
അൽ ആലിയ പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിന് രണ്ട് ദിവസം ആദ്യാവസാനം പങ്കെടുക്കാനുള്ള സൗഭാഗ്യം ലഭിച്ചു.
അവിടെ നടന്ന തലമുറകളുടെ ഒത്തു ചേരൽ , ഗൃഹാതുരത്തം തുളുമ്പുന്ന വർത്തമാനങ്ങൾ, പ്രസംഗം, പ്രബന്ധം, നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം.
പരിപാടി തീരുമാനിച്ചതു മുതൽ പലതവണ ആലിയ സന്ദർശിച്ചിട്ടുണ്ട്.
പ്രിൻസിപ്പാൾ, വൈ. പ്രിൻസിപ്പാൾ, സി.ഇ.ഒ. തുടങ്ങി പലരോടും ഇടക്കിടെ ബന്ധപ്പെട്ടു .
പ്രതീക്ഷയുള്ള വർത്തമാനങ്ങൾ കേട്ടു.
നാട്ടുകാർ സമ്മേളനം അവരുടേതാക്കി നെഞ്ചിലേറ്റി.
ആലിയ ഏതൊരു ലക്ഷ്യത്തിന് വേണ്ടിയാണോ സ്ഥാപിച്ചത് അത് പൂവണിയിക്കുമെന്ന് ഒത്തുകൂടിയവർ പ്രതിജ്ഞയെടുത്തു .
ആലിയയിൽ പഠിക്കാൻ സാധിക്കാത്തതിലുള്ള സങ്കടം ഉള്ളിലൊതുക്കി.
എങ്കിലും , കുറേ കുട്ടികളെ അവിടെ ചേർക്കാൻ സാധിച്ചല്ലോയെന്ന് ആശ്വസിച്ചു.
ജില്ലയുടെ എല്ലാ മുസ്ലിം പോക്കറ്റുകളിൽ നിന്നും ആലിയയിൽ കുട്ടികളെ എത്തിക്കാൻ ഈ സമ്മേളനം ഒരു പ്രചോദനമാവട്ടെ. ആമീൻ.
എല്ലാവർക്കും ആശംസകൾ , പ്രാർത്ഥനകൾ.
സഈദ് ഉമർ.
- ടി.കെ.ഹമീദ്
ആനന്ദം നൽകിയ നിമിഷങ്ങളേയോർത്ത് ചിലത് കുറിക്കട്ടെ .......
പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിൻ്റെ അവസാന നിമിഷങ്ങളിലേക്ക് നീങ്ങുന്ന നേരം,ഉച്ച ഭക്ഷണം കഴിച്ച് പന്തലിൽ വന്നിരിക്കുമ്പോൾ കാസർക്കോട് നിന്ന് ശഫീഖ് നസ്റുള്ള മീഡിയവണ്ണിന് വേണ്ടി എഴുന്നേറ്റ് നിൽക്കാതെ, പരക്കെ നടക്കുന്നതാണ് ശ്രദ്ധയിൽ പെട്ടത്.
നിമിഷങ്ങൾക്കകം കാര്യം മനസ്സിലായി. സ്കൂളിൻ്റെ മുകൾ ഭാഗത്ത് മദ്രസാ ഓൾഡിൻ്റെ മീറ്റിലേക്ക് പൂർവ്വാ ദ്ധ്യാപകരെ കണ്ടെത്തി ക്ഷണിക്കുന്ന ജോറിലാണ് ആലിയക്ക് വേണ്ടി പരവനടുക്കത്ത് നിന്ന് നസ്റു.വഷങ്ങൾ റിവേഴ്സ് എടുത്ത് 1994-95 ലെത്തിയ നേരം,ഞാനും ആലിയ മദ്രസാദ്ധ്യാപകനായിരുന്നു എന്ന ഓർമ്മ,എന്നെയും അവരിൽ ഒരാളാക്കി മാറ്റിയിരുന്നു.മദ്രസയുടെ ഭൂതം ഭാവി പറഞ്ഞ് ഒരാൾ കത്തിക്കയറുന്നുണ്ട് ഇരിക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് എന്നെ നോക്കി ചിലർ അടക്കം പറയുന്നത് കാണാം. നോക്കിയും നോക്കാതെയും എൻ്റെ ഓർമ്മകൾക്ക് ഞാനും നിറം നൽകി കൊണ്ടിരുന്നു.. എൻ്റെ സംസാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ താടിയും മീശയും തടവി ഒരു കൂട്ടർ വലത്തും,കറുത്ത പർദ്ധയും മഫ്തയു മണിഞ്ഞ് വലത് ഭാഗത്ത് വേറോരു കൂട്ടരും കുശലം പറഞ്ഞ് ഓർമ്മ പുതുക്കാൻ ചുറ്റും കൂടിയിരുന്നു.വിദ്യാർത്ഥികളായിരുന്നെങ്കിലും ആലിയക്ക് ചുറ്റിലുമുള്ള കൊച്ചു കൂട്ടുകാരായിരുന്നു ഇവരെല്ലാം.മാവില മനാസ് മുതൽ നൊച്ചിപടപ്പിലെശമീം,ശാനവാസ്, സലാഹുദ്ദീൻ, ഈജിപ്തിൽ ജോലി ചെയ്യുന്ന അൻവർ തുടങ്ങി ഈ നാട്ട് കൂട്ട് സൗഹൃദം വിശാലമായിരുന്നു. നാട്ട്കാരെയും അവിടെയുള്ള പൂർവ്വ വിദ്യാർത്ഥികളെയും ചേർത്തു നിർത്താൻ പഴയ കാലത്ത് പരിമിതികൾ എന്തായിരുന്നു എന്ന് എനിക്കറിയില്ല, എങ്കിലും,ഇസ്‌ലാമികപ്രസ്ത്ഥാനത്തിൻ്റെ ആശയുവും പ്രവർതന ശൈലിയുമായി പരസ്പരം ഒത്തുപോകാൻ കഴിയാത്തതിൻ്റെ പ്രയാസമായിരിക്കും ഈ തടസ്സത്തിനുളള കാരണമെന്ന് ഒരു അനുമാനം കുറിക്കുന്നു. ഇതിനിടയിലൊക്കെമദ്രസ ആലിയ പരസ്പരമുള്ള ബന്ധത്തിന് സഹായകമായി നിലകൊണ്ട മഹൽ സ്ഥാപനമായി അന്നും ഇന്നും നിലകൊണ്ടു എന്നത് ഏറെ സന്തോഷം പകരുന്നതാണ്. ആലിയ നഴ്സറി വാർഷികം ആലിയ വാർഷികമായാണ് പലപ്പോഴും എനിക്കനുഭവപ്പെടാറുള്ളത്.കാരണം, അവസാന പരിപാടികളായ സംഗീതശില്പവും നാടകവും കോളേജ് വിദ്യർത്ഥികളുടെ ശ്രമകരമായ ദൗത്യത്തിന്റെ ഭാഗമായാണ് നടക്കാറ്.സംഗീതശില്പങ്ങളിൽ മദ്രസ വിദ്യാർഥികളും നാടകങ്ങളിൽ കോളേജ് വിദ്യാർത്ഥികളുമാണ് പങ്കെടുക്കാറുള്ളത്. ഉൾബന്ധങ്ങളുടെ ചില ചിത്രങ്ങളാണിത്. ത്വൽഹ കുന്ദമംഗലത്തിൻ്റെ പൂമ്പാറ്റ സല്ലാപത്തി പങ്കാളികളായ ഞാൻ പഠിപിച്ച രണ്ട് പെൺ കൊടികൾ ആ കഥ പറഞ്ഞാണ് സംസാരം തുടർന്നത്........ ആലിയ ജീവിതത്തിലെ ഈ ഈ ചേർക്കലുകളെ ഘടനാപരമാക്കി മാറ്റാൻ നിലവിലെ
സാരഥികൾക്ക് സാധിക്കുമെന്ന് ആശിക്കുന്നു.ശനിയാഴ്ച കാമ്പസിലെത്തിയപ്പോൾ കിട്ടിയ ചായക്ക് വല്ലാത്ത രുചിയായിരുന്നു. ഇത് നാട്ടുകാരും നാട്ടിലെ പൂർവ്വ വിദ്യാർത്ഥികളും ചേർന്നൊരുക്കിയ മുസൽസൽ ചായ സൽക്കാരമായിരുന്നുവെന്ന കാര്യമ റിഞ്ഞപ്പോൾ ഉച്ചഭക്ഷണത്തിനും അതിലേറേ രുചി തോന്നി.......
ഇവരെയാണ് ആലിയക്ക് ആവശ്യം.മഞ്ഞ് തൂകും രാത്രിയിലെ ഗാനമേളയും ഇവരുടെ വകയായിരുന്നു.ആലിയ പകർന്ന ദീനീ തനിമക്ക് മങ്ങലേറ്റുവെന്ന അടക്കം പറച്ചിലുകൾ ഭാവി പരിപാടികളെ പാകപ്പെടുത്തട്ടെ എന്നാഗ്രഹിക്കുന്നു.
അലിയയോട് ചേർന്നു നിൽക്കാൻ കാണിച്ച ഉത്സാഹം തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. നെച്ചിപ്പടപ്പിലെ ശമീമിനെ വീട്ടിൽ പോയി കണ്ടപ്പോഴാണ് ഉമ്മ മരണപെട്ട വിവരം പറയുന്നത്....... അനുജൻ സലാഹുദ്ധീൻ രണ്ട് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.
അവസാന ദിവസം കെ.വി. ഉസ്താദിൻ്റെ ഉപദേശവും പ്രാർത്ഥനയും കഴിഞ്ഞ് മൂന്ന് മണിക്കുള്ള ട്രൈനിൽ മടങ്ങാൻ കാസർക്കോട്ടേക്ക് എത്തണം,മുൻ അലുംമ്നി എക്സിക്യൂട്ടീവ് അംഗവും മലപ്പുറം ജില്ലാ അലുംമനി പ്രസിഡണ്ടുമാണെന്ന് ഉത്തരവാദപ്പെട്ടവരോട് പറഞ്ഞു നോക്കി.ആരും മയിൻ്റ് ചെയ്യുന്നില്ല വാഹനം വിട്ടു തരുന്നുമില്ല.ഒരുമിച്ച് പോകാമെന്ന് പറഞ്ഞ റസാഖ് പാലോളി,ഹൈദർ ഉസ്താദിൻ്റെ ചെറിയ മകൻ്റെ കാറിൽ കയറി പറ്റിയതായി കണ്ടു.ഒരാൾക്ക് കുടി ഇരിക്കാനുള്ള ജാഗ അതിലില്ലാതിരുന്നിട്ടും അവൻ്റെ ഹൃദയവിശാലതയിൽ എനിക്ക് ഒരിടം കിട്ടിയതിനാൽ ഞാനും കാർക്കോട്ടെത്തി......
ഓർമ്മകളെയും താലോലിച്ച് ട്രൈൻ പിന്നെ കുതിക്കുകയായിരുന്നു.
ടി.കെ.ഹമീദ്
- അഡ്വ. കെ.എസ്. നിസാർ
വിസ്മയം തീർത്ത് ആലിയ..
ചന്ദ്രഗിരിയുടെ തീരത്തെ മഹനീയ കലാലയത്തിൽ വീണ്ടും ഒരു ഒത്തുചേരൽ..
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആലിയ അറബിക് കോളേജിൻ്റെ അലുംനി കോൺഫറൻസിലായിരുന്നു.
വിജ്ഞാനം നുകരുന്നതിന് താങ്ങും തണലുമായവർക്കൊപ്പം വീണ്ടും ഒരു ഒത്തുചേരൽ.
വൈകാരികതയുടെ അങ്ങേ തലക്കൽ വാക്കുകളിടറിയ ബഹുമാന്യ ഗുരുവര്യൻ കെ.വി. ഉസ്താദിൻ്റെ കണ്ണുനീരിനൊപ്പം ഉതിർന്നു വീണ കണ്ണീർ തുള്ളികളുടെ നനവ് കണ്ണിലിപ്പോഴും വറ്റാതെ നിൽക്കുന്നു. 'എടോ ലോയറെ..' എന്ന കെ.എം ഉസ്താദിൻ്റെയും ഹൈദറുസ്താദിൻ്റെയും വിളികളും കാതിലുണ്ട്. ചേർത്തു പിടിച്ചവരുടെ അത്തറിൻ്റെ നറുമണം ഇനിയും നീങ്ങിയിട്ടില്ല.
ഓർത്തെടുക്കാൻ ത്യാഗനിർഭരമായ എത്രയോ ചരിത്ര മുഹൂർത്തങ്ങൾ..
ഒരു മഹാ സ്ഥാപനത്തിൻ്റെ വളർച്ചയിൽ ജീവിതം നൽകി കടന്നു പോയ ഇസ്സുദ്ദീൻ മൗലവിയുടെ പിൻതലമുറ, ആ ദൗത്യം വിസ്മരിച്ചില്ലെന്ന് ബോധ്യപ്പെടുത്തിയ ഒത്തുചേരൽ.
ഇടക്കാലത്തെ കിതപ്പിൽ നിന്നും പാഠമുൾക്കൊണ്ട് ഊർജസ്വലമായ കുതിപ്പിനുള്ള തയ്യാറെടുപ്പാണ് ഇതെന്ന് ഒരോ നിമിഷവും സംഗമം ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.
അത്യുന്നതമായ ദൗത്യത്തിന് ചുക്കാൻ പിടിക്കാൻ 'ആരുണ്ട് ' എന്ന ചോദ്യത്തിന് 'ഞങ്ങളുണ്ട്' എന്ന ചരിത്രത്തിലെ ഐതിഹാസിക മറുപടിയെ ഓർമപ്പെടുത്തി റാഫി സാഹിബ് നടത്തിയ പ്രഭാഷണം ഇപ്പോഴും ഹൃദയത്തിലുണ്ട്. അത്രമേൽ പ്രഹര ശക്തിയുണ്ടായിരുന്നു ആ വാക്കുകൾക്ക്.
വിരുന്നൊരുക്കി കാത്തു നിന്ന പരവനടുക്കത്തെയും ചെമ്മനാട്ടെയും സഹോദരങ്ങളോട് എങ്ങിനെ നന്ദി പറയണമെന്ന് ഇപ്പോഴുമറിയില്ല. അളവറ്റ സ്നേഹത്താൽ ആലിയയുടെ മുൻ തലമുറയെ അവർ വാരിപ്പുണരുകയായിരുന്നു. കലു, മുബീൻ, ഹക്കീം... പേര് പോലും അറിയാത്ത നിരവധി പേർ.
വിസ്മരിച്ച് കടന്നുകളഞ്ഞവർക്കും ഇനി ആലിയയെയും ചെമ്മനാട്ടുകാരെയും സ്നേഹിക്കാതിരിക്കാൻ കഴിയില്ല. അത്രമേലുണ്ട് ആ വാരിപ്പുണരലിൻ്റെ ശക്തി..!!
എട്ട് പതിറ്റാണ്ടിൻ്റെ ദൈർഘ്യമുള്ള ആലിയയുടെ സന്തതികളെ സംഗമിപ്പിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള പണിയല്ല. പക്ഷെ, ഒരുങ്ങിയിറങ്ങിയവരുടെ നിശ്ചയദാർഢ്യവും അല്ലാഹുവിൻ്റെ സഹായവും കൂടി ചേർന്നപ്പോൾ ആ മഹാത്ഭുതം സംഭവിക്കുക തന്നെ ചെയ്തു.!
പഠനകാലത്തെ പുറം സൗഹൃദങ്ങളിൽ ഏറെ പ്രിയപ്പെട്ടവനായ ശെഫീഖ് നസ്റുല്ലയുടെ പ്രചോദനമാണ് ഈയുള്ളവനെ ഇത്തവണ സംഗമത്തിലേക്ക് എത്തിച്ചത്. കൂടെ ഷറഫുവിൻ്റെ നിരന്തര ഓർമപ്പെടുത്തലും. ഇവിടെ വന്നു ചേർന്നപ്പോഴാണ് ഈ മഹാ സംഗമത്തിന് പിറകിൽ അദ്ധ്വാനിച്ച നിരവധി പേരെ കുറിച്ച് അറിയുന്നത്. പേരെടുത്ത് പറഞ്ഞാൽ ചിലർ വിട്ടു പോകുമെന്ന ഭയത്താൽ അതിന് മുതിരുന്നില്ല.
സാമൂഹിക നവജാഗരണത്തിൽ മഹത്തായ സംഭാവനകളർപ്പിച്ച ഉത്തര കേരളത്തിലെ അത്യുന്നത സ്ഥാപനമായ ആലിയ അതിൻ്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഉയർന്നു തന്നെ നിൽക്കുമെന്ന് ഉറപ്പ്. ആ ഉയർച്ചയിൽ പങ്കുവഹിച്ച്.. പ്രിയരെ.. നമുക്കിനിയും ഒത്തുചേരാം.
അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
പ്രിയ സഹോദരൻ,
അഡ്വ. കെ.എസ്. നിസാർ
തൃശൂർ (2005 ബാച്ച്)
- shafeeq nasrullah
ആൽ ആലിയ അലുംനി സമ്മേളത്തിൻ്റെ ഭാഗമായി മദ്രസ പൂർവ്വ വിദ്യാർഥികളും ഒത്തുകൂടാൻ തീരുമാനിച്ചപ്പോൾ എത്ര പേർ വരുമെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. എല്ലാവരെയും വിവരം നേരിട്ട് അറിയിക്കാനുള്ള സംവിധാനവുമില്ല. പിന്നെ കേട്ടവർ കേട്ടവർ പരസ്പരം ക്ഷണിക്കുകയും ഓർമ്മപ്പെടുക്കുകയായിരുന്നു. ഞായറാഴ്ച പകൽ 9 മണിയോടെ പല വഴിയിലൂടെ മദ്രസയിലേക്ക് പൂർവ്വ വിദ്യാർഥികൾ ഒഴുകിയെത്തി...
എല്ലാവരുടെയും മുഖത്ത് സന്തോഷവും അമ്പരപ്പും ... പഴയ കൂട്ടുകാരെകണ്ടെതും എല്ലാവരും വർഷങ്ങൾ പിറകിലോട്ട് പോയി.... അലിഫ് എഴുതിയും ചൊല്ലിയും പഠിപ്പിച്ച ഉസ്താദുമാരെ കണ്ടെപ്പോൾ പലരുടെയും കണ്ണ് നിറഞ്ഞു. ആലിയ നമ്മെ കൈപിടിച്ച് നടത്തിയതാണ്... ആ ആലിയയുടെ പുതിയ കെട്ടിടത്തിൻ്റെ ക്ലാസ് മുറിയിൽ ഇരുന്ന നമ്മളെ പഴയ ഓർമ്മകൾ കുട്ടികളാക്കി...
ഇനിയും നമുക്ക് മദ്രസയുടെ വരാന്തയിലൂടെ നടക്കണം, ആലിയയുടെ തണലിൽ ഇരിക്കണം, നമുക്ക് ഒരു അലുംനി കമ്മറ്റി വേണം...
കാര്യങ്ങൾ ആലോചിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യാൻ....
വൈകാതെ അത് പ്രവർത്തനം തുടങ്ങണം. കമ്മറ്റിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾ പറയണം...
നമുക്ക് തണലു നൽകിയ നമ്മെ വഴി നടത്തിയ ഈ മദ്രസയ്ക്ക് നമുക്ക് താങ്ങാവാനാവണം. മദ്രസാ പ്രസ്ഥാനം തന്നെ പ്രതിസന്ധിയിലാവുന്ന പുതിയ കാലത്ത് ഇത് ഏറെ പ്രസക്തമാണ്... നമ്മുടെ പൊതു കൂട്ടായ്മകളും, നമ്മുടെ അറബി പേര് പോലും ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് എല്ലാം മറന്നുള്ള നമ്മുടെ ഇരുത്തം തന്നെ വിപ്ലവമാണ്.
നമുക്ക് പരസ്പരം ചേർന്നു നിന്ന് സമൂഹത്തിനായി കാവലിരിക്കാം... കരുതലൊരുക്കാം....
പണ്ടെന്നോ കേട്ട ഒരു പാട്ടിൻ്റെ നാലുവരി ഓർമ്മയിൽ വരുന്നു ...
പ്രളയത്തിൽ നിലതെറ്റി ആടുന്ന സഹജൻ്റെ വിളികേട്ട് തുഴയുന്ന പങ്കായമാവുക ,
കണ്ണീർ തുടക്കുന്ന കൈകളായി മാറുക
കോർത്ത കൈ അഴിയാതെ അണി ചേർന്ന് നിൽക്കുക
ഒച്ചയില്ലാതെ പിടക്കുന്ന പീഡിതർക്ക്
ഉച്ചത്തിൽ ചോദിക്കും നാവായി മുഴങ്ങുക.
പ്രതിസന്ധികളുടെ ആഴക്കടലിൽ മുങ്ങിതാഴുന്നവരെ രക്ഷപ്പെടുത്തുന്ന പങ്കായമാവാനും, പ്രയാസങ്ങളിൽ ദുഃഖം പേറുന്നവരുടെ കണ്ണീർ തുടക്കുന്ന കൈകളാവാനും, നിശബ്ദമാക്കപ്പെടുന്നവർക്ക് വേണ്ടി ഉച്ചത്തിൽ സംസാരിക്കുന്ന നാവായി മാറാനും നമുക്ക് ആവണം. അതിന് നമുക്ക് അഴിയാതെ കോർത്ത് തന്നെ കൈകൾ ചേർത്ത് പിടിക്കാം... ഈ മദ്രസാ മുറ്റത്ത് അണിചേർന്ന് നിൽക്കാം...
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ....
- റഫീക് മണിയങ്ങാനം
അസ്സലാമു അലയ്ക്കും
ആലിയ മദ്രസയിൽ 1971 ൽ
ആദ്യമായി തുടക്കം കുറിച്ചു,
അന്നു 9 വയസ്സ്.
ഓർമയുള്ള അന്നത്തെ സഹപാഠികളും,സുഹൃത്തുകളും….
മാട്ടിൽ അബൂബക്കർ, ലേസിയത്ത് മൊയ്തു, അബ്ദു മണിയങ്ങാനം,മുസ്താഖ് കൈന്താർ, അമീർ കൈന്താർ, മുഹമ്മദ് കുഞ്ഞി ( ദാന), saadhiq മണിയങ്ങാനം ( മരിച്ചു), അഫസൽ , ബഷീർ ച്ച നെച്ചിപ്പടപ്പ്, ഖാലിദ് നെച്ചിപ്പടപ്പ്, മുഹമ്മദ് കുഞ്ഞി നെച്ചിപ്പടപ്പ്, കമറുദ്ദീൻ സി താനൂർ, AVM സാലി, ബഷീർ CA, ഷാജഹാൻ പടപ്പിൽ, സറഫു koliyaat, മജീദ് കൈന്താർ, അഷറഫ് (മരിച്ചു, ഇസ്മായിൽച്ചാന്റെ മകൻ)
ഓർത്തെടുക്കാൻ സമയം വേണം, തൽക്കാലം നിർത്താം.
ഈ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കാളികളായ madharasayil പഠിച്ച ഇന്നത്തെ യുവാക്കളുടെ പ്രവർത്തനം വലിയ എനർജിയാണ് നൽകിയിട്ടുള്ളത്.
ഈ കരുത്ത് വരും കാലങ്ങളിൽ ഒട്ടും ചോരാതെ കരുതലായ് നിലകൊള്ളുമെന്ന് പ്രത്യാശിക്കുന്നു.
റഫീക് മണിയങ്ങാനം
- സുൽഫിക്കർ അലി സി എ
അസ്സലാമു അലൈക്കും
42 വർഷങ്ങൾക്കു മുമ്പ്(1982 ൽ) എൻ്റെ ഉപ്പയും ഉമ്മയും ഞാനും ജേഷ്ഠനും മുത്ത സഹോദരിയും രണ്ട് അനുജന്മാരും അടങ്ങുന്ന കുടുംബം പള്ളിക്കരയിലേക്ക്, അതായത് എൻ്റെ ഉമ്മയുടെ നാട്ടിലേക്ക് താമസം മാറ്റിയപ്പോൾ അറ്റുപോയ ഒരുപാട് കണ്ണികളെ തേടിയായിരുന്നു ഇന്നലെ ഞാൻ അവിടെ എത്തിയത്. കഴിഞ്ഞ ആഴ്ച കമറുദ്ദീൻ സാഹിബിന്റെ ഒരു ഫോൺ കോൾ വരികയും, മദ്രസ പൂർവ വിദ്യാർഥികളുടെ സെഷനിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോൾ, ഇൻ ഷാ അല്ലാഹ് പരിപാടിയിൽ സംബന്ധിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു ....
കുറച്ച് ആളുകളെയെങ്കിലും കുറെ വർഷങ്ങൾക്കു ശഷം ഇന്നലെ അവിടെ കാണുവാൻ പറ്റി. ഓർമ്മകളിൽ ഉണ്ടായിരുന്ന പഴയ മുഖങ്ങൾക്കൊക്കെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.... ആലിയ മദ്രസയിൽ പഠിച്ചിരുന്ന സഹപാഠികളായ ആളുകളെ കൂടാതെ നാട്ടുകാരായ കുറെ ആളുകളെയും ഇന്നലെ കണ്ടു. ഉപ്പയുടെ പേര് പറയുമ്പോൾ എല്ലാവർക്കും എന്നെ ഓർത്തെടുക്കാൻ പറ്റുന്നത് കാണുമ്പോൾ സന്തോഷം തോന്നി. ശനിയാഴ്ച വരാൻ പറ്റാത്തതോർത്ത് വിഷമം തോന്നി, കാരണം ഈ പ്രോഗ്രാമിന്റെ മെയിൻ പരിപാടികളൊക്കെ ശനിയാഴ്ചയായിരുന്നു എന്നറിഞ്ഞത് ഇന്നലെ അവിടെ എത്തിയപ്പോഴായിരുന്നു. ആലിയ കോളേജുമായി ബന്ധപ്പെട്ട് കുറെ പുതിയ കെട്ടിടങ്ങൾ വന്നതൊഴികെ പരവനടുക്കത്തിന് വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചതായി തോന്നിയില്ല... വളരെ അടുത്തുള്ള നാടായിരുന്നിട്ട് പോലും പരവനടുക്കവുമായി കൂടുതൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. കാസർകോട്ടേക്ക് ഇടക്കിടക്ക് പോകുമെങ്കിലും ചന്ദ്രഗിരി പാലം വഴിയുള്ള യാത്ര പരവനടുക്കം എന്ന നാടിനെ ഒരു വിളിപ്പാടകലെ കന്യാവനങ്ങൾ പോലെ യവനികക്കു പിന്നിൽ നിലനിർത്തി.
പരിപാടിയെ പറ്റി കുറെ ആളുകൾ ഇവിടെ എഴുതിയതൊക്കെ വായിച്ചു, ആലിയയുമായി ബന്ധപ്പെട്ട് നടന്ന ഒരു പരിപാടിയിൽ സംഭവിക്കരുതായിരുന്ന ചില കാര്യങ്ങളൊക്കെ അവിടെ സംഭവിച്ചു എന്നറിഞ്ഞതിൽ മനോവിഷമം തോന്നി. ഇനിയെങ്കിലും ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സംഘാടകർ അതൊക്കെ മുഖവിലക്കെടുത്ത് വേണം പ്രോഗ്രാം ചാർട്ട് ചെയ്യേണ്ടത് എന്ന് ഈ അവസരത്തിൽ ഉണർത്തി കൊള്ളട്ടെ. എൻ്റെ കൂടെ പരവനടുക്കം സ്കൂളിൽ പഠിച്ചിരുന്ന കൂട്ടുകാർ പോലും ആലിയ മദ്രസയിൽ പഠിച്ചിരുന്നില്ല. അതിനുള്ള കാരണം നേരത്തെ ആരോ എഴുതിയതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള സ്ഥാപനമാണ് എന്നത് തന്നെയായിരുന്നു. എന്തുകൊണ്ടോ എൻ്റെ ഉമ്മ ഞങ്ങളെ ആലിയ മദ്രസയിലായിരുന്നു ചേർത്തത്. പഴയ മദ്രസ കെട്ടിടം പൊളിച്ചുമാറ്റി ഒരു മൺകൂനയായി കൂട്ടിയിട്ടിരിക്കുന്നത് കണ്ടു. പുതിയ കെട്ടിടം പണിയുവാൻ ആയിരിക്കും അത്.
ഇതുപോലുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉണ്ടാക്കി തന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു.
- Udayakumar
ആലിയ പൂർവ വിദ്യാർത്ഥി സംഗമം നൽകിയ അനുഭവം
കഴിഞ്ഞ രണ്ട് ദിവസം എല്ലാം മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മകളായി മാറി. കാസർകോടിന്റെ മണ്ണിൽ സംഘടിപ്പിച്ച ആലിയ പൂർവ വിദ്യാർത്ഥി സംഗമം ഹൃദയങ്ങളിൽ ഒരുപാട് നിറങ്ങളാണ് ചായിച്ചു പോയത്. എട്ട് പതിറ്റാണ്ടിലേറെക്കാലമായി വിജ്ഞാനത്തിന്റെ വിളക്കേന്തിയ ആ മഹത്തായ സ്ഥാപനത്തിൽനിന്ന് പടിയിറങ്ങി, ലോകത്തിന്റെ നാനാതുറകളിൽ തങ്ങൾ കഴിവ് തെളിയിച്ച ഒട്ടനവധി അഭിമാന നായകർ ഒത്തുകൂടിയിരുന്നു.
18 വയസ്സിന്റെ ഊഷ്മളത മുതൽ 80 വയസ്സിന്റെ ധന്യത വരെ ഒരേ മനസ്സിൽ ചേരുന്ന ഈ സംഗമം, കാലത്തിന്റെ പല ഘട്ടങ്ങളിലും തങ്ങൾ അനുഭവിച്ച ഓർമ്മകളിലേക്ക് എല്ലാവരെയും കൊണ്ടുപോയി. പതിറ്റാണ്ടുകൾക്കപ്പുറം ആദ്യമായി കൈകോർത്ത മുഖങ്ങൾക്കിടയിൽ ഒരു അവിശ്വസനീയമായ പുനർമൂല്യനിർണ്ണയമുണ്ടായി.
വൈകുന്നേരങ്ങളിൽ പരസ്പരം പഴയകഥകളിൽ മുങ്ങിക്കുളിച്ച ഹാസ്യരസം നിറഞ്ഞ സന്ധ്യകൾ, അടുക്കളയുടെ കാഴ്‌ചമടിച്ച പച്ചമണമുള്ള ഭക്ഷണങ്ങൾ, കാണാതെ പോയ ഒരു തലമുറയെ തേടിയുള്ള വൈകാരിക മടക്കം—ഇത് എല്ലാം തന്നെ സംവേദനങ്ങൾക്കൊരു പുതുമയായി അനുഭവപ്പെട്ടു.
അവരുടെ ജീവിത യാത്രയിൽ നഷ്ടമായ അധ്യാപകരെ ഓർത്ത കണ്ണുനിറഞ്ഞ നിമിഷങ്ങൾ, ജീവനുള്ള അധ്യാപകരുടെ ഹൃദയസ്പർശിയായ മധുരാഭിപ്രായങ്ങൾ, എല്ലാം മനസ്സിൽ തൊട്ടുപോകുന്നുണ്ടായിരുന്നു. കെ. വി. ഉസ്താദിന്റെ വികാരനിർഭരമായ സമാപന പ്രാർത്ഥന സംഗമത്തിന് എത്തിയ എല്ലാവരുടെയും കണ്ണു നനയിപ്പിച്ചു.
പട്ടണത്തിന്റെ വിവിധ കോണുകളിൽ നിന്നും കേരളം, കര്‍ണാടക, ആൻഡമാൻ വരെ വ്യാപിച്ച ഈ ആലിയ പൂർവ വിദ്യാർത്ഥി ബന്ധങ്ങൾ വിസ്മയകരമായ ഒരു ജാലകമായി മാറി. നാട് മുഴുവൻ ഇവരുടെ ആത്മീയ ഐക്യത്തിന്റെ സാക്ഷിയായിരുന്നു. അവർ സ്നേഹത്തോടെ ചേർന്നപ്പോൾ നാട്ടുകാർക്കും അതൊരു ആഘോഷമായിരുന്നു.
ആലിയ ഒരു വിദ്യാലയം മാത്രം അല്ല, അത് ഒരു വികാരമാണ്. അതിൽ ചില നിമിഷങ്ങൾ ചിലവഴിച്ചവർക്കെല്ലാം അതിന്റെ വാത്സല്യത്തോട് ഗാഢമായ ബന്ധമുണ്ട്.
ഈ സംഗമം കഴിഞ്ഞ കാലത്തിന്റെ ഗന്ധവും, പുതിയ തുടക്കങ്ങളുടെ പ്രതീക്ഷയും ഒരുപോലെ നൽകിക്കൊടുത്ത് ഒരാശ്വാസമായി മാറി. ആലിയയുടെ പേര് പറയുമ്പോഴൊക്കെ ഓരോ ഹൃദയത്തിലും സന്തോഷത്തിന്റെ ഒരു ഇളക്കം മാത്രം!
അവസാനമായി, പ്രാർത്ഥനകളും ആശംസകളും നിറഞ്ഞൊലിച്ച് എല്ലാ ഹൃദയങ്ങളിലും ആലിയ ഒരു സ്വപ്നമായി തുടരുമായിരിക്കും!
By Udaya Kumar
- PK Abdulla
മദ്രസ പൂർവ്വ വിദ്യാർത്ഥികൾ മനസ്സാകെ ഏറ്റെടുത്ത് ഗംഭീരമാക്കി,,,,
ഒപ്പം നാട്ടുകാരായ കോളേജ് പൂർവ്വ വിദ്യാർത്ഥി ടീം....
മിസ്റ്റർ മനാസ് സാഹിബിന്റെ അഹോരാത്ര പരിശ്രമം, ഗസ്റ്റുകളെ സ്വന്തം കാറിൽ സ്റ്റേഷനിൽ നിന്നെടുത്ത് ജേഷ്ഠന്റെ വീട്ടിൽ താമസിപ്പിച്ച് സത്ക്കരിച്ചത് മനാസ് സാഹിബാണ്.
റജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഉൾപ്പെടെ പലതിന്റെയും മുന്നിൽ നടന്ന് നിരന്തരം അവശ്യമായ നിർദേശങ്ങൾ നൽകിയ സി.എൽ ഖലീൽ സാഹിബ്...
നിശബ്ദ്ധനായി തന്റെ ഊഴം കാത്തിരുന്ന അൻവർ സാഹിബ് ചെമ്മനാട്.....
നിങ്ങൾക്ക് ഒരായിരം പ്രാർത്ഥനകൾ, സ്നേഹങ്ങൾ, അഭിനന്ദനങ്ങൾ....
- KVM Basheer
ഉളിയിൽ ക്കാരോട്......
Assalamualaikum......
Dec. 14 , 15 തിയ്യതികളിൽ നടന്ന കാസർഗോഡ് ആലിയ അറബിക് കോളേജിൻ്റെ അലുംനി കോൺഫറൻസിൽ ആദ്യാവസാനം പങ്കെടുത്ത് തിരിച്ച് വന്നതിൻ്റെ ആവേശത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. സ്ഥാപനത്തിൻ്റെ സ്ഥാപിത കാലം മുതൽ നീണ്ട എട്ടര പതിറ്റാണ്ട് കാലം നമ്മുടെ നാടായ ഉളിയിൽ പ്രദേശവുമായി ആലിയയുടെ ചരിത്രം ബന്ധപ്പെട്ട് കിടക്കുന്നു. ഉളിയിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഇല്ലാത്ത ഒരു കാലം ആലിയയുടെ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല. കേരളത്തിലും കർണാടകത്തിലും പരിശുദ്ധ ദീനുൽ ഇസ്ലാമിൻ്റെ സന്ദേശമെത്തിക്കാൻ മുന്നിൽ നിന്ന് നേതൃത്വം നൽകിയത് " ആലിയ" എന്ന മഹത്തായ സ്ഥാപനമാണ്. വെറും വേഷം കേട്ട് പണ്ഡിതന്മാർ ആയിരുന്നില്ല ആലിയയുടെ സന്തതികൾ. ഏതൊരു വിഷയത്തിലും ആധികാരികമായി ദീനിൻ്റെ നിലപാട് അവതരിപ്പിക്കാൻ യോഗ്യതയുള്ള തലയെടുപ്പുള്ള പണ്ഡിതന്മാർ ആയിരുന്നു അവർ. 1941 ൽ മർഹും ഇസ്സുദ്ദീൻ മൗലവി മുന്നിൽ നിന്ന് സ്ഥാപിച്ച ആലിയയുടെ ഉൽപന്നങ്ങളാണ് പിൽക്കാലങ്ങളിൽ കേരളത്തിൽ സ്ഥാപിതമായ ദീനികലാലയങ്ങളുടെ സ്ഥാപകരും സാരഥികളും ആയിത്തീർന്നത്. ഇന്നും മിക്കവാറും സ്ഥാപനങ്ങളിൽ കനപ്പെട്ട ദീനി വിഷയങ്ങൾ പഠിപ്പിക്കുന്നത് ആലിയയിൽ നിന്നും പഠനം കഴിഞ്ഞവരാണ്. വിദ്യാഭ്യാസ യോഗ്യതയുടെ മാപിനികളായ സർട്ടിഫിക്കറ്റുകളും സർക്കാർ ഉദ്യോഗവും ആകർഷകങ്ങളായിരുന്നുവെങ്കിലും അതൊന്നുമില്ലാത്ത ആലിയ സന്തതികൾ പൊതുരംഗത്ത് ജ്വലിച്ചു നിൽക്കുന്നു. ആരും ജീവിത മാർഗ്ഗത്തിൽ വഴി മുട്ടിയവർ ആയിട്ടില്ല .നടെപറഞ്ഞ പോലെ എൻ്റെ ജന്മനാടായ ഉളിയിൽ പ്രദേശം ആലിയയിൽ നിന്നും ലഭിച്ച അറിവിൻ്റെ പ്രകാശം കൊണ്ട് ഏറെ സമ്പന്നമായ നാടാണ്. ആലിയ സ്ഥാപകൻ ഇസ്സുദ്ദീൻ മൗലവിയുമായും ആദ്യകാല ഗുരുനാഥന്മാരുമായും എൻ്റെ വന്ദ്യ പിതാവ് നൂറുദ്ദീൻ മൗലവിക്ക് ഉണ്ടായിരുന്ന ബന്ധമാണ് നിമിത്തമായത്.
الله يرحمهم و يغفر لهم.....🤲🏻
ആലിയയുടെ ചരിത്രത്തിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ വിദ്യാഭ്യാസം നേടിയത് ഉളിയിൽ പ്രദേശത്ത് നിന്നായിരിക്കും. ഇന്നലെ ഏറെ അഭിമാനം തോന്നിയ ഒരു നിമിഷം കൂടി ഉണ്ടായിരുന്നു. നിലവിലെ ആലിയ പ്രിൻസിപ്പൽ ആയ ഉളിയിൽ സ്വദേശി ടി കെ മുഹമ്മദലി , മാനേജിംഗ് കമ്മിറ്റി അംഗം എൻ എൻ അബ്ദുല്ലത്തീഫ് എന്നിവരെ സ്റ്റേജിൽ ഇരുത്തിക്കൊണ്ട് കോൺഫ്രൻസിനോടനുബന്ധിച്ച് നടന്ന അറബി കവിതാ രചനയിൽ ഒന്നും രണ്ടും സമ്മാനങ്ങൾ കരസ്ഥമാക്കിയ ഉളിയിൽ സ്വദേശികളായ എൻ എൻ അബ്ദുൽ ഗഫൂർ, പി സി അബ്ദുൽ ഖാദർ എന്നിവരെ അനുമോദിക്കാനും സീനിയർ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് അവസരം ലഭിച്ചു. അഭിമാന നിമിഷങ്ങൾ...🌹 കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ മേഖലയിൽ വളരെ മുന്നിലാണ് നമ്മുടെ നാടായ ഉളിയിൽ. അതിൻ്റെ പ്രധാന ക്രെഡിറ്റ് ആലിയക്ക് അവകാശപ്പെട്ടതാണ്. ആലിയ നമ്മുടെതാണ്. സാധ്യമായ സപ്പോർട്ടുകൾ കൊടുത്തു കൊണ്ട് ആലിയയെ സംരക്ഷിക്കണമെന്നും വിദ്യാർത്ഥികളെ അയച്ച് കൊണ്ട് ഉപയോഗപ്പെടുത്തണമെ ന്നും ഉണർത്തുന്നു.......
اللهم أحفظ عاليتنا الغالية و يوفقنا لاستفادة هذه المنبع العلم العظيم لنشر دعوة الإسلام و إعلاء كلمة الله إلى الآفاق من مشارق الأرض و مغاربها...... آمين يارب....🌹
KVM Basheer
- Abdul Latheef
എല്ലാ ആളുകളെയും ഒരുമിച്ചു കൊണ്ട് പോകുന്നതിൽ സംഘാടക സമിതി വിജയിച്ചു 🤝
അതിൽ നാട്ടുകാരുണ്ട് മുൻപ് ഭക്ഷണം വിളമ്പിയ ആളുകൾ കൂടി അതിൽ ഉൾപ്പെട്ടു
ഇനി വേണ്ടതു
ഇതിന്റെ തുടർച്ചയാണ്
👉change എവിടെ ഉണ്ടാക്കണം ആദ്യം നമ്മളിൽ ഉണ്ടാക്കണം പുതിയ തലമുറയെ മനസിലാക്കുന്നതിൽ
പിന്നെ academic തലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട് ( മുജീബ് റഹ്മാൻ അത് പോലെ സദാറുദ്ധീൻ വാഴ ക്കാട് സൂചിപ്പിച്ച )
Change will be painful
👉അത് പോലെ income source കൾ എവിടെ എങ്ങനെ ഉണ്ടാക്കാം
എപ്പോഴും വിദേശ രാജ്യങ്ങളുടെ വരുമാനം കൊണ്ട് ഇത് മുന്നോട്ട് പോകില്ല
- Yaseen / Manaf Ernakulam
കാലം 2002. എന്റെ തൂലിക പേറ്റുനോവ് അനുഭവിച്ച ഒരു ദിനം. മാധ്യമം ആഴ്ചപ്പതിപ്പിന്റെ എഴുത്തുകുത്ത് പേജാണ് ആ പേറെടുത്തത്. എന്റെ പേരിനൊപ്പം ആലിയ അറബിക് കോളേജിന്റെ പേരും അച്ചടിക്കപ്പെട്ടിരുന്നു. 'എൻഡോസൾഫാൻ'. അതായിരുന്നു ആ കവിതയുടെ പേര്.
അന്നെന്റെ ജില്ല കാസറഗോഡ് ആയിരുന്നല്ലോ. എൻഡോസൾഫാന്റെ ഇരകളും ദുരിതബാധിതരും എന്റെ കൂടി ഉറ്റവരായിരുന്നല്ലോ. അവരോടുള്ള അനുതാപവും ഐക്യദാർഢ്യവുമായിരുന്നു ആ കവിത. ഞാനതിൽ മുള്ളാണികൾ അരച്ചുചേർത്തിരുന്നു. കാഞ്ഞിരത്തിന്റെ ഇലകൾ സമൃദ്ധമായി നുള്ളിയിട്ടിരുന്നു.
മാധ്യമം ആഴ്ചപ്പതിപ്പ് ആലിയയുടെ റീഡിംഗ് റൂമിൽ പ്രവേശിച്ചതുമുതൽ അത് എങ്ങനെയെങ്കിലും കൈക്കലാക്കണമെന്നായി എന്റെ ചിന്ത. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ 'അടിച്ചുമാറ്റൽ'. പക്ഷെ, ജ്വലിക്കുന്ന കണ്ണുകളും എന്റെ കൈവെള്ളയിലേക്ക് തുറിച്ചുനോക്കുന്ന ചൂരൽദൃഷ്ടിയും എന്നെ പിന്നിലേക്ക് വലിച്ചു. ആദ്യത്തെ സൃഷ്ടി ഓർമ്മകളുടെ ആൽബത്തിൽ പിൻചെയ്ത് വെക്കണമെന്ന എന്റെ സ്വാർഥതക്ക് ഞാൻ മൗനമായി ചരമഗീതം പാടി.
പക്ഷെ, അതിലെ വരികൾ ഇന്നും എനിക്ക് മന:പാഠമാണ്. ഇന്നലെ എഴുതിയ കവിതയിലെ വരികൾപോലും എനിക്കിന്ന് നോക്കാതെ ചൊല്ലാനാവില്ല.
ധരേ...
തുലാസിൽ തൂങ്ങുന്ന
നിന്റെ തുടയിറച്ചി
മൃത്യു പോലും വൈകൃതീകരിക്കപ്പെട്ട
പരിഹാസത്തേക്കാൾ അപര്യാപ്തം.
ഇനി മാതാക്കൾ
മുലകൾ ഛേദിക്കട്ടെ.
ആ പൈതലിന് ഈമ്പാൻ
ഒരു വിരൽതുമ്പെങ്കിലും നൽകുക.
ഇങ്ങനെയായിരുന്നു ആ കവിത ഞാൻ അവസാനിപ്പിച്ചത്. പക്ഷെ, ഒരാളിൽ നിന്നും വാക്കുകൊണ്ടൊരു ഉപഹാരവും ലഭിക്കാത്ത ആ ദിനത്തിന്റെ വിങ്ങലിൽ, അവസാന പിരീഡിലേക്ക് കയറിവന്ന, മാക്ബത്ത് പഠിപ്പിച്ച ഇംഗ്ലീഷ് മാഷാണ് വാക്കുകൾ കൊണ്ടെന്നെ ഉഴിഞ്ഞത്. ആ ഊർജ്ജമാണോ എന്റെ വായനകളുടെ, എഴുത്തുകളുടെ മുന്നിലെ പാറക്കല്ലുകൾ ഉടച്ചത്. കട്ടപിടിച്ച മഷിക്ക് പകരം റീഫിലിൽ സമുദ്രങ്ങൾ നിറച്ചത്. ആയിരിക്കാം.
രണ്ടു ദശകങ്ങൾക്കുശേഷം, ഇന്നലെ, കവിതയുടെ പേരിൽ എനിക്ക് ആലിയയുടെ മണ്ണിൽ നിന്നും ഒരു ഉപഹാരം കിട്ടി. കൗമാരത്തിലുണ്ടാകുന്ന കുതൂഹലങ്ങളൊന്നുമില്ലെങ്കിലും ഈ ഉപഹാരം ഓർമ്മയുടെ മണ്ണ് കുഴച്ച് ഞാനൊരു ശില്പമാക്കുന്നു. എന്റെ ഭൗതികശരീരത്തിനൊപ്പം മാത്രം ഉടഞ്ഞുപോയേക്കാവുന്ന ശില്പം! അതിനേക്കാൾ വലിയ മങ്ങാത്ത ഓർമ്മകളും വിജ്ഞാനങ്ങളും കൊണ്ട് ജീവിതത്തെ ധന്യമാക്കിയതൊന്നും വിസ്മരിക്കുന്നില്ല.
ഉപഹാരങ്ങൾ ഒരു ബാധ്യതയാണെന്നാണ് ഇന്നെന്റെ തോട്ട്. മോശം കവിതകൾ എഴുതാനുള്ള എന്റെ സ്വാതന്ത്ര്യത്തിന്റെ മുന്നിൽ വളരുന്ന ഒരു ബെർലിൻ മതിലാണത്. മോശം കവിതകളെഴുതുന്നതിൽ നിന്നും ഈ ഉപഹാരം എന്നെ പിന്തിരിപ്പിക്കാതിരിക്കട്ടെ.
അഥവാ, വെറുപ്പിക്കൽ തുടരുമെന്നർഥം.
- Kannada
بسم الله الرحمن الرحىم
اسلام علىكم ورحمة الله
ಆಲಿಯಾದ ನೆನಪಿನಲಿ
ಆಲಿಯಾಕ್ಕೆ ವಿದಾಯ ಹೇಳಿ ಬಂದು ಕಳೆದುಹೋದದ್ದು 16 ವರ್ಷಗಳು..
ಭಾಸವಾಯಿತು ಮೊನ್ನೆ ಕಾಲವು ಸುಳ್ಳು ಹೇಳಿದಂತೆ, ಎಲ್ಲವೂ ನಿನ್ನೆ ಮೊನ್ನೆ ತಾನೆ ಕಳೆದು ಹೋದಂತೆ,
2000 ಇಸವಿಯ ನಂತರ ಆಲಿಯಾದಲ್ಲಿ ಕಲಿತ ಕಾಲ.
ಎಲ್ಲರಿಗೂ ಅವರವರ ಜೀವನದಿ ಆಗಾಗ ಬಂದು ಹೋಗುವ ಸುಮಧುರ ನೆನಪಿನ ಮೇಳ..
ಅರೇಬಿಕ್ ಕಲಿಸಲು ಮಕ್ಕಳ ಬಾಯಿಗೆ ಮೃದುವಾಗಿ ತುತ್ತನ್ನು ನೀಡುವಂತೆ ಕಲಿಸಿದ ಮರ್ಹೂಮ್ ಯುಕೆ ಅಬ್ದುಲ್ಲಾ ಉಸ್ತಾದರ ಅರಬಿಕ್ ಪಾಠ..
ಯಾರು ಬೇಕಾದರೂ ತಟ್ಟನೆ ಕಲಿತು ಹೋಗಬಹುದು ಅದಂತೂ ಅವರ ಪಾಠದಲ್ಲೇ ದಿಟ..
ಮರೆಯಲಾಗದು ಅವರು ನಮ್ಮೆಲ್ಲರನ್ನು ಅವರ ಮನೆಗೆ ಅತಿಥಿಗಳಾಗಿ ಕರೆದು ನೀಡಿದ ರುಚಿಯಾದ ನೈಪತ್ತಿರ್ ಮತ್ತು ಮಾಂಸದೂಟ..
ತರ್ಬಿಯತ್ ಎಂಬ ವಿಷಯಕ್ಕೆ ಹೈದರ್ ಉಸ್ತಾದರ ತರಬೇತಿ..
ಈಗ ಮಕ್ಕಳನ್ನು ಪರಿಪಾಲಿಸುವಾಗ ನೆನಪಾಗುತ್ತಿದೆ ಅವರ ಆ ಪಾಠದ ರೀತಿ..
ಸೂರತು ನ್ನೂರ್ ಪಠಿಸುವಾಗ ಒಂದೊಂದು ಸೂಕ್ತದಲ್ಲೂ ಖಲೀಲ್ ಉಸ್ತಾದರು ನೀಡಿದ ವಿವರಣೆಯ ನೆನಪಿದೆ..
ಅವರು ಕಲಿಸಿದ ಕಲೀಲ ವದಿಮ್ನಾದ ಮೊದಲ ಪ್ಯಾರಾ ವಂತು ಇನ್ನೂ ಬಾಯಿ ಪಾಠವಿದೆ..
ಆಲಿಯ ಬನಾತ್ಇತಿಹಾಸದಲ್ಲೇ ಮೊದಲ ಬಾರಿ ನಾವು ಮೈಸೂರು ಮಡಿಕೇರಿ ಪ್ರವಾಸ ಹೋದವರು..
ಪ್ರವಾಸದುದ್ದಕ್ಕೂ ಹೈದರ್ ಉಸ್ತಾದ್ ಖಲೀಲ್ ಉಸ್ತಾದ್ ಮತ್ತು ಅಬ್ದುಲ್ ಸಲಾಂ ಉಸ್ತಾದ್ ಎಲ್ಲರ ಕಾಳಜಿ ವಹಿಸುತ್ತಾ ನಮ್ಮ ಕಾವಲುಗಾರರಾದರು..
ಮೊದಲ ವರ್ಷ ವಾರಿಸ್ ಉಸ್ತಾದ್ ನಹ್ವ್ ಸ್ವರ್ಫ್ ಕಲಿಸಲು ತರಗತಿಗೆ ಬರುವಾಗ ಗಣಿತ ಮೇಷ್ಟ್ರು ಬಂದಂತೆ ಎದೆ ನಡುಗುತ್ತಿತ್ತು..
ನಂತರದ ಎರಡು ವರ್ಷ ನಗುಮುಖದಲ್ಲೇ ಕಲಿಸುವ ಎಂಪಿ ಉಸ್ತಾದರ ಕೈ "ಉತ್ತರಂ ಪರಯು ಕುಟ್ಟಿ".. ಎನ್ನುತ್ತಾ ದಡಾರನೇ ಮೇಜಿನ ಮೇಲೆ ಬಡಿಯುತ್ತಿತ್ತು..
ಮರ್ಹೂಮ್ ಎನ್ಎಂ ಉಸ್ತಾದರ ನಮ್ರತೆಯ ಪಾಠ
ಇನ್ನತ್ತೆ ಕ್ಲಾಸ್ ಮದಿ ಉಸ್ತಾ... ಎಂದಾಗ ಮದಿಯಾಕಾನಾಯ? ಎಂದು ಕಣ್ಣುಕಿರಿದಾಗಿಸಿ ಕೇಳುವ ಅವರ ಪ್ರೀತಿಯ ನೋಟ..
ಅಡಿಯಿಂದ ಮುಡಿವರೆಗೂ ಶಿಸ್ತಿನ ಸಿಪಾಯಿಯಂತಿದ್ದ ಟಿಟಿಸಿ ಕಲಿಸುತ್ತಿದ್ದ ಅಬುಸ್ವಾಲಿಹ್ ಉಸ್ತಾದ್..
ಹದೀಸ್ ತಪ್ಪು ಹೇಳಿದಾಗ 'ಅಡಿ ಅಡಿ.. ಎಂದು ಸುಮ್ಮನೆ ಪ್ರೀತಿಯಿಂದ ಗದರುವ ಸಿ ಎಲ್ ಉಸ್ತಾದ್..
ದರದರನೇ ಸ್ಪೀಡಾಗಿ ಬಂದು ತನ್ನ ವಿಶಿಷ್ಟ ಮಾತಿನ ಶೈಲಿಯಲ್ಲಿ ದಾವಾ ಪಾಠ ಮಾಡಿ ಹೋಗುವ ಕೆ.ಎಮ್ ಉಸ್ತಾದ್.
ಇಂಗ್ಲಿಷ್ ಮಲಯಾಳ ಉರ್ದು ಬೆರತ ಭಾಷೆಯಲ್ಲಿನ ತಸ್ನೀಂ ಟೀಚರ್ ನ ಇಂಗ್ಲಿಷ್ ಪಾಠ..
ಕಥೆ ಮತ್ತು ಉದಾಹರಣೆಗಳಲ್ಲೇ ಸೆಳೆಯುತ್ತಿದ್ದ ಸಮದ್ ಉಸ್ತಾದರ ಪಾಠ
ಇವರೆಲ್ಲರ ನಡುವೆ ಒಬ್ಬರಲ್ಲಿ ಮಾತ್ರ ಸ್ವಲ್ಪ ಭೀತಿ..
ಅದುವೇ ಮೌಲವಿ ಕೆ ವಿ ಉಮರಿ ಉಸ್ತಾದರ ಪಾಠದ ರೀತಿ..
ಅವರು ತರಗತಿಗೆ ಕಾಲಿಡುವ ಐದು ನಿಮಿಷಗಳ ಮೊದಲೇ ತರಗತಿ ಮೌನವಾಗುತ್ತಿತ್ತು..
ಮಾತಿನಲ್ಲಿ ಗಾಂಭೀರ್ಯತೆ ಮುಖದಲ್ಲಿ ಘನತೆ ಒಂದು ಪೆನ್ನು ಬಿದ್ದರೂ ಕ್ಲಾಸಲ್ಲಿ ಶಬ್ದ ಕೇಳುತ್ತಿತ್ತು.
ಮೊನ್ನೆಯ ಆದಿತ್ಯವಾರ ಸಮಾರೋಪ ಭಾಷಣದಿ ಅದೇ ಉಸ್ತಾದರ ತುಟಿಗಳು ಮಾತನಾಡುವಾಗ ಅದುರುತ್ತಿತ್ತು..
ಸೌಮ್ಯವಾದ ಅವರ ಮಾತು ಮನಸ್ಸಿಗೆ ತುಂಬಾ ನಾಟಿತ್ತು..
ಕಣ್ಣೀರಿನೊಂದಿಗಿನ ಅವರ ಪ್ರಾರ್ಥನೆಯು ನಮ್ಮೆಲ್ಲರ ಕಣ್ಣನ್ನು ಮಂಜಾಗಿಸಿತು..
ಮೂಲೆಗುಂಪಾಗಿದ್ದ ಆಲಿಯ ಬನಾತ್ ಹೆಣ್ಣುಮಕ್ಕಳ ವಸತಿ ನಿಲಯವನ್ನು.. ಮೊನ್ನೆ ನೋಡಿದಾಗ ಆಲಿಯಾದ ಕಿರೀಟದಲ್ಲಿರಿಸಲಾಗಿತ್ತು..
ಆಲಿಯ ತನ್ನ ಹೆಸರಿನಂತೆಯೇ ಎಲ್ಲರನ್ನೂ ಉನ್ನತಿಗೇರಿಸಿತ್ತು..
ಎಲ್ಲರ ಕಾಳಜಿ ಸಹಕಾರ ಮತ್ತು ಪ್ರಾರ್ಥನೆಯ ಫಲವು ಎದ್ದು ಕಾಣುತ್ತಿತ್ತು..
ಅಲ್ಲಾಹನು ಎಲ್ಲರನ್ನು ಅನುಗ್ರಹಿಸಲಿ.. ಇಡೀ ಆಲಿಯ ಪರಿವಾರವನ್ನು ಅವನ ಸ್ವರ್ಗೋಧ್ಯಾನದಲ್ಲಿ ಇದೇ ರೀತಿ ಒಂದುಗೂಡಿಸಲಿ....ಆಮೀನ್🤲
ಸ್ವಾಲಿಹಾ ಉಪ್ಪಿನಂಗಡಿ
- Moideen Malayil
അകലെയിരുന്നു സാകൂതം സംഗമം വീക്ഷിച്ചയാൾ എന്നനിലയിൽ ചിലത് കുriക്കണമെന്ന് തോന്നി.
അപാരമായ വൈബ് ആണ് സംഗമം മൊത്തത്തിൽ ഉണ്ടാക്കിയിരിക്കുന്നത്.
സംഘടാനം അങ്ങേയറ്റം പ്രൊഫഷണലും കുറ്റമറ്റതുമായിരുന്നു എന്നാണ് ബോധ്യപ്പെട്ടത്. അതിനുവേണ്ടി ദിവസങ്ങളോളം കഠിനാനാധ്വാനം ചെയ്ത ജനറൽ കൺവീനർക്കും ടീമിന്നും ബിഗ് സല്യൂട്ട്!
ആവേശപൂർവ്വം പരിപാടിയിൽ പങ്കെടുത്ത പൂർവ്വവിദ്യാർത്ഥികക്കെല്ലാം നവോന്മേഷം പകരുന്നതിൽ സംഘടകർ വിജയിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും.
ആലിയ മദ്രസ്സ പൂർവ്വവിദ്യാർഥികൾ ഇത്രയും ആവേശത്തോടെയും ഉത്സാഹത്തോടെയും കൈമെയ് മറന്നു സഹരിച്ച ആദ്യപരിപാടിയാണ് ഇത് എന്നാണ് തോന്നുന്നത്.
ജമഅത്തെ ഇസ്ലാമി അമീർ മുജീബ് റഹ്മാൻ, ഡോ. അബ്ദുൽ സലാം, ഡോക്ടർ ബാദീയൂസ്സമാൻ, സദ്രുദ്ദീൻ വാഴക്കാട് എന്നിവരുടെ പ്രഭാഷണങ്ങൾ ഉജ്ജ്വലവും ചിന്തോദീപകവും ആയിരുന്നു എന്നത് പറയാതെ വയ്യ. ഇത്രയും ആത്മവിമർശനത്തിന് സാധിക്കുന്നത്ര നാം മാനസികമായി വളർന്നിരിക്കുന്നു എന്നാണ് ആ നാലുപേരുടെയും വാക്കുകൾ തെളിയിക്കുന്നത്.
ഇനി നമുക്ക് വിശ്രമമില്ല
ആലിയയെ വരുന്ന അര നൂറ്റാണ്ടുകാലത്തേക്കെങ്കിലും പകമാകുന്ന രീതിയിലേക്ക് മാറ്റിപ്പണിയാൻ നമുക്കുസടിക്കണം. ആലിയേചൊല്ലി ആലോചിച്ചു കിടക്കപ്പൊറുതി കിട്ടാത്ത അവസ്ഥയിലേക്ക് പൂർവ്വ വിദ്യാർത്ഥികൾക്ക് മാറാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
news report
You tube Links
- 15 12 2024 ൽ ആലിയ അലുംനി സമാപനസമ്മേളനത്തിൽ നമുക്കും ഓർമ്മയുള്ള കുറെ സംഭവങ്ങൾ ബഹു: നമ്മുടെ K V ഉസ്താദ് വിങ്ങിപ്പൊട്ടി നമ്മുടെ മുന്നിൽ പങ്കുവെച്ചപ്പോൾ !
- https://youtu.be/PxtvM2q_q1Q?si=m-WMGmv_5euNkXv8
SPEECH BY ABDUSSALAM VANIYAMBALAM 🔥
( PART 1& 2 )
https://youtube.com/watch?v=ZNgXAjHBDx8&feature=shared
https://youtube.com/watch?v=tHXil9EZttQ&feature=shared
Sharafudeen General Convinor
കൂട്ടത്തിൽ രണ്ട് മഹൽ വ്യക്തി കളുടെ സംസാരം കൂടെ എടുത്തു പറയേണ്ടതുണ്ട്.
1. നമ്മുടെ ആക്ടിങ് പ്രസിഡന്റ് CHR
2. എക്സിക്യൂട്ടീവ് മെമ്പർ റാഫി സാഹിബ്
ഇവരുടെ സംസാരം അലുംനി പ്രതിനിധികളുടെ ഉള്ളുലക്കി എന്നതിൽ ഒരാൾക്കും ലെവലേശം സംശയം കാണില്ല. നമുക്കും നമ്മുടെ സ്ഥാപനത്തിനും ഇവർ നൽകിയ ആവേശം പറഞ്ഞറിയിക്കാൻ കഴിയില്ല. കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളമെങ്കിലും ഇവരുടെ സംസാരം കൊണ്ട് നമ്മിൽ വന്നിട്ടില്ലെങ്കിൽ നമ്മുടെ ഹൃദയങൾ അത്ര ഏറെ കടുത്തു പോയിട്ടുണ്ടാകും! അത് നമുക്ക് റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നതിൽ സങ്കടമുണ്ട്.
No comments:
Post a Comment