ഹേ ഓട്ടോക്കാരാ
കാസർക്കോട് നഗരത്തിൽ പട്ടാപ്പകൽ ഒരു കൂട്ടം നരാധമന്മാർ മധ്യ വയസ്കനെ സ്വന്തം മകന്റെ മുന്നിലിട്ട് അടിച്ചും ചവിട്ടിയും കൊന്നതിലെ പ്രതിഷേധമാണ് ഈ ഫേസ്ബുക് പോസ്റ്റ് വഴി കുറിച്ചത്
അവസാനം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ സൗകര്യം പോലെ എഴുതി ചേർത്ത്, കൊലപാതകത്തെ അപകട മരണമാക്കി എഴുതി തള്ളിക്കഴിഞ്ഞു
ഹേ ഓട്ടോക്കാരാ
നിങ്ങൾക്ക് എങ്ങനെയാണ് ചോര പുരണ്ട
ആ കൈകൾ കൊണ്ട്
ഇനി ഓട്ടോയുടെ
ആകിസലറേറ്റർ തിരിക്കാനാവുക?
ചോരയുടെ മണമുള്ള
നിങ്ങളുടെ ഓട്ടോയിൽ എങ്ങനെയാണു
ഇനി ആളുകൾ യാത്ര ചെയ്യുക?
നിങ്ങൾ ഏതു ഗംഗയിൽ മുങ്ങിക്കുളിച്ചാണ്
നിങ്ങളുടെ മേലിൽ പറ്റിപ്പിടിച്ച രക്തക്കറ
കഴുകി കളയുക?
ഏതു അത്തർ പൂശിയാണ്
നിണത്തിന്റെ മണം
നിങ്ങൾ ഇല്ലാതാക്കുക?
നിങ്ങൾ നെഞ്ചിൽ നൃത്തം ചവിട്ടിയ
ആ കാലു കൊണ്ട്
എങ്ങനെയാണ് ഇനി നിങ്ങൾ ഓട്ടോയുടെ ബ്രെക്ക് ചവിട്ടുക?
നിങ്ങൾ ഭക്ഷണം കഴിക്കാൻ
നിങ്ങളുടെ കരം
മുഖത്തിനു നേരെ കൊണ്ട് വരുമ്പോൾ
നിങ്ങൾക്ക് ആ
പച്ച ചോരയുടെ മണം അടിക്കുന്നില്ലേ?
അതിന്റെ മണമടിച്ചു നിങ്ങൾക്ക് ഓക്കാനം വരുന്നില്ലേ?
എത്ര സഞ്ചയനം കഴിച്ചാലാണ്
ആ വിമ്മിഷ്ടം
ഇലാതാക്കാൻ സാധിക്കുക?
നിങ്ങൾ
നിങ്ങളുടെ മകനെ കരവലയത്തിലൊതുക്കുമ്പോൾ
ഉമ്മ നൽകുമ്പോൾ
റഫീഖിന്റെ മകന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ
നിങ്ങളെ വേട്ടയാടുന്നില്ലേ?
അവന്റെ,
നിങ്ങളുടെ ഹൃദയം തുളയ്ക്കുന്ന
ചോദ്യത്തിന്
നിങ്ങൾക്ക് എന്ത് മറുപടിയാണ്
നൽകാനുള്ളത്
എന്ത് ആശ്വാസ വാക്കാണ് നൽകാനുള്ളത്?
ഹേ ഓട്ടോക്കാരാ
ആരാണ് നിങ്ങൾക്ക് നിയമം കയ്യിലെടുക്കാൻ
അധികാരം നൽകിയത്?
ഒരു പച്ച ജീവനെ അടിച്ചു കൊല്ലാൻ
നിങ്ങൾക്കെങ്ങനെ മനസ്സ് വന്നു?
അടിച്ചു അരിശം തീരാതെ
ആ നെഞ്ചകത്തു കയറി നൃത്തം
ചവിട്ടുന്നത് ഏതു ലഹരിയിൽ നിന്നാണ്?
നിങ്ങളുടെ അടി കൊണ്ട്
നിലത്തു വീണ റഫീഖിന്റെ
നെഞ്ചിൽ കൂടി താളം ചവിട്ടുമ്പോൾ
നിങ്ങൾ മൃഗത്തേക്കാൾ
അധഃപതിച്ചതു നിങ്ങൾ അറിഞ്ഞില്ലേ?
പച്ച മനുഷ്യനെ അടിച്ചു കൊന്നു
നിങ്ങൾ എങ്ങയൊണ് വീട്ടിൽ കയറി ചെന്നത്?
എങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ
പ്രിയപ്പെട്ടവരേ കരവലയത്തിൽ ഒതുക്കാൻ സാധിച്ചു?
നിങ്ങളുടെ അന്ധ്യയാമങ്ങളിൽ
ഗാഢ നിദ്രകളിൽ
റഫീഖിന്റെ ദൈന്യതയോടെ നിങ്ങളോടു
കേണപേക്ഷിക്കുന്ന മുഖം
തികട്ടി വരുന്നില്ലേ?
ഒരു പച്ച മനുഷ്യനെ അടിച്ചു കൊല്ലാൻ മാത്രം
പാതകം എന്താണ് ആ മനുഷ്യൻ ചെയ്തത്?
അവിടെ നോക്ക് കുത്തിയായ
നിയമപാലകരോട്!!!
നിങ്ങൾ കവാത്ത് മറന്നു കാഴ്ചക്കാരനായത്,
നിങ്ങളുടെ ഉത്തരവാദിത്ത നിർവ്വഹണത്തിനിൽ
വീഴ്ച വരുത്തിയത്,
ഒരു സമൂഹം നിങ്ങളിലേൽപ്പിച്ച വിശ്വാസ്യതയെയാണ്
നിങ്ങൾ കളഞ്ഞു കുളിച്ചത്!
അരുതെന്നു പറയാൻ
എന്തെ നിങ്ങൾക്ക്
നാവ് പൊങ്ങാതിരുന്നത്?
ലാത്തി ചലിക്കാതിരുന്നത് ..
അവസാനം
FIR ൽ നിങ്ങൾ വെള്ളം ചേർത്ത്
ആരെ രക്ഷിക്കാൻ വേണ്ടി?
കേരളത്തിന് മുഴുവൻ നാണക്കേടും അപമാനവും
ഉണ്ടാക്കിയ സംഭവത്തിൽ നിന്ന്
FIR ൽ കൃത്രിമം കാണിച്ചു
നിങ്ങൾക് രക്ഷപ്പെടാൻ പറ്റുമോ?
ഗുജറാത്തിൽ നിന്ന് കേരളത്തിലേക്കുള്ള ദൂരം
നേർത്ത് നേർത്ത് ഇല്ലാതായി കൊണ്ടിരിക്കുന്നു.
രോഗം പടരാതിരിക്കാൻ ജാഗ്രത പാലിക്കേണ്ട
കാര്യങ്ങൾ മിണ്ടാതിരുന്നു കൂടാ.
ഭൂമി ലോകത്തെ സകലതിനെയും
നിരൂപിക്കുന്ന മലയാളി
പക്ഷെ
തന്റെ മൂക്കിന്
താഴെ നടന്ന
പച്ച മനുഷ്യനെ അടിച്ചു കൊന്നത്
കണ്ടില്ലത്രേ!!
ലജ്ജാവഹം !!!
പച്ച മനുഷ്യനെ പച്ചക്ക്
അടിച്ചും നെഞ്ചിൽ കയറി നൃത്തം ചവിട്ടിയും
കൊല്ലുന്നത്
എന്തിന്റെ പേരിലാണെങ്കിലും
വെച്ച് പൊറുപ്പിക്കാൻ പാടില്ല
മാതൃകാ പരമായി ശിക്ഷിക്കപ്പെടണം.
#fromSana
കേരളത്തിലെ അഭ്യസ്ത വിദ്യർക്കിടയിൽ ഇങ്ങനെ ഒരു അടിച്ചു കൊല, കേരളം സമൂഹത്തിനു ദേശീയ തലത്തിൽ തന്നെ നാണക്കേടാണ് എന്നത് കൊണ്ടും
കേരളം ഇലക്ഷനിലേക്ക് അടുക്കുമ്പോൾ, അങ്ങനെ ഒരു വാർത്ത വരുന്നത്, ഒരുപാടു ആക്ഷേപം കേട്ട് കഴിയുന്ന ആഭ്യന്തര മന്ത്രാലയത്തിന് തന്നെ നാണക്കേടാണ് എന്നത് കൊണ്ടും കേസ് ഒതുക്കി തീർക്കേണ്ടതും അധികമാളുകളും ചർച്ച ചെയ്യപ്പെടാതെ പോകേണ്ടതും സർക്കാരിന്റെ കൂടി ആവശ്യമായി മാറിയിരിക്കുന്നു
കാസർക്കോടിനോടുള്ള അവഗണന ഇവിടെ നിന്ന് ആക്രമണ കൊല നടന്നതിന്റെ റിപ്പോർട്ടിലും ഉണ്ടായി എന്നതാണ് വസ്തുത
No comments:
Post a Comment