scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"
Showing posts with label #Covid19. Show all posts
Showing posts with label #Covid19. Show all posts

Jun 7, 2020

കൊറോണക്കു ശേഷമുള്ള ലോകം - പ്രവാസികളോട് പറയാനുള്ളത്

കൊറോണക്കു ശേഷമുള്ള ലോകം  - പ്രവാസികളോട് പറയാനുള്ളത് 

ഇന്നലെ രണ്ടു അടുത്ത സുഹൃത്തുക്കളുടെ ഫോൺ ലഭിച്ചു, ഒരാൾ ദോഹയിലെ തരക്കേടില്ലാത്ത കമ്പനിയിലെ ഉയര്ന്ന ഫിനാൻസ് തസ്തികയിൽ ജോലി ചെയ്യുന്നവൻ, രണ്ടാമത്തെ ആൾ അറബ് സ്റ്റൈലിൽ സ്ത്രീകളുടെ വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കുന്ന ടൈലർ. രണ്ടു പേരുടെയും ജോലി നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് വിളിച്ചത്, ഇതിപ്പോള് ജിസിസി രാഷ്ട്രങ്ങളിൽ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. 

കൊറോണ കാലമാണ്, ലോക്ക് ഡൌൺ കാലത്ത് വീട്ടിനകത്തിരിക്കേണ്ടി വന്നത് കൊണ്ട് തങ്ങളുടെ കയ്യിലിരിപ്പ് സമ്പാദ്യങ്ങൾ ഒക്കെ കാലിയായി ഒഴിഞ്ഞ കേയുമായിട്ടാണ് ആളുകൾ നാട്ടിലും മറു നാട്ടിലും കഴിഞ്ഞു കൂടുന്നത്, നാട്ടിൽ സർക്കാർ റേഷൻ നല്കി സഹായിക്കുമ്പോൾ പ്രവാസത്തിൽ സാമൂഹിക സംഘടനകൾ ആ ബാധ്യത നിറവേറ്റുന്നു എന്ന വെത്യാസം മാത്രം. കൊറോണക്കു ശേഷം വരാൻ പോകുന്നത് ക്ഷാമ കാലമാണ്, തുടര്ന്ന് ക്ഷേമവും. രാജാവിന്റെ സ്വപ്ന വ്യാഖ്യാനം നടത്തിയ പ്രവാചകൻ യൂസുഫ് (അ) കഥ പറയുന്നുണ്ട്   വിശുദ്ധ ഖുർആനിൽ. ഏഴു സമൃദ്ധിയുടെ വര്ഷങ്ങള്ക്ക് ശേഷം വരാന് പോകുന്ന ഏഴ് കടുത്ത ക്ഷാമ വർഷത്തെ കുറിച്ചായിരുന്നു സ്വപ്നം, രാജാവിനോടു ഖജനാവിന്റെ താക്കോൽ കയ്യിൽ വാങ്ങി ആ ക്ഷേമ കാലത്തെ യൂസുഫ് നബി സമർത്ഥമായി നേരിട്ട സംഭവമാണ് അവിടെ വിവരിക്കുന്നത്. 


Share/Bookmark

Apr 20, 2020

CIPLA ഇന്ത്യക്കാരുടെ ജീവൻ രക്ഷി(ച്ച)ക്കുന്ന കഥ!!

CIPLA കൊറോണ അമേരിക്ക 


Khwaja Abdul Hamied was a great fan of Mahatma Gandhi CIPLA എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിയെന്ന മരുന്ന് കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചത് 1935ൽ ഖ്വാജ ഹമീദ് എന്ന ഒരു ബോംബെക്കാരനാണ്.

Cipla Foundation sets up dedicated state-of-the-art chemistry ...മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെയും കടുത്ത ആരാധകനായിരുന്ന ഖ്വാജാ ഹമീദ്, യഥാർത്ഥ ദേശീയവാദിയായിരുന്നു. അദ്ദേഹം സാധാരണക്കാർക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകൾ നിർമ്മിക്കാൻ തയ്യാറായി. മലേറിയ, ക്ഷയം എന്നിവയ്ക്കുള്ള മരുന്നുകൾ മാത്രമല്ല മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയ പതിവ് രോഗങ്ങൾക്കുള്ള മരുന്നുകളും സിപ്ലയുടെ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തു.
CIPLA ജനറിക് മെഡിസിൻ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ അന്നത്തെ അമേരിക്ക ഇന്ത്യ ഗവണ്മെന്റിനോട്‌ സിപ്ലക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസെടുക്കാനാവശ്യപ്പെട്ടു. അന്നത്തെ സിപ്ലയുടെ മേധാവിയായിരുന്ന കേംബ്രിഡ്ജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദമെടുത്ത ഖ്വാജയുടെ മകൻ യൂസഫ് ഹമീദിനെ ശ്രീമതി ഇന്ദിരാഗാന്ധി വിളിച്ച് അമേരിക്കയുടെ പരാതിയെ കുറിച്ച് സംസാരിച്ചു, പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലകുറഞ്ഞതും, ഗുണനിലവാരമുള്ളതുമായ മരുന്നുകൾ നിർമ്മിക്കുകയെന്ന തന്റെ പിതാവിന്റെ ആശയമാണ് താൻ പിൻപറ്റുന്നതെന്ന് യുസുഫ് ഹമീദ് ഇന്ദിരാഗാന്ധിയോട് പറഞ്ഞു. പിതാവ് കമ്പനി തന്നെ ഏൽപ്പിക്കുമ്പോൾ ഈ കമ്പനി എന്തിനു സ്ഥാപിതമായിയെന്ന് എപ്പോഴും ഓർമയിലുണ്ടാവണമെന്ന് ഉപദേശിച്ചിരുന്നു. ആ ഉപദേഷം ഇങ്ങനെയായിരുന്നു, “ലോകമെമ്പാടുമുള്ള മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ലാഭമുണ്ടാക്കാനല്ല, മറിച്ച് ഗുണനിലവാരമുള്ള മരുന്നുകളുടെ അഭാവത്തിൽ മരിക്കേണ്ടിവരുന്ന ദരിദ്രർക്ക് ആശ്വാസവും ആരോഗ്യ സംരക്ഷണവും എത്തിക്കുന്നതിനാണ്.”

Share/Bookmark

Apr 13, 2020

Covid19 - ജനറൽ ആശുപത്രിയിലെ നഴ്‌സിന്റെ അനുഭവക്കുറിപ്പ്

Covid19 - ജനറൽ ആശുപത്രിയിലെ  നഴ്‌സിന്റെ അനുഭവക്കുറിപ്പ് 


Proud to be a kasaragodian ❤️..... 
ഇത് ഐഷാബി കാസര്ഗോഡ് ജനറല് ആശുപത്രിയില് കൊവിഡ് വാര്ഡില് ഡ്യൂട്ടിയിലായിരുന്നു. ഇത്രയും ദിവസം അവരുടേ അനുഭവ കുറിപ്പാണ്

ആയിഷത്ത ഹൃദയം തൊട്ടൊരു സലൃൂട്ട്


ഇന്ന് എന്റെ ഒന്നാം ഐസൊലേഷൻ ദിവസം ആണ് ഇന്നലെ വരെ ഞാൻ മറ്റേതോ ലോകത്തു ആയിരുന്നു ... എന്നെ തന്നെ മറന്നു പോയ നിമിഷങ്ങൾ ആയിരുന്നു കടന്നു പോയത് .... ആദ്യം കാസർഗോഡ് ഹോസ്പിറ്റലിൽ ഒരു കൊറോണ രോഗി നിരീക്ഷണത്തിൽ വന്ന ദിവസം തന്നെ പേ വാർഡിൽ നിന്നും ആളുകളെ മാറ്റി ഐസൊലേഷൻ വാർഡ് ആക്കി മാറ്റി ... പിന്നെ അവർ 3 പേര് ആയി .. മൂന്നു പേരും നെഗറ്റീവ് ആണെന്ന് അറിഞ്ഞതോടെ ഡിസ്ചാർജ് ആയിപോയി ... അപ്പോഴും ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല ഇനി ഈ ഹോസ്പിറ്റലിൽ മൊത്തം കൊറോണ രോഗികൾ ആയിരിക്കും എന്ന് ...

അമീർ എന്ന ഏരിയാൽ ഉള്ള ആൾ വന്ന ശേഷം ആണ് ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ഇട്ടത് ... ആദ്യം ഒന്ന് പകച്ചുപോയി .. വഹട്സപ്പിലും പത്രത്തിലും ഒക്കെ അയാളുടെ ധികാര കഥകൾ വർണിച്ചു jആഘോഷിക്കുന്ന സമയം.. എന്റെ മനസ്സിൽ വല്ലാത്ത ഭയം ആയിരുന്നു ..... അയാൾ വല്ലതും ചെയ്താലോ..... അപ്പോൾ വേറെ 8 രോഗികൾ കൂടി എട്ടു റൂമിൽ ആയി അവിടെ ഉണ്ട്... രാവിലെ 8 മണിക്കാണ് ഡ്യൂട്ടി ഇട്ടത് .. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല .. ലോകത്തിൽ ഉള്ള എല്ലാ പ്രവാസികളെയും ശപിച്ചു ...

Share/Bookmark