കൊറോണക്കു ശേഷമുള്ള ലോകം - പ്രവാസികളോട് പറയാനുള്ളത്
ഇന്നലെ രണ്ടു അടുത്ത സുഹൃത്തുക്കളുടെ ഫോൺ ലഭിച്ചു, ഒരാൾ ദോഹയിലെ തരക്കേടില്ലാത്ത കമ്പനിയിലെ ഉയര്ന്ന ഫിനാൻസ് തസ്തികയിൽ ജോലി ചെയ്യുന്നവൻ, രണ്ടാമത്തെ ആൾ അറബ് സ്റ്റൈലിൽ സ്ത്രീകളുടെ വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കുന്ന ടൈലർ. രണ്ടു പേരുടെയും ജോലി നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് വിളിച്ചത്, ഇതിപ്പോള് ജിസിസി രാഷ്ട്രങ്ങളിൽ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു.കൊറോണ കാലമാണ്, ലോക്ക് ഡൌൺ കാലത്ത് വീട്ടിനകത്തിരിക്കേണ്ടി വന്നത് കൊണ്ട് തങ്ങളുടെ കയ്യിലിരിപ്പ് സമ്പാദ്യങ്ങൾ ഒക്കെ കാലിയായി ഒഴിഞ്ഞ കേയുമായിട്ടാണ് ആളുകൾ നാട്ടിലും മറു നാട്ടിലും കഴിഞ്ഞു കൂടുന്നത്, നാട്ടിൽ സർക്കാർ റേഷൻ നല്കി സഹായിക്കുമ്പോൾ പ്രവാസത്തിൽ സാമൂഹിക സംഘടനകൾ ആ ബാധ്യത നിറവേറ്റുന്നു എന്ന വെത്യാസം മാത്രം. കൊറോണക്കു ശേഷം വരാൻ പോകുന്നത് ക്ഷാമ കാലമാണ്, തുടര്ന്ന് ക്ഷേമവും. രാജാവിന്റെ സ്വപ്ന വ്യാഖ്യാനം നടത്തിയ പ്രവാചകൻ യൂസുഫ് (അ) കഥ പറയുന്നുണ്ട് വിശുദ്ധ ഖുർആനിൽ. ഏഴു സമൃദ്ധിയുടെ വര്ഷങ്ങള്ക്ക് ശേഷം വരാന് പോകുന്ന ഏഴ് കടുത്ത ക്ഷാമ വർഷത്തെ കുറിച്ചായിരുന്നു സ്വപ്നം, രാജാവിനോടു ഖജനാവിന്റെ താക്കോൽ കയ്യിൽ വാങ്ങി ആ ക്ഷേമ കാലത്തെ യൂസുഫ് നബി സമർത്ഥമായി നേരിട്ട സംഭവമാണ് അവിടെ വിവരിക്കുന്നത്.
നമ്മളും അതുപോലൊരു ക്ഷാമ കാലത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്നെ ആളുകൾ പട്ടിണിയുടെ അനുഭവങ്ങൾ പല തരത്തിൽ രുചിച്ചു കൊണ്ടിരിക്കുന്നു. വരും ദിവസങ്ങളിൽ അവ രൂക്ഷമാകും. ഇപ്പോൾ കോറോണയെ പേടിച്ചു വീട്ടിലാണെങ്കിൽ നാളെ തിരിച്ചു കയറി ചെല്ലാൻ ജോലി തന്നെ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് പലരും, അത് ഒരു യാഥാർത്യമായി കഴിഞ്ഞിരിക്കുന്നു.
കോറോണക്ക് ശേഷം ഒരുപാട് മാറ്റങ്ങള് ദൃശ്യമാവും എന്നാണ് വിദഗ്ദ്ധർ പറഞ്ഞു കൊണ്ടിരിക്കുന്നത്, ഒരു പക്ഷേ മാസ്ക് ഇട്ടു ജീവിക്കുക എന്നത് പുതിയ കാലത്തെ പുതിയ NORMAL ആയി എന്നു വരാം, ഒന്നു കെട്ടി പിടിക്കാനോ ഉമ്മ വെക്കാനോ എന്തിന് ഹസ്ത ദാനം പോലും ചെയ്യാൻ പറ്റാത്ത കാലമായിരിക്കും ഒരുപക്ഷേ കോവഡാനന്തര ജീവിതം.
എന്തായാലും ജീവിതം ജീവിച്ചു തീർത്തല്ലേ പറ്റൂ. വളരെ പോസറ്റീവായി തന്നെ വേണം സമീപിക്കാൻ, കോറോണയെ മുന്നിൽ കണ്ടു കൊണ്ട് തന്നെ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്, മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട്.
പ്രവാസവും തുടർ വിദ്യാഭ്യാസം
ഈ സമയം നാം കുറെ പുതിയ അറിവുകളും കഴിവുകളും വളർത്തിയെടുക്കാൻ വേണ്ടി ഉപയോഗിക്കണം. പത്തും ഇരുപതും വര്ഷങ്ങള്ക്ക് മുൻപ് ഒരു ഡിഗ്രീ സർട്ടിഫിക്കറ്റ് വാങ്ങി കിട്ടിയ ജോലിയിൽ തന്നെ തുടരുന്നവരാണ് മലയാളി പ്രവാസികളിൽ ഒട്ടു മിക്ക പേരും, യാന്ത്രികമായി കാലം കറങ്ങി തിരിയുന്ന അവസ്ഥയിലായിരുന്നു അവരിൽ ഏറിയ പങ്കും, ജനുവരി ആകുമ്പോഴേക്കും ജൂണിലെ ടിക്കറ്റ് ബുക്ക് ചെയ്യുന്നു, ഒന്നൊന്നര രണ്ടു മാസം നാട്ടിലേക്ക് വെക്കേഷൻ അവിടെ നിന്നും ടൂർ, കല്യാണാഘോഷങ്ങൾ, പിന്നെ തിരികെ പ്രവാസത്തിലേക്ക്, മക്കളുടെ സ്കൂള്, വീട് നിർമ്മാണം, സംഘടനാ പരിപാടികൾ, വര്ഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഓണം ഈദ് ക്രിസ്തുമസ് വിഷു ആഘോഷങ്ങൾ പിന്നെ വീണ്ടും ജനുവരി അതങ്ങനെ കറങ്ങി തിരിയുന്നു, ജോലി സ്ഥലത്തെ നിർബന്ധിതാവസ്ഥയിൽ ആരെങ്കിലും ചിലർ വല്ല കോഴ്സും ചെയ്തയാലായി !!!
പറഞ്ഞു വന്നത്, ഈ ശീലങ്ങൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മക്കളെ നല്ല സ്കൂളിലും കോഴ്സിനും പറഞ്ഞു വിടുന്ന പോലെ തന്നെ, തന്റെ കഴിവുകളെയും പരിപോഷിപ്പിക്കാൻ മൂന്നിട്ടിറങ്ങണം. പഠനം ഒരു സപര്യയായി കൊണ്ട് നടക്കണം, കേവലം വായനയെക്കുറിച്ചല്ല പറയുന്നത്.
ഈ ലോക്ക് ഡൌണ് കാലത്ത് ഒരുപാട് യൂണിവേർസിറ്റികളും കമ്പനികളും സ്ഥാപനങ്ങളും ഫ്രീ ഓൺലൈൻ കോഴ്സ് അടക്കം നല്കുന്നുണ്ട്, അതൊക്കെ ഉപയോഗപ്പെടുത്താം. AI - Artificial Intelligence, Big Data Analysis വരെയുള്ള ന്യൂ ജെൻ കോഴ്സുകൾ മുതൽ MS OFFICE, Advance Course in Excel, തുടങ്ങി ഒട്ടുമിക്ക കോഴ്സുകൾ ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
fb.me/24x7Careers എന്ന പേജിൽ നിങ്ങള്ക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. നൂതന കോഴ്സുകളേയും സ്ഥാപനങ്ങളേയും കുറിച്ച്, അപേക്ഷിക്കേണ്ട സമായങ്ങളെ കുറിച്ചും, മൽസര പരീക്ഷകളെ കുറിച്ച് ഒക്കെയും ഈ പേജ് നിങ്ങൾക്ക് അപ്പ്ഡേറ്റ് നാൽകിക്കൊണ്ടിരിക്കും. ഓൺലൈൻ വിദ്യാഭ്യാസം ഇനി സാർവ്വത്രികമാകും, അതിനനുസരിച്ച് പരീക്ഷ രീതികളും പഠന രീതികളും മാറും നടപ്പ് ശീലങ്ങളിൽ അധികവും പതുക്കെ അപ്രത്യക്ഷമാവും.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ TCS ഇനി എല്ലാ കാലത്തും "WORKFROMHOME" വീട്ടിൽ നിന്നു തന്നെ ജോലി ചെയ്യിക്കുന്നത് തുടരുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അത് പോലെ തന്നെ നാട്ടിൽ ഇനി യൂറോപ്പിൽ ഒക്കെ ഉള്ളത് പോലെ മണിക്കൂറിന് ജോലി ചെയ്യിപ്പിച്ചു കൂലി നല്കുന്ന പരിപാടി കൂടി ഒരുപാട് കമ്പനികൾ പിന്തുടരാൻ സാധ്യതയുണ്ട് എന്നതിന്റെ സൂചനകളും പല പ്രമുഖ കമ്പനികളും HR വിദഗ്ധരും സൂചന നല്കി കഴിഞ്ഞു. എന്നു വെച്ചാൽ ഒരാൾ രാവിലെ ചെയ്യുന്ന ജോലി ആവില്ല ഉച്ചയ്ക്ക് ശേഷം തന്റെ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് ചെയ്യേണ്ടി വരിക. രാവിലെ ഫിനാൻസ് അനാലിസിസ് ചെയ്ത ആൾ ഉച്ചയ്ക്ക് ശേഷം അദ്ധ്യാപകനും വൈകുന്നേരം ബിഗ് ഡാറ്റാ അനലിസ്റ്റുമൊക്കെയായി വിലസാം എന്നർഥം. ജോലിയിലെ നടപ്പ് ശീലങ്ങൾ മാറാൻ പോകുന്നു അല്ലെങ്കിൽ മാറി തുടങ്ങിയിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ നമ്മുടെ നാട്ടിൻ പുറങ്ങളിൽ വരെ നമുക്ക് അനുഭവഭേദ്യമാവും. വീട്ടിലിരുന്നു ജോലി ചെയ്യുക എന്നത് പുതുമയുള്ള കാര്യമാവില്ല.

പ്രവാസി കൂട്ടായ്മകൾ ചെയ്യേണ്ടത്
കോറോണയുടെ കൂടെ തന്നെ എണ്ണവിലയിടിവുമായതോടെ പ്രവാസികളുടെ പ്രയാസങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യമാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്, കൊറോണ കാരണം കൂടിയുണ്ടാകുന്ന കച്ചവട നഷ്ടങ്ങളുടെ കൂടെ, എണ്ണ വില ഇടിഞ്ഞതിനെ തുടർന്ന് ഒരുപാട് കമ്പനികൾ നൂറു കണക്കിന് തൊഴിലാളികളെ പിരിച്ചു വീടും എന്നാണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ജോലി നഷ്ടപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ ഏറ്റവും നന്നായി ഇടപെടാൻ പറ്റുന്നത് ഗൾഫ് നാടുകളിൽ ഉള്ള പ്രവാസി കൂട്ടായ്മകൾക്ക് തന്നെയാവും. പ്രദേശികാടിസ്ഥാനത്തിൽ തന്നെ സംഘം ചേർന്ന് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന മലയാളികൾ, അവരുടെ conventional ക്ഷേമ പ്രവർത്തനങ്ങൾ നിർത്തിയിട്ട് reverse migration എങ്ങനെ അഡ്രസ്സ് ചെയ്യാം എന്നു ആലോചിക്കേണ്ട സമയമാണിത്. തിരികെ വരുന്നവർക്ക് കൂട്ടായി ചെയ്യാൻ പറ്റുന്ന സംരംഭങ്ങളെ കുറിച്ച് പഠനം നടത്തുകയും കൂട്ടായി അവ നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നല്കാനും പ്രാദേശിക പ്രവാസ സംഘങ്ങൾ മൂന്നിട്ടിറങ്ങാണം.ഉദാഹരണമായി, ഗള്ഫിൽ നമുക്ക് തേങ്ങയുടെ ഒരുപാട് ഉല്പന്നങ്ങൾ കാണാൻ സാധിക്കും എന്നാൽ നമ്മുടെ സ്വന്തം നാട്ടിൽ ഇത്രയൊക്കെ തേങ്ങ ഉല്പാദനം ഉണ്ടായിട്ടും അതിലൊന്നും തന്നെ നമ്മുടെ നാടിന്റെ പേര് അതില് അച്ചടിച്ചു വരുന്നത് കണ്ടിട്ടുണ്ടാവില്ല.. ഇങ്ങനെ ഒരുപാട് സാധ്യതകളുണ്ട് നമുക്ക് ചുറ്റും, അവയൊക്കെയും കൃത്യമായി പഠനം നടത്തി അതില് feasible ആകുന്നവ നടപ്പിൽ വരുത്താൻ പ്രവാസി സംഘങ്ങൾക്ക് കഴിയും.
സ്ത്രീ സംരംഭകർ
നമ്മുടെ നാട്ടിൽ ഇപ്പോഴും untapped resources ആണ് അഭ്യസ്ത വിദ്യരായ സ്ത്രീകൾ, ഡിഗ്രിയും ഡിപ്ലോമയും പഠിച്ചു വീട്ടമ്മമാരായി സമയം കഴിച്ചു കൂട്ടുന്ന അവരെ കൂടി മുഖ്യധാരാ ബിസിനസ്സ് ലോകത്തേക്ക് കൈപിടിച്ച് ഉയർത്തേണ്ട സമയമാണിത്. ഈയിടെ പബ്ലിഷ് ചെയ്ത റിപ്പോര്ട്ട് പ്രകാരം MENA റീജിയാണില് അടുത്തിടെ ആരംഭിച്ചു വിജയിച്ച സംരംഭങ്ങളില് 60%ത്തോളം നേതൃത്വം നല്കുന്നത് (സ്ഥാപിച്ചതോ മാനേജ് ചെയ്യുന്നതോ ആയ) സ്ത്രീകളാണ് എന്നതാണ്. അത് യൂറോപ്പിനെക്കാൾ അധികമാണ് എന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ എന്നാലത് 20%ഇൽ താഴെ മാത്രമാണ്. നമ്മുടെ നാട്ടിലെയും സമർത്ഥരായ സ്ത്രീകളെ കൂടി ബിസിനസ്സ് രംഗത്തിറക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അവർക്ക് ചെറിയൊരു പരിശീലനം നല്കിയാൽ മാത്രം മതിയാവും. സാധ്യതകൾ നമുക്ക് ചുറ്റും ഒരുപാടുണ്ട് എന്നാണ് പറഞ്ഞു വന്നത്.കൊറോണ താൽക്കാലിക പ്രതിഭാസം മാത്രമാണ്. എന്നാൽ കോറോണക്ക് ശേഷവും നല്ലൊരു കരിയർ എന്നത് ദീർഘകാല ആവശ്യവും, അതേസമയം ഒട്ടും എളുപ്പമല്ലാത്തതുമാണ്. ആ സമയത്ത് നിങ്ങളുടെ കയ്യിലെ ആയുധങ്ങൾ മതിവരാതെ വരും.
എന്നാൽ പന്ത് ഇപ്പോഴും നിനങ്ങളുടെ കോർട്ടിൽ തന്നെ. വൈകിയിട്ടില്ല. പുതിയ ആയുധങ്ങളുമായി സജ്ജരാകാം.. നിങ്ങള്ക്ക് തീരുമാനിക്കാം, നിങ്ങൾ എന്താവണം എന്നും എവിടെ എത്തണം എന്നും.
ഈ ലേഖനം രണ്ടു പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
കാസർക്കോട് ജില്ലയില് നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ സായഹന പത്രമായ ഉത്തരദേശത്തിൽ. Link Click Here കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന തൽസമയം എന്ന പത്രത്തിൽ ജൂൺ ആറാം തീയതി പ്രസിദ്ധീകരിച്ചു
തൽസമയം ദിനപത്രം 6-6-2020