SIR ന്റെ പിന്നാമ്പുറങ്ങൾ – ഒരു സംശയവാദിയുടെ കാഴ്ചപ്പാട്Behind SIR – A Skeptic’s Perspective
കേരളത്തിലെ sIR ആണല്ലോ എല്ലാ ഇടത്തേയും കാര്യമായ ചർച്ച
എന്നാൽ
അതിന്റെ പുറം ബഹളങ്ങളിൽ നിന്നും മാറി കുറച്ചു കാര്യങ്ങൾ സംസാരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്
മുൻകൂർ ജാമ്യം എന്ന നിലയിൽ രണ്ടു വാക്കു
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കേരളത്തിലെ പത്രങ്ങൾ വായിക്കുകയോ ടിവി കാണുകയോ ചെയ്യാത്ത ഒരാളാണ് ഞാൻ
എന്റെ ഇടം സോഷ്യൽ ഇടമാണ്
Whatsapp FB , INSTA ടെലിഗ്രാം AI ഒക്കെയാണ് എന്റെ വായനാ ലോകം , എന്ന് വെച്ചാൽ ചിലപ്പോൾ എവിടെയെങ്കിലും പത്രം കണ്ടാൽ വല്ലപ്പോഴും ഒന്ന് മറിച്ചു നോക്കും അത് പോലെ വല്ലപ്പോഴും ടിവി യൂട്യൂബ് വഴി കണ്ടു എന്ന് വരും, വല്ലപ്പോഴുമാണ് എന്ന് മാത്രം
വിഷയത്തിലേക്കു വരാം
SIR ന്റെ പേരിൽ ഒരു കണ്ഫയൂഷൻ കൂടി ആളുകളുടെ ഇടയിലുണ്ട്, പഞ്ചായത് ഇലക്ഷൻ ഇടയിൽ കയറി വന്നത് കൊണ്ട് അതിന്റെ വോട്ടർ പട്ടികയിൽ ആളെ ചേർക്കലും തള്ളലും കൊള്ളലും ഒക്കെ ആളുകള് കുറച്ചു ഭീതിയോടും അതിലേറെ കൺഫ്യൂഷനോടും ആണ് നോക്കി കാണുന്നത്.
ആളുകളുടെ തെറ്റിധാരണ ഈ പഞ്ചായത്ത് ഇലക്ഷൻ ലിസ്റ്റ് SIR മായി കണക്ടഡ് ആണ് എന്നാണ് ..
ഞാൻ കുറച്ചായി കേരളത്തിൽ ഇത്ര ധൃതി പിടിച്ചു എന്തിനാണ് SIR എന്നാലോചിക്കുകയായിരുന്നു
എന്റെ WILDGUESS, എല്ലാവരും വിചാരിച്ചിരുന്നത് പോലെ, കേരളത്തിലെ ആളുകളെ പട്ടികയിൽ നിന്നും പുറത്താക്കാനുള്ളതല്ല ഈ SIR,
പകരം
ആളുകളെ യഥേഷ്ടം ഇഷ്ടം പോലെ മണ്ഡലങ്ങളായിൽ ആഡ് ചെയ്യാൻ വേണ്ടിയാണ്
നിങ്ങൾ
കഴിഞ്ഞ ലോക്സഭാ ഇലക്ഷൻ റിസൾട്ട് നിമസഭാ മണ്ഡലം അടിസ്ഥാനമാക്കിയുള്ള പാര്ടികളുടെ വോട്ട് പൊസിഷൻ ശ്രദ്ധിച്ചിരുന്നോ?
കുറച്ചു സ്ഥലങ്ങളിലെങ്കിലും ബിജെപി രണ്ടാം സ്ഥാനത് എത്തിയതായി കാണാം.
സുരേഷ് ഗോപി ജയിക്കുന്നത് വരെ തൃശൂരിനെ കുറിച്ച് കേരളക്കാർക്ക് പൊതുവെയും ത്രീശൂർക്കാർക്ക് പ്രത്യേകിച്ചും ഉണ്ടായിരുന്ന പൊതു ബോധം അല്ലെങ്കിൽ ധാരണ എന്തായിരുന്നു?
അയാൾ അവിടെ ജയിക്കാനൊന്നും പോകുന്നില്ല എന്നതാണ്...
എന്നിട്ടു എണ്ണിക്കഴിഞ്ഞപ്പോൾ എന്ത് സംഭവിച്ചു?
അതെ സമയം തന്നെ അവിടത്തെ ഇടതു പക്ഷ നേതാക്കൾ അടക്കം അവിടെ കുറെ പേരെ "അധികമായി വോട്ട് ചേർത്ത് എന്നൊരു ആരോപണം" ശക്തമായി ഉന്നയിച്ചിരുന്നു
പിന്നീട് അതുമായി ബന്ധപ്പെട്ടു ഒരുപാട് ആരോപണങ്ങളും തെളിവുകളുമായി പലരും വരികയും ചെയ്തിട്ടുണ്ട്
പറഞ്ഞു വന്നത്
ഇത് കേവലം തൃശൂർ മണ്ഡലത്തിൽ കൃത്യമായി പ്ലാനോട് കൂടി ബിജെപി ചെയ്ത കാര്യമാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബിജെപിയുടെ നേതാവ് ഗോപാലൻ പറഞ്ഞത്, പിന്നീട് വോട്ട് ചോരിയിൽ രാഹുൽ ഗാന്ധി ക്വോട്ട ചെയ്ത വീഡിയോയിൽ അടക്കം അദ്ദേഹം പച്ചക്ക് പറയുന്നുണ്ട്, ഞങ്ങൾ ജയിക്കാൻ വേണ്ടി വോട്ട് ചേർക്കും അത് ഇരട്ടയോ കൂടുതലോ ആവും എന്നാണ്
അവിടെയാണ് ലോക്സഭയിലേക്ക് ഓടിയെത്തിയ രണ്ടാം സ്ഥാനങ്ങൾ വിഷയമാകുന്നത്
കുറഞ്ഞ മണ്ഡലങ്ങളിൽ ടാർഗറ്റ് ചെയ്തു ,
കുറച്ചു വോട്ടുകൾ ചേർത്താൽ കുറച്ചു നിയമസഭാ സീറ്റുകൾ നേടാം എന്നത് അവരുടെ കണക്കു കൂട്ടലാവാം
അതിനു വേണ്ടിയുള്ള കരുക്കൾ ഈ SIR കാലത് ബിജെപി ഭരണ സ്വാധീനം ഉപയോഗിച്ച് തന്നെ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്തിനാണ് മോഡി നോട്ട് നിരോധിച്ചത് എന്ന്?
അത് വരെ കള്ളപ്പണം ഉണ്ടായിരുന്ന മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും പാപ്പറാക്കാൻ വേണ്ടിയാണ് അത് ചെയ്തത് എന്നാണ് എന്റെ പക്ഷം
ഇന്ത്യയിലെ ഇലക്ഷൻ എന്ന് വെച്ചാൽ
കോളനികളിൽ തലേ ദിവസം രാത്രി ലഭിക്കുന്ന ഗാന്ധി തലയുള്ള നോട്ടും കുപ്പിയുമാണ്, അത് ആരാണോ നൽകുന്നത്, അവർക്ക് വേണ്ടി അവരുടെ പെട്ടിയിലാണ് വോട്ട് വീഴുക
ഈ ഒരു political purchasing power നോട്ട് നിരോധിച്ചതിലൂടെ ബിജെപിയുടെ കയ്യിൽ മാത്രം വന്നു ചേർന്ന്.
ബാക്കി പാർട്ടികളുടെ നോട്ടുകൾക്ക് വിലയില്ലാതായി
അതിനു മുന്നേ
പാർലമെന്റിൽ അടക്കം നോട്ട് കൊണ്ടുള്ള ഏറു കളിയായിരുന്നു എന്നത് കൂടി നമ്മൾ കൂട്ടി വായിക്കേണം
അത് മാത്രമല്ല
ഈ ഇറക്കിയ പുതിയ നോട്ട് ബിജെപിക്കാർ തന്നെ ഇഷ്ടം പോലെ അടിച്ചിറക്കിയിട്ടുമുണ്ടല്ലോ, അതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നല്ലോ, കേരളത്തിലെ ബിജെപി കള്ളനോട്ട് അടിക്കാരൻ രണ്ടോ മൂന്നോ പ്രാവശ്യം ഒരേ ക്രൈം ചെയ്തു പിടിക്കപ്പെട്ടത്
മീഡിയകളെ മുഴുവൻ പണം കൊടുത്തു കൈക്കലാക്കിയത് കൊണ്ട് തന്നെ
ചോദ്യങ്ങൾ ചോദിക്കുന്ന ആരും തന്നെയില്ലാതായി
പറഞ്ഞു വന്നത്
നമ്മുടെ SIR
കേരളത്തിൽ നടക്കുന്നതിൽ സംഭവിക്കാൻ പോകുന്നത്
ഇങ്ങനെ selected മണ്ഡലങ്ങളിൽ (അതിൽ കൂടുതലും CASA ക്രിസംഘി മേധാവിത്തം ഉള്ള ഇടങ്ങളാവും)
വോട്ട് ചേർക്കൽ യഥേഷ്ട്ടം നടക്കും
നിങ്ങൾ ഒരു മണ്ഡലത്തിൽ ഒരു ദിവസം താമസിച്ചാൽ പോലും അവിടെ വോട്ട് ചേർക്കാം എന്നാണ് നിയമത്തിലുള്ളത് എന്നാണ് മനസ്സിലാവുന്നത്
അങ്ങനെ വരുമ്പോൾ
കേരളത്തിലെ അഥിതി തൊഴിലാളികൾ അടക്കം ലിസ്റ്റിൽ ഇടം നേടാനും
അത് സൗകര്യം പോലെ അവർക്ക് വോട്ട് മറിക്കാനുള്ള ആളുകളായി മാറാനും അധിക സമയം വേണ്ടി വരില്ല.
ബീഹാറിൽ ഇലക്ഷൻ സമയത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആറു തീവണ്ടികളാണ് സ്‌പെഷൽ ട്രെയിൻ ആയി ആളുകളെ കൊണ്ട് വന്നത് എന്നാണ്, കേരളത്തിൽ അതിഥി തൊഴിലാളികൾ എന്ന് പറഞ്ഞു വോട്ട് ചേർത്താൽ തന്നെ ഭൂരിപക്ഷം നേടാനുള്ള വോട്ടാക്കി മാറ്റുക എളുപ്പമാണല്ലോ !!
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ ഒരു വിഷയത്തിൽ നല്ല
ജാഗ്രത വേണം, പക്ഷെ ഇപ്പോഴത്തെ അധികാര വടം വലിയും ആദർശ പാപ്പരത്വവും എല്ലാം കൂടി കേരളത്തെ എങ്ങോട്ടേക്കാണ് കൊണ്ടെത്തിക്കുക എന്ന കണ്ടറിയേണ്ടിയിരിക്കുന്നു
ഞാൻ പേടിക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്
എങ്ങാനും ഈ നിയമസഭാ ഇലക്ഷനിൽ
ബിജെപിക്ക് പത്തോളം സീറ്റ് പിടിക്കാൻ പറ്റിയാൽ (നിങ്ങൾ പഞ്ചായത്ത് ഇലക്ഷനിൽ ബിജെപി കാര്യമായി പെർഫോം ചെയ്യാത്തത് കണ്ട് ആളുകൾ അവരെ എഴുതി തള്ളുന്ന അവസ്ഥ വരെ ഉണ്ടായെന്നു വരാം, ഒക്കെ അടവുകളായി മാത്രം കണക്കു കൂട്ടിയാൽ മതി! പഞ്ചായത്ത് ഇലക്ഷനിൽ ഓരോ വാർഡിലെയും വീട്ടിലെയും "വോട്ടുകൾ കൃത്യമായി അറിയാം എന്നത് കൊണ്ട് അവിടെ അധികം കളികൾ പ്രതീക്ഷിക്കരുത്!)
കേരളത്തിലെ അധികാരം വരെ അവരുടെ കയ്യിൽ വന്നാൽ അത്ഭുതപ്പെടേണ്ടതില്ല
കാരണം
കറ കളഞ്ഞ എത്ര എം എൽ എമാർ നമ്മുടെ നിയമസഭയിലുണ്ടാവും?
കഴിഞ്ഞ പത്ത് വർഷത്തെ കുത്തഴിഞ്ഞ ആഭ്യന്തരം തന്നെ വലിയ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ടല്ലോ അല്ലെ?
കേരളത്തെ ദൈവം രക്ഷിക്കട്ടെ!
രണ്ടു അനുബന്ധം ചേർക്കാൻ ആഗ്രഹിക്കുന്നു
രണ്ടും ഇന്ന് FB യിൽ നിന്ന് കിട്ടിയത്
One - FB Link
ഗുജറാത്തിലെ രീമധോപൂരിലെ മേഘരാജ് പട്‌വയിൽ താമസിക്കുന്ന ഈ യുവാവ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വോട്ടർ ഐഡിക്ക് അപേക്ഷിച്ചിരുന്നു,ഒന്നല്ല, ഏഴ് വോട്ടർ ഐഡി കാർഡുകളും അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. എല്ലാ കാർഡുകളിലും വ്യത്യസ്ത EPIC നമ്പറുകളാണ് ഉള്ളത്.
യുവാവ് പരാതിപ്പെട്ടപ്പോൾ, നടപടിയെടുക്കുന്നതിനുപകരം, പ്രാദേശിക ഭരണകൂടം ഈ തട്ടിപ്പ് മറച്ചുവെക്കാൻ സമ്മർദ്ദം ചെലുത്താൻ തുടങ്ങി.
ഇപ്പോൾ ഒന്ന് ആലോചിച്ചു നോക്കൂ...
ECI ആകസ്മികമായി ഒരു പൗരന് 7 തവണ വോട്ട് ചെയ്യാനുള്ള അവകാശം നൽകാൻ കഴിയുമെങ്കിൽ,
അപ്പോൾ നൂറുകണക്കിന് വ്യാജ വോട്ടുകൾ നേടാനും സമ്മർദ്ദത്തിലായിരിക്കുന്ന അവരുടെ പ്രവർത്തകർക്ക് കൂട്ടമായി വോട്ട് ചെയ്യാനും BJPക്ക് എന്താണ് ബുദ്ധിമുട്ട്?
ഹരിയാനയുടെ ഉദാഹരണത്തിൽ രാഹുൽ ഗാന്ധി ഇതേ വെളിപ്പെടുത്തൽ നടത്തിയിരുന്നു,
വ്യാജ വോട്ടർ ഐഡി, ഡ്യൂപ്ലിക്കേറ്റ് വോട്ട്, ജനാധിപത്യത്തിന്റെ പരസ്യമായ കൊള്ള.
ഇന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ,
ഇന്ത്യൻ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സ്ഥാപനമായി മാറിയിരിക്കുന്നു. courtesy -
Empower Congress
second
title confusion
SIR ന്റെ പിന്നാമ്പുറമ്പങ്ങൾ - ഒരു സന്ദേഹാവാദിയുടെ സന്ദേഹങ്ങൾ
SIR ന്റെ പിന്നാമ്പുറങ്ങൾ – ഒരു സംശയവാദിയുടെ കുറിപ്പുകൾ
(“Behind SIR – Notes of a Skeptic”)
SIR ന്റെ പിന്നാമ്പുറങ്ങൾ – ഒരു സംശയവാദിയുടെ കാഴ്ചപ്പാട്
→ (“Behind SIR – A Skeptic’s Perspective”)
SIR ന്റെ പിന്നാമ്പുറങ്ങൾ – ഒരു രാഷ്ട്രീയ സംശയവാദിയുടെ നോട്ടങ്ങൾ
→ (“Behind SIR – Observations of a Political Skeptic”)
No comments:
Post a Comment