Covid19 - ജനറൽ ആശുപത്രിയിലെ നഴ്‌സിന്റെ അനുഭവക്കുറിപ്പ്
Proud to be a kasaragodian ❤️.....
ഇത് ഐഷാബി കാസര്ഗോഡ് ജനറല് ആശുപത്രിയില് കൊവിഡ് വാര്ഡില് ഡ്യൂട്ടിയിലായിരുന്നു. ഇത്രയും ദിവസം അവരുടേ അനുഭവ കുറിപ്പാണ്
ആയിഷത്ത ഹൃദയം തൊട്ടൊരു സലൃൂട്ട്

അമീർ എന്ന ഏരിയാൽ ഉള്ള ആൾ വന്ന ശേഷം ആണ് ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ഇട്ടത് ... ആദ്യം ഒന്ന് പകച്ചുപോയി .. വഹട്സപ്പിലും പത്രത്തിലും ഒക്കെ അയാളുടെ ധികാര കഥകൾ വർണിച്ചു jആഘോഷിക്കുന്ന സമയം.. എന്റെ മനസ്സിൽ വല്ലാത്ത ഭയം ആയിരുന്നു ..... അയാൾ വല്ലതും ചെയ്താലോ..... അപ്പോൾ വേറെ 8 രോഗികൾ കൂടി എട്ടു റൂമിൽ ആയി അവിടെ ഉണ്ട്... രാവിലെ 8 മണിക്കാണ് ഡ്യൂട്ടി ഇട്ടത് .. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല .. ലോകത്തിൽ ഉള്ള എല്ലാ പ്രവാസികളെയും ശപിച്ചു ...
പുലർച്ച 4മണിക്ക് എഴുന്നേറ്റു ഭക്ഷണം ഒന്നും കഴിക്കാൻ തോന്നിയില്ല... തൂക്കുമരത്തിലേക്ക് പോകുന്ന ഒരാൾക്ക് ഉണ്ടാകുന്ന ഭയം ... ഇനി ഒരിക്കലും എനിക്കെന്റെ മക്കളെ കാണാൻ പറ്റില്ലേ എന്ന തോന്നൽ ... മക്കളോടും ഐസൊലേഷൻ വാർഡിൽ ആണെന്ന് പറഞ്ഞില്ല ...
PPE എന്ന ഡ്രസ്സ് അതുവരെ ഉപയോഗിച്ചിട്ടില്ല ...നിപ്പ യുടെ സമയം ഇടയ്ക്കിടെ അതു ധരിക്കുന്നതിനെ കുറിച്ച് ട്രെയിനിങ് കിട്ടിയിരുന്നു ... ആദ്യം വലതു കാൽ വെച്ചു പേ വാർഡിനകത്ത് കയറി ... അവിടെ വാതിലിനു അടുത്ത് തന്നെയാണ് ഡ്യൂട്ടി room... തൊട്ടപ്പുറം ഒരു റൂമിൽ PPE ഡ്രസ്സ് അടുക്കി വെച്ചിട്ടുണ്ട്..ശരീരത്തിന് ആകെ ഒരു വിറയൽ .. കാൽ ഒന്നും നിലത്തു ഉറക്കുന്നില്ല.... ദാഹിക്കുന്ന പോലെ തോന്നി . ഒരു കുപ്പി വെള്ളം ഒറ്റയടിക്ക് വലിച്ചു കുടിക്കാനുള്ള ദാഹം ... പാടില്ല ... കുടിച്ചാൽ ബാത്‌റൂമിൽ പോകാൻ തോന്നും ... PPE ഇട്ടാൽ പിന്നെ അതു ഊരി മാറ്റി കുളിച്ചു മാത്രമേ വെള്ളം കുടിയും ബാത്ത് റൂമിൽ പോക്കും ഒക്കെ നടക്കൂ..


തൊട്ടപ്പുറത്തെ റൂമിൽ ഉള്ളആൾക്ക് എന്നും പരാതി മാത്രമേ ഉള്ളൂ... ബെഡ് ഷീറ്റ് വേണം സോപ്പ് പൊടി വേണം പഞ്ചസാര വേണം .. എല്ലാം എത്തിച്ചു കൊടുക്കും.. അതോടെ അവനും എന്നെ വലിയ കാര്യമായി ... ഓരോ സങ്കടങ്ങളും പറയും ഉമ്മയുടെ ഉമ്മ മരിച്ചു ഗൾഫിൽ നിന്നും വന്ന പിറ്റേന്ന് അവിടെ പോയ് .. 6 പേർക്ക് കൂടി രോഗം ഉണ്ടാക്കി കൊടുത്ത മഹാ പാപി യായി പോയ് ... ഞാൻ സമാധാനിപ്പിക്കും സാരമില്ല രോഗം എല്ലാവര്ക്കും വരും .. ഇനി ഒന്നിനെ പറ്റിയും ദുഖിച്ചിട്ട് കാര്യമില്ല . അവനു സന്തോഷം ആകും . ചേച്ചി എന്നു മാത്രമേ വിളിക്കൂ ... ചേച്ചിക്കു ഡ്യൂട്ടി തീരുന്നതിനു മുമ്പ് ഹോസ്പിറ്റലിൽ നിന്നും പോകാൻ പറ്റുമോ എന്ന് ചോദിക്കും അവൻ ഇന്നലെ ഡിസ്ചാർജ് ആയി ... ഒരു പാട് കരഞ്ഞു .... നിങ്ങളൊക്കെ ദൈവം ആണോ എന്നൊക്ക ചോദിച്ചു ....


തൊട്ടടുത്ത റൂമിൽ ഉള്ള ഭാര്യയും ഭർത്താവും ...ഭർത്താവ് ഒരു പാവം ഭാര്യ ഓരോ കാര്യത്തിനും ഭർത്താവിനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും ...ഇങ്ങനെയാണെങ്കിൽ രണ്ടാളെയും cരണ്ടു റൂമിൽ ആക്കും എന്ന് പറഞ്ഞപ്പോൾ ഓറേ പിരിഞ്ഞിരിക്കാൻ പറ്റില്ല എന്ന് ഭാര്യ ... അവർ കോൺടാക്ട് വഴി രോഗം വന്നവർ ആണ് .. അവസാന ദിവസം ഞാൻ യാത്ര ചോതിച്ചപ്പോൾ രണ്ടാളും കൂടി അവിടെ ഉണ്ടായ ആപ്പിളും മുന്തിരി യും ഒക്കെ പൊതിഞ്ഞു കെട്ടി എനിക്ക് തന്നു ഞാൻ വാങ്ങിയില്ല .. എനിക്ക് വാങ്ങാൻ പറ്റില്ലഎന്ന് പറഞ്ഞപ്പോൾ സുഖമില്ലാത്ത കാര്യം മറന്നുപോയി എന്ന് പറഞ്ഞു കരഞ്ഞു ... എനിക്ക് സങ്കടം വന്നുപോയി.
ആദ്യമൊക്കെ 5 മണിക്കൂർ ആയിരുന്നു ഡ്യൂട്ടി ... piന്നെ അതു 4 മണിക്കൂർ ആക്കി ഈ 5 മണിക്കൂർ ppe ഡ്രെസ്സിൽ കഴിച്ചു കൂട്ടിയ ഓര്മ വരുമ്പോൾ തന്നെ എനിക്കിപ്പോൾ വിയർക്കാൻ തുടങ്ങുന്നു .. ആ ഡ്രസ്സ് ഊരി മാറ്റാൻ ഒരു room വേറെ ഉണ്ട് .
അവിടെ മഞ്ഞ കവർ വെച്ച ബക്കെറ്റ് ഉണ്ട് ... ആദ്യം ഒരു ഗ്ലൗസ് ഊരി ഹാൻഡ് റബ്ബ് ചെയ്യുന്നു ... അതിനു ശേഷം ppe ഗൂഗിൾ ഊരി മാറ്റുന്നു .. വീണ്ടും ഹാൻഡ് റബ്ബ് ചെയ്യുന്നു ... തലയിലെ നീളൻ കുപ്പായത്തോടു കൂടിയുള്ള തൊപ്പി ഉള്ളിൽ കയ്യിട്ട് താഴേക്ക് വലിക്കുന്നു .. പിന്നെ ഡ്രെസ്സിന്റെ പുറം ഭാഗം എവിടെയും സ്പർശിക്കാൻ പാടില്ല....ppe. ഡ്രെസ്സിന്റെ ഉള്ളിൽ കൈ ഇട്ടു കൊണ്ട് തന്നെ ഒരു കൈ ഊരി മാറ്റി ഉൾവശം പുറത്തു വരാവുന്ന രീതിയിൽ പതുക്കെ പതുക്കെ മറ്റേ കയ്യും ഊരി ചുരുട്ടി കാലും ഊരി മാറ്റുന്നു ... പുറം ഭാഗം മൊത്തം ഉള്ളിൽ വരുന്ന cരീതിയിൽ ചുരുട്ടി മഞ്ഞ കവറിൽ ഇടുന്നു ... കാലിന്റെ പ്ലാസ്റ്റിക് ഷൂ പുറം വശം ഉള്ളിൽ വരുന്ന രീതിയിൽ ഊരി മഞ്ഞക്കവറിൽ ഇടണം പിന്നെ ഒരു ഗ്ലൗസ് കൂടി അഴിച്ചുമാറ്റി ഹാൻഡ് റബ്ബ് ചെയിത ശേഷം covid മാസ്ക് ഊരി മാറ്റി മഞ്ഞ കവറിൽ ഇടുന്നു ... ഹാൻഡ് റബ്ബ് ചെയിതു നന്നായി കവർ കെട്ടി വെച്ചു മറ്റേ രണ്ടു മാസ്കും ഊരി തൊട്ടപ്പുറത്തുള്ള മഞ്ഞ കവറിൽ ഇടുന്നു ... ഹാൻഡ് റബ്ബ് ചെയിതു അവസാന ഗ്ലൗസും ഊരി തൊട്ടപ്പുറത്തെ റൂമിൽ പോയ് കുളിച്ചു ഉപയോഗിച്ച ഡ്രസ്സ് ബ്ലീച്ചിങ് വെള്ളത്തിൽ ഇട്ടു അര മണിക്കൂർ കഴിഞ്ഞു അലക്കി എടുക്കണം .. ചെരുപ്പ് ബ്ലീച്ചിങ് വെള്ളത്തിൽ അര മണിക്കൂർ മുക്കി വെക്കണം...പിന്നെ അവിടെ നില്ക്കാൻ പാടില്ല ... വേറെ ഡ്രസ്സ് ഇട്ടു മാസ്ക് ഇട്ടു പുറത്തിറങ്ങണം ..
എന്തൊരു ആശ്വാസം ..കൊറോണ ഡ്യൂട്ടി എടുക്കുന്ന . സ്റ്റാഫിന് ഭക്ഷണം ഫ്രീ ആണ്... രോഗികൾക്ക് വേണ്ടി ക്യാന്റീനിൽ തന്നെയാണ് ഭക്ഷണം .... മീൻ കിട്ടാത്ത ഈ സമയത്തു പോലും തോണിയിൽ പിടിക്കുന്ന ചെറിയ മീൻ അവിടെ കിട്ടാറുണ്ട് ... അല്ലാത്ത ദിവസം ഉണക്ക മീൻ ഉണ്ടാകും ...സാമ്പാർ പുളിശ്ശേരി അച്ചാർ പപ്പടം തോരൻ ഒക്കെ അടങ്ങിയതാണ് ഭക്ഷണം ... വൈകുന്നേരം പഴം പൊരി ചായ ...രാത്രി ചിക്കെൻ കറി ചപ്പാത്തി ചോറ് ...രോഗി കൾ അവശ്യ പെടുന്ന ഭക്ഷണം നേരത്ത ചോദിച്ചു മനസ്സിലാക്കി ഉണ്ടാക്കി കൊടുക്കുന്നു ഇടയ്ക്കിടെ ബിരിയാണി ...
കടപ്പാട് :നമ്മുടെ കാസറഗോഡ്
Happy vishu ❤️

No comments:
Post a Comment