Supplications From the Holy Qur'an Compiled Dua from the Holy Quran. Important Duas from the Holy Quran that every Muslim should practice. kindly read these duas and share them with your friends and family.
ഖുർആനിലെ പ്രാർത്ഥനകൾ വളരെ ലളിതമായി പഠിക്കാൻ സാധിക്കുന്ന രൂപത്തിൽ ആയത്തുകളും നമ്പറുകളും സഹിതം തയ്യാറാക്കിയതാണ്. കഴിഞ്ഞ റമദാനിൽ ആണ് ഇത് തയ്യാറാക്കിയത്, അന്ന് തന്നെ പലരും ഇതിന്റെ അർഥം കോടി ചേർക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു, ഇപ്പോഴാണതിനു സാധിച്ചത്. ഇതിൽ വല്ല തെറ്റുകളും ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിൽ അറിയിക്കാൻ മറക്കരുത്.
Whatsapp വഴി ലഭിച്ച മെസ്സേജാണ് ഇങ്ങനെ ഒരുദ്യമത്തിനു ഇറങ്ങി തിരിക്കാന് കാരണമായത്. അതില് ചില പിശകുകളുണ്ടെന്ന് സുഹൃത്തായ നൌഫലിന്റെ കമന്റ് കണ്ടപ്പോഴാണ് എന്നാൽ അവ ഖുർആൻ പരിശോധിച്ച് കൃത്യപ്പെടുത്താൻ തീരുമാനിച്ചത്. എല്ലാം കോപ്പി ചെയ്തു കഴിഞ്ഞപ്പോൾ അത് വെരിഫൈ ചെയ്യണം എന്നായി, അതിനായി ഉപ്പാക്ക് അയച്ചു കൊടുത്തു. ഉപ്പാനെ വിദ്യാർഥികളും നാട്ടുകാരും സ്നേഹ പൂർവ്വം കെ വി ഉസ്താദ് എന്നു വിളിക്കുന്ന കെ വി അബൂബക്കർ ഉമരി (വര്ഷങ്ങളോളം കാസർക്കോട് ആലിയ അറബിക് കോളേജ് പ്രിൻസിപ്പളും ഇപ്പോൾ കോളേജിന്റെ റെക്ടറും ആണ് ഉപ്പ) ഉപ്പയെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു, വാടസപ്പ് വഴി അയച്ചു കൊടുത്തു, ഉപ്പ അവ കറക്റ്റ് ചെയ്തു മിസ്സ് ചെയ്തവ ആഡ് ചെയ്തു തന്നു. ആദ്യ വട്ട തിരുത്തലുകൾ കഴിഞ്ഞപ്പോൾ വീണ്ടും പിഡിഎഫ് ഫോർമാറ്റ് ആക്കി വീണ്ടും ഉപ്പാക്ക് അയച്ചു കൊടുത്തു, ഉപ്പ ചെറിയ വിശദീകരണ കുറിപ്പോടെ വീണ്ടും ചില തിരുത്തലുകൾ പറഞ്ഞു തന്നു, (രണ്ടു വിശദീകരണ കുറിപ്പുകളും അവസാനം നിങ്ങള്ക്ക് വായിക്കാം).
سورة الفاتحة
6. اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾
7. صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾
നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍; കോപത്തിനിരയായവരുടെയും വ്യതിചലിച്ചവരുടെയും മാര്‍ഗത്തിലല്ല
سورة البقرة
127. رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ
128.رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ
ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് ഈ എളിയ കര്‍മം കൈക്കൊള്ളേണമേ! സകലരില്‍നിന്നും കേള്‍ക്കുന്നവനും സകലതുമറിയുന്നവനുമല്ലോ നീ! നാഥാ, ഞങ്ങളിരുവരെയും നിനക്ക് മുസ്‌ലിം (അനുസരണമുള്ളവര്‍) ആയ ദൈവ ദാസന്മാരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്നും നിനക്കു മുസ്‌ലിമായ ഒരു സമൂഹത്തെ എഴുന്നേല്‍പിക്കേണമേ! ഞങ്ങള്‍ക്ക് ഞങ്ങളുടെ ആരാധനാമാര്‍ഗങ്ങള്‍ അറിയിച്ചുതരേണമേ! ഞങ്ങളുടെ വീഴ്ചകള്‍ മാപ്പാക്കിത്തരേണമേ! ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ നീ
201. رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ﴿٢٠١
ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ ഈ ലോകത്തു നന്മ ചൊരിയേണമേ, പരലോകത്തും നന്മ ചൊരിയേണമേ! നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീ കാക്കുകയും ചെയ്യേണമേ
286. رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾
നാഥാ, മറവികൊണ്ടോ അറിവില്ലായ്മകൊണ്ടോ വന്നുപോയ തെറ്റുകളുടെ പേരില്‍ ഞങ്ങളെ ശിക്ഷിക്കരുതേ, ഞങ്ങള്‍ക്കുമുമ്പുണ്ടായിരുന്നവരില്‍ ചുമത്തിയതുപോലെ നീ ഞങ്ങളില്‍ വലിയ ഭാരം ചുമത്തരുതേ, ഞങ്ങളുടെ പരിപാലകാ, ഞങ്ങള്‍ക്കു വഹിക്കാനാവാത്ത ഭാരം ഞങ്ങളെ വഹിപ്പിക്കരുതേ,341 ഞങ്ങള്‍ക്കു മാപ്പുനല്‍കേണമേ, പൊറുത്തുതരേണമേ, ഞങ്ങളോടു കരുണ കാണിക്കേണമേ, നീ ഞങ്ങളുടെ രക്ഷകനല്ലോ. നിഷേധികള്‍ക്കെതിരില്‍ ഞങ്ങള്‍ക്കു നീ തുണയരുളേണമേ
سورة آل عمران
8. رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨﴾
'നാഥാ, നീ ഞങ്ങളെ സന്മാര്‍ഗത്തിലേക്കു നയിച്ചല്ലോ; ഇനി ഞങ്ങളുടെ മനസ്സുകളെ വക്രമാക്കരുതേ! നിന്റെ ഔദാര്യത്തിന്റെ ഖജനാവില്‍നിന്നു ഞങ്ങള്‍ക്ക് കാരുണ്യം ചൊരിയേണമേ! നീതന്നെയാണല്ലോ സാക്ഷാല്‍ അത്യുദാരന്‍!
16. رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ ﴿١٦
നാഥാ, നിശ്ചയമായും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ, നരകത്തില്‍നിന്നു ഞങ്ങളെ കാത്തുകൊള്ളേണമേ
38. رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ ﴿٣٨
നാഥാ! നിന്റെ കഴിവിനാല്‍ എനിക്കു സല്‍സന്തതികളെ പ്രദാനം ചെയ്യേണമേ! നീ പ്രാര്‍ഥനകള്‍ കേള്‍ക്കുന്നവനല്ലോ
53. رَبَّنَا آمَنَّا بِمَا أَنزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ ﴿٥٣
ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചതിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. നിന്റെ ദൂതനെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തിരിക്കുന്നു. അതിനാല്‍ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും നീ ഉള്‍പ്പെടുത്തേണമേ
147. رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿١٤٧
'നാഥാ, ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ, നിന്റെ പരിധികള്‍ കവച്ചുകടന്നുകൊണ്ടുള്ള ഞങ്ങളുടെ കര്‍മങ്ങളെ മാപ്പാക്കേണമേ, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തേണമേ, നിഷേധികള്‍ക്കെതിരില്‍ ഞങ്ങള്‍ക്കു നീ തുണയരുളേണമേ!'
191. رَبَّنَا مَا خَلَقْتَ هَـٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ﴿١٩١
192.رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴿١٩٢
193.رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ ﴿١٩٣
194. رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ ﴿١٩٤
ഞങ്ങളുടെ നാഥാ! ഇതൊക്കെയും നീ മിഥ്യയായും വ്യര്‍ഥമായും സൃഷ്ടിച്ചതല്ലതന്നെ. നിന്റെ വിശുദ്ധി പാഴ്‌വേലകള്‍ക്കെല്ലാം അതീതമാകുന്നു. നീ ഞങ്ങളെ നരകശിക്ഷയില്‍നിന്നു രക്ഷിക്കേണമേ!136 നാഥാ, നീ ആരെയെങ്കിലും നരകത്തിലെറിയുന്നുവെങ്കില്‍, അവനെ വലിയ അപമാനഗര്‍ത്തത്തില്‍ തള്ളിക്കളഞ്ഞു. പിന്നെ, അത്തരം അധര്‍മികള്‍ക്കു തുണയേതുമുണ്ടായിരിക്കുന്നതല്ല. ഞങ്ങളുടെ നാഥാ, സത്യവിശ്വാസത്തിലേക്കു വിളിക്കുന്ന ഒരു വിളിയാളന്‍, 'നിങ്ങളുടെ നാഥനില്‍ വിശ്വസിപ്പിന്‍' എന്നു വിളിച്ചുകൊണ്ടിരിക്കുന്നത് കേട്ടു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു.137 തമ്പുരാനേ, അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ, ഞങ്ങളിലുള്ള തിന്മകള്‍ ദൂരീകരിക്കേണമേ, ഞങ്ങളെ നീ സജ്ജനങ്ങളോടൊപ്പം മരിപ്പിക്കേണമേ! നാഥാ, നിന്റെ ദൂതന്മാരിലൂടെ വാഗ്ദത്തം ചെയ്തിട്ടുള്ളതൊക്കെയും ഞങ്ങള്‍ക്കു നിവര്‍ത്തിച്ചു തരേണമേ, അന്ത്യനാളില്‍ ഞങ്ങളെ അപമാനത്തിലകപ്പെടുത്തരുതേ, നിശ്ചയം നീ വാഗ്ദത്തം ലംഘിക്കാത്തവനല്ലോ!138
سورة النساء
75.رَبَّنَا أَخْرِجْنَا مِنْ هَـٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَل لَّنَا مِن لَّدُنكَ وَلِيًّا وَاجْعَل لَّنَا مِن لَّدُنكَ نَصِيرًا ﴿٧٥
'നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നു ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ!'104
سورة المائدة
83رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ ﴿٨٣
'നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍ രേഖപ്പെടുത്തേണമേ!'
سورة الأعراف
23. رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿٢٣
'നാഥാ! ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തുപോയി. ഇനി നീ ഞങ്ങള്‍ക്കു മാപ്പരുളുകയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നശിച്ചുപോകും.'13
47. رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ ﴿٤٧
'നാഥാ, ഞങ്ങളെ ഈ ധിക്കാരികളായ ജനങ്ങളില്‍ പെടുത്തരുതേ!'
89. رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ ﴿٨٩
നാഥാ, ഞങ്ങള്‍ക്കും ഞങ്ങളുടെ സമുദായത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ! തീരുമാനമെടുക്കുന്നവരില്‍ അത്യുല്‍കൃഷ്ടനല്ലോ, നീ!'
126. رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ ﴿١٢٦
ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കു നീ സഹനശക്തി ചൊരിഞ്ഞുതരേണമേ! നിന്റെ വിനീത വിധേയരായ ദാസന്മാരായ അവസ്ഥയില്‍ ഞങ്ങളെ മരിപ്പിക്കേണമേ!'92
143. سُبْحَانَكَ تُبْتُ إِلَيْكَ وَأَنَا أَوَّلُ الْمُؤْمِنِينَ ﴿١٤٣
'നാഥാ, നീ എത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.'
151. رَبِّ اغْفِرْ لِي وَلِأَخِي وَأَدْخِلْنَا فِي رَحْمَتِكَ ۖ وَأَنتَ أَرْحَمُ الرَّاحِمِينَ ﴿١٥١
'നാഥാ! എനിക്കും എന്റെ സഹോദരനും മാപ്പരുളേണമേ, ഞങ്ങളെ നിന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കേണമേ, നീയോ കാരുണികരില്‍ കാരുണികനല്ലോ!'
155. رَبِّ لَوْ شِئْتَ أَهْلَكْتَهُم مِّن قَبْلُ وَإِيَّايَ ۖ أَتُهْلِكُنَا بِمَا فَعَلَ السُّفَهَاءُ مِنَّا ۖ إِنْ هِيَ إِلَّا فِتْنَتُكَ تُضِلُّ بِهَا مَن تَشَاءُ وَتَهْدِي مَن تَشَاءُ ۖ أَنتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَا ۖ وَأَنتَ خَيْرُ الْغَافِرِينَ ﴿١٥٥
156. وَاكْتُبْ لَنَا فِي هَـٰذِهِ الدُّنْيَا حَسَنَةً وَفِي الْآخِرَةِ إِنَّا هُدْنَا إِلَيْكَ ۚ ﴿١٥٦
'എന്റെ നാഥാ! നീ ഇച്ഛിച്ചിരുന്നുവെങ്കില്‍ മുമ്പേതന്നെ ഇവരെയും എന്നെയും നശിപ്പിക്കാന്‍ കഴിയുമായിരുന്നുവല്ലോ. ഞങ്ങളിലെ ഏതാനും മൂഢന്മാര്‍ ചെയ്ത കുറ്റത്തിന് നീ ഞങ്ങളെ മുഴുവന്‍ നശിപ്പിക്കുകയാണോ? ഇതാവട്ടെ നിന്റെ ഒരു പരീക്ഷണംതന്നെയാകുന്നു. അതുവഴി നീ ഇച്ഛിക്കുന്നവരെ വഴികേടിലകപ്പെടുത്തുന്നു. നീ ഇച്ഛിക്കുന്നവര്‍ക്കു സന്മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നു.110 ഞങ്ങളുടെ രക്ഷാധികാരി നീ മാത്രമാകുന്നു. അതിനാല്‍, ഞങ്ങള്‍ക്കു മാപ്പു നല്‍കേണമേ, ഞങ്ങളില്‍ കനിവുണ്ടാകേണമേ! നീയോ, എല്ലാവരെക്കാളുമധികം മാപ്പരുളുന്നവനല്ലോ. ഞങ്ങള്‍ക്ക് ഈ ലോകത്ത് നന്മ രേഖപ്പെടുത്തേണമേ; പരലോകത്തും! ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു.'
196. إِنَّ وَلِيِّيَ اللَّـهُ الَّذِي نَزَّلَ الْكِتَابَ ۖ وَهُوَ يَتَوَلَّى الصَّالِحِينَ ﴿١٩٦
ഈ വേദമവതരിപ്പിച്ച ദൈവമാരോ അവനാകുന്നു എന്റെ രക്ഷകനും സഹായിയും. അവന്‍ നല്ലവരായ മനുഷ്യരെ സംരക്ഷിക്കുന്നു.149
سورة التوبة
59. حَسْبُنَا اللَّـهُ سَيُؤْتِينَا اللَّـهُ مِن فَضْلِهِ وَرَسُولُهُ إِنَّا إِلَى اللَّـهِ رَاغِبُونَ ﴿٥٩﴾
ഞങ്ങള്‍ക്ക് അല്ലാഹു മതി, അവന്‍ തന്റെ അനുഗ്രഹത്തില്‍നിന്ന് ഇനിയും ഞങ്ങള്‍ക്ക് വളരെയേറെ നല്‍കും,59 അവന്റെ ദൂതനും നമ്മോടു വളരെ കരുണ കാണിക്കും, ഞങ്ങള്‍ അല്ലാഹുവില്‍ത്തന്നെ കണ്ണുനട്ടവരാകുന്നു'60
129. حَسْبِيَ اللَّـهُ لَا إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ ﴿١٢٩﴾
എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ഇലാഹുമില്ല. അവനില്‍ മാത്രം ഞാന്‍ ഭരമേല്‍പിച്ചു. അവന്‍, മഹത്തായ സിംഹാസനത്തിനുടയവനത്രെ.'
سورة يونس
85. فَقَالُوا عَلَى اللَّـهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ ﴿٨٥﴾
86. وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ ﴿٨٦﴾
سورة يوسف
101. رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ ﴿١٠١﴾
എന്റെ നാഥാ, നീ എനിക്ക് അധികാരം നല്‍കി. സംഭവങ്ങളുടെ സൂക്ഷ്മാവസ്ഥയും പരിണാമവും ഗ്രഹിക്കാന്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു. വാന-ഭുവനങ്ങളുടെ സ്രഷ്ടാവേ, ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി നീ മാത്രമാകുന്നു. എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളോടു ചേര്‍ക്കുകയും ചെയ്യേണമേ!71 .
سورة ابراهيم
35. رَبِّ اجْعَلْ هَـٰذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ ﴿٣٥﴾
36.رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ ۖ فَمَن تَبِعَنِي فَإِنَّهُ مِنِّي ۖ وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ ﴿٣٦﴾
37. رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ ﴿٣٧﴾
38. رَبَّنَا إِنَّكَ تَعْلَمُ مَا نُخْفِي وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى اللَّـهِ مِن شَيْءٍ فِي الْأَرْضِ وَلَا فِي السَّمَاءِ ﴿٣٨﴾
39 . الْحَمْدُ لِلَّـهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَ ۚ إِنَّ رَبِّي لَسَمِيعُ الدُّعَاءِ ﴿٣٩﴾
40. رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ ﴿٤٠﴾
41. رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ﴿٤١﴾
'നാഥാ, ഈ നാട്ടിനെ47 (മക്കയെ) നീ സമാധാനത്തിന്റെ നാടാക്കേണമേ! എന്നെയും എന്റെ സന്തതികളെയും വിഗ്രഹാരാധനയില്‍നിന്ന് അകറ്റേണമേ! നാഥാ, ഈ വിഗ്രഹങ്ങള്‍ വളരെയാളുകളെ വഴികേടിലാക്കിയിരിക്കുന്നു.48 (എന്റെ സന്തതികളെയും അതു വഴികേടിലാക്കിയേക്കും. അതിനാല്‍ അവരില്‍) എന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവന്‍ എന്നില്‍ പെട്ടവനാകുന്നു. ആരെങ്കിലും എനിക്കെതിരായ മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍, നിശ്ചയം നീ മാപ്പരുളുന്നവനും ദയാപരനുമല്ലോ.49 നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനടുക്കല്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ ഇവിടെ നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയ്തിട്ടുള്ളത്. അതിനാല്‍, നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കേണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ!50 അവര്‍ നന്ദിയുള്ളവരാവാന്‍. നാഥാ, ഞങ്ങള്‍ മറച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതും നീ അറിയുന്നുവല്ലോ'51 -- 52 വാസ്തവത്തില്‍ അല്ലാഹുവിന് മറഞ്ഞതായിട്ട് ഒന്നുമില്ല. ഭൂമിയിലുമില്ല, ആകാശത്തുമില്ല--'ഈ വാര്‍ധക്യത്തില്‍ എനിക്ക് ഇസ്മാഈല്‍, ഇസ്ഹാഖ് എന്നീ പുത്രന്മാരെ പ്രദാനംചെയ്ത അല്ലാഹുവിന് സ്‌തോത്രം. എന്റെ നാഥന്‍ തീര്‍ച്ചയായും പ്രാര്‍ഥനകള്‍ കേള്‍ക്കുന്നവന്‍തന്നെ! എന്റെ നാഥാ, എന്നെ മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുന്നവനാക്കേണമേ! (ഈ കര്‍മം നിര്‍വഹിക്കുന്നവരെ) എന്റെ സന്തതികളിലും വളര്‍ത്തേണമേ! ഞങ്ങളുടെ നാഥാ, എന്റെ പ്രാര്‍ഥന സ്വീകരിച്ചാലും. നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കൊക്കെയും, വിചാരണ നടക്കുംനാളില്‍ നീ പാപമോചനമരുളേണമേ!53 .
سورة الإسراء
24. رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾
നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!'27
80. رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا ﴿٨٠﴾
'നാഥാ, എന്നെ നീ എങ്ങോട്ടു കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടുപോകേണമേ, എവിടെനിന്നു പുറപ്പെടുവിക്കയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ,99 നിങ്കല്‍നിന്നുള്ള ഒരു അധികാരശക്തിയെ എനിക്കു തുണയാക്കിത്തരുകയും ചെയ്യേണമേ!100 .
سورة الكهف
10. رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾
'നാഥാ, ഞങ്ങളില്‍ നിന്നില്‍നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നയിക്കാന്‍ സൗകര്യം ചെയ്തുതരേണമേ!'
سورة طه
114. رَّبِّ زِدْنِي عِلْمًا ﴿١١٤﴾
'നാഥാ, എനിക്കു ജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ'
سورة الأنبياء
83. وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ ﴿٨٣﴾
ഇതുതന്നെ (യുക്തിവൈഭവം, അറിവ് എന്നീ അനുഗ്രഹങ്ങള്‍) നാം അയ്യൂബിനും നല്‍കിയിട്ടുണ്ടായിരുന്നു.76 അദ്ദേഹം തന്റെ റബ്ബിനോട് പ്രാര്‍ഥിച്ചതോര്‍ക്കുക: 'ഞാന്‍ രോഗാതുരനായിരിക്കുന്നു. നീയോ, കരുണയുള്ളവരിലേറ്റം കരുണയുള്ളവനല്ലോ.'77
87. لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴿٨٧﴾
'നീയല്ലാതെ ദൈവമില്ല. നീ അത്യന്തം പരിശുദ്ധനല്ലോ. ഞാനോ, നിസ്സംശയം തെറ്റു ചെയ്തുപോയി.'
89. رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ ﴿٨٩﴾
'നാഥാ! എന്നെ നീ മുരടറ്റവനായി ഉപേക്ഷിക്കരുതേ, നീതന്നെയാണല്ലോ അത്യുത്തമനായ അനന്തരാവകാശി.'
سورة المؤمنون
29. رَّبِّ أَنزِلْنِي مُنزَلًا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَ ﴿٢٩﴾
'നാഥാ, എന്നെ അനുഗൃഹീതമായ സ്ഥലത്ത് ഇറക്കിത്തരേണമേ, സമുല്‍കൃഷ്ടമായ സ്ഥലം നല്‍കുന്നവന്‍ നീതന്നെയാണല്ലോ!'31
39. رَبِّ انصُرْنِي بِمَا كَذَّبُونِ ﴿٣٩﴾
'നാഥാ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞതിനാല്‍, ഇനി നീതന്നെ എനിക്കു സഹായമരുളേണമേ!'
93. قُل رَّبِّ إِمَّا تُرِيَنِّي مَا يُوعَدُونَ ﴿٩٣﴾
94. رَبِّ فَلَا تَجْعَلْنِي فِي الْقَوْمِ الظَّالِمِينَ ﴿٩٤﴾
പ്രവാചകന്‍ പ്രാര്‍ഥിക്കുക: 'നാഥാ! ഇവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ദൈവികശിക്ഷ എന്റെ സാന്നിധ്യത്തില്‍ത്തന്നെ നീ പ്രത്യക്ഷപ്പെടുത്തുന്നുവെങ്കില്‍, എന്റെ റബ്ബേ, എന്നെ ഈ ധിക്കാരികളില്‍ ഉള്‍പ്പെടുത്താതിരിക്കേണമേ!'87
97. رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ﴿٩٧﴾
98. وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴿٩٨﴾
'നാഥാ! ചെകുത്താന്റെ പ്രലോഭനങ്ങളില്‍നിന്ന് ഞാന്‍ നിന്നില്‍ ശരണം തേടുന്നു. എന്റെ നാഥാ! അവന്‍ എന്നെ സമീപിക്കുന്നതില്‍നിന്നുകൂടി ഞാന്‍ നിന്നില്‍ ശരണം തേടുന്നു88 .
109. رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ ﴿١٠٩﴾
'നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്കു പാപമോചനമരുളേണമേ, ഞങ്ങളില്‍ കരുണ ചൊരിയേണമേ, കാരുണികരില്‍ അത്യുത്തമനായ കാരുണികനാണല്ലോ നീ'
118. رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ ﴿١١٨﴾
എന്റെ റബ്ബേ! മാപ്പരുളേണമേ! കരുണയേകേണമേ! കരുണ ചെയ്യുന്നവരില്‍ ഏറ്റം ഉല്‍കൃഷ്ടനാണല്ലോ നീ!107 .
سورة الفرقان
65. رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾
66. إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا ﴿٦٦﴾
'ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നരകശിക്ഷയില്‍നിന്ന് മോചിപ്പിക്കേണമേ! അതിലെ ശിക്ഷയോ വിട്ടുമാറാത്തതാകുന്നു. അത് തീര്‍ച്ചയായും അതി ദുഷ്ടമായ പാര്‍പ്പിടവും താവളവുമല്ലോ.'82
74. رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ﴿٧٤﴾
'ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളാലും സന്തതികളാലും നീ ഞങ്ങളുടെ കണ്ണ് കുളിര്‍പ്പിക്കേണമേ!92 ഞങ്ങളെ നീ ഭക്തന്മാരുടെ നേതാവാക്കേണമേ!'93
سورة الشعراء
83. رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ ﴿٨٣﴾
84. وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ ﴿٨٤﴾
85.وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ ﴿٨٥﴾
86. وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ ﴿٨٦﴾
87. وَلَا تُخْزِنِي يَوْمَ يُبْعَثُونَ ﴿٨٧﴾
88. يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨﴾
89. إِلَّا مَنْ أَتَى اللَّـهَ بِقَلْبٍ سَلِيمٍ ﴿٨٩﴾
'നാഥാ, എനിക്കു യുക്തിജ്ഞാനം പ്രദാനംചെയ്യേണമേ!60 എന്നെ സജ്ജനങ്ങളില്‍ ചേര്‍ക്കേണമേ!61 പിന്‍ഗാമികളില്‍ എനിക്കു സല്‍ക്കീര്‍ത്തിയുണ്ടാക്കേണമേ!62 എന്നെ അനുഗൃഹീതമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ ഉള്‍പ്പെടുത്തേണമേ! എന്റെ പിതാവിനു മാപ്പു കൊടുക്കേണമേ! എന്തെന്നാല്‍, നിസ്സംശയം അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലാകുന്നു.63 സകല ജനവും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുംനാളില്‍ എന്നെ നിന്ദിതനാക്കാതിരിക്കേണമേ64 --സമ്പത്തും സന്താനങ്ങളും ഒട്ടും പ്രയോജനപ്പെടാത്ത നാളില്‍--സുരക്ഷിതമായ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാകുന്നവന്നൊഴിച്ച്65 .
سورة النمل
19. رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ ﴿١٩﴾
'എന്റെ നാഥാ, എന്നിലും എന്റെ മാതാപിതാക്കളിലും നീ ചൊരിഞ്ഞിട്ടുള്ള ഈ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിനും നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മം ചെയ്യുന്നതിനും എന്നെ നിയന്ത്രിച്ചുനിര്‍ത്തേണമേ!25 നിന്റെ കാരുണ്യത്താല്‍ എന്നെ നിന്റെ സജ്ജനങ്ങളായ ദാസന്മാരില്‍ ചേര്‍ക്കുകയും ചെയ്യേണമേ!26 .
سورة القصص
16. رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي ﴿١٦﴾
'നാഥാ, ഞാന്‍ എന്നോട് അതിക്രമം പ്രവര്‍ത്തിച്ചുപോയി. എനിക്ക് മാപ്പ് തരേണമേ!'23
21. رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿٢١﴾
'എന്റെ റബ്ബേ, മര്‍ദകജനത്തില്‍നിന്ന് എന്നെ രക്ഷിക്കേണമേ!'
24. رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ ﴿٢٤﴾
'നാഥാ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതു നന്മയും എനിക്കിപ്പോള്‍ ആവശ്യമാണ്.'
سورة ص
35. رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي ۖ إِنَّكَ أَنتَ الْوَهَّابُ ﴿٣٥﴾
'നാഥാ! എന്നോട് പൊറുക്കേണമേ, എനിക്ക് എന്റെ ശേഷം മറ്റാര്‍ക്കും ഭൂഷണമാകാത്ത രാജത്വം നല്‍കേണമേ, നിസ്സംശയം, യഥാര്‍ഥ ദാതാവ് നീ മാത്രമല്ലോ.'36
سورة غافر
7. رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ ﴿٧﴾
8. رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدتَّهُمْ وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿٨﴾
9. وَقِهِمُ السَّيِّئَاتِ ۚ وَمَن تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ﴿٩﴾
നാഥാ, കാരുണ്യത്താലും ജ്ഞാനത്താലും നീ സകല വസ്തുക്കളെയും വലയം ചെയ്തിരിക്കുന്നുവല്ലോ.7 അതിനാല്‍, പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവരെ8 പാപമുക്തരാക്കുകയും നരകശിക്ഷയില്‍നിന്ന് രക്ഷിക്കുകയും ചെയ്യേണമേ!9 നാഥാ, നീ വാഗ്ദത്തം ചെയ്ത നിത്യസ്വര്‍ഗങ്ങളില്‍ അവരെ പ്രവേശിപ്പിക്കേണമേ!10 അവരുടെ പിതാക്കളിലും ഇണകളിലും സന്തതികളിലും സച്ചരിതരായവരെയും (അവിടെ അവരോടൊപ്പം ചേര്‍ക്കേണമേ).11 നിസ്സംശയം, നീ അജയ്യനും അഭിജ്ഞനുമല്ലോ. അവരെ തിന്മകളില്‍നിന്ന്12 കാക്കേണമേ! പുനരുത്ഥാനനാളില്‍ തിന്മകളില്‍നിന്ന്13 നീ കാത്തരുളുന്നവന്ന് വലുതായ കാരുണ്യം ചെയ്തതുതന്നെ. ഇതാണ് മഹത്തായ വിജയം.
44. وَأُفَوِّضُ أَمْرِي إِلَى اللَّـهِ ۚ إِنَّ اللَّـهَ بَصِيرٌ بِالْعِبَادِ ﴿٤٤﴾
എന്റെ കാര്യം ഞാന്‍ അല്ലാഹുവിങ്കല്‍ സമര്‍പ്പിക്കുന്നു. അവനോ, തന്റെ ദാസന്മാരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനത്രെ60 .
سورة الدخان
12. رَّبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ ﴿١٢﴾
'നാഥാ, ഞങ്ങളില്‍നിന്ന് ഈ ശിക്ഷ നീക്കിത്തരേണമേ, ഞങ്ങള്‍ വിശ്വസിക്കാം.'
سورة الأحقاف
15. رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ﴿١٥﴾
'നാഥാ, എനിക്കും മാതാപിതാക്കള്‍ക്കും നീ അരുളിയ ഔദാര്യങ്ങള്‍ക്ക് നന്ദികാണിക്കാനും നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മങ്ങളനുഷ്ഠിക്കാനും എനിക്ക് ഉതവി നല്‍കേണമേ!20 എന്റെ സന്തതികളെക്കൂടി നല്ലവരാക്കിക്കൊണ്ട് നീയെനിക്ക് സൗഭാഗ്യമരുളേണമേ! ഞാന്‍ നിന്നിലേക്കു മടങ്ങിയിരിക്കുന്നു. ഞാന്‍ ആജ്ഞാനുവര്‍ത്തികള്‍ (മുസ്‌ലിംകള്‍) ആയ ദാസന്മാരില്‍പെട്ടവനാകുന്നു.'
سورة الحشر
10. رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾
'നാഥാ, ഞങ്ങള്‍ക്കും ഞങ്ങള്‍ക്കു മുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട് വിദ്വേഷമുണ്ടാക്കരുതേ, ഞങ്ങളുടെ നാഥാ, നീ കനിവുറ്റവനും ദയാപരനുമല്ലോ!21
سورة الممتحنة
4. رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ ﴿٤﴾
5. رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿٥﴾
'നാഥാ, ഞങ്ങള്‍ നിന്നില്‍ മാത്രം ഭരമേല്‍പിക്കുന്നു, നിന്നിലേക്ക് മാത്രം മടങ്ങിയിരിക്കുന്നു; നിന്റെ സന്നിധിയിലാണ് ഞങ്ങള്‍ അന്തിമമായി എത്തിച്ചേരേണ്ടത്. നാഥാ, ഞങ്ങളെ സത്യനിഷേധികള്‍ക്കു പരീക്ഷണമാക്കാതിരിക്കേണമേ,8 നാഥാ, ഞങ്ങളുടെ തെറ്റുകള്‍ പൊറുത്തുതരേണമേ, നിശ്ചയം നീ അജയ്യനും അഭിജ്ഞനുമാണല്ലോ!'
سورة التحريم
8. رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٨﴾
നാഥാ, ഞങ്ങളുടെ പ്രകാശം പൂര്‍ത്തീകരിച്ചുതരേണമേ, ഞങ്ങളോട് പൊറുക്കേണമേ, നീ എന്തിനും കഴിവുള്ളവനല്ലോ!22 .
سورة نوح
28. رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا ﴿٢٨﴾
നാഥാ, ഈ നിഷേധികളിലാരെയും ഭൂമിയില്‍ വസിക്കാന്‍ വിടരുതേ, വിട്ടാല്‍ നിന്റെ ദാസന്മാരെ ഇവര്‍ വഴിതെറ്റിക്കും. ഇവരുടെ വംശത്തില്‍ ജനിക്കുന്നവരൊക്കെയും ദുഷ്ടന്മാരും കടുത്ത സത്യവിരോധികളുമായിരിക്കും. നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളെന്ന നിലയില്‍ എന്റെ വീട്ടില്‍ പ്രവേശിച്ചിട്ടുള്ളവര്‍ക്കും സത്യവിശ്വാസികളായ സ്ത്രീ-പുരുഷന്മാര്‍ക്കൊക്കെയും നീ പാപമുക്തിയരുളേണമേ. ധിക്കാരികള്‍ക്ക് നാശമല്ലാതൊന്നും ഏറ്റിക്കൊടുക്കരുതേ!
Correction note from My father K V Aboobakar Umari |
Second correction note from KV Aboobakar Umari |
ഇത് നിങ്ങൾക്കായി സമർപ്പിക്കുന്നു, രണ്ടപേക്ഷയാണുള്ളത്, ഇതിൽ വല്ല തിരുത്തലുകളും ആവശ്യമുണ്ടെങ്കിൽ താഴെ കമന്റായി ചേര്ക്കുക, അത് പോലെ ഇനി വല്ല ആയത്തുകളും അഡ് ചെയ്യാനുണ്ടെങ്കിൽ അതും അറിയിക്കുക
നിങ്ങളുടെ പ്രാർഥനയിലും ഉൾപ്പെടുത്താൻ (ഉപ്പയെയും) മറക്കരുത്
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ
Our Lord! Accept this from us; You are All-Hearing, All-Knowing
No comments:
Post a Comment