പ്രിയപ്പെട്ട സിദ്ദീഖ് ഹസൻ സാഹിബ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു..
ജമാഅത്ത് ഇസ്ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനും നിരവധി ജീവ കാരുണ്യ പദ്ധതികളുടെ സ്ഥാപകനും ആയ പ്രൊഫ.. കെ.എ സിദ്ധീഖ് ഹസ്സൻ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി
إنا لله وإنا إليه راجعون اللهم أغفر له وارحمه واسكنه فسيح جناته مع الصديقين والشهداء والصالحين
അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
اللَّهُمَّ اغْفِرْ لصديق حسن وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ وَأَفْسِحْ لَهُ فِي قَبْرِهِ وَنَوِّرْ لَهُ فِيهِ
"O Allah, forgive Prof Siddiq Hasan sab. Make him among the guided ones, raise his status and be his deputy among the grieving. O Lord of the two worlds, forgive us and him and make his grave wide and full of light".
അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുകെട്ടെ .ഖബരിടം വിഷാലമാകട്ടെ .അവരുടെ വേർപാട് മൂലം വിഷമിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമയെ പ്രധാനം ചെയ്യട്ടെ. അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൌസിൽ ഒരുമിച്ചു കൂട്ടട്ടെ . ആമീൻ
#siddique_hassan #JIH
പ്രെഫ.കെ.എ സിദ്ദീഖ് ഹസൻ അന്തരിച്ചു
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മുൻ ഉപാധ്യക്ഷനും കേരള മുൻ അമീറും മാധ്യമം മുൻ ചെയർമാനുമായിരുന്ന പ്രഫസർ കെ.എ സിദ്ദീഖ് ഹസ്സൻ (76) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
എഴുത്തുകരൻ, ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എ (അറബിക്) യും നേടി.
തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ് ഗവൺമെൻറ് കോളജുകളിൽ അധ്യാപകനായിരുന്നു. ബഹുഭാഷ പണ്ഡിതനും എഴൂത്തുകാരനും വാഗ്മീയുമാണ്. ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രഥമ സെക്രട്ടറി, പ്രബോധനം വാരികയുടെ സഹ പത്രാധിപർ, മുഖ്യ പത്രാധിപർ, കേരള ഭാഷ ഇൻസ്ററിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാം ദർശനത്തിന്റെ അസിസ്റ്റൻറ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റൻറ് അമീര്‍. നാലു തവണ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ ആയിരുന്നു.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍. 1990 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളില്‍ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അമീര്‍ ആയിരുന്നു. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കുന്നു.ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സിദ്ദീഖ് ഹസ്സന്‍, മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. തുടരന്ന് ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാനായും, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും പ്രബോധനം വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വി.കെ. സുബൈദ. മക്കൾ: ഫസലുർറഹ്മാൻ, സാബിറ, ശറഫുദ്ദീൻ, അനിസുർറഹ്മാൻ.
പ്രൊഫ. കെ.എ. സ്വിദ്ദീഖ് ഹസൻ സാഹിബ് വിട വാങ്ങി.
സംഭവബഹുലമായ ആ മഹദ് ജീവിതത്തിന് ഇന്ന് ഉച്ചയോടെയാണ് അന്ത്യമുണ്ടായത്.
ജനനം 1945 മെയ് അഞ്ചിന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ എറിയാട്. പിതാവ്: കെ.എം.അബ്ദുല്ല മൗലവി, മാതാവ്: പി.എം. ഖദീജ. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജിൽനിന്ന് 1964 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെത്തി 1968 വരെ എഫ്.ഡി, ബി.എസ്. എസ്.സി. കോഴ്സിന് പഠിച്ചു.1969 മുതൽ 72 വരെ വിവിധ ഗവൺമെന്റ് സ്കൂളുകളിൽ ജോലിചെയ്തു. അതിനിടയിൽ സ്വകാര്യമായി പഠിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫ്ദലുല്‍ ഉലമ, എം.എ. ബിരുദങ്ങൾനേടി കോളേജ് അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി, എറണാകുളം മഹാരാജാസ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ് ഗവൺമെന്റ് കോളേജുകളിൽ പഠിപ്പിച്ചു.
ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ,അഖിലേന്ത്യാ
പ്രതിനിധിസഭ, കേന്ദ്ര മജ്ലിസ് ശൂറ എന്നിവയിൽ അംഗമായിരുന്നു. സംഘടനയുടെ കേരള സംസ്ഥാന അമീർ (1990-2005), അഖിലേന്ത്യാ സെക്രട്ടറി, അസിസ്റ്റന്റ് അമീർ ചുമതലകളും വഹിച്ചു. മാധ്യമം ദിനപത്രം, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, അതിന്റെ
ആഭിമുഖ്യത്തിലുള്ള വിഷൻ 2016, മലർവാടി ബാലമാസിക എന്നിവയുടെ പ്രധാന ശിൽപികളിൽ ഒരാളാണ്.
ഇന്ത്യയിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമായ വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകി. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവീസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറി, വിഷൻ 2016 പദ്ധതി ഡയറക്ടർ,
മാധ്യമം പ്രസാധകരായ ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രഥമ സെക്രട്ടറി, ചെയർമാൻ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെൻ്റ് ആൻ്റ് ക്രഡിറ്റ് ലിമിറ്റഡ് സ്ഥാപക പ്രസിഡന്റ്, ബൈത്തുസ്സകാത് കേരള പ്രഥമ അധ്യക്ഷൻ പ്രബോധനം വാരിക ചീഫ് എഡിറ്റർ എന്നീ സ്ഥാനങ്ങളും വഹിച്ചു. സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (CIGI), സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (SIAS) എന്നിവ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തു.
മുസ്‌ലിം സമുദായക്ഷേമ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ 2010 -ലെ ഇസ്‌ലാം ഓൺലൈൻ സ്റ്റാർ അവാർഡ്, വിദ്യാഭ്യാസം, ജനസേവനം, മുസ്ലിം ന്യൂനപക്ഷ ശാക്തീകരണം, മനുഷ്യാവകാശ പോരാട്ടം
എന്നിവയിൽ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 2015-ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ്,
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഫൗണ്ടേഷൻെറ പ്രഥമ പുരസ്കാരം എന്നിവ ലഭിച്ചു. മേഘാലയ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പ്രൊഫ. സിദ്ദീഖ് ഹസന്റെ പേരിൽ ഒരു കെട്ടിടമുണ്ട്. പ്രബോധനത്തിലും വിവിധ ആനുകാലികങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.
കൃതികൾ: ഇസ്‌ലാം: ഇന്നലെ ഇന്ന് നാളെ,
തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ (വിവർത്തനം), പ്രവാചക കഥകൾ.
ഗൾഫ് രാഷ്ട്രങ്ങൾ സന്ദർശിച്ചു. ഭാര്യ വി.കെ. സുബൈദ, മക്കൾ: ഫസലുറഹ്മാൻ, സാബിറ,ശറഫുദ്ദീൻ, അനീസ്.
-ഡോ.എ.എ.ഹലീം
Veteran Muslim leader Professor KA Siddique Hassan passes away
Professor K .A. Siddique Hassan, a prominent Islamic scholar from Kerala and former national vice president of Jamaat-e-Islami Hind, died on Tuesday. He was 76.
Siddique Hassan, the chief architect of Vision 2016, was honored with many awards including the Imam Haddad Excellence Award, the Islamic Online Star of 2010 by Islam Online, and the Ebrahim Sulaiman Sait Foundation Award.
Vision 2016 was a flagship project of the Human Welfare Foundation (HWF). Hassan was the founder general secretary of HWF which is a public charitable trust working for the socio-economic development of the largest minority in India, Muslims.
Hassan who worked as a professor in various colleges in Kerala including University College Thiruvananthapuram and Maharaja’s College, Ernakulam, also served as the President of Jamaat-e-Islami Hind, Kerala, from 1990 to 2005.
Hasaan was one of the creators of Madhyamam Daily, a Malayalam newspaper. Madhyamam is India’s first international newspaper and was founded in 1987 by the Ideal Publications Trust. Hassan was the founder general secretary of Ideal Publications Trust.
Earlier he has held the position of chairman of Alternative Investment and Credit Limited(AICL), founding chairman of Baithuzzakath, and sub-editor of Probodhanam weekly.
പ്രൊഫ. കെ.എ. സ്വിദ്ദീഖ് ഹസൻ സാഹിബ് വിട വാങ്ങി.
സംഭവബഹുലമായ ആ മഹദ് ജീവിതത്തിന് ഇന്ന് ഉച്ചയോടെയാണ് അന്ത്യമുണ്ടായത്.
ജനനം 1945 മെയ് അഞ്ചിന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ എറിയാട്. പിതാവ്: കെ.എം.അബ്ദുല്ല മൗലവി, മാതാവ്: പി.എം. ഖദീജ.
ഭാര്യ വി.കെ. സുബൈദ, മക്കൾ: ഫസലുറഹ്മാൻ, സാബിറ,ശറഫുദ്ദീൻ, അനീസ്.
ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ,അഖിലേന്ത്യാ
പ്രതിനിധിസഭ, കേന്ദ്ര മജ്ലിസ് ശൂറ എന്നിവയിൽ അംഗമായിരുന്നു. സംഘടനയുടെ കേരള സംസ്ഥാന അമീർ (1990-2005), അഖിലേന്ത്യാ സെക്രട്ടറി, അസിസ്റ്റന്റ് അമീർ ചുമതലകളും വഹിച്ചു. മാധ്യമം ദിനപത്രം, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, അതിന്റെ
ആഭിമുഖ്യത്തിലുള്ള വിഷൻ 2016, മലർവാടി ബാലമാസിക എന്നിവയുടെ പ്രധാന ശിൽപികളിൽ ഒരാളാണ്.
ഇന്ത്യയിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമായ വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകി. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവീസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറി, വിഷൻ 2016 പദ്ധതി ഡയറക്ടർ,
മാധ്യമം പ്രസാധകരായ ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രഥമ സെക്രട്ടറി, ചെയർമാൻ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെൻ്റ് ആൻ്റ് ക്രഡിറ്റ് ലിമിറ്റഡ് സ്ഥാപക പ്രസിഡന്റ്, ബൈത്തുസ്സകാത് കേരള പ്രഥമ അധ്യക്ഷൻ പ്രബോധനം വാരിക ചീഫ് എഡിറ്റർ എന്നീ സ്ഥാനങ്ങളും വഹിച്ചു. സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (CIGI), സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (SIAS) എന്നിവ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തു.
മുസ്‌ലിം സമുദായക്ഷേമ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ 2010 -ലെ ഇസ്‌ലാം ഓൺലൈൻ സ്റ്റാർ അവാർഡ്, വിദ്യാഭ്യാസം, ജനസേവനം, മുസ്ലിം ന്യൂനപക്ഷ ശാക്തീകരണം, മനുഷ്യാവകാശ പോരാട്ടം
എന്നിവയിൽ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 2015-ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ്,
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഫൗണ്ടേഷൻെറ പ്രഥമ പുരസ്കാരം എന്നിവ ലഭിച്ചു. മേഘാലയ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പ്രൊഫ. സിദ്ദീഖ് ഹസന്റെ പേരിൽ ഒരു കെട്ടിടമുണ്ട്. പ്രബോധനത്തിലും വിവിധ ആനുകാലികങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.
കൃതികൾ: ഇസ്‌ലാം: ഇന്നലെ ഇന്ന് നാളെ, തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ (വിവർത്തനം), പ്രവാചക കഥകൾ.
ഗൾഫ് രാഷ്ട്രങ്ങൾ സന്ദർശിച്ചു.
انا لله وانا اليه راجعون
ഏറെ പ്രയാസത്തോടെയാണ് ആ വാർത്ത അറിയാനായത്. ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതൃത്വവും ആവേശവുമാണ് വിട പറഞ്ഞിരിക്കുന്നത്.
അല്ലാഹു അദ്ദേഹത്തെ ജന്നാതുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ . امين
ഒന്നര പതിറ്റാണ്ട് കാലം കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് പ്രോജ്വലമായ നേതൃത്വം നൽകി. ഒരു ദശാബ്ദത്തിനടുത്ത് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു.
പ്രസ്ഥാനത്തിനപ്പുറത്തും വിവിധ തുറകളിലുള്ള നേതാക്കളുടെയും സാധാരണക്കാരുടെയും ഹൃദയത്തിൽ ഇടം പിടിച്ച നേതാവ്, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുമായുള്ള സജീവ ബന്ധം, മനുഷ്യ സ്നേഹത്തിന്റെ ഉജ്വല മാതൃക, അവിരാമവും വിശ്രമ രഹിതവുമായ കർമോൽസുകത കൊണ്ട് ആരേയും വിസ്മയിപ്പിച്ച പ്രതിഭാശാലി, പ്രതിക്ഷാപൂർവം ഭാവിയിലേക്ക് ഉറ്റുനോക്കിയ നേതാവ് , ധൈര്യവും സ്ഥൈര്യവും ദീർഘ വീക്ഷണവും സാഹസികതയും ഒരുപോലെ സമ്മേളിച്ച വ്യക്തിത്വം.... അങ്ങനെ സിദ്ദീഖ് ഹസൻ സാഹിബിനെ വിശേഷിപ്പിക്കാൻ ഒരുപാടുണ്ട്.
കേരളത്തിലെ ജമാഅത്തെ ഇസ്ലാമി പുതിയ മേച്ചിൽ പുറങ്ങളിലേക്ക് ചുവടു വെച്ചതും പ്രയാണമാരംഭിച്ചതും സിദ്ദീഖ് ഹസൻ സാഹിബിന്റെ നേതൃത്വത്തിലായിരുന്നു. ഉത്തരേന്ത്യയിലെ പതിതരായ ജനങ്ങളെ സമുദ്ധരിക്കാനുള്ള ബൃഹത് പദ്ധതിയും അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ നിന്നാണ് ഉയർന്നുവന്നത്.
അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളത്തിലെയും ഇന്ത്യയിലെ തന്നെയും മികച്ച ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
മരണവാർത്ത കേൾക്കുമ്പോൾ ധാരാളം കാര്യങ്ങൾ മനസ്സിലേക്ക് തള്ളിക്കയറുന്നുണ്ട്. അത് പിന്നീടൊരിക്കലാവാം.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ .
അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് പ്രപഞ്ചനാഥൻ നികത്തുമാറാകട്ടെ .
വിയോഗം പ്രയാസപ്പെടുത്തുന്ന കുടുംബത്തിന് രാജ്യത്തുടനീളമുള്ള , മറുനാട്ടിലുള്ള ആയിരങ്ങൾക്ക് അല്ലാഹു ആശ്വാസവും സമാധാനവും നൽകുമാറാകട്ടെ. അദ്ദേഹത്തെയും നമ്മെയും അവന്റെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ .
MI Abdul Azeez
വിശപ്പിനെ കഴിച്ച്
കരയുന്ന കുഞ്ഞുങ്ങൾ ,
കീറ കടലാസുകളിൽ
പിരീഡ്സിനെ മറക്കുന്ന
സഹോദരിമാർ ,
മേഘങ്ങളെ മേൽകൂരയാക്കി..
ജോലിയും കൂലിയും
സ്വപ്നങ്ങളായവർ ,
അപരിഷ്കൃതരെന്ന
വിശേഷണം പോലും
അർഹിക്കാത്ത ജനത
ഭാവിയെന്ന വാക്യം പോലും
സ്വപ്ന നിഘണ്ടുവിലില്ലാത്ത
അവരത്രെ ഉത്തരേന്ത്യയിലെ
മുസ്ലിം ജനത ...
തന്റെ സഹോദരങ്ങളുടെ
ദൈന്യത കണ്ട്
മനം തകർന്ന
ഒരു മലബാരി .. സാധാരണക്കാരന്റെ
മനസ്സ് അസ്വസ്ഥതപെട്ടു ,
അവരുടെ കണ്ണീരൊപ്പാൻ
എന്താണ് മാർഗം ?
ഒരു മിന്നാമിനുങ്ങിന്റെ
നുറുങ്ങ് വെട്ടമെങ്കിലും
അവർക്കേകാൻ കഴിഞ്ഞാൽ
അവരിൽ പ്രത്യാശയുടെ
പൊൻപുലരി പൂത്തുലഞ്ഞേക്കും
കീറി തുന്നിയ പാന്റുമിട്ട്
സാധാരണക്കാരനിൽ
സാധാരണക്കാരനായ
ആ കോഴിക്കോട്ടുകാരൻ
ചില പദ്ധതികളുമായിറങ്ങി ,
അതിന് വിഷൻ 2026
എന്ന് നാമകരണം ചെയ്തു ,
ദരിദ്രർക്ക് മാസാന്തര റേഷൻ,
കുട്ടികൾക്ക് വിദ്യാഭ്യാസം ,
വിദ്യാലയമില്ലാത്തിടത്ത്
വിദ്യാലയം ,
വീടില്ലാത്തവർക്ക് വീട് ,
രോഗികൾക്ക് ചികിത്സ ,
ആതുരാലയമില്ലാത്തിടത്ത്
ആശുപത്രികൾ ,
ആംബുലൻസ് ,
മസ്ജിദ് , മദ്രസ്സ ,
തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ,
പെൺകുട്ടികളെ വിവാഹം
കഴിച്ചയക്കാനുള്ള പദ്ധതികൾ ,
അദ്ധേഹം തയ്യാറാക്കിയ
പദ്ധതികളിൽ ചിലതാണിത് ,
തന്റെ സഹപ്രവർത്തകർക്കും
പ്രസ്ഥാനക്കാർക്കും മുന്നിൽ
സമർപ്പിച്ചു ,
പദ്ധതിയുടെ ഒന്നാം ഘട്ട
ചിലവ് 25000 കോടി ,
എല്ലാവരും അന്ധാളിച്ചു ,
സംഭവമൊക്കെ നല്ലത് ,
ഏറ്റവും ഹൈറായത് തന്നെ ...
പക്ഷേ ... എങ്ങിനെ ...??
ഇത് വിജയിപ്പിക്കും
അഭ്യുദയകാംക്ഷികളുടെ
സ്നേഹോപദേശങ്ങളൊന്നും
അദ്ധേഹത്തിന്റെ ആവേശത്തെ
തണുപ്പിച്ചില്ല ,
അദ്ദേഹം പ്രതിവചിച്ചു ,
സഹായ മനസ്‌കരായ
സുമനസ്സുകളുടെ കാരുണ്യം
അർപ്പണബോധമുള്ള യുവത ,
എല്ലാത്തിനും മേലേ ..
കാരുണ്യവാന്റെ സഹായം
ഇതിനപ്പുറം എന്ത് വേണം
കരുതലായിട്ട് ...??
നാഥനെ ഭരമേൽപിച്ച്
അദ്ദേഹമിറങ്ങി ...
ആദ്യം ബംഗാൾ , ആസാം ,
ബീഹാർ , ജാർഘണ്ഡ് പോലുള്ള
സംസ്ഥാനങ്ങളിൽ
തന്റെ പ്രവർത്തനം തുടങ്ങി ,
ചിട്ടയായ പ്രവർത്തിയും
അർപ്പണബോധമുള്ള
പ്രവർത്തകരും
അതിന് അകക്കാമ്പായ
സുതാര്യതയും സത്യസന്ധതയും
കണ്ട് സംസ്ഥാന
സർക്കാരുകളും
സഹായമായും പങ്കാളികളായും
രംഗത്ത് വന്നു
ആസാമിൽ യൂനിവേഴ്സിറ്റി ബ്ലോക്കിന്
അദ്ദേഹത്തിന്റെ പേര് നൽകി ,
ബംഗാളിൽ മമത
അദ്ദേഹത്തിന്റെ പ്രവർത്തിയിലുള്ള
മമതയാൽ റോഡുകൾക്ക്
നാമകരണം നൽകി ,
ഡൽഹി സർക്കാർ
അദ്ദേഹത്തിന്റെ പ്രവർത്തിയിൽ
അൽഭുതം കൂറി
സഹായ സഹകരണം നൽകി ,
16 ലധികം സംസ്ഥാനങ്ങളിൽ
ഇപ്പോഴും സജീവ പ്രവർത്തനം
നടന്ന് കൊണ്ടിരിക്കുന്നു
അദ്ദേഹത്തിന്
പത്മശ്രീയും പത്മഭൂഷനും
ലഭിച്ചത് ദരിദ്രരിൽ നിന്നും
പട്ടിണിക്കാരിൽ നിന്നുമാത്രം
ആധുനിക ഇന്ത്യ കണ്ട
ആ..മഹാനുഭാവന്റെ
പേരാണ്
സിദ്ധീഖ് ഹസ്സൻ സാഹിബ്
ഇന്നദ്ദേഹം
നാഥൻ്റെ അരികിലേക്ക്
യാത്രയായിരിക്കുന്നു ,
അദ്ദേഹത്തെ
സ്വർഗ്ഗം നൽകി
അനുഗ്രഹിക്കുമാറാകട്ടെ... എന്ന
പ്രാർത്ഥനയോടെ ...
ശരീഫ് സ്ട്രോങ്ങ് ✍
അത്യപൂർവ്വ രോഗപീഢയാൽ ഏതാനും വർഷങ്ങളായി സജീവ കർമ്മമണ്ഡലങ്ങളിൽ നിന്നകന്നു കഴിയുകയായിരുന്ന ബഹുമാന്യനായ സിദ്ദീഖ് ഹസൻ സാഹിബ് വിടപറഞ്ഞു.
1982- 83 കാലത്തു എം എൽ എ ക്വാർട്ടേഴ്സിലെ അനധികൃത താമസക്കാരായി ഞാനും ടി പി ചെറൂപ്പയും കഴിയവേ, ചെറൂപ്പയെ കാണാൻ സിദ്ദീഖ് ഹസൻ സാഹിബ് വരാറുണ്ടായിരുന്നു. വളരെ അടുത്ത സൗഹൃദമൊന്നും അദ്ദേഹവുമായി എനിക്കില്ല.
മാധ്യമം ദിനപത്രത്തിന്റെ ആശയം രൂപപ്പെടുന്ന ആദ്യനാളുകൾ. പ്രഥമ ബ്രോഷർ തയ്യാറാക്കിയത് ചെറൂപ്പയെന്നാണോർമ്മ. സിദ്ദീഖ് ഹസൻ സാഹിബിന്റെ കയ്യിൽ ഒരു തുണി സഞ്ചി ഉണ്ടാകും. മാധ്യമപത്ര പിറവിക്കായുള്ള പരിശ്രമങ്ങളുടെ സംക്ഷിപ്തം ആ സഞ്ചിയിലാണ്. വലിയൊരാശയം കരുപ്പിടിപ്പിക്കുന്നതിന്റെ വർത്തമാനങ്ങളുടെ കേൾവിക്കാരനായി ചിലപ്പോഴൊക്കെ ഞാനുമുണ്ടാകും. സിദ്ദീഖ് ഹസൻ സാഹിബിനെക്കുറിച്ചോർക്കുമ്പോഴൊക്കെ മനസ്സിൽ വിടരുന്ന പ്രചോദന ദായകമായൊരനുഭവം, ഇന്നുമോർത്തു.
മാധ്യമത്തിന്റെ പ്രഥമ ബ്രോഷറുമായി മധ്യകേരളത്തിലെ ഒരതിസമ്പന്നനെ കണ്ടു സിദ്ദീഖ് ഹസൻ സാഹിബ് ആശയം കൈമാറി. വിഷയത്തോട് അലസഭാവത്തിൽ അദ്ദേഹം മുഖം തിരിച്ചത്രേ. ഈ അനുഭവം കൈമാറുമ്പോഴും സിദ്ദീഖ് ഹസൻ സാഹിബിൽ നിരാശ കണ്ടില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ ബ്രോഷർ വിസ്തരിച്ചു വായിച്ച " സമ്പന്നൻ " സിദ്ദീഖ് ഹസൻ സാഹിബിനെ ഫോണിൽ വിളിച്ചു ക്ഷമാപണപൂർവ്വം, കാണാൻ താല്പര്യപ്പെട്ടു. നേരിൽ ചെന്ന് കണ്ടപ്പോൾ, പത്ര പ്രവർത്തന മേഖലയിൽ അന്ന് ലഭ്യമായതിൽ മുന്തിയ കേമറയും നല്ലൊരു സംഖ്യയും നൽകിയത്രെ. ഈ സന്തോഷ വാർത്ത കൈമാറുമ്പോഴും, മിതത്വ ഭാഷയിൽ സിദ്ദീഖ് ഹസൻ സാഹിബ് പ്രതികരിച്ചത് ഇങ്ങനെ. കളങ്കമില്ലാത്ത പ്രവർത്തനമാണ് നമ്മളുടേതെങ്കിൽ ഗുണഫലം പടച്ചവൻ തരും.. അൽപ്പം വൈകിയാലും.
ഉത്തരേന്ത്യയിലെ നിരാലംബ മനുഷ്യ ജീവിതങ്ങളുടെ നെരിപ്പോടുകൾ നെഞ്ചിലേറ്റി പരിഹൃത / ആശ്വാസ തലങ്ങളെ സമ്പന്നമായി സാക്ഷാൽക്കരിക്കാൻ നിയോഗ ദൗത്യമെന്നോണം " വിഷനിലൂടെ " വർഷങ്ങൾ ചിലവഴിച്ചതും ചരിത്ര രേഖതന്നെയാണ്.
അദ്ദേഹത്തിന്റെ കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ
( അഡ്വ എസ് മമ്മു തളിപ്പറമ്പ)
വിടവാങ്ങിപ്പോകുന്നവര്‍ ബാക്കിയാക്കുന്ന ഓര്‍മ്മകളുടെ വേലിയിരമ്പത്തില്‍ മുഖം നഷ്ടപ്പെട്ട് എഴുതാനിരിക്കുകയാണ്. ഇന്ന് കാലത്തായിരുന്നു വല്ലിമ്മ അല്ലാഹുവിലേക്ക് മടങ്ങിയ വിവരം എടവണ്ണയില്‍ നിന്നും എത്തിയത്. തൊട്ടു പിന്നാലെ എന്നെ ഞാനാക്കിയ ആവലിയ മനുഷ്യന്‍ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ വിയോജന വാര്‍ത്തയുമെത്തി. രണ്ടും ജീവിതത്തിലെ പകരം വെക്കാനാരുമില്ലാത്ത വളരെ വലിയ നഷ്ടങ്ങളാണ്. വല്ലിമ്മായുടെ മക്കളില്‍ ഏറ്റവും ചെറിയ ആളായ മുബാറക്കും ഞാനും ഏതാനും മാസങ്ങളുടെ മാത്രം വ്യത്യാസത്തിലായിരുന്നു ജനിച്ചത്. ഞാനും അവരുടെ മുല കുടിച്ചിട്ടുണ്ട്. ആ അര്‍ഥത്തില്‍ വല്ലിമ്മ എന്റെ ഉമ്മയും കൂടിയായിരുന്നു. കേരളീയ നവോത്ഥാന ചരിത്രത്തില്‍ വലിയ പങ്കുവഹിച്ച എന്റെ വല്ലിപ്പ അലവി മൗലവിയോടൊപ്പം എടവണ്ണയില്‍ പല വിഷയങ്ങളിലും വല്ലിമ്മയും സജീവമായി പങ്കെടുത്തിട്ടുണ്ട്. പ്രായം നൂറിന് അടുത്തെത്തിയിട്ടും നല്ല ഓര്‍മ്മയും സംസാരവുമൊക്കെയായി, ഈയടുത്ത കാലം വരെയും സുബ്ഹിക്കു പോലും പള്ളിയില്‍ ഒറ്റക്കു നടന്നു പോയിരുന്ന വല്ലിമ്മ നമ്മുടെയൊക്കെ കാലത്തെ അല്‍ഭുത ജീവിതങ്ങളില്‍ ഒന്നായിരുന്നു. അല്ലാഹു അവരെ അനുഗ്രഹീതയാക്കുമാറാകട്ടെ.
സിദ്ദീഖ് ഹസന്‍ സാഹിബിനെ കുറിച്ച് പറയാന്‍ തുടങ്ങുമ്പോള്‍ കൃതഘ്‌നത മൂലം എന്റെ തല കുനിഞ്ഞു പോകുന്നു. പലതവണ ഇതിനിടെ കോഴിക്കോട്ടു കൂടെ യാത്ര ചെയ്തിട്ടും ഒന്നു പോയി കാണണമെന്ന് എത്രയോ പ്രാവശ്യം നിശ്ചയിച്ചുറപ്പിച്ചിട്ടും അലംഭാവവും എനിക്കു തന്നെ അറിയാത്ത ഒരു തരം മടിയുമൊക്കെ ആ സന്ദര്‍ശനത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കി. മാധ്യമത്തിന്റെ ദല്‍ഹി ബ്യൂറോയിലേക്ക് എന്നെ പറഞ്ഞയച്ചത് അദ്ദേഹമായിരുന്നു. അക്കാലത്ത് ദല്‍ഹിയിലേക്ക് പോകാതിരിക്കാന്‍ എനിക്കൊരുപോട് കാരണങ്ങള്‍ ഉണ്ടായിട്ടും സിദ്ദീഖ് സാഹിബിന്റെ മുമ്പില്‍ എനിക്ക് വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു. അദ്ദേഹത്തിന് തന്നോടൊപ്പമുള്ള ഓരോ വ്യക്തിയെയും തന്റെ കൈവെള്ള പോലെ അടുത്തറിയാമായിരുന്നു. ഞാന്‍ പറയാന്‍ ശ്രമിക്കുന്ന വ്യക്തിപരമായ ഒരു ഇഷ്ടത്തെ സമൂഹത്തോടുള്ള ബാധ്യതയുമായി ബന്ധിപ്പിച്ച് വളരെ നിസ്സാരമായി അദ്ദേഹം വഴിതിരിച്ചു വിട്ടു. ഒരുമേല്‍ക്കൂരയുടെ കീഴില്‍ ഒരുമിച്ച് മൂന്ന് വര്‍ഷത്തിലപ്പുറം താമസിച്ചിട്ടുണ്ടാവാന്‍ ഇടയില്ലാത്ത, എന്നാല്‍ 26 വര്‍ഷം പിന്നിടാനൊരുങ്ങുന്ന എന്റെ ദാമ്പത്യ ജീവിതവും വേണമെങ്കില്‍ അവനവന്റെ സൗകര്യങ്ങള്‍ ഉറപ്പിച്ചതിനു ശേഷം സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ സഹായകമായിരുന്ന ഒരു സര്‍ക്കാര്‍ ജോലിയും ഒക്കെ മാധ്യമ പ്രവര്‍ത്തനത്തിനു വേണ്ടി മാറ്റിവെക്കാനുള്ള പ്രേരണ ഈ മനുഷ്യനായിരുന്നു. അദ്ദേഹം തന്നെയായിരുന്നു എന്റെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചതും. അദ്ദേഹം ദല്‍ഹിയിലേക്ക് വരുമ്പോഴൊക്കെ ഞാനായിരുന്നു ഒരു കാലത്ത് ഒപ്പം താമസിച്ചിരുന്നത്. എനിക്കദ്ദേഹം പിതൃതുല്യനായിരുന്നു. എന്നെ മനസ്സിലാക്കാനും പ്രോല്‍സാഹിപ്പിക്കാനുമൊക്കെ മറ്റാരേക്കാളും കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം.
സിദ്ദീഖ് സാിബിനെ കുറിച്ച് ഒരു പുസ്തകം തന്നെ എഴുതാവുന്ന അത്രയും ഓര്‍മ്മകളുണ്ട്. ബംഗാളിലെ ഒരു ഗ്രാമത്തില്‍ 100ല്‍ അധികം ദരിദ്ര യുവതികളുടെ വിവാഹം നടത്തുന്ന ഒരു ചടങ്ങില്‍ ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. അക്കൂട്ടത്തില്‍ കുറച്ചു പേര്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. അവര്‍ക്കായി ഒരു പന്തല്‍ വേറെയും ഒരുക്കിയിരുന്നു. വരണമാല്യം ചാര്‍ത്തിയവര്‍ തുടര്‍ന്ന് സിദ്ദീഖ് സാഹിബിന്റെ കാല്‍തൊട്ടു വന്ദിക്കാനായി അടുത്തേക്കു വന്നു. അത് ഒരു കാരണവശാലും പാടില്ലെന്നും ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ മുമ്പില്‍ തല കുനിക്കുകയോ കാല്‍ തൊടുകയോ ചെയ്യേണ്ടതില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഈ വധൂവരന്‍മാരോട് അദ്ദേഹം തീര്‍ത്തു പറഞ്ഞു. അവരില്‍ ചില പെണ്‍കുട്ടികള്‍ കരയുമെന്ന മട്ടിലായി. ഞാനദ്ദേഹത്തോട് ഇതവരുടെ ഒരു ചടങ്ങാണെന്നും കന്യാദാനം നടത്തിയ പിതാവിന്റെ സ്ഥാനത്താണ് അവര്‍ താങ്കളെ കാണുന്നതെന്നും അതിന്റെ മറ്റൊരു നിലയില്‍ കാണേണ്ടെന്നും അഭ്യര്‍ഥിച്ചു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ തന്റെ വിശ്വാസത്തിന് വിരുദ്ധമായിട്ടും അവരുടെ വിശ്വാസത്തെ ആദരിച്ച്, അതിന്റെ തെറ്റും ശരിയും വ്യക്തമായി വിശദീകരിച്ചു കൊടുത്തതിനു ശേഷം ആ പെണ്‍കുട്ടികളെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചയച്ചു. അതായിരുന്നു സിദ്ദീഖ് സാഹിബ്.
അസാധാരണമായ നേതൃപാടവമായിരുന്നു അദ്ദേഹത്തിന്‍േറത്. ഒരിക്കല്‍ അദ്ദേഹത്തിന് റിപ്പബ്‌ളിക് ദിന പരേഡ് കാണണമായിരുന്നു. ഞാന്‍ വി.ഐ.പി പാസെടുത്തു വെച്ചു. പക്ഷെ സിദ്ദീഖ് സാഹിബ് വളരെ വൈകിയാണ് ഇന്ത്യാഗേറ്റിലെത്തിയത്. പോലിസ് ഉദ്യോഗസ്ഥര്‍ കടത്തിവിട്ടില്ല. അദ്ദേഹത്തോട് അല്‍പ്പവും ഗൗരവം കുറയാതെ സിദ്ദീഖ് സാഹിബ് പറഞ്ഞത് ഇങ്ങനെയാണ്. 'ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനാണ്. എനിക്ക് ഈ ചടങ്ങില്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. താങ്കള്‍ മുകളിലുള്ളവരുമായി ഇക്കാര്യം പറഞ്ഞു കൊണ്ട് ഒന്നുബന്ധപ്പെടൂ'. ആ പരിചയപ്പെടുത്തല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഞാന്‍ ഭയന്നത്. എന്നാല്‍ തെല്ലൊന്നമ്പരന്ന ആ ഉദ്യോഗസ്ഥന്‍ ഉടനെ തന്നെ ആരെയോ വിളിക്കുകയും ഞങ്ങളെ കടത്തിവിടാന്‍ അദ്ദേഹത്തിന് അനുമതി ലഭിക്കുകയുമാണ് ഉണ്ടായത്. ബോംബ് സ്‌േഫാടനങ്ങളുണ്ടാക്കുന്ന ഇസ്‌ലാം ഭീതിയിലായിരുന്നു വാജ്‌പേയി കാലത്തെ ദല്‍ഹി നഗരം അന്നുണ്ടായിരുന്നതെന്നോര്‍ക്കുക.
നിലപാടുകളില്‍ ഉള്ള വ്യക്തതയായിരുന്നു സിദ്ദീഖ് സാഹിബിന്റെ മുഖമുദ്ര. ഒരിക്കലദ്ദേഹം എന്നെ വിളിച്ച് ഇ.അഹമ്മദ് സാഹിബുമായി ബന്ധപ്പെട്ട ഏതോ ഒരു വാര്‍ത്തയെ കുറിച്ച് ധാരാളം പരാതികള്‍ കിട്ടുന്നുണ്ടെന്നും എന്താണ് അതിന്റെ നിജസ്ഥിതിയെന്നും അന്വേഷിച്ചു. എന്നിട്ട് പറഞ്ഞത് 'ശരിയാണെന്ന് ഉറപ്പുള്ള കാര്യം എഴുതാനാണ് നാം മാധ്യമം തുടങ്ങിയത്. അക്കാര്യത്തില്‍ ആളുകള്‍, അവര്‍ എത്ര തന്നെ വലിയവരായിരുന്നാലും പറയുന്ന പരാതികള്‍ നീ കാര്യമാക്കേണ്ട' എന്നാണ്. ഒരാളുടെയും മുമ്പില്‍ മുടടുമടക്കാതിരിക്കാനുള്ള എന്റെ ഏറ്റവും വലിയ പ്രചോദനം.
ഇന്ത്യയിലെ എത്രയോ ദരിദ്ര ഗ്രാമങ്ങളില്‍ സ്‌കൂളുകളും ആശുപത്രികളും വീടുകളും കിണറുകളും പണിതു നല്‍കാന്‍ വഴിയൊരുക്കിയ, ഏറ്റെടുക്കുന്ന ഏത് ദൗത്യത്തിലും അതിന്റെ പൂര്‍ണതയിലെത്തും വരെ അവിശ്രമം ഒപ്പം നിന്ന, തന്റെ ബോധ്യങ്ങളില്‍ ഉറച്ചു നിന്ന തുല്യതയില്ലാത്ത നേതാവ്. അല്ലാഹു അദ്ദേഹത്തെക്കാളും ബഹുമതികളോടെ സ്വീകരിക്കാനിടയുള്ള മറ്റൊരു മനുഷ്യനെയും ഞാനിതുവരെ പരിചയപ്പെട്ടിട്ടില്ല...
Rasheedudheen Alpatta
അണഞ്ഞു പോയ തിരിയുടെ സുഗന്ധം.
ചാറ്റൽ മഴയുള്ള ഒരു വലിയ പെരുന്നാൾ ദിവസം. പള്ളിയിൽ നിന്നും കുശലം പറഞ്ഞ് ഇറങ്ങുമ്പോൾ സിദ്ധീഖ് ഹസൻ സാഹിബിൻ്റെ ചോദ്യം: 'പെരുന്നാളായിട്ട് നാട്ടിലൊന്നും പോയില്ലേ?'
'ഇല്ല, വരും ദിവസങ്ങളിൽ പരീക്ഷയുണ്ട്.'
'എങ്കിൽ ഉച്ച ഭക്ഷണത്തിന് എൻ്റെ പുരയിൽ വരിക'
അതിൽ പിന്നെ നിറമുള്ളതും നിറം കുറഞ്ഞതുമായ എത്രയോ പെരുന്നാളുകൾ കഴിഞ്ഞു പോയി. പക്ഷെ ആ വലിയ ചെറിയ മനുഷ്യനോടൊപ്പം ആഘോഷിച്ച പെരുന്നാൾ ഇപ്പോഴും സുഗന്ധം പരത്തി കൊണ്ടിരിക്കുന്നു.
മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം.
അദ്ദേഹത്തിൻ്റെ ഖുത്ബകൾ കേട്ട് തുടങ്ങിയ പരിചയമാണ് ആദരവ് കലർന്ന സൗഹൃദമായി വളർന്നത്. പെരുന്നാളിന് ഉണ്ണാൻ കൂടെ കൂട്ടുമ്പോൾ അത്രയൊന്നും വയറ് വിശക്കുന്നുണ്ടായിരുന്നില്ല. എന്നാൽ നോവുകൾ പൂക്കുന്ന കൗമാര കാലമായതിനാൽ അത്മാവ് നല്ല പോലെ എരിയുന്നുണ്ടായിരുന്നു. വിശ്വാസവും സന്ദേഹവും, അസംബന്ധവും അശുഭ ചിന്തകളും മാറി മറി വരുന്ന നാളുകളിൽ അറിവും വിനയവുമുള്ള ഒരു പണ്ഡിതനെ വഴി കാട്ടിയായി കിട്ടുമ്പോളാണ് ഉള്ളം പൊള്ളുന്ന ചൂട് ഒന്ന് ഒതുങ്ങുന്നത്.
പുകയും പൊടിയും പടർത്താതെ ശാന്തമായി കത്തികൊണ്ടിരുന്ന സുഗന്ധത്തിരി പയ്യെ അണയുന്നത് പോലെയാണ് അദ്ദേഹം വേർപെട്ട് പോയത്. എന്നാൽ കാറ്റിൽ പരന്ന സുഗന്ധം ഇപ്പോഴും ബാക്കിയുണ്ട്.
നേതാവ് സേവകനാവണം (servant leadership) എന്നതാണ് പ്രവാചക പാരമ്പര്യം. പാറാവും പത്രാസുമില്ലാത്ത, ആർക്കും എപ്പോഴും കയറി ചെല്ലാവുന്ന നേതാവ്. കൂട്ടത്തിൽ ഒരുവനെ പോലെ നിസാരമനായി നടക്കുന്ന ഒരാൾ. മതിലുകൾക്ക് ഉയരം കൂടിയാൽ പടപ്പുകളിൽ നിന്നും മാത്രമല്ല പടച്ചവനിൽ നിന്നും അകന്നു പോവും എന്ന് പേടിക്കുന്നയാൾ.
രണ്ട് തരം ഗുണങ്ങളാണ് ഓരോ മനുഷ്യനുമുള്ളത്.
സി.വി. യിൽ നാം എഴുതിപ്പിടിപ്പിക്കുന്ന യോഗ്യതകളും (resume virtues) നമ്മുടെ കാല ശേഷവും അവശേഷിക്കുന്ന നന്മകളും (eulogy virtues). നാം സമ്പാദിച്ച ബിരുദങ്ങളും നേടിയ അംഗീകാരങ്ങളും യോഗ്യതാ പത്രങ്ങളും ആദ്യത്തെ ഗണത്തിൽ പെടും. അതിൻ്റെ ബലത്തിലാണ് നാം ഉദ്യോഗം നേടുന്നതും അധികാരത്തിൻ്റെ പടവുകൾ കയറിപ്പോവുന്നതും.
എന്നാൽ ഒരാൾ ഭൂമിയിൽ നിന്നും വേർപിരിഞ്ഞു പോവുമ്പോൾ അയാൾ സ്നേഹത്തോടെ ഓർക്കപ്പെടുന്നത് യോഗ്യതാപത്രത്തിൻ്റെ തിളക്കത്തിലല്ല, മറിച്ച്, വിട്ടേച്ച് പോവുന്ന നന്മകളുടെ പേരിലാണ്. ആരുടെയൊക്കെ ജീവിതത്തിൽ ഏതൊക്കെ തരത്തിൽ വെളിച്ചം പകരാൻ ഒരാൾക്ക് സാധിച്ചു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഒരാൾ ജനങ്ങൾക്ക് പ്രിയപ്പെട്ടവനാവുന്നത്.
ആരുമില്ലാത്ത ആളുകൾക്ക് ആലംബമാവുന്നവരാണ് പടച്ചവൻ്റെ അരികിൽ അന്തസുള്ളവനാകുന്നത്.
രണ്ട് തരത്തിലാണ് ആളുകൾ സമൂഹത്തെ സ്വാധീനിക്കുന്നത്. വ്യക്തി പ്രഭാവവും പ്രശസ്തിയും കൊണ്ട് സ്വാധീന ശക്തിയായി മാറുന്നവർ. മെസിയും ഷാറൂഖ് ഖാനും ജൂലിയ റോബർട്ടും ആഗോള പ്രശസ്തരായ, പൊതുജന അഭിപ്രായത്തെ സാരമായി സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തിത്വങ്ങളാണ്. എന്നാൽ പ്രശസ്തിയുടെ വ്യാപ്തിയിൽ ഒരു തുലനം പോലും അപ്രസക്തമായ ചിലരുണ്ടാവും. നമ്മെ എഴുത്ത് പഠിപ്പിച്ച അധ്യാപകരും ചികിത്സിച്ച ഭിഷഗ്വരനും ഈ ഗണത്തിൽ പെടും. ചെറിയ വൃത്തത്തിൽ മാത്രം അറിയപ്പെടുന്ന ഈ മനുഷ്യർ അവരുമായി ബന്ധപ്പെടുന്ന ആളുകളുടെ ജീവിതത്തെ അഗാധമായി സ്പർശിക്കും. അക്കങ്ങളുടെയും അക്ഷരങ്ങളുടെയും അത്ഭുത ലോകത്തേക്ക് നമ്മെ കൂട്ടി കൊണ്ട് പോയ പ്രൈമറി സ്കൂൾ അധ്യാപകൻ, അല്ലെങ്കിൽ പേരറിയാത്ത ദിണ്ണത്തിന് പേരു നൽകി ചികിത്സിച്ചു ഭേദപ്പെടുത്തിയ ഡോക്ടർ, ഒരാളുടെ ജീവിത രേഖ മാറ്റിമറിക്കുന്നത് പോലെ ഒരു മെസിക്കും സാധ്യമല്ലല്ലോ.
താര പരിവേശമില്ലാതെ, ഒരു അധ്യാപകനും പണ്ഡിതനും നേതാവുമായി താനുമായി ബന്ധപ്പെട്ട ആളുകളുടെ ജീവിതത്തെ അഗാധമായി സ്പർശിക്കാൻ കഴിഞ്ഞതു കൊണ്ടാണ് സിദ്ധീഖ് ഹസൻ സാഹിബ് ആളുകൾക്ക് പ്രിയപ്പെട്ടവനായത്. കാറ്റിൽ ഉലയുന്ന അപ്പൂപ്പൻ താടി പോലെ ശാന്തമായി പുഞ്ചിരിച്ചു കൊണ്ട്, ഭൂമിയെ നോവിക്കാതെ നടന്നു പോയിരുന്ന ഈ മെലിഞ്ഞ മനുഷ്യനെ ഒരു ഇടവഴിയിൽ വെച്ചും ഇനിയൊരിക്കലും കണ്ടുമുട്ടില്ല എന്ന് അറിയുമ്പോൾ ഇടനെഞ്ചിൽ ഒരു പിടച്ചിൽ. എന്നാൽ, ഭുമിയുടെ ഇടുക്കിൽ നിന്നും വിശാലമായ മറ്റൊരു ലോകത്തേക്ക് കൂട് മാറി പോയതാണെന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം.
തീവ്ര പരീക്ഷണങ്ങളുടെ ഉഷ്ണ പാതയിലൂടെ ഒരു സമുദായം കടന്നു പോവുമ്പോൾ കാതലുള്ള പണ്ഡിതന്മാരും ഇഛാ ശേഷിയുള്ള നേതാക്കന്മാരുമാരാണ് അവരുടെ നങ്കൂരങ്ങൾ. സിദ്ധീഖ് ഹസൻ സാഹിബിൻ്റെ വിയോഗത്തോടെ സമൂഹത്തിന് നഷ്ടമാവുന്നത് കാറ്റിലും കോളിലും ഉലയാൻ വിടാതെ കൂടെയുള്ളവർക്ക് കാവൽ നിന്ന ഒരു കപ്പിത്താനെയാണ്.
പിന്നാലെ വരുന്നവരാണ് ആ വിടവ് നികത്തേണ്ടത്.
പരിത്യാഗിയായ ഒരു സ്വൂഫിയെ പോലെ ജീവിച്ചു മരിച്ച ഈ മഹാ മനുഷ്യൻ്റെ കരുതലിന് പകരം നൽകാൻ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾ മാത്രം.
ഡോ: ജഅഫർ. എ.പി.
#siddiquehassan
ഹിറ നഗറിലെ വറ്റുകൾ!
===
അൽ കോബാറിലെ സുവൈക്കത്ത് സ്ട്രീറ്റിൽ ആഢംബരങ്ങൾ ഒന്നുമില്ലാത്ത നാലുനിലകെട്ടിടം.
അതിൻറെ ടെറസിൽ ഷീറ്റ് മേഞ 'ലക്ഷംവീട്'. കോളനികണക്കെ ഇടവിട്ട് കെട്ടിപ്പൊക്കിയ മൂന്നാല് എടുപ്പുകൾ.
കുഞ്ഞൻ അടുക്കള.
പ്രാഥമികകൃത്യങ്ങൾ കഷ്ട്ടിച്ച് നിർവ്വഹിക്കാൻ മാത്രമുതകുന്ന കുളിമുറിയും കക്കൂസും.
അന്നത്തെ സാഹചര്യത്തിൽ ഒരു ബംഗാളിഹൌസ് എന്ന് ആരെങ്കിലും അതിനെ ഉൾപ്രേക്ഷ ചെയ്താൽ കുറ്റം പറയില്ല.
സത്യത്തിൽ
വിദ്യാസമ്പന്നരും നല്ല ശമ്പളക്കാരുമായിരുന്നു ബാച്ചിലർ ക്യാമ്പിലെ അന്തേവാസികൾ.
എന്നിട്ടും
ലാളിത്യം മേലാപ്പ് കെട്ടിയ ആ ചാപ്പലിനെ സ്ഥലത്തെ ജമാഅത്തുകാർ
'ഹിറ' യെന്ന് വിളിച്ചു.
ആശയാദർശപൊരുത്തക്കേടുകൾ ഏറെ ഉണ്ടായിട്ടും എന്നെ അവിടെ തളച്ചിട്ടത് ഗുഹാമുഖത്തെ പുസ്തകങ്ങളും ഹൃദയം നിറഞ് സ്നേഹിക്കാൻ അറിയുന്ന കുറെ നല്ല മനുഷ്യരുമായിരുന്നു.
സുന്നിയായഎനിക്കും നായരായ എഞ്ചിനീയർ രാജേട്ടനും അലോസരമുണ്ടാകാതിരിക്കാൻ 'ഹൽഖ'കളിൽ അവർ നന്നേ ശ്രമിച്ചു.
പിതൃതുല്യ വാത്സല്യം പങ്ക് വെച്ചിരുന്ന ചേളന്നൂർ അബ്ദുള്ള സാഹിബായിരുന്നു ആസ്ഥാന മൗദൂദി. സമസ്തക്കാരനായ വല്ലിപ്പയുടെ നിഷക്കളങ്കതയോടുള്ള ആദരവ് കൊണ്ടാകാം സഹോദര സ്നേഹം ചുരത്തുന്ന കെ വി സാഹിബ് എൻ്റെ കലഹങ്ങളെ സർഗ്ഗാതമകമായാണ് സമീപിച്ചിരുന്നത്.
ഏതായാലും പതിനാലാം ക്രോസിലെ ഹിറ
എനിക്കും
ഏത് സമയത്തും ചന്ദ്രിക നിവർത്തിപ്പിടിച്ച് കയറിച്ചെല്ലാ വുന്ന ഇടത്താവളമായി.
വെടിപ്പുള്ള ഭക്ഷണവും ശുചിത്വമുള്ള പരിസരവുമായിരുന്നു ഹിറയിലെ മറ്റൊരു ആകർഷണം.
ദേഹണ്ണക്കാരൻ
നിലമ്പൂർ നൗഷാദ്.
വെപ്പ്പുരയിൽ പുള്ളി
നളൻറെ അളിയനായിട്ട് വരും.
വൃത്തിയിലും കൃത്യനിഷ്‌ഠയിലും വിട്ട് വീഴ്ചയില്ലാത്ത
' ഉംറ വിസ'ക്കാരൻ.
ഒരിക്കൽ അയാളൊരു കഥപറഞ്ഞു...
നാട്ടിൽനിന്ന് അമീറ് വന്നിട്ടുണ്ട്.
കിഴക്കൻ പ്രവിശ്യയിൽ പര്യടനത്തിലാണ് അദ്ദേഹം.
രാത്രി ഹിറയിൽ ഉണ്ടാവും.
പാചകകലയിലെ ഉന്മാദങ്ങൾക്കപ്പുറം നൗഷാദിന് ജമാഅത്തിനെക്കുറിച്ചോ അവരുടെ അമീറിനെക്കുറിച്ചോ ധാരണയൊന്നുമില്ല.
അയാൾ ഖുതുബാത്ത് വായിച്ചിട്ടില്ല.
എന്നാലും അമീറല്ലേ,അത്താഴം ഗംഭീരമാക്കണം.
നാലാളറിയേ പട്ടുംവളയും വാങ്ങണം.
നൗഷാദിൻറെ സ്‌പെഷൽ പർച്ചേസിൽ പാചകപ്പുര സമ്പന്നമായി.
ഫ്രിഡ്‌ജിൽ ഒരുക്കങ്ങൾ നിറഞ്ഞു.
അപ്പോഴുണ്ട് ഓലവരുന്നു.
അമീറിന്റെ മെനുവാണ്.
ഡൈനിംഗ് ടേബിളിൽ പതിനൊന്ന് മണിയോടെ ഇത്രയും വിഭവങ്ങൾ വിളമ്പി അടച്ചുവെക്കുക.
കഞ്ഞി.
ചുട്ടരച്ച ചമ്മന്തി.
പയറ് കൊണ്ടൊരു തോരൻ-തീർന്നു.
നിരാശനായ നൗഷാദ് 'പായേരങ്ങൾ'പെട്ടെന്ന് തീർത്ത് പാതയോരങ്ങളിൽ തെണ്ടാൻ പോയി.
തിരിച്ചു വരുമ്പോഴുണ്ട്,
കൈലിമുണ്ടിൽ ബനിയനിട്ട് കൊലുന്നനെ ഒരുമനുഷ്യൻ കുനിഞ്ഞിരുന്ന് കഞ്ഞി മോന്തുന്നു.
നൗഷാദ് നിന്ന് പരുങ്ങി. അപ്പോൾ അപരിചിതൻ ചോദിച്ചു.
എന്തേ ?
അത് അമീറിനുള്ള കഞ്ഞിയായിരുന്നു...
നിങ്ങൾ ?
നൗഷാദിൻറെ ആശങ്കയകറ്റി ആഗതൻ പറഞ്ഞു.
ആ ആള് ഞാൻ തന്നെയാണ്!
എന്നിട്ടയാൾ അവസാനത്തെ വറ്റും ഊറ്റിക്കുടിച്ച് കിണ്ണവുമായി അടുക്കളയിലേക്ക് നടന്നു.
നൗഷാദ് ഓർക്കുന്നു.
ഉറക്കിലാണ്ടിരുന്ന ഹിറ ഉണരാതിരിക്കാൻ,ഭൂമിക്ക് വേദനിക്കാതിരിക്കാൻ അളന്നെടുക്കുന്ന ഓരോ കാൽവെപ്പിലും കരുതലുണ്ടായിരുന്നു പ്രൊഫസർ സിദ്ധീഖ് ഹസന്.
നക്ഷത്രങ്ങൾ പൂത്ത ഒരു രാത്രിയിൽ കടലോരത്തെ പുൽത്തകിടിലിരുന്ന് നൗഷാദ് കഥക്ക് വിരാമമിട്ടു.
എന്നിട്ടയാൾ തിരകളെനോക്കി പറഞ്ഞു, അഥവാ അരുൾ ചെയ്തു.
നമുക്ക് നമ്മെത്തന്നെ കഴുകി ശുദ്ധീകരിക്കാൻ ചിലപ്പോൾ ചില മനുഷ്യരെ കണ്ടുമുട്ടേണ്ടിവരും അല്ലേ?
-അഷ്‌റഫ് ആളത്ത്.
*പ്രഫ. കെ.എ സിദ്ദീഖ് ഹസൻ അന്തരിച്ചു
https://www.madhyamam.com/n-783183
*'സിദ്ദീഖ് ഹസൻ ഊർജം പ്രസരിപ്പിച്ച നേതാവ്'
https://www.madhyamam.com/n-783222
*പ്രഫ. കെ.എ സിദ്ദീഖ് ഹസൻ മനുഷ്യ സ്നേഹത്തിന്‍റെ ഉജ്ജ്വല മാതൃകയായിരുന്നു- എം.ഐ അബ്ദുൽ അസീസ്
https://www.madhyamam.com/n-783201
*'മാനവികതയുടെ മഹാ പ്രവാഹം'
https://www.madhyamam.com/n-783238
*‘പ്രഫ.സിദ്ദീഖ് ഹസനുമായുള്ളത് ഏറെക്കാലമായുള്ള ആത്മബന്ധം’
https://www.madhyamam.com/n-783251
*‘വിടപറഞ്ഞത് നിസ്വാർഥ സേവകൻ’
https://www.madhyamam.com/n-783231
*ലളിതമായ ജീവിതത്തിലൂടെ എല്ലാവരേയും ആകർഷിച്ച വ്യക്തിത്വം
https://www.madhyamam.com/n-783223
*ഒരു ആത്മീയ തേജസിന്‍റെ തിരോധാനം -കെ.പി രാമനുണ്ണി
https://www.madhyamam.com/n-783227
*പ്രഫ. കെ.എ സിദ്ദീഖ് ഹസൻ; ഒരു പൂർണ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം- പി.കെ.പാറക്കടവ്
https://www.madhyamam.com/n-783230
*‘അവസാന ശ്വാസം വരെയും മാധ്യമത്തെ നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന മനുഷ്യസ്നേഹി’
https://www.madhyamam.com/n-783245
*‘മാനുഷിക പരിഗണനകൾക്ക് മുൻഗണന നൽകിയ നേതാവ്’
https://www.madhyamam.com/n-783241
*'വിഷൻ'; മർദിതെൻറ ചിഹ്നങ്ങൾ തേടി പ്രഫ. കെ.എ സിദ്ദീഖ് ഹസൻ നടത്തിയ മഹായാത്ര
https://www.madhyamam.com/n-783220
*'െപ്രാഫ. കെ.എ.സിദ്ദീഖ് ഹസൻ വാക്കുകൾക്ക് അതീത വ്യക്തിത്വം'
https://www.madhyamam.com/n-783216
No comments:
Post a Comment