പ്രിയരേ
പുതിയ വർഷത്തിലേക്ക് സ്വാഗതം
സാധാരണ ഗതിയിൽ എല്ലാ ആളുകളും പുതുവർഷത്തിൽ കുറെ തീരുമാനങ്ങൾ എടുക്കുകയും ചിലതു പൊതു ഇടങ്ങളിലും മുഖ പുസ്തക താളുകളിൽ കൂടിയും പരസ്യപ്പെടുത്തുകയും ചെയ്യാറുണ്ട്.
വര്ഷാവസാനമാവുമ്പോൾ അതിന്റെ ഒരു വിശകലനം നടത്തി കൂടുതൽ നന്നാകാനുള്ള ശ്രമങ്ങൾ നടത്താറുമുണ്ട്.
വളരെ നല്ലതു,
എന്നാൽ മറ്റു ചിലർ
സ്വന്തം മനസ്സിലാവും ഇത്തരം കണക്കു കൂട്ടലുകൾ നടത്തി മുന്നേറാറുള്ളത് ..അത് അവരുടെ ഇഷ്ടം.
ഞാൻ കഴിഞ്ഞ കുറച്ചു കാലങ്ങളായി മുഖ പുസ്തകത്തിൽ കാര്യമായ "ഇടപെടലുകൾ" നടത്താറില്ല.. വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന "സജീവത" ഇപ്പോഴില്ല, എന്തോ ഒരു തരം വിരക്തി തന്നെയാണ് കാരണത്തെ. എല്ലാത്തിനോടുമുള്ള "നിസ്സംഗത"
സിസ്റ്റത്തിനോടുള്ള "പ്രതിഷേധമോ" അതോ സിസ്റ്റം മാറാത്തതിലെ "നിരാശയോ" അതുമല്ല "ഇതൊന്നും എന്നെ ബാധിക്കുന്നതല്ല" എന്ന പൊതു ബോധത്തോടുള്ള വിരക്തിയോ അങ്ങനെ എന്തുമാവാം. കൃത്യമായി മഷിയിട്ടു നോക്കിയില്ല!! എന്താണ് ഹേതു എന്ന്...
ഇനിയിപ്പോൾ പുതു വര്ഷം, എല്ലാവരെയും പോലെ ഞാനും പുതിയ തീരുമാനവും പ്ലാനുമൊക്കെയായി മുന്നേറാൻ തീരുമാനിച്ചിരിക്കുന്നു !! :)
*ബ്ലോഗെഴുത്ത് പൊടി തട്ടി എടുത്തു ഒന്ന് കൂടി ഉഷാറാക്കണം
*മുഖ പുസ്തകത്തിലും കുറച്ചൊക്കെ എഴുതണം
*2008 ഇൽ മംഗലാപുരത്തു നിന്ന് വിമാനം കയറിയത് മുതൽ പല മൈൽസ്റ്റോണുകളുടെയും ഫോട്ടോ പല സ്ഥലത്തായി കിടപ്പുണ്ട്, അതൊക്കെ കോർത്തിണക്കി ഒരു യാത്രാ വിവരണം അല്ലെങ്കിലും അത് പോലെ ഒരെണ്ണം ഖണ്ഡശ്ശയായി എഴുതണം എന്നുണ്ട്. (യാത്രാ വിവരണം എഴുതാൻ വേണ്ടി നേരത്തെ എഴുതിയവരുടെ പുസ്തകം വായിക്കാൻ തുടങ്ങിയിട്ട് ഒന്നോ രണ്ടോ കൃതിയിൽ വായന നിന്ന് പോയി!!)
* ഖത്തറിൽ കാലു കുത്തിയത് മുതൽ #Qatar2022 നു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നല്ലോ, സാധ്യമായാൽ രണ്ടോ മൂന്നോ ലോകകപ്പ് മത്സരങ്ങൾ നേരിൽ കാണണം..
* കഴിയുന്നത്ര ഇവന്റ്കളിൽ volunteer ആവണം
*കുടുംബത്തെ ഖത്തറിലേക്ക് കൊണ്ട് വരണം!
*നല്ല ക്ഷമയുള്ള ഒരു listener ആവണം.
*സൗദി ഉൾപ്പടെ ഉള്ള ജിസിസി രാഷ്ട്രങ്ങളിലും പിന്നെ വിരലിൽ എണ്ണാവുന്ന ഇടങ്ങളിലേക്കും യാത്ര പോകണം!
*ഫിനാൻസിൽ പുതിയ നൂതനമായ കോഴ്‌സുകൾ പഠിക്കണം സർട്ടിഫിക്കറ്റു നേടണം
മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് പഞ്ഞമില്ലല്ലോ, അത് കൊണ്ട് തൽക്കാലം ലിസ്റ്റിന് ഇവിടെ അർദ്ധവിരാമം കുറിക്കാം
#2021 എന്നെ സംബന്ധിച്ച് നാഥൻ ഒരുപാട് "അനുഗ്രഹങ്ങൾ" ചൊരിഞ്ഞു തന്ന വർഷമായിരുന്നു..
കോവിഡ് പ്രയാസങ്ങൾക്കിടയിലും കുടുംബത്തോടൊപ്പം ഒന്നര മാസം ചിലവഴിക്കാൻ സാധിച്ചു എന്നതായിരുന്നു അതിൽ പ്രധാനം.
മൂന്നു സർട്ടിഫിക്കറ്റുകൾ നേടിയെടുത്തു, #CMA ചെയ്തു, അങ്ങനെ പലതും. അൽഹംദുലില്ലാഹ് ദൈവത്തിനു സർവ്വ സ്തുതിയും
പുതിയ മനുഷ്യനാവും എന്നൊന്നുമല്ല, എന്നാലും ഞാൻ എന്നിൽ നിന്ന് ഒഴിവാക്കണം എന്ന് തോന്നുന്ന ശീലങ്ങൾ സ്വഭാവങ്ങൾ ഒക്കെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാം, അത് പോലെ ഞാൻ ഇങ്ങനെയൊക്കെ ചെയ്താൽ നന്നാവും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കത് ഉണർത്താം. നിങ്ങളുടെ ഏതു പ്രതിസന്ധിയിലും എന്ത് ആവശ്യങ്ങൾക്കും ബന്ധപ്പെടാം
എന്നാൽ പിന്നെ
നമുക്ക് എഴുതിയും പറഞ്ഞും തുടങ്ങാം
എല്ലാവര്ക്കും സന്തോഷകരമായ പുതുവർഷം ആശംസിക്കുന്നു
Happy New Year
No comments:
Post a Comment