കൊറോണ സർക്കാർ ഒരു ചുക്കും ചെയ്യുന്നില്ല
സർക്കാർ ഐസ് കട്ടക്ക് പെയിന്റടിക്കുന്നു !!
കൊറോണയെ ഖത്തറിലിരുക്കുന്ന പ്രവാസി നിരീക്ഷിക്കുന്ന വിധം!!
നാട്ടിലെത്തുന്ന പ്രവാസികൾ വീട്ടിലിരിക്കുന്നില്ല ചാടി പോകുന്നു!!!
ഇതാണ് കേരളത്തിലെ പ്രധാന സംസാര വിഷയം
കേരളത്തിൽ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ നിയമ സഭ മുതൽ എല്ലാ മീഡിയകളിലും നമ്മുടെ ആരോഗ്യമന്ത്രി പ്രസ്താവിച്ചു കൊണ്ടിരിക്കുന്നതും ഇത് തന്നെ.
ആദ്യത്തെ കേസ് ഉണ്ടായി ഇന്ന് പുതിയ കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടയ്ക്ക് ഇതേ പായാരം പല തവണ പല തലത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
എന്ത് നിലപാടാണ് സർക്കാർ ഇതിനെതിരെ സ്വീകരിച്ചത്?
break_the_chain ക്യാമ്പയിൻ നടത്തുന്ന പരസ്യങ്ങൾക്ക് ചിവഴിക്കുന്ന ചെറിയൊരു തുക കൊണ്ട് പരിഹരിക്കാൻ സാധ്യമാകുന്ന വിഷയത്തിൽ ഒരു നിലപാടും സ്വീകരിക്കാതെ കേരളം ജനതയെ മുഴുവൻ ദുരിതത്തിലാഴ്ത്താൻ മന്ത്രിക്കും പരിവാരങ്ങൾക്കും എന്താ ഇത്ര വാശി?
മന്ത്രി മുഖ്യനും ആരോഗ്യമന്ത്രിയും കൊറോണ വ്യാപനം തടയാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട് എന്ന് ടെലിവിഷൻ പത്ര മാധ്യമങ്ങൾ കാണുന്ന ആളുകൾക്ക് തോന്നുന്നുണ്ട്.

ഇവിടെ തന്നെയാണ് നമുക്ക് പാളിച്ച പാടിയിരിക്കുന്നത്.
ഇന്ത്യയിലെ എയർപോർട്ടിൽ ഇറങ്ങുന്നവർ മുഴുവൻ ക്വറന്റൈൻ ചെയ്യും എന്നൊക്കെ പത്ര മാധ്യമങ്ങളിൽ കൂടി തട്ടി വിടുന്ന ഭരണ കൂടം അതിനു വേണ്ട നടപടികൾ കൈകൊണ്ടിട്ടുണ്ടോ എന്നത് സംശയമാണ്.
ഖത്തറിലേക്കടക്കം ഗൾഫ് നാടുകളിലേക്ക് ഇന്ത്യക്കാരെ ഇറങ്ങാൻ അനുവദിക്കാതിരുന്നത് മുതൽ മലയാളികളിൽ ഒട്ടുമിക്ക ആളുകളും ഒരു തരം വ്യാധിയിലാണ് എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി, അവിടെ ഇവടത്തെക്കാൾ സേഫ് ആണ് എന്നതാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകം. രണ്ടായിരവും അതിനു മുകളിലും ചാർജ് വിമാനങ്ങൾക്ക് നൽകി ടിക്കറ്റ് ബുക്ക് ചെയ്ത അവർ നാട്ടിലേക്ക് യാത്ര ചെയ്യുകയാണ്. ഇത് ശരിക്കും നാട്ടുകാരോട് തങ്ങൾ ചെയ്യുന്ന അനീതിയാണ് എന്ന് അവർ ഓർക്കുന്നെ ഇല്ലേ. തങ്ങൾക്ക് രോഗമില്ല എന്ന വിശ്വാസത്തോടെയാണ് ഓരോരുത്തരും യാത്ര ചെയ്യുന്നത്. യാത്രക്കിടയിൽ അവർക്ക് വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാരെ കിട്ടും, അത് പോലെ കൂടെ യാത്ര ചെയ്യുന്നവർ അടുത്തിരിക്കുന്നവർ വിമാനത്തിലെ ക്രൂ, പ്രതലങ്ങൾ ഒക്കെ വൈറസ് വാഹകരാവാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാൻ സാധിക്കില്ല. എന്ന് വെച്ചാൽ വല്യ റിസ്കാണ് ഓരോരുത്തരും എടുക്കുന്നത് എന്നർത്ഥം. അവരറിയാതെ അവർ കൊറോണ വാഹകരായി മാറുന്നു.!!

നാട്ടിലിറങ്ങി, ടാക്സി എടുത്ത് ചിലർ ട്രെയിൻ കയറി വീട്ടിൽ ചെല്ലുന്നു, പോകുന്ന വഴിയിൽ ഹോട്ടലുകളിൽ കയറി ചായ കുടിക്കുന്നു ഭക്ഷണം കഴിക്കുന്നു, രണ്ടാഴ്‌ച വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്നുള്ളത് കൊണ്ട് പോകുന്ന വഴിയിൽ തന്നെ മുഴുവൻ കുടുംബക്കാരെയും സന്ദർശിച്ചു പോയ വിരുതന്മാരുമുണ്ട്!!! അവിടന്ന് പള്ളി മറ്റു ചെറുതും വലുതുമായ പരിപാടികൾ, ആശുപത്രി സന്ദർശനം ചികിത്സ എന്ന് വേണ്ട നാട്ടിലെ സകല സ്ഥലങ്ങളും അവർ സന്ദർശിക്കുന്നു.
അവൻ രോഗിയാണ് എന്ന് പ്രഖ്യാപിച്ചാൽ പിന്നെ സർക്കാരിന് ഭയങ്കര സന്തോഷമായത് പോലെ, റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാമല്ലോ. അത് കഴിഞ്ഞു ഒരു പ്രഖ്യാപനവും, ഈ റൂട്ട് മാപ്പോൾ പറഞ്ഞ സമയത് ഉണ്ടായിരുന്ന ആളുകൾ അടുത്തുള്ള ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ ഹോം ക്വറന്റൈൻ വിധേയമാകണം
സർക്കാർ ചെയ്യേണ്ടിയിരുന്നത്.
പ്രാക്ടിക്കലായി ഇത് നടപ്പിലാക്കാതെ, നിങ്ങൾ വീട്ടിൽ പോയി ഇരുന്നോളൂ പുറത്തിറങ്ങരുത് എന്ന് പറഞ്ഞാൽ എത്ര മലയാളികൾ വീട്ടിലിരിക്കും എന്നാണു നിങ്ങൾ കരുതുന്നത്? ഏറിയാൽ മൂന്നോ നാലോ ദിവസം ചിലവഴിക്കും, എന്നിരുന്നാലും പള്ളിയിൽ പോകാതിരിക്കുമോ എന്നത് സംശയമാണ്.
രോഗം വ്യാപിച്ചു കഴിഞ്ഞാൽ പിന്നെ സർക്കാർ സംവിധാങ്ങൾക്കോ പൊതു ജനങ്ങൾക്കോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വരും. കൂടുതൽ ജാഗ്രത പാലിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട് എന്നത് പോലെ തന്നെ വിമാനം വന്നിറങ്ങുന്നവരെ നിർബന്ധിത ക്വറന്റൈൻ സർക്കാർ നടപ്പിലാക്കി അവരെ അവരവരുടെ വീടുകളിലേക്ക് പറഞ്ഞു വിടുന്ന പ്രവർത്തി ഉടനെ ആരംഭിക്കേണ്ടത് അത്യാവശ്യമാണ് എന്നോർമ്മിപ്പിക്കുകയും ചെയ്യുന്നു .
Disclaimer
മറുവാദങ്ങൾ വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നു. തർക്കത്തിന് വേണ്ടിയല്ല, നമ്മുടെ നാട് മറ്റൊരു ഇറ്റലി ആവാതിരിക്കാനുള്ള ജാഗ്രത കാണിക്കണം എന്ന് പറയാൻ വേണ്ടിയാണ് ഇത്രയും കുറിച്ചത്!





No comments:
Post a Comment