scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Dec 7, 2021

The TEN Stages of GENOCIDE

 

THE TEN STAGES OF GENOCIDE

Gregory H Stanton, President of Genocide Watch developed the 10 stages of genocide which explains the different stages which lead to genocide. At each of the earlier stages, there is an opportunity for members of the community or the International Community to halt the stages and stop genocide before it happens



The stages are:


Share/Bookmark

Sep 26, 2021

ദീപികക്കെതി​രെ ദേശാഭിമാനി; 'വർഗീയത ആളിക്കത്തിക്കാനാണ്​ കോട്ടയം പത്രത്തിന്‍റെ ശ്രമം


ദീപികക്കെതി​രെ ദേശാഭിമാനി; 'വർഗീയത ആളിക്കത്തിക്കാനാണ്​ കോട്ടയം പത്രത്തിന്‍റെ ശ്രമം



 പാലാ ബിഷപ്പിൻെറ വിദ്വേഷ പ്രസ്​താവനയെ പിന്തുണക്കുന്ന സീറോ മലബാർ സഭയുടെ മുഖപത്രമായ ദീപികക്കെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി. ബിഷപ്പിന്‍റെ പ്രസ്‌താവനയെ തുടർന്നുള്ള മുതലെടുപ്പ്‌ ശ്രമത്തെ സമൂഹം ഒറ്റക്കെട്ടായി നേരിടുമ്പോൾ ആളിക്കത്തിക്കാനാണ്​ ഒരു കോട്ടയം പത്രത്തിന്‍റെ ശ്രമമെന്ന്​ ദീപികയെ പേരെടുത്ത്​ പറയാതെ പറയുന്നു. മുതലെടുപ്പുകാർക്ക്‌ ഉപയോഗിക്കാവുന്ന നിലയിലാണ്‌ പരമ്പരകളും ലേഖനങ്ങളും മുഖപ്രസംഗവുമെന്നും 'ദീപം വെളിച്ചം പകരാനാകണം, കത്തിക്കാനാകരുത്​' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.

'ചേരിതിരിവുണ്ടാക്കി ചോരകുടിക്കാൻ


കാത്തിരിക്കുന്ന സംഘപരിവാറിനും മറ്റു ചില ശക്തികൾക്കും ഊർജം പകരുന്നതാണിവ. രാഷ്‌ട്രീയ നിലപാട്‌ തുറന്നു പറയുമ്പോഴും കാലുഷ്യത്തിന്‌ വളമിട്ട്‌ കൊടുക്കാറില്ല മാധ്യമങ്ങൾ. എന്നാൽ, പാരമ്പര്യം ഏറെയുള്ള ഈ പത്രത്തിന്‍റെ റിപ്പോർട്ടുകളിൽ പലതും സാമുദായിക ചേരിതിരിവിന്‌ 'തീ ' പകരുന്നതാണ്‌. പേരിലെ 'ദീപം' സമൂഹത്തിന്‌ വെളിച്ചം പകരാനാണ്‌; ഇരുട്ടിലാക്കാനല്ല ഉപയോഗിക്കേണ്ടത്‌. കാന്ധമാലും സ്‌റ്റാൻസ്വാമിയും ഗ്രഹാംസ്‌റ്റെയിനും കുട്ടികളും 98ൽ തെക്കൻ ഗുജറാത്തിലുണ്ടായ കലാപവുമടക്കം എത്ര ആക്രമണങ്ങൾ ഉണ്ടായി. 20 പള്ളി ഒന്നിച്ച്‌ സംഘപരിവാർ കത്തിച്ചതും ചരിത്രമാണ്‌. ഇതൊക്കെ മറന്നതായി നടിച്ച്‌ പത്രം പറയുന്നു; 'ലൗ, നർകോട്ടിക്‌ ജിഹാദ്‌ ഇല്ലാതാക്കാൻ യുട്യൂബ്‌ നോക്കിയും അഡ്വ. ജയശങ്കറും മറ്റും പറയുന്നത്‌ കേട്ടും അന്വേഷിക്കണം ' !
Share/Bookmark

Jun 6, 2021

ടാറ്റ കോവിഡ് ആശുപത്രി വർത്തമാനങ്ങൾ

ടാറ്റ കോവിഡ് ആശുപത്രി വർത്തമാനങ്ങൾ 

ടാറ്റ കോവിഡ് ആശുപത്രി ഇതുവരെ ചികിത്സ തേടിയത് 1743 പേര്‍ , നിലവില്‍ 100 പേര്‍ ചികിത്സയില്‍

കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സെപ്റ്റംബര്‍ ഒന്‍പതിനാണ് സര്‍ക്കാരിന് കൈമാറിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോവിഡ് ആശുപത്രിയില്‍ പുതിയതായി  191 തസ്തികകള്‍ അനുവദിച്ചിരുന്നു. നിലവില്‍ 175 ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്ടിച്ചു വരുന്നു. 
Share/Bookmark

May 9, 2021

ഖുർആനിലെ പ്രാർത്ഥനകൾ (അർത്ഥ സഹിതം )

 

Supplications From the Holy Qur'an Compiled Dua from the Holy Quran. Important Duas from the Holy Quran that every Muslim should practice. kindly read these duas and share them with your friends and family.

Best Dua From Holy Quran Dua for Muslim Apps Quran - Apps on ...ഖുർആനിലെ പ്രാർത്ഥനകൾ വളരെ ലളിതമായി പഠിക്കാൻ സാധിക്കുന്ന രൂപത്തിൽ ആയത്തുകളും നമ്പറുകളും സഹിതം തയ്യാറാക്കിയതാണ്.  കഴിഞ്ഞ റമദാനിൽ ആണ് ഇത് തയ്യാറാക്കിയത്, അന്ന് തന്നെ പലരും ഇതിന്റെ അർഥം കോടി ചേർക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു, ഇപ്പോഴാണതിനു സാധിച്ചത്. ഇതിൽ വല്ല തെറ്റുകളും ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിൽ അറിയിക്കാൻ മറക്കരുത്.

Whatsapp വഴി ലഭിച്ച മെസ്സേജാണ് ഇങ്ങനെ ഒരുദ്യമത്തിനു ഇറങ്ങി തിരിക്കാന് കാരണമായത്. അതില് ചില പിശകുകളുണ്ടെന്ന് സുഹൃത്തായ നൌഫലിന്റെ കമന്റ് കണ്ടപ്പോഴാണ് എന്നാൽ അവ ഖുർആൻ പരിശോധിച്ച് കൃത്യപ്പെടുത്താൻ തീരുമാനിച്ചത്. എല്ലാം കോപ്പി ചെയ്തു കഴിഞ്ഞപ്പോൾ അത് വെരിഫൈ ചെയ്യണം എന്നായി, അതിനായി ഉപ്പാക്ക് അയച്ചു കൊടുത്തു. ഉപ്പാനെ  വിദ്യാർഥികളും നാട്ടുകാരും സ്നേഹ പൂർവ്വം കെ വി ഉസ്താദ് എന്നു വിളിക്കുന്ന കെ വി അബൂബക്കർ ഉമരി (വര്ഷങ്ങളോളം കാസർക്കോട് ആലിയ അറബിക് കോളേജ് പ്രിൻസിപ്പളും ഇപ്പോൾ കോളേജിന്റെ റെക്ടറും ആണ് ഉപ്പ) ഉപ്പയെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു, വാടസപ്പ് വഴി അയച്ചു കൊടുത്തു, ഉപ്പ അവ കറക്റ്റ് ചെയ്തു മിസ്സ് ചെയ്തവ ആഡ് ചെയ്തു തന്നു. ആദ്യ വട്ട തിരുത്തലുകൾ കഴിഞ്ഞപ്പോൾ വീണ്ടും പിഡിഎഫ് ഫോർമാറ്റ് ആക്കി വീണ്ടും ഉപ്പാക്ക് അയച്ചു കൊടുത്തു, ഉപ്പ ചെറിയ വിശദീകരണ കുറിപ്പോടെ വീണ്ടും ചില തിരുത്തലുകൾ പറഞ്ഞു തന്നു, (രണ്ടു വിശദീകരണ കുറിപ്പുകളും അവസാനം നിങ്ങള്ക്ക് വായിക്കാം). 

Share/Bookmark

Apr 6, 2021

പ്രെഫ.കെ.എ സിദ്ദീഖ്​ ഹസൻ സാഹിബ്‌ അന്തരിച്ചു

 പ്രിയപ്പെട്ട സിദ്ദീഖ്‌ ഹസൻ സാഹിബ്‌ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു.. 


ജമാഅത്ത് ഇസ്ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനും നിരവധി ജീവ കാരുണ്യ പദ്ധതികളുടെ സ്ഥാപകനും ആയ പ്രൊഫ.. കെ.എ സിദ്ധീഖ് ഹസ്സൻ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി

إنا لله وإنا إليه راجعون اللهم أغفر له وارحمه واسكنه فسيح جناته مع الصديقين والشهداء والصالحين

അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

اللَّهُمَّ اغْفِرْ  لصديق حسن وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ وَأَفْسِحْ لَهُ فِي قَبْرِهِ وَنَوِّرْ لَهُ فِيهِ

"O Allah, forgive Prof Siddiq Hasan sab. Make him among the guided ones, raise his status and be his deputy among the grieving. O Lord of the two worlds, forgive us and him and make his grave wide and full of light".


Share/Bookmark

Feb 21, 2021

മന്ത്രിമാർക്ക് എന്തിനാണ് ഒരുപാടു പേഴ്സണൽ സ്റ്റാഫ്?! എൽഡിഎഫി ന്റെ ചോദ്യം അവരെ തിരിഞ്ഞു കൊത്തുന്നു?

മന്ത്രിമാർക്ക് എന്തിനാണ് ഒരുപാടു പേഴ്സണൽ സ്റ്റാഫ്?! 

എൽഡിഎഫിന്റെ ചോദ്യം അവരെ തന്നെ തിരിഞ്ഞു കൊത്തുന്നു? 



മന്ത്രിമാർക്ക് എന്തിനാണ് ഒരുപാടു പേഴ്സണൽ സ്റ്റാഫ് എന്നതായിരുന്നു 2016 ലെ എൽഡിഎഫിന്റെ ചോദ്യം. .ഉമ്മൻചാണ്ടി സർക്കാരിൽ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30 ആയിരുന്നു എന്ന് അന്നത്തെ വാർത്തയിൽ പറയുന്നു, അത് പരാമർശിച്ചാണ് ഇങ്ങനെ ഒരു ചോദ്യം എൽഡിഎഫ് ചോദിച്ചത്, തുടർന്ന്, 25 പേഴ്സണൽ സ്റ്റാഫിൽ കൂടുതൽ നിയമിക്കരുത് എന്ന് തീരുമാനിക്കുകയും ചെയ്തു. 

വർഷങ്ങൾ കടന്നു പോയി.

എൽഡിഎഫ് സർക്കാർ ഇലക്ഷൻ നേരിടാൻ തയ്യാറായി വരുന്നു, കേരളത്തിന്റെ കഴിഞ്ഞ കുറച്ചു വര്ഷങ്ങളിലെ ട്രെൻഡ് വലതു കാലിലെ മന്ത് ഇടത്തിലും ഇടത്തേ മന്ത് വലതിലും എന്നതാണല്ലോ, സ്വാഭാവിയാകമായും 

തങ്ങളുടെ കാലാവധി തീരാറായി എന്ന് മനസ്സിലാക്കുന്ന സർക്കാർ, തങ്ങളുടെ സ്വന്തക്കാരെയൊക്കെ "സർക്കാർ" ഉദ്യോഗസ്ഥരും പെന്ഷന്കാരും ആക്കുന്ന തിരക്കിലാണ്

പാർട്ടി വിധേയത്തമുള്ളവരുടെ എണ്ണം വർധിപ്പിക്കാനും ആജീവനാന്ത പാർട്ടി പരിപാടികൾ നടത്താൻ വേലയും കൂലിയും ഇല്ലാതെ പാർട്ടി ചാവേറുകളെ സർക്കാർ പെൻഷൻ നൽകി പോറ്റിനടക്കാനും എളുപ്പ വഴി ഇങ്ങനെ "അധികൃതമായ അനധികൃത" ജോലിയും പെൻഷനും നൽകുക എന്നതാണല്ലോ!


2016 ൽ നിന്ന് 2021 ലേക്ക് എത്തുമ്പോൾ വരുന്ന പുതിയ വാർത്ത മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 37 ആയി എന്നതാണ്, അവസാനമായി നിയമനം നൽകിയ 7 പേർക്കും മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. അതായത് അവരിൽ ഒരാൾ ഒഴികെ എല്ലാവര്ക്കും പെന്ഷന് ലഭിക്കുമെന്ന്. 

എൽഡിഎഫ് എന്ത് പറയുന്നു, തീരുമാനിക്കുന്നു എന്നൊക്കെ ഇരട്ടചങ്കൻ സഖാവിനു വിഷയമേ അല്ല, കഴിഞ്ഞ തവണ വി എസ മുഖ്യമന്ത്രി ആയിരുന്നപ്പോൾ വരച്ച വരയിൽ നിർത്തിയ പാർട്ടി സെക്രട്ടറിയൊക്കെ ഇപ്പോൾ റബ്ബർ സ്റ്റാമ്പായി സഖാവിന്റെ മുന്നിൽ മാറിക്കഴിഞ്ഞിരിക്കുന്നു. 



പുതിയ നിയമനത്തെക്കുറിച്ചു എൽഡിഎഫ് വല്ലതും പറയും എന്ന പ്രതീക്ഷയൊന്നും വേണ്ട, ന്യായീകരണ ക്യാപ്സ്യൂളുകൾ എമ്പാടും ലഭ്യമായത് കൊണ്ട് ഒരു ചര്ച്ചക്കും പ്രസക്തി ഉണ്ടാവില്ല !!


കാട്ടിലെ തടി തേവരുടെ ആന വലിയാടോ വലി      


2016 News Link - Twenty Four News

2021 News Link - Kerala Kaumudi


Share/Bookmark

Feb 10, 2021

വി.കെ അബ്ദു സാഹിബ് - വിവരസാങ്കേതിക രംഗത്തെ കാരണവർ, വിനയാന്വിത വ്യക്തിത്വം

വികെ അബ്ദു സാഹിബ് യാത്രയായി 

നാല് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രി വാസം കഴിഞ്ഞു സുഖം പ്രാപിച്ചു തിരിച്ചു വന്നു പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.

കേരളക്കരയെ ഐടിയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിക്കുന്നതിൽ മുന്നിൽ നടന്നവരിൽ പ്രധാനിയാണ് വികെ അബ്ദു സാഹിബ്. എല്ലാവരെയും പോലെ ഞാനും അദ്ദേഹത്തെ പരിചയപ്പെടുന്നത് മാധ്യമത്തിലെ അദ്ദേഹത്തിന്റെ പംക്തികളിലൂടെയാണ്. വിദ്യാർത്ഥിയായിരുന്ന സമയത്തു അത് കൃത്യമായി വായിക്കുകയും കുറെയൊക്കെ സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു. 

ഡി ഫോർ മീഡിയയുടെ ചുമതല ഏറ്റെടുത്ത ശേഷം ഹിറാ സെന്ററിൽ ഉണ്ടായിരുന്ന അബ്ദു സാഹിബിനെ, അവിടെ എപ്പോൾ സന്ദര്ശിക്കുമ്പോഴും  അബ്ദു സാഹിബിനെ കൂടി കണ്ടു സലാം പറഞ്ഞു സംസാരിച്ചിട്ടേ തിരികെ വരാറുള്ളൂ. ഇടയ്ക്കിടെ ചാറ്റും വിളിയും ഉണ്ടായിരുന്നു, നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു.

സൗമ്യനായ IT ജീനിയസ് ..

ഇവിടെ ഇപ്പോൾ, അദ്ദേഹത്തെ അനുസ്മരിച്ചു ഫേസ്ബുക്കിൽ ഞാൻ കണ്ട കുറെ കുറിപ്പുകൾ കോപ്പി ചെയ്യുകയാണ്. ഈ കുറിപ്പുകൾ നമുക്ക് അബ്ദു സാഹിബ് എങ്ങനെയൊക്കെ സ്വാധീനിച്ചിരുന്നു എന്ന് നമ്മോടു പറയാതെ പറയുന്നു 

അബ്ദു സാഹിബിനു നാഥൻ പൊറുത്തു കൊടുക്കുമാറാകട്ടെ - ആമീൻ .


Share/Bookmark

Jan 31, 2021

ഹേ ഓട്ടോക്കാരാ

ഹേ ഓട്ടോക്കാരാ 

കാസർക്കോട് നഗരത്തിൽ പട്ടാപ്പകൽ ഒരു കൂട്ടം നരാധമന്മാർ മധ്യ വയസ്കനെ സ്വന്തം മകന്റെ മുന്നിലിട്ട് അടിച്ചും ചവിട്ടിയും കൊന്നതിലെ പ്രതിഷേധമാണ് ഈ ഫേസ്ബുക് പോസ്റ്റ് വഴി കുറിച്ചത് 


അവസാനം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ സൗകര്യം പോലെ എഴുതി ചേർത്ത്, കൊലപാതകത്തെ അപകട മരണമാക്കി എഴുതി തള്ളിക്കഴിഞ്ഞു 


ഹേ ഓട്ടോക്കാരാ 

നിങ്ങൾക്ക് എങ്ങനെയാണ് ചോര പുരണ്ട 

ആ കൈകൾ കൊണ്ട് 

ഇനി ഓട്ടോയുടെ 

ആകിസലറേറ്റർ തിരിക്കാനാവുക?

ചോരയുടെ മണമുള്ള 

നിങ്ങളുടെ ഓട്ടോയിൽ എങ്ങനെയാണു  

ഇനി ആളുകൾ യാത്ര ചെയ്യുക?


Share/Bookmark

Jan 4, 2021

പിണറായി ഇരുന്നിടം കുഴിക്കുന്നു - ഈ കളി അപകടകരമാണ്

പിണറായി ഇരുന്നിടം കുഴിക്കുന്നു - ഈ കളി അപകടകരമാണ് 

 Dr. അബ്ദുസ്സലാം അഹമ്മദ്


കേരള രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ സാഹചര്യത്തെ, എന്തുകൊണ്ട് സങ്കുചിത പാർട്ടി രാഷ്ട്രീയത്തിനതീതമായി, ഗൗരവമായി കാണണം എന്ന് പലർക്കും ഇനിയും മനസ്സിലാവാത്തത് കഷ്ടം തന്നെ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം, ഹിന്ദു-ക്രിസ്ത്യൻ വോട്ട് തങ്ങൾക്ക് ഉറപ്പുവരുത്തുന്ന വിധത്തിൽ സ്ട്രാറ്റജി രൂപീകരിച്ചിരിക്കുന്നു. അതിങ്ങനെയാണ്; ജമാഅത്തെ ഇസ് ലാമി, വെൽഫെയർ പാർട്ടി, മുസ്‌ലിം ലീഗ് എന്നിവരുടെ യു.ഡി.എഫ് ബന്ധം പറഞ്ഞ് ഇസ്‌ലാമോഫോബിയ കത്തിച്ചു നിർത്തുക. ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകുക. അങ്ങനെ കേരളത്തിൽ ഒരു സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച് തുടർ ഭരണം സാധിക്കുക...

ബി.ജെ.പി യിൽ അമിത്ഷായുടെ അതേ റോളാണ് സി.പി.എമ്മിൽ പിണറായി വിജയൻ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയുടെ തത്വങ്ങളും ഭാവിയും മറന്ന് അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ.

Share/Bookmark