scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 27, 2020

Rich Dad Poor Dad - My Perspective.

Rich Dad Poor Dad - My Perspective

Robert Kiyosaki, Sharon Lechter 
A commentary on the book which I read "Rich Dad Poor Dad by Robert Kiyosaki & Sharon Lechter.
Notes I copied from the book.

Amazon.com: Rich Dad Poor Dad: Was die Reichen ihren Kindern über ...I had two influential fathers, I learned from both of them. I had to think about each dad's advice, and in doing so, I gained valuable insight into the power and effect of one's thoughts on one's life. For example, one dad had a habit of saying, “I can't afford it.” The other dad forbade those words to be used. He insisted I say, “How can I afford it?” One is a statement, and the other is a question. One lets you off the hook, and the other forces you to think. My soon-to-be-rich dad would explain that by automatically saying the words “I can't afford it,” your brain stops working. By asking the question “How can I afford it?” your brain is put to work. He did not mean to buy everything you wanted. He was fanatical about exercising your mind, the most powerful computer in the world. “My brain gets stronger every day because I exercise it. The stronger it gets, the more money I can make.” He believed that automatically saying “I can't afford it” was a sign of mental laziness

It is not much different from a person who goes to the gym to exercise on a regular basis versus someone who sits on the couch watching television. Proper physical exercise increases your chances for health, and proper mental exercise increases your chances for wealth. Laziness decreases both health and wealth. 

One dad taught me how to write an impressive resume so I could find a good job. The other taught me how to write strong business and financial plans so I could create jobs.

For example, my poor dad always said, “I'll never be rich.” And that prophesy became reality. My rich dad, on the other hand, always referred to himself as rich. He would say things like, “I'm a rich man, and rich people don't do this.” Even when he was flat broke after a major financial setback, he continued to refer to himself as a rich man. He would cover himself by saying, “There is a difference between being poor and being broke. - Broke is temporary, and the poor is eternal.”

My poor dad would also say, “I'm not interested in money,” or “Money doesn't matter.” My rich dad always said, “Money is power.” 

The other encouraged me to study to be rich, to understand how money works and to learn how to have it work for me. “I don't work for money!” were words he would repeat over and over, “Money works for me!”

Money is one form of power. But what is more powerful is financial education. Money comes and goes, but if you have the education about how money works, you gain power over it and can begin building wealth. The reason positive thinking alone does not work is that most people went to school and never learned how money works, so they spend their lives working for money.

This book is about those six lessons, put as simply as possible as my rich dad put forth those lessons to me. The lessons are not meant to be answers but guideposts. Guideposts that will assist you and your children to grow wealthier no matter what happens in a world of increasing change and uncertainty

  • Lesson #1 The Rich Don't Work for Money 
  • Lesson #2 Why Teach Financial Literacy? 
  • Lesson #3 Mind Your own Business 
  • Lesson #4 The History of Taxes and the Power of Corporations 
  • Lesson #5 The Rich Invent Money 
  • Lesson #6 Work to Learn Don't Work for Money 


Share/Bookmark

Apr 23, 2020

SOMETHING CALLED "LIFE"





A boy was born to a couple after eleven years of marriage. They were a loving couple and the boy was the gem of their eyes. When the boy was around two years old, one morning the husband saw a medicine bottle open. He was late for office so he asked his wife to cap the bottle and keep it in the cupboard. His wife, preoccupied in the kitchen totally forgot the matter. 



The boy saw the bottle and playfully went to the bottle fascinated by its color and drank it all. It happened to be a poisonous medicine meant for adults in small dosages. When the child collapsed the mother hurried him to the hospital, where he died. The mother was stunned. She was terrified about how to face her husband. When the distraught father came to the hospital and saw the dead child, he looked at his wife and uttered just 5 words.

QUESTIONS:1. What were the five words? 2. What is the implication of this story?


Share/Bookmark

Apr 20, 2020

CIPLA ഇന്ത്യക്കാരുടെ ജീവൻ രക്ഷി(ച്ച)ക്കുന്ന കഥ!!

CIPLA കൊറോണ അമേരിക്ക 


Khwaja Abdul Hamied was a great fan of Mahatma Gandhi CIPLA എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിയെന്ന മരുന്ന് കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചത് 1935ൽ ഖ്വാജ ഹമീദ് എന്ന ഒരു ബോംബെക്കാരനാണ്.

Cipla Foundation sets up dedicated state-of-the-art chemistry ...മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെയും കടുത്ത ആരാധകനായിരുന്ന ഖ്വാജാ ഹമീദ്, യഥാർത്ഥ ദേശീയവാദിയായിരുന്നു. അദ്ദേഹം സാധാരണക്കാർക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകൾ നിർമ്മിക്കാൻ തയ്യാറായി. മലേറിയ, ക്ഷയം എന്നിവയ്ക്കുള്ള മരുന്നുകൾ മാത്രമല്ല മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയ പതിവ് രോഗങ്ങൾക്കുള്ള മരുന്നുകളും സിപ്ലയുടെ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തു.
CIPLA ജനറിക് മെഡിസിൻ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ അന്നത്തെ അമേരിക്ക ഇന്ത്യ ഗവണ്മെന്റിനോട്‌ സിപ്ലക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസെടുക്കാനാവശ്യപ്പെട്ടു. അന്നത്തെ സിപ്ലയുടെ മേധാവിയായിരുന്ന കേംബ്രിഡ്ജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദമെടുത്ത ഖ്വാജയുടെ മകൻ യൂസഫ് ഹമീദിനെ ശ്രീമതി ഇന്ദിരാഗാന്ധി വിളിച്ച് അമേരിക്കയുടെ പരാതിയെ കുറിച്ച് സംസാരിച്ചു, പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലകുറഞ്ഞതും, ഗുണനിലവാരമുള്ളതുമായ മരുന്നുകൾ നിർമ്മിക്കുകയെന്ന തന്റെ പിതാവിന്റെ ആശയമാണ് താൻ പിൻപറ്റുന്നതെന്ന് യുസുഫ് ഹമീദ് ഇന്ദിരാഗാന്ധിയോട് പറഞ്ഞു. പിതാവ് കമ്പനി തന്നെ ഏൽപ്പിക്കുമ്പോൾ ഈ കമ്പനി എന്തിനു സ്ഥാപിതമായിയെന്ന് എപ്പോഴും ഓർമയിലുണ്ടാവണമെന്ന് ഉപദേശിച്ചിരുന്നു. ആ ഉപദേഷം ഇങ്ങനെയായിരുന്നു, “ലോകമെമ്പാടുമുള്ള മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ലാഭമുണ്ടാക്കാനല്ല, മറിച്ച് ഗുണനിലവാരമുള്ള മരുന്നുകളുടെ അഭാവത്തിൽ മരിക്കേണ്ടിവരുന്ന ദരിദ്രർക്ക് ആശ്വാസവും ആരോഗ്യ സംരക്ഷണവും എത്തിക്കുന്നതിനാണ്.”

Share/Bookmark

Apr 13, 2020

Covid19 - ജനറൽ ആശുപത്രിയിലെ നഴ്‌സിന്റെ അനുഭവക്കുറിപ്പ്

Covid19 - ജനറൽ ആശുപത്രിയിലെ  നഴ്‌സിന്റെ അനുഭവക്കുറിപ്പ് 


Proud to be a kasaragodian ❤️..... 
ഇത് ഐഷാബി കാസര്ഗോഡ് ജനറല് ആശുപത്രിയില് കൊവിഡ് വാര്ഡില് ഡ്യൂട്ടിയിലായിരുന്നു. ഇത്രയും ദിവസം അവരുടേ അനുഭവ കുറിപ്പാണ്

ആയിഷത്ത ഹൃദയം തൊട്ടൊരു സലൃൂട്ട്


ഇന്ന് എന്റെ ഒന്നാം ഐസൊലേഷൻ ദിവസം ആണ് ഇന്നലെ വരെ ഞാൻ മറ്റേതോ ലോകത്തു ആയിരുന്നു ... എന്നെ തന്നെ മറന്നു പോയ നിമിഷങ്ങൾ ആയിരുന്നു കടന്നു പോയത് .... ആദ്യം കാസർഗോഡ് ഹോസ്പിറ്റലിൽ ഒരു കൊറോണ രോഗി നിരീക്ഷണത്തിൽ വന്ന ദിവസം തന്നെ പേ വാർഡിൽ നിന്നും ആളുകളെ മാറ്റി ഐസൊലേഷൻ വാർഡ് ആക്കി മാറ്റി ... പിന്നെ അവർ 3 പേര് ആയി .. മൂന്നു പേരും നെഗറ്റീവ് ആണെന്ന് അറിഞ്ഞതോടെ ഡിസ്ചാർജ് ആയിപോയി ... അപ്പോഴും ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല ഇനി ഈ ഹോസ്പിറ്റലിൽ മൊത്തം കൊറോണ രോഗികൾ ആയിരിക്കും എന്ന് ...

അമീർ എന്ന ഏരിയാൽ ഉള്ള ആൾ വന്ന ശേഷം ആണ് ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ഇട്ടത് ... ആദ്യം ഒന്ന് പകച്ചുപോയി .. വഹട്സപ്പിലും പത്രത്തിലും ഒക്കെ അയാളുടെ ധികാര കഥകൾ വർണിച്ചു jആഘോഷിക്കുന്ന സമയം.. എന്റെ മനസ്സിൽ വല്ലാത്ത ഭയം ആയിരുന്നു ..... അയാൾ വല്ലതും ചെയ്താലോ..... അപ്പോൾ വേറെ 8 രോഗികൾ കൂടി എട്ടു റൂമിൽ ആയി അവിടെ ഉണ്ട്... രാവിലെ 8 മണിക്കാണ് ഡ്യൂട്ടി ഇട്ടത് .. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല .. ലോകത്തിൽ ഉള്ള എല്ലാ പ്രവാസികളെയും ശപിച്ചു ...

Share/Bookmark

ടാറ്റ ആശുപത്രിക്ക് MIC സ്ഥലം വിട്ടു നൽകും - വിവാദങ്ങൾക്ക് വിട!

ടാറ്റ ആശുപത്രി, MIC, പിന്നെ എൻ എ നെല്ലിക്കുന്നും - ആരംഭത്തിലെ കല്ലുകടികൾ 


കാസർക്കോട് ജില്ലയിൽ ടാറ്റായുടെ അഞ്ഞൂറ് ബെഡുകൾ ഉള്ള ആശുപത്രി പ്രഖ്യാപിച്ചത് മുതൽ ജില്ലക്കാർ ആവേശത്തിലാണ്, ജില്ലയുടെ ആരോഗ്യ രംഗത്തെ പരിവേദനങ്ങൾ ചെറിയൊരാശ്വാസം ആവുമല്ലോ എന്നതാണ് ഏവരെയും സന്തോഷിപ്പിച്ചത്.
എന്നാൽ രണ്ടാം ദിനം തന്നെ കല്ല് കടി എന്ന കണക്കെ വിവാദവും കൂടെ വന്നു.
കാസർക്കോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ വില്ലേജിലാണ് സർക്കാർ ടാറ്റക്കായി പതിനഞ്ചേക്കര് സ്ഥലം അനുവദിച്ചത്.
Image may contain: one or more people and text
ശരിക്കും പറഞ്ഞാൽ, ചട്ടഞ്ചാലിൽ നിന്നും കാസർക്കോട്ടേക്കുള്ള നാഷണൽ ഹൈവേയിൽ തെക്കിൽ ഹെയർ പിന് വളവിനു മുകളിലുള്ള കാട് നിറഞ്ഞ ചെങ്കുത്തായ  കുന്നാണ് സർക്കാർ അനുവദിച്ചു നൽകിയിരുന്നത്. സ്ഥലം പരിശോധിച്ച ടാറ്റ ടീം ഇത് നിർമ്മാണത്തിന് അനുയോജ്യമല്ല എന്നറിയിച്ചു, തുടർന്ന്, ചട്ടഞ്ചാലിലെ പൗര പ്രമുഖരുമായും രാഷ്ട്രീയ നേതാക്കളോടും കൂടിയാലോചിച്ചു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സമസ്തയുടെ സ്ഥാപനമായ MIC (മലബാർ ഇസ്‌ലാമിക് കോംപ്ലക്സ്) ന്റെ സ്ഥലംടാറ്റയ്ക്ക് കാട്ടി  കൊടുത്തു. അത് അനുയോജ്യമാണ് എന്ന റിപ്പോർട്ടാണ് ടാറ്റ ജില്ലാ അധികൃതരെ അറിയിച്ചത്. നിർമ്മാണം നടത്തുന്നതിൽ തങ്ങൾക്ക് വിയോചിപ്പില്ല എന്നും കമ്മിറ്റി കൂടി തീരുമാനിക്കണം എന്നും അവർ അറിയിക്കുകയും ചെയ്തു, എന്നാൽ  ഉടൻ തന്നെ കളക്ടറുടെ നേതൃത്തത്തിൽ പ്രവർത്തി ആരംഭിക്കുകയും ചെയ്തു. ഇതൊക്കെയും ഏപ്രിൽ 11 വൈകുന്നേരം വരെയുള്ള കഥകൾ - (Utharadesham News Link)


Image may contain: text
എന്നാൽ മാനേജ്‌മെന്റ് മീറ്റിങ് ചേരാതെ വിഷയത്തിൽ നിലപാടെടുക്കാൻ സാധിക്കില്ല എന്ന് MIC അറിയിക്കുകയും വിഷയത്തിൽ ഇടപെടണം എന്ന് പറഞ്ഞു അവർ കാസർക്കോട് എംഎൽഎ എൻ എ നെല്ലിക്കുന്നിന് നൽകിയ കത്ത് വിവാദമാകുകയും ചെയ്തു!!




mic മാനേജ്‌മെന്റിന്റെ കത്ത് ലഭിച്ച ഉടനെ, എൻ എ നെല്ലിക്കുന്ന് എം എൽ എ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടു ജില്ലാ കളക്ടർക്ക് മറ്റൊരു കത്ത് സ്വന്തം ലെറ്റർ ഹെഡിൽ നൽകി. ഈ രണ്ടു കത്തുകളും പിടിച്ചു സോഷ്യൽ മീഡിയയിൽ അടിപിടി കൂടുന്നതാണ് നാം പിന്നീട് കാണുന്നത്, വിവാദമായതോടെ പലരും വിഷയം അന്വേഷിച്ചു ബന്ധപ്പെട്ടിരുന്നു. നാട്ടിലുള്ള പത്ര പ്രവർത്തകർ അടക്കമുള്ളവരെ വിളിച്ചു ഞാനും കാര്യം അന്വേഷിച്ചിരുന്നു.

Share/Bookmark

Apr 12, 2020

UAE ഫുജൈറ ബദിയ മസ്ജിദിന്റെ ചരിത്രം (അനുഭവ കുറിപ്പ്)


UAE ഫുജൈറ ബദിയ മസ്ജിദിന്റെ ചരിത്രം




UAEയുടെ ഫുജൈറയിലാണ് 1446ല്‍ ഓട്ടോമന്‍ ഭരണകാലത്ത് നിർമിച്ച ഈ പള്ളി ചരിത്ര രേഖകളില്‍ നിന്നും ആരാണ് പണിതത് എന്ന് വ്യക്തമല്ല. വലിയ മാറ്റം കൂടാതെ ഇപ്പോഴും ഈ പള്ളിയെ സൂക്ഷിക്കുന്നു എന്നത് വളരെ പ്രശംസയുളവാക്കുന്നു.

Image may contain: one or more people, people standing and outdoor

ഫോട്ടോ 1 - ബദിയ മസ്ജിദിന് മുന്നില്‍ ലേഖകനും അദ്ദേഹത്തിന്റെ ഭാര്യ പിതാവും - ചിത്രം  24-10-1991ല്‍ പകർത്തിയത്.

Share/Bookmark

Apr 11, 2020

കാസർക്കോട് ജില്ലാ വികസനം - കണക്കുകൾ സംസാരിക്കട്ടെ..

കാസർക്കോട് ജില്ല - കണക്കുകൾ സംസാരിക്കട്ടെ.

(നോട്ട് - 2019 ഇൽ എഴുതിയ ലേഖനമാണ്, എന്ത് കൊണ്ടോ പബ്ലിഷ് ചെയ്തിരുന്നില്ല , കൊറോണ കാലത്ത് കാസർക്കോട് ജില്ലയുടെ അപര്യാപതത ചർച്ച ചെയ്യുന്ന സമയത്ത്  ചർച്ചാ വിഷയം എന്ന നിലയിൽ ഇപ്പോൾ പബ്ലിഷ് ചെയ്യുന്നു)

Kasaragod district - Wikidataകേരളം ആരു ഭരിച്ചാലും കാസർക്കോട് ജില്ലയ്ക്ക് കാര്യമായ മെച്ചം ഉണ്ടാവാറില്ല എന്നതാണ് നേരനുഭവം.. 

ഈ വിഷയത്തിൽ സാധാരണഗതിയിൽ നാമെല്ലാവരും കേരള സർക്കാരുകളെയാണ് പ്രതി സ്ഥാനത്ത് നിർത്താറുള്ളത്, വിഷയത്തെ മറ്റൊരു ആംഗിളിൽ കൂടി നോക്കിക്കാണാനാണു ഇവിടെ ശ്രമിക്കുന്നത്.

കാസർകോടിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് സംസ്ഥാന സർക്കാരിനെ മാത്രം പഴി ചാരുന്നതിന് മുൻപ്, നമുക്ക് നമ്മുടെ ത്രിതല പഞ്ചായത്തുകളുടെ അവസ്ഥ കൂടി പരിശോധിക്കുന്നത് നന്നാവും എന്നു തോന്നുന്നു.

അതായത് ഓരോ പഞ്ച വത്സര പദ്ധതികളിലും പ്രഖ്യാപിക്കുന്ന പദ്ധതി തുകകകളുടെ എത്ര % ഫണ്ടുകളാണ്‌ ചിലവഴിക്കുന്നത്, എത്ര ലാപസായി പോകുന്നു എന്നുള്ളതിന്റെ കണക്ക് നമുക്ക് സംഘടിപ്പിക്കാൻ സാധിക്കണം. ഒരു RTI സമർപ്പിച്ചാൽ വളരെ എളുപ്പത്തിൽ ലഭ്യമാകാവുന്ന കണക്കുകളാണ് ഇത്. (നാട്ടിലുള്ള സാമൂഹിക പ്രവർത്തകർ ഈ കാര്യത്തിൽ ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു)

അതിലെ ഡാറ്റകൾ പരിശോധിച്ച് കൃത്യമായ റിപ്പോർട്ടുമായി ജനങ്ങളുടെ മുൻപിൽ സമർപ്പിച്ചാൽ, ഇത്രയും കാലം നമ്മൾ കണ്ണും പൂട്ടി വോട്ട് ചെയ്തതിന്റെ ബാലൻസ് ഷീറ്റ് അവർക്ക് നൽകാൻ സാധിക്കും.

Share/Bookmark