ഇന്ന് രാവിലെ പ്രാദേശിക സമയം എട്ടു മണിക്ക് സന്‍ആ യൂനിവേര്‍സിറ്റി പരിസരത്ത് തമ്പടിച്ചിരുന്നു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭ കാരികള്‍ക്ക് നേരെ പട്ടാളം നിറയൊഴിച്ചു, കുറഞ്ഞത രണ്ടു പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയത്. പരിക്കേറ്റവരെ സന്‍ആയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കെടവ്ര്‍ക്ക് ചോര നല്‍കുവാന്‍ വേണ്ടി നിരവധി പേര്‍ ആശുപത്രികളില്‍ എത്തിച്ച്ചെര്‍ന്നിട്ടുന്ദ്.
സമാനമായ സംഭവം യമനിലെ മറ്റു പട്ടണങ്ങളായ, ഏദന്‍, തയിസ്, മുകല്ല, ഹദര്‍മൌത്ത് എന്നിവടങ്ങളിലും അരങ്ങേറി. ഇത് വരെ ഒരാളുടെ മരണമാണ് റിപ്പോര്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി പേര്‍ക്ക പരിക്ക് പറ്റി.
ഒരു മുന്നറിയിപ്പും ഇല്ലാതെ സൈന്യം നിര്‍ദാക്ഷിണയം വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രാത്രി സമരക്കാര്‍ താമസിക്കുന്ന സന്‍ആ യൂണിവേര്‍സിറ്റി ടെന്റില്‍ എത്തിയ സൈന്യം പ്രക്ഷോഭകാരികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു,ഇത് നിരസിച്ച പ്രക്ഷോഭ കാരികള്‍ക്ക് നേരെ വിഷ വാദകം നിറച്ച വെള്ളം സ്പ്രേ ചെയ്യുകയായിരുന്നു. രാവിലെ ആകുമ്പോഴേക്കും ഇവരില്‍ നാനൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സയന്‍സ് ആന്‍ഡ് ടെക്നോളജി യൂനിവേര്‍സിറ്റിയിലെ ഡോക്ടര്‍മാര്‍, ടിയര്‍ ഗാസ് അല്ല പ്രയോഗിച്ചത് എന്ന് സ്ഥിരീകരിച്ചു. അതിനു ശേഷമാണ് വെടിവെപ്പ് തുടങ്ങിയത. ഇപ്പോഴും വെടിവെപ്പ് തുടര്‍ന്നതായി പ്രാദേശിക വാസികള്‍ അറിയിച്ചു.
മുപ്പത്തിരണ്ടു വര്‍ഷമായി ഭരണത്തില്‍ തുടരുന്ന അലി അബ്ദുള്ള സാലെഹ് രാജി വെക്കണം എന്നാവശ്യപ്പെട് നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ ഏറ്റവും വലിയ പ്രകടനത്തിനാണ് ഇന്നലെ തലസ്ഥാന നഗരമായ സന്‍ആ സാക്ഷ്യം വഹിച്ചത്. ഒരു മില്യണില്‍ ആധികം ആള്‍ക്കാര്‍ സന്‍ആയിലെ പ്രകടത്ത്തില്‍ പന്കെടുത്ത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യമായി സ്ത്രീകളും പ്രകടനത്തില്‍ പങ്കെടുത്തു. വരും നാളുകളില്‍ പ്രക്ഷോഭം ശക്തിപ്പെടും എന്നതിന്റെ സൂചനയാണ് ഇത് നല്‍കിയത്. യൂണിവേര്‍സിറ്റി പരീക്ഷ കാരണം തണുത്തിരുന്ന പ്രകടനങ്ങള്‍ ഇന്നലെ വീണ്ടു ചൂട് പിടിക്കുകയായിരുന്നു. അധിക സമരങ്ങളിലും വിദ്യര്‍ഹ്തികളും യുവജങ്ങളുലുമാണ് നേതൃത്വം നല്‍കുന്നത്.
ഇതിനിടയില്‍ ഫേസ്‌ബൂകിലൂടെയുള്ള പ്രവത്തനവും ശക്തമായി, ഫേസ് ബുക്ക് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരമെരുകയും കൂടുതല്‍ ആള്‍കാര്‍ ഇതില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ട്. നേരത്ത്തെതില്‍ നിന്നും വെത്യസ്തമായി ജനങ്ങളുടെ ചര്‍ച്ചാ വിഷയവും ഇതായി മാറി എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. വിദ്യാ സമ്പന്നരായ ചെറുപ്പക്കാരുടെ അസ്വാരസ്യവും, വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് നല്കുന്നതിലെ അപാകതയും ഇരു വിഭാഗങ്ങളെയും സമരങ്ങലിലെക്ക് കൂടുതല്‍ ആകൃഷ്ടരാക്കി.
അതിനിടയില്‍ ഏതാനില്‍ സമരം കൂടുതല്‍ അക്രമത്തിലേക്ക് നീങ്ങുന്നതായി സൂചനയുണ്ട്, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണമാണ് ഇവിടെ നടക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി സ്വതന്ത്ര രാജ്യം എന്ന ആവശ്യത്തില്‍ സമരം ചെയ്യുന്ന ഏദന്‍ ജനത, പുതിയ സാഹചര്യത്തില്‍ അവരുടെ സമരം പ്രസിടന്റിനു നേരെയാക്കി മാറ്റി. ഇന്നത്തെ ആക്രമണം സമരത്തിനു ശക്തി പകരുമെന്ന് മാജിദ് അല്‍ അവാജ് പറഞ്ഞു. അബ്ദുള്ള സാലെഹ് യെ ഇന്റര്‍നാഷണല്‍ കോടതിയില്‍ വിജാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. ആക്രമണം തുടങ്ങിയ ഉടനെ തന്നെ ഫേസ്ബൂകിലൂടെ വിവരം കൈമാറുകയും, രക്ത ദാനം, ഫസ്റ്റ്എയിഡ് അടക്കമുള്ള സഹായങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുകയും ചെയ്തതായി ഡോ.അബ്ദുള്ള ദാഹന്‍ അറിയിച്ചു.
നേരത്തെ തന്നെ അമേരിക്കയും ബ്രിട്ടനും അവരുടെ പൌരന്മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ ആക്രമണത്തിന് അമേരിക്കയുടെയുംയുറോപ്യന്‍ യൂണിയന്റെയും മൌന സമ്മതം കൂടി ഉണ്ട് എന്ന പ്രചരണം ശക്തമാണ്. മേഘലയിലെ അല്‍-ഖായിദ ശക്തി കേന്ദ്രവും, അത് പോലെ തന്നെ, അബ്ദുള്ള സലെഹ് സ്ഥാനമൊഴിയേണ്ടി വന്നാല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ജനകീയ വിപ്ലവങ്ങള്‍ വ്യാപിക്കും എന്നുള്ള ഭയവും ഈ മൌന സമ്മതത്തിനു പിന്നില്‍ എന്നാണു സംസാരം. പോരാത്തതിന് അലി അബ്ദുള്ള സാലെഹ് അമേരിക്കയുടെ ഉറ്റ ചങ്ങാതിയുമാണ്. വരും നാളുകളില്‍ അക്രമം ഇനിയും വ്യാപിക്കാനും സമരത്തിന്റെ കാഠിന്യം വര്ധിക്കനുമുള്ള സാധ്യത നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.
അല്‍ -തൌറ നാഷണല്‍ സ്റെടിയത്ത്തില്‍ നടന്ന സമ്മേളനത്തില്‍, ഇപ്പോഴാത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാന്‍ വേണ്ടി, ഈ വര്‍ഷവസാനമോ അടുത്ത വര്ഷം ആദ്യത്തിലോ തിരഞ്ഞെടുക്കുന്ന പാര്ലമെന്റ് ഗവര്‍മെന്റിന് അധികാരം കൈമാറാന്‍ തയ്യാറാണെന്ന പ്രഖ്യാപിച്ചു. ശൂറാ കൌണ്‍സില്‍, പാര്ലമെന്റ് കമ്മിറ്റി, മറ്റുള്ളവര്‍ എന്നിവര്‍ ഉള്‍പെടുന്ന കമ്മിട്ടിക്കയിരിക്കും അധികാരം കൈമാറുക എന്നും വിശദീകരിച്ചു. ഇതില്‍ ഇപ്പോള്‍ സമരം ചെയ്യുന്ന യുവാക്കളുടെ പ്രതിനിധികളെയും ഉള്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ഈ പുതിയ കമ്മിറ്റി, പുതിയ ഭരണഘടന ഉണ്ടാക്കുമെന്നും അതിനനുസരിച്ചു പിന്നീടുള്ള കാര്യങ്ങള്‍ നീക്കുമെന്നും പ്രസിടന്റ്റ് പറഞ്ഞു. അമ്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത റാലിയില്‍, യമാനികളുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് തെന്റെ ഈ പ്രക്യപനം എന്നും, അല്ലാതെ പ്രതിപക്ഷത്തിന്റെ ആവശ്യം അനുസരിച്ച് അല്ല എന്നും വിശ്ദീകരിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് നീതി പുലര്ത്തുന്നതല്ല പ്രസിഡണ്ടിന്റെ പ്രഖ്യാപനം എന്ന് പ്രതി പക്ഷ കക്ഷിയായ ജെ എം പി (ജോയിന്റ് മീറ്റിംഗ് പാര്‍ട്ടീസ്) വക്താവ് മുഹമ്മദ് ഖഹ്താനി അഭിപ്രായപ്പെട്ടു. ഇത് ഗോള്‍ പോസ്റ്റിന്റെ പിന്നില്‍ നിന്നും ഗോളടിക്കുന്നത് പോലെയാണ്. കഴിയുന്നത്രയും വര്ഷം അധികാരത്തില്‍ കടിച്ചു തൂങ്ങാനാണ് അബ്ദുള്ള സാലെഹ് യുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അലി അബ്ദുള്ള സാലെഹ് യുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ഭരണ കക്ഷിയായ ജി പി സി (ജനറല്‍ പ്യുപിള്‍ കോണ്ഗ്രസ്) വക്താവ് താരിക് അല്‍-ഷാമി പറഞ്ഞു. പ്രതി പക്ഷം ആവശ്യപ്പെട്ടപോലെ അടുത്ത വര്ഷം ആദ്യത്തോടെ പാര്ലമെന്റ് രീതിയില്‍ തിരഞ്ഞെടുക്കുന്ന ഗവര്‍ണ്മെന്റിന് സമാധാന പരമായി അധികാരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഗവര്‍ണറെറ്റില്‍ നിന്നും അഞ്ചു പേരടങ്ങുന്ന ഒരു കമ്മിറ്റിയെ, നാഷണല്‍ കൊണ്ഫറന്സിന്റെ അനന്തര ഫലം വിലയിരുത്താനായി ചുമതലപ്പെടുത്തി. പ്രസിഡണ്ടിന്റെ പ്രഖ്യാപനത്തിനു സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. മധ്യവയസ്കരും മുതിര്‍ന്നവരും സ്വാഗതം ചെയ്തപ്പോള്‍ യുവാക്കള്‍ , ഭരണ പ്രതി പക്ഷ കക്ഷികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒന്നാണ് പ്രസിഡണ്ടിന്റെ പ്രഖ്യാപനം എന്നും രാജ്യത്തിലെ ജനങ്ങളുടെ താല്പര്യത്തിനു അനുകൂലമല്ലെന്നും കുറ്റപ്പെടുത്തി.
പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ പല കമ്പനികളും അവരുടെ വിദേശ തൊഴിലാളികള്‍ക്ക് ലീവ് അനുവദിച്ചു.
കഴിഞ്ഞ ദിവസം ഹദര്‍മൌത്ത് പ്രോവിന്‍സിലെ മുകല്ലയിലെ നാല് സൈനികരെ , സൈനിക വേഷത്തില്‍ എത്തിയ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. അല്‍ഖായിദയാണ് ആക്രമണത്തിനു പിന്നില്‍ എന്ന് സൈന്യം ആരോപിച്ചു. ജനുവരിമുതല്‍ ഇത് വരെ വിവിധ ആക്രമണങ്ങളിലായി മുപ്പത്തിയഞ്ചലധികം ആള്‍കാര്‍ മരണപ്പെട്ടു എന്നാണ് കണക്ക്. ഇതിനിടെ വൈറ്റ് ഹൗസ് ആന്റി ടെററിസം ഉപദേഷ്ടാവ്ജോ ണ്‍ ബ്രെന്നന്‍ , അലി അബ്ദുള്ള സാലെഹ്ക്ക്, രാഷ്ട്രീയ അരക്ഷിതാവസ്ഥ ഒഴിവാകാനുള്ള എല്ലാ വിധ സാമ്പത്തിക സഹായവും നല്‍കുമെന്ന് അറിയിച്ചു. അദ്ദേഹം സമരം അവസാനിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. പ്രതിപക്ഷം സന്ധി സംഭാഷനഗള്‍ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
No comments:
Post a Comment