നാദാപുരം ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഷാജി കുഞ്ഞാലിക്കാക്കെഴുതിയ കത്തിന്റെ പൂര്‍ണ്ണ രൂപം.
പ്രിയപ്പെട്ട കുഞ്ഞാലിക്കാ,
ആകെയുള്ള സമാധാനം നമ്മള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടോണ്ടിഴയുന്ന നമ്മുടെ സമുദായ സംഘടനകളൊന്നും കാര്യമായി ഞമ്മക്കെതിരെ തിരിഞ്ഞിട്ടില്ലാന്നുള്ളതാ... ആ ജമാഅത്തും ആരിഫലിയും നമ്മക്കെതിരെ വല്ലാണ്ട് പറയുന്നുണ്ട്...അല്ലാ.. ഓല്ക്ക് പറയാലോ....ഓലെ പക്കന്നു ഇതു വരെ ബോം ബൊന്നും പൊട്ടിയിട്ടില്ലല്ലൊ. എന്നു വെച്ച് ഓല് തീവ്രവാദ്യളാ, ഓല് തീവ്രവാദ്യളാ.... എന്ന് നമ്മള് പറയുന്നത് കുറക്കൊന്നും വേണ്ടട്ടോ.. കുറച്ച് ദിവസം കഴിയുമ്പോ നമുക്ക് തീവ്രവാദവിരുദ്ധ കാമ്പയിന്‍ വീണ്ടും തുടങ്ങുകയും വേണം . പിന്നെ നാദാപുരത്ത് മരിച്ചവരൊന്നും ലീഗുകാരല്ലെന്ന് നമ്മളങ്ങ് തീര്‍ത്ത് പറഞ്ഞാലോ.. ഇങ്ങളെ അഭിപ്രായം അറിയിക്കണം . എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയതാണ്. അല്ലേലും ഓല് മരിച്ച് പോയില്ലെ? ഇനിയിപ്പം അവര്‍ ലീഗുകാരല്ലല്ലൊ?
ബോംബ് പൊട്ടിയ ദിവസം ചാനലില്‍ മുനീര്‍ സായിവ് കുറച്ച് പരുങ്ങുന്നത് ഞാന്‍ കണ്ടതാ...മൂപ്പര്‍ ക്ക് മറുപടി പറയാന്‍ ശരിക്കങ്ങ് കിട്ടാത്തത് പോലെ. മരിച്ചവര്‍ ലീഗില്‍ പ്രവര്‍ ത്തിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും ഞമ്മള് തീവ്രവാദത്തിന് എതിരാണെന്നും സാധാരണ പറയുന്നത് പോലെ പറഞ്ഞിട്ടുണ്ട്. ഇങ്ങളും ഞാനും മുനീര്‍ സായിവുമൊക്കെ ഒന്നു കൂടി ശ്രദ്ധിക്കേണ്ട സമയമാണെന്ന് പ്രത്യേകം പറയേണ്ടല്ലൊ?
സമയം അത്ര പന്തിയല്ല. ഏതായാലും ഇലക്ഷന്‍ കസറണം . വേറൊരു കാര്ര്യം .... നാദാപുരത്തെ സ്ഫോടനത്തില്‍ നമ്മള് നേതാക്കന്‍മാര്‍ക്ക് പങ്കില്ലാ എന്ന് ബോംബ് പൊട്ടിയ ഉടന്‍ തന്നെ പറഞ്ഞത് നന്നായിട്ടോ. അല്ലേലും ഞാനോ ഇങ്ങളോ ഇതുവരെ എവിടെയെങ്കിലും ബോംബ് വെച്ചിട്ടുണ്ടോ? അതൊക്കെ ഞമ്മക്ക് സിന്ദാബാദ് വിളിക്കുന്ന ചില ചെക്കന്മാര്‍ ചെയ്യാന്നല്ലാതെ...ഞാന്‍ നിറ്ത്താണ്. ബാക്കി ഫോണില് പറയാം . സമുദായത്തെ കൂട്ടിപ്പിടിച്ച് ഈ ഹലാഖ് പിടിച്ച പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഇങ്ങളൊന്ന് കൂടി ആലോചിക്കണം .
ലീഗ് നേതൃത്വം അറിയാതെയാണ് നാദാപുരത്ത് ഇക്കണ്ടതൊക്കെ നടന്നത് എന്നും ഇനി നടക്കാനിരിക്കുന്നത് എന്നും ഇങ്ങള് ബാങ്ക് കൊടുക്കുന്ന നേരം നോക്കി ആള് കൂട്ണ ഒരു യോഗത്തില്‍ വെച്ചങ്ങ് പറഞ്ഞേക്കണം . അത് മതി ഞമ്മക്ക് അയ്നെ സത്യാക്കി മാറ്റാന്‍ .. കൂടുതല്‍ ഞാന്‍ പറഞ്ഞ് തരേണ്ടല്ലൊ. തല്ക്കാലം എഴുത്ത് നിര്ത്തട്ടെ.
![Share/Bookmark](http://static.addtoany.com/buttons/share_save_171_16.png)
No comments:
Post a Comment