വീട്ടു തടങ്കലിലായ അറബ് വസന്തം.
2011ലെ ഒരു വെള്ളിയാഴ്ച ഞങ്ങളുടെ കളിയൊക്കെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് വരികയായിരുന്നു, ഞങ്ങളുടെ കളിസ്ഥലം പ്രസിടന്റ്റ് പാലസിന് തൊട്ടടുത്തുള്ള ബൈത്ത് ബോസ് എന്ന് പറയുന്ന സ്ഥലത്തെ വിശാലമായ ഗ്രൌണ്ടിലായിരുന്നു.
വരുന്ന വഴിയില്‍ പതിവില്ലാതെ റോഡ് ബ്ലോക്ക്.
കാര്യമന്വേഷിച്ചപ്പോള്‍ ടുണീഷ്യ ഈജിപ്ത് എന്നിവരുടെ ആവേശമുള്‍കൊണ്ട് യമനില്‍ അല്പം കനത്തില്‍ ഒരു റാലി നടക്കുകയായിരുന്നു, അത് കാരണമാണ് റോഡ് ബ്ലോക്ക് ഉണ്ടായത്.
ഇത് കണ്ട കൂട്ടത്തിലെ തൃശൂര്‍കാരന്‍ ബിബിന്‍ പറഞ്ഞു, കഴിഞ്ഞ മുപ്പതു വര്‍ഷമായി അലി സാലെഹ് ആണ് അധികാരത്തില്‍ അദ്ദേഹത്തിനെതിരെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല, ഇതൊക്കെ അദ്ദേഹം പുഷ്പം പോലെ മാറി കടക്കും, ഞാന്‍ പറഞ്ഞു നമുക്ക് കാണാം, ഓരോ സ്വാതന്ത്ര്യ സമരങ്ങളുടെയും ആരംഭം ഇങ്ങനെയൊക്കെത്തന്നെയാണ് എന്ന് കൂടി ഞാന്‍ പറഞ്ഞു വെച്ച് ...
പിന്നീട് നടന്നത് ചരിത്രം, അത് ഓരോന്നും അതിന്റെ സമയത്ത് തന്നെ വിപ്ലവ യുവതക്കിടയില്‍ ജീവിച്ച ഒരാള്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ബ്ലോഗില്‍ (www.hafeezkv.blogspot.com) കുറിച്ചിട്ടിരുന്നു. ഇടയ്ക്കിടെ Madhyamam പത്രത്തിലും MediaoneTVയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അല്പം പിറകിലോട്ട് പോകാം

വീട്ടു തടങ്കലിലായ അറബ് വസന്തം.