scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Mar 30, 2016

IPC 153 - അവരുടെ പ്രതികരണങ്ങള്‍

IPC 153 - അവരുടെ  പ്രതികരണങ്ങള്‍ 

ഹൈദരാബാദ് യൂണിവേര്‍‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി  രോഹിത്  വെമുല  എന്ന ചെറുപ്പക്കാരന്റെ  ആത്മാഹുതി, ഇന്ത്യയിലെ  വിദ്യാര്‍ഥി  സമര ചരിത്രത്തിനു  നല്‍കിയ  ഊര്‍ജ്ജം  ചില്ലറയല്ല, അത് ഹൈദരാബാദ്  യൂണിവേര്‍‌സിറ്റിയില്‍ നിന്നും  JNU വഴി  ഇന്ത്യ മുഴുക്കെ  വ്യാപിച്ചു  കൊണ്ടിരിക്കുന്ന പ്രക്ഷോഭമായി മാറാന്‍  അധിക  സമയം  വേണ്ടി വന്നില്ല  എന്നുള്ളതാണ്  യാഥാര്‍ത്ഥ്യം.

Ache Din എന്ന മുദ്രാവാക്യം മുഴുക്കി, മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ  ഉണ്ടായിരുന്ന ജന രോഷം ചുളുവില്‍ അടിച്ചെടുത്ത  മോഡി അധികാരത്തിലെത്തി  അധിക  നാള്‍  കഴിയുന്നതിനു  മുന്‍പേ  തന്നെ  മന്‍മോഹന്‍സിംഗിനെക്കാള്‍  മോശമായിട്ടാണ്  സാധാരണക്കാരോട്  പ്രവരുത്തിക്കുന്നത്  എന്ന്  മാത്രമല്ല തങ്ങളുടെ  Ideology അടിച്ചേല്‍പ്പിക്കാനുള്ള  ശ്രമങ്ങളാണ്  നടത്തിക്കൊണ്ടിരിക്കുന്നത് എന്ന്  കൂടി  ഇന്ത്യയുടെ  ഭാവി  തലമുറ  മനസ്സിലാക്കി എന്നുള്ളതും ഈ ഒരു  സമരത്തിന്റെ  പോസറ്റീവ്  വശമായി  കാണുന്നു.

ഈ ഒരു   സമരത്തെ  തുടക്കം  മുതല്‍ തന്നെ പിന്തുണച്ചിരുന്ന  sio, അതിനു ഐക്യദാര്ദ്യം  അര്‍പ്പിച്ചു കൊണ്ട്, യൂണിവേര്‍‌സിറ്റി വിസി രാജിവെക്കണം  എന്നാവശ്യപ്പെട്ടു  കൊണ്ട്  കോഴിക്കോട്  പോസ്റൊഫീസിലെക്ക്   നടത്തിയ മാര്‍ച്ച് പോലീസ്  അടിചോതുക്കുകയും അവര്‍ക്കെതിരെ  IPC 153 പ്രകാരം കേസെടുക്കുകയും ചെയ്തത് കേരളത്തില്‍  വലിയ ചര്‍ച്ചകള്‍ക്കിടയാക്കുകയുണ്ടായി. sio സമര പോരാളികള്‍ക്ക്  കേരളത്തില  വിവിധ  സമര  നേതാക്കള്‍  അര്‍പ്പിച്ച  പിന്തുണയുടെ  പൂര്‍ണ്ണ രൂപം ഇവിടെ ചേര്‍ക്കുന്നു. ഭാവിയില്‍ ഇതുപകരിക്കും എന്ന  ഉറച്ച ബോധ്യത്തോടെ !!!


Arundhadi B
"SIO എന്ന സംഘടനയോടും ഇസ്ളാമിക രാഷ്ട്ര സങ്കല്‍പത്തോടും കടുത്ത വിയോജിപ്പുകളുള്ളതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ജയിലില്‍ കിടക്കുന്ന റമീസിനും ഷാനിനും മുന്‍സിഫിനുമൊന്നും വേണ്ടി ഞാന്‍ മുദ്രാവാക്യം വിളിക്കില്ല എന്നു പറഞ്ഞാല്‍ പിന്നെ മനുഷ്യാവകാശങ്ങളെപ്പറ്റി സംസാരിക്കാന്‍ എനിക്കര്‍ഹതയില്ല."


'' എന്താടാ നിന്‍റെ പേര് ?''
''അജ്മല്‍''
''മുസ്ളീമാണല്ലേ. നീയൊക്കെ ജയിലില്‍ കിടക്കണം '' ( *%$#@* )
''ഞങ്ങള് ഡല്‍ഹി പോലീസല്ല. ഫേക് എന്‍കൗണ്ടര്‍ നടത്തി തട്ടിക്കളയും എല്ലാത്തിനേം '' (*%$#@* )
''നീയൊക്കെ കിസ്സ് ഓഫ് ലവ് നടത്തുമല്ലേ '' (*%$#@* )
''നീയൊക്കെ ബീഫ് ഫെസ്റ്റ് നടത്തുമല്ലേ '' (*%%#@$* )
''നീയൊക്കെ താടീം മുടീം നീട്ടി വളര്‍ത്തുമല്ലേ'' (*%%#@* )
തെലങ്കാന പോലീസിന്‍റെ കൂടുതല്‍ മൊഴിമുത്തുകള്‍ നാളെ ജയിലിറങ്ങുന്ന കൂട്ടുകാര്‍ പറയും. നമുക്ക് കേരള പോലീസിലേക്ക് വരാം. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് കള്ളക്കേസുണ്ടാക്കുക, IPC 153 ദുരുപയോഗം ചെയ്ത് മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച് ജയിലിലടയ്ക്കുക, ഈ തോന്നിവാസങ്ങള്‍ക്കൊക്കെ ആഭ്യന്തര മന്ത്രിയുടെ മൗനാനുവാദവും. ജനാധിപത്യ നിരാസവും ഭരണഘടനാ ലംഘനവും മാത്രമല്ല, നാടിനെ വര്‍ഗീയവത്കരിക്കുക കൂടിയാണ് കേരളാ സംഘി പോലീസ്.
SIO എന്ന സംഘടനയോടും ഇസ്ളാമിക രാഷ്ട്ര സങ്കല്‍പത്തോടും കടുത്ത വിയോജിപ്പുകളുള്ളതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ജയിലില്‍ കിടക്കുന്ന റമീസിനും ഷാനിനും മുന്‍സിഫിനുമൊന്നും വേണ്ടി ഞാന്‍ മുദ്രാവാക്യം വിളിക്കില്ല എന്നു പറഞ്ഞാല്‍ പിന്നെ മനുഷ്യാവകാശങ്ങളെപ്പറ്റി സംസാരിക്കാന്‍ എനിക്കര്‍ഹതയില്ല.
കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തോട് മുഴുവന്‍ അഭ്യര്‍ഥിക്കുന്നു; അന്യായമായി ജയിലില്‍ കഴിയുന്ന SIO പ്രവര്‍ത്തകരുടെ മോചനത്തിനായി ഒന്നിച്ചുനിന്നു പോരാടുക. ഈ പോരാട്ടം നീതിയുടെ നിലനില്‍പ്പിനുവേണ്ടിയാണ്

Kt kunjikkannan
"എസ്.ഐ.ഒ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നിലപാടുകളോട് നമുക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതുവേറെ കാര്യം. കള്ളക്കേസ് ചുമത്തി വര്‍ഗീയ ഉദ്ദേശത്തോടെ ഒരു സംഘടനയെ വേട്ടയാടുന്ന പോലീസ് നടപടി ഒരു കാരണവശാലും ന്യായീകരിക്കപ്പെട്ടുകൂടാ.
മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ 'ഡൗണ്‍ഡൗണ്‍ ഹിന്ദുസ്ഥാന്‍' എന്ന മുദ്രാവാക്യം വിളിച്ചതായി എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടത്രേ. ഇങ്ങനെ മുദ്രാവാക്യം വിളിക്കുകയോ കലാപ ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കുന്ന യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് എസ്.ഐ.ഒ നേതൃത്വം അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. "

കഴിഞ്ഞ ദിവസം ഹൈദരാബാദ് സംഭവത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും എസ്.ഐ.ഒ എന്ന വിദ്യാര്‍ത്ഥിസംഘടനയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള 25-ഓളം പേര്‍ക്കെതിരെ സമുദായസ്പര്‍ദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കുന്നതിനാണ് കേസ്സെടുത്തിരിക്കുന്നത്. ഐ.പി.സിയിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യാര്‍ത്ഥികളെ ജയിലിലടച്ചിരിക്കുന്നത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് 153-ാം വകുപ്പും ചേര്‍ത്തിട്ടുണ്ട്. എസ്.ഐ.ഒ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നിലപാടുകളോട് നമുക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതുവേറെ കാര്യം. കള്ളക്കേസ് ചുമത്തി വര്‍ഗീയ ഉദ്ദേശത്തോടെ ഒരു സംഘടനയെ വേട്ടയാടുന്ന പോലീസ് നടപടി ഒരു കാരണവശാലും ന്യായീകരിക്കപ്പെട്ടുകൂടാ.
മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ 'ഡൗണ്‍ഡൗണ്‍ ഹിന്ദുസ്ഥാന്‍' എന്ന മുദ്രാവാക്യം വിളിച്ചതായി എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടത്രേ. ഇങ്ങനെ മുദ്രാവാക്യം വിളിക്കുകയോ കലാപ ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കുന്ന യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് എസ്.ഐ.ഒ നേതൃത്വം അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് മാര്‍ച്ച് നടന്നത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നുവരുത്തി വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധരാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചന ഈ സംഭവത്തിനുപിന്നിലുണ്ടെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. സമുദായസ്പര്‍ദ്ധയും ദേശദ്രോഹവും പ്രചരിപ്പിച്ചു എന്ന് വ്യാജമായി എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്ത പോലീസ് സംഘപരിവാറിന്റെ അജണ്ടക്ക് കൂട്ടുനില്‍ക്കുകയാണ്.
സംഘപരിവാറിന്റെ ഇംഗിതമനുസരിച്ചാണോ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പോലീസ് പ്രവര്‍ത്തിക്കുന്നത്? ആണെന്നാണ് അടുത്തിടെയുണ്ടായ നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഡ്രൈവറെയും ജോലിക്കാരനെയും അക്രമിച്ച കേസില്‍ അറസ്റ്റുചെയ്ത ആര്‍.എസ്.എസുകാരെ സ്റ്റേഷനില്‍ കയറി സംഘപരിവാര്‍ ക്രിമിനലുകള്‍ ഇറക്കിക്കൊണ്ടുവരികയുണ്ടായി. ഇവര്‍ ഗോസംരക്ഷണസഭാ പ്രവര്‍ത്തകരാണെന്നാണ് അറിയുന്നത്. ഇക്കൂട്ടരാണല്ലോ ഝാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടക്കാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്. പോലീസ് സ്റ്റേഷനില്‍ കയറി നിയമം കൈയിലെടുത്തവര്‍ക്കെതിരെ രമേശ് ചെന്നിത്തലയുടെ ആഭ്യന്തരവകുപ്പ് കൗശലപൂര്‍വ്വം നിഷ്‌ക്രിയത പാലിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നടന്ന ആര്‍.എസ്.എസ് അഴിഞ്ഞാട്ടത്തിന്റെ അലയൊലി കെട്ടടങ്ങും മുമ്പാണ് ഈ സംഭവം. ആര്‍.എസ്.എസുകാരെ താലോലിക്കുന്ന പോലീസ് മറ്റ് വിഭാഗങ്ങളെ നിഷ്ഠൂരമായി വേട്ടയാടുകയാണല്ലോ

Shahina nafeesa
"S I O എന്ന സംഘടനയോട് വിയോജിപ്പുള്ള ഒരാളാണ് ഞാൻ. പക്ഷേ അതിനൊന്നും യാതൊരു പ്രസക്തിയുമില്ല. അവർ അവസരം കിട്ടിയാൽ മതസ്പർധ വളർത്തും എന്ന് പറയുന്ന തെമ്മാടിത്തത്തിനെതിരെ സംസാരിച്ചേ തീരൂ. രോഹിത് വെമുലക്ക് നീതി കിട്ടണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മർദ്ദിച്ചും പട്ടിണിക്കിട്ടും കുടിവെള്ളം മുട്ടിച്ചും ജയിലിൽ അടച്ചും അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരെ പ്രതികരിച്ചാൽ മതസ്പർധ ഉണ്ടാകുമല്ലേ സർ?SFI അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ ഇതിനോടു പ്രതികരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. "

HCU സംഭവങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് SIO നടത്തിയ പ്രതിഷേധത്തെ ചെന്നിത്തലയുടെ പോലീസ് മൃഗീയമായി നേരിട്ടതായുള്ള വാർത്തകൾ കണ്ടു. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സംഘപരിവാറിന് ദാസ്യവൃത്തി ചെയ്യുന്നതെന്തിനാണെന്നത് ഒരു രഹസ്യമല്ലാത്തത് കൊണ്ട് അത് അധികം വിസ്തരിക്കണമെന്നില്ല. വിദ്യാർത്ഥി സമരത്തെ പോലീസ് അടിച്ചമർത്തുന്നത് പുതിയ കാര്യമൊന്നുമല്ല. മുൻ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് എസ് എഫ് ഐ നടത്തിയിട്ടുള്ള എല്ലാ സമരങ്ങളേയും അവർ ചോരയിൽ മുക്കിക്കൊല്ലാനാണ് ശ്രമിച്ചിട്ടുള്ളത്. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാര്യം ഈ സമരത്തിൽ സംഭവിച്ചതായി കേൾക്കുന്നു. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ പേരിൽ IPC 153 വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നുവെന്ന് Amjad Ali E M അറിയിക്കുന്നു. ഒരു പത്രപ്രവർത്തക എന്ന നിലയിൽ ഇക്കാര്യം സ്ഥിരീകരിച്ചതിനു ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. മതസ്പർധ വളർത്തുന്നു എന്ന കുറ്റമാണ് I P C 153. Students Islamic Organisation എന്ന സംഘടനയിൽ പെട്ട വിദ്യാർത്ഥികൾ റോഡിലിറങ്ങിയാൽ പോലും മതസ്പർധ ഉണ്ടാകുമോ സർ? ജനാധിപത്യ പരമായ രീതിയിൽ, മറ്റെല്ലാവരും ചെയ്യുന്നത് പോലുള്ള പ്രതിഷേധങ്ങൾ നടത്തിയാൽ പോലും മതസ്പർധയുടെ ബോംബ് പൊട്ടുമല്ലേ സർ? 

നിരന്തരം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം സംസാരിക്കുന്നവരുടെ ഭാഗത്തു നിന്നും ഈ വിഷയത്തിൽ കാര്യമായ പ്രതികരണങ്ങൾ ഒന്നും വന്നതായി കണ്ടില്ല. സ്വന്തം തെരുവുകളിൽ കൊടികുത്തി വാഴുന്ന സംഘ് പരിവാർ രാഷ്ട്രീയവും മുസ്ലീം വിരുദ്ധതയും കാണാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിന് ഗുരുതരമായ കുഴപ്പമുണ്ടെന്നാണർത്ഥം. S I O എന്ന സംഘടനയോട് വിയോജിപ്പുള്ള ഒരാളാണ് ഞാൻ. പക്ഷേ അതിനൊന്നും യാതൊരു പ്രസക്തിയുമില്ല. അവർ അവസരം കിട്ടിയാൽ മതസ്പർധ വളർത്തും എന്ന് പറയുന്ന തെമ്മാടിത്തത്തിനെതിരെ സംസാരിച്ചേ തീരൂ. രോഹിത് വെമുലക്ക് നീതി കിട്ടണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മർദ്ദിച്ചും പട്ടിണിക്കിട്ടും കുടിവെള്ളം മുട്ടിച്ചും ജയിലിൽ അടച്ചും അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരെ പ്രതികരിച്ചാൽ മതസ്പർധ ഉണ്ടാകുമല്ലേ സർ?
SFI അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ ഇതിനോടു പ്രതികരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്ന് പറയേണ്ടി വരും

Kp sasi
"How can a struggle for supporting Dalit students of Hyderabad University be termed as a communal riot? The students had also shouted the slogan: `Down Down Hindutva’, considering the involvement of ABVP and other forces within Sangh Parivar in supporting Appa Rao. The Police Machinery in Calicut has twisted the slogan and filed cases against the struggling students charging that they have shouted: `Down Down Hindustan’. "


While supporting the demands of the struggling students of Hyderabad University, the students organisation SIO demanded the resignation of Vice Chancellor Appa Rao in a recent protest in Calicut, Kerala. The police in Calicut have charged them with IPC 153 as if they were initiating communal riot. How can a struggle for supporting Dalit students of Hyderabad University be termed as a communal riot? The students had also shouted the slogan: `Down Down Hindutva’, considering the involvement of ABVP and other forces within Sangh Parivar in supporting Appa Rao. The Police Machinery in Calicut has twisted the slogan and filed cases against the struggling students charging that they have shouted: `Down Down Hindustan’. Doesn’t the police in Calicut know the difference between Hindutva and Hindustan? The twist is apparently conscious since the struggling students organisation represent Muslim youth. It is like catching two birds in one nest. Dalit students in Hyderabad were termed anti-nationals and now the Muslims students can also be termed anti-nationals. And JNU and FTII according to them were always anti-national. It is becoming more and more clear with the official messages around that only Hindutva forces are `nationals’. It is time that we think more seriously about this virus being spread through official Government machineries, police machinery, Sanghi organisational networks and the mainstream media as well as the social media networks. Such false propaganda by the fascist forces has to be unanimously condemned irrespective of our own political differences.

Musthujab (Msf)
"ഇന്നു കോഴിക്കോട്‌ എം.എസ്‌.എഫിന്റെ നേതൃത്വത്തിൽ ഹൈദരബാദ്‌ സർവ്വകലാശാല വിഷയത്തിൽ പ്രതിഷേധം നടക്കുന്നതിനിടെ ഞങ്ങളും വിളിച്ചിരുന്നു 'ഡൗൺ ഡൗൺ ഹിന്തുത്വ' എന്ന്..
പ്രിയപെട്ട എസ്‌.ഐ.ഒക്കാരെ തേടി പോയ ഐ.പി.സി 153 ഒന്നും ഞങ്ങളെ നേരെ വന്നില്ലാ ട്ടോ...
എം.എസ്‌.എഫിലെ  മുസ്ലിമിനേക്കാൾ പ്രശ്നാണോ എസ്‌.ഐ.ഒയിലെ ഇസ്ലാം?" 


ഇന്നു കോഴിക്കോട്‌ എം.എസ്‌.എഫിന്റെ നേതൃത്വത്തിൽ ഹൈദരബാദ്‌ സർവ്വകലാശാല വിഷയത്തിൽ പ്രതിഷേധം നടക്കുന്നതിനിടെ ഞങ്ങളും വിളിച്ചിരുന്നു 'ഡൗൺ ഡൗൺ ഹിന്തുത്വ' എന്ന്..
പ്രിയപെട്ട എസ്‌.ഐ.ഒക്കാരെ തേടി പോയ ഐ.പി.സി 153 ഒന്നും ഞങ്ങളെ നേരെ വന്നില്ലാ ട്ടോ...
എം.എസ്‌.എഫിലെ മുസ്ലിമിനേക്കാൾ പ്രശ്നാണോ എസ്‌.ഐ.ഒയിലെ ഇസ്ലാം?



അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌, ഞങ്ങൾ വിയോജിക്കുന്ന രാഷ്ട്രീയമാണ്‌ എസ്‌ ഐ ഒ യുടേത്‌. അതിനെ രാഷ്ട്രീയമായി തന്നെ നേരിടാനാണ്‌ തീരുമാനവും. എന്നാൽ ഭരണകൂടത്തിന്റെ മർദ്ദകസംവിധാനങ്ങൾ ഉപയോഗിച്ച്‌ എതിർശ്ശബ്ദങ്ങളെ വേട്ടയാടാമെന്ന ധാർഷ്ട്യത്തെ വകവച്ച്‌ കൊടുക്കില്ല. കള്ളക്കേസുകളും കുപ്രചരണങ്ങളും കരിനിയമങ്ങളും കൊണ്ട്‌ കൊന്നുതീർക്കാൻ നോക്കിയിട്ടും നിവർന്നു നിൽക്കുന്ന കമ്യൂണിസ്റ്റുകാരെ കണ്ടിട്ടുണ്ട്‌. ഭരണകൂട ഭീകരതയ്ക്കെതിരെ, മറുപക്ഷത്തെത്രമാത്രം അപ്രിയമായ ആശയധാരികളാണെങ്കിലും തൊണ്ടപൊട്ടിക്കാൻ അതിൽപരം മറ്റൊരു അനുഭവം ആവശ്യവുമില്ല. എഫ്‌ ഐ ആറിൽ അസത്യങ്ങൾ എഴുതിനിറച്ചാണ്‌ എസ്‌ ഐ ഒ പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്‌ എന്നറിഞ്ഞു. നുണപറയുന്ന ചെറിയൊരു അസുഖമല്ല അത്‌, കാക്കിയിൽ കാവി പടരുന്ന മാനസികരോഗമാണ്‌. ശശികല വിഷം ശർദ്ദിക്കുമ്പോൾ മെഗാഫോണിൽ കോരിയെടുത്ത്‌ കൊണ്ടുവരും ഇത്തരക്കാർ. നാഗ്‌പൂരിലെ ആസ്ഥാനത്തിൽ നിന്നുള്ള തിട്ടൂരമനുസരിച്ച്‌ സഖാവ്‌ പി ജയരാജനെ അവസാനിപ്പിക്കാൻ തിരക്കഥ എഴുതുകയും ചെയ്യും. മഹാരാഷ്ട്രയിലെ നിയമസഭയിൽ 'ഭാരത്‌ മാതാ കീ ജയ്‌' വിളിക്കാൻ വിസമ്മതിച്ചതിന്‌ അംഗത്തെ പുറത്താക്കാൻ ബി ജെ പിക്കൊപ്പം കൈകോർത്ത അതേ കോൺഗ്രസിന്റെ കേരളത്തിലെ പോലീസിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാനില്ല. എന്നാൽ അധികാരത്തിന്റെ ഈ ഹുങ്ക്‌ ജനങ്ങൾ പരാജയപ്പെടുത്തുക തന്നെ ചെയ്യും. ആക്രമണം ഞങ്ങൾക്ക്‌ നേരെയാകുമ്പോൾ മാത്രമല്ല, വേട്ടയാടപ്പെടുന്നവർ ഏത്‌ പക്ഷത്താണെന്ന് കണക്കെടുത്തിട്ടുമല്ല ആശയത്തോട്‌ കലാപം നടത്താൻ ആയുധങ്ങളെ നിയോഗിക്കുന്ന ഏത്‌ തെമ്മാടിത്തത്തോടും കലഹിക്കാൻ ഞങ്ങളും ബാക്കിയാകും. സൗകര്യവും അസൗകര്യവുമൊക്കെ അനുസരിച്ച്‌ തിരഞ്ഞെടുത്തത്‌ കാണാൻ തീരുമാനിച്ചത്‌ കൊണ്ടാണ്‌ ചിലർക്കൊക്കെ മുൻപേ നിവർന്നു തന്നെ നിൽക്കുന്ന ആ ചൂണ്ടുവിരൽ കാണേണ്ടതല്ലെന്ന് തോന്നിയത്‌. ഐക്യദാർഢ്യം, മദം പൊട്ടിയ അധികാരപ്രമത്തതയുടെ ചാട്ടയടി ഏൽക്കുന്ന എല്ലാവർക്കും.


Dinu Veyil feeling happy.
13 hrs

കോഴിക്കോട്ടെ എസ് .ഐ .ഒ പ്രവർത്തകർക്ക് ജാമ്യം .ഇവർക്ക് നേരെ ഉണ്ടായ മനുഷ്യാവകാശ വിരുദ്ധ നടപടി മുഴുവനായും പിൻവലിക്കും വരെ ഒപ്പം നിൽകേണ്ടതുണ്ട്


Share/Bookmark

No comments: