വീട്ടു തടങ്കലിലായ അറബ് വസന്തം.
2011ലെ ഒരു വെള്ളിയാഴ്ച ഞങ്ങളുടെ കളിയൊക്കെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് വരികയായിരുന്നു, ഞങ്ങളുടെ കളിസ്ഥലം പ്രസിടന്റ്റ് പാലസിന് തൊട്ടടുത്തുള്ള ബൈത്ത് ബോസ് എന്ന് പറയുന്ന സ്ഥലത്തെ വിശാലമായ ഗ്രൌണ്ടിലായിരുന്നു.
വരുന്ന വഴിയില്‍ പതിവില്ലാതെ റോഡ് ബ്ലോക്ക്.
കാര്യമന്വേഷിച്ചപ്പോള്‍ ടുണീഷ്യ ഈജിപ്ത് എന്നിവരുടെ ആവേശമുള്‍കൊണ്ട് യമനില്‍ അല്പം കനത്തില്‍ ഒരു റാലി നടക്കുകയായിരുന്നു, അത് കാരണമാണ് റോഡ് ബ്ലോക്ക് ഉണ്ടായത്.
ഇത് കണ്ട കൂട്ടത്തിലെ തൃശൂര്‍കാരന്‍ ബിബിന്‍ പറഞ്ഞു, കഴിഞ്ഞ മുപ്പതു വര്‍ഷമായി അലി സാലെഹ് ആണ് അധികാരത്തില്‍ അദ്ദേഹത്തിനെതിരെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല, ഇതൊക്കെ അദ്ദേഹം പുഷ്പം പോലെ മാറി കടക്കും, ഞാന്‍ പറഞ്ഞു നമുക്ക് കാണാം, ഓരോ സ്വാതന്ത്ര്യ സമരങ്ങളുടെയും ആരംഭം ഇങ്ങനെയൊക്കെത്തന്നെയാണ് എന്ന് കൂടി ഞാന്‍ പറഞ്ഞു വെച്ച് ...
പിന്നീട് നടന്നത് ചരിത്രം, അത് ഓരോന്നും അതിന്റെ സമയത്ത് തന്നെ വിപ്ലവ യുവതക്കിടയില്‍ ജീവിച്ച ഒരാള്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ബ്ലോഗില്‍ (www.hafeezkv.blogspot.com) കുറിച്ചിട്ടിരുന്നു. ഇടയ്ക്കിടെ Madhyamam പത്രത്തിലും MediaoneTVയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അല്പം പിറകിലോട്ട് പോകാം
2011 November 23 യമനികളെ സംബന്ധിച്ച് വിശേഷപ്പെട്ട ദിനമാണ്, അന്നാണ് യമന്‍ വിപ്ലവത്തിന് അന്ത്യം കുറിച്ച് എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ച, ജി സി സി മുന്നോട്ടു വെച്ച അധികാര കൈമാറ്റ ഉടമ്പടി പ്രസിടന്റ്റ് അലി അബ്ദുള്ള സലെഹ് സൗദി തലസ്ഥാനമായ റിയാദില്‍ ഒപ്പ് വെച്ചത് ...
ഇതിനെ തുടര്‍ന്ന് യമാനിന്റ്റെ പുതിയ പ്രസിടന്റായി അലി സാലെഹ് യുടെ ഡെപ്യൂട്ടി Abd Rabbuh Mansur Hadi പ്രസിടന്റായി അധികാരമേറ്റു.
അറേബ്യന്‍ പെനിന്‍സുലയിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ യമനിന്റെ ഭരണ ഘടനാ പ്രകാരം പ്രസിട്ന്റ്റ്നെ ഇലക്ഷന്‍ വഴി മാത്രമേ തിരഞ്ഞെടുക്കാന്‍ പാടുള്ളൂ, അത് പ്രകാരം എതിരാളികള്‍ ഇല്ലാതെ ഒരു തിരഞ്ഞെടുപ്പ് പ്രഹസനത്ത്തിനു യമന്‍ സാക്ഷ്യം വഹിച്ചു, തുടര്‍ന്ന് പ്രസിടന്റായി രണ്ടു വര്‍ഷത്തെ ഹാദി അധികാരമേറ്റു, അദ്ദേഹത്തിന്റെ മന്ത്രി സഭയില്‍ വിപ്ല്വായ യുവതയടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും മെമ്പര്‍മാരായി അധികാരമേറ്റു.
രണ്ടു വര്ഷത്തെ കാലവധിയോടെയാണ് കാവല്‍ പ്രസിഡന്റും മന്ത്രി സഭയും അധികാരത്തില്‍ വന്നത്, അവരുടെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ കടമ്പ ഭരണ ഘടനാ പുനസംഘടന മുതല്‍ നോര്‍ത്ത് സൌത്ത് പ്രശ്നങ്ങളും തൊഴില്‍ പ്രശ്നമടക്കമുള്ള മറ്റു പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടു ഇലക്ഷന് തയ്യാറാക്കുക എന്നുള്ളതായിരുന്നു.
അതിനു വേണ്ടി അവര്‍ തയ്യാറാക്കിയ റോഡ് മാപ്പയിരുന്നു NDC (National Dialogue Conference). പ്രധാനപ്പെട്ട പതിനാറു വിഷയങ്ങള്‍ തിരഞ്ഞെടുത്തു അതിനൊക്കെയും ഓരോ രാഷ്ട്രീയ ഗോത്ര വിഭാഗത്തില്‍ നിന്നടക്കമുള്ള ആള്‍കാരെ കൂടി ഉള്‍പെടുത്തി ഗ്രൂപ്പുകളുണ്ടാക്കി ആറുമാസം മുതല്‍ കാലാവധി നല്‍കി വിഷയം പഠനം നടത്തി വളരെ സിസ്ടമാറ്റിക്കായ ഒരു സംവിധാനം അവിടെ ഒരുക്കാന്‍ പുതിയ പ്രസിടന്റിനും ടീമിനും സാധിച്ചിരുന്നു.
ഇത് ജനങ്ങളില്‍ വിശ്വാസ്യത സൃഷ്ടിക്കാന്‍ കാരണമായി.
എന്നാല്‍, തന്റെ ഡെപ്യൂട്ടിയെ തിരഞ്ഞെടുത്തു മാറി നിന്ന അലി സാലെഹ് അപ്പോഴാണ് തന്റെ തട്ടകത്തിലേക്ക് വീണ്ടും രംഗപ്രവേശനം ചെയ്യുന്നത് അതുവരെ സൌദിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇടയ്ക്ക് യൂറോപ്പിലെ തന്റെ കൊട്ടാരത്തിലും കാലം കഴിച്ചു കൂട്ടിയിരുന്നു.
സാലെഹ് തിരിച്ചെത്തിയത് മുതല്‍ യമനിലെ സ്ഥിത്ഗതികള്‍ മാറി മറിയാന്‍ തുടങ്ങി എന്ന് വേണം പറയാന്‍
ഗവ്ന്മേന്റ്റ് വിരുദ്ധ തരംഗം ഉണ്ടാക്കിയാല്‍ മാത്രമേ തനിക്ക് നിലനില്‍പുള്ളൂ എന്നാ പ്രാഥമിക രാഷ്ട്രീയ തിരിച്ചറിവ് നേടിയ അദ്ദേഹം ഗോത്രങ്ങളെ ഉപയോഗിച്ച് അതിനുള്ള തന്ത്രങ്ങള്‍ മേനഞ്ഞുണ്ടാക്കാന്‍ തുടങ്ങി.
അതോടെ സന്‍ആ മുന്നെങ്ങുമില്ലാത്ത വിധം കൂരിരുട്ടിലായി, ദിവസവും 18-20മണിക്കൂര്‍ വരെ നീളുന്ന പവര്കട്ട്, പെട്രോള്‍ ഡീസല്‍ എന്ന്വയ്ക്ക് ക്ഷാമം ഗ്യാസ് കുറ്റികള്‍ കാണാന്‍ കിട്ടാത്ത അവസ്ഥ, സന്‍ആയിലെക്ക് ഇതൊക്കെയും വന്നിരുനത് പുറത്ത് നിന്നായിരുന്നു, നമ്മുടെ കൊച്ചു കേരളത്തിലെത് പോലെ, ഇത് കുറെ കാലം തുടര്‍ന്ന്, ജനങ്ങള്‍ സ്വാഭാവികമായും പറയാന്‍ തുടങ്ങി, സലെഹ് ഉണ്ടായിരുന്നപ്പോള്‍ നമുക്ക് വൈദ്യുതിയും ഗ്യാസും ലഭിച്ചിരുന്നു, ഇപ്പോള്‍ മന്‍സൂര്‍ ഹാദി വന്നതോട് കൂടി അതൊക്കെ ഇല്ലാതെയായി എന്നിങ്ങനെ
എന്നാല്‍, വിപ്ലവ യുവത തങ്ങളുടെ മാറ്റത്തിന്റെ ചത്വരങ്ങളില്‍ (change Square) നിന്നും പിന്വാങ്ങിയിരുന്നില്ല, അവര്‍ സാധാരണക്കാരെ ബോധാവല്കരിച്ചു കൊണ്ടേ ഇരുന്നു, ഇടയ്ക്കിടെ അവര്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു തങ്ങളുടെ സാന്നിധ്യം അറിയിച്ചു കൊണ്ടുമിരുന്നു. ലോകത്തിലെ ഏറ്റവും ക്ഷമാലുക്കളില്‍ ഒരു ടീമായ യമനികള്‍ ഇതൊക്കെ സഹിക്കാനും തുടങ്ങി
അപ്പോഴേക്കും തന്റെ അടുത്ത ആയുധവുമായി സലെഹ് രംഗത്ത് വന്നിരുന്നു. അതാണ് സന്‍ആയിലെ ഏറ്റവും വലിയ സെക്യൂരിറ്റി ഉള്ള സ്ഥലം എന്ന് പറയാവുന്ന മിലിട്ടറി ആശുപത്രി വളപ്പിലെ സ്ഫോടന രൂപത്തില്‍ നാം കണ്ടത്, പ്രസിഡന്റിനെ അവര്‍ ടാര്‍ഗട്റ്റ് ചെയ്തതെതെങ്കിലും മലയാളി നഴ് അടക്കം നിരവധി വിദേശികളും സ്വദെശികലുമാനു അന്ന് കൊലക്കിരയായത്. രണ്ടാമത്തെ അവസരവും നഷ്ടപ്പെട്ട അദ്ദേഹം കൂടുതല്‍ അസ്വസ്ഥനായിരുന്നു.
ഇതിനടയില്‍ അവിടത്തെ മേജര്‍ പര്ടിയായ ഇസ്ലാഹ് അടക്കമുള്ളവര്‍ കൂടുതല്‍ ജന സമ്മിതി നേടിയെട്ക്കുകയും ചെയ്തു, ഈജിപ്തിലെ മുര്സിയുടെ വിജയവും അധികാരരോഹണവും അവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കി.
കാവല്‍ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാറായപ്പോള്‍ UN ഇടപെട്ടു അത് അടുത്ത രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി, അതിനു പിന്നില്‍ ഒരുപാടു നാടകം ഉണ്ടായിരുന്നെങ്കിലും, പുരത്തധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. എന്നാല്‍ ഈ ഓഫര്‍ പ്രസൈടന്റ്റ് സ്വീകരിക്കാന്‍ സന്നധനായിരുന്നില്ല.
ഇതിനിടയിലാണ് അലി സലെഹ് തന്റെ അവസാനത്തെ അടവും പുറത്തെടുത്തത്. അദ്ദേഹം ഹൂത്തികളെ കൂട്ട് പിടിച്ചു പ്രസിടനിനെ താഴെ ഇറക്കാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി
ഹൂത്തി.
സുന്നി, സെയ്ദി, ഹൂത്തി ഷിയാ എന്നിങ്ങനെയാണ് യമനിലെ ഘടന. ജന സംഖ്യയിലെ അധികഭാകവും സുന്നികളാണ്, പിന്നെ സെയ്ദികള്‍ (പ്രവാചക കുടുംബ പരമ്പരയില്‍ പെട്ടവരാണ് സെയ്ടികള്‍ എന്നാണ് പറയുന്നത്) എന്ന് പറയുന്ന വിഭാഗം, അവരില്‍ അധികപേരും ഹൂത്തികളോട് അടുത്തു നില്‍ക്കുന്നവരാണ്, ഭാവത്തിലും രീതിയിലും, ഇവര്‍ നമസ്കരിക്കുമ്പോള്‍ കൈ അഴിചിടുന്നവരാണ്, സെയ്ദികളും ഹൂത്തികളും അതില്‍ ഒരുപോലെയാണ്, ഹൂത്തികളെ ശിയാക്കള്‍ എന്നാണു പൊതുവെ മറ്റുള്ളവര്‍ വിശേഷിപ്പിക്കാറ് എന്നാല്‍ സൌദിഅറേബ്യയിലോ മറ്റു അറബ് രാഷ്ട്രങ്ങളിലോ കാണുന്ന ശിയാക്കളെ പോലെയല്ല അവരുടെ ജീവിത പ്രാര്‍ഥനാ രീതികള്‍ അത് കൊണ്ട് തന്നെ ഇറാന്‍ പോലും ഹൂത്തികളെ ശിയാക്കളായി പരിഗണിച്ചിട്ടില്ല എന്നാണ് അവിടന്ന് സുഹൃത്തുക്കള്‍ പറഞ്ഞത്.
സന്‍ആയിലടക്കം ഒട്ടുമിക്ക ഗവര്‍ണറെറ്റിലടക്കം ഹൂത്തികളുടെ സാന്നിധ്യം ഉണ്ടെങ്കിലും അവരുടെ മേഘല എന്ന് പറയുന്നത് സആദ എന്ന് പറയുന്ന ഏരിയയിലാണ്. അത് സൌടിയോടു അടുത്ത് കിടക്കുന്ന സ്ഥലവും, ഇടയ്ക്കിടെ അവര്‍ സൌദിയുമായി അടിയുണ്ടാക്കരുമുണ്ട്. ഇതേ സആദയുടെ നടുവിലായി പുഴയ്ക്കു നടുവിലെ ദ്വീപ് എന്ന് പരയുന്നത് പോലെ സലഫികളുടെ ഒരു കേന്ദ്രവും സ്ഥിതി ചെയ്യുന്നു. (നമ്മുടെ കൊച്ചു കേരളത്തിലെ കുറച്ചു പേരും അവിടെ എത്ത്തിപ്പെട്ടിട്ടുണ്ട്) ദാമ്മാജ് എന്നാണ് ആ സ്ഥലത്തിന്റെ പേര്, അവിടെ പണ്ട് മുതലേ അറിയപ്പെടുന്ന ദാറുല്‍ ഹദീസ് എന്നാ ലോക പ്രശസ്ത സ്ഥാപനം സ്ഥിതി ചെയ്യുന്നത്, പേര് പോലെ തന്നെ ഹദീസിനെ മുറുകെ പിടിക്കുന്നവരായതു കൊണ്ട് തന്നെ ദാമ്മജിലെ സലഫികളും ഹൂത്തികളും തമ്മില്‍ അധിക സമയങ്ങളിലും വെടിവെപ്പ് നടക്കാറുണ്ട്. ഈ ഒരു ട്ടാ വട്ടത്തു മാത്രം പ്രശ്നമുണ്ടാക്കി നടന്നിരുന്ന ഹൂത്തികലാണ് ഒരു സുപ്രഭാതത്തില്‍ സന്‍ആയിലെക്ക് രംഗ പ്രവേശം ചെയ്യുന്നത്
ഒരാളുടെയും സപ്പോര്‍ട്ട് ഇല്ലാതെ ഹൂത്തികള്‍ക്ക് ഒരിക്കലും സന്‍ആയിലെക്ക് എത്തിപ്പെടാന്‍ സാധിക്കില്ല, നേരത്തെ അലി സാലെഹ്മായി നല്ല രമ്യതയിലായിരുന്ന അദ്ദേഹത്തിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന ഗോത്രങ്ങള്‍ നേതൃത്വം നല്‍കുന്ന എരിയകള്‍ താണ്ടിയാണ് അവര്‍ സന്‍ആയിലെക്ക് കയറിയത്.
സന്‍അയുടെ ബൌണ്ടറി കടന്നപ്പോള്‍ അവര്‍ക്ക് ആകെ നേരിടേണ്ടി വന്നത് പഴയ സാലെഹ് വിമതന്‍ അലി മുഹ്സിന്റെ പട്ടാളത്തെ മാത്രമായിരുന്നു, അത് അവര്‍ എളുപ്പത്തില്‍ തുരുത്തിയകറ്റി. പ്രസിടന്റ്റ് മന്‍സൂര്‍ ഹാദിയുടെ സൈന്യം പോലും ഒരു ചെറുത്തുനില്‍പ്പ് നടത്താതെ കളം ഒഴിഞ്ഞു കൊടുത്തു എന്ന് വേണം പറയാന്‍, അതില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ അവരുടെ ആസൂത്രണത്തിന്റെ മികവും അവരുടെ പിന്നിലുള്ളവരുടെ ശക്തിയും.
അവസാനം പ്രസിനടിനെയും പ്രധാനമന്ത്രിയും ഒരുമിച്ചു വീട്ടു തടങ്കലില്‍ അക്കുന്നിടത്ത് വരെ എത്തി കാര്യങ്ങള്‍, വീട്ടു തടങ്കലിലായി രണ്ടു ദിവസം കഴിഞ്ഞാണ് അവരുടെ രാജി വെച്ച് എന്ന വിവരം മാത്രം പുറം ലോകമറിയുന്നത് . സൌദി ഭരണാധികാരി മരിക്കുന്നതും ഹൂത്തികള്‍ യമന്‍ പിടിച്ചടക്കുന്നത് ഒരേ ദിവസമായത് ഒരു പക്ഷെ ചരിത്രത്തിലെ കാവ്യനീതിയാവാം ...
അധികാരത്തിലേറിയ ഹൂത്തികളുടെ മട്ടു മാറുന്നതാണ് ഇപ്പോള്‍ കാണുന്നത്
നേരത്തെ പാര്‍ലമെന്റില്‍ നിന്നും ഒരു കമ്മിറ്റി വരുമെന്നും തുടര്‍ന്ന് ഇലക്ഷന്‍നടത്തി പുതിയ ഭരണ കൂടത്തെ തിരഞ്ഞെടുക്കും എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍, എന്നാല്‍ ഇപ്പോള്‍ അവര്‍ പാര്‍ലമെന്റിന്റെ അംഗ സംഖ്യ വര്‍ധിപ്പിച്ചു തങ്ങളോടു ആഭിമുഖ്യമുള്ള പൊരുത്തപ്പെട്ടു മുന്നോട് പോകാന്‍ താല്പര്യമുള്ളവരെ മാത്രം ചേര്‍ത്ത് പുതിയ പാര്‍ലമെന്റും ഭരണ സംവിധാനവും ഉണ്ടാക്കനുള്ള പുറപ്പാടിലാണ്.
സന്‍ആയ്ക്ക് പുറത്തുള്ള ഗവര്‍ണറെറ്റുകളിലെ വിപ്ലവ യുവത ഇവര്‍ക്കെതിരെ തെരുവിലിറങ്ങി കഴിഞ്ഞു. ഹൂത്തികള്‍ക്ക് സ്വന്തം നിലക്ക് അധിക കാലമൊന്നും മുന്നോട്ട് പോവാന്‍ സാധിക്കുകയില്ല, ഇവര്‍ക്ക് സപ്പോര്ടുമായി ഇറാനും റഷ്യയും മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും, പുതിയ സര്‍ക്കാരിനെതിരെ യു എന്നില്‍ പ്രമേയം പാസ്സാക്കാനുള്ള തത്രപ്പാടിലാണ് , വിപ്ലവത്തിന് തുരങ്കം വെച്ച അറബ് ഭരണ കൂടങ്ങള്‍ തയ്യരെടുക്കുന്നത്.
അലി സാലെഹ് തന്റെ പുതിയ പദ്ധതികള്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല.
എന്തിരുന്നാലും ഇനി ഒരു വിപ്ലവത്തിന് കൂടി യമന്‍ സക്ഷയം വഹിക്കും എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചന ..
No comments:
Post a Comment