പറയാതിരിക്കാനാവില്ല.
ആര്‍ . യൂസുഫ്
ഇങ്ങിനെ ഒന്നെഴുതണമെന്ന് വിചാരിച്ചതല്ല. പക്ഷെ ചരിത്രത്തെ വക്രീകരിക്കാനും നമ്മുടെ വര്‍ത്തമാനാനുഭവങ്ങളെ പരിഹസിക്കാനും ചില സുഹ്രുത്തുക്കള്‍ ശ്രമിച്ചത് കണ്ടപ്പോള്‍ മൌനം കുറ്റകരമായിരിക്കും എന്ന് തോന്നി. അറബ് നാട്ടില്‍ ജീവിക്കേണ്ടി വന്നതിനാല്‍ ചിലത് ന്യായീകരിച്ചേ മതിയാവൂ എന്ന് വിശ്വസിക്കുന്ന ആരെങ്കിലും ഇത് വായിക്കാനിടയായാല്‍ അവര്‍ എന്നോട് പൊറുക്കണമെന്നില്ല, അമര്‍ഷമാണവര്‍ക്കനുഭവപ്പെടുന്നതെങ്കില്‍. അപമാനകരമാം വിധം രാജഭക്തി പ്രകടിപ്പിച്ചേ ഇസ്ളാമിനെ രക്ഷിക്കാനാവൂ എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ സഹതാപാര്‍ഹമായ ആ നിലപാടുമായി അവര്ക്ക് മുന്നോട്ട് പോവാം. പക്ഷെ പറയേണ്ടത് പറയാതിരുന്നാല്‍, മാറ്റി പറഞ്ഞാല്‍ ചരിത്രം വെറുതെ വിടില്ല എന്നോര്‍ത്താല്‍ മതി.
മരണാനന്തരം ഒരു മനുഷ്യനെ കുറിച്ച മഹല്‍ വര്‍തത്മാനങ്ങള്‍ സ്വാഭാവികമാണ്. എതിരാളികളെ കുറിച്ച് പോലും നല്ല വാക്ക് പറയാനാണ് എല്ലാവരും ശ്രമിക്കുക. നല്ലത് പറയാനില്ലെങ്കില്‍ മൌനം പാലിക്കുക എന്നത് പ്രവാചക പാ0ം . ആ അര്‍ഥത്തില്‍ ഒരാളെ കുറിച്ച് പ്രകടിപ്പിക്കുന്ന ഭംഗി വാക്കുകളും ചെയ്ത ചില സേവനങ്ങള്‍ എടുത്തു പറയുന്നതും പരലോക ക്ഷേമത്തിന്നായി പ്രാര്‍ഥിക്കുന്നതും മനസ്സിലാക്കാം . എന്നാല്‍ മഹത്ത്വ വല്‍കരണം ആത്മ നിന്ദയിലേക്ക് പോകുമ്പോള്‍ , മഹത്വവല്‍കരിക്കപ്പെടുന്നവര്‍ ജീവിച്ച കാല്ത്ത് ചെയ്ത അരുതായ്മകളെ എതിര്‍ത്തവര്‍ തന്നെ പ്രസ്തുത അരുതായ്മകള്ക്ക് ന്യായം കണ്ടെത്തുന്ന വിധം അതിരു കടക്കുമ്പോള്‍ ചിലത് പറയാതിരിക്കാനാവില്ല. അബ്ദുല്ല രാജാവിന്റെ മരണം കണ്ട് "സ്തബ്ധരായ" ചിലരുടെ ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും ഈ ഗണത്തിലാണ് വരുന്നത്. 'ആര്‍ജവത്തിന്റെ ആള്‍ രൂപം ' എന്ന ലേഖനം ഒരു ഉദാഹരണം . രാജഭക്തിയുടെ ഒരു ഉദാഹരണമാണ് പ്രസ്തുത ലേഖനം . ചരിത്രത്തെ വക്രീകരിക്കാനുള്ള അസാമാന്യമായ തൊലിക്കട്ടി അതില്‍ ദര്‍ശിക്കാം.
സൌദി അറേബ്യെയെ ചരിത്ത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട ഒരു ഭരണാധികാരിയെ, പരാജയപ്പെട്ട നയനിലപാട് കാരണം മേഖലയിലെ മിത്രങ്ങളെയെല്ലാം നഷ്ടപ്പെട്ട ഒരാളെ അതീവ ദീര്‍ഘ ദ്യ്ര്ഷ്ടിയുടെ ഉടമയായി വാഴ്ത്തുന്നത് കാണുമ്പോള്‍ അതും പ്രശസ്ത പണ്ഠിതന്‍ ശൈഖ് ഖറദാവി വരെ പിന്‍ പറ്റേണ്ടി വന്ന നയചാരുതിയുടെ ഉടമയായി കൊട്ടിഘോഷിക്കുന്നത് കാണുമ്പോള്‍ നിന്ദാര്‍ഹമായ ഇത്തരം ദാസ്യവേലകളെ വിമര്‍ശിക്കാതിരിക്കാനാവില്ല. പെട്രോ ഡോളര്‍ ഉപയോഗിച്ച് സൌദിയില്‍ യൂറോപ്പിനെ വെല്ലുന്ന അംബര ചുംബികളും യൂനിവേഴ്സിറ്റികളും ഉണ്ടാക്കി എന്നത് മാത്രം മുന്‍ നിര്‍ത്തിയാണ് ഈ പ്രശംസയെങ്കില്‍ -വിയോജിപ്പിന് സാധ്യതയുണ്ടെങ്കിലും - ക്ഷമിക്കുമായിരുന്നു. എന്നാല്‍ ലോകത്തെങ്ങുമുള്ള ഇസ്ളാമിക പ്രവര്‍ത്തകരെ പ്രതിയോഗികളാക്കി അവതരിപ്പിച്ചും അവരെ ഉന്മൂലനം ചെയാന്‍ ഉദ്ദ്യമിച്ചും രൂപപ്പെടുത്തിയ നിയോ കോണ്‍ അജണ്ടയെ മുന്‍നിര്‍ത്തി പ്രശംസിക്കുമ്പോല്‍ അതിനെ ദീര്‍ഘദ്രിഷ്ടിയുടെ തെളിവായി വാഴ്ത്തുന്നത് കാണുമ്പോള്‍ ഇത്ര കറുത്തതാണോ വെളുപ്പ് എന്ന് ചോദിക്കാതിരിക്കാനാവില്ല.
അബ്ദുല്ല രാജാവ് ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് സൌദിക്ക് മേഖലയില്‍ മിത്രങ്ങളായി പലരും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയോ? സദ്ദാം വിരുദ്ദ യുദ്ധത്തിലൂടെ ഇറാഖില്‍ ഒരു ഉറ്റ മിത്രത്തെ പ്രതിഷ്ടിക്കുന്നതില്‍ കനത്ത പരാജയം സംഭവിച്ചു എന്ന് മാത്രമല്ല സൌദിക്ക് ഒരിക്കലും പൊറുക്കാനാവാത്ത ഇറാന്‍ അനുകൂല ഭരണം ഇറാഖില്‍ സ്ഥാപിതമായി. ഇതില്‍ നിന്ന് തടിയൂരനും നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാനും സിറിയയില്‍ ഒരു സുന്നി ഭരണാധികാരിയെ പ്രതിഷ്ടിച്ച് കൊണ്ട് സാധിക്കും എന്നായിരുന്നു സിറിയയിലെ അമേരിക്കന്‍ വിരുദ്ധ ബശ്ശാറിനെ തുരത്താന്‍ പ്രതിഞ്ജാബദ്ധരായ ചില ലോബികള്‍ നല്‍കിയ ഉപദേശം. അങ്ങിനെയാണ് അറബ് വസന്തത്തെ തല്ലിക്കെടുത്താന്‍ ബില്യനുകള്‍ ഒഴുക്കിയ രാജ്യം സിറിയയില്‍ ജനാധിപത്യം സ്ഥാപിക്കാനും സായുധ വിപ്ളവം സ്രിഷ്ടിക്കാനും പണമൊഴുക്കിയത്. പ്രതിലോമ സായുധ വിഭാഗമായ ഐ എസ് ഐ എല്‍ രൂപം കൊണ്ടതങ്ങിനെയാണ്. ഇന്ന് സിറിയയില്‍ ബശ്ശാറിനെ നില നിര്‍ത്തി ഐ എസ് എല്ലിനെ ഉന്മൂലനം ചെയാന്‍ യാങ്കി-യൂറോ യജമാനന്മാര്‍ നടത്തുന്ന യുദ്ധത്തിലാണ് സൌദി കോടികള്‍ ഒഴുക്കുന്നത്. സ്വന്തം വളര്‍ത്തു പുത്രന്മാരെ കൊന്നൊടുക്കാന്‍ നടത്തുന്ന ഈ ശ്രമം ഒരു പക്ഷെ വിജയം തന്നെയായി കൊട്ടിഘോഷിക്കപ്പെട്ടേക്കാം. കാരണം ഇസ് ലാമിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരെ തീവ്രവാദികളാക്കാനും പിന്നെ അവരെയെല്ലാം കൊന്നൊടുക്കാനും അവസരം ഒരുക്കുക വഴി ഇസ്ളാം വിരുദ്ധ നിയോകോണുകളെ അത് ഉന്മത്തരാക്കുന്നുണ്ട്. പക്ഷെ സിറിയയെ എന്നെന്നേക്കുമായി ശ്ത്രു രാജ്യമായി അത് മാറ്റി എന്നത് പരാജയപ്പെട്ട നയനിലപാടിനെയാണ് അടിവരയിടുന്നത്. യമനില്‍ ബൂമറാങ്ങിനെ പോലെയാണ് സൌദി നിലപാടുകള്‍ പരിണമിച്ചത്. അറബ് വസന്തത്തെ തുടര്ന്ന് യമനില്‍ സ്വാലിഹ് വിരുദ്ധ വിപ്ളവത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ യമന്‍ ഭരണാധികാരി ഒരു ശീ ഈ സൈദി വിഭാഗക്കാരനായിട്ടും സൌദി അറേബ്യ അബ്ദുല്ല സ്വാലിഹ് എന്ന ഏകാധിപതിക്ക് സര്‍വ്വാത്മനാ പിന്തൂണയാണ് നല്‍കിയത്. അല്‍ ഇസ്ളാഹ് എന്ന സുശക്തമായ ഇസ്ളാമിക കക്ഷി യമനില്‍ കൂടുതല്‍ സ്വാധീനം നേടുന്നത് തടയാന്‍ വേണ്ടി യു. എ ഇ രാജകുമാരനടക്കമുള്ള നിയോ കോണുകള്‍ രൂപപ്പെടുത്തിയ നയമായിരുന്നു അത്. പക്ഷെ യമനില്‍ കണക്കുകള്‍ പിഴക്കുകയും പുതിയ ഭരണ കൂടം അല്‍ ഇസ്ളാഹിന്റെ കൂടി പിന്തുണയോടെ അധികാരമേല്‍ക്കുകയും ചെയ്തതോടെ അവരെ അട്ടിമറിക്കാന്‍ സ്വാലിഹിനും ശീ ഈ ഹൂത്തികള്‍ ക്കും രഹസ്യ സഹായം നല്‍കി സൌദി. ഹാദിയുടെ ഭരണത്തെ പിന്തുണക്കുന്ന അല്‍ ഇസ്ളാഹ് സ്വാഭാവികമായും ഹൂത്തികള്‍ക്കെതിരെ തെരുവിലിറങ്ങും എന്നും അത് സ്രിഷ്ടിക്കുന്ന ആഭ്യന്തര കലാപം വിണ്ടും സ്വാലിഹിനെ തിരിച്ച് കൊണ്ട് വരുന്നതിലും രാജ ഭരണത്തിന്റെ എതിരാളികളായ അല്‍ -ഇസിലാഹിനെയും ഹൂത്തികളെയും ഒരേ പോലെ നശിപ്പിക്കുന്നതില്‍ കലാശിക്കും എന്നതുമായിരുന്നു കണക്ക് കൂട്ടല്. പക്ഷെ അല്‍ ഇസ്ളാഹ് സൌദി-യു എ ഈ ഗൂഡാലോചന തിരിച്ചറിഞ്ഞതോടെ തെരുവില്‍ നിന്ന് മാറി നിന്നു. ഹൂത്തികളാകട്ടെ ഇറാനുമായി രഹസ്യ ബന്ധം ഉറപ്പിച്ച് സൌദി കുതന്ത്രത്തെ മറികടന്നു.അങ്ങിനെ ആധുനിക സൌദിയുടെ ചരിത്രത്തില്‍ ആദ്യമായി യമനില്‍ സൌദികള്ക്ക് സ്വാധീനം നഷടപ്പെട്ടു. ഹൂത്തികളുമായി രഹസ്യ ചര്‍ച്ചക്ക് നേത്ര്ത്വം നല്‍കിയ ബന്ദര്‍ രാജകുമാരനടക്കമുള്ളവര്‍ ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. ( സല്‍മാന്‍ രാജാവ് അദ്ദേഹത്തെ സ്ഥാന ഭ്രഷ്ടനാക്കി എന്നതാണ് പുതിയ വാര്‍ത്ത) ലിബിയയില്‍ ഹഫ്താറിനെ പിന്തുണക്കുന്ന മിലീഷ്യകളെ ആയുധമണിയിച്ച് നടത്തിയ മനുഷ്യ ക്കുരുതിയും എവിടെയും എത്തിയിട്ടില്ല. ഇസ്ളാമിസ്റ്റുകള്, തീവ്ര ചിന്തഗതിക്കാരയ പോരാളി ഗ്രൂപ്പുകള്, അവസരം ഒത്ത് വന്നാപ്പോള്‍ ഗദ്ദാഫി വിരുധ പക്ഷത്തേക്ക് കൂറുമാറിയ ഇസിലാം വിരുധ മിലിട്ടരി ജനറല്‍മാരുള്‍പ്പെടെയുള്ള ഉപരിവര്‍ഗ്ഗം എന്നീ ഗ്രൂപ്പുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന ലിബിയന്‍ പോരാട്ടത്തില്‍ ഇസിലാം വിരുദ്ധ മിലിട്ടറിയെ ആയുധമണിയിച്ച് ഇസിലാമിസ്റ്റുകളെ കുഴിച്ചു മൂടുക എന്ന സൌദി-യു. എ. ഇ നയം ലിബിയന്‍ ജനതയെ എന്നെന്നേക്കുമായി സൌദിക്ക് നഷ്ടപ്പെടുന്നതിലാണ് കലാശിക്കാല്‍ പോവുനത്. ഇതിന്നപവാദം ഈജിപ്തും തുന്നീഷ്യയുമാണ്. ഇസ്ളാമിസ്റ്റുകളെ കൊന്നൊടുക്കാന്‍ സീസ്ക്ക് 12 ബില്യന്‍ നല്‍കിയ നയനിലപാട് ഇസ്രയേലിനെ നന്നായി സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും രക്ത സാക്ഷികളായ സ്തീകളുടെയും കുഞ്ഞുങ്ങളുടെയും നിലവിളി ഒരു ഇടിത്തീ പോലെ വേട്ടയാടിക്കൊണ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല. തുനീഷ്യ്‌യില്‍ ആയുധത്തിന് പകരം പണം ഒഴുക്കി നിദാ തുനീസിനെ ഇസ്ളാമിസ്റ്റ് കക്ഷിയായ അന്നഹിദക്കെതിരെ സംഘടിപ്പിച്ച നിലപാട് പ്രത്യ്ക്ഷ്ത്തില്‍ നിദാ തുനീസിനെ അധികാരത്തില്‍ പ്രതിഷ്ടിക്കാന്‍ കാരണമായിട്ടുണ്ടെങ്കിലും ലബനാനില്‍ ഹിസ്ബുല്ലാക്കെതിരെ ഹരീരിമാര്ക്ക് നല്‍കിയ ബില്യനുകള്‍ പാഴായത് പോലെ ഇതും പാഴാവില്ല എന്ന് ഉറപ്പിച്ച് പറയാനെന്നും ആവില്ല. ജയിച്ചാലും തോറ്റാലും സര്‍വ്വദിക്കുകളിലും സൌദിയെ എതിര്‍ക്കുന്ന വിഭാഗങ്ങളെ ഉണ്ടാക്കാനായി എന്നതാണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ സൌദി നയങ്ങളുടെ ആറ്റികുറിച്ച ഫലം . ഈ വസ്തുതകളൊക്കെ മറച്ച് പിടിച്ചാണ് ചിലര്‍ സതുതി കീര്‍ത്തനങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്നത്. രാജ ഭരണത്തിന്റെ പൂര്‍വ്വ നാളുകളില്‍ ഒരിക്കല്‍ പോലും ഇവ്വിധം എതിര്പ്പ് ക്ഷണിച്ചുവരുത്തിയ നിലപാടുകള്‍ സൌദി സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത.
ഗസ്സക്കെതിരെ ഇസ്രയേല്‍ നടത്തിയ നരനായാട്ടിന്റെ നാളുകളില്‍ മൌനം പാലിച്ചും മില്യനുകള്‍ യു്‌എന്നിന് തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ എന്ന പേരില്‍ വാരിക്കോരി നല്‍കിയും ബ്രദര്‍ ഹുഡിനെ നിരോധിക്കാന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളെ വരെ സമ്മര്‍ദ്ദം ചെലുത്തിയും വികസിച്ച ഈ നിലപാടിനെ ആര്‍ജവം എന്ന് പുകഴ്ത്തുന്നവര്‍ ആരെയാണ് സന്തോഷിപ്പിക്കാന്‍ ഉദ്യമിക്കുന്നത്. രാജാവ് ഹിസ്ബുല്ലയുടെ കാര്യ്ത്തില്‍ സ്വീകരിച്ച നിലപാട് പില്‍കാലത്ത് ലോക പ്രശസ്ത പണ്ടിതന്‍ ശൈഖ് ഖറദാവി വരെ അംഗീകരിക്കേണ്ടി വന്നു എന്നത് രാജാവിന്റെ ദീര്‍ഘ ദ്രിഷ്ടിയുടെ തെളിവാണെന്ന് വാഴ്ത്തുന്നവര്‍ സീസിക്ക് രാജാവ് നല്‍കിയ പിന്തുണ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ നടത്തിയ ശ്രമമായി വിലയിരുത്തുന്നവര്‍ നമ്മുടെയെല്ലാം ഓര്‍മ ശക്തിയെ പരിഹസികുന്നവരും ലബനാനിലും ഈജിപ്തിലും രക്തസാക്ഷ്യം വരിച്ച ആയിരങ്ങളെ അവമതിക്കുന്നവരുമാണ്. ഇസ്ളാമിക പ്രസ്ഥാനങ്ങളുടെ ഭൂമികയില്‍ നിന്നു കൊണ്ട് ഇങ്ങിനെ പറയാന്‍ ചിലര്ക്ക് ധൈര്യം വരുന്നത് കാണുമ്പോള്‍ ഭീതിപ്പെടുത്തുന്ന ഭയം കൊണ്ട് കലുഷമാവുകയാണ് മനസ്സ്. ചോര പുരണ്ട സിംഹാസനങ്ങള്ക്ക് കാവലിരുന്നു കൊണ്ട് ഇബ്രാഹീമിനെ സ്വപ്നം കാണുന്നവര്‍ ക്ഷമിക്കുക.
ആര്‍ . യൂസുഫ്
No comments:
Post a Comment