scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jan 13, 2013

പങ്കാളിത്ത പെന്‍ഷന്‍ എന്ത്, എങ്ങനെ, എവിടെ?


പങ്കാളിത്ത പെന്‍ഷന്‍ എന്ത്, എങ്ങനെ, എവിടെ?

എന്താണ് പങ്കാളിത്ത പെന്‍ഷന്‍ 

  • കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതി. 
  • 2013 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടുന്നവര്‍ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിയില്‍ (http://pfrda.org.in/) (പിഎഫ്ആര്‍ഡിഎ) നിക്ഷേപിക്കണം. 
  •  ഒാരോ ജീവനക്കാരനും അടയ്ക്കുന്ന തുകയ്ക്കു തുല്യമായ സംഖ്യ സംസ്ഥാന സര്‍ക്കാരും പിഎഫ്ആര്‍ഡിഎയില്‍ നിക്ഷേപിക്കും.
  • വിരമിക്കുമ്പോള്‍ അക്കൌണ്ടിലുള്ള 60% തുക വരെ പിന്‍വലിക്കാം. 
  • ബാക്കിവരുന്ന തുകയില്‍ നിന്നു പെന്‍ഷന്‍ നല്‍കും.

എന്തുകൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ 


  •   സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 80.61 ശതമാനവും ചെലവാകുന്നതു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനുംപെന്‍ഷനും.
  • 3.25 കോടി ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ഉപയോഗിക്കാന്‍ കഴിയുന്നതു വരുമാനത്തിന്റെ 19.39 ശതമാനം മാത്രം. 
  • 10 ലക്ഷം പേര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടതു വരുമാനത്തിന്റെ 80.61%
  • നിലവിലെ പെന്‍ഷന്‍ ബാധ്യത 8178 കോടി രൂപ.
  • ഇങ്ങനെ മുന്നോട്ടുപോയാല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പണമുണ്ടാവില്ല, കടം കയറും.
  • നിലവിലെ ജീവനക്കാരുടെ ഒരു ആനുകൂല്യവും നഷ്ടപ്പെടില്ല.

പങ്കാളിത്തപെന്‍ഷന്‍ എവിടെയൊക്കെ 


  • കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 25 സംസ്ഥാനങ്ങളിലും.  
  • ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടപ്പാക്കി.
  • തമിഴ്നാട്ടിലും ആന്ധ്രയിലും നടപ്പാക്കിയപ്പോള്‍ സിപിഎം എതിര്‍ത്തില്ലെന്നും സര്‍ക്കാര്‍ വാദം.

ആശങ്കകള്‍ 


  • പിഎഫ്ആര്‍ഡിഎ പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കുന്നതു വാണിജ്യ ബാങ്കുകളുടെ കടപ്പത്രങ്ങളിലും കമ്പനി മ്യൂച്വല്‍ ഫണ്ട് ഒാഹരികളിലും.
  • ഏതില്‍ നിക്ഷേപിക്കണമെന്നു ജീവനക്കാരനു നിര്‍ദേശിക്കാമെങ്കിലും പൊതുമുതല്‍ സ്വകാര്യമേഖലയിലേക്കു പോകില്ലേ?
  • സ്വകാര്യ കമ്പനികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കുന്ന തുകയ്ക്കു സുരക്ഷിതത്വമുണ്ടോ?
  • അവസാനം വാങ്ങിയ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി വച്ച് ഒടുവിലത്തെ മാസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാണ് ഇപ്പോള്‍ പെന്‍ഷന്‍  കിട്ടുന്നത്. 
  • 2013 ഏപ്രില്‍ ഒന്നിനു ശേഷം സര്‍വീസില്‍ കയറുന്ന ജീവനക്കാരനു വിരമിക്കുമ്പോള്‍ എന്തു പെന്‍ഷന്‍ കിട്ടുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയാത്ത അവസ്ഥ.
malmanoramalogo
courtesy Manorama

 Pension Fund Regulatory and Development Authority (PFRDA) Bill-2011

The Pension Fund Regulatory and Development Authority Bill, 2005 was initially introduced in Lok Sabha in March, 2005 to provide for a statutory PFRDA. However, since the Bill and the official amendments, based on the recommendations of the Standing Committee on Finance, could not be considered by the Lok Sabha, the Bill lapsed on dissolution of the 14thLok Sabha. The Government has announced in the Budget 2011-12 that the revised PFRDA Bill would be moved in the Parliament. Accordingly, PFRDA Bill, 2011 was introduced in Lok Sabha on the 24th March, 2011 to provide for a statutory regulatory body the Pension Fund Regulatory and Development Authority (PFRDA) under the provisions of the Bill. The legislation sought to empower PFRDA to regulate the New Pension System (NPS). The PFRDA Bill, 2011 was referred to the Standing Committee on Finance on the 29th March, 2011 for examination and report thereon. The Standing Committee on Finance gave its Report on 30thAugust, 2011. 

The Government decided to accept the recommendations of the Standing Committee on Finance.  Based on the recommendations of the Standing Committee, the official amendments to the PFRDA Bill-2011 a proposal to move these additional official amendments in the ensuing session of the Parliament, was  approved by the Union Cabinet in its meeting held on 4thOctober, 2012.


The PFRDA Bill, 2011, inter alia, provides for:

1. Establishing a statutory Pension Fund Regulatory and Development Authority (PFRDA):
1.     to promote old age income security by establishing, developing and regulating pension funds; 
2.     to promote old age income security by establishing, developing and regulating pension funds; 
3.     to protect the interests of subscribers to various schemes of pension funds
2.     Empowering PFRDA to :
1.     regulate the New Pension System and other pension schemes not covered under any other Act; 
2.      register and regulate pension funds and the central  recordkeeping agency;
3.     frame investment guidelines for pension funds; (d) levy monetary penalties for violations of various  provisions of the PFRDA Act;
3.     Imprisonment upto 10 years by courts for contravention of the PFRDA Act, etc. or fine upto Rs. 25 crore or both; and 
4.      Subjecting subordinate legislation to Parliamentary scrutiny.

പങ്കാളിത്തപെന്‍ഷന്‍: ചട്ടങ്ങള്‍ കേന്ദ്രനിയമം പാസ്സാക്കിയശേഷം

പി.എഫ്.ആര്‍.ഡി.എ. വ്യവസ്ഥകള്‍ മാര്‍ഗരേഖയായി സ്വീകരിക്കും
തിരുവനന്തപുരം: കേന്ദ്രത്തില്‍ നിയമം പാസ്സാക്കിയതിനുശേഷമേ കേരളത്തില്‍ പങ്കാളിത്തപെന്‍ഷനുള്ള ചട്ടങ്ങള്‍ക്ക് രൂപംനല്‍കൂ. എന്നാല്‍ ഇതിനുമുമ്പ് സംസ്ഥാനം സ്വീകരിക്കുന്നത് കേന്ദ്രത്തിന്റെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (പി.എഫ്.ആര്‍.ഡി.എ) മാര്‍ഗരേഖയായിരിക്കും.

കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി ബില്‍ അനുസരിച്ചാണ് പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിക്കുന്നത്. എന്നാല്‍ നിയമം പാസ്സാക്കുന്നതിനുമുമ്പ് കേന്ദ്രത്തില്‍ സര്‍ക്കാരിന്റെ ഉത്തരവിലൂടെ അതോറിറ്റി നിലവില്‍ വന്നിട്ടുണ്ട്. പെന്‍ഷന്‍വിഹിതം കൈകാര്യം ചെയ്യുന്നത് ഈ അതോറിറ്റിയാണ്.

ജീവനക്കാരന്റെയും സര്‍ക്കാരിന്റെയും വിഹിതമായ ശമ്പളത്തിന്റെ 20 ശതമാനം വരുന്ന തുക നിക്ഷേപിക്കാന്‍ ആറ് ഏജന്‍സികളെയാണ് പി.എഫ്.ആര്‍.ഡി.എ. തിരഞ്ഞെടുത്തിരിക്കുന്നത്. എല്‍.ഐ.സി. പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, എസ്.ബി.ഐ. പെന്‍ഷന്‍ ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഐ.ഡി.എഫ്.സി. പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്‍റ് കമ്പനി ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്‌സ് മാനേജ്‌മെന്‍റ് കമ്പനി, കോട്ടക് മഹീന്ദ്ര പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, റിലയന്‍സ് കാപ്പിറ്റല്‍ പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ് എന്നിവയാണ് ഈ ഏജന്‍സികള്‍. ഫണ്ട് മാനേജര്‍മാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ഇതില്‍ ഏത് ഏജന്‍സിയെ വേണമെങ്കിലും ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പണം സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കണമെന്നാണ് പണിമുടക്കുന്ന സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് കേരളവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നത് പി.എഫ്.ആര്‍.ഡി.എ. യുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ്. ഇതല്ലാതെ മറ്റ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും കേന്ദ്രത്തോട് സംസ്ഥാനം അഭിപ്രായം തേടിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രനിയമം പാസ്സാക്കിയശേഷമേ, സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരമുണ്ടാകുമോ എന്നതില്‍ വ്യക്തതവരൂ. ഇതനുസരിച്ചാവും ചട്ടങ്ങള്‍ക്ക് രൂപം നല്‍കുക.

പി.എഫ്.ആര്‍.ഡി.എ. വ്യവസ്ഥയിലൂടെ പെന്‍ഷനാവുമ്പോള്‍ ഫണ്ടിന്റെ 60 ശതമാനം പിന്‍വലിക്കാന്‍ സംസ്ഥാനത്തും അനുവദിക്കും.

കേരളത്തില്‍ പങ്കാളിത്തപെന്‍ഷനോടൊപ്പം ജനറല്‍ പ്രോവിഡന്‍റ് ഫണ്ട് നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ ആശ്രിതനിയമനം വരെ കുടുംബത്തിന് സമാശ്വാസം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

പുതുതായി നിയമനം കിട്ടുന്നവര്‍ക്ക് ഈ ഏപ്രില്‍ മുതല്‍ പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച് വിശദമായ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. പങ്കാളിത്തപെന്‍ഷന്‍ തത്വത്തില്‍ അംഗീകരിച്ചതിന്റെ ഉത്തരവാണ് ഇറങ്ങിയത്.

വിശദമായ ഉത്തരവ് ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയുന്നു. പി.എഫ്.ആര്‍.ഡി.എയുടെ മാര്‍ഗരേഖയ്‌ക്കൊപ്പം ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനിച്ച കാര്യങ്ങളും ഈ ഉത്തരവില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് പങ്കാളിത്തപെന്‍ഷന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.പി.എഫ്.ആര്‍.ഡി.എയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറുമുണ്ടാക്കും.



Share/Bookmark

No comments: