എനിക്ക് യാതൊരു കഴിവുമില്ല എന്ന് ചില കുട്ടികള്‍ക്ക് പരാതി.ആ പരാതിശരിയല്ല.എല്ലാവ ര്‍ക്കുംഅവരവരുടെ കഴിവുണ്ട്. എല്ലാവര്‍ക്കുമുണ്ട് തികഞ്ഞ ബുദ്ധി. പക്ഷെ വ്യത്യാസമുണ്ട്;
ഒരുപൂങ്കാവനത്തിലെ പലതരം പൂക്കള്‍ തമ്മിലുള്ള വ്യതാസം പോലെ. ചിലതിനു സൌരഭ്യമുണ്ട്. ചിലതിനതില്ല. ചിലത് ചോപ്പ് നിറം. ചിലത് മഞ്ഞ, പിന്നെ നീല, വെള്ള... അങ്ങനെ പല പല വര്‍ണ്ണത്തില്‍. എന്നാല്‍ ഓരോന്നിനും അതിന്റെ പൂര്‍ണ്ണതയുണ്ട്; സൌന്ദര്യമുണ്ട്. ഒരു പൂന്തോട്ടത്തില്‍ അവയെല്ലാം വേണം. എന്നാലെ തോട്ടം ഭംഗിയാകൂ .
അങ്ങനെതന്നെയാണ് മനുഷ്യ ബുദ്ധിയും. ഓരോന്നിനും അതിന്‍റെ നിറവും ഗുണവുമുണ്ട്. ഓരോന്നും സ്വന്തം നിലയില്‍ പൂര്‍ണ്ണമാണ്. അത് തന്നത്താന്‍ മനസ്സിലാക്കി വളര്‍ത്തണം എന്ന് മാത്രം. മുല്ല പനിനീരാകാന്‍ കൊതിച്ചുകൂട. അത് വ്യാമോഹമാണ്. എന്തിനു കൊതിക്കുന്നു. മുല്ലക്ക് കുറവൊന്നുമില്ല. മുല്ലക്ക് നല്ലത് മുല്ല തന്നെ. പനിനീരിന് പനിനീരും.
No comments:
Post a Comment