ഒരു ദിവസം മുല്ലാ നാസറുദ്ദീന്‍ ഷോപ്പിങ്ങിനിറങ്ങി. ഒരു വലിയ കടയില്‍ കയറി അവിടെയുള്ളതെല്ലാം നോക്കിക്കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ജോഡി ഷൂസ് തിരഞ്ഞെടുത്തു.
"ഇവ കൊള്ളാം" അദ്ദേഹം പറഞ്ഞു.
ആ ഷൂസും ധരിച്ച് കുറച്ചു സമയം ചുറ്റി നടന്നു. പിന്നെ ഷൂസ് ഉരിയെടുത്ത് കടക്കാരന് കൊടുത്തു. "എനിക്കൊരു ഓവര്‍ കോട്ട് വേണമല്ലോ" മുല്ല പറഞ്ഞു. ഒരു ഓവര്‍ കോട്ട് തിരഞ്ഞെടുത്ത്, അതും ധരിച്ച് മുല്ലാ നാസറുദ്ദീന്‍ പുറത്തേക്കു നടന്നു.
കടക്കാരന്‍ മുല്ലയെ വിളിച്ചു. എന്നിട്ട് പറഞ്ഞു, "മുല്ലാ, നിങ്ങള്‍ ഓവര്‍ കോട്ടിന്‍റെ വില തന്നില്ല".
മുല്ലാ നാസറുദ്ദീന്‍ പറഞ്ഞു: "ഞാന്‍ ഒരു ജോഡി ഷൂസ് ഇവിടെ തന്നല്ലൊ ശരിയല്ലേ. എന്നിട്ട് ഞാനീ ഓവര്‍ കോട്ടെടുത്തു. ഓവര്‍ കോട്ടിന്‍റെ വിലയും ഷൂസിന്‍റെ വിലയും ഒന്നുതന്നെയല്ലെ?"
"പക്ഷെ നിങ്ങള്‍ ഷൂസിന്‍റെ വില തന്നില്ലല്ലൊ" കടക്കാരന്‍ പറഞ്ഞു.
"ഞാനെന്തിനാണ് ഷൂസിന്‍റെ വില തരുന്നത്? ഞാന്‍ ഷൂസ് വാങ്ങിയില്ലല്ലൊ . വാങ്ങാത്ത സാധനത്തിന്‍റെ വില ഞാന്‍ കൊടുക്കാറില്ല".
No comments:
Post a Comment