scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Sep 29, 2011

യമന്‍ 49ാം ദേശീയദിനം ആഘോഷിച്ചുസെപ്റ്റംബര്‍ 29നു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്

യമന്‍ 49ാം ദേശീയദിനം ആഘോഷിച്ചു
യമന്‍ 49ാം ദേശീയദിനം ആഘോഷിച്ചു
സന്‍ആ: ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ യമന്‍ 49ാം ദേശീയദിനം ആഘോഷിച്ചു. ദേശീയദിനത്തിന് മുന്നോടിയായി പ്രസിഡന്‍റ് അലി അബ്ദുല്ല സ്വാലിഹ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. സര്‍ക്കാറും സമരക്കാരും വ്യത്യസ്ത പരിപാടികളോടെയാണ് ദേശീയദിനം കൊണ്ടാടിയത്.ആഘോഷങ്ങള്‍ പൊതുവെ സമാധാനപരമായിരുന്നു.
രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന അരക്ഷിതാവസ്ഥയെയും സമരങ്ങളെയും ജൂണ്‍ മൂന്നിനു പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിലെ പള്ളിക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും സ്വാലിഹ് ശക്തിയായ ഭാഷയില്‍ അപലപിച്ചു . രാജ്യത്തിന്‍െറ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ജനങ്ങള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ അല്‍ഖാഇദ മേഖലകളായ അബ്യാന്‍, അര്‍ഹാബ് പ്രവിശ്യകളില്‍ അവര്‍ക്കെതിരെ സമരം ചെയ്യാന്‍ സഹായിക്കുന്ന അമേരിക്കയെയും സൗദി അറേബ്യയെയും പ്രസിഡന്‍റ് പ്രശംസിച്ചു.ജൂണ്‍ മൂന്നിന് സംഭവിച്ചത് രാഷ്ട്രത്തോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും വെച്ച് പൊറുപ്പിക്കാന്‍ സാധിക്കുകയില്ല എന്നും എന്തുവില കൊടുത്തും അക്രമികളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായ ഇലക്ഷനിലൂടെ അധികാരം കൈമാറാന്‍ താന്‍ ഒരുക്കമാണെന്ന് പ്രസിഡന്‍റ് പറഞ്ഞു. ജി.സി.സി  രാജ്യങ്ങള്‍ മുന്നോട്ടു വെച്ച കരാറില്‍ ഒപ്പ് വെക്കുമെന്നും വേണമെങ്കില്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ഒരുക്കമാണെന്നും സ്വാലിഹ് അറിയിച്ചു. 
പ്രസിഡന്‍റിന്‍െറ പ്രഖ്യാപനത്തെ പ്രതിപക്ഷ കക്ഷികളും വിപ്ളവ യുവതയും പുച്ഛിച്ചു തള്ളി. തങ്ങള്‍ സമരം ആരംഭിച്ച മുതല്‍ മുന്നോട്ടു വെക്കുന്ന കാര്യമാണ് ചര്‍ച്ച നടത്താം എന്ന്. എന്നാല്‍, ഇതു വരെ പ്രസിഡന്‍റ് അതിനു മുതിര്‍ന്നിട്ടില്ല. ജി.സി.സി കരാര്‍ എന്ന് പറഞ്ഞു ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത് പ്രസിഡന്‍റിന്‍െറ ഇഷ്ടാനുസരണം മാറ്റം വരുത്തിയ കരാറാണ്. ഇതുപ്രകാരം അടുത്ത മന്ത്രിസഭയില്‍ പ്രസിഡന്‍റിന്‍െറ പാര്‍ട്ടിയില്‍ അമ്പതു ശതമാനം ആള്‍ക്കാരും ഉണ്ടാവുമെന്ന് മാത്രമല്ല, പ്രസിഡന്‍റിനു പകരം മകന്‍ അഹമ്മദ് അലിയായിരിക്കും ചുക്കാന്‍ പിടിക്കുക. പ്രസിഡന്‍റ് കള്ളം പറയുകയാണെന്ന് സമര നായിക തവക്കുല്‍ പ്രതികരിച്ചു.ബുധനാഴ്ച അര്‍ഹാബ് പ്രവിശ്യയില്‍ ബോംബ് വര്‍ഷിക്കുകയായിരുന്ന യമന്‍ യുദ്ധവിമാനം ഗ്രാമീണര്‍ വെടിവെച്ചിട്ടു.
related news


യമനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു
സന്‍ആ:
ഈജിപ്ത്‌ വിപ്ലവ വിജയത്തിന്റെ അവെശാമുള്‍കൊണ്ട്, യമാനിലും സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തി പ്രാപിക്കുന്നു. രണ്ടാഴ്ച മുമ്പ് നടന്ന കൂറ്റന്‍ റാലികള്‍ക്ക് ശേഷം തനുപ്പനായിരുന്ന പ്രകടനങ്ങള്‍ വീണ്ടും വര്‍ധിത വീര്യത്തോടെ തലസ്ഥാന നഗരിയില്‍ അരങ്ങേറി തുടങ്ങി. ഇന്നലെ ഈജിപ്ത്കാര്‍ക്ക് അഭിവധ്യമാര്‍പ്പിച്ചു ചെറിയ പ്രകടനങ്ങള്‍ അരങ്ങേറിയതെങ്കില്‍, ഇന്ന് ആയിരത്തിലധികം പേര്‍ അണി നിരന്ന കൂറ്റന്‍ പ്രകടനങ്ങള്‍ തന്നെ അരങ്ങേറി. പ്രകടനം കടന്നു പോയ വഴികളിലെ കട കമ്പോളങ്ങളും ഓഫീസുകളും, ഷട്ടറുകള്‍ പകുതി താഴ്ത്തുകയോ , അടക്കുകയോ ചെയ്തു. ഹദ്ദ, ഡയറി, സബ്യീന്‍ എന്നീ നിരത്തുകളിലൂടെ പ്രകടനക്കാര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി നിങ്ങി,
നഗരത്തില്‍ കനത്ത പോലീസ്‌ സന്നാഹവും ഉണ്ടായിരുന്നു. ഇനി വരാന്‍ പോകുന്ന വിപ്ലവത്തിന്റെ സൂചകമായാണ് ഇതിനെ പലരും കാണുന്നത്.

അതിനിടെ കഴിഞ്ഞ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനു അറസ്റ്റ്‌ ചെയ്ത നാല് വിധ്യാര്‍ഥികളെ പോലീസ്‌ വിട്ടയച്ചു. ഇനി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പന്കെടുകില്ലെന്നും, പൊതു മുതല്‍ നശിപ്പിക്കില്ലെനുമുള്ള പ്രതിഞ്ഞ എഴുതി വാങ്ങിയിട്ടാണ് ഇവരെ വിട്ടയച്ചത്‌.  തങ്ങളോട്‌ പോലീസ്‌ വളരെ മാന്യമായിട്ടാണ് പെരുമാറിയത്‌ എന്നും അറസ്റ്റിലായ ശേഷം മൊബൈല്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു, സ്റ്റുടന്റ്സ് യൂണിയന്‍ ചെയര്‍മാന്‍ റിദുവാന്‍ മസ്ഊദു പറഞ്ഞു.
പത്ര പ്രവര്‍ത്തകരും യൂനിവേര്സിടി പ്രോഫസ്സര്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് പോലീസ്‌ സ്റേഷന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്നാണ് നാല് പേരെയും വിട്ടയച്ചത് എന്ന് പ്രമുഖ അഭിഭാഷകന്‍ മൂസാ അല്‍ നൌമരി പറഞ്ഞു . അറസ്റ്റ്‌ ചെയ്യപ്പെട്ട നാല് പേരും പുതുതായി രൂപീകരിക്കപ്പെട്ട 3rd February Movement പ്രവര്‍ത്തകരാണ്. അതില്‍ ഒരാള്‍ ഏദനിലെ സൈനികനും ബാകി രണ്ടു പേര്‍ യൂണിവേര്‍സിറ്റി വിദ്യര്തികലുമാണ്.

ഇതിനിടെ അമേരിക്ക, പ്രസിടന്റ്റ്‌ അലി അബ്ദുല്ല സലെഹ് നടത്തുന്നത് 'അര്‍ത്ഥവത്തായ  നവീകരണമാണ്' എന്ന് വിശേഷിപ്പിച്ചു. പ്രതിപക്ഷം  പ്രകോപനപരമായ പ്രവത്തനങ്ങളും പ്രതികരണങ്ങളും ഒഴിവാക്കണമെന്നും പ്രസിടന്റ്റ്‌ നടത്തുന്ന രചനാത്മകമായ പ്രവര്തതനങ്ങള്‍ക്ക് ധാര്‍മിക പിന്തുണ നല്‍കണമെന്നും ഓര്‍മ്മിപ്പിച്ചു, അഭിപ്രായ വെത്യാസങ്ങള്‍ ഒരു മേശക്ക് ചുറ്റുമിരുന്നു ചര്‍ച്ചകളിലൂടെ പരിഹരിക്കനമെന്നും നിര്‍ദേശിച്ചു.

എന്നാല്‍ സോഷ്യലിസ്റ്റ്‌ പാര്‍ടി ജനറല്‍ സെക്രട്ടറി യാസീ സയീദ്‌ നുഅമാന്‍
പ്രസിടന്റ്റ്‌ വിളിച്ചു കൂട്ടിയ നാലംഗ ഡയലോഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ വിസമ്മതിച്ചു.  പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ജെ എം  പി (Joint Meeting Party ) യുടെ ആവശ്യം എല്ലാ രാഷ്ട്രീയ അധികാരങ്ങളോടും കൂടിയുള്ള മാറ്റമാണ് എന്നദ്ദേഹം ഒര്മിപ്പിച്ചു. എല്ലാ രാഷ്ട്രീയ പാര്‍തികളെയും ഉള്പെടുത്തിയുള്ള ചര്‍ച്ചയാണ് നടക്കേണ്ടത്‌ എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ യമന്റെ പ്രതിസന്തിയെ തരണം ചെയ്യാന്‍  ചങ്കൂറ്റമുള്ള സര്‍ക്കാറല്ല അധികാരത്തിലുള്ളതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഭരണ പക്ഷം ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് കൈകൊള്ളുന്നത് എന്നും ഭാവിയില്‍ അതിനു കനത്ത വില നല്‍കേണ്ടി വരുമെന്നും ഓര്‍മിപ്പിച്ചു.

ബ്രിട്ടന്റെ ഫോറിന്‍ സെക്രട്ടറി വില്ല്യം ഹേഗ്, പ്രസിടന്റ്റ്‌ അലി അബ്ദുള്ള സാലെഹ് യെ സന്ദര്‍ശിച്ചു തങ്ങളുടെ പിന്തു അറിയിച്ചു. ജനാധിപത്യ, ഐക്യ യമാനിനയുള്ള എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാം എന്നും കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ റിയാദില്‍ നടക്കുന്ന യമന്‍ സൌഹൃദ കൂട്ടായ്മയ്ക്കും എല്ലാ വിധ സഹായ സഹകരണവും വാഗ്ദാനം ചെയ്തു.


ഇതിനിടയില്‍ യമന്‍ പ്രതിപക്ഷത്തിനെതിരെ ഒരു കൂട്ടം ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകള്‍ രംഗത്ത് വന്നു. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ തങ്ങളുടെ പ്രവര്‍ത്തകരെ കരുവാക്കുന്നു എന്നതാണ് ആക്ഷേപം. 'അയൂന്‍ ശുബ്ബാഹ്' എന്ന് പേരിട്ടു വിളിച്ചിരിക്കുന്ന ഈ സംഘത്തിന്റെ സ്ഥാപകന്‍ താഹ മുസന്ന എന്ന യുവാവാണ്, ഇപ്പോള്‍ ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈടുകളിലൂടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് എന്ന് സൂചിപ്പിച്ചു.
പടിപടിയായി സമാധാന പരമായും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തി വരുന്നത് എന്ന അദ്ദേഹം പറഞ്ഞു.


ഈജിപ്തില്‍ കൂടി മാറ്റം സംഭവിച്ചതോടെ എല്ലാവരും പ്രസിഡന്റിന്റെ അടുത്ത നടപടിയെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയാണ്. പുതിയ നായ പ്രക്യാപനങ്ങള്‍ ഇനിയും ഉണ്ടാകും എന്ന് തന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്. യമന്‍, ടുണീഷ്യ പോലെയോ ഈജിപ്ത്‌ പോലെയോ അല്ല എന്ന് കഴിഞ്ഞ ഒന്ന് രണ്ടു പ്രസംഗങ്ങളില്‍ അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. 
പക്ഷേ യമന്‍ ഭൂമി ശാസ്ത്ര പരമായും വിദ്യാഭ്യാസ പരമായും മറ്റു രാജ്യങ്ങളില്‍ നിന്നും ഒരു പാട് വെത്യസ്തമാണ്. ഐക്യ യമന്‍ ആയിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളും ഇപ്പോഴും വികസനത്തിന്റെ വഴിയില്‍ എത്തിച്ചെര്‍ന്നിട്ടില്ല എന്ന് മാത്രമല്ല അവിടങ്ങളിലെ ഭരണം ചില ഗ്രൂപുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Share/Bookmark

No comments: