തിരുനബി - മരുഭൂമിയുടെ വചന പ്രാസാദം
പ്രവാചകനെക്കുറിച്ച് വിവിധ പത്രമാസികകളില്‍ വന്ന ലേഖനങ്ങളുടെ സമാഹാരം
വിടപറയുന്നതിന്ന് ഏതാനും ദിവസങ്ങള്‍ മുമ്പ് മഹാനായ പ്രവാചകന്‍ മുഹമ്മദ് നബിതിരുമേനി മാനവകുലത്തോട് ഇങ്ങനെ മൊഴിയുകയുണ്ടായി :
"നിങ്ങളുടെ ദരിദ്രാവസ്ഥയല്ല, മറിച്ച് ലോകം നിങ്ങള്‍ക്കുമേല്‍ ചൊരിഞ്ഞേക്കാവുന്ന ധനാഢ്യതയും ആഡംബരങ്ങളുമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. നിങ്ങളുടെ മുന്‍തലമുറകള്‍ക്കെന്ന പോലെ നിങ്ങളുടെ മുമ്പിലും സ്വാര്‍ത്ഥ മാത്സര്യങ്ങളുടെയും ആത്യന്തികമായി സമ്പൂര്‍ണ നാശത്തിന്റെയും വഴിതുറന്നിടുവാന്‍ അതിന് സാധിക്കും.''
മുതലാളിത്ത ലോകക്രമം എന്ന വാക്കു പോലും ഉദ്ഭവിക്കുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുമേനി നടത്തിയ ഈ നിരീക്ഷണം എത്രമേല്‍ കൃത്യമായിരുന്നുവെന്ന് വര്‍ത്തമാനകാല ലോകത്തോട് വിശദീകരിക്കേണ്ടതില്ലല്ലോ.
തിരുനബി മനുഷ്യസമ്പൂര്‍ണതയുടെ പരമരൂപം
മുട്ടാണിശ്ശേരില്‍ എം. കോയാക്കുട്ടി (മാധ്യമം)
ഇബ്‌നു ഖല്‍ദൂന്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ മുഖദ്ദിമയില്‍ സവിസ്തരം പ്രവാചകത്വത്തിന്റെ ശാസ്ത്രീയവശം എടുത്തുകാട്ടുന്നുണ്ട്. അതിന്റെ ആഴതലങ്ങള്‍ അസാമാന്യമായ അവഗാഹത്തോടെ അദ്ദേഹം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. മനുഷ്യസത്ത അല്ലെങ്കില്‍ ബോധതലം നാല് മേഖലകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ബോധതലം, സ്വപ്‌നതലം, മരണാനന്തരതലം, പ്രവാചകത്വതലം -ചുരുക്കിപ്പറയട്ടെ, മനുഷ്യസത്തയുടെ വളര്‍ച്ചയുടെ അവസാന പടിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഒരു പ്രവാചകന്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനുഷ്യസത്തയുടെ വളര്‍ച്ചയില്‍ അതിന്റെ അടുത്തഘട്ടം എടുത്തുകാട്ടുന്ന സ്ഥിതിവിശേഷമാണ് പ്രവാചകത്വ തലം ഒരുക്കുന്നത്. ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു- അക്കാരണത്താല്‍ ആ അടുത്ത തലത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയും മാനുഷികത എന്ന സ്ഥിതിയില്‍നിന്ന് സമ്പൂര്‍ണമായി വിട്ടുമാറി മാലാഖത്വത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് പ്രവാചകന്‍. മനുഷ്യന്റെ വളര്‍ച്ചയുടെ ഇപ്പോഴുള്ള കുറവുകളെല്ലാം ആ മാറ്റത്തിലൂടെ പരിഹരിക്കപ്പെടുന്നു. ഇന്നുള്ള കുറവുകളായ മരണം, ദുഃഖം, വേദന, രോഗം തുടങ്ങിയ എല്ലാ അപൂര്‍ണതകളും പരിഹരിക്കപ്പെട്ട സമ്പൂര്‍ണ ജീവിതാനുഭവമാണ് പ്രവാചകത്വം കുറിക്കുന്നത്.
ഉയര്‍ന്ന സൂഫിവര്യന്മാരുമായി താരതമ്യപ്പെടുത്തിക്കൊണ്ട് പ്രവാചകനെ ഇഖ്ബാല്‍ വിലയിരുത്തുന്നത് ഖാജാ അബ്ദുല്‍ ഖുദ്ദൂസ് ഗംഗോഹിയുടെ ഒരു വാക്യത്തിലൂടെയാണ്. 'അറേബ്യയിലെ മുഹമ്മദ് (സ) ഏഴാകാശങ്ങളും കടന്ന് ഈശ്വരസന്നിധിയില്‍ എത്തി മടങ്ങിവന്നു. ഞാനായിരുന്നു അവിടെ എത്തിയിരുന്നതെങ്കില്‍ അല്ലാഹുവാണ് സത്യം ഞാന്‍ മടങ്ങിവരുകയേ ഇല്ലായിരുന്നു.' ഈ വിധത്തില്‍ അതീവ ഗഹനമായ അനേകം ഭാവങ്ങള്‍ ഇസ്‌ലാം അവതരിപ്പിക്കുന്ന പ്രവാചകത്വത്തില്‍ അന്തര്‍ലീനമായി കിടക്കുന്നു. ബുദ്ധിജീവികള്‍ അതിലേക്ക് ശ്രദ്ധകൊടുക്കുന്നതായി കാണുന്നില്ലായെന്നത് ഒരു ദുഃഖസത്യം മാത്രം.
സമ്പൂര്‍ണ ജീവിതം പ്രതിനിധാനം ചെയ്യുന്ന നിത്യസായുജ്യത്തിന്റെ സന്ദേശം കാലേകൂട്ടി ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ക്കായി അറിയിക്കുകയും കാണിച്ചുതരുകയും ചെയ്യുന്ന പ്രകൃതിപരമായ ഒരു വളര്‍ച്ചാഘട്ടമാണ് പ്രവാചകന്‍. ഭാഗ്യമെന്ന് പറയട്ടെ, പ്രവാചകന്റെ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും എല്ലാ വസ്തുതകളെയും എല്ലാ പ്രതിഭാസങ്ങളെയുംപറ്റി തിരുമേനിയോടുതന്നെ സ്വഹാബികള്‍ ചോദിച്ചിട്ടുണ്ട്. അവ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത് തലമുറ തലമുറകളായി പഠിച്ചിട്ടുണ്ട്. എന്നിരുന്നാലും ആധുനിക ശാസ്ത്രയുഗത്തില്‍ ഇനിയും അനവധി നൂതന ആശയങ്ങള്‍ പ്രവാചകന്റെ വാക്കുകളിലും പ്രവൃത്തികളിലുംനിന്ന് വേണ്ടുവോളം നമ്മള്‍ക്ക് നേടിയെടുക്കാന്‍ കഴിയും.
ഈ അതുല്യ വ്യക്തിത്വത്തിന്റെ പ്രാധാന്യം വളരെ വ്യാപ്തിയുള്ള വസ്തുതയാണെന്ന് മുകളില്‍ കൊടുത്ത സൂചനകളില്‍നിന്ന് മനസ്സിലാകുമല്ലോ. അതിനാല്‍, ആ വ്യക്തിയെ അനുസ്മരിക്കുന്ന അവസരങ്ങള്‍ അതിന്റെ അര്‍ഹമായ പ്രാധാന്യത്തോടെ എടുക്കുകതന്നെ വേണം. ആഘോഷിക്കുകയെന്നതല്ല ലക്ഷ്യം, മറിച്ച് നമ്മള്‍ക്കും മറ്റുള്ളവര്‍ക്കും അറിയിച്ചുകൊടുക്കുകയെന്ന പ്രധാന ലക്ഷ്യത്തെ ഇത്തരം അനുസ്മരണങ്ങള്‍ വേണ്ടത്ര സഹായിക്കുന്നുണ്ട്. അതുകൊണ്ട് നബിദിനം ഒരു പുതിയ ചടങ്ങാണ് എന്നുപറഞ്ഞ് മുഖംതിരിച്ച് നില്‍ക്കുന്നതില്‍ അര്‍ഥമില്ല. മതത്തിനുള്ളില്‍ സാഹോദര്യവും ഐക്യവും സ്ഥാപിക്കാനും വിള്ളലുകള്‍ അടച്ച് മുന്നേറാനും വളരെ സഹായിക്കുന്ന ഒരു സുപ്രധാന സംഭവമാണ് മുസ്‌ലിം സമൂഹം ആചരിക്കുന്ന നബിദിനമെന്ന കാര്യത്തില്‍ സംശയത്തിന് ഒരു സ്ഥാനവുമില്ല. എന്നാല്‍, ആഘോഷങ്ങള്‍ക്കുള്ള യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാതെ വ്യതിചലനം സംഭവിക്കുന്നത് വിപരീതഫലം ഉളവാക്കും. അതിനാല്‍, എന്തുമാത്രം കരുതലും ജാഗ്രതയും നബിദിന സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ നാം കൈക്കൊള്ളുന്നോ അതിനേക്കാള്‍ അതിന്റെ ലക്ഷ്യംതെറ്റാതെ സൂക്ഷിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമാണ്.
H ]n Fw k¿nZv ap¯pt¡mb X§Ä (തേജസ്)
hnhn[ aX§fpw {]Øm\§fpw AhcpsS BNmcy³amscbpw t\Xm¡sfbpw AXnitbmàn]cambn DbÀ¯n¡m«p¶Xp kzm`mhnIamWv. \nd¡q«pÅ Nmb§fn hcs¨Sp¯ C¯cw IuXpINn{X§Ä km[mcW¡mcpsS hocmcm[\ma\Êns\ kzm[o\n¡m\pw hnImcmthiw hfÀ¯m\pw Nnet¸msg¦nepw Bhiyambncn¡mw. F¶mÂ, AhÀ Bcmbncp¶psht¶m AhÀ krãn¨ Ncn{Xw F´mbncp¶psht¶m \njv]£ambn At\zjn¡m\pÅ {iaw ]et¸mgpw \S¡mdnÃ.
C¸dª AXnitbmànsb ]cn]qÀWambn amän\nÀ¯nbmhWw {]hmNI³ apl½Zv \_n(k)sb \mw hnebncpt¯WvSXv. am\hkaqls¯ Htc amXm]nXm¡fpsS a¡fmbpw GtImZcktlmZc§fmbpw IWvSv FÃm a\pjyscbpw {]Xn\n[oIcn¨ Htcsbmcp {]hmNI³ AYhm t\Xmhv apl½Zv \_n(k) am{XamWv. \_nsb JpÀB³ hntijn¸n¡p¶Xv Ad_nIfpsS \_nsbt¶m apkvenwIfpsS \_nsbt¶m AÃ; temIm\p{Klnbmb {]hmNI³ F¶mWv. a\pjy\mWp JpÀBsâ CXnhr¯w; a\pjyt\mSmWp JpÀBsâ kwt_m[\. `qanimkv{X]camb AXncpItfm ASbmf§tfm AXns\ ]cnanXs¸Sp¯p¶nÃ.
C¸dª AXnitbmànsb ]cn]qÀWambn amän\nÀ¯nbmhWw {]hmNI³ apl½Zv \_n(k)sb \mw hnebncpt¯WvSXv. am\hkaqls¯ Htc amXm]nXm¡fpsS a¡fmbpw GtImZcktlmZc§fmbpw IWvSv FÃm a\pjyscbpw {]Xn\n[oIcn¨ Htcsbmcp {]hmNI³ AYhm t\Xmhv apl½Zv \_n(k) am{XamWv. \_nsb JpÀB³ hntijn¸n¡p¶Xv Ad_nIfpsS \_nsbt¶m apkvenwIfpsS \_nsbt¶m AÃ; temIm\p{Klnbmb {]hmNI³ F¶mWv. a\pjy\mWp JpÀBsâ CXnhr¯w; a\pjyt\mSmWp JpÀBsâ kwt_m[\. `qanimkv{X]camb AXncpItfm ASbmf§tfm AXns\ ]cnanXs¸Sp¯p¶nÃ.
\_nbpsS ap¼pÅ {]hmNI³amcpsS {]t_m[\ZuXyw ASnØm\]cambn a\pjykaql¯n\p s]mXphmbpÅXmsW¦nepw kq£vamÀY¯n AhcpsS ZuXyw {]tXyI hwi§sftbm {]tZi§sftbm e£yam¡nbmbncp¶psh¶p IsWvS¯m³ Ignbpw. \_nbpsS tijamhs«, hotcXnlmkw cNn¨hsc¶p Ncn{Xw hmgv¯nbhscÃmw a\pjy\pthWvSn a\pjys\ kwt_m[\ sNbvXhcmbncp¶nÃ. \yq\]£þ`qcn]£§sftbm sXmgnemfnþapXemfnhÀK§sftbm tZi`mjIsftbm Hs¡bmWv AhÀ {]Xn\n[oIcn¨Xv. km£m ImÄ amÀIvkv t]mepw ]camh[n Hcp km¼¯nI ssk²m´nI³ F¶Xn\¸pdw hfÀ¶n«nÃ. ChnsSbmWp \_n hn`mh\ sNbvX ZÀi\¯n\p amäv hÀ[n¡p¶Xv.
hnimeamb ImgvN¸mSv apJap{Zbm¡nbXpsImWvSmWv kaql¯nsâ FÃm XpdIfnÂs¸«hscbpw XpS¡¯n Xs¶ A\pbmbnIfm¡m³ \_n¡p km[n¨Xv. ss{IkvXh\mb tdma¡mc³ kpssl_v, Aánbmcm[I\mb t]Àjy¡mc³ kÂam³, \ot{Km ASnabmb _nemÂ, a¡bnse D¶X khÀWhn`mK¡mcmb A_q_¡À, DaÀ, [\nIcmb Dkvam³, AÐpÀdlvam³ _n³ Hu^v, Zcn{Zcmb A_qZÀdv, A_q lpssdd, bphmhmb Aen, Ipeo\h\nXbmb JZoP, a¡m \nhmknIfpw aZo\bnte¡p ]emb\w sNbvXhcpamb aplmPndpIÄ, aZo\m \nhmknIfmb A³kmdpIÄþ A§s\ PohnX¯nsâ FÃm `n¶XpdIsfbpw {]Xn\n[oIcn¡p¶ amXrIm hyànXz§Ä \_nbpsS Ime¯pXs¶ \_nsb ]Tn¨dnªv CkvemanImZÀi¯nsâ hàm¡fmbXp Ncn{X¯n \mw ImWp¶p. AXnitbmàn Iecm¯ \_nbpsS AXpeyhyànXz¯nsâ Cu tNtXmlc Ncn{Xw BscbmWv BIÀjn¡m¯Xv?
hyXykvX hn`mK§sfsb¶t]mse PohnX¯nsâ `n¶hi§sfbpw Xsâ BZÀiaqibn DS¨phmÀ¡m³ Ignªpsh¶Xv \_nbpsS asämcp IgnhmWv. aZys¯bpw aZncm£nsbbpw PohnX¯nsâ ]cae£yambn IWvS Hcp P\kaqls¯ PohnXhnip²nbpsS D¯a amXrIbm¡nsb¶Xv \_nbpsS Ncn{X¯n {]tXyIw FgpXs¸tSWvSnbncn¡p¶p. \_nbpsS B injykaqls¯ FXncmfnIÄ t]mepw {]iwkn¨ hkvXpX kvacnt¨ ]äq. ]IÂkab¯v Cuä¸penIfmb ]SbmfnIÄ; ]mXncmhntem, Bcm[\bpsS Znhym\p`qXnbn sIm¨pIp«nIsft¸mse tX§n¡cbp¶hÀ F¶mbncp¶p FXncmfnIÄ Ahsc hnebncp¯nbXv. "aÀsZ ImanÂ' AYhm k¼qÀW a\pjy³ F¶ k¦Â¸w {]apJcmb X¯zNn´I³amÀ Ahcn IWvSXpw B hnip²naqeamWv. Xm³ hn`mh\ sNbvX \nbahyhØ A£cmÀY¯n {]mhÀ¯nIam¡nb e£¯n¸cw hcp¶ B injysc NqWvSn ss[cyambn \_n ]dªp: Fsâ injy³amÀ \£{X§sft¸msebmWv. Ahcn Bsc ]n³]änbmepw \n§Ä k³amÀKw {]m]n¡pw. CkvemanI{]amW§fn \_n Ignªm sXm«Sp¯ Øm\w AhÀ¡mWv. tijapÅhÀ _p²nssh`hw sImtWvSm ]mÞnXyw sImtWvSm F{X kap¶XcmsW¦nepw {]hmNIinjyÀ¡p XmsgbmWv Ckveman AhcpsS Øm\w.
am\hnI \thm°m\w Hcp bmYmÀYyamsW¦n AXnsâ in¸n \_nbÃmsX aämcpaÃ. kmaqlnI\·IfpsS ]cnt]mjW¯neqsS PohnX¯nsâ hnhn[ XpdIsf kv]Àin¡pIbpw ]eXpw amän¸WnbpIbpamWv \_n sNbvXXv. hn`mKob{]hWXIÄ¡pw ]eniþssewKnIXþaZymkàn t]mepÅ hn]¯pIÄ¡psaXntc \_n NqWvSnb hnc C¶v F{Xam{Xw AÀYh¯msW¶v B[p\nIkaqlw Nn´nt¡WvSnbncn¡p¶p. temIw aZy¯n ap§pIbmtWm F¶ Bi¦ a\pjy\· B{Kln¡p¶hsc ]nSnIqSpt¼mÄ \_n ]dª hm¡pIÄ \½psS kvarXn]Y¯n sXfnbp¶p: aZyw aen\amWv. AXp IpSn¡pItbm sImSp¡pItbm AcpXv. am\hnIXtbmSpÅ AS§m¯ A`nhmRvObmWp \_nZÀi\¯nsâ s]mcpÄ. \_nbpsS Hmtcm hm¡nepw {]hr¯nbnepw "kvt\lw' {Xkn¨p\n¡p¶p. a\pjytcmsS¶Ã, {]mWnItfmSpw {]IrXntbmSpt]mepw F´pam{Xw kvt\lamWp \_n {]ISn¸n¨Xv. {]IrXnbpsS acXIkuµcyamb hr£§Ä sh«n\in¸n¡p¶Xv bp²thfbnÂt¸mepw \_n A\phZn¨nÃ. aÀXysâ AXncphn« BÀ¯nbpsS \m\mÀY§Ä Pohsâbpw {]IrXnbpsSbpw kpc£nXXz¯n\p t\sc `ojWnbmhpt¼mÄ \_nbpsS ImgvN¸mSns\ hensbmcp ap¶dnbn¸mbn \mw ]cnKWn¡Ww.
Kl\amb AÀY§Ä DÄs¡mÅp¶ \_nbpsS hm¡pIfpsS a«pw ssienbpw ]cntim[n¡pt¼mÄ Ad_n`mjbnse anI¨ IhnbmtWm \_n F¶p \mw kwibn¨pt]mhpw. A{Xta IrXyhpw kq£vahpambncp¶p \_nbpsS ]Zhn\ymk§Ä. ]t£, Ihn F¶p IcpXpItbm hm¡pIsf IhnXIfm¡n amäpItbm \_n sNbvXn«nÃ. \_n Ihnbsöp JpÀB³ Du¶n¸dbp¶papWvSv. F¶mÂ, Imhykuµcy¯nsâ Kcnabpw Kl\Xbpw emfnXyhpw am[pcyhpsaÃmw B hN\§fn DÄt¨À¶ncn¡p¶p. am\hnI \thm°m\¯nsâ Bßmhp IsWvS¯m³ B hN\§tf¡mÄ ap´nb asäm¶ns\ temIw IWvSn«nÃ.
ChnsS \mw {]tXyIw {i²nt¡WvS Hcp hkvXpXbpWvSv: \_n hn`mh\ sNbvX BZÀikwlnXsb F¡met¯¡papÅ P\Iob hntamN\{]Øm\ambn ]cnNbs¸Sp¯m³ \ap¡p IgnbWw. GXp shÃphnfnsbbpw N¦qät¯msS t\cn«v Ime¯n\p hgnImWn¡p¶ BZÀikwlnXbmbn B[p\nIkaql¯n Ckvemw AwKoIcn¡s¸Sm³ \mw {ian¡Ww. ]Snªmdp h¶Xpw a\pjyNcn{X¯nsâ hnhn[ L«§fn cq]s¸«Xpamb {]Xybimkv{X§Ä XpSsc¯pSsc ]cmPbs¸Sp¶XmWp \mw ImWp¶Xv. aqe[\tI{µoIrXhpw `qanbn FÃm a\pjyÀ¡pambn temI\mY³ \ÂInb hn`h§Ä Npcp¡w NneÀ Ip¯Ibm¡n hbv¡pIbpw sN¿p¶ apXemfn¯hyhØnXn KpcpXcamb {]XnkÔnbneqsS IS¶pt]mhp¶p. kzX{´ ]cam[nImccm{ã§fnse hn`h§Ä I®ph¨mWv apXemfn¯\mSpIÄ A{Iaw Agn¨phnSp¶Xv. Atacn¡bpw bqtdm¸nse k¼¶cm{ã§fpw apXemfn¯¯nsâ ]cmPb¯n\v D¯aZrãm´§fmWv.
]Icw h¶ amÀIvknkw Ime¯nsâ IÃdbnte¡p apJwIp¯nhoWncn¡p¶p. Iyq_bnepw hS¡³ sImdnbbnepambn AsXmSp§n. hntamN\ \oXnimkv{Xw Ckvemw am{XamsW¶p kaÀYn¨psImSpt¡WvS kµÀ`amWnXv. amÀIvknkw ssZhs¯ XÅp¶psh¦nepw ssk²m´nIambn a\pjyt\mSv A\p`mhw Im«p¶psWvS¶ tXm¶Â NneÀs¡¦nepapWvSv. AXpsImWvSpXs¶ amÀIvknk¯nsâ XIÀ¨ krãn¨ iq\yX A\p`hn¡p¶hcn hensbmcp hn`mKw \njv]£aXnIfpw {]XyminIfpamb a\pjykvt\lnIfmWv. AhÀ¡p ap¼n \njv]£ambpw AXnitbmànIfnÃmsXbpw {]hmNIsâ hyànXzs¯ AYhm Ckvemans\ \mw AhXcn¸nt¡WvSnbncn¡p¶p. {]XyminIsf Hcn¡epw \mw \ncmicm¡n¡qSm.
(ae¸pdw JmknbmWp teJI³.)
തിരുനബി: സ്‌നേഹജീവിതത്തിന്റെ സാംസ്‌കാരിക പരിസരം
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ (മാതൃഭൂമി )
മാനവികതയുടെ സാംസ്‌കാരികതലങ്ങളെ സ്വജീവിതത്തിലൂടെ ലോകത്തിനു പകര്‍ന്നുനല്‍കിയ വിശ്വഗുരു മുഹമ്മദ് നബിയുടെ ജന്മദിനം ഇന്ന് ലോക ജനത ധന്യസ്മരണകളോടെ ആഘോഷിക്കുകയാണ്. സ്‌നേഹവും കരുണയും അന്യംനിന്ന ഒരു ജനതയിലാണ് സ്‌നേഹത്തിന്റെയും സമസ്ത സാഹോദര്യത്തിന്റെയും നിറവാര്‍ന്ന ചിത്രമായി മുഹമ്മദ്‌നബി നിയോഗിതനാവുന്നത്. സര്‍വ ലോകത്തിനും അനുഗ്രഹത്തിന്റെ സദ്ഫലങ്ങളാസ്വദിക്കാന്‍ തിരുനിയോഗത്തിലൂടെ സാധിച്ചു. അറുപത്തിമൂന്നു വര്‍ഷത്തെ നബിജീവിതം ലോകത്തിന് മുന്നിലിപ്പോഴും തിളങ്ങിനില്‍ക്കുന്ന ദര്‍പ്പണമാണ്. ചുരുങ്ങിയ കാലയളവില്‍ ഒരു മഹാദര്‍ശനത്തെയും സന്ദേശത്തെയുംലോകത്തിന് ജീവദ്‌വ്യവസ്ഥിതിയായി നല്‍കാന്‍ അവിടത്തേക്കു സാധിച്ചു.
നന്മയുടെ സര്‍വാംശങ്ങളും നഷ്ടപ്പെട്ടുപോകുമായിരുന്ന ഒരു കാലഘട്ടത്തില്‍ നന്മയുടെ കെടാവിളക്കായി റസൂല്‍ മണലാരണ്യത്തില്‍ പ്രകാശം പൊഴിച്ചു, 'സന്മാര്‍ഗ സദുപദേശകനും സത്യത്തിന്റെ പ്രകാശ ദൂതു'മെന്നാണ് തിരുജീവിതനിയോഗത്തെ പരിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ജീവിതമെന്ന സമസ്യയെ ഏതര്‍ഥത്തില്‍ കൈയാളണമെന്ന സംവിധാനവും ലക്ഷ്യബോധവുമില്ലാതെ തീര്‍ത്തും അലക്ഷ്യവും അരാജകത്വപരവുമായി ജീവിച്ചിരുന്ന ഒരു ജനതയെയാണ് സ്‌നേഹത്തിന്റെ വിശ്വാസധാരയിലൂടെ മുഹമ്മദ് നബി സംസ്‌കരിച്ചെടുത്തത്.
അവിടന്ന് പഠിപ്പിച്ച പാഠങ്ങളില്‍ ഏറ്റവും പ്രധാനം 'സ്‌നേഹത്തിനായിരുന്നു' സ്‌നേഹത്തിലൂടെ സര്‍വതിനെയും കീഴടക്കാമെന്നും സര്‍വരെയും മിത്രങ്ങളാക്കാമെന്നും തിരുനബി പാഠം നല്‍കി. വിശ്വസ്തതയും നീതിയും സന്തുലിതമായ ഒരു വ്യവസ്ഥിതിക്കു മാത്രമേ മാനവ സമൂഹത്തെ ജീവിതമൂല്യങ്ങളിലേക്ക് വഴിനടത്താന്‍ കഴിയുകയുള്ളൂ എന്ന് സിദ്ധാന്തിച്ച ലോക പരിഷ്‌കര്‍ത്താവായാണ് ചരിത്രം പ്രവാചകരെ വിലയിരുത്തുന്നത്. എല്ലാ പരിഷ്‌കരണത്തിലേക്കും പരിവര്‍ത്തനത്തിലേക്കുമുള്ള ആദ്യപാത 'സ്‌നേഹ'മാണെന്ന പ്രവാചകാധ്യാപനം ലോകം ശിരസാവഹിച്ചു.
ജലാലുദ്ദീന്‍ റൂമി പറഞ്ഞപോലെ, റൊട്ടി നമ്മുടെ അംശമാകുന്നതും നാമാകുന്നതും നമുക്കതിന്റെ നേരെയുള്ള ഇഷ്ടവും വിശപ്പും വഴിയാണല്ലോ. ഇല്ലെങ്കില്‍ റൊട്ടിക്ക് നിങ്ങളുടെ അകത്തേക്കും ആത്മാവിലേക്കും എങ്ങനെ പ്രവേശനം കിട്ടും? റൂമി ചോദിക്കുന്നു; ജീവനില്ലാത്ത റൊട്ടിയെ ജീവനാക്കി മാറ്റുന്നതും നഷ്ടപ്പെട്ടുപോയിരുന്ന ജീവനെ നിലനിര്‍ത്താന്‍ അതിനെ ഹേതുവാക്കുന്നതും 'സ്‌നേഹമാണ്'. സ്‌നേഹത്തിന്റെ സമസ്ത തലങ്ങളും നബിജീവിതത്തില്‍ പ്രകടമായിരുന്നു. അതിരുകളില്ലാത്ത ഉദാരതയും കാരുണ്യവുമാണ് തിരുജീവിതത്തിലൂടെ ലോകം പകര്‍ന്നെടുത്തത്. വിശിഷ്ട സ്വഭാവവും ഗുണവുമുള്ളവര്‍ക്ക് ജനങ്ങളുടെ വിശ്വാസവും ആദരവും അംഗീകാരവും സ്‌നേഹവും ആര്‍ജിക്കാന്‍ കഴിയും. ഉത്തമവും ഉദാത്തവുമായ നല്ലൊരു സമൂഹ നിര്‍മിതിക്ക് വിശിഷ്ടമാര്‍ന്ന സ്വഭാവത്തിലൂന്നിയ നയസമീപന നിലപാടുകള്‍ ആവശ്യമാണ്. റസൂല്‍ പറഞ്ഞു: ''എന്നെന്നും നോമ്പനുഷ്ഠിക്കുകയും നിശാ നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നവനു തുല്യമായ പ്രതിഫലം സല്‍സ്വഭാവിക്കു സിദ്ധിക്കും.''
സല്‍സ്വഭാവം വ്യക്തിത്വത്തിന്റെ നിദര്‍ശനമാണ്. സമുന്നതമായ സ്വഭാവം പുലര്‍ത്തുന്നവര്‍ സത്യസന്ധമായ ജീവിതം നയിക്കുന്നവരായിരിക്കും. നബി കരീം പറഞ്ഞു: ''സംസാരത്തിന്റെ സൗന്ദര്യം സത്യസന്ധതയാണ്.'' ഇബ്‌നു മസ്ഊദ് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി പറഞ്ഞു-''തീര്‍ച്ചയായും സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കും. കളവ് തിന്മയിലേക്കും തിന്മ നരകത്തിലേക്കും നയിക്കും.'' പൂര്‍ണത, എന്താണ്? തിരുനബിയോട് ഒരിക്കല്‍ ചോദിച്ചു. അവിടന്ന് പറഞ്ഞു-സത്യം പറയലും സത്യസന്ധമായി പ്രവര്‍ത്തിക്കലുമാണ്. ജനങ്ങള്‍ നാശങ്ങളിലേക്ക് മൂക്കുകുത്തി വീഴുന്നത് നാവുകള്‍ കൊയ്‌തെടുക്കുന്ന തിക്തഫലം കാരണമാണെന്നും സംസാരത്തെ സദ്കര്‍മങ്ങളുടെ പട്ടികയിലുള്‍പ്പെടുത്താത്തവന്‍ പാപങ്ങളില്‍മുങ്ങി നാശം ക്ഷണിച്ചുവരുത്തുമെന്നും റസൂല്‍ നിരീക്ഷിച്ചു.
'സ്‌നേഹമാണ്' ജീവിതത്തിന്റെ അടിസ്ഥാനതലമെന്ന് റസൂല്‍ മാനവസമൂഹത്തെ പഠിപ്പിച്ചു. റസൂല്‍ വരുത്തിയ വിപ്ലവത്തിന്റെ ചാലകശക്തി സ്‌നേഹമായിരുന്നു. ഹൃദയത്തെ സംസ്‌കരിച്ചുള്ള സ്‌നേഹ വിപ്ലവത്തിലൂടെ അറേബ്യന്‍ സമൂഹത്തെ മാത്രമല്ല ലോകതലത്തില്‍ തന്നെ സമൂലമാറ്റമാണ് റസൂല്‍ സൃഷ്ടിച്ചെടുത്തത്.
'യൂറോപ്പിന്റെ ഭൗതിക വികാസചരിത്രം' എന്ന ഗ്രന്ഥത്തില്‍ യൂറോപ്യന്‍ ചരിത്രകാരനായ ജോണ്‍ വില്യം ഡ്രാപ്പര്‍ എഴുതുന്നു. ''മനുഷ്യവര്‍ഗത്തില്‍ മുഴുവനും സ്വാധീനംചെലുത്താന്‍ മുഹമ്മദ് നബിക്ക് സാധിച്ചു. മുഹമ്മദ് നബിയില്‍ സമ്മേളിച്ച മഹദ്ഗുണങ്ങള്‍ സമുദായങ്ങളുടെയും വര്‍ഗങ്ങളുടെയും രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും ഗതികളില്‍ നിര്‍ണായകമാറ്റമാണ് സുസാധ്യമാക്കിയത്.''
മുഹമ്മദ് നബിയെന്ന സമ്പൂര്‍ണ മനുഷ്യനില്‍ മേളിച്ച സദ്ഗുണങ്ങളാലാണ് തിരുനബി സന്ദേശസാരത്തെ ലോകം ഉള്‍ക്കൊള്ളാന്‍ തയ്യാറായത്. സദ്ഗുണം ചെയ്ത ഒരാളോട് സ്‌നേഹമുണ്ടാവുക സ്വാഭാവികമാണ്. ഈ അടിസ്ഥാനത്തില്‍ മുഹമ്മദ് നബി ലോകത്തിന് നല്‍കിയ ഗുണം അനുപമവും അപരിമേയവുമാണ്. ജീവിതത്തിന്റെ സമസ്ത മേഖലയിലും മാതൃകാപരമായ ജീവിതമാണ് റസൂല്‍ കാഴ്ചവെച്ചത്. മതരംഗത്തു മാത്രമല്ല, രാഷ്ട്രീയ സാമൂഹിക, വൈജ്ഞാനിക, ശാസ്ത്ര നിരീക്ഷണ-ഗവേഷണ, ഭരണ മേഖലകളിലെല്ലാം മുഹമ്മദ്‌നബി ലോകത്തിന് മാതൃകയാണ്.
വിശുദ്ധ മദീനയിലെ പ്രൗഢമായ പച്ചഖുബ്ബക്ക് കീഴെ പുണ്യറൗളയില്‍ വിശ്രമംകൊള്ളുന്ന സ്‌നേഹദൂതന്റെ സന്ദേശവാഹകന്റെ ജീവിതാടരുകള്‍ ദൈനംദിനം മദീനയിലെത്തുന്ന പതിനായിരങ്ങള്‍ക്ക് ജീവിതഗന്ധിയായ അനുഭവമാണിന്നും. സ്‌നേഹസൗഗന്ധികമായി നന്മയുടെ പരിമളം പരത്തുന്ന പുണ്യറസൂല്‍ ലാളിത്യത്തിന്റെ പ്രതീകമായിരുന്നു. ഇബ്‌നുഅബ്ബാസ് പറയുന്നു. ''നബി കരീം നിലത്തിരിക്കുകയും തറയിലിരുന്നു ഭക്ഷണം കഴിക്കുകയും ആടിനു തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. ഏറ്റവും താഴെ തട്ടിലുള്ളവരുടെ ക്ഷണം സ്വീകരിച്ച് അവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.'' വര്‍ണവും വംശവും ഗോത്രമഹിമയും ജനങ്ങള്‍ക്കിടയില്‍വര്‍ഗീയ വൈരം സൃഷ്ടിച്ചിരിക്കുന്ന ആപത്ഘട്ടത്തിലാണ് തിരുനബി മനുഷ്യനുവേണ്ടി ശബ്ദിച്ചത്.
അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ മഹത്ത്വമില്ലെന്നും ദൈവത്തിന്റെ സൃഷ്ടികള്‍ എല്ലാവരും സമന്മാരാണെന്നും നബി ലോകത്തോട് പ്രഖ്യാപിച്ചു. ദൈവവിശ്വാസവും ധാര്‍മിക ജീവിതവും പുലര്‍ത്തുന്നവര്‍ക്കു മാത്രമാണ് ആദരണീയതയെന്നും അവിടന്ന് ബോധ്യപ്പെടുത്തി. വംശീയ കലാപവും രാഷ്ട്രീയ അനിശ്ചിതത്വവും നിലനില്‍ക്കുന്ന ആധുനിക ലോകത്ത് പ്രവാചകാധ്യാപനങ്ങളും പ്രഖ്യാപനങ്ങളും ഏറെ പ്രസക്തമാണ്. നബിദിനാചരണത്തിലൂടെ ലോകാനുഗ്രഹി നല്‍കിയ ജീവിതമൂല്യങ്ങളാണ് ഓരോരുത്തരും അനുധാവനം ചെയ്യുന്നത്.
കരുണയുടെ സര്‍വാംശങ്ങളും വറ്റിയ ഹൃദയങ്ങളാണിന്നത്തേത്. വര്‍ഗീയവും വംശീയവുമായ ചേരിതിരിവുകള്‍ സൃഷ്ടിച്ച് മാനുഷിക മൂല്യങ്ങളെ ഹനിക്കുന്ന സ്വഭാവം വര്‍ധിച്ചുവരികയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി 'മനുഷ്യനെന്ന' സങ്കല്‍പ്പത്തെ പോലും നിരാകരിക്കുന്ന പ്രവണത അത്യന്തം ഖേദകരമാണ്. മനുഷ്യവംശം ആദമില്‍ നിന്നാണെന്നും ആദമാവട്ടെ മണ്ണില്‍ നിന്നുമാണെന്ന സന്ദേശത്തിലേക്ക് ആധുനിക സമൂഹം വഴി നടക്കുകയാണെങ്കില്‍ ലോകത്ത് നിലനില്‍ക്കുന്ന അസ്പൃശ്യതയും വര്‍ഗീയ ചേരിതിരിവുകളും ഇല്ലാതാക്കാന്‍ കഴിയും. തനിക്ക് ഇഷ്ടപ്പെട്ടത് തന്റെ സഹോദരനും കൂടി ഇഷ്ടപ്പെടുന്നതുവരെ ആരുംയഥാര്‍ഥ സത്യവിശ്വാസിയാകുകയില്ലെന്ന പ്രവാചക മൊഴി അന്വര്‍ഥമാണ്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും
അധ്യായങ്ങളാണ് 'നബിദിനപുലരി' നമുക്ക് പാഠം നല്‍കുന്നത്.
ദയാനിധിയായ ദൈവദൂതന്‍
ടി.കെ ഇബ്റാഹീം (പ്രബോധനം)
ലോകാനുഗ്രഹിയായ കാരുണ്യ പ്രവാചകന്‍ നിയോഗിതനായത് പ്രധാനമായും മനുഷ്യരിലേക്കാണ്. തല്‍ഫലമായി അദ്ദേഹത്തിന്റെ കാരുണ്യം ഏറ്റവും പ്രായോഗികമായി പ്രകടമാവുന്നത് മനുഷ്യരുടെ കര്‍മവേദികളിലാണ്. ഈ വേദി സ്‌ത്രീയും പുരുഷനും മക്കളും മാതാപിതാക്കളും ഭര്‍ത്താവും ഭാര്യയും യജമാനനും ഭൃത്യനും ധനികനും ദരിദ്രനും ശത്രുവും മിത്രവും അയല്‍വാസിയും അപരിചിതനും എല്ലാ ഉള്‍ക്കൊള്ളുന്നു. ലിംഗ-വംശ-വര്‍ണ-വര്‍ഗ-ഭാഷാ ഭേദമെന്യേ സര്‍വ മനുഷ്യരുടെയും ആവശ്യങ്ങള്‍ അദ്ദേഹം കണ്ടറിയുകയും നിര്‍വഹിച്ചുകൊടുക്കുകയും ചെയ്‌തു. കൃപയുടെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും നീരുറവയായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. അപരന്മാരുടെ ദുരിതങ്ങള്‍ ആ മനസ്സിനെ മുറിവേല്‍പിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്‌തു. കാരുണ്യ പ്രവാചകന്റെ ഹൃദയത്തുടിപ്പുകള്‍ പ്രതിബിംബിക്കുന്ന എത്രയെത്ര സംഭവങ്ങളാണ് ചരിത്രത്തിന്റെ ഏടുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്!
ഒരവസരത്തില്‍ നബിതിരുമേനി ഉമറുല്‍ ഫാറൂഖിനും മറ്റു ചില അനുചരന്മാര്‍ക്കുമൊപ്പം ഒരിടത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ഒരു ഗ്രാമീണന്‍ (ബദവി) പ്രവാചകനുമായി സംസാരിക്കുന്നതിനിടയില്‍ പഴയകാലത്തെ ജീവിതാനുഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നത് അപമാനമായി കരുതിയിരുന്ന ഗോത്രങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്. അതിനാല്‍ അവരില്‍ ചിലര്‍ തങ്ങളുടെ പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടാറുണ്ടായിരുന്നു. താന്‍ സ്വന്തം പെണ്‍കുട്ടികളെ വകവരുത്തിയ കഥ അദ്ദേഹം തിരുദൂതരോട് വിവരിച്ചു. എന്നാല്‍ ഒരു പെണ്‍കുട്ടിയോട് അയാള്‍ക്ക് വല്ലാത്തൊരിഷ്‌ടം തോന്നി. അവളെ അയാള്‍ അതിരറ്റ് സ്‌നേഹിച്ചു. അങ്ങനെ അവര്‍ അയാളുടെ കണ്‍കുളിരായി വളര്‍ന്നു. പക്ഷേ, അയാളുടെ ഗോത്രക്കാര്‍ വിട്ടില്ല. അവര്‍ അയാളെ കളിയാക്കിത്തുടങ്ങി. ``പെണ്‍കുട്ടിയെ വെച്ചിരിക്കുകയോ?'' അങ്ങനെ സമൂഹത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി തന്റെ പ്രിയ പുത്രിയെയും കുഴിച്ചുമൂടാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.
ഒരു ദിവസം അയാള്‍ മകളെ കുളിപ്പിച്ച് വസ്‌ത്രങ്ങളണിയിച്ചു. ആവശ്യമായ ആഹാരവും നല്‍കി. പെണ്‍കുട്ടിയുണ്ടോ അറിയുന്നു, അത് തന്റെ അന്ത്യാഹാരമാണെന്ന്! പിന്നെ, അയാള്‍ ആളൊഴിഞ്ഞ ഒരിടത്തേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി, മകളെ അടുത്തു നിര്‍ത്തി കുഴിവെട്ടാന്‍ തുടങ്ങി. അപ്പോള്‍ പിതാവിന്റെ നെറ്റിയിലും താടിരോമങ്ങളിലും തെറിച്ച മണല്‍ത്തരികള്‍ കഥയറിയാത്ത ആ ബാലിക തന്റെ പിഞ്ചുകരങ്ങള്‍ കൊണ്ട് തടവി മാറ്റിക്കൊണ്ടിരുന്നു. പക്ഷേ, ആ സ്‌നേഹപ്രകടനങ്ങളൊന്നും അയാളുടെ കരളലിയിച്ചില്ല. കുഴി പൂര്‍ത്തിയായപ്പോള്‍ അയാള്‍ അവളെ അതിലേക്ക് പിടിച്ചുതള്ളി. പേടിച്ചരണ്ട ആ ബാലിക `ബാപ്പാ, ബാപ്പാ' എന്ന് ആര്‍ത്തു കരഞ്ഞു. പക്ഷേ, അയാള്‍ ദീനമായ ആ ആര്‍ത്തനാദം കേട്ട ഭാവം നടിച്ചില്ല. തുറന്നു പിടിച്ച ആ വായിലേക്ക് അല്‍പം മണല്‍ വാരിയിട്ട് അയാളവളെ നിശ്ശബ്‌ദയാക്കി. പിന്നെ മണ്ണിട്ടു മൂടി. അതിദാരുണമായ ഈ ദൃശ്യം ഉള്‍ക്കണ്ണാല്‍ കണ്ടിട്ടെന്ന പോലെ, തിരുദൂതര്‍ ബോധമറ്റ് തളര്‍ന്നുവീണു. അദ്ദേഹത്തിന്റെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു (സുനനുദ്ദാരിമി -സമാഹാരത്തിലെ രണ്ടാമത്തെ ഹദീസ്).
ഇതുപോലെ കാരുണ്യ പ്രവാചകന്‍ പലപ്പോഴും കരഞ്ഞിട്ടുണ്ട്. ലോല ഹൃദയനായിരുന്നു അദ്ദേഹം. അപരരുടെ ദുരിതങ്ങളും ക്ലേശങ്ങളും സഹിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ചിലപ്പോള്‍ കരയുന്നത് മരിച്ച ഒരാളോടുള്ള കാരുണ്യം മൂലമായിരിക്കും. മറ്റു ചിലപ്പോള്‍ സ്വന്തം സമുദായത്തോടുള്ള അനുകമ്പയാലാകാം. വേറെ ചിലപ്പോള്‍ ദൈവഭയത്താല്‍. ഖുര്‍ആന്‍ ശ്രവിക്കുമ്പോഴും അദ്ദേഹം കരയും. രോഗി സന്ദര്‍ശനവും ശ്‌മശാന സന്ദര്‍ശനവും അദ്ദേഹത്തെ കരയിച്ചു.
ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ``ഉസ്‌മാനുബ്‌നു മദ്‌ഊന്‍ മരിച്ചപ്പോള്‍ നബി(സ) അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ അരികില്‍ ചെന്നു. മുഖത്തുനിന്ന് തുണിമാറ്റി കുനിഞ്ഞുനിന്ന് അദ്ദേഹത്തെ ചുംബിച്ചു. പിന്നീടദ്ദേഹം പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്റെ കവിളുകളിലൂടെ അശ്രുകണങ്ങള്‍ ഒഴുകുന്നത് ഞാന്‍ കണ്ടു'' (അബൂദാവൂദ്). പിതൃവ്യന്‍ ഹംസയുടെ രക്തസാക്ഷിത്വം പ്രവാചകനെ ഏറെ കരയിച്ച സംഭവമായിരുന്നു. ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷിയായ അദ്ദേഹത്തിന്റെ മൃതശരീരം ശത്രുക്കള്‍ അംഗഭംഗം വരുത്തുകയും അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് കരള്‍ പുറത്തെടുത്ത് ചവച്ചു തുപ്പുകയും ചെയ്‌തിരുന്നു. ഒരിക്കല്‍ അന്‍സ്വാരികളുടെ വീട്ടിനടുത്തുകൂടി നടന്നുപോകുമ്പോള്‍ അവിടെ നിന്ന് കരച്ചില്‍ കേട്ടു. അപ്പോള്‍ തിരുമേനി ഹംസയെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ത്തു. അബ്‌ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ``റസൂല്‍ ഉഹുദില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ അന്‍സ്വാരി സ്‌ത്രീകള്‍ യുദ്ധത്തില്‍ മരിച്ച ഭര്‍ത്താക്കന്മാരുടെ പേരില്‍ കരയുന്നത് കേട്ടു. അപ്പോള്‍ തിരുമേനി പറഞ്ഞു: എന്നാല്‍ ഹംസ, അദ്ദേഹത്തിന്റെ പേരില്‍ കരയുന്നവരില്ലല്ലോ'' (ഇബ്‌നുമാജ).
മുഅ്‌ത്ത യുദ്ധത്തില്‍ വധിക്കപ്പെട്ട തന്റെ അടുത്ത അനുചരന്മാരുടെ പേരിലും അദ്ദേഹം കരയുകയുണ്ടായി. അനസുബ്‌നു മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു: ``ജഅ്‌ഫറുബ്‌നു അബീത്വാലിബ്, സൈദുബ്‌നു ഹാരിസ, അബ്‌ദുല്ലാഹിബ്‌നു റവാഹ എന്നിവരുടെ മരണവാര്‍ത്ത തിരുമേനി ഞങ്ങളെ അറിയിച്ചു. അപ്പോള്‍ തിരുദൂതരുടെ ഇരു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു'' (ബുഖാരി). ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നത് തിരുദൂതരുടെ ഒരു ശീലമായിരുന്നു. മരണസ്‌മരണ നിലനിര്‍ത്തുകയും മരിച്ചവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുകയുമാണ് അതിന്റെ ഉദ്ദേശ്യം. ഖബ്‌ര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹം കരഞ്ഞ ധാരാളം സംഭവങ്ങള്‍ ഉണ്ട്. അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്യുന്നു: ``നബി(സ) ഒരിക്കല്‍ തന്റെ അനുചരന്മാരോടൊപ്പം മാതാവിന്റെ ഖബ്‌ര്‍ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം കരഞ്ഞു. ഒപ്പമുള്ളവരും കരഞ്ഞു'' (മുസ്‌ലിം).
നബിതിരുമേനിയുടെ ഹൃദയത്തില്‍ വഴിഞ്ഞൊഴുകുന്ന അപാരമായ വാത്സല്യവും കാരുണ്യവുമായിരുന്നു ഈ പ്രത്യേക പ്രകൃതത്തിന് കാരണം. സ്വന്തം മകന്‍ ഇബ്‌റാഹീം മരണപ്പെട്ടപ്പോള്‍ നബി(സ)യുടെ കണ്ണില്‍നിന്ന് കണ്ണീരൊഴുകുന്നത് കണ്ട് അബ്‌ദുര്‍റഹ്‌മാനുബ്‌നു ഔഫ് ചോദിച്ചു: ``അല്ലാഹുവിന്റെ ദൂതരേ, താങ്കളും കരയുകയാണോ?'' പ്രവാചകന്‍ പറഞ്ഞു: ``ഔഫിന്റെ മകനേ, ഇത് കാരുണ്യമാണ്. കണ്ണ് കണ്ണുനീര്‍ പൊഴിക്കുന്നു; ഹൃദയം ദുഃഖിക്കുന്നു. എന്നാല്‍ നമ്മുടെ നാഥന് അനിഷ്‌ടകരമായ ഒന്നും നാം പറയുന്നില്ല. ഇബ്‌റാഹീമേ, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്.'' പുത്രി റുഖിയ്യ മരണപ്പെട്ടപ്പോഴും അവരുടെ ഖബ്‌റിന് സമീപം ഇരുന്ന് തിരുമേനി കണ്ണീര്‍ വാര്‍ത്തതായി അനസ് (റ) റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
മരണം മാത്രമല്ല, രോഗാവസ്ഥയും അദ്ദേഹത്തിന്റെ കരുണാര്‍ദ്രമായ ഹൃദയത്തെ തരളിതമാക്കുമായിരുന്നു. അനുചരന്മാരില്‍ സഅ്‌ദുബ്‌നു ഉബാദ രോഗബാധിതനായി കിടന്നപ്പോള്‍ നബി(സ) അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. അനുചരന്മാരുടെ ഒരു സംഘവും ഒപ്പമുണ്ടായിരുന്നു. സഅ്‌ദിന്റെ ദീനാവസ്ഥ കണ്ട പ്രവാചകന്‍ കരഞ്ഞുപോയി. അത് കണ്ട് ചുറ്റുമുള്ളവരും കരഞ്ഞു (ബുഖാരി, മുസ്‌ലിം). കരുണാര്‍ദ്രമായ ആ ഹൃദയത്തിന് താങ്ങാനാവുന്നതായിരുന്നില്ല ആ രംഗം.
ഉസാമത്തുബ്‌നു സൈദ് റിപ്പോര്‍ട്ട് ചെയ്‌ത ഒരു സംഭവം. അദ്ദേഹം പറയുന്നു: ഞങ്ങള്‍ പ്രവാചകനോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍, തന്റെ കുഞ്ഞ് മരണാസന്നയാണെന്നറിയിച്ചുകൊണ്ട് പ്രവാചക പുത്രിമാരിലൊരാള്‍ ആളെ അയച്ചു. പ്രവാചകന്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ``അല്ലാഹു അവന്റെ ഉടമസ്ഥതയിലുള്ളത് തിരിച്ചെടുക്കുകയാണ്. അവന്റെയടുക്കല്‍ എല്ലാറ്റിനും ഒരു നിശ്ചിത അവധിയുണ്ടെന്നും ക്ഷമയും സഹനവും കൈക്കൊള്ളുകയാണ് വേണ്ടതെന്നും അവളോട് പറയുക.'' അല്‍പം കഴിഞ്ഞ് അയാള്‍ തിരിച്ചുവന്ന്, പ്രവാചകന്‍ അങ്ങോട്ട് ചെല്ലണമെന്ന് അവള്‍ നിര്‍ബന്ധം പിടിക്കുന്നതായി അറിയിച്ചു. അങ്ങനെ അദ്ദേഹം സഅ്‌ദുബ്‌നു ഉബാദ, മുആദുബ്‌നു ജബല്‍ എന്നിവരോടൊപ്പം സ്വപുത്രിയുടെ വസതിയിലെത്തി. ഒരാള്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി പ്രവാചകന് കാണിച്ചുകൊടുത്തു. തണുത്ത വെള്ളം സ്‌പര്‍ശിച്ചിട്ടെന്ന പോലെ അത് വിറക്കുന്നുണ്ടായിരുന്നു. പ്രവാചകന് നിയന്ത്രണം നഷ്‌ടപ്പെട്ടു. അദ്ദേഹം വിതുമ്പിക്കരഞ്ഞുപോയി. ``ഇതെന്താണ് തിരുദൂതരേ!'' സഅ്‌ദ് ചോദിച്ചു. ``ഇത് അല്ലാഹു തന്റെ ദാസന്മാരില്‍ നിക്ഷേപിച്ച കാരുണ്യമാകുന്നു. സ്വദാസന്മാരില്‍ കാരുണ്യവാന്മാരോട് മാത്രമേ അല്ലാഹു കാരുണ്യം കാണിക്കുകയുള്ളൂ'' അദ്ദേഹം പറഞ്ഞു (മുസ്‌ലിം).
ബര്‍റാഉബ്‌നു ആസിബ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവം: ``ഞങ്ങള്‍ പ്രവാചകനോടൊപ്പം ഒരു ശവസംസ്‌കാരത്തില്‍ സംബന്ധിക്കുകയായിരുന്നു. പെട്ടെന്ന് പ്രവാചകന്‍ ശവക്കുഴിയുടെ ഓരത്തിരുന്ന് കരയാന്‍ തുടങ്ങി. നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്ന പ്രവാചകന്റെ കണ്ണീര്‍ വീണ് മണ്ണ് കുതിര്‍ന്നു. അദ്ദേഹം പറഞ്ഞു: ``സഹോദരങ്ങളേ, ഇതുപോലുള്ള സന്ദര്‍ഭത്തിലാണ് നാമെല്ലാം കരയേണ്ടത് (മരണത്തെ ഓര്‍ക്കുകയും മരണാനന്തര ജീവിതത്തെക്കുറിച്ച് പരിചിന്തനം നടത്തുകയും ചെയ്യേണ്ട സന്ദര്‍ഭം). അതിനാല്‍ മരണത്തിനായി സ്വയം സജ്ജരായിക്കൊള്ളുക'' (ഇബ്‌നുമാജ).
ബദര്‍യുദ്ധം നടന്ന രാത്രിയില്‍ മുസ്‌ലിം സൈനികരെല്ലാം സമാധാനപൂര്‍വം ഗാഢമായുറങ്ങി. പക്ഷേ, പ്രവാചകന്‍ ആ രാത്രി ധ്യാനത്തിലും പ്രാര്‍ഥനയിലുമാണ് ചെലവഴിച്ചത്. അലിയ്യുബ്‌നു അബീത്വാലിബ് പറയുന്നു: ``ബദ്‌ര്‍യുദ്ധ ദിനത്തില്‍ ഞങ്ങളോടൊപ്പം ശേഷിച്ച അശ്വഭടന്‍ മിഖ്‌ദാദ് മാത്രമായിരുന്നു. പ്രവാചകനൊഴിച്ച് ഞങ്ങളില്‍ പെട്ട എല്ലാവരും ഗാഢനിദ്രയിലാണ്ടു കിടക്കുന്നത് കണ്ടതെനിക്കോര്‍മയുണ്ട്. പ്രവാചകന്‍ പ്രാര്‍ഥിച്ചും കണ്ണീരൊഴുക്കിയും പുലരുവോളം ഒരു മരച്ചുവട്ടിലിരിക്കുകയായിരുന്നു'' (ഇബ്‌നു ഖുസൈമ, അഹ്‌മദ്).
പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് പരിചിന്തനം നടത്തി പ്രപഞ്ച സ്രഷ്‌ടാവിനെ സ്‌മരിക്കുകയും അവന് സ്‌തുതികീര്‍ത്തനങ്ങളോതുകയും ചെയ്യുക പ്രവാചകപ്രഭുവിന്റെ പതിവായിരുന്നു. രാവിന്റെ അന്തിമയാമങ്ങളില്‍ മാനത്ത് മിന്നിത്തിളങ്ങുകയും ഒളിഞ്ഞും തെളിഞ്ഞും കളിക്കുകയും ചെയ്യുന്ന താരഗണങ്ങളെയും ആകാശഗംഗയെയും നോക്കി ധ്യാനനിമഗ്നനും ഭയഭക്തനുമായി പുലരുവോളം കഴിച്ചുകൂട്ടുമായിരുന്നു അദ്ദേഹം. പ്രഭാത നമസ്‌കാരത്തിന് ബാങ്ക് വിളിക്കാന്‍ പതിവായെത്താറുണ്ടായിരുന്ന ബിലാല്‍ ഒരിക്കല്‍ കരഞ്ഞിരിക്കുന്ന പ്രവാചകനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ കണ്ണുനീര്‍ വീണ് നിലം ഈര്‍പ്പമണിഞ്ഞിരുന്നു. ആര്‍ദ്രതയോടെ ബിലാല്‍ അന്വേഷിച്ചു: ``അല്ലയോ തിരുദൂതരേ, അല്ലാഹു ഭൂത ഭാവി പാപങ്ങളെല്ലാം പൊറുത്തുതന്നിരിക്കെ താങ്കളെന്തിനാണിങ്ങനെ ആശങ്കപ്പെടുന്നത്?'' അദ്ദേഹം പറഞ്ഞു: ``ഈ രാത്രി എനിക്ക് ചില സൂക്തങ്ങളവതരിച്ചു കിട്ടിയിട്ടുണ്ട്. അത് പാരായണം ചെയ്യുകയും എന്നിട്ടതിലടങ്ങിയ ആശയത്തെക്കുറിച്ച് പരിചിന്തനം നടത്താതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നാശം!'' ആ സൂക്തങ്ങള്‍ അദ്ദേഹം പാരായണം ചെയ്‌തു:
``ആകാശഭൂമികളുടെ സൃഷ്‌ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ചിന്താശേഷിയുള്ളവര്‍ക്ക് ധാരാളം ദൃഷ്‌ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്‌മരിക്കുന്നവരും ആകാശഭൂമികളുടെ സൃഷ്‌ടിയെ കുറിച്ച് ചിന്തിക്കുന്നവരുമാണവര്‍. അവര്‍ സ്വയം പറയും: ഞങ്ങളുടെ നാഥാ, നീ ഇതൊന്നും വെറുതെ സൃഷ്‌ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ! ഞങ്ങളുടെ നാഥാ, നീ ആരെയെങ്കിലും നരകത്തിലേക്കയച്ചാല്‍ അവനെ നീ നിന്ദിച്ചതുതന്നെ. അതിക്രമികള്‍ക്ക് തുണയായി ആരും ഉണ്ടാവുകയില്ല'' (3:190-192).
ഖുര്‍ആനിലെ മൂന്നാം ആധ്യായത്തിലെ 190 മുതല്‍ അവസാനം വരെയുള്ള സൂക്തങ്ങളാണ് കരുണാനിധിയായ പ്രവാചകനെ പ്രകമ്പനം കൊള്ളിച്ചത്. ആ സൂക്തങ്ങളുടെ അവതരണത്തില്‍ ദൈവത്തോടുള്ള അദമ്യമായ കൃതജ്ഞതാ വികാരം അദ്ദേഹത്തെ കോള്‍മയിര്‍കൊള്ളിക്കുകയും കരയിപ്പിക്കുകയും ചെയ്‌തു. അനിര്‍വചനീയമായ ആത്മീയാനുഭൂതിയുടെ ആഴങ്ങളിലാണ്ടിറങ്ങി അദ്ദേഹം ആ രാത്രി കഴിച്ചുകൂട്ടി. ആ അവസ്ഥയിലാണ് പ്രഭാതമായപ്പോള്‍ ബിലാല്‍ കടന്നുവന്നത്. പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെ സുന്ദരവും അഗാധവുമായി അനാവരണം ചെയ്യുന്ന ആ സൂക്തങ്ങളെ അവഗണിക്കുന്നവര്‍ നഷ്‌ടപ്രായരാണെന്ന് തിരുമേനി ബിലിലാനെ ഓര്‍മിപ്പിക്കുകയായിരുന്നു. പ്രപഞ്ച പരിചിന്തനവും പ്രപഞ്ച നിരീക്ഷണവും എങ്ങനെ ദൈവാസ്‌തിത്വത്തിലേക്കും ദൈവസ്‌മരണയിലേക്കും നയിക്കുന്നുവെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു.
പ്രവാചകത്വലബ്‌ധിക്ക് മുമ്പ് ഖുറൈശികളുടെ സാര്‍ഥവാഹക സംഘത്തില്‍ പിതൃവ്യന്‍ അബൂത്വാലിബിനൊപ്പം മുഹമ്മദ് സിറിയയിലേക്ക് യാത്ര ചെയ്യുകയുണ്ടായി. സംഘം സ്ഥലത്തെ വിഖ്യാതനായ ഒരു പുരോഹിതന്റെ മഠത്തിന് മുമ്പിലെത്തിയപ്പോള്‍ അവിടെ താല്‍ക്കാലികമായി തമ്പടിക്കാനുദ്ദേശിച്ച്, ഒട്ടകപ്പുറത്തുനിന്നിറങ്ങി സാധനങ്ങള്‍ കെട്ടഴിച്ചുതുടങ്ങി. ഇതൊരു പതിവു ദൃശ്യമായിരുന്നതിനാല്‍ പുരോഹിതന്‍ അത് ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. പക്ഷേ, അത്ഭുതകരമെന്ന് പറയട്ടെ, പുരോഹിതന്‍ ആ സംഘത്തിനടുത്തേക്ക് ഇറങ്ങിച്ചെന്നു. സംഘാംഗങ്ങളില്‍ ഓരോരുത്തരെയും സൂക്ഷ്‌മ നിരീക്ഷണം നടത്തിക്കൊണ്ട് അദ്ദേഹം അവര്‍ക്കിടയിലൂടെ സാവധാനം നടന്നുനീങ്ങി. മുഹമ്മദിന്റെ അടുത്തെത്തിയപ്പോള്‍ ആ ബാലന്റെ കൈപിടിച്ച് പറഞ്ഞു: ``സര്‍വസൃഷ്‌ടികളുടെയും നേതാവാണിവന്‍. സര്‍വലോക രക്ഷിതാവിന്റെ ദൂതനാണിവന്‍. സൃഷ്‌ടിജാലങ്ങള്‍ക്കെല്ലാം കാരുണ്യമായാണ് ദൈവം ഇവനെ അയച്ചിരിക്കുന്നത്.'' ``നിങ്ങള്‍ക്കിതെങ്ങനെ മനസ്സിലായി?'' ഖുറൈശി നേതാക്കള്‍ ചോദിച്ചു. പുരോഹിതന്‍ പറഞ്ഞു: ``നിങ്ങള്‍ ഈ ഇടത്തേക്ക് കുന്നിറങ്ങിവരുമ്പോള്‍, മരങ്ങളും ശിലകളുമെല്ലാം അവന് സാഷ്‌ടാംഗം നമിക്കുന്നുണ്ടായിരുന്നു. ഒരു പ്രവാചകന്റെ മുമ്പിലല്ലാതെ അവ അങ്ങനെ ചെയ്യുകയില്ല. ആഗമനം പ്രതീക്ഷിക്കുന്ന പ്രവാചകനാണിവനെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആപ്പിളിന്റെ ആകൃതിയിലുള്ളതും തോളെല്ലിന്നടിയില്‍ സ്ഥിതി ചെയ്യുന്നതുമായ പ്രവാചകത്വമുദ്രയാണതിന് തെളിവ്'' (A mercy to the Universe, Saeed bin Ali Al Qahtari, p 30,31). മുഹമ്മദിനെ കണ്ട ശേഷം പുരോഹിതന്‍ നടത്തിയ ഈ പ്രസ്‌താവന മുഹമ്മദിന്റെ പ്രവാചകത്വത്തെ മാത്രമല്ല, സൃഷ്‌ടിജാലങ്ങള്‍ക്കെല്ലാം കാരുണ്യമായി നിയോഗിതനായ പ്രവാചകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നതത്രെ.
ക്രൈസ്‌തവ-ജൂത സമുദായങ്ങളില്‍ ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളും പ്രതീക്ഷകളും നിറഞ്ഞുനിന്നിരുന്നു. കുട്ടികള്‍ക്കു പോലും അതറിയാമായിരുന്നു. അതുകൊണ്ടാണ് മരണശയ്യയില്‍ വെച്ച് രണ്ട് ജൂത ബാലന്മാര്‍ അതനുസ്‌മരിച്ചത് (ഈ സംഭവം കുട്ടികള്‍ എന്ന അധ്യായത്തില്‍ കാണാം). പക്ഷേ, കരുണാനിധിയായ ദൈവദൂതന്‍ ആ സത്യം പ്രഖ്യാപിച്ചപ്പോള്‍ അത് സ്വീകരിക്കുന്നതില്‍നിന്ന് സ്വാര്‍ഥ താല്‍പര്യങ്ങളും നേതൃമോഹങ്ങളും അവരെ തടയുകയായിരുന്നു. അക്കാര്യം വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ``നാം വേദം നല്‍കിയ ജനത്തിന് അദ്ദേഹത്തെ (നബിയെ) സ്വന്തം മക്കളെ അറിയുന്നപോലെ അറിയാം. എന്നിട്ടും അവരിലൊരു കൂട്ടര്‍ അറിഞ്ഞുകൊണ്ടു തന്നെ സത്യം മറച്ചുവെക്കുകയാണ്'' (2:146). ``തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ദൈവത്തില്‍നിന്ന് അവര്‍ക്ക് വന്നെത്തി. അവരോ, അതിനു മുമ്പ് അത്തരം ഒന്നിലൂടെ അവിശ്വാസികളെ പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് നന്നായി അറിയാമായിരുന്ന ആ ഗ്രന്ഥം വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു''(2:89). ``നാം വേദം നല്‍കിയവര്‍ക്ക് സ്വന്തം മക്കളെ അറിയുന്നപോലെ ഇതറിയാം. എന്നാല്‍ സ്വയം നഷ്‌ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയില്ല'' (6:20).
മനുഷ്യനെ മനുഷ്യനായിക്കാണുന്ന മഹാ മനസ്‌കതക്കും പ്രവാചക വര്യന്റെ ജീവിതത്തില്‍ എണ്ണമറ്റ ഉദാഹരണങ്ങള്‍ കാണാം. ആ ഉത്‌കൃഷ്‌ട ഗുണവിശേഷങ്ങള്‍ അനുയായികള്‍ അപ്പടി പകര്‍ത്തിയതിനും ഉദാഹരണങ്ങള്‍ നിരവധിയാണ്. പ്രവാചക കാലശേഷം നടന്ന ഒരു സംഭവം: സഹ്‌ലുബ്‌നു ഹുനൈഫ്, ഖൈസുബ്‌നു സഅദ് എന്നീ രണ്ട് അനുചരന്മാര്‍ ഖാദിസിയ്യഃ (അക്കാലത്ത് പേര്‍ഷ്യാ സാമ്രാജ്യത്തിലുള്‍പ്പെട്ട പ്രദേശമായിരുന്നു ഖാദിസിയ്യ) എന്ന സ്ഥലത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ശവമഞ്ചം അതിലൂടെ കടന്നുപോയി. അവരിരുവരും ആദരപൂര്‍വം എഴുന്നേറ്റുനിന്നു. സമീപത്തുണ്ടായിരുന്ന ചില മുസ്‌ലിംകള്‍ അവരോട് പറഞ്ഞു: ``അത് ഈ നാട്ടുകാരനായ ഒരാളുടെ ജഡമാണ്'' (മുസ്‌ലിമിന്റെയല്ല എന്നര്‍ഥം). അതിനെക്കുറിച്ച് അനുചരന്മാര്‍ പറയുന്നത് ഇപ്രകാരം: പ്രവാചകന്റെ അരികിലൂടെ ഒരു ശവമഞ്ചം കടന്നുപോയി. അപ്പോള്‍ അദ്ദേഹം എഴുന്നേറ്റുനിന്നു. ``അതൊരു ജൂതന്റെ ശവമാണ്.'' ആരോ ഒരാള്‍ പറഞ്ഞു. ``അത് ഒരു മനുഷ്യന്റെ ജഡമല്ലേ?'' പ്രവാചകന്‍ ചോദിച്ചു.
നോക്കൂ, കരുണാനിധിയായ പ്രവാചകന്റെ പ്രസ്‌താവന എന്തു മാത്രം ഹൃദയസ്‌പൃക്കും ചിന്തോദ്ദീപകവുമാണ്! മനുഷ്യരായ എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ അദ്ദേഹം സ്വന്തം അനുചരന്മാരെയും അവരിലൂടെ ലോകത്തെയും പഠിപ്പിക്കുകയാണ്. മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇന്ന് നാം കേള്‍ക്കുന്ന ഗീര്‍വാണങ്ങളെവിടെ, പ്രവാചക പ്രഭുവിന്റെ മഹനീയ മാതൃകകളെവിടെ!
കാരുണ്യം സര്‍വ മനുഷ്യര്‍ക്കും ലഭ്യമാകണമെന്ന് പ്രവാചകന്‍ ആഗ്രഹിച്ചു. വിശ്വാസികളും അവിശ്വാസികളും ബന്ധുക്കളും അന്യരും ഇക്കാര്യത്തില്‍ തുല്യരായിരിക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഒരിക്കല്‍ അനുചരന്മാരോട് അദ്ദേഹം പറഞ്ഞു: ``പരസ്‌പരം കരുണ കാണിക്കാതെ നിങ്ങള്‍ വിശ്വാസികളാവുകയില്ല.'' അവര്‍ പ്രതികരിച്ചു: ``ദൈവദൂതരേ, ഞങ്ങളെല്ലാം പരസ്‌പരം കരുണ കാണിക്കുന്നവരാണല്ലോ.'' അപ്പോഴദ്ദേഹം വിശദീകരിച്ചു: ``നിങ്ങള്‍ സ്വന്തം കൂട്ടുകാരനോട് കാണിക്കുന്ന കരുണയെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് സര്‍വര്‍ക്കും ബാധകമാക്കുന്ന കാരുണ്യത്തെക്കുറിച്ചാണ്'' (ത്വബറാനി).
അതെ, മനുഷ്യവംശത്തിലെ സര്‍വ വിഭാഗങ്ങള്‍ക്കും ആ ആര്‍ദ്ര മനസ്സിന്റെ കാരുണ്യം ലഭിച്ചു. സ്‌ത്രീകള്‍, ശത്രുക്കള്‍, കുറ്റവാളികള്‍, അയല്‍വാസികള്‍, മാതാപിതാക്കള്‍, വൃദ്ധജനങ്ങള്‍, അബലര്‍, ദരിദ്രര്‍, അനാഥര്‍, അടിമകള്‍, മൂഢര്‍, വിദ്യാര്‍ഥികള്‍,യുദ്ധത്തടവുകാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും.
(മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന ഇതേ പേരിലുള്ള പുസ്‌തകത്തില്‍ നിന്ന്)
എല്ലാവരുടെയും റസൂല്‍
മര്‍ഹൂം കെ.ടി അബ്‌ദുര്‍റഹീം (പ്രബോധനം)
``ഓ, പ്രവാചകരേ, ജീവിക്കുന്ന മാതൃകയായും, സന്തോഷിപ്പിക്കുന്നവനായും താക്കീത് ചെയ്യുന്നവനായുമാണ് നാം താങ്കളെ അയച്ചിരിക്കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് അവന്റെ അനുവാദ പ്രകാരം വിളിക്കുന്നവനായും പ്രകാശിക്കുന്ന വിളക്കായും'' (ഖുര്‍ആന്‍).
സത്യവിശ്വാസികളേ, നബി(സ) ഭൂജാതനായതും വിട്ടുപിരിഞ്ഞതുമായ മാസമാണ് റബീഉല്‍ അവ്വല്‍. രണ്ടും നടന്ന മാസമായതിനാല്‍ സന്തോഷിക്കുകയാണോ ദുഃഖിക്കുകയാണോ ചെയ്യേണ്ടത് എന്ന് നാം ആലോചിക്കേണ്ടതാണ്.
സന്തോഷവും ദുഃഖവും ഒരുമിക്കുന്നതിനാല്‍ അമിതമായി സന്തോഷിക്കാതിരിക്കലാണ് നല്ലത് എന്നത് കൊണ്ടാണ് അത് ആഘോഷമായി കൊണ്ട് നടക്കുന്നതിനോട് മാനസികമായി യോജിപ്പില്ലാത്തത്. അതേസമയം മുഹമ്മദ് നബി(സ)യുടെ സംഭവബഹുലമായ ജീവിതം ജനങ്ങളെ ഓര്‍മിപ്പിക്കുക എന്നത് നല്ല കാര്യമാണ്. ഏത് പ്രദേശത്തുള്ള ആളുകള്‍ക്കും നബിചര്യയെ പരിചയപ്പെടുത്തേണ്ടതുണ്ട്. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ് നടത്തുന്നതെങ്കില്‍ അത് ഉപകാരപ്പെടും. മറിച്ചാണെങ്കില്‍ അത് വെറും ശബ്‌ദമായി അധഃപതിക്കും. ജനങ്ങള്‍ വിശ്രമിക്കുന്ന സമയങ്ങളിലോ, കാര്യമായ ഏര്‍പ്പാടുകള്‍ നടത്തുന്ന നേരത്തോ ആണ് നടത്തപ്പെടുന്നതെങ്കില്‍ അതവര്‍ക്ക് അലോസരമായിത്തീരുകയും ചെയ്യും.
ബഹുസ്വര സമൂഹം എന്ന നിലയില്‍ ഇന്ത്യയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളായ നമ്മള്‍, മുഹമ്മദ് നബി(സ)യുടെ അനുയായികളല്ലാത്ത കോടിക്കണക്കിന് ജനങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയില്‍ അവരെ അലോസരപ്പെടുത്തുന്ന പ്രവാചകനായി മുഹമ്മദ് നബി(സ)യെ ചിത്രീകരിക്കരുതെന്ന് വേദനയോട് കൂടി അപേക്ഷിക്കുന്നു. ചിന്തിക്കുന്ന സമൂഹത്തിന് മുന്നില്‍ നബിചര്യയെ വിശദീകരിക്കുന്നതില്‍ നന്മ മാത്രമാണുള്ളത്. ഒന്നുകില്‍ അവര്‍ക്കതംഗീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളയാം. മറിച്ച് വെറും ശബ്‌ദങ്ങളുണ്ടാക്കി പൊതുസമൂഹത്തെ അലോസരപ്പെടുത്തേണ്ടതുണ്ടോ? അല്ലാഹുവിന്റെ പ്രവാചകരെ സ്‌നേഹിക്കാത്ത ഒരു വിശ്വാസിയും ഈ ലോകത്തില്ല. എന്നാല്‍, ആ സ്‌നേഹത്തിന്റെ രൂപത്തിലും ഭാവത്തിലും ചെറിയ വ്യത്യാസങ്ങളുണ്ടാകും. അല്ലാഹുവിന്റെ റസൂലിനോട് സ്‌നേഹമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ പൊതുജനം റസൂലിനെ വെറുക്കുന്ന മാര്‍ഗം സ്വീകരിക്കരുതേ എന്നു മാത്രം.
റബീഉല്‍ അവ്വല്‍ മാസത്തില്‍ മാത്രമല്ല, റമദാന്‍ മാസത്തിലും ചിലര്‍ അര്‍ധരാത്രി അപ്പുറത്തെ അമുസ്‌ലിം വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് സുഖമായി കിടന്നുറങ്ങാന്‍ കഴിയാത്തവിധത്തില്‍ ഉച്ചത്തില്‍ ഖുര്‍ആന്‍ ഓതുന്നു. ചിലര്‍ സുബ്‌ഹി നമസ്‌കാരം മൈക്ക് വെച്ച് പുറത്തേക്ക് വിടുന്നു. നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നത് പിന്നില്‍ നമസ്‌കരിക്കുന്നവര്‍ക്ക് കേള്‍ക്കാന്‍ വേണ്ടിയാണ്. എന്തിനാണ് ഖുര്‍ആനിനെതിരായ കാര്യങ്ങള്‍ ചെയ്യുന്നത്? ഉച്ചത്തില്‍ അനാവശ്യമായി ഖുര്‍ആന്‍ ഓതുന്നത് ഖുര്‍ആന്‍ തന്നെ തടഞ്ഞതാണ്. അല്ലാഹു പറഞ്ഞതിനെതിരില്‍ അല്ലാഹുവിന്റെ ഖുര്‍ആന്‍ ഉപയോഗിക്കരുത്. ബഹുസ്വര സമൂഹമെന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനുള്ള മാനസിക വിശാലത ഉണ്ടാവണമെന്നപേക്ഷിക്കുന്നു.
എന്താണ് മുഹമ്മദ് നബി(സ)യുടെ സംഭാവന? `ശാഹിദ്' എന്ന പദത്തിന് സാക്ഷി എന്നര്‍ഥമുണ്ട്. കേവലം സാക്ഷിയായിരുന്നില്ല; ജീവിക്കുന്ന മാതൃകയായിരുന്നു. എന്താണോ നബി(സ) ലോകത്തോട് പറയാന്‍ പോകുന്നത് അതിന്റെ ജീവിക്കുന്ന മാതൃകയായിട്ടാണ് നബി(സ)യെ അല്ലാഹു അയച്ചത്. പറയാന്‍ പോകുന്ന കാര്യം പറയുന്നതിന് മുമ്പെ ജീവിതത്തില്‍ പകര്‍ത്തിയിട്ടുണ്ടാകും. അതാണ് ശാഹിദ്. ഖുര്‍ആന്‍ ഒരുപാട് സ്ഥലങ്ങളില്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. സത്യത്തിന്റെ ചേരിയില്‍ നിന്ന് വേറൊരു ചേരിയിലേക്കും പോകാത്ത ഉത്തമ സമൂഹത്തെക്കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. `ശുഹദാഅ്' എന്ന പദമാണ് പ്രയോഗിച്ചത്. അവര്‍ ജീവിതം കൊണ്ട് ജനങ്ങള്‍ക്ക് മാതൃകയാണ്.
മുഹമ്മദ് നബി(സ) `മുബശ്ശിര്‍' ആണ്. അഥവാ സന്തോഷിപ്പിക്കുന്നവനാണ്. സകല ചരാചരങ്ങളെയും അദ്ദേഹം സന്തോഷിപ്പിക്കുന്നു. ഈ പ്രവാചകന്റെ പേരില്‍ സൃഷ്‌ടിജാലങ്ങളെ സന്തോഷിപ്പിക്കുകയാണോ ചെയ്യുന്നതെന്ന് നാം ആലോചിക്കേണ്ടതുണ്ട്. മുഹമ്മദ് നബി `നദീര്‍' കൂടി ആണ്. അഥവാ സത്യത്തില്‍നിന്ന് വ്യതിചലിക്കുന്നവരെ താക്കീത് ചെയ്യുന്ന പ്രവാചകന്‍. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സന്മാര്‍ഗ കാംക്ഷികളെ പിന്തിരിപ്പിക്കുകയാണോ എന്ന് നാം ആലോചിക്കണം. അല്ലാഹുവിന്റെ കല്‍പന പ്രകാരം മാത്രം അല്ലാഹുവിലേക്ക് വിളിക്കുന്നവനാണ് പ്രവാചകന്‍. നാം നടത്തുന്ന ദഅ്‌വത്തുകള്‍ അപ്രകാരമാണോ? സംഘടനകളിലേക്ക് ആളെ കൂട്ടാന്‍ ദഅ്‌വത്തുകള്‍ നടന്നുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ ദീനിലേക്കാണ് വിളിക്കേണ്ടത് എന്ന് നാം വിസ്‌മരിക്കരുത്.
വീണ്ടും പ്രവാചകനെക്കുറിച്ച് പറയുന്നു: ``വെളിച്ചം പരത്തുന്ന വിളക്കാണ് താങ്കള്‍.'' അവിടെ ഇരുട്ടില്ല. വെളിച്ചത്തിന്റെ കൂടെ വെളിച്ചം മാത്രമാണുള്ളത്. ഈ പ്രവാചകനെയല്ലേ റബീഉല്‍ അവ്വലില്‍ നാം പരിചയപ്പെടുത്തേണ്ടത്. മുഹമ്മദ് നബിയുടെ കൂടെ മറ്റെല്ലാ പ്രവാചകന്മാരെയും പരിചയപ്പെടുത്തേണ്ടതുണ്ട്. കാരണം, മുഹമ്മദ് നബി(സ) മാത്രമല്ല നമ്മുടേത്. എല്ലാ പ്രവാചകന്മാരും നമ്മുടേതാണ്. അവരിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി(സ). നമ്മുടേത് മാത്രമല്ല മുഹമ്മദ് നബി(സ). മുഴുവന്‍ മനുഷ്യരുടേതുമാണ്. മുഴുവന്‍ സൃഷ്‌ടിജാലങ്ങളുടേതുമാണ്. പക്ഷി പറവകളുടെ പ്രവാചകന്‍, ഇഴജന്തുക്കളുടെ പ്രവാചകന്‍, മത്സ്യങ്ങളുടെ പ്രവാചകന്‍, വന്യമൃഗങ്ങളുടെ പ്രവാചകന്‍...
മാനവരാശിയുടെ പ്രവാചകനെ, സൃഷ്‌ടിജാലങ്ങളുടെ പ്രവാചകനെ ഈ `ജാതിസമുദായ'ത്തില്‍ മാത്രം ഒതുക്കിനിര്‍ത്തരുത്. ലോകര്‍ക്ക് കാരുണ്യമായി വന്ന പ്രവാചകനെ അലോസരപ്പെടുത്തുന്ന പ്രവാചകനായി ചിത്രീകരിക്കരുത്. കാര്യങ്ങള്‍ മനസ്സിലാകുന്നവര്‍, തര്‍ക്കത്തിലേര്‍പ്പെടാതെ നല്ല മനസ്സോട് കൂടി മറ്റുള്ളവരെ അത് ധരിപ്പിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!
പ്രവാചകനിന്ദയും പ്രവാചകസ്‌നേഹവും
(ശബാബ്)
അനുപമായ പ്രവാചക വ്യക്തിത്വത്തെയും ദൈവവചനങ്ങളായ വിശുദ്ധ ഖുര്‍ആനിനെയും അവമതിച്ചുകൊണ്ട് ഒന്നുരണ്ട് പതിറ്റാണ്ടു മുമ്പ് ഒരു മലയാളി യുക്തിവാദി ഒരു വിമര്‍ശനപഠനം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. മലയാളക്കരയിലെ മുസ്‌ലിംകള്‍ അതിനെ ധൈഷണികമായി നേരിട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മുസ്‌ലിം നാമധാരി വിശുദ്ധ ഖുര്‍ആനിനെയും പ്രവാചക വചനങ്ങളെയും `ചെകുത്താന്റെ വാക്കുകള്‍' ആയി ചിത്രീകരിച്ചുകൊണ്ട് രചന നടത്തി. തീവ്രവാദിയായ ഒരു ഭരണാധികാരി അദ്ദേഹത്തെ വധാര്‍ഹനായി പ്രഖ്യാപിച്ചതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം ആ നാലാംകിട സാഹിത്യം വിശ്വോത്തരമായിത്തീര്‍ന്നു! ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചക വ്യക്തിത്വത്തെ തേജോഹത്യ ചെയ്യാന്‍ വേണ്ടി ഡെന്മാര്‍ക്കിലെ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ക്കെതിരെ ലോകത്താകമാനം പ്രതിഷേധം അടിച്ചുവീശി. ഈയിടെ ഒരു കോളെജധ്യാപകന്‍ `പഠനപ്രവര്‍ത്തന'ത്തിനുള്ള മാധ്യമമായി പ്രവാചകനിന്ദ ഉപയോഗിച്ചതും അനന്തരപ്രശ്‌നങ്ങളും നമ്മുടെ മുന്നിലുണ്ട്.
അല്ലാഹുവിന്റെ സന്ദേശത്തെയും സന്ദേശവാഹകനെയും (റസൂല്‍) ആയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ എതിരാളികള്‍ ഏതു കാലത്തും ചെയ്‌തുപോന്നതാണ് പ്രവാചകനിന്ദ എന്നത്. നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‌ക്കുന്നു. സമകാല സംഭവങ്ങളായ ചിലത് സൂചിപ്പിച്ചുവെന്നു മാത്രമേയുള്ളൂ. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത് ഒന്നുകില്‍ ഇതര മതവിശ്വാസികളായ തീവ്രവാദികളോ അല്ലെങ്കില്‍ മതനിഷേധികളായ യുക്തിവാദികളോ ആണ്. ഏതെങ്കിലും തരത്തില്‍ പെട്ട ഒരാള്‍ മുഹമ്മദ് നബി(സ)യെ ഇകഴ്‌ത്താന്‍ ശ്രമിക്കുന്നത് ഒരു സത്യവിശ്വാസിക്ക് സഹിക്കാനാവില്ല. വിശ്വാസികള്‍ക്ക് പ്രവാചകനുമായി അത്രമാത്രം ആത്മബന്ധമുണ്ട് എന്നതാണതിനു കാരണം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാള്‍ അടുത്ത ആളാകുന്നു.
അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളാകുന്നു'' (35:6). എങ്ങനെയാണ് ഈ അടുപ്പവും കടപ്പാടും പാലിക്കപ്പെടേണ്ടത് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി സ്‌മരിക്കുകയും ചെയ്യുന്നവര്‍ക്ക്'' (35:21). ``നിങ്ങള്‍ക്ക് റസൂല്‍ നല്‌കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. ഏതൊന്നില്‍ നിന്ന് റസൂല്‍ നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‌ക്കുകയും ചെയ്യുക'' (59:7). അഥവാ സത്യവിശ്വാസി തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നത് പ്രവാചകന്റെ ജീവിത മാതൃകയനുസരിച്ചാണ് എന്നര്‍ഥം.
ഈ ദൗത്യം വളരെ കൃത്യമായി പാലിച്ചവരായിരുന്നു റസൂലിന്റെ അനുചരന്മാര്‍ അഥവാ സ്വഹാബികള്‍. അവര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒപ്പിയെടുത്തു സ്വാംശീകരിച്ചു. തങ്ങളുടെ ജീവനെക്കാള്‍ അവര്‍ പ്രവാചകനെ സ്‌നേഹിച്ചു; ആദരിച്ചു. അദ്ദേഹത്തിനെതിരെ വന്ന ആക്ഷേപ ശരങ്ങള്‍ക്ക് മറുപടി പറയുക മാത്രമല്ല, അദ്ദേഹത്തിനു നേരെ വന്ന അസ്‌ത്രങ്ങള്‍ സ്വദേഹം കൊണ്ട് തടുത്തു. പിന്മുറക്കാരായ നമ്മുടെ മുന്നില്‍ പ്രവാചകന്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹം കാണിച്ചുതന്ന ജീവിതമാതൃക (സുന്നത്ത്) അനശ്വരമായി നിലനില്‌ക്കുന്നു. അത് പിന്‍പറ്റുകയും അതിന്റെ മഹത്വങ്ങള്‍ ലോകത്തിനു കാണിച്ചുകൊടുക്കുകയും ആ അനുപമ വ്യക്തിത്വത്തിനു നേരെ വരുന്ന നിന്ദാ ശരങ്ങള്‍ സമചിത്തത കൈവിടാതെ നേരിടുകയും വേണം.
നിര്‍ഭാഗ്യവശാല്‍ ജാജ്ജ്വലമായ ആ ജീവിതസരണിയിലൂടെ മുന്നോട്ടുനീങ്ങാന്‍ പ്രവാചകന്റെ അനുയായികള്‍ക്കു തന്നെ സാധിക്കുന്നില്ല. ഇസ്‌ലാം എന്നത് പാരമ്പര്യവും നാട്ടുനടപ്പുമാണ് എന്ന് തെറ്റിദ്ധരിപ്പിച്ച മുസ്‌ലിം ഭൂരിപക്ഷത്തിന് നബിചര്യ എന്താണെന്ന് അജ്ഞാതമാണ്. എന്നാല്‍ ഏതെങ്കിലും ഭാഗത്തുനിന്ന് പ്രവാചകനിന്ദ ഉണ്ടായി എന്നു കേട്ടാല്‍ വൈകാരികമായി പ്രതികരിക്കാന്‍ അവര്‍ മുന്നോട്ടുവരുന്നു. ഇത് വലിയ വിരോധാഭാസമാണ്.
പ്രവാചകനെ സ്‌നേഹിക്കുക എന്നാല്‍ അദ്ദേഹത്തെ ശരിയാംവണ്ണം പിന്‍പറ്റലാണ് എന്ന സത്യം മനസ്സിലാക്കാതെ ഇതര മതക്കാരും മറ്റു ചില പ്രസ്ഥാനക്കാരും തങ്ങളുടെ ആചാര്യന്മാരോടു പുലര്‍ത്തുന്ന ബന്ധമാണ് അന്ത്യപ്രവാചകനോട് ചില മുസ്‌ലിംകള്‍ പുലര്‍ത്തുന്നത്. ഭാഗ്യന്തരേണ ഈ നിലപാട് പ്രവാചക സ്‌നേഹത്തിനുപകരം പ്രവാചക നിന്ദയായിത്തീരുകയാണെന്ന വസ്‌തുത അവരറിയാതെ പോകുന്നു.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് റബീഉല്‍ അവ്വല്‍ മാസത്തില്‍ മുസ്‌ലിം സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രവാചക ജയന്തി ആഘോഷം. മുഹമ്മദ് നബി(സ) ജീവിതത്തിലൊരിക്കലും തന്റെ ബെര്‍ത്ത്‌ഡേ ആഘോഷിച്ചിട്ടില്ല. പ്രവാചകനെ ജീവനെക്കാള്‍ സ്‌നേഹിച്ച ഖലീഫമാരോ സ്വഹാബികളോ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ആചരിച്ചില്ല. സ്വഹാബിമാരില്‍ നിന്ന് നേരിട്ട് ദീന്‍ പഠിച്ച സച്ചരിതരായ മുന്‍ഗാമികള്‍ (സലഫുസ്സ്വാലിഹ്) ജന്മദിനാഘോഷം എന്തെന്നറിഞ്ഞിട്ടില്ല. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ മുസ്‌ലിം സമൂഹത്തെ വൈജ്ഞാനികമായി നയിച്ചവരും പില്‍ക്കാലത്ത് മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെട്ടവരുമായ മഹാന്മാരോ അവരുടെ ശിഷ്യരോ ഈ നൂതനകര്‍മം ചെയ്‌തിട്ടില്ല.
പ്രവാചക വിയോഗം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്കു ശേഷം ഉണ്ടായ നബിദിനാഘോഷം എന്ന നൂതനാചാരം പുണ്യകരമായ മത കര്‍മമാണെന്ന രീതിയില്‍ ചിലര്‍ അനുഷ്‌ഠിക്കുന്നത് ഖേദകരമാണ്. ഇത്തരം പുതിയ മതാചാരങ്ങള്‍ക്കാണ് ബിദ്‌അത്ത് എന്ന് സാങ്കേതികമായി പറയപ്പെടുന്നത്. ബിദ്‌അത്തുകള്‍ വഴികേടിലാണ് എന്നാണ് പ്രവാചകന്റെ മുന്നറിയിപ്പ്. സമൂഹത്തില്‍ കാണുന്നത് വിവേചനമില്ലാതെ വാരിപ്പുണരുന്ന മുസ്‌ലിം സമുദായത്തോട് ഇക്കാര്യത്തില്‍ സ്‌നേഹബുധ്യാ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ് പ്രബോധകന്മാരുടെ ബാധ്യത.
അല്ലാഹുവിന്റെ സന്ദേശത്തെയും സന്ദേശവാഹകനെയും (റസൂല്‍) ആയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ എതിരാളികള്‍ ഏതു കാലത്തും ചെയ്‌തുപോന്നതാണ് പ്രവാചകനിന്ദ എന്നത്. നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‌ക്കുന്നു. സമകാല സംഭവങ്ങളായ ചിലത് സൂചിപ്പിച്ചുവെന്നു മാത്രമേയുള്ളൂ. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത് ഒന്നുകില്‍ ഇതര മതവിശ്വാസികളായ തീവ്രവാദികളോ അല്ലെങ്കില്‍ മതനിഷേധികളായ യുക്തിവാദികളോ ആണ്. ഏതെങ്കിലും തരത്തില്‍ പെട്ട ഒരാള്‍ മുഹമ്മദ് നബി(സ)യെ ഇകഴ്‌ത്താന്‍ ശ്രമിക്കുന്നത് ഒരു സത്യവിശ്വാസിക്ക് സഹിക്കാനാവില്ല. വിശ്വാസികള്‍ക്ക് പ്രവാചകനുമായി അത്രമാത്രം ആത്മബന്ധമുണ്ട് എന്നതാണതിനു കാരണം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാള്‍ അടുത്ത ആളാകുന്നു.
അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളാകുന്നു'' (35:6). എങ്ങനെയാണ് ഈ അടുപ്പവും കടപ്പാടും പാലിക്കപ്പെടേണ്ടത് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി സ്‌മരിക്കുകയും ചെയ്യുന്നവര്‍ക്ക്'' (35:21). ``നിങ്ങള്‍ക്ക് റസൂല്‍ നല്‌കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. ഏതൊന്നില്‍ നിന്ന് റസൂല്‍ നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‌ക്കുകയും ചെയ്യുക'' (59:7). അഥവാ സത്യവിശ്വാസി തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നത് പ്രവാചകന്റെ ജീവിത മാതൃകയനുസരിച്ചാണ് എന്നര്‍ഥം.
ഈ ദൗത്യം വളരെ കൃത്യമായി പാലിച്ചവരായിരുന്നു റസൂലിന്റെ അനുചരന്മാര്‍ അഥവാ സ്വഹാബികള്‍. അവര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒപ്പിയെടുത്തു സ്വാംശീകരിച്ചു. തങ്ങളുടെ ജീവനെക്കാള്‍ അവര്‍ പ്രവാചകനെ സ്‌നേഹിച്ചു; ആദരിച്ചു. അദ്ദേഹത്തിനെതിരെ വന്ന ആക്ഷേപ ശരങ്ങള്‍ക്ക് മറുപടി പറയുക മാത്രമല്ല, അദ്ദേഹത്തിനു നേരെ വന്ന അസ്‌ത്രങ്ങള്‍ സ്വദേഹം കൊണ്ട് തടുത്തു. പിന്മുറക്കാരായ നമ്മുടെ മുന്നില്‍ പ്രവാചകന്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹം കാണിച്ചുതന്ന ജീവിതമാതൃക (സുന്നത്ത്) അനശ്വരമായി നിലനില്‌ക്കുന്നു. അത് പിന്‍പറ്റുകയും അതിന്റെ മഹത്വങ്ങള്‍ ലോകത്തിനു കാണിച്ചുകൊടുക്കുകയും ആ അനുപമ വ്യക്തിത്വത്തിനു നേരെ വരുന്ന നിന്ദാ ശരങ്ങള്‍ സമചിത്തത കൈവിടാതെ നേരിടുകയും വേണം.
നിര്‍ഭാഗ്യവശാല്‍ ജാജ്ജ്വലമായ ആ ജീവിതസരണിയിലൂടെ മുന്നോട്ടുനീങ്ങാന്‍ പ്രവാചകന്റെ അനുയായികള്‍ക്കു തന്നെ സാധിക്കുന്നില്ല. ഇസ്‌ലാം എന്നത് പാരമ്പര്യവും നാട്ടുനടപ്പുമാണ് എന്ന് തെറ്റിദ്ധരിപ്പിച്ച മുസ്‌ലിം ഭൂരിപക്ഷത്തിന് നബിചര്യ എന്താണെന്ന് അജ്ഞാതമാണ്. എന്നാല്‍ ഏതെങ്കിലും ഭാഗത്തുനിന്ന് പ്രവാചകനിന്ദ ഉണ്ടായി എന്നു കേട്ടാല്‍ വൈകാരികമായി പ്രതികരിക്കാന്‍ അവര്‍ മുന്നോട്ടുവരുന്നു. ഇത് വലിയ വിരോധാഭാസമാണ്.
പ്രവാചകനെ സ്‌നേഹിക്കുക എന്നാല്‍ അദ്ദേഹത്തെ ശരിയാംവണ്ണം പിന്‍പറ്റലാണ് എന്ന സത്യം മനസ്സിലാക്കാതെ ഇതര മതക്കാരും മറ്റു ചില പ്രസ്ഥാനക്കാരും തങ്ങളുടെ ആചാര്യന്മാരോടു പുലര്‍ത്തുന്ന ബന്ധമാണ് അന്ത്യപ്രവാചകനോട് ചില മുസ്‌ലിംകള്‍ പുലര്‍ത്തുന്നത്. ഭാഗ്യന്തരേണ ഈ നിലപാട് പ്രവാചക സ്‌നേഹത്തിനുപകരം പ്രവാചക നിന്ദയായിത്തീരുകയാണെന്ന വസ്‌തുത അവരറിയാതെ പോകുന്നു.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് റബീഉല്‍ അവ്വല്‍ മാസത്തില്‍ മുസ്‌ലിം സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രവാചക ജയന്തി ആഘോഷം. മുഹമ്മദ് നബി(സ) ജീവിതത്തിലൊരിക്കലും തന്റെ ബെര്‍ത്ത്‌ഡേ ആഘോഷിച്ചിട്ടില്ല. പ്രവാചകനെ ജീവനെക്കാള്‍ സ്‌നേഹിച്ച ഖലീഫമാരോ സ്വഹാബികളോ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ആചരിച്ചില്ല. സ്വഹാബിമാരില്‍ നിന്ന് നേരിട്ട് ദീന്‍ പഠിച്ച സച്ചരിതരായ മുന്‍ഗാമികള്‍ (സലഫുസ്സ്വാലിഹ്) ജന്മദിനാഘോഷം എന്തെന്നറിഞ്ഞിട്ടില്ല. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ മുസ്‌ലിം സമൂഹത്തെ വൈജ്ഞാനികമായി നയിച്ചവരും പില്‍ക്കാലത്ത് മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെട്ടവരുമായ മഹാന്മാരോ അവരുടെ ശിഷ്യരോ ഈ നൂതനകര്‍മം ചെയ്‌തിട്ടില്ല.
പ്രവാചക വിയോഗം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്കു ശേഷം ഉണ്ടായ നബിദിനാഘോഷം എന്ന നൂതനാചാരം പുണ്യകരമായ മത കര്‍മമാണെന്ന രീതിയില്‍ ചിലര്‍ അനുഷ്‌ഠിക്കുന്നത് ഖേദകരമാണ്. ഇത്തരം പുതിയ മതാചാരങ്ങള്‍ക്കാണ് ബിദ്‌അത്ത് എന്ന് സാങ്കേതികമായി പറയപ്പെടുന്നത്. ബിദ്‌അത്തുകള്‍ വഴികേടിലാണ് എന്നാണ് പ്രവാചകന്റെ മുന്നറിയിപ്പ്. സമൂഹത്തില്‍ കാണുന്നത് വിവേചനമില്ലാതെ വാരിപ്പുണരുന്ന മുസ്‌ലിം സമുദായത്തോട് ഇക്കാര്യത്തില്‍ സ്‌നേഹബുധ്യാ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ് പ്രബോധകന്മാരുടെ ബാധ്യത.
No comments:
Post a Comment