scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Feb 19, 2011

ഉദിച്ചുയര്‍ന്ന പ്രഭാതത്തെ പിറകോട്ട് വലിക്കാനാവില്ല -ഡോ. ഖറദാവി


ഉദിച്ചുയര്‍ന്ന പ്രഭാതത്തെ പിറകോട്ട് വലിക്കാനാവില്ല -ഡോ. ഖറദാവി



കൈറോവിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഡോ. യൂസുഫ് അല്‍ ഖറദാവി ഇന്നലെ നടത്തിയ ജുമുഅ ഖുതുബ ശ്രവിക്കാന്‍ 30 ലക്ഷംപേര്‍ ഒത്തുചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറബ് ഭരണാധികാരികള്‍ തങ്ങളുടെ ജനതയുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അവരുമായി സംവദിക്കാനും തയാറാവണമെന്ന് ഖര്‍ദാവി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഉദിച്ചുയര്‍ന്ന പ്രഭാതത്തെ ആര്‍ക്കും പിറകോട്ട് പിടിച്ചുവലിക്കാനാവില്ല. ലോകം ഇന്ന് പരിവര്‍ത്തനത്തിന്റെ പാതയിലാണ്. അറബ് ലോകത്ത് ഇതുവളരെ പ്രകടമാണ്. പ്രജകള്‍ക്ക് എതിരായി നില്‍ക്കലല്ല; മറിച്ച് അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആരോഗ്യപരമായ സംവാദത്തിന് അവസരമൊരുക്കലാണ് അഭികാമ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ഈജിപ്തിന്റെ ഭരണനേതൃത്വം അടിമുടി മാറേണ്ടതുണ്ട്. സ്ഥാനമൊഴിയുന്നതിന് മുമ്പ് ഹുസ്‌നി മുബാറക് നിയോഗിച്ച മുഖങ്ങളാണ് ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളത്. പട്ടാള ഭരണമല;്‌ള സിവില്‍ ഭരണമാണ് ഈജിപ്തില്‍ നിലവില്‍ വരേണ്ടത്. രാഷ്ട്രീയ തടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്നും ഗസ്സ അതിര്‍ത്തിയിലെ റഫഹ കവാടം പൂര്‍ണമായും തുറന്നിടണമെന്നും ഖര്‍ദാവി ആവശ്യപ്പെട്ടു.


ഈജിപ്തില്‍ യാഥാര്‍ഥ്യമായ വിപ്ലവത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല ക്രിസ്ത്യന്‍ വിശ്വാസികളും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ചരിത്രത്തില്‍ നടന്ന റുമേനിയന്‍, കുരിശുയുദ്ധ വേളകളില്‍ ഈജിപ്ഷ്യന്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുടെ പ്രതിരോധത്തിന് ത്യാഗം സഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമുള്ള പുതിയ പോരാട്ടത്തിലും മുസ്‌ലികളും ക്രിസ്ത്യാനികളും സഹകരിച്ചു. ഈ വിജയത്തില്‍ എല്ലാ മതവിശ്വാസികളും നന്ദി സൂചകമായി ദൈവത്തിന് സാഷ്ടാംഗം ചെയ്യേണ്ടതുണ്ട്. സാഷ്ടാംഗം എല്ലാ മതത്തിലും അംഗീകരിക്കപ്പെട്ട ആരാധനയാണ്.


മുബാറക്കിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ മരണമടഞ്ഞവര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നമസ്‌കാരവും ജമുഅക്ക് ശേഷം നടന്നു. ഈജിപ്തിലെ രണ്ട് ഔദ്യോഗിക ചാനലുകളും വിദേശ ചാനലുകളും ഖറദാവിയുടെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്തു. ജുമുഅക്ക് ശേഷം ദശലക്ഷങ്ങള്‍ പങ്കെടുത്ത പ്രകടനവും തഹ്‌രീര്‍ സ്‌ക്വയറില്‍ അരങ്ങേറി.





അറബ് ഭരണകൂടങ്ങള്‍ ജനാഭിലാഷത്തിന് വിലങ്ങുതടിയാകരുത്: ഖറദാവി

ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് വിലങ്ങുതടിയായി അറബ് ഭരണകൂടങ്ങള്‍ നിലകൊള്ളരുതെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ജനം മാറ്റം ആഗ്രഹിക്കുന്നു. അവരുടെ അഭിലാഷങ്ങള്‍ ഭരണാധികാരികള്‍ തിരിച്ചറിയണം. ചരിത്രത്തെ പിറകോട്ടുവലിക്കാന്‍ ശ്രമിക്കരുതെന്ന് ഈജിപ്തിലെ 'വിമോചന ചത്വര'ത്തില്‍ ഇന്നലെ നടത്തിയ ജുമുഅഃ പ്രഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.



ഉദിച്ചുയര്‍ന്ന പ്രഭാതത്തെ പിറകോട്ട് വലിക്കാനാവില്ല- ഡോ. ഖറദാവിഗസ്സയിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യം തയാറാകണം. ഈജിപ്ത് സ്വേഛാധിപത്യത്തില്‍ നിന്ന് മോചിതമായതുപോലെ, ഫലസ്തീനിലെ ഖുദ്‌സ് വിമോചിക്കപ്പെട്ട് അല്‍അഖ്‌സാ പള്ളിയില്‍ നമസ്‌കരിക്കാനും ഖുതുബഃ നിര്‍വഹിക്കാനും മോഹമുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് ഖറദാവി പറഞ്ഞു. മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണം. മുബാറക് രൂപവത്കരിച്ച സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ മുക്തമാക്കണമെന്നും ഖറദാവി ആവശ്യപ്പെട്ടു. സിവിലിയന്‍ സര്‍ക്കാറിലേക്കുള്ള മാറ്റം ത്വരിതഗതിയിലാകണം. വിപ്ലവം പൂര്‍ണവിജയത്തിലെത്തുന്നതുവരെ ക്ഷമയോടെ നിലകൊള്ളണമെന്ന് അദ്ദേഹം പ്രക്ഷോഭകരെ ആഹ്വാനം ചെയ്തു. ഭരണാധികാരികളാല്‍ കൊള്ളയടിക്കപ്പെട്ട രാജ്യത്തിന്റെ സ്വത്ത് തിരിച്ചുപിടിക്കണം.



അനിതരസാധാരണമായ വിപ്ലവം നയിച്ച യുവാക്കളെ അഭിനന്ദിച്ചാണ് ഖറദാവി പ്രഭാഷണം ആരംഭിച്ചത്. ലോകത്തിനു മുഴുവന്‍ പാഠവും പ്രചോദനവുമാണ് ഈജിപ്ത് ജനതയുടെ പ്രക്ഷോഭം. അനീതിക്കും സ്വാര്‍ഥതക്കും അഴിമതിക്കും എതിരായ വിജയം കൂടിയാണിത്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നതകള്‍ മറന്ന് ഈജിപ്ത് ജനത കാഴ്ചവെച്ച ഐക്യം മാതൃകാപരമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലെ ഐക്യത്തിന്റെ അസാധാരണമായ ചിത്രമാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ദൃശ്യമായത്. ഈ ഐക്യവും സഹകരണവും തുടര്‍ന്നും നിലനിര്‍ത്തണം. ആദ്യം പ്രക്ഷോഭത്തെ തള്ളിപ്പറയുകയും നില്‍ക്കക്കള്ളിയില്ലാതെ കൂടെച്ചേരുകയും ചെയ്ത കപടന്‍മാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖറദാവി പറഞ്ഞു. 14 നൂറ്റാണ്ടായി ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും വിജ്ഞാനീയങ്ങളുടെയും കേന്ദ്രമായി നിലകൊണ്ട ഈജിപ്ത് പ്രതാപം വീണ്ടെടുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 'ജനുവരി 25' വിപ്ലവത്തിന് രക്തസാക്ഷികളെ അര്‍പ്പിച്ച തഹ്‌രീര്‍ സ്‌ക്വയറിന് 'രക്തസാക്ഷി ചത്വരം' എന്ന് പുനഃനാമകരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


File 8456'വിജയ വെള്ളി'യായി ഈജിപ്ത് ആചരിച്ച ഇന്നലെ, ഖറദാവിയുടെ പ്രഭാഷണം ആവേശത്തോടെയാണ് പ്രക്ഷോഭകര്‍ സ്വീകരിച്ചത്. ഈജിപ്ഷ്യന്‍ ടി.വി ചാനല്‍ അടക്കം നിരവധി അറബ് ചാനലുകള്‍ ഖുതുബയും നമസ്‌കാരവും തല്‍സമയം സംപ്രേഷണം ചെയ്തു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഖറദാവി ഈജിപ്തില്‍ ജുമുഅഃ പ്രഭാഷണം നിര്‍വഹിക്കുന്നത്. 1981 സെപ്തംബറില്‍ പ്രസിഡന്റിന്റെ മന്ദിരത്തിന് സമീപമുള്ള ആബിദീന്‍ മൈതാനിയില്‍ ബലിപെരുന്നാളിനാണ് ഖറദാവി അവസാനമായി ഈജിപ്തില്‍ ഖുതുബ നിര്‍വഹിച്ചത്്. ഖത്തരി പൗരത്വമുള്ള അദ്ദേഹം ദോഹയിലാണ് സ്ഥിരതാമസം






Yusuf al-Qaradawi, the Muslim Brotherhood’s spiritual leader, returns to Cairo

Yusuf al-Qaradawi, widely considered the preeminent Muslim Brotherhood theologian, returned to Cairo today to call on Egyptians to “guard your revolution,” according to The Christian Science Monitor.
“Don’t let anyone steal this revolution from you – those hypocrites who will put on a new face that suits them,” Qaradawi warned in his first public speech since 1981.
The CSM explains:
The massive turnout and Mr. Qaradawi’s warning that the revolution is not complete demonstrate that if the military drags its feet on reform, another uprising could begin. And while his sermon was nonsectarian and broadly political, the turnout was also a reminder that political Islam is likely to play a larger role in Egypt than it has for decades.
Qaradawi is said to have broad appeal in Egypt, and his national profile has the potential to drive the role of Islam in the newly formed government:
“Qaradawi is very much in the mainstream of Egyptian society, he’s in the religious mainstream, he’s not offering something that’s particularly distinctive or radical in the context of Egypt,” says [Shadi Hamid, research director at the Brookings Institute’s Doha Center in Qatar]. “He’s an Islamist and he’s part of the Brotherhood school of thought, but his appeal goes beyond the Islamist spectrum, and in that sense he’s not just an Islamist figure, he’s an Egyptian figure with a national profile.”
Qaradawi’s ties to the Muslim Brotherhood run deep.
Al Jazeera reported in 2004 that the theologian had even been offered the leadership position of the Brotherhood that year. Abu al-Futuh, a Brotherhood spokesman, confirmed the offer with praise for Qaradawi. “Sheikh al-Qaradawi is an influential scholar and one of the Muslim Brotherhood’s spiritual leaders in the world. Any Muslim Brother would be honoured to have him as supreme guide…”
While Qaradawi refused the post for “health reasons”, he praised the “Muslim Brotherhood under whose umbrella I grew and which I so defended.”
His views on the role of Islam are often considered controversial or extremist, and his religious commitment to violence against Israel is well documented.
In a statement on January 30, 2009, Qaradawi praised the Holocaust, saying that, “throughout history, Allah has imposed upon the [Jews] people who would punish them for their corruption. The last punishment was carried out by [Adolf] Hitler… Allah willing, the next time will be at the hand of the believers.”
Qaradawi has been banned from both the United States and the United Kingdom after supporting violence against the West, saying “those killed fighting the American forces are martyrs given their good intentions since they consider these invading troops an enemy within their territories but without their will.”
“The UK will not tolerate the presence of those who seek to justify any acts of terrorist violence or express views that could foster inter-community violence,” explained a spokeswoman for the UK’s Home Office.
For gatherers in Tahrir Square, Qaradawi’s latest speech seemed to resonate Friday, according to the CSM:
After his speech, he read from the Quran, his voice cracking as he reached a verse on the fate of tyrants. Then the thousands settled into prayer amid a pin-drop silence before breaking out into shouts of ‘no to Hosni, no to his regime, no to his supporters.
courtesy

After Long Exile, Sunni Cleric Takes Role in Egypt

CAIRO — Sheik Yusuf al-Qaradawi, an influential Sunni cleric who is banned from the United States and Britain for supporting violence against Israel and American forces in Iraq, delivered his first public sermon here in 50 years on Friday, emerging as a powerful voice in the struggle to shape what kind of Egyptian state emerges from the uprising that toppled Hosni Mubarak.

On the same day, other signs of a changing Egypt emerged. The military warned restive workers that it would stop what it declared were illegal strikes crippling Egypt’s economy, declaring “it will confront them and take the legal measures needed to protect the nation’s security.”
It also allowed two Iranian Navy ships to pass through the Suez Canal — a first since the 1979 Iranian revolution and a move that some Israeli officials called a provocation. Egyptian officials reportedly said the ships did not contain weapons.
Sheik Qaradawi, a popular television cleric whose program reaches an audience of tens of millions worldwide, addressed a rapt audience of more than a million Egyptians gathered in Tahrir Square to celebrate the uprising and honor those who died.
“Don’t fight history,” he urged his listeners in Egypt and across the Arab world, where his remarks were televised. “You can’t delay the day when it starts. The Arab world has changed.”
He spoke as the authorities in Libya, Bahrain and Yemen were waging violent crackdowns on uprisings inspired in part by the Egyptian revolution. The sermon was the first public address here by Sheik Qaradawi, 84, since he fled Egypt for Qatar in 1961. An intellectual inspiration to the outlawed Muslim Brotherhood, Sheik Qaradawi was jailed in Egypt three times for his ties to the group and spent most of his life abroad. His prominence exemplifies the peril and potential for the West as Egypt opens up. While he condemned the 9/11 attacks, he has supported suicide bombers against Israel and attacks on American forces in Iraq.
On Friday, he struck themes of democracy and pluralism, long hallmarks of his writing and preaching. He began his sermon by saying that he was discarding the customary opening “Oh Muslims,” in favor of “Oh Muslims and Copts,” referring to Egypt’s Coptic Christian minority. He praised Muslims and Christians for standing together in Egypt’s revolution and even lauded the Coptic Christian “martyrs” who once fought the Romans and Byzantines. “I invite you to bow down in prayer together,” he said.
He urged the military officers governing Egypt to deliver on their promises of turning over power to “a civil government” founded on principles of pluralism, democracy and freedom. And he called on the army to immediately release all political prisoners and rid the cabinet of its dominance by officials of the old Mubarak government.
“We demand from the Egyptian Army to free us from the government that was appointed by Mubarak,” Sheik Qaradawi declared. “We want a new government without any of these faces whom people can no longer stand.” And he urged the young people who led the uprising to continue their revolution. “Protect it,” he said. “Don’t you dare let anyone steal it from you.”
As the uprising here intensified in recent weeks, Sheik Qaradawi had used his platform to urge Egyptians to rise up against Mr. Mubarak. His son, Abdul-Rahman Yusuf al-Qaradawi, is an Egyptian poet who supported the revolution, and, though Sheik Qaradawi is considered a religious traditionalist, three of his daughters hold doctoral degrees, including one in nuclear physics.
Scholars who have studied his work say Sheik Qaradawi has long argued that Islamic law supports the idea of a pluralistic, multiparty, civil democracy.
But he has made exceptions for violence against Israel or the American forces in Iraq. “You call it violence; I call it resistance,” said Prof. Emad Shahin of the University of Notre Dame, an Egyptian scholar who has studied Sheik Qaradawi’s work and was in Tahrir Square for his speech Friday.
“He is enormously influential,” Mr. Shahin added. “His presence in the square today cemented the resolve of the demonstrators to insist on their demands from the government.”
Egyptians streamed back into Tahrir Square, the epicenter of the revolution, for a rally that was part prayer service, part celebration and part political protest. State television put attendance at two million.
A raucous spirit of flag-waving celebration prevailed. Women in full face veils painted their daughters’ faces in the colors of the Egyptian flag. Young men danced to thrumming drum beats on balconies, lampposts and trucks. There were many signs bearing the dual images of a crescent and cross, the symbol of Muslim-Christian unity.


ഡോ. യൂസുഫുല്‍ ഖറദാവി- ലഘുപരിചയം



സമകാലീന ലോകത്തെ ആധികാരിക ഇസ്ലാമിക പണ്ഡിതന്‍. ‍ജീവിത സായാഹ്നത്തിലും ഇസ്ലാമിക സമൂഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാനുഭാവന്‍. സമകാലിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അപ്രഖ്യാപിത കാര്യദര്‍ശി. അന്തര്‍ദേശീയ മുസ്ലിം പണ്ഡിത വേദി അധ്യക്ഷന്‍- അതാണ് ഡോ. യൂസുഫുല്‍ ഖറദാവി. അദ്ദേഹത്തെ കുറിച്ച ലഘുവിവരണമാണ് താഴെ:

പൂര്‍ണനാമം:
ശൈഖ് യൂസുഫ് മുസ്ത്വഫാ അല്‍ഖറദാവി

ജനനം:
1926 സെപ്റ്റംബര്‍ 9-ന് ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത് തുറാബ് ഗ്രാമത്തില്‍ ജനനം. രണ്ടാം വയസ്സില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മാവന്‍റെ സംരക്ഷണത്തില്‍ വളര്‍ന്നു. മകനെ ഒരു ആശാരിയോ കച്ചവടക്കാര‍നോ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ വൈഭവം കാട്ടിയ യൂസുഫ് ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി.

വിദ്യാഭ്യാസം:
പ്രൈമറി, സെക്കന്‍ററി വിദ്യഭ്യാസം അല്‍അസ്ഹറില്‍.ജയില്‍ വാസമനുഭവിക്കേണ്ടിവന്നിട്ടും രണ്ടാം റാങ്കോടെ സെക്കന്‍ററി പൂര്‍ത്തിയാക്കി. തുടര്‍ന്ന് അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉസ്വൂലുദ്ദീന്‍ കോളജില്‍ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1952-53ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും `60ല്‍ ഖുര്‍ആനിക,നബിചര്യ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും 1973-ല്‍ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്‍റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി.

പ്രവര്‍ത്തനങ്ങള്‍:

കൗമാര പ്രായത്തില്‍ തന്നെ ഈജിപ്തിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ ഇമാം ഹസനുല്‍ ബന്നാ ശഹീദിന്‍റെ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡില്‍(അല്‍ഇഖ് വാനുല്‍ മുസ്ലിമൂന്‍) ആകൃഷ്ടനായ അദ്ദേഹത്തെ ഈജിപ്ത് ഭരണകൂടം നിരവധി തവണ തടവിലിട്ടിട്ടുണ്ട്. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഗുരുനാഥനായി തുടരുന്ന അദ്ദേഹം ഇന്ന് അമേരിക്കയുടെയും സയണിസ്റ്റുകളുടെയും കണ്ണിലെ കരടാണ്. പള്ളി മിമ്പര്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്‍റെ വിളംബര വേദിയാക്കിയതും ഫലസ്തീന്‍ വിമോചന പോരാട്ടത്തിന് നല്‍കുന്ന അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ഇതിന് കാരണം. ഫലസ്തീനിലെ ചാവേര്‍ ആക്രമണങ്ങളെ ശരിവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനകളും മതവിധികളും ഇസ്രാഈലിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇസ്രാഈലി ചാരസംഘടനയായ മൊസാദിന്‍റെ വധഭീഷണി അദ്ദേഹം പുച്ഛിച്ചുതള്ളുകയാണുണ്ടായത്. ബ്രിട്ടനും അമേരിക്കയും അദ്ദേഹത്തിന് വിസാനിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.2008 ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്‍റെ വിസാ അപേക്ഷ ബ്രിട്ടന്‍ നിരസിക്കുകയുണ്ടായി. ചികിത്സാര്‍ഥമാണ് അദ്ദേഹം സന്ദര്‍ശനാനുമതി തേടിയത്. അപേക്ഷ എമിഗ്രേഷന്‍ നിയമത്തിന് അനുരൂപമല്ലെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ കാരണം പറഞ്ഞതെങ്കിലും ബ്രിട്ടനിലെ വലതുപക്ഷ നവയഥസ്ഥിതികരുടെ സമ്മര്‍ദതന്ത്രമാണ് തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്. 2004-ലാണ് ഖറദാവി അവസാനമായി ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. അന്തര്‍ദേശീയ മുസ്ലിം പണ്ഡിത വേദിയുടെ രൂപീകരണയോഗത്തില്‍ പങ്കെടുക്കാനായിരുന്നു പ്രസ്തുത യാത്ര. അന്നത് ബ്രിട്ടനില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.‍ ഫലസ്തീനിലെ ചാവേറാക്രമണത്തെ പിന്തുണക്കുന്നതിനാല്‍ വിസയനുവദിക്കരുതെന്ന് തീവ്രവലതുപക്ഷ കക്ഷികള്‍ അന്ന് ടോണിബ്ലയര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.

ഫലസ്തീനില്‍ അധിനിവേശം നടത്തി നിലവില്‍ വന്ന ഇസ്രാഈലിന്‍റെ അസ്തിത്വം പോലും അംഗീകരിക്കരുതെന്ന വാദക്കാരനാണദ്ദേഹം. സയണിസ്റ്റുകളുമായുള്ള ചര്‍ച്ചകളെയും അദ്ദേഹം നിരാകരിക്കുന്നു. സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്.

വര്‍ത്തമാന ഇസ്ലാമിക ലോകത്തെ മധ്യമനിലപാടിന്‍റെ മുന്നണിപ്പോരാളിയായ അദ്ദേഹം, പക്ഷേ ഭരണാധികാരികള്‍ക്ക് സ്തുതിഗീതമോതാന്‍ ഒരിക്കലും തയ്യാറായില്ല. അറബ് മുസ്ലിം നാടുകളിലെ രാഷ്ട്രീയ, ഭരണ പരിഷ്കരണങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തുന്ന അദ്ദേഹം ഇസ്ലാമിക ജനാധിപത്യം എന്ന ബദല്‍ വ്യവസ്ഥ മുന്നോട്ടുവെക്കുന്നു. സമഗ്ര ഇസ്ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ചു.

മുസ്ലിം ഐക്യത്തിന്‍റെ ശക്തനായ വക്താവായ ഖറദാവി സുന്നി, ശീഈ, ഇബാദിയ്യ:, സൈദിയ്യ: തുടങ്ങിയ ഇസ്ലാമിക ചിന്താധാരകള്‍ക്കിടയില്‍ സംവാദപരിപാടികള്‍ക്ക് മുന്‍ കൈയെടുക്കുന്നു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. സര്‍വമതനിന്ദക്കെതിരായ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ ശ്രദ്ധേയമാണ്.

അന്തര്‍ദേശീയ മുസ്ലിം പണ്ഡിതസഭയുടെ അധ്യക്ഷനാണിപ്പോള്‍ ഖറദാവി. 82 വയസ്സ് പിന്നിട്ടിട്ടും ദൗത്യനിര്‍വഹണത്തിന്‍റെ പാതയില്‍ അക്ഷീണം മുന്നോട്ടുപോകുന്ന അദ്ദേഹം നിരവധി ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ പലതവണ സന്ദര്‍ശനം നടത്തുകയുണ്ടായി. വിവിധ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന നിരവധി ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ട്.

ഔദ്യോഗിക ജീവിതം:

ഏറെക്കാലം ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്കാരിക വകുപ്പിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കിയ ശേഷം ഖത്തര്‍ സെക്കന്‍ററി റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി. 1973ല്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കല്‍റ്റിക്ക് രൂപം നല്‍കുകയും അതിന്‍റെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 1977ല്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ശരീഅ: ആന്‍റ് ഇസ്ലാമിക് സ്റ്റഡീസ് കോളജ് ആരംഭിക്കുകയും 1989-90 വരെ അതിന്‍റെ ഡീന്‍ ആയി തുടരുകയും ചെയ്തു. യൂണിവേഴ്സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിന്‍റെ തലവനായി ഇന്നും തുടരുന്നു. 1990-91ല്‍ അല്‍ജീരിയന്‍ യൂണിവേഴ്സിറ്റികളില്‍ നേതൃസ്ഥനങ്ങള്‍ വഹിച്ചു. 1961ല്‍ ദോഹയിലെത്തിയതുമുതല്‍ ദോഹ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ജുമുഅ ഖുതുബ(പ്രഭാഷണം)നിര്‍വഹിക്കുന്നു. ഖത്തര്‍ ടെലിവിഷന്‍ ചാനല്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് അനേകം ശ്രോതാക്കളുണ്ട്. സമകാലിക ഇസ്ലാമിക സമൂഹത്തിന്‍റെ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ മുസ്ലിം ലോകത്തിന്‍റെ തന്നെ നിലപാടെന്ന നിലക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അല്‍ജസീറ ചാനലില്‍ വര്‍ഷങ്ങളായി അവതരിപ്പിക്കുന്ന ശരീഅത്തും ജീവിതവും പരിപാടി അറബ് ലോകത്തെ ഏറ്റവും പ്രേക്ഷകരുള്ള ടെലിവിഷന്‍ പരിപാടികളിലൊന്നാണ്.

വൈജ്ഞാനിക സംഭാവനകള്‍:

നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഖറദാവി പുസ്തകമെഴുതാത്ത ഇസ്ലാമിക വൈജ്ഞാനിക ശാഖ കണ്ടെത്തുക പ്രയാസകരമാണെന്ന് പറയാം. ഈ ഗ്രന്ഥങ്ങള്‍ മലയാളമടക്കം നിരവധി ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ നിരവധി പ്രഭാഷണങ്ങളും പുസ്തക രൂപത്തില്‍ ലഭ്യമാണ്. ഫിഖ്ഹുസ്സകാത്ത് (സകാത്തിന്‍റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം സകാത്ത് വ്യവസ്ഥയെ കുറിച്ച് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ്.`ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ നൂറ്റാണ്ടിന്‍റെ (ഹിജ്റ 14ം നൂറ്റാണ്ട്)ഗ്രന്ഥം` എന്നാണ് സയ്യിദ് അബുല്‍ അഅലാ മൗദൂദി ഫിഖ്ഹുസ്സകാത്തിനെ വിശേഷിപ്പിച്ചത്.



പുരസ്കാരങ്ങള്‍:
ഹിജ്റാ വര്‍ഷം 1413ല്‍ ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു.

മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ട കൃതികള്‍‍:

വിധിവിലക്കുകള്‍, നോമ്പിന്‍റെ കര്‍മശാസ്ത്രം, വിശ്വാസവും ജീവിതവും, ഇസ്ലാമും ദാരിദ്ര്യനിര്‍മാര്‍ജനവും, ആഗോളവത്കരണവും മുസ്ലിംകളും, മതതീവ്രവാദം, മുസ്ലിം ഐക്യം സാധുതയും സാധ്യതയും, ഇസ്ലാമിക ശരീഅത്ത് തത്വവും പ്രയോഗവും, സമയം വിശ്വാസിയുടെ ജീവിതത്തില്‍, ഖറദാവിയുടെ ഫത് വകള്‍, ഇസ്ലാമിക പ്രസ്ഥാനം മുന്‍ഗണനാക്രമം, പ്രബോധകന്‍റെ സംസ്കാരം. [ഇവയുടെയെല്ലാം പ്രസാധനം:ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ പി എച്ച്)




 

Share/Bookmark

No comments: