സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പൊന്‍പുലരിയുണരുന്ന ഒരു റിപ്പബ്ലിക് ദിനം കൂടി, എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നു.
ഒരുപാടു ത്യാഗങ്ങള് സഹിച്ചും ചോര കൊടുത്തും നേടിയെടുത്ത സ്വാതന്ത്ര്യം .സാമ്രാജ്യത്വ ശക്തികള്ക്കു മുന്നിലും, പണ മേധാവിത്തത്തിനു മുന്നിലും അടിയറവു വെക്കാതിരിക്കട്ടെ....
ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസം. ഏറ്റവും അധികം ഭേദഗതികള്‍ക്കു വിധേയമായ ഭരണഘടനയും നമ്മുടേത് തന്നെ. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "ഞങ്ങള്‍ , ഇന്ത്യയിലെ ജനങ്ങള്‍" എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകം മാത്രമേ ഈ ആമുഖത്തിലുള്ളു എങ്കിലും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു.
ഇന്ത്യയിലെ ജനങ്ങള്‍ “സ്വീകരിച്ച് നിയമമാക്കി ഞങ്ങള്‍ക്ക് തന്നെ ഈ ഭരണഘടന നല്‍കുന്നു” എന്നാണ് ആമുഖവാചകം. ഈ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണ്.
ഒന്ന് തുമ്മിയാല്‍ പോലും നമ്മുടെ ഭരണഘടനെയും നിയമ വ്യവസ്ഥയേയും കുറ്റപ്പെടുത്തുന്നവര്‍ ഉണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി, ചിന്തയ്ക്കും, അഭിപ്രായപ്രകടനത്തിനും, വിശ്വാസത്തിനും, ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യം, പദവിയിലും, അവസരങ്ങളിലും സമത്വം എന്നിവ വിഭാവനം ചെയ്ത ഒരു ഭരണഘടന ഇന്ന് നിലവിലുണ്ടോ എന്ന് സംശയിക്കണ്ടിയിരിക്കുന്നു.
കാലാനുസൃതമായ മാറ്റങ്ങള്‍, ശാസ്ത്ര പുരോഗതി, വര്‍ധിച്ച ജനസംഖ്യ , സാമൂഹ്യ അപചയങ്ങള്‍, മൗലികവാദങ്ങള്‍ , പട്ടിണി തുടങ്ങിയ പല കാരണങ്ങളും ഭരണഘടന നമുക്ക് അനുശാസിച്ച പല ആനുകൂല്യങ്ങളും എടുത്തുമാറ്റപ്പെടേണ്ട നിലയില്‍ നമ്മളെ എത്തിച്ചിരിക്കുന്നു. ഇന്നു തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ഭാരാതതിനുള്ളില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ്, നമ്മുടെ ചിന്തകള്‍ക്ക് മേല്‍ സെന്‍സര്‍ കത്തികള്‍, അവസരങ്ങള്‍ അനവസരത്തില്‍ നഷ്ടപ്പെടുന്നു, ഇനി എന്തൊക്കെ വേര്‍തിരിവ് ഉണ്ടെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം തന്നെയാണ് നമ്മുടെ സമൂഹത്തില്‍ ഏറെ കലുഷിതമായിട്ടുള്ളത്. പണമുണ്ടെങ്കില്‍ അടുത്തത് വേണ്ടത് അധികാരമാണ്, അത് രണ്ടും ഉണ്ടെങ്കില്‍ നമ്മുടെ ഭരണഘടനയെ പോലും കടലാസ് വില. അഴിമതി ഭരണത്തിന്റെ മുഖ മുദ്ര, ഭരണ ഘടന വിഭാവനം ചെയ്ത ആനുകൂല്യങ്ങള്‍ കോടതി വ്യവഹാരങ്ങളിലും പത്ര മാധ്യമങ്ങളിലും മാത്രം. സാധാരണക്കാരന് ഇതൊക്കെ ഇന്നും മരീചിക മാത്രം.
രാഷ്ട്രീയ, ഭരണ കക്ഷികള്‍ അവരുടെ ഇഷ്ടത്തിന് ഭരണം നടത്തുകയും, സാധാരണക്കാരന് കേവലം 'കറവ'പ്പശുവിന്റെ വില പോലുംലഭിക്കതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
നിയമ നിര്‍മിക്കാന്‍ നാം തിരഞ്ഞെടുത്തു അയച്ചവര്‍ക്ക് നേരെ നിയമത്തിന്റെ വാള്‍ ഉയര്‍ന്നാല്‍, ജനപ്രതിനിധിയോ അതോ ജനങ്ങളോ കുറ്റക്കാര്‍. ഇന്ത്യയുടെ സാമാന്യ ജനത്തിന് വേണ്ടിയതെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെ യ്തിട്ടുണ്ട്. നാം നമ്മുടെ അവകാശങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍, നാം നമ്മുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍, അത് നമ്മുടെ ഭരണഘടനയോടുള്ള ആദരവാവില്ലേ, നമ്മുടെ രാജ്യത്തോടുള്ള നമ്മുടെ കടമയാവില്ലേ. അനര്‍ഹര്‍ ഒരിക്കലും നമ്മുടെ നിയമ നിര്‍മാണ സഭകളില്‍ എത്തരുത് എന്ന കണിശത പ്രബുദ്ധരായ വോടര്‍മാര്‍ സ്വീകരിച്ചാല്‍ ഒരു പരിധി വരെ ഇതൊക്കെ നമുക്ക് ഒഴിവാക്കാന്‍ പറ്റും.
ഇരട്ട പൌരന്മാരും ഇരട്ട നീതിയുമുള്ള നാടായി നമ്മുടെ സ്വതന്ത്ര ഭാരതം മാറിപപോയിട്ടുണ്ടോ എന്ന സംശയമ നയമാണ് എന്ന് സമീപ കാല ചരിത്രം നമ്മോടു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.
പൂര്‍ണ റിപ്പബ്ലിക്കയിട്ടു ആറു പതിറ്റാണ്ട് കഴ്നിജെങ്കിലും നമ്മള്‍ ഇനിയും ഒരു പാട് മുന്നേറാനുണ്ട്. വിദ്യാഭ്യാസം, കൃഷി, തൊഴില്‍, ശര്ത്രം എന്ന് വേണ്ട എല്ലാ മേഖലകളിലും നമ്മള്‍ പിന്നോക്കമാണ്, ഒരു കാര്യത്തില്‍ മാത്രം ഒഴിച്ച്, അത് 'അഴിമതി'യാണ്. യു എന്‍ സ്ഥിരാങ്ങത്വതിനായി ശ്രമിക്കുന്ന നമ്മുടെ രാജ്യത്തിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും പോലീസ് ഭരണ കൂടാ ഭീകരതയെക്കുരിച്ചുമൊക്കെ സംസാരിക്കതിരിക്കുന്നതാണ് നല്ലത്. പണക്കാരന്റെ/അധികാരി വര്‍ഗത്തിന്റെ കൂടെ കോടതികള്‍ പോലും
നില്‍കുന്ന കാഴ്ച നമ്മള്‍ പലവട്ടം കണ്ടിട്ടുള്ളതാണ്. അത് കൂടാതെ കോടതികള്‍ പുതിയ ഒരു ശീലം കൂടി കടമെടുത്തിട്ടുന്ദ്, പൊതു ജനാഭിപ്രായം മാനിച്ചു വിധി പ്രസ്താവിക്കുന്ന, ഇതുവരെയും കേട്ട് കേള്‍വി പോലുമില്ലാത്ത, രീതി ശാസ്ത്രം. ഇതൊക്കെ നമ്മുടെ ഭരണ ഘടനാ ശില്‍പികള്‍ വിഭാവന ചെയ്യാത്തതാണ് എന്ന് മാത്രമല്ല, ഇപ്പോള്‍ അവര്‍ ദര്‍ശിക്കാന്‍ ഇടയായാല്‍ ഇത്തരക്കാരെ മുക്കാലിയില്‍ കേട്ടിയടിക്കണമെന്നു ഒരു പക്ഷെ വ്യസനത്തോടെ ഉരിയടിയേക്കം....
ഒരു പുതിയ പ്രതിന്ജ എടുക്കേണ്ട ഒരു സന്ദര്‍ഭമാണിത്. ഇന്ത്യയുടെ അഖണ്ഡതയും സാഹോദര്യവും നിലനിര്‍ത്താന്‍ ഞാന്‍ എന്നും മുന്നിലുന്ടാവുമെന്ന....
അല്‍പം ചരിത്രം
1947 Aug 15ന് സ്വതന്ത്രമായെങ്കിലും 1950 ജനുവരി 26 വരെ 1935ലെ ഗവര്‍ന്മെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്. വിഭജനാനന്തരം 1947ഓഗസ്റ്റ് 29ന് ഡോ. ബി ആര്‍. അംബേദ്‌കറിന്റെ നേതൃത്വത്തില്‍ ഭരണ ഘടന നിര്‍മ്മിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആദ്യ കരട് 1947 നവംബര്‍ നാലിന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. രണ്ടു വര്‍ഷത്തിനിടയില്‍ 166 ദിവസം അസംബ്ലി ഇത് ചര്‍ച്ച ചെയ്തു. ചില ഭേദഗതികളോടെ 308 അംഗ പാര്‍ലമെന്റ് ഭരണ ഘടന അംഗീകരിച്ചു. ജനുവരി 24ന് ഒപ്പ് വെച്ചെങ്കിലും പ്രാബല്യത്തില്‍ വന്നത് 1950ജനുവരി 26നാണ്. ജനുവരി 26 തിരഞ്ഞെടുക്കാന്‍ മറ്റൊരു ചരിത്ര പരമായ കാരണം കൂടി ഉണ്ടായിരുന്നു... 1929ഡിസംബര്‍ 31രാത്രി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ്, ജനുവരി26 പുതിയ സ്വതന്ത്ര രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി കൂടിയാണ് ജനുവരി 26 തിരഞ്ഞെടുത്തത്.
എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഹൃദ്യമായ റിപ്പബ്ലിക് ദിനാശംസകള്‍
26 january republic day India
എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഹൃദ്യമായ റിപ്പബ്ലിക് ദിനാശംസകള്‍
എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഹൃദ്യമായ റിപ്പബ്ലിക് ദിനാശംസകള്‍
No comments:
Post a Comment