ആദ്യ ആഴ്ചകള്‍
ഒരുമാസത്തിന് ശേഷം:
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു. പക്ഷേ ബസില്‍ കയറുന്നത് രണ്ടു വാതിലിലൂടെ ആണ്. കയറിക്കഴിഞഞാല് അവര്‍ പരസ്പരം നോക്കി സാനിധ്യം അറിയിക്കും. അവനാ ണ് ആദ്യം ബസില്‍ നിന്ന് ഇറങ്ങുന്നതെങ്കില്‍ അവളെ കാത്തു നില്‍ക്കും ; അവളാണങ്കില്‍ അവനുവേണ്ടിയും.
ആറുമാസത്തിനു ശേഷം :
അവനാദ്യം വീട്ടില്‍ നിന്ന് ഇറങ്ങും. അവള്‍ക്കു വേണ്ടി അവന്‍ ബസ്സ്റ്റോപ്പില്‍ കാത്തു നില്‍ക്കും. അവര്‍ ഒരേ ബസ്സിലേ യാത്ര പോകുമായിരുന്നുള്ളു. ബസ് ഇറങ്ങികഴിഞ്ഞാല്‍ അവളാദ്യം വീട്ടില്‍ പോകും. അവന് കറങ്ങിതിരിഞ്ഞേ വീട്ടില്‍ എത്തിയിരുന്നുള് ളു.
ഒരു വര്‍ഷത്തിനു ശേഷം:
കുഞ്ഞിനെ അവന്‍ എടുക്കും.അവള്‍ പ്ലാസിക് കവറും പിടിച്ച് ഒപ്പം നടക്കും. അവള്‍ കുഞ്ഞിനെ എടുത്താല്‍ അവന്‍ പ്ലാസിറ്റിക് കവര്‍ പിടിക്കും. കുഞ്ഞിനും തള്ളയ്ക്കും വെയില് കൊള്ളാതിരിക്കാന്‍ കുടപിടിച്ച് കൊടുക്കും. ബസില്‍ കയറിയാല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് കിട്ടിയിട്ടേ അവന് ഇരിക്കൂ.
അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം :
അവര്‍ ഒരുമിച്ചുള്ള യാത്രകള്‍ ഒഴിവാക്കി തുടങ്ങി. അവന് കയറുന്ന ബസില്‍ അവളും അവള്‍ കയറുന്ന ബസില്‍ അവനും കയറാതായി.
പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം :
ഒരാള്‍ തെക്കോട്ടെങ്കില്‍ മറ്റെയാള്‍ വടക്കോട്ട്. ഒരാള്‍ കിഴക്കോട്ടെങ്കില്‍ മറ്റെയാള്‍ പടിഞ്ഞാറോട്ട്.
അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം:
ഇപ്പോള്‍ മനസ്സിലായില്ലേ ഭൂമി മാത്രമല്ല ജീവിത യാത്രയും ഉരുണ്ടാതാണന്ന് !
............................ ......................... .............................
57(20-21) നന്നായറിഞ്ഞുകൊള്ളുക: ഈ ഐഹിക ജീവിതം കേവലം കളിയും തമാശയും പുറംപകിട്ടും, നിങ്ങള്‍ തമ്മിലുള്ള പൊങ്ങച്ചം പറച്ചിലും, സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചുനില്‍ക്കാനുള്ള മല്‍സരവുമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഉദാഹരണം ഇപ്രകാരമാകുന്നു: ഒരു മഴപെയ്തു. അതിനാലുണ്ടായ സസ്യലതാദികള്‍ കണ്ട് കര്‍ഷകര്‍ സന്തുഷ്ടരായി. പിന്നെ ആ വിള ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞളിക്കുന്നതായി നിനക്കു കാണാം. പിന്നീടത് വയ്ക്കോലായിത്തീരുന്നു. മറിച്ച് പരലോകത്താകട്ടെ, കഠിന ശിക്ഷയുണ്ട്, അല്ലാഹുവിങ്കല്‍നിന്നുള്ള പാപമുക്തിയുണ്ട്, അവന്റെ സംപ്രീതിയുമുണ്ട്. ഐഹികജീവിതമോ, ഒരു ചതിക്കുണ്ടല്ലാതെ മറ്റൊന്നുമല്ല.36 മത്സരിച്ചു മുന്നേറുവിന്‍,37നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും വാന-ഭുവനങ്ങളോളം വിശാലമായ38സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിന്റെ ഔദാര്യമാകുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു മഹത്തായ ഔദാര്യമുടയവനല്ലോ.
------------- --------------- ---------------------
സമാധാനം പ്രാപിച്ച ആത്മാവേ, (ശുഭപര്യവസാനത്താല്‍) നിന്റെ നാഥങ്കലേക്ക് മടങ്ങിക്കൊള്ളുക. സംപ്രീതനും (റബ്ബിങ്കല്‍) പ്രീതിപ്പെട്ടവനുമായിക്കൊണ്ട്. എന്റെ (ഉത്തമ) ദാസന്മാരില്‍ ചേര്‍ന്നുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക! (Fajar - 27-30)
