scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Feb 21, 2011

ഗദ്ദാമ


ഈയിടെ പുറത്തിറങ്ങിയ ഗദ്ദാമ എന്ന മലയാള ചിത്രത്തെ മുന്‍നിര്‍ത്തി ചില വിചാരങ്ങള്‍


(അമ്മാര്‍ കീഴുപറമ്പ് എഴുതിയതാണ് ഈ കുറിപ്പ്.വളരെ കാലിക പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് ഇവിടെ വീണ്ടും ചേര്‍ക്കുന്നത്. കമലിന്റെ ഗദ്ദാമ അറബ് സമൂഹത്തോട് മലയാളി മാപ്പ് പറയണം എന്നായിരുന്നു തലക്കെട്ട്.ഈ കുറിപ്പ് വായിക്കുന്നവര്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍  
pageindia@gmail.com എന്ന വിലാസത്തില്‍ അയക്കുമല്ലോ)

മലയാളത്തില്‍ നിന്നും അറബ് തീരത്തേക്ക് സഞ്ചരിച്ച ആദ്യ മലയാളി വാസ്ക്കോഡ ഗാമ ആരെന്ന് ഒരു ചരിത്ര പുസ്തകത്തിലും എഴുതപ്പെട്ടിട്ടില്ല. കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ തേടിയെത്തിയ അറബി കച്ചവടക്കാര്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ തന്നെ കേരളത്തില്‍ സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്.പല അറബികളും മലയാളികളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടിരുന്നു.മരവും കറുത്തപൊന്നുമായി അറബ് തീരത്തേക്ക് മടങ്ങിയ പത്തേ മാരികളില്‍ ഒപ്പം കൂടിയ ആദ്യ മലയാളിയെ അത്തരമൊരു സാഹസയാത്രക്ക് പ്രേരിപ്പിച്ചത് കൂടപ്പിറപ്പുകളുടെ അന്നത്തിന്ന് വേണ്ടിയുള്ള കരച്ചിലായിരിക്കാം എന്നതിലാര്‍ക്കും ഭിന്നാ ഭിപ്രായമുണ്ടാവില്ല.ജന്മികളുടെ കൃഷിഭൂമിയില്‍ അടിമകളായി ജീവിച്ച് മരിക്കുന്നതിലും ഭേദമാണ് അന്യദേശത്തെ ജീവിതമെന്ന് അക്കാലത്തെ യുവ സമൂഹം ചിന്തിച്ചിരിക്കാം.ഇരുപതാം നൂറ്റാ ണ്ടിന്റെ ആരംഭകാലത്തെ കേരളീയ സാഹചര്യം പഠന വിധേയമാക്കിയാല്‍ ആ അവസ്ഥ ആര്‍ക്കും ബോധ്യമാകും.ജന്മിമാരും നാട്ടുരാജാക്കന്മാരും അടിമകളാക്കി കൊണ്ടു നടക്കുകയാ യിരുന്നു മനുഷ്യരെ.വസ്ത്രവും പാര്‍പ്പിടവും അന്നവും ഇല്ലാതെ വറുതിയില്‍ വസിച്ച മനുഷ്യരില്‍ നിന്ന് കടല്‍യാത്രയെന്ന സാഹസത്തിന്ന് മുതിര്‍ന്ന ആ മലയാളി വെട്ടിയ പാത നൂറ്റാണ്ടിന്നി പ്പുറവും ഗതാഗതയോഗ്യവും ആള്‍ത്തിരക്കേറിയതുമാണ്.



പാസ്പ്പോര്‍ട്ടും വിസയുമില്ലാതെ ചരക്ക് കൊണ്ടുപോകുന്ന പായകപ്പലില്‍ ജീവന്‍ പണയപ്പെ ടുത്തി സഞ്ചരിച്ച മലയാളി ചെറുപ്പക്കാരില്‍ ആയിരങ്ങള്‍ ഇന്നും ഗള്‍ഫിലും കേരളത്തിലുമായി ജീവിക്കുന്നുണ്ട്.ഭാഷയും വേലയും അറിയാതെ കടല്‍ കടന്ന് അറബ് മരു ഭൂമിയില്‍ ചെന്നിറങ്ങിയ അവരില്‍ പലരും പ്രവാസത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.താങ്ങളുടെ രാജ്യത്തേക്ക് ഒരു രേഖയുമില്ലാതെ കള്ള വണ്ടി കയറി വന്നവരെ ഒരു അറബി പോലീസും വെടിവെച്ച് കൊന്ന തായോ,കല്‍തുറുങ്കിലടച്ച് തൂക്കി കൊന്നതായോ നാളിത് വരേ കേട്ടിട്ടില്ല. അതിര്‍ത്തി കടന്നെത്തിയ വിദേശികളെ സഹോദരന്മാരായി കണ്ട് അന്നവും അഭയവും നല്‍കുകയായിരുന്നു അറബികള്‍. തരിശ് നിലങ്ങളില്‍ വര്‍ണ്ണമനോഹര സൌധങ്ങളും റോഡുകളും, പാലങ്ങളും, വിമാനത്തവളങ്ങളും പണിതുയര്‍ത്തി അറബ് രാജ്യം മുഖം മോഡിവരുത്തിയപ്പോള്‍ ആ പ്രവൃത്തിയുടെ പിന്നില്‍ മല യാളിയുടെ കരങ്ങളും പങ്ക് ചേര്‍ന്നു. അറബ് രാജ്യത്തെ എണ്ണക്കിണറുകള്‍ ഡോളര്‍ ചുരത്തിയപ്പോ ള്‍ അറബ് രാജ്യത്തിന്റെ വികസനവും മിഴിചിമ്മി തുറക്കുന്ന വേഗത്തിലായി.



ഇന്ത്യയിലെ ഏത് സംസ്ഥാനത്തേക്കാളും സാംസ്കാരികമായും,വിദ്യാഭ്യാസപരമായും,സാമ്പത്തികമായും,ഭൌതിക സൌകര്യങ്ങള്‍ കൊണ്ടും  ഉന്നതിയാലാണ് എന്റെ സംസ്ഥാനമെന്ന് ഓരോ കേരളീയനും തെല്ലൊരു അഹങ്കാരത്തോടെ സംസാരിക്കാറുണ്ട്. ഈ കാണുന്ന സുഖ സൌകര്യങ്ങള്‍ ഒരുക്കി തന്നത് മാറിമാറി ഭരിച്ച ഇടത് - വലത് പ്രസ്ഥാനങ്ങളല്ലെന്നും സകല ഐശ്വര്യങ്ങള്‍ക്കും പിന്നിലെ ചാലക ശക്തി ഗള്‍ഫ് സമ്പത്തായിരുന്നു എന്നും പറഞ്ഞാല്‍, എതിരഭിപ്രായമുണ്ടാവില്ല. കമല്‍ സംവി ധാനിച്ചൊരുക്കിയ ഗദ്ദാമ നിന്ന ചലചിത്രമാണ് പ്രവാസ ചരിത്രത്തിന്റെ താഴ്വേരുകള്‍ തേടി അല്‍പ്പമെങ്കിലും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്.


കാവ്യാമാധവന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയകഥാപാത്രമാണ് അശ്വതിയെന്ന ഗദ്ദാമ. അറബി വീട്ടില്‍ ജോലിക്കെത്തുന്ന സ്ത്രീകളെയാണ് ഗദ്ദാമ എന്ന് വിളിക്കുന്നത്.ഈ ചലചിത്രം മുന്നോട്ട് വെക്കുന്നത് ഗള്‍ഫിലെ സ്ത്രീ തൊഴിലാളികളുടെ ദുരിത പര്‍വ്വമാണ്. (അത്തരമൊരു ശ്രമം ചിത്രത്തിലില്ലെങ്കിലും) കുറഞ്ഞ വേതനത്തിന്ന് അടിമകളെപ്പോലെ അറബി വീട്ടില്‍ ജീവിക്കേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ ദൈന്യതയിലേക്കാണ് ചിത്രത്തിന്റെ കാമറ കടന്ന് ചെല്ലുന്നതെങ്കിലും ചിത്രം ആ വിഷയത്തെക്കാള്‍ സംസാരിക്കുന്നത് അറബ് ജനതയെക്കുറിച്ചാണ്.



അശ്വതിയെന്ന മലയാളി അമുസ്ലിം പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് സൌദി എയര്‍പ്പോര്‍ട്ടില്‍ വെച്ച് പരിശോധിക്കുന്ന ഒരു രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.പൊട്ട് തൊട്ട് തലമറക്കാതെ വന്നിറങ്ങിയ പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ പാസ്പ്പോര്‍ട്ട് പരിശോധികയായ വനിത ക്രൂരമായാണ് നോക്കുന്നത്. ദേഷ്യത്തോടെ പാസ്പ്പോര്‍ട്ടില്‍ സീല്‍ പതിക്കുന്നതും കൂടി കണ്ടപ്പോള്‍ ചിത്രം പറയാന്‍ പോവുന്ന കഥയുടെ ടെമ്പോ നിലനിര്‍ത്താനായിരിക്കുമെന്നാണ് കരുതിയത്.പക്ഷെ, ചിത്രത്തിലുടനീളം അറബികളെ പെണ്ണ് പിടിയന്മാരും ക്രൂരന്മാരുമായി ചിത്രീകരിച്ചത് കണ്ടപ്പോ

ഴാണ് ഗദ്ദാമ കമലിന്റെ കൈപ്പിടിയിലൊതുങ്ങിയില്ലെന്ന് മനസ്സിലായത്. 
ചിത്രത്തിലൊരിടത്തും അറബികളെ വെറുതെ വിട്ടിട്ടില്ല കമല്‍.മലയാളി ഡ്രൈവറും ഇന്തോനേഷ്യ ക്കാരി ഗദ്ദാമയും അവിഹിത ബന്ധത്തിലേര്‍പ്പെട്ടതറിഞ്ഞതോടെയാണ് അറബി പീഡന മുറകള്‍ ആരംഭിച്ചത്. ആ വീട്ടില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടത് അശ്വതിയുടെ അറിവോടെയാണെന്ന് പറഞ്ഞാണ് കഥാനായികയുടെ നേരെ അറബിയും കുടുംബവും തിരിയുന്നത്. എന്റെ കുടും ബത്തിന് ചീത്തപ്പേരുണ്ടാക്കിയ ജീവനക്കാരെ പോലീസിലേല്‍പ്പിക്കാതെ ബെല്‍റ്റ് കൊണ്ട് അടി ക്കുന്ന അറബിയുടേതാണ് ഒരു രംഗം,വീട്ടിലുള്ള മന്ദ ബുദ്ധിയായ അറബി ചെറുക്കനാവട്ടെ കിട്ടുന്നിടത്ത് വെച്ചെല്ലാം അശ്വതിയെ ദേഹോപദ്രവമേല്‍പ്പിക്കുന്നു.അറുപത്തഞ്ച് പിന്നിട്ട കിളവന്‍ അറബിപോലും ലൈംഗിക ചുവയോടെ നോക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. സഹികെട്ട് വീട്ടില്‍നിന്നും ഒളിച്ചോടുന്ന അശ്വതി ഏറെ നാളത്തെ അലച്ചിലിന്നൊടുവില്‍ എത്തി പ്പെടുന്നതും അറബികളുടെ കൈയ്യിലാണ്. മരുഭൂമിയില്‍ ആടിനെ വളര്‍ത്തുന്ന അറബികള്‍ തങ്ങളുടെ വാഹനത്തില്‍ കയറ്റി അശ്വതിയെ ഫാമിലെത്തിക്കുന്നു. ആഹാരം നല്‍കിയെങ്കിലും അന്ന് രാത്രി അവളെ ശാരീരികമായി ഉപയോഗപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. മലയാളി ആട്ടിടയന്റേയും ഡ്രൈവറുടെയും അവസരോചിത ഇടപെടലാണ് അറബി കാമഭ്രാന്തന്മാരില്‍ നിന്നും അശ്വതിയെ രക്ഷപ്പെടുത്തുന്നത്. ബഷീര്‍ എന്ന ആട്ടിടയനെ ഇതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കുന്ന അറബികളെയാണ് ചിത്രം കാണിക്കുന്നത്. തങ്ങളുടെ രതി ശമനത്തിനുള്ള ഇരയെ രക്ഷിച്ചതിന്റെ പേരില്‍ മണ്‍വെട്ടികൊണ്ട് അറബികള്‍ ബഷീറിനെ അടിച്ച് കൊല്ലുന്നു. ഇങ്ങിനെ ചിത്രത്തിലുടനീളം കമല്‍ അറിഞ്ഞോ,അറിയാതെയോ സൃഷ്ടിച്ചെടുത്തിരിക്കുന്നു അറബി വിരോ ധം. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഒരു അമുസ്ലിം സ്ത്രീ പറയുന്നത് കേട്ടു ""വല്ലാ ത്തൊരു ദുഷ്ടന്മാരാണല്ലേ ഈ അറബികള്‍.ഗദ്ദാമ എന്ന കമല്‍ ചിത്രം നല്‍കുന്ന സന്ദേശവുമിതാ ണ്. എത്ര നീചന്മാരാണീ അറബികള്‍

തന്നെ കൊണ്ടുവന്ന മലയാളിയുടെ അടുത്തെത്തിച്ചാല്‍ മതിയെന്നാണ് ആട്ടിടയനായ ബഷീറി നോടും ഡ്രൈവറോടും അശവതി പറഞ്ഞത്. പക്ഷെ,അയാള്‍ ഏറ്റെടുത്തില്ല. അവസാനം ഡ്രൈവര്‍ ഭക്ഷണവും വസ്ത്രവും നല്‍കി തന്റെ ചെറിയ മുറിയില്‍ അശ്വതിയെ കിടത്തി പുറത്ത് വണ്ടിയില്‍ കാവല്‍ കിടക്കുന്നു. പുരുഷന്മാര്‍ താമസിക്കുന്നിടത്ത് സ്ത്രീയെ കണ്ടപ്പോള്‍ പോലീസ് ഇരുവരേ യും പൊക്കുന്നു. മുന്നൂറ് അടിയും മൂന്ന് മാസം തടവും ശിക്ഷ വിധിക്കുന്നു കോടതി. ചൂരല്‍ കൊണ്ട് അശ്വതിയുടെ ശരീരത്തില്‍ അടി നടപ്പാക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. കാടത്ത ശിക്ഷാരീതിയെന്ന് തോന്നിപ്പിക്കാന്‍ വേണ്ടി മനഃപ്പൂര്‍വ്വം സൃഷ്ടിച്ച ഒരു രംഗം. തീര്‍ന്നില്ല കമല്‍ ചിത്രത്തിന്റെ അറബ് വിരോധം. "ശരീഅത്ത് നിയമം ഇങ്ങിനെയൊക്കെയാണ്' എന്ന് സാമൂഹ്യ പ്രവര്‍ത്തകനായ റസാഖിനെ കൊണ്ട് പറയിപ്പിക്കുമ്പോള്‍ മാത്രമാണ് കമല്‍ ഈ ചിത്രത്തിലൂടെ പറയാതെ പറഞ്ഞതെന്താണെന്ന് നമുക്ക് ബോദ്ധ്യമാവുക.


കമല്‍ ഒരുക്കിയ ഗദ്ദാമ ഒരു മലയാള ചിത്രമാണെങ്കിലും ആ ചിത്രത്തിന് ഒരുപാട് ഹൃദയങ്ങളെ മുറിപ്പെടുത്താന്‍ കഴിയുമെന്നതില്‍ സംശയമില്ല. ഒരു മുസ്ലിം പശ്ചാത്തലത്തിലുള്ള കഥ പറ ഞ്ഞാല്‍ ഗദ്ദാമ ശ്രദ്ധിക്കപ്പെടുകയില്ലെന്നും

നിര്‍മ്മാതാവ് കുത്ത് പാളയെടുക്കുമെന്നും കമലിന്ന് നന്നായറിയാം. അത് കൊണ്ട് തന്നെയാണ് അശ്വതിയെന്ന പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ മുഖ മക്കനയിട്ട് പൊട്ട് മായ്പ്പിച്ച് കൊണ്ടുവന്നത്.അറബി ഒരു മുസ്ലിം ഗദ്ദാമയോടാണ് ഈ ക്രൂരത കകളത്രയും നടത്തിയതെങ്കില്‍ ഹൈന്ദവ ജനതക്ക് അറബികളോട് ഇത്ര വിരോധം ജനിക്കുമായിരുന്നില്ല.ഭര്‍ത്താവ് മരണപ്പെട്ടതോടെ രണ്ട് കുടുംബങ്ങളുടെയും ഭാരം ചുമലിലായ അശ്വതിയെന്ന മലയാളിപെണ്‍കുട്ടി പ്രാരാബ്ദങ്ങളില്‍ നിന്നുള്ള മോചനത്തിന്നാണ് അറബി വീട്ടിലെ എച്ചില്‍ പാത്രം വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഗദ്ദാമകളായി ജീവിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ ദുരിതത്തിലേക്കും ആ തൊഴിലിടത്തില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിലേക്കും തുറക്കേണ്ടിയിരുന്നു കമലിന്റെ കാമറക്കണ്ണുകള്‍, പക്ഷെ, ഗദ്ദാമ പറയാനുദ്ദേശിച്ചത് അതാണെങ്കിലും പറഞ്ഞ് വന്നപ്പോള്‍ സംഭവിച്ചത് അറബ് വിരോധമായെന്ന് മാത്രം.

കുറഞ്ഞ വേതനത്തിന്ന് തൊഴിലെടുക്കുന്നവരാണ് ഗദ്ദാമമാര്‍.ഒഴിവ് ദിവസങ്ങളില്ലെന്ന് മാത്രമല്ല രാത്രിയില്‍ ഉറങ്ങാന്‍ കിട്ടുന്ന നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് പലര്‍ക്കും ജോലിയില്ലാത്ത സമയം. അറബ് ലേബര്‍ നിയമത്തില്‍ പോലുംഉള്‍പ്പെടാതെ,അടിമകളെ പോലെ അറബ് വീടിന്റെ കനത്ത മതില്‍ കെട്ടിനുള്ളില്‍ ജീവിക്കുന്ന നിരവധി  

പേരുണ്ട്. ശാരീരകവും മാനസികവുമായ പീഡനമനുഭവിച്ച് ജീവിക്കുന്ന ആ സഹോദരിമാരുടെ ദൈന്യതയാര്‍ന്ന ജീവിതമായിരുന്നു ഗദ്ദാമ വരച്ച് കാട്ടേണ്ടിയിരുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കാനും ലാക ജനതയുടെ മനസ്സില്‍ ഈ തൊഴില്‍ സമൂഹത്തിന്റെ വേവലാതികള്‍ ചെന്നെത്താനും ഗദ്ദാമ എന്ന ചിത്രം കാരണമാവേണ്ടിയിരുന്നു. ലോകത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഏറ്റെടുത്ത് നടത്താവുന്ന നല്ലൊരു പ്രമേയത്തെ കുടുസ്സായ അറബ് വിരോധത്തില്‍ തളച്ചിട്ട്,മലബാറിലെ ഹോം സിനിമ കളുടെ നിലവാരത്തേക്കാളും താഴ്ന്ന് പോയി ഗദ്ദാമ.


പതിറ്റാണ്ടുകളായി സൌദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന കെ.യു ഇക്‌ബാല്‍ എന്ന പത്ര പ്രവര്‍ത്തകന്റേതാണ് ഗദ്ദാമയുടെ കഥ.കമല്‍ തിരക്കഥയും കെ.ഗിരീഷ് കുമാര്‍ സംഭാഷണവും നിര്‍വ്വഹിച്ച ഗദ്ദാമയില്‍ പറഞ്ഞ വിധമുള്ള ഒരു അറബ് സമൂഹത്തെ കെ.യു ഇക്‌ബാല്‍ നാളിത് വരേയുള്ള സൌദി ജീവിതത്തില്‍ കണ്ടിട്ടുണ്ടോ?  കാവ്യയെന്ന കഥാപാത്രത്തിന്റെ ദുരിതാഭിനയത്തിന്ന് കൊഴുപ്പ് കൂട്ടാന്‍ വേണ്ടിയാണ് നിരവധി രംഗങ്ങള്‍ ചേര്‍ത്തെങ്കിലും അവയെല്ലാം രൂപ പ്പെടുത്തിയ ആകത്തുക അറബ് വിരോധമായി. ജയില്‍വാര്‍ഡയായ അറബി സ്ത്രീ പോലും പരുക്കനായാണ് ചിത്രത്തില്‍ പെരുമാറുന്നത്. എന്നാല്‍ യഥാര്‍ത്ഥ അറബ് പോലീസുകാര്‍ സലാം പറഞ്ഞ് ക്ഷേമാന്വേഷണം നടത്തിയാണ് കുറ്റവാളികളോട് പോലും പെരുമാറുകയെന്ന് ഒരിക്ക ലെങ്കിലും അറബ് രാജ്യത്തെ പോലീസ് സ്റേഷന്‍ കയറിയ ഏതൊരാള്‍ക്കുമറിയാവുന്നതാണ്. അറബ് സംസ്ക്കാരത്തിന്നും ജനതക്കും നേരെ ഇത്തരത്തില്‍ അസത്യങ്ങളെഴുന്നള്ളിച്ച് കമല്‍ ആരുടെ കൈയ്യടിയാണ് പ്രതീക്ഷിക്കുന്നത്. അറബ് ജനതയുടെ കാരുണ്യത്തിന്റെ പങ്ക് പറ്റിയാണ് കേരളവും കേരളീയരും ഇന്ന് ജീവിക്കുന്നത്. എല്ലാ അറബികളും നല്ലവരാണെന്നോ, അശ്വതി യെപ്പോലെ ദുരിതം പേറുന്ന ഗദ്ദാമമാരില്ലെന്നോ ഈയുലള്ളവന് അഭിപ്രായമില്ല.പക്ഷെ,കമല്‍ പറ ഞ്ഞ പോലെ അറബികളെല്ലാം സ്ത്രീലമ്പടന്മാരും ക്രൂരന്മാരുമാണെന്ന് എനിക്കും നന്നേ ചുരു ങ്ങിയത് ഒരു തവണയെങ്കിലും മരുഭൂവില്‍ കാലുകുത്തിയ മലയാളിക്കും അഭിപ്രായമില്ലെന്ന് കമലും സംഘവും അറിയുക.

അറബ് രാജ്യത്തെ തൊഴില്‍ നിയമത്തിന്റെ പരിരക്ഷപോലും ലഭിക്കാതെ അടിമകളെ പോലെ ജീവിക്കുന്ന ഗദ്ദാമമാരുടെ ജീവിതം വരച്ച് കാട്ടുകയെന്ന പേരില്‍ അറബ് രാജ്യത്ത് തന്നെ ചിത്രീ കരിച്ച ഗദ്ദാമ ഉയര്‍ത്തുന്ന സന്ദേശം ഏറെ അപകടകരമാണ്. തിന്നും കുടിച്ചും സുഖിച്ചും ജീവി ക്കുന്ന മനസ്സിനും ശരീരത്തിന്നും ദുര്‍മേദസ്സ് പിടിപെട്ടവരായാണ് അറബികളെ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം ആളുകളുണ്ടാവാം ഒരു സമൂഹത്തില്‍. സൌമ്യയെന്ന പെണ്‍കുട്ടിയെ തീവ ണ്ടിയില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച ഗോവിന്ദച്ചാമിയെന്ന തമിഴനെ മുന്‍നിര്‍ത്തി തമിഴ്നാട്ടുകാരെല്ലാം ഇത്തരക്കാരെന്ന് കമല്‍ പറയുമോ. ചിത്രത്തിലൊരിടത്തെങ്കിലും മനുഷ്യ സ്നേഹികളായ അറബികളെ ചേര്‍ക്കാമായിരുന്നു. ഇതിന്ന് കമല്‍ തയ്യാറായില്ലെന്നതാണ് അറബ് സമൂഹത്തെ അടച്ചാക്ഷേപിക്കുക എന്ന ചലചിത്ര അജണ്ടയാണ് കമലിനുള്ളതെന്ന് നമ്മില്‍ സംശയം ജനിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെകാലമായി അന്നവും അഭയവും തന്ന് മലയാളിയെ പോറ്റി വളര്‍ത്തിയ ജനതക്ക് കമല്‍ മലയാള സിനിമയിലൂടെ നല്‍കിയ ഉപഹാരം ബഹുഭേഷായിട്ടുണ്ട്. ഇവ്വിധം തന്നെ വേണം ഉണ്ട ചോറിന്ന് നന്ദി കാണിക്കാന്‍.

ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത് ഗദ്ദാമമാരുടെ ജീവിതമായിരുന്നു. പക്ഷേ, ചര്‍ച്ചയാവുന്നത് അറബികളുടെ ക്രൂരതയാണെന്ന് മാത്രം. അശ്വതിയെന്ന ഇരയുടെ അഭിനയമികവിന്ന് വേണ്ടി കമല്‍ ഒരുക്കിയ തിരക്കഥാ രൂപം ഒരു സംസ്കാരത്തിന്റെ മേലുള്ള കടന്നാക്രമണമായിപ്പോയി. അറബികള്‍ ആടുഫാമില്‍ നമസ്കരിക്കുമ്പോഴാണ് മലയാളിയായ ആട്ടിടയന്‍ അശ്വതിയെ രക്ഷ പ്പെടുത്തുന്നത്.നമസ്കാരം കഴിഞ്ഞ ശേഷം വ്യഭിചരിക്കാനാണ് അവരുടെ പദ്ധതിയെന്ന് ആര്‍ക്കും ബോദ്ധ്യമാവും. ഒരേ സമയം മത ആചാരങ്ങള്‍ പാലിക്കുകയും ധാര്‍മ്മികതയ്ക്ക് നിരക്കാത്ത പ്രവൃത്തികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നവരാണ് അറബിക(മുസ്ലീകളും)ളെന്ന് ബോദ്ധ്യപ്പെ ടുത്തുകയാണ് കമല്‍ ഇത്തരം രംഗങ്ങളിലൂടെ. മലയാളത്തിന്ന് വേണ്ടി മലയാളി ഗദ്ദാമയുടെ കഥ പറയുകയാണ് കമല്‍ ചെയ്യുന്നതെങ്കിലും വലിയൊരു സമൂഹത്തെയാണ് വേട്ടക്കാരനായി ചിത്രീ കരിച്ചിരിക്കുന്നത്. വേട്ടക്കാരന്റെ വേലത്തരങ്ങള്‍ പൊലിപ്പിച്ചെങ്കിലേ ഗദ്ദാമയെന്ന ഇരക്ക് പ്രാധാന്യം കൈവരികയുള്ളുവെന്ന് കമലിന്നറിയാം. പക്ഷേ, വേട്ടക്കാരന്‍ മറ്റൊരു രാജ്യവും അവിടുത്തെ പൌരന്മാരുമാണെന്ന ബോധത്തില്‍ അല്‍പ്പം മാന്യതയാവാമായിരുന്നു. വിധവകളും നിരാലംബരുമായ ആയിരക്കണക്കിന് പുരുഷ തണലില്ലാത്ത മലയാളിപ്പെണ്ണുങ്ങള്‍ അറബ് രാജ്യത്തേക്ക് വിമാനം കയറിയാണ് തങ്ങളുടെ അടുപ്പില്‍ തീ പടര്‍ത്തിയത്. മക്കളെ കെട്ടി ച്ചയച്ചും വീടുണ്ടാക്കിയും പഠിപ്പിച്ചും മാതാപിതാക്കളെ സംരക്ഷിച്ചും ജീവിക്കുന്ന ഈ ഗദ്ദാമ മാര്‍ക്ക് ഇന്ത്യന്‍ ഭരണകൂടം ഒരു സൌകര്യവും പരിഗണനയും നല്‍കുന്നില്ല.കനത്ത തുക ഏജന്റിന് നല്‍കി ദുരിത കടലിലേക്ക് നീന്തുന്ന ആ സഹോദരിമാര്‍ക്ക് അതാത് നാട്ടിലെ ഇന്ത്യന്‍ എമ്പസി കളും വേണ്ടതൊന്നും ചെയ്യുന്നില്ല.യൂറോപ്യന്‍ രാജ്യങ്ങളിലെ ഹൌസ് മെയ്ഡുമാര്‍ക്കുള്ള സൌകര്യങ്ങളുടെ പത്തിലൊന്ന് അറബ് രാജ്യത്ത് ഇവര്‍ക്കില്ല.ഇത്തരം പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പരാമര്‍ശിക്ക പോലും ചെയ്യാതെ അറബിയെന്ന വേട്ടക്കാരന്റെ പിന്നാലെ പോയ കമല്‍ ഗദ്ദാമയെന്ന വിലാപകാവ്യത്തെ വക്രിച്ച് കളഞ്ഞു.

മതം,രാഷ്ട്രം,ജനത,നിയമം,നിയമപാലകര്‍ എന്ന് വേണ്ട ഒരു രാജ്യത്തിന്റെ സകലതിനേയും കമല്‍ പരിഹസിക്കുന്നുത്. ചിത്രത്തില്‍ ഏതൊരു രാജ്യത്തെക്കുറിച്ചായാലും ഇവ്വിധം തെറ്റുകള്‍ പരത്താന്‍ ഒരു മാധ്യമവും തുനിയുന്നത് നന്നല്ല.കമല്‍ എന്ന മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രവാസി പ്രശ്നങ്ങളിലിടപെട്ടില്ലെങ്കിലും വേണ്ട, കിട്ടുന്ന ചോറില്‍ മണല്‍ വാരിയിടാതിരുന്നാല്‍ മതി. 

നിങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം 
pageindia@gmail.com
Ammar Kizhuparamb 


Share/Bookmark

No comments: