scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jan 30, 2013

ഇസ്രായേല്‍ രാഷ്ട്രീയത്തിലെ മധ്യപക്ഷതരംഗം


ഇസ്രായേല്‍ രാഷ്ട്രീയത്തിലെ മധ്യപക്ഷതരംഗം

പി.കെ. നിയാസ്‌
സ്വതന്ത്ര ഇസ്രായേലിന്റെ ചരിത്രത്തില്‍ ഏകകക്ഷി ഭരണം ഉണ്ടായിട്ടില്ല. അധിനിവേശവും പലസ്തീനും കുറച്ചുകാലമായി ഇറാന്റെ ആണവ പദ്ധതിയുമൊക്കെയാണ് ഭിന്നവീക്ഷണങ്ങള്‍ പുലര്‍ത്തുന്ന പാര്‍ട്ടികളെ ഏകോപിപ്പിക്കുന്ന ഘടകങ്ങള്‍. ഓരോ നാലുവര്‍ഷവും കൂട്ടുകക്ഷി സര്‍ക്കാര്‍ എന്നത് അലിഖിത സമ്പ്രദായമായി തുടര്‍ന്നുപോരുന്നു. രാജ്യത്തെ പഴക്കംചെന്ന ലേബര്‍ , ലിക്കുഡ് പാര്‍ട്ടികളും ഇരുപാര്‍ട്ടികളില്‍നിന്നുമുള്ള നേതാക്കള്‍ 2005-ല്‍ രൂപംകൊടുത്ത കാദിമയും കൈയാളിയിരുന്ന കൂട്ടുകക്ഷിഭരണം എന്നും തീവ്ര വലതുപക്ഷസ്വഭാവമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ , ഈ തിരഞ്ഞെടുപ്പ് വലിയൊരു മാറ്റത്തിന് നാന്ദികുറിച്ചെന്ന് വിലയിരുത്തപ്പെടുന്നു. ടെലിവിഷന്‍ അവതാരകനായിരുന്ന യെര്‍ ലാപിഡ് നേതൃത്വം നല്‍കുന്ന യെശ് അതിദ് (നമ്മുടെ ഭാവി) എന്ന നവജാത മധ്യപക്ഷപാര്‍ട്ടി നടത്തിയ ശക്തമായ മുന്നേറ്റം സകല തിരഞ്ഞെടുപ്പ് സര്‍വേകളെയും കാറ്റില്‍പ്പറത്തുന്നതായിരുന്നു. 

Share/Bookmark

Jan 20, 2013

എണ്ണയ്ക്കു തീ പിടിച്ച വഴി




എണ്ണയ്ക്കു തീ പിടിച്ച വഴി


1948 മുതല്‍ 1970 വരെ രാജ്യാന്തര ക്രൂഡ് ഒായില്‍ വിലയില്‍ സ്ഥിരത പ്രകടമായിരുന്നു. എണ്ണയുല്‍പാദക രാജ്യങ്ങളും അമേരിക്കയുമായുള്ള പ്രശ്നങ്ങളും ഗള്‍ഫ് മേഖലയിലെ മറ്റു പ്രശ്നങ്ങളുമെല്ലാം എണ്ണവില ക്രമേണ ഉയര്‍ത്തി. ഉല്‍പാദനവും ആവശ്യവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതും ഇന്ത്യ, ചൈന ബ്രസീല്‍ തുടങ്ങിയ അതിവേഗം വളരുന്ന ശക്തികളുടെ വര്‍ധിച്ച ആവശ്യവും എണ്ണവില പുതിയ ഉയങ്ങളിലെത്തിച്ചു.

1948 മുതല്‍ 1970 വരെ മൂന്നു യുഎസിനെ ചുറ്റിപ്പറ്റിയായിരുന്നു ക്രൂഡ് ഒായില്‍ വില. 1960ല്‍ എണ്ണയുല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിന്റെ പിറവിയാണ് എണ്ണ വിപണിയിലെ പ്രധാന സംഭവം. അതുവരെ ഗള്‍ഫ് മേഖലയിലെ എണ്ണപ്പാടങ്ങള്‍ നിയന്ത്രിച്ചിരുന്നത് പ്രധാനമായും അമേരിക്കന്‍ കമ്പനികളായിരുന്നു. സംഘടനയുടെ രൂപീകരണ സമയത്ത് ഇറാഖ്, ഇറാന്‍, സൌദി അറേബ്യ, കുവൈത്ത്, വെനസ്വേല എന്നിവയായിരുന്നു അംഗങ്ങള്‍. പിന്നീട് മറ്റനേകം രാജ്യങ്ങളും അംഗങ്ങളായി. പലരും പുറത്താവുകയും ചെയ്തു. 
ചരിത്ര വഴിയിലെ ഒട്ടേറെ സംഭവങ്ങള്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഒായില്‍ വില വര്‍ധനയ്ക്ക് വഴിവച്ചു. 

1, ഇസ്രയേല്‍- അറബ് യുദ്ധം(1973-78)

1973ല്‍ ഈജിപ്ത് സൂയസ് കനാല്‍ വഴിയും സിറിയ ഗോലാന്‍ കുന്നുകള്‍ വഴിയും ഒരേ സമയം ഇസ്രയേലിനെ ആക്രമിച്ചു. പെട്ടെന്നുള്ള ആക്രമണത്തില്‍ പതറിയ ഇസ്രയേല്‍ അമേരിക്കയുടെ സഹായം തേടി. ഇസ്രയേലിന്റെ ആയുധപ്പുരകള്‍ നിറച്ചുകൊടുത്ത് അമേരിക്ക സഹായിച്ചു. എണ്ണ ഉല്‍പാദനവും കയറ്റുമതിയും നിയന്ത്രിച്ചുകൊണ്ടാണ് അറബ് രാജ്യങ്ങള്‍ തിരിച്ചടിച്ചത്. അമേരിക്കയ്ക്കുമേല്‍ അറബ് ഉപരോധവും ഉണ്ടായി. 1972ല്‍ മൂന്ന് യുഎസ് ഡോളറായിരുന്ന ക്രൂഡ് ഒായില്‍ വില 1974 അവസാനത്തോടെ 12 ഡോളറായി. 

2. ഇറാനിലെ വിപ്ളവവും യുദ്ധവും(1979-1980)
1979ല്‍ ഇറാനിലെ വിപ്ളവം എണ്ണവില വീണ്ടും ഉയര്‍ത്തി. ഇറാനിലെ എണ്ണ ഉല്‍പാദനം പ്രതിദിനം 25ദശലക്ഷം ബാരലായി കുറഞ്ഞു. തൊട്ടു പിന്നാലെ 1980 ല്‍ ഇനാനുമേല്‍ ഇറാഖ് യുദ്ധം അടിച്ചേല്‍പിച്ചത് വിപണിക്കു താങ്ങാനായില്ല. എണ്ണയുല്‍പാദനം വീണ്ടും ഇടിഞ്ഞു. 1978ല്‍ രണ്ടു രാജ്യങ്ങളും കൂടി പ്രതിദിനം 65 ലക്ഷം ബാരല്‍ ക്രൂഡ് ഒായില്‍ ഉല്‍പാദിപ്പിച്ചിരുന്നത് 1980ല്‍ പത്തു ലക്ഷം ബാരലായി കുറഞ്ഞു. ഇത് ആഗോള ഉല്‍പാദനത്തില്‍ പത്തു ശതമാനം ഇടിവാണ് ഉണ്ടാക്കിയത്. എണ്ണവില ബാരലിന് 35 യുഎസ് ഡോളറായി. 

3. എണ്‍പതുകളിലെ ഊര്‍ജ ക്ഷാമം
വ്യവസായവല്‍കൃത രാജ്യങ്ങള്‍ എണ്‍പതുകളുടെ ആദ്യം കടുത്ത ഊര്‍ജ പ്രതിസന്ധിയാണ് നേരിട്ടത്. ഇതിനെത്തുടര്‍ന്ന് പല രാജ്യങ്ങളും എണ്ണയുടെ കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ തുടങ്ങി. സ്വാഭാവികമായും എണ്ണ ഉല്‍പാദനവും കൂടി. ഈ അമിത ഉല്‍പാദനം എണ്ണയുടെ വിലയിടിച്ചു. അമേരിക്ക 1977ല്‍ തങ്ങളുടെ ആവശ്യത്തിന്റെ 46.5% ഇറക്കുമതി ചെയ്തിടത്ത് 1982-83ല്‍ ഇറക്കുമതി 28% ആയി കുറച്ചു. 1980ല്‍ ബാരലിന് 35 ഡോളറിലെത്തിയ അസംസ്കൃത എണ്ണവില ആറു വര്‍ഷം കൊണ്ട് പത്തു ഡോളറിലെത്തി. 

4. ശേഖരമില്ല, ആവശ്യമേറുന്നു
ഗള്‍ഫ് യുദ്ധത്തിനു ശേഷം ശരാശരി 25 യുഎസ് ഡോളറില്‍നു താഴെ  നിന്നിരുന്ന എണ്ണവില രണ്ടായിരത്തിനു ശേഷമാണ് കാര്യമായി ഉയര്‍ന്നത്. ഗള്‍ഫ് മേഖലയിലെ പ്രശ്നങ്ങളും പുതിയ എണ്ണപ്പാടങ്ങള്‍ കാര്യമായി കണ്ടെത്താതുമാണ് പ്രധാന കാരണം. ഒപ്പം കൂടിവരുന്ന ആവശ്യവും ഊഹക്കച്ചവടവും. 2003ല്‍ വില 30 ഡോളര്‍ കടന്നു. 2005 ഒാഗസ്റ്റില്‍ 60ല്‍ എത്തി. 2008 ജൂലൈയില്‍ സര്‍വകാല റിക്കോര്‍ഡായ 147.30 ഡോളര്‍ വില രേഖപ്പെടുത്തി. ഇപ്പോള്‍ മാന്ദ്യത്തിലമര്‍ന്ന വിപണിയുടെ പിന്തുണയില്ലാത്തതിനാലാണെന്നു വിദഗ്ധര്‍ പറയുന്നു, വില 100 ഡോളറില്‍ താഴെ നില്‍ക്കുന്നു. പുതിയ ഉയരങ്ങള്‍ കാണാനുള്ള കാത്തിരിപ്പാണോ ഇതെന്ന ആധിയാണ് ഇപ്പോള്‍ വിപണിക്കുള്ളത്.


Share/Bookmark

Jan 13, 2013

പങ്കാളിത്ത പെന്‍ഷന്‍ എന്ത്, എങ്ങനെ, എവിടെ?


പങ്കാളിത്ത പെന്‍ഷന്‍ എന്ത്, എങ്ങനെ, എവിടെ?

എന്താണ് പങ്കാളിത്ത പെന്‍ഷന്‍ 

  • കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതി. 
  • 2013 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടുന്നവര്‍ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിയില്‍ (http://pfrda.org.in/) (പിഎഫ്ആര്‍ഡിഎ) നിക്ഷേപിക്കണം. 
  •  ഒാരോ ജീവനക്കാരനും അടയ്ക്കുന്ന തുകയ്ക്കു തുല്യമായ സംഖ്യ സംസ്ഥാന സര്‍ക്കാരും പിഎഫ്ആര്‍ഡിഎയില്‍ നിക്ഷേപിക്കും.
  • വിരമിക്കുമ്പോള്‍ അക്കൌണ്ടിലുള്ള 60% തുക വരെ പിന്‍വലിക്കാം. 
  • ബാക്കിവരുന്ന തുകയില്‍ നിന്നു പെന്‍ഷന്‍ നല്‍കും.

എന്തുകൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ 


  •   സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 80.61 ശതമാനവും ചെലവാകുന്നതു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനുംപെന്‍ഷനും.
  • 3.25 കോടി ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ഉപയോഗിക്കാന്‍ കഴിയുന്നതു വരുമാനത്തിന്റെ 19.39 ശതമാനം മാത്രം. 
  • 10 ലക്ഷം പേര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടതു വരുമാനത്തിന്റെ 80.61%
  • നിലവിലെ പെന്‍ഷന്‍ ബാധ്യത 8178 കോടി രൂപ.
  • ഇങ്ങനെ മുന്നോട്ടുപോയാല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പണമുണ്ടാവില്ല, കടം കയറും.
  • നിലവിലെ ജീവനക്കാരുടെ ഒരു ആനുകൂല്യവും നഷ്ടപ്പെടില്ല.

പങ്കാളിത്തപെന്‍ഷന്‍ എവിടെയൊക്കെ 


  • കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 25 സംസ്ഥാനങ്ങളിലും.  
  • ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടപ്പാക്കി.
  • തമിഴ്നാട്ടിലും ആന്ധ്രയിലും നടപ്പാക്കിയപ്പോള്‍ സിപിഎം എതിര്‍ത്തില്ലെന്നും സര്‍ക്കാര്‍ വാദം.

ആശങ്കകള്‍ 


  • പിഎഫ്ആര്‍ഡിഎ പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കുന്നതു വാണിജ്യ ബാങ്കുകളുടെ കടപ്പത്രങ്ങളിലും കമ്പനി മ്യൂച്വല്‍ ഫണ്ട് ഒാഹരികളിലും.
  • ഏതില്‍ നിക്ഷേപിക്കണമെന്നു ജീവനക്കാരനു നിര്‍ദേശിക്കാമെങ്കിലും പൊതുമുതല്‍ സ്വകാര്യമേഖലയിലേക്കു പോകില്ലേ?
  • സ്വകാര്യ കമ്പനികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കുന്ന തുകയ്ക്കു സുരക്ഷിതത്വമുണ്ടോ?
  • അവസാനം വാങ്ങിയ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി വച്ച് ഒടുവിലത്തെ മാസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാണ് ഇപ്പോള്‍ പെന്‍ഷന്‍  കിട്ടുന്നത്. 
  • 2013 ഏപ്രില്‍ ഒന്നിനു ശേഷം സര്‍വീസില്‍ കയറുന്ന ജീവനക്കാരനു വിരമിക്കുമ്പോള്‍ എന്തു പെന്‍ഷന്‍ കിട്ടുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയാത്ത അവസ്ഥ.
malmanoramalogo
courtesy Manorama

 Pension Fund Regulatory and Development Authority (PFRDA) Bill-2011

The Pension Fund Regulatory and Development Authority Bill, 2005 was initially introduced in Lok Sabha in March, 2005 to provide for a statutory PFRDA. However, since the Bill and the official amendments, based on the recommendations of the Standing Committee on Finance, could not be considered by the Lok Sabha, the Bill lapsed on dissolution of the 14thLok Sabha. The Government has announced in the Budget 2011-12 that the revised PFRDA Bill would be moved in the Parliament. Accordingly, PFRDA Bill, 2011 was introduced in Lok Sabha on the 24th March, 2011 to provide for a statutory regulatory body the Pension Fund Regulatory and Development Authority (PFRDA) under the provisions of the Bill. The legislation sought to empower PFRDA to regulate the New Pension System (NPS). The PFRDA Bill, 2011 was referred to the Standing Committee on Finance on the 29th March, 2011 for examination and report thereon. The Standing Committee on Finance gave its Report on 30thAugust, 2011. 

The Government decided to accept the recommendations of the Standing Committee on Finance.  Based on the recommendations of the Standing Committee, the official amendments to the PFRDA Bill-2011 a proposal to move these additional official amendments in the ensuing session of the Parliament, was  approved by the Union Cabinet in its meeting held on 4thOctober, 2012.


The PFRDA Bill, 2011, inter alia, provides for:

1. Establishing a statutory Pension Fund Regulatory and Development Authority (PFRDA):
1.     to promote old age income security by establishing, developing and regulating pension funds; 
2.     to promote old age income security by establishing, developing and regulating pension funds; 
3.     to protect the interests of subscribers to various schemes of pension funds
2.     Empowering PFRDA to :
1.     regulate the New Pension System and other pension schemes not covered under any other Act; 
2.      register and regulate pension funds and the central  recordkeeping agency;
3.     frame investment guidelines for pension funds; (d) levy monetary penalties for violations of various  provisions of the PFRDA Act;
3.     Imprisonment upto 10 years by courts for contravention of the PFRDA Act, etc. or fine upto Rs. 25 crore or both; and 
4.      Subjecting subordinate legislation to Parliamentary scrutiny.

പങ്കാളിത്തപെന്‍ഷന്‍: ചട്ടങ്ങള്‍ കേന്ദ്രനിയമം പാസ്സാക്കിയശേഷം

പി.എഫ്.ആര്‍.ഡി.എ. വ്യവസ്ഥകള്‍ മാര്‍ഗരേഖയായി സ്വീകരിക്കും
തിരുവനന്തപുരം: കേന്ദ്രത്തില്‍ നിയമം പാസ്സാക്കിയതിനുശേഷമേ കേരളത്തില്‍ പങ്കാളിത്തപെന്‍ഷനുള്ള ചട്ടങ്ങള്‍ക്ക് രൂപംനല്‍കൂ. എന്നാല്‍ ഇതിനുമുമ്പ് സംസ്ഥാനം സ്വീകരിക്കുന്നത് കേന്ദ്രത്തിന്റെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (പി.എഫ്.ആര്‍.ഡി.എ) മാര്‍ഗരേഖയായിരിക്കും.

കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി ബില്‍ അനുസരിച്ചാണ് പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിക്കുന്നത്. എന്നാല്‍ നിയമം പാസ്സാക്കുന്നതിനുമുമ്പ് കേന്ദ്രത്തില്‍ സര്‍ക്കാരിന്റെ ഉത്തരവിലൂടെ അതോറിറ്റി നിലവില്‍ വന്നിട്ടുണ്ട്. പെന്‍ഷന്‍വിഹിതം കൈകാര്യം ചെയ്യുന്നത് ഈ അതോറിറ്റിയാണ്.

ജീവനക്കാരന്റെയും സര്‍ക്കാരിന്റെയും വിഹിതമായ ശമ്പളത്തിന്റെ 20 ശതമാനം വരുന്ന തുക നിക്ഷേപിക്കാന്‍ ആറ് ഏജന്‍സികളെയാണ് പി.എഫ്.ആര്‍.ഡി.എ. തിരഞ്ഞെടുത്തിരിക്കുന്നത്. എല്‍.ഐ.സി. പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, എസ്.ബി.ഐ. പെന്‍ഷന്‍ ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഐ.ഡി.എഫ്.സി. പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്‍റ് കമ്പനി ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്‌സ് മാനേജ്‌മെന്‍റ് കമ്പനി, കോട്ടക് മഹീന്ദ്ര പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, റിലയന്‍സ് കാപ്പിറ്റല്‍ പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ് എന്നിവയാണ് ഈ ഏജന്‍സികള്‍. ഫണ്ട് മാനേജര്‍മാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ഇതില്‍ ഏത് ഏജന്‍സിയെ വേണമെങ്കിലും ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പണം സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കണമെന്നാണ് പണിമുടക്കുന്ന സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് കേരളവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നത് പി.എഫ്.ആര്‍.ഡി.എ. യുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ്. ഇതല്ലാതെ മറ്റ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും കേന്ദ്രത്തോട് സംസ്ഥാനം അഭിപ്രായം തേടിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രനിയമം പാസ്സാക്കിയശേഷമേ, സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരമുണ്ടാകുമോ എന്നതില്‍ വ്യക്തതവരൂ. ഇതനുസരിച്ചാവും ചട്ടങ്ങള്‍ക്ക് രൂപം നല്‍കുക.

പി.എഫ്.ആര്‍.ഡി.എ. വ്യവസ്ഥയിലൂടെ പെന്‍ഷനാവുമ്പോള്‍ ഫണ്ടിന്റെ 60 ശതമാനം പിന്‍വലിക്കാന്‍ സംസ്ഥാനത്തും അനുവദിക്കും.

കേരളത്തില്‍ പങ്കാളിത്തപെന്‍ഷനോടൊപ്പം ജനറല്‍ പ്രോവിഡന്‍റ് ഫണ്ട് നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ ആശ്രിതനിയമനം വരെ കുടുംബത്തിന് സമാശ്വാസം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

പുതുതായി നിയമനം കിട്ടുന്നവര്‍ക്ക് ഈ ഏപ്രില്‍ മുതല്‍ പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച് വിശദമായ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. പങ്കാളിത്തപെന്‍ഷന്‍ തത്വത്തില്‍ അംഗീകരിച്ചതിന്റെ ഉത്തരവാണ് ഇറങ്ങിയത്.

വിശദമായ ഉത്തരവ് ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയുന്നു. പി.എഫ്.ആര്‍.ഡി.എയുടെ മാര്‍ഗരേഖയ്‌ക്കൊപ്പം ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനിച്ച കാര്യങ്ങളും ഈ ഉത്തരവില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് പങ്കാളിത്തപെന്‍ഷന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.പി.എഫ്.ആര്‍.ഡി.എയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറുമുണ്ടാക്കും.



Share/Bookmark

Jan 12, 2013

അറബ് പ്രക്ഷോഭങ്ങളുടെ പ്രചോദനങ്ങള്‍


അറബ് പ്രക്ഷോഭങ്ങളുടെ പ്രചോദനങ്ങള്‍

കെ.ടി മുഹമ്മദ് അശ്‌റഫ്‌


ഇസ്‌ലാം കടന്നുചെന്നിടത്തൊക്കെ, അവിടെയുള്ള അറിവുകളെ നിഷ്‌കാസനം ചെയ്യുകയല്ല ചെയ്തത്. സംസ്‌കാരങ്ങളിലെയും ചിന്തകളിലെയും ഏകദൈവാംശങ്ങളെ കണ്ടെത്തി കൂടുതല്‍ പ്രശോഭിപ്പിക്കുകയായിരുന്നു അത്. സ്‌പെയിനിലൂടെ യൂറോപ്പില്‍ പ്രവേശിച്ച മുസ്‌ലിംകള്‍ യവന നാഗരികതയേയും ചിന്തകളേയും കൂടുതല്‍ പ്രചോദിപ്പിക്കുകയായിരുന്നു. പൗരാണിക യവന നാഗരികതയിലെ ഗ്രന്ഥങ്ങള്‍ മുഴുവന്‍ അറബിയിലേക്ക് ഭാഷാന്തരം നടത്തി അത് വീണ്ടും ലോകത്തെത്തിച്ചുകൊടുത്തത് മുസ്‌ലിംകളായിരുന്നു. ഇവിടയൊന്നും ഒരു മുസ്‌ലിം ഏകശിലാ സമ്പ്രദായം അടിച്ചേല്‍പിക്കാന്‍ മുസ്‌ലിംകള്‍ ശ്രമിച്ചില്ല. യൂറോപ്പില്‍ നവോത്ഥാനത്തിന് തിരികൊളുത്തിയ, ഇസ്‌ലാമിക മുന്നേറ്റത്തില്‍ ജൂത പണ്ഡിതനായ ഫറാസ്ബ്‌നു സലീം, ക്രിസ്ത്യന്‍ പണ്ഡിതനായ മൈക്കള്‍ സ്‌കോട്ട് എന്നിവരെല്ലാം സജീവ പങ്ക് വഹിച്ചിരുന്നു. ഇവരെല്ലാം മുസ്‌ലിം സര്‍വ്വകലാശാലകളിലെ ആദ്യകാല വിദ്യാര്‍ത്ഥികളും പിന്നീട് അധ്യാപകരുമായിരുന്നു.


Share/Bookmark

Jan 8, 2013

വൈകാരിക വിക്ഷോഭങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്ന സത്യങ്ങള്‍



വൈകാരിക വിക്ഷോഭങ്ങള്‍ക്കിടയില്‍ 

വിസ്മരിക്കപ്പെടുന്ന സത്യങ്ങള്‍

എ.ആര്‍



 കുറ്റകൃത്യം ചെയ്യാത്ത വല്ല പുണ്യാത്മാവുമുണ്ടെങ്കില്‍ അയാളെ തിരഞ്ഞുപിടിച്ച് ഭാരതരത്നം സമ്മാനിക്കണം! അത്രക്ക് ദുഷിച്ചുപോയിരിക്കുന്നു സര്‍ക്കാറും സമൂഹവും. സമ്പൂര്‍ണമായി മതേതരവത്കരിക്കപ്പെട്ട, ധര്‍മനിരപേക്ഷമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് തുടങ്ങുന്നു മഹാപാതകം. തലമുറകളെ മാനവിക, നൈതിക, ധാര്‍മിക മൂല്യങ്ങളില്‍നിന്ന് നിശ്ശേഷം മുക്തരാക്കി അവരെ വെറും ഉദരത്തൊഴിലാളികളാക്കി വളര്‍ത്താന്‍ മാത്രമുതകുന്ന വിദ്യാഭ്യാസമാണ് പ്രായപൂര്‍ത്തി പോലുമെത്താത്ത ആണ്‍കുട്ടിയെ ദല്‍ഹിയിലെ ഭീകര ബലാത്സംഗ പ്രതികളില്‍ ഒന്നാമനാക്കിയത്. അതോടൊപ്പം 24 മണിക്കൂറും യുവാക്കളെ ഭ്രാന്തുപിടിപ്പിക്കുന്ന ലൈംഗിക അരാജകത്വം ആഘോഷമാക്കുന്ന മീഡിയയും സിനിമയും. കുടിവെള്ളത്തേക്കാള്‍ സുലഭമായ മദ്യത്തിന്‍െറ പുറത്താണ് സര്‍ക്കാറുകളുടെ ഖജനാവ്രാജ്യത്തെ ഏറ്റവും സംഘടിത ക്രിമിനല്‍ സംഘമെന്ന അപകീര്‍ത്തി സമ്പാദിച്ച പൊലീസ്. അവര്‍ സ്വയം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതോടൊപ്പം അവിഹിത സമ്മര്‍ദങ്ങള്‍ക്കും കൈക്കൂലിക്കും വഴങ്ങി കൊടുംകുറ്റവാളികളെ വെറുതെ വിടുകയും നിരപരാധികളെ പ്രതിക്കൂട്ടില്‍ കയറ്റുകയും ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയോ? അഞ്ചും പത്തും വര്‍ഷം വിചാരണ നീട്ടുന്ന, ശിക്ഷ വൈകിക്കുന്ന, അഭിഭാഷകരുടെ കള്ളക്കളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ജുഡീഷ്യറിക്ക് കുറ്റകൃത്യങ്ങളില്‍ പങ്കില്ലേ? ന്യായാധിപന്മാരില്‍പോലുമുണ്ട് കള്ളന് കഞ്ഞിവെക്കുന്നവര്‍. സ്ത്രീസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ യുവതികളുടെ അപഥസഞ്ചാരത്തിന് ന്യായീകരണവും പ്രോത്സാഹനവും നല്‍കുന്ന അരാജകത്വവാദികളായ ബുദ്ധിജീവികളും സാഹിത്യകാരന്മാരും കലാകാരന്മാരും തെളിവെള്ളത്തില്‍ മുങ്ങാന്‍ അര്‍ഹരാണോ എന്നതാണ് അടുത്ത ചോദ്യം. എല്ലാറ്റിനും പുറമെ, കൊടും കുറ്റവാളികള്‍ക്ക് നല്‍കപ്പെടുന്ന ശിക്ഷപോലും ലഘുവോ നിസ്സാരമോ ആയതിന്‍െറ പേരില്‍ ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍തന്നെ വീണ്ടും വീണ്ടും പിടിയിലാവുന്ന അവസ്ഥ സര്‍വസാധാരണമാണ്.


Share/Bookmark

Jan 6, 2013

‘മാപ്പിളലഹള’യുടെ ‘നേറ്റീവ് ബാപ്പ’


‘മാപ്പിളലഹള’യുടെ ‘നേറ്റീവ് ബാപ്പ’

by Manoj Kuroor on Tuesday, January 1, 2013 at 3:30pm ·


മാപ്പിളലഹള എന്ന മ്യൂസിക്ക് ബാന്‍ഡിന്റെ ആദ്യ ഹിപ് ഹോപ് ആല്‍ബം പുറത്തുവന്നിരിക്കുന്നു.മലയാളത്തിലെ ജനപ്രിയസംഗീതത്തിന്റെ പതിവുചേരുവകളല്ല ഇതില്‍. നിഷേധത്തിന്റെയും അരാജകത്വത്തിന്റെയും സ്വഭാവമുള്ള ഹിപ്പ് ഹോപ്പ് സംസ്കാരത്തില്‍ പിറന്ന റാപ്പ് സംഗീതത്തിന്റെ സങ്കേതങ്ങള്‍ മാത്രം സ്വീകരിച്ചു നിര്‍മ്മിച്ച ഒരു വിനോദഗാനവുമല്ല ഇത്. ഇന്നത്തെ ഒരു പ്രധാന രാഷ്ട്രീയപ്രശ്നമാണു പ്രമേയം. മുസ്ലീം നാമധാരിയായാല്‍ത്തന്നെ ഭീകരവാദി എന്നു മുദ്രകുത്തപ്പെടുന്ന അവസ്ഥ ഇന്ത്യയില്‍ മാത്രമല്ല, മറുനാടുകളിലുമുണ്ട്. അത്തരത്തില്‍ ഉറച്ചുവരുന്ന സാമൂഹികപൊതുബോധത്തെ  ഇതു ചോദ്യം ചെയ്യുന്നു. അത്തരമൊരു പൊതുബോധം സൃഷ്ടിക്കുന്ന മാധ്യമസംസ്കാരത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. തീവ്രവാദി എന്നു മുദ്രകുത്തപ്പെട്ട ഒരാളുടെ ബാപ്പയാണ് ഇതില്‍ പ്രധാനമായും സംസാരിക്കുന്നത്.

Hey listen! Here is he! The native Bapa. A reluctant secularist!

എന്ന് ആദ്യംതന്നെ അയാള്‍ അവതരിപ്പിക്കപ്പെടുന്നു. ദേശ്യഭാഷയുടെ കരുത്തും അതിന്റെ ധ്വനിഭേദങ്ങളും നഷ്ടപ്പെടാതെ, സങ്കടത്തിന്റെയും രോഷത്തിന്റെയും പരിഹാസത്തിന്റെയും ഭിന്നസ്വരങ്ങള്‍ കലര്‍ത്തി സംസാരിച്ചുകൊണ്ട്, സ്വാഭാവികമായ ശരീരഭാഷയുടെയും ഭാവങ്ങളുടെയും തനിമയോടെ,  ശ്രദ്ധേയനായ നടന്‍ മാമുക്കോയയാണ് ഇതില്‍ ബാപ്പയായി നിറഞ്ഞുനില്‍ക്കുന്നത്. മകന്റെ പേരില്‍ തന്റെയും കുടുംബത്തിന്റെയും വേദന അയാള്‍ പങ്കുവയ്ക്കുന്നു.

ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ചിലപ്പോക്കെ നാളേം മറ്റന്നാളും ങ്ങള് പത്രത്തില്‍ കാണണത് ഞമ്മളെ മോന്‍ കുഞ്ഞൂന്റെ ഫോട്ടാ....

എന്ന് അയാള്‍ തുടക്കത്തിലേ നിസ്സഹായനാകുന്നു. സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കണ്ണില്‍ തീവ്രവാദിയാണ് മകന്‍. ബാപ്പ തുടരുന്നു.

പിന്നെ ഓന്റെ പെട്ടീല് ഓളു കൊടുത്ത അരിയുണ്ടയ്ക്കും ബോണ്ടയ്ക്കും പഴം‌പൊരിക്കും പകരം ബേറൊരു സാധനോണ്ട്. ബോംബ്. ബോംബേയ്!!

അവിശ്വസനീയതയുടെയും ആ വാര്‍ത്തയോടുള്ള വേദന കലര്‍ന്ന പരിഹാസത്തിന്റെയും മൂര്‍ച്ചയുള്ള സ്വരങ്ങള്‍ ബാപ്പയുടെ വാക്കില്‍ കലരുന്നു.

പക്കേങ്കില് ഓളു പറയണത് രാജ്യദ്രോഹിയാണേല്‍ ഓന്റെ മയ്യത്ത് കാണണ്ടാന്നാ.

എന്നു വീണ്ടും സങ്കടച്ചുഴിയിലേക്ക് അയാള്‍ നഷ്ടപ്പെടുന്നു.

ബാപ്പയുടെ അവസ്ഥയുടെ ചിത്രീകരണം മാത്രമല്ല ആല്‍ബത്തിലുള്ളത്. അതിനോടു ചേര്‍ന്നുനില്‍ക്കുകയും അതിനടിസ്ഥാനമായിത്തീരുന്ന സമകാലികാവസ്ഥയോടു പ്രതികരിക്കുകയും ചെയ്യുന്ന യുവത്വത്തിന്റെ ശബ്ദവുമുണ്ട്. റാപ്പ് ശൈലിയില്‍ ഇംഗ്ലീഷിലുള്ള ആ ഭാഗങ്ങള്‍ക്കുമുണ്ട് വ്യക്തമായ രാഷ്ട്രീയവും അതു തുറന്നടിക്കാനുള്ള ശേഷിയും.

No skepticism in my lyricism
I raise an iron fist against terrorism
Islam is peace in the definition
People are brainwashed by the television

തീവ്രവാദത്തെ തള്ളിപ്പറയുകയും എതിര്‍ക്കുകയും ചെയ്യുന്ന ഈ വരികള്‍  ഇസ്ലാമിന്റെ സമാധാനസന്ദേശത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. പക്ഷേ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജപ്രതിനിധാനത്തിനെതിരേ ശക്തമായി നിലയുറപ്പിക്കുകയും ചെയ്യുന്നു. മുന്‍‌വിധികള്‍ മാറ്റിവച്ചുകൊണ്ട് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അടുത്ത വരികള്‍.

Open your eyes
Take away the prejudice
Bombing innocents, I'll call you a terrorist
I don't care if you are an Al-Qaeda militant
Or if the world call you the US president..

ബാപ്പയ്ക്കു പക്ഷേ പ്രകടമായ രാഷ്ട്രീയത്തെക്കാള്‍ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും സാഹചര്യങ്ങളെക്കുറിച്ചാണു പറയാനുള്ളത്. ആ സാഹചര്യങ്ങളാണ് പുറം‌നാട്ടിലേക്കു മറ്റൊരാളുടെ കൂടെ മകനെ അയയ്ക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. പുറം‌നാട്ടിലെ തണുപ്പോര്‍ത്ത് പുതയ്ക്കാന്‍ ഒരു തട്ടവും അയാള്‍ മകനു കൊടുത്തു.

ഇന്നലെ പത്രത്തിലാണു കണ്ടത് ആ തട്ടത്തില് ബേറൊരു അറബിപ്പേരുണ്ട് ന്ന്! അതുള്ളോരുടെ കൈയീ കാണും. തസ്ബീഹല്ല.. പിന്നെ? ബോംബ്! ഏത്? ബോംബേയ്!

We are a music movement, engaging in multiple genres of music, upholding Collective Self-Respect of the oppressed 
എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ സംഗീതബാന്‍ഡിന്റെ ആ നിലപാടിനെയും സമീപനരീതിയെയും സാധൂകരിക്കുന്നതാണ് തുടര്‍ന്നുമുള്ള വരികള്‍. നിന്ദിതരുടെയും പീഡിതരുടെയും ദരിദ്രരുടെയും വിമതസ്വരം ഇതില്‍ കേള്‍ക്കാം.

'I am a rebel' is a sound of a loyal
Coz, the rebel is the only loyal

വെള്ളക്കാരോടു പടവെട്ടിയ തന്റെ കുടുംബപാരമ്പര്യത്തെ ബാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒപ്പം ഇപ്പോള്‍ വന്നുപെട്ട അവസ്ഥയെയും. ദാരിദ്ര്യം, അതു വരുത്തിവച്ച ബാധ്യതകള്‍, പൊലീസിന്റെയും ഒപ്പം മാധ്യമങ്ങളുടെയും പീഡനങ്ങള്‍ ഇവകൊണ്ട്  പേടിച്ചും മടുത്തും സഹികെട്ട് ബാപ്പയ്ക്കും ഒടുവില്‍ തോന്നിപ്പോകുന്നു:

രാജ്യദ്രോഹിയാണേല്‍ ഓന്റെ മയ്യത്ത് ഞമ്മക്കും കാണണ്ടാ

എങ്കിലും ഒന്നു മാത്രം അയാള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല:

എന്നാലും... ബോംബേയ്..

ബാപ്പയായി വരുന്ന മാമുക്കോയ ഈ സംഗീത ആല്‍ബത്തിലുടനീളം പുലര്‍ത്തുന്ന സ്വര-ഭാവഭേദങ്ങളുടെ സൂക്ഷ്മത പറയാതിരിക്കാനാവില്ല. ഒപ്പം ചടുലമായ താളത്തിന്റെ പിന്തുണയോടെയുള്ള ഹാരിസിന്റെ റാപ്പും. മൂര്‍ച്ചയുള്ള വരികളെഴുതി ഈ ആല്‍ബം സംവിധാനം ചെയ്തത് മുഹ്‌സിന്‍ പരാരിയാണ്. ചടുലമായ ദൃശ്യവിന്യാസങ്ങള്‍ സംഗീതത്തിന്റെയും ഒപ്പം ഉള്ളിലുള്ള ജീവിതത്തിന്റെയും സംഘര്‍ഷങ്ങള്‍ക്കു മൂര്‍ച്ച നല്‍കുന്നു. ജിജോ ഏബ്രഹാമാണ് ക്യാമറ. സംഗീതം സംവിധാനം ചെയ്ത റോയ് ജോര്‍ജ് സംഗീതശൈലിയിലും ഒപ്പം അതിന്റെ സാംസ്കാരികരാഷ്ട്രീയത്തിലും സൂക്ഷ്മമായ അവബോധം പുലര്‍ത്തുന്നു. ഈ സംഗീത ആല്‍ബം ശ്രദ്ധിക്കപ്പെടുമെന്നതിന് ഒരു സംശയവുമില്ല. അതിന് ആല്‍ബമെന്ന നിലയിലുള്ള സാങ്കേതികമായ സൂക്ഷ്മത മാത്രമല്ല കാരണം.

ഹിന്ദി, തമിഴ്, മലയാളം സിനിമാഗാനങ്ങളിലൂടെ ഹിപ് ഹോപ്പിന്റെ സംഗീതസങ്കേതങ്ങള്‍ നമുക്കു പരിചയമുണ്ട്. എന്നാല്‍ ഹിപ്-ഹോപ്പിന്റെ രാഷ്ട്രീയമായ സാധ്യതകള്‍ അവ ഉപയോഗിക്കാറില്ല.  വിനോദഗാനങ്ങള്‍ക്കപ്പുറത്തെ മാനങ്ങള്‍ അവയ്ക്കില്ല.  ഹിപ്പ് ഹോപ്പിന്റെ സാംസ്കാരികപരിസരവും  അവയ്ക്ക് അന്യമാണ്. എന്നാല്‍ ഈ ആല്‍ബം അങ്ങനെയല്ല. ഉറപ്പിച്ചു പറയാം. ഇത്തരത്തിലൊന്ന് മലയാളത്തില്‍ ആദ്യമാണ്.

ഇത് മനോജ്‌കുമാറിന്റെ Facebook പേജില്‍ നിന്നും ലഭിച്ചത് 


Share/Bookmark

5 Insects You Might Want In Your Machinery



5 Insects You Might Want In Your MachineryMention “bugs” in the same breath as “technology” and the first thing that comes to mind is that something is wrong with your computer. But insects from the earthworm to the termite are contributing to technological advances in many ways and enough so that we may have to think twice about calling the earthworm “lowly.”




Share/Bookmark

Jan 1, 2013

I REVERTED TO ISLAM BECAUSE OF A MAN WHO HAD ALZHEIMER'S



(By Sister Cassie)

My name is Cassie. I am 23 years old. I graduated as a qualified nurse this year and was given my first position as a home nurse.

My patient was an English gentleman in his early 80’s who suffered from Alzheimer's. In the first meeting I was given the patient’s record and from it I could see that he was a convert to the religion of Islam, therefore he was a Muslim.

I knew from this that I would need to take into account that some modes of treatment may go against his faith, and therefore try to adapt my care to meet his needs. I brought in some ‘halal’ meat to cook for him and ensured that there was no pork or alcohol in the premises as I did some research which showed that these were forbidden in Islam.


Share/Bookmark