scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Dec 30, 2010

India in 2010: The Google Version

India in 2010: The Google Version




It’s getting to be that time of year when we look back at the year that was and make lots of lists. The first one this December comes courtesy of search engine Google.

The fastest-rising search term on Google was ‘IRCTC login’, a portal for online bookings for the Indian Railways, which is still the main form of transport for cross-country travel in India.
As part of our daily pulse-taking here at India Real Time, we must admit we like to check in from time to time on Google Trends Hot Searches. It’s one window into what the roughly 80 million Indians who are online are thinking about.
Some days it’s a bit hard to imagine a new arrival in India being able to decipher those search lists, which are frequently peppered with acronyms. Today, for example, there was PSEB 12. Often ICRTC and PNR make an appearance. In mid-November, CAG was up there. More on these terms later.
So we were intrigued by Google’s “zeitgeist” year-end analysis of India in searches, which it put out Monday.
“Google studied the aggregation of billions of queries people typed into Google search in 2010 to compile the Google India Zeitgeist 2010,” said the company in a statement. “We used data from multiple sources, including Insights for Search, Google Trends and internal data tools to compile the same.”
Here’s what they said people were looking for most, with a little analysis from us on where the findings diverged from, or were in line, with what we see day to day.
Most popular search term of the year
“Songs”
Most frequently searched brand name
“Nokia”
Fastest-rising search term
“IRCTC login”
Top “how to” search
“Get pregnant”
Most popular movie
“Kites”
Fastest-rising person
Aruna Shields”
“Songs,” “Nokia,” “IRCTC login” and “Kites” weren’t very surprising to us.
The Indian Railway Catering & Tourism Cooperation runs online bookings for the Indian Railways, which is still the main form of transport for cross-country travel in India, as well as being the nation’s biggest employer.
And Nokia is still India’s leading cellphone handset provider, though it better watch out for Micromax mobile,” which was number two in the fastest rising searches.
The Hrithik Roshan movie “Kites” started cropping up well in advance of its opening day, much earlier than movies here usually do.
We were very surprised that “cricket” didn’t appear in the all-time top 10 most popular search terms (although “cricket live score” came in at number five on fastest rising searches, two spots behind “FIFA”) because we feel like we see it pop up in Hot Searches most weeks. Sometimes, when a Test series on, variations on the term take up several of the top 10 search slots.
We were also very surprised not to see either education or job searches in there, except for “how to improve spoken English” at number four among “how to” searches. Most days we see some variation of PSEB 12, which stands for Punjab State Education Board Exam 12th, meaning students in that state are searching for exam results for their final school year. And this study earlier in the year said Indian Internet users spend a lot of their time online on job searches.
In fact, looked at side-by-side and day-to-day in hot search terms, India comes across as way more earnest and worried than the United States. Indians are frequently searching for exam results and for government job openings. Fridays are the exception, when there are usually a couple of movie terms – often including a Telugu movie from southern Andhra Pradesh state – among the Hot Searches.
According to Google’s analysis, Indians are also looking for more information on how to find inner peace than you would think would be necessary in the birthplace of yoga (though of course if you have spent time in rush hour in Delhi or Mumbai, you will know that why that is.) “How to meditate” comes in at no. 10 in the top 10 “how to” queries, leading us to think there is probably a bigger market for commercial spirituality here than exists so far.
By comparison, Americans appear to much more frequently search for new gadgets, television shows and pop music celebrities.
You can compare India’s search results with the United States and with Google’s top global searches for 2010.
This India-related term featured on the top 10 fastest falling global searches: “Slumdog Millionaire.” And “donate to Pakistan” came in at number two in the top 10 fastest rising humanitarian aid-related Google searches, because of floods there earlier this year.

Share/Bookmark

Dec 28, 2010

വെളിച്ചത്തിന്റെ വഴിയെ മുമ്പേ നടന്നവര്‍


"അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്‌. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്‌) ഇന്ധനം നല്‍കപ്പെടുന്നത്‌. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്‌. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ." 24:35
കാഴ്ച  ഒരനുഗ്രഹമാണ്, കഴ്ച്ചയുണ്ടെങ്കിലെ  നമുക്ക് വെളിച്ചം ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ...

കാഴ്ചയും ദര്‍ശനവും പൂരകങ്ങളാണ്,  എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും നമുക്ക് കാഴ്ചയുണ്ടെങ്കിലും ചിലത് ദര്‍ശിക്കാന്‍ / തിരിച്ചറിയാന്‍ സാധിക്കാറില്ല, അതിനാണ് അകക്കണ്ണ് വേണം എന്ന് പറയുന്നത്. ആകാശവും ഭൂമിയും കടലും മഴയുമൊക്കെ തന്നെ മനുഷ്യന് എന്നും അല്‍ബുധങ്ങളാണ്    സമ്മാനിച്ചിട്ടുള്ളത്. ഇത്തരം പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്, മനുഷ്യന്റെ പഠനം ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു, അത് ഇപ്പോള്‍ ഭൂമിക്കടിയില്‍ തുറന്നു കൊണ്ട് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
എന്നാല്‍ ഇക്കാണുന്നതൊക്കെ എങ്ങനെ ഉണ്ടായി എന്ന് നമ്മള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
പ്രപന്ചോല്പത്തിയെക്കുരിച്ചു ഒരു പാട് കഥകള്‍ നമ്മള്‍ കേട്ട് കഴിഞ്ഞിരിക്കുന്നു, എന്നാല്‍ അതില്‍ പലതും സാമാന്യ ബുദ്ധിക്കു നിരക്കാത്തതും, ഉള്‍കൊള്ളാന്‍ പറ്റാത്തതുമാണ്  എന്നതാണ് യാഥാര്‍ത്ഥ്യം. അവിടെയാണ് നമ്മള്‍ സൃഷ്ടാവിനെ തിരിച്ചറിയേണ്ടത്. വിശുദ്ധ വേദ ഗ്രന്ദം പറഞ്ഞത്‌ പോലെ ആറുദിവസങ്ങളിലായി  'അവന്‍' ഇക്കാണുന്ന ലോകം മുഴുവന്‍ സൃഷ്ടിച്ചത്. എന്നിട്ടവന്‍ മനുഷ്യനെ ഭൂമിയിലേക്ക്‌ നിയോഗിച്ചു, അവന്റെ 'പ്രതിനിധി'യായിട്ടു. ആരാണ് കൂടുതല്‍ നന്നിയുള്ളവാനാകുന്നത് എന്നറിയാന്‍.
പക്ഷെ അധികാരം കയ്യില്‍ കിട്ടിയ മൌഷ്യന്‍ കൂടുതല്‍ ധിക്കരിയും തന്തോന്നിയുമാകുന്നതാന്‍ പിന്നീട് മനുഷ്യ ചരിത്രത്തില്‍ ഉടനീളം നമുക്ക് കാണാന്‍ സാധിക്കുന്നത്. ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും.
പലര്‍ക്കും വെളിച്ചം വന്നെത്തുന്നത് വളരെ യാദൃശ്ചികമായിട്ടയിരിക്കാം, 'നിനച്ചിരിക്കാതെ ഭാഗ്യം കൈ വന്നു എന്നൊക്കെ പറയുന്നത് പോലെ'  മനസ്സ് പെട്ടെന്ന് എന്തിലെങ്കിലും ഉടക്കുമ്പോള്‍, അതുമല്ലെങ്കില്‍ വിമര്‍ശനത്തിനു വേണ്ടി പഠിക്കുംബോള്‍ഠിക്കുമ്പോള്‍, മറ്റു ചിലര്‍ ചിലരെ വിമര്‍ശിക്കുന്നത് കേള്‍ക്കുമ്പോള്‍ കൌത്കത്തിനു വേണ്ടി പഠിക്കാന്‍ ശ്രമിക്കുമ്പോള്‍, ഇങ്ങനെ പല രീതിയിലുമാണ് വെളിച്ചത്തിലെക്കെത്തിപ്പെടുന്നത്. പക്ഷെ തനിക്കിഷ്ടമുള്ളവരെ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരണമെന്ന് ഉദ്ദേശിച്ചാല്‍ അത് പൂവണിഞ്ഞു കൊള്ളണമെന്നില്ല  .



ഇവിടെ വെളിച്ചത്തിന്റെ വഴിയെ നടന്നു കയറിയ ചില സുഹൃത്തുക്കളെ പരിചയപ്പെടാം....



പൂജാ ലാമയും ഇസ്ലാമിലെത്തി
"ഇസ്ലാമിനെതിരെ നടക്കുന്ന പ്രോപഗണ്ടയാണ് എന്നെ ആ ദര്‍ശനത്തിലേക്ക് അടുപ്പിച്ചത്. പഠിച്ചപ്പോള്‍ പ്രോപഗണ്ടക്ക് തീര്‍ത്തും വിരുദ്ധമാണ് യാഥാര്‍ഥ്യം എന്ന് ബോധ്യമായി. മനുഷ്യ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായും നീതിപൂര്‍വകമായും പരിഹാരം നിര്‍ദേശിക്കാന്‍ ഇസ്ലാമിന് മാത്രമേ കഴിയൂ.'' ഇത് പൂജാ ലാമയുടെ വാക്കുകളാണെന്ന് പറഞ്ഞാല്‍ പൂജയെ അറിയുന്നവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കില്ല. ആരാണ് പൂജാ ലാമ? നേപ്പാളിലെ പ്രശസ്ത നടി, മോഡല്‍, ഗായിക. അപവാദങ്ങള്‍ കൂടെപ്പിറപ്പ്. പേരിന് മൂന്ന് തവണ കല്യാണം കഴിച്ചു. എല്ലാം അപവാദങ്ങളില്‍ തട്ടിത്തകര്‍ന്നു. പിന്നെ കേള്‍ക്കുന്നത് പൂജ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തയാണ്.
ജീവിതനൈരാശ്യത്തിന്റെ മൂര്‍ധന്യത്തിലാണ് ബുദ്ധമതത്തില്‍ പിറന്ന പൂജ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാനൊരുങ്ങുന്നത്. ഇസ്ലാമിന്റെ ഏകദൈവ സങ്കല്‍പം അവരെ ഹഠാദാകര്‍ഷിച്ചു. ദുബൈയിലേക്കും ഖത്തറിലേക്കും അവര്‍ നടത്തിയ യാത്ര വഴിത്തിരിവായി. ഇസ്ലാം ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അവര്‍ കണ്ടറിഞ്ഞു. ഈ 28-കാരിയുടെ ഇസ്ലാമാശ്ളേഷത്തിന് പിന്നെ താമസമുണ്ടായില്ല.
"ഞാന്‍ കൂരിരിട്ടിലായിരുന്നു. എന്തെല്ലാം അപവാദങ്ങളാണ് മീഡിയ എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. പ്രശസ്തി മോഹിച്ച് താന്‍ കുടുംബം തകര്‍ക്കുകയാണെന്ന് വരെ എഴുതിപ്പിടിപ്പിച്ചു. ആ നൈരാശ്യത്താല്‍ ജീവനൊടുക്കിയാലോ എന്ന് തോന്നിപ്പോയി. മദ്യം, സിഗരറ്റ്, അവിശുദ്ധ ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഞാനിന്ന് ഇസ്ലാമിന്റെ വെളിച്ചത്തില്‍ നില്‍ക്കുന്നു. ഞാന്‍ സന്തോഷവതിയാണ്.''
ഇന്നവര്‍ പൂജാ ലാമയല്ല, അംന ഫാറൂഖിയാണ്

ബ്രസീലിയന്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു
Saturday, August 21, 2010
ദോഹ: ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.
''വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി. മനസ്സമാധാനം, ശാന്തത, വശ്യത എന്നൊക്കെ അതിനെ വിളിക്കാം. പിന്നീട് മുസ്‌ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാ രൂപം ഞാന്‍ ശ്രദ്ധിച്ചു. ചിട്ടയോടെ അണിയണിയായി ഒരു നേതാവിന് കീഴില്‍ ഒരേ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ഥനക്ക് എന്തൊരു ആകര്‍ഷണീയത? ഒരുമിച്ച് കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ സ്‌നേഹപൂര്‍ണമായ അവരുടെ പെരുമാറ്റവും സ്വഭാവമഹിമയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ അവരില്‍ നിന്ന് അന്യനാണെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. ഇസ്‌ലാം സ്വീകരിച്ച് സത്യസാക്ഷ്യവചനം ഉരുവിട്ടപ്പോള്‍ ഒരു തരം വെളിച്ചവും സമാധാനവും എന്റെ മനസ്സില്‍ നിറയുന്നതുപോലെ തോന്നി. മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
റയ്യാന്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബ് സാംസ്‌കാരിക സമിതി തലവന്‍ മുഹമ്മദ് മന്‍സൂര്‍ അശ്ലഹ്‌വാനി, സാമി ജാദ്, അബ്ദുറഹ്മാന്‍ അല്‍കുവാരി, ഡോ. അയ്മന്‍ ഹമൂദ:, ശൈഖ് മഹ്മൂദ് അവദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ 


ഇസ്രായേലി ഇടതു നേതാവ് ഇസ്‌ലാം സ്വീകരിച്ചു
ജറൂസലം: ഇസ്രായേലി ഇടതുപക്ഷ നേതാവ് താലി ഫാഹിമ ഇസ്‌ലാംമതം സ്വീകരിച്ചു. ഫലസ്തീന്‍ അനുകുല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പലതവണ വിമര്‍ശവിധേയയായ ഫാഹിമ ഫലസ്തീനിലെ ഉമ്മുല്‍ ഫഹ്മിലെ പള്ളിയില്‍ വെച്ചാണ് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് ഇസ്രായേല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

34കാരിയായ ഫാഹിമ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. 2004ല്‍ ഫലസ്തീന്‍ അതിര്‍ത്തി കടന്നതിന് ഫാഹിമ അറസ്റ്റിലായിരുന്നു. അല്‍അഖ്‌സ നേതാവ് സകരിയ സുബൈദിയുമായി അടുപ്പമുണ്ടെന്ന് ആരോപണവിധേയയായ ഫാഹിമയെ 2005ല്‍ ഇസ്രായേല്‍ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.

സുബൈദിക്ക് തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. സുഹൃത്തുക്കളുടെയും ഇടതു പാര്‍ട്ടികളുടെയും ഇടപെടലിനെ തുടര്‍ന്ന് 2007ല്‍ ജയില്‍ മോചിതയായി.  തുടര്‍ന്ന്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഗസ്സ ഉപരോധം ഭേദിക്കാനെത്തിയ തുര്‍ക്കി കപ്പലിലുണ്ടായിരുന്ന ഫലസ്തീന്‍ നേതാവ് ശൈഖ് റാഇദ് സാലിഹിന്റെ വ്യക്തിപ്രഭാവം തനിക്ക് പ്രേരണയായതായി ഫാഹിമ പറഞ്ഞു.
2008ല്‍ ഇസ്രായേലിലെ പ്രമുഖ ഇടതുനേതാവ് ഉറി ഡേവിസും ഇസ്‌ലാം സ്വീകരിച്ചിരുന്നു. 

നിരീശ്വരവാദിയുടെ മനംമാറ്റം
പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന്‍ ‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്.

മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു
സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).
മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.
ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്.
"ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു. 
(പ്രബോധനം വാരിക 13-02-2010)

ഇസ്ലാം മലയാളം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള 'ഇസ്ലാംമലയാളം വെബ്സൈറ്റ് ഹിറാസെന്ററില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും പ്രതികരിക്കാനുമാണ് islammalayalam.net/org/com എന്ന അഡ്രസില്‍ സൈറ്റ് തുടങ്ങിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇസ്ലാമിലെ മൌലിക വിഷയങ്ങളെക്കുറിച്ച ലേഖനങ്ങള്‍, പുസ്തകങ്ങള്‍, വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളുടെ വീഡിയോ ഓഡിയോ ക്ലിപ്പിങ്ങുകള്‍, ചോദ്യോത്തരങ്ങള്‍, വിശുദ്ധ ഖുര്‍ആന്റെ  പരിഭാഷയായ 'ഖുര്‍ആന്‍ ലളിതസാരം' എന്നിവ സൈറ്റിലുണ്ട്. ഇസ്ലാമിനെ സംബന്ധിച്ച് സംശയങ്ങള്‍ അന്വേഷിക്കാനുള്ള സൌകര്യമുള്ളതോടൊപ്പം ഇസ്ലാം പഠനത്തിന് സഹായകരമാകുന്ന മറ്റു ഭാഷകളിലെ സൈറ്റുകളിലേക്ക് ലിങ്ക് നല്‍കിയിട്ടുമുണ്ട്.

ദിശയിലേക്ക് വിരല്‍ ചൂണ്ടി ദിശക്ക് സമാപനം
തൃശൂര്‍: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ 2009 ഒക്ടോബര്‍ 31 മുതല് നവംബര്‍ 8 വരെ , ഒമ്പത് ദിവസം നീണ്ട എക്‌സിബിഷന്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇന്നലെ നടന്ന സമാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ എം ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മനുഷ്യര്‍ക്കിടയില്‍ മതിലുകളുണ്ടാക്കി തമ്മിലടിപ്പിക്കാനും വേര്‍തിരിക്കാനുമുള്ള ശ്രമങ്ങള്‍ ഇന്ന് സമൂഹത്തില്‍ നടന്ന് കൊണ്ടിരിക്കുന്നു. പരസ്പരം അറിയുന്നതിലൂടെയും ബഹുസ്വരതയെ ബലപ്പെടുത്തുന്നതിലൂടെയും ഭാരതം സുന്ദരമായ ഒരു പൂങ്കാവനമായിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഭാരത ജനത മൗലികമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ആശംസാ പ്രസംഗത്തില്‍ ഡോ: കെ കെ രാഹുലന്‍ അഭിപ്രായപ്പെട്ടു. മഹദ് ഗ്രന്ഥങ്ങളെ സൂക്ഷമമായി പഠിക്കാന്‍ ആരും തയ്യാറാകുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ അനുയായികളും സംഘടനാ നേതാക്കളും ഇന്ന് മദ്യത്തിന്റെ പ്രചാരകരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട് പി.എം.സ്വാലിഹ്, അഡ്വ: ആര്‍.വി.സെയ്തു മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പി.അബ്ദുറഹ്മാന്‍ സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. എന്‍.എ.മുഹമ്മദ് സ്വാഗതവും ടി.കെ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി.മുഹമ്മദ് സക്കീര്‍, സ്വാഗത സംഘം അംഗങ്ങളായ ടി.എ മുഹമ്മദ് മൗലവി, എ.വി.ഹംസ, കെ.എസ്.അബ്ദുല്‍ മജീദ്, സി.കെ.ബി.വാളൂര്‍, പി.കെ.റഹീം എന്നിവര്‍ സംബന്ധിച്ചു.
കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ അര ലക്ഷത്തിലധികം പേര്‍ എക്‌സിബിഷന്‍ കണ്ടു. റിസപ്ഷന്‍ കൂപ്പണ്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ഇതില്‍ ഉള്‍പ്പെടും. സ്ത്രീകളുടെ പങ്കാളിത്തം അഭൂത പൂര്‍വ്വമായിരുന്നു

 

Share/Bookmark

Dec 26, 2010

അല്പം ചില ഉള്ളി (സവാള) കാര്യങ്ങള്‍



ഉള്ളി ഇത്ര വേഗം സെലബ്രിറ്റിയാകുമെന്ന് ആരും കരുതിയതല്ലപൊന്നുള്ളി എന്നു വിശേഷിപ്പിക്കേണ്ട സ്ഥിതിയിലേക്ക് ഉള്ളി പെട്ടെന്നുയര്ന്നുഉള്ളിയായിട്ട് ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിലും എല്ലാവരും ഉള്ളിയെ കുറ്റപ്പെടുത്തുന്നുവില കൂടുന്നതനുസരിച്ച് വാര്ത്തകളില്‍ നിറഞ്ഞു നിറഞ്ഞു വരുന്ന ഉള്ളി അടുത്തയാഴ്ചയാകുമ്പോഴേക്കും  പോക്കാണെങ്കില്‍ ന്യൂസ്മേക്കര്‍ ഓഫ് ദി ഇയര്‍ ആയിത്തീരുംഉള്ളി വില കൈവിട്ടുപോകുന്ന  സുവര്ണകാലഘട്ടത്തില്‍ നിങ്ങള്ക്കു വായിക്കാവുന്ന ചില വാര്ത്തകളുടെ എംബാര്ഗോഞങ്ങള്‍ പത്രക്കാരിങ്ങനെയാണ്വാര്ത്തകളൊക്കെ നേരത്തെ എഴുതി വയ്ക്കുംസമയത്തുപയോഗിക്കാന്‍.

കൊല്ലംപട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി രണ്ടരക്കിലോ ഉള്ളി കവര്ന്നു.ചിന്നക്കട സ്വദേശിയായ ചിന്നമ്മയാണ് ഉള്ളിമോഷ്ടാവിന്റെ അടിയേറ്റ് ഗവ.ആശുപത്രിയില്‍ കിടക്കുന്നത്. ഭര്ത്താവിന്റെ അച്ഛന്‍ ഉള്ളി തിന്നണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ കെട്ടുതാലി പണയം വച്ച് ചിന്നക്കടയിലെ പലചരക്കുകടയില്‍ നിന്നു വാങ്ങിയ രണ്ടരക്കിലോ ഉള്ളിയാണ് മോഷണം പോയത്.
ഉള്ളിയുമായി വീട്ടിലേക്കു നടക്കുമ്പോള്‍ മുതല്‍ അപരിചിതനായ ഒരാള്‍ പിന്നാലെ കൂടിയിരുന്നത് ശ്രദ്ധിച്ചിരുന്നതായി ചിന്നമ്മ പറഞ്ഞുവേഗം വീട്ടിലെത്താനായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ എതിര്വശത്തു നിന്നും വന്ന മോഷ്ടാവ് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഉള്ളി കവരുകയായിരുന്നുവീട്ടമ്മയുടെ കയ്യിലുണ്ടായിരുന്ന പണമോ അരപവന്റെ മോതിരമോ കവര്ന്നിട്ടില്ലഉള്ളിവില രാജ്യാന്തരതലത്തില്‍ ഉയര്ന്നതോടെ നാട്ടില്‍ ഉള്ളിമോഷണം വ്യാപകമായിരിക്കുകയാണ്.

വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഉള്ളി കള്ളക്കടത്തു പിടിച്ചു
അങ്കമാലിഅനധികൃതമായി നിക്വാരഗ്വയില്‍ നിന്നു കൊണ്ടുവരികയായിരുന്ന 20 കിലോ ഉള്ളി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചുആര്ക്കും സംശയം തോന്നാത്ത വിധത്തില്‍ ഉള്ളി ചെറുതായി അരിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ തിരുകിയാണ് തൊടുപുഴ കോടിക്കുളം സ്വദേശിയായ ജോണ്സണ്‍ ഉള്ളി കടത്തിയത്നാട്ടിലെ ഉള്ളിയുടെ വില മുന്നില്‍ കണ്ട് മറിച്ചുവിറ്റ് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് ഉള്ളി കൊണ്ടുവന്നതെന്ന് കുറ്റസമ്മതത്തില്‍ ജോണ്സണ്‍ പറഞ്ഞു.
അതേസമയംജോണ്സന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്നും പിടിച്ചെടുത്ത ഉള്ളി അരിഞ്ഞത് കസ്റ്റംസ് അധികൃതര്‍ കൊച്ചിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനു മറിച്ചുവിറ്റതായി ഉയര്ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുഉളളിയെത്തൊട്ടു കളിക്കാന്‍ ഒരുത്തനെയും സമ്മതിക്കില്ലെന്നും ഇത് താന്‍ ഉള്ളിത്തട്ടിയാണ് പറയുന്നതെന്നും അഴിമതിയുടെ ഉള്ളുകളികളെല്ലാം വെളിച്ചത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈരാജ്യാന്തര വിപണിയില്‍ ഉള്ളിവില ഉയരുന്ന സാഹചര്യത്തില്‍ ഉള്ളിവില വര്ധിപ്പിക്കാനുള്ള അവകാശം നേടിയെടുത്ത ഉള്ളിക്കമ്പനികള്‍ വീണ്ടും ഉള്ളിവില വര്ധിപ്പിക്കാനൊരുങ്ങുകയാണ്.  മാസം ഇതു മൂന്നാമത്തെ തവണയാണ് ഉള്ളിക്കമ്പനികള്‍ വില വര്ധിപ്പിക്കുന്നത്ഉള്ളിവിലവര്ധനവിനെതിരെ രാജ്യത്ത് ഇതിനോടകം നാല് ഉള്ളിബന്ദുകള്‍ നടന്നു കഴിഞ്ഞുഉള്ളിവിലവര്ധനയ്ക്കു പിന്നില്‍ അമേരിക്കയുടെ ഇടപെടലാണെന്നും ഒബാമ ഇന്ത്യയില്‍ വന്നുപോയതിനു ശേഷമാണ് ഉള്ളിവില ഇങ്ങനെകൂടിയതെന്നും അതുകൊണ്ട് സര്ക്കാര്‍ രാജിവയ്ക്കണമെന്നും ഇടതു കക്ഷികള്‍ ആവശ്യപ്പെട്ടു.

ഉള്ളികൃഷി വ്യാപിപ്പിക്കണംഉള്ളി ബോര്ഡ്
കോട്ടയംഉള്ളിയെ നാണ്യവിളയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍  റബര്‍, കുരുമുളക്,  ഏലംവാനില തുടങ്ങിയ കൃഷികള്‍ ഒഴിവാക്കി കേരളീയര്‍ ഉള്ളികൃഷി വ്യാപകമാക്കണമെന്ന് പുതുതായി രൂപീകരിച്ച ഉള്ളിബോര്ഡ്  കര്ഷകരോടാവശ്യപ്പെട്ടുഉള്ളി കൃഷി ചെയ്യുന്ന കര്ഷകര്ക്ക് സംസ്ഥാന ഉള്ളി ഡവലപ്മെന്റ്  കോര്പറേഷന്‍ വായ്പകള്‍ നല്കുന്നുണ്ട്ഉള്ളിസംഭരണം വേഗത്തിലാക്കാന്‍ ജില്ലാതലത്തില്‍ ഗോഡൗണുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.  കര്ഷകര്‍ ഉള്ളികൃഷി വ്യാപിപ്പിച്ചെങ്കിലേ രാജ്യാന്തരവിപണിയില്‍ സപ്ലൈ വര്ധിപ്പിക്കാനും  ഉള്ളി ഉല്പാദനത്തില്‍ നേട്ടം കൈവരിക്കാനും നമുക്കാവൂ.
റബറിന്റെ ആസ്ഥാനമായി അറിയപ്പെട്ടിരുന്ന പാലായിലും മറ്റും ആര്ത്തിക്കാരായ കര്ഷകര്‍ തോട്ടങ്ങള്‍ വെട്ടിയിറക്കി ഉള്ളി കൃഷിയിറക്കിയിരിക്കുകയാണ്എന്നാല്‍, വിത്തുള്ളി മോഷണം വ്യാപകമായതോടെ തോട്ടത്തിന് വന്തുക മുടക്കി കാവല്‍ ഏര്പ്പെടുത്തേണ്ട അവസ്ഥയിലാണ് കര്ഷകര്‍.

ഉപെക് യോഗം നാളെ
ദുബായ്ഉള്ളി ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സംഘടനയായ ഉപെക്(ഉള്ളി പ്രൊഡ്യൂസേഴ്സ് ആന്ഡ് എക്സ്പോര്ട്ടിങ് കണ്ട്രീസ്യോഗം നാളെ യെമനില്‍ ചേരുംഉള്ളി ഉല്പാദനം കൂട്ടണോ കുറയ്ക്കണോ എന്ന കാര്യം  യോഗത്തില്‍ ഉപെക് തീരുമാനിക്കുംഉളളിവില അനുദിനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിന് ഉല്പാദനം കൂട്ടുന്ന കാര്യം പരിഗണിക്കണമെന്ന് അമേരിക്ക ഉപെകിനോട് അഭ്യര്ഥിച്ചിട്ടുണ്ട്ഉള്ളിയുടെ ഗുണനിലവാരം നിര്ണയിക്കുന്നതിനുള്ള അധികാരം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്ക്കു വിട്ടുകൊടുക്കണോ എന്ന കാര്യവും ഉപെക് ചര്ച്ച ചെയ്യും.

കൊച്ചിഉള്ളിവില ഉയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ചൈനീസ് ഉള്ളികള്‍ വ്യാപകമാകുന്നുഅനധികൃതമായി എത്തുന്ന ഡ്യൂപ്ളിക്കേറ്റ് ഉള്ളികള്ക്കു വില കുറവാണെന്നതിനാല്‍ ആവശ്യക്കാരുമേറെനല്ല വലിപ്പവും ചുവപ്പുമുള്ള ഉള്ളി പക്ഷെഅരിയുമ്പോള്‍ കണ്ണില്‍ നിന്നു കണ്ണീരു വരികയില്ല എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ചൈനീസ് ഉള്ളികളുടെ ഉപയോഗം വിലക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ഉള്ളി പ്രൊഡ്യൂസേഴ്സ് കൗണ്സില്‍ പ്രധാനമന്ത്രിയെ കണ്ടു.

10 രൂപയ്ക്ക് ഉള്ളി നല്കുംകരുണാനിധി
ചെന്നൈതമിഴ്നാട്ടില്‍ വെറും 10 രൂപയ്ക്ക് ഒരു കിലോ ഉള്ളി നല്കുമെന്ന് മുഖ്യമന്ത്രി കരുണാനിധി പ്രഖ്യാപിച്ചുസംസ്ഥാനത്ത് ഉള്ളികൃഷിക്ക് ആവശ്യമായ വെള്ളം എത്തിച്ചുതരാത്ത കേരളം ഉള്ളിയില്ലാതെ കരയേണ്ടി വരുമെന്നും അദ്ദേഹം ഓര്മിപ്പിച്ചുഉള്ളികൃഷിയുടെ ജലസേചനത്തിനുപയോഗിക്കുന്നതാകയാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പേര് ഉള്ളിപ്പെരിയാര്‍ എന്നു മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുരാജ്യാന്തര തലത്തില്‍ ഉള്ളിവില ഉയര്ന്നു നില്ക്കുന്ന സാഹചര്യത്തില്‍ എപ്പോഴാണ് 10 രൂപയ്ക്ക് ഉള്ളി കൊടുത്തു തുടങ്ങുക എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നുഉളളിവില താഴ്ന്നു താഴ്ന്ന് എന്നെങ്കിലും 10 രൂപയില്‍ വന്നാല്‍ അന്ന് !

ഉള്ളി ലൈസന്സ് അഴിമതിപാര്ലമെന്റ് സ്തംഭിച്ചു
ന്യൂഡല്ഹിവിദേശ കമ്പനികള്ക്ക് രാജ്യത്ത് ഉള്ളി വില്ക്കാന്‍ അനുമതി നല്കുന്ന ഉള്ളി ലൈസന്സ് അനുവദിച്ചതില്‍ അഴിമിയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന്‍  ഉള്ളിവകുപ്പു മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് ബഹളം തുടരുന്നു. ഭരണ പക്ഷത്തിന്റെ ഒരു നിലപാടിനോടും യോജിപ്പില്ലെന്നും ജെ പി സി അന്വേഷണം മാത്രമേ ഇതിനൊരു പോം വഴിയുള്ളൂ എന്നും പ്രതിപക്ഷ നേതാവ് വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു, അത് വരെ ഉള്ളി സമരം തുടരുമെന്നും  പാര്‍ലമെന്റ് സ്തംബനതിനു ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടെന്നും കൂട്ടിച്ചേര്‍ത്തു...

പാകിസ്താനില്‍ നിന്നുമുള്ള ഉള്ളി ഇറക്കു മതി അനുവദിക്കില്ല 
പാകിസ്താനില്‍ നിന്നുമുള്ള ഉള്ളി ഇറക്കു മതി ഒരു നിലക്കും അനുവദിക്കാനാവില്ല.  പാകിസ്താന്റെ ഉള്ളി കൊണ്ട് ഇന്ത്യയുടെ വിശപ്പടക്കെണ്ടെന്നും, അത് വഴി തീവ്ര വാദം ചുളുവില്‍ കയറ്റി വിടാനുള്ള തന്ത്രം വിലപ്പോകില്ലെന്നും പ്രതിപക്ഷം വാര്‍ത്ത‍ കുറിപ്പില്‍ പറഞ്ഞു. 



Share/Bookmark