scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 2, 2012

ആത്മ സംസ്കരണം - കെ സി അബ്ദുള്ള മൌലവി


മര്‍ഹൂം കെ,സി അബ്ദുള്ള മൌലവിയുടെ "ആത്മ സംസ്കരണം" എന്ന ഖുത്തുബയുടെ ടെക്സ്റ്റ്‌..   ചുവടെ ചേര്‍ക്കുന്നു 



സഹോദരന്മാരെ, സഹോദരികളെ, 

നമ്മില്‍ പലരും നിസ്സാരമായി കാണുന്ന എന്നാല്‍ നമ്മിലോരോരുത്തരിലും ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു വലിയ കാര്യത്തെക്കുറിച്ചാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്.

നാമൊരിക്കലും ചിന്തിച്ചിട്ടേയില്ലാത്ത ചിന്തിച്ചവര്‍ തന്നെ ഒരു ചെറിയകാര്യമായിക്കൊണ്ട് മാത്രം പരിഗണിച്ച എന്നാല്‍ വളരെ കാര്യഗൌര്‍വമായി അല്ലാഹു നമ്മുടെ മുന്നില്‍ സമര്‍പ്പിച്ച ഒരു കാര്യമാണത്.





സഹോദരന്മാരെ, സഹോദരികളെ, 


നമ്മില്‍ പലരും നിസ്സാരമായി കാണുന്ന എന്നാല്‍ നമ്മിലോരോരുത്തരിലും ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു വലിയ കാര്യത്തെക്കുറിച്ചാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്.


നാമൊരിക്കലും ചിന്തിച്ചിട്ടേയില്ലാത്ത ചിന്തിച്ചവര്‍ തന്നെ ഒരു ചെറിയകാര്യമായിക്കൊണ്ട് മാത്രം പരിഗണിച്ച എന്നാല്‍ വളരെ കാര്യഗൌര്‍വമായി അല്ലാഹു നമ്മുടെ മുന്നില്‍ സമര്‍പ്പിച്ച ഒരു കാര്യമാണത്.


നമ്മില്‍ പലരും അര്‍ത്ഥം അറിഞ്ഞു കൊണ്ടും അറിയാതെയും നിരന്തരം ഓതിക്കൊണ്ടിരിക്കുന്ന ഒരു സൂറത്താണ് സൂറത്തുശ്ശംസ്. سورة الشمس, ആ സൂറത്തില്‍ അല്ലാഹു ആറ് കാര്യങ്ങള്‍ അഥവാ പ്രപഞ്ചത്തിലെ ആറു പ്രതിഭാസങ്ങള്‍ മുന്നില്‍ വെച്ചു കൊണ്ടാണ് അല്ലാഹു മറ്റൊരു കാര്യം അതേ സൂറത്തിലൂടെ സമര്‍ത്ഥിക്കുന്നത്.



കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാന്‍ ചിലപ്പോള്‍ സത്യം ചെയ്ത് പറയേണ്ടിവരും. നാം സത്യം ചെയîുകയാണെങ്കില്‍ അല്ലാഹിവിനെ വിളിച്ച് സത്യം ചെയîുന്നു. സൃഷ്ടികളെ വിളിച്ച് നമുക്ക് സത്യം ചെയîാന്‍ പാടില്ല. എന്നാല്‍ അല്ലാഹു ആരെപ്പറഞ്ഞുകൊണ്ട് ആരെ വിളിച്ചുകൊണ്ട് സത്യം ചെയîും. സൃഷ്ടികളില്‍ മനുഷ്യരുമായി കൂടുതല്‍ അടുപ്പമുള്ളതും മനുഷ്യന് ഗൌരവമായി തോന്നുന്നതുമായ ചില സൃഷ്ടികളെ വെച്ചുകൊണ്ടുമാണ് അല്ലാഹു സത്യം ചെയîാറുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ ഒരുപാട് സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ ഇത്തരം സത്യം ചെയîലുകള്‍ നമുക്ക് കാണാവുന്നതാണ്.


സൂറത്ത് ശംസിലും ചില വസ്തുക്കളെ മുന്നില്‍ വെച്ചു കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. 
  • സൂര്യന്‍ അതിന്റെ ചൂടും വെളിച്ചവും, 
  • ചന്ദ്രന്‍ അതിന്റെ ഉപഗ്രഹ സ്വഭാവം, 
  • രാത്രി അതിന്റെ ഇരുട്ട്, 
  • പകല്‍ അതിന്റെ വെളിച്ചം, 
  • ആകാശം അതിന്റെ മേല്‍പ്പുര സ്വഭാവം, 
  • ഭൂമി അതിന്റെ വാസയോഗ്യമായ അവസ്ഥ 

എന്നീ ആറു കാര്യങ്ങള്‍ വെച്ചുകൊണ്ട് അല്ലാഹു സത്യം ചെയîുന്നു. ഈ ആറുകാര്യങ്ങളും നമ്മളും തമ്മിലുള്ള ബന്ധം നമുക്കറിയാമല്ലോ. സൂര്യന്‍ ഒരു നിമിഷം അതിന്റെ ചലനം നിര്‍ത്തിവെച്ചാല്‍ നാം ഇവിടെ വെന്ത് കരിഞ്ഞ് വെണ്ണീറാകും. ആ സൂര്യന്റെ പ്രകാശവും ചൂടും നമുക്ക് കിട്ടുന്നില്ലെങ്കില്‍ ഈ ഭൂമിയില്‍ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇങ്ങിനെ നമ്മുടെ ജീവിതവുമായി അടുത്ത് ബന്ധമുള്ള വസ്തുക്കളെ മുന്നില്‍ വെച്ചുകൊണ്ടാണ് അല്ലാഹു സത്യം ചെയ്ത് പറയുന്നത്.. 

 وَنَفْسٍ وَمَا سَوَّاهَا ﴿٧ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ﴿٨ 
 ആത്മാവാണ, അതിനെ സന്തുലിതമാക്കിയവനാണ, എന്നിട്ട് അതിന് ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തവനാണ,


ആരും ഇതില്‍ നിന്നൊഴിവല്ല. എല്ലാവരും ശ്രദ്ധിക്കേണ്ടതും പഠിക്കേണ്ടതുമായ ഒരു കാര്യം. നമുക്കൊക്കെ അല്ലാഹു ആത്മാവ് നല്‍കിയിരിക്കുന്നു. നമ്മിലോരോര്‍ത്തര്‍ക്കും ആത്മാവുണ്ട്.   വളരെ  സന്തുലിതമൊപ്പിച്ച് വളരെ ഭംഗിയായി ഒരു ഏറ്റക്കുറച്ചിലും ഇല്ലാതെയാണ്  അല്ലാഹു ആ ആത്മാവിനെ സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ട് ആ ആത്മാവിന്റെ നന്മ എന്തില്‍  സ്ഥിതി ചെയîുന്നു അതിന്റെ തിന്മ എവിടെ സ്ഥിതി ചെയîുന്നു ആ ആത്മാവി നന്നായിപ്പോകല്‍ എങ്ങിനെയാണ് അത് ദുശിക്കല്‍ എങ്ങിനെയാണ് എന്നാല്ലാം അല്ലാഹു ആ ആത്മാവിനെ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു. നന്മയേത് തിന്മയേത് എന്നെല്ലാം അല്ലാഹു ആ ആത്മാവിന് ബോധനം അഥവാ വഹ്യ് ചെയ്തു കൊടുത്തിരിക്കുന്നു. ഇത്തരത്തില്‍ ബോധനം ചെയîപ്പെട്ട ആത്മാവ് എല്ലാ മനുഷ്യരിലും ഉണ്ട്. അതില്ലാത്ത ആരും തന്നെയില്ല. അഥവാ ഇല്ലെങ്കില്‍ അവര്‍ മനുഷ്യരല്ല. ആറു വസ്തുക്കള്‍ പ്രതിഭാസങ്ങള്‍ വെച്ച് കൊണ്ട് അല്ലാഹു സത്യം ചെയ്തുപറഞ്ഞ ആത്മാവിനെയും അതിനു നല്‍കപ്പെട്ട ബോധനത്തെക്കുറിച്ചും  പറഞ്ഞതിനെ തുടര്‍ന്ന് അല്ലാഹു പറയുന്നു.. ഈ ആത്മാവിനെ ആരാണോ ശുദ്ധി ചെയ്തെടുക്കുന്നത് അവന്‍ വിജയിച്ചു. ആ ആത്മാവിനെ ആരാണോ ചളിയില്‍ പൂഴ്ത്തുന്നത് അവന്‍ പരാജയപ്പെട്ടു. ഈ പറഞ്ഞ കാര്യങ്ങളാണ് ഇനി നാം നമ്മുടെ ജീവിതത്തിലൂടെ പരിശോധിക്കേണ്ടത്. 


നാം എന്താണ് നമ്മുടെ ആത്മാവിനെ ചെയîുന്നത്. പുകയും മറയും പിടിച്ച കണ്ണാടിച്ചിലുകള്‍ സോപ്പും മറ്റും ഉപയൊഗിച്ച് കഴുകി വൃത്തിയാക്കി ശുദ്ധിയാക്കുന്നത് പോലെ നമുക്ക് ആ ആത്മാവിനെ ശുദ്ധിയാക്കണമോ അതല്ല എന്തെങ്കിലുമൊക്കെ ആവട്ടെ എന്ന് കരുതി വരുന്നതെല്ലാം വന്നോട്ടെ പുളരുന്ന കറകളൊക്കെ പുളര്‍ന്നോട്ടെ എന്ന് കരുതി ആ ആത്മാവിനെ കറയും ചളിയും പുളരാന്‍ വിട്ട് കൊടുക്കണോ. എന്നാല്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ സത്യം ചെയ്ത് പറയുന്നു.. ആത്മാവിനെ ശുദ്ധി ചെയ്തവന്‍ രക്ഷപ്പെട്ടു.. അതിന്റെ ചളിയില്‍ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു.

  قَدْ أَفْلَحَ مَن زَكَّاهَا﴿٩﴾ وَقَدْ خَابَ مَندَسَّاهَا﴿١٠﴾  നിശ്ചയം, ആത്മാവിനെ സംസ്കരിച്ചവന്‍ വിജയം പ്രാപിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു.


എന്താണ് നാം നമ്മുടെ ആത്മാവിനെക്കൊണ്ട് ചെയîുന്നത്?. നാം പരസ്പരം നമ്മോട് തന്നെ ചോദിക്കേണ്ട കാര്യമാണിത്. നമ്മുടെ ആത്മാവിനെക്കൊണ്ട് നാമെന്താണ് ചെയîുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ.  അതിനെ കുറിച്ച് ചിന്തിച്ചാലും ഇല്ലെങ്കിലും, നാം അതിനെ ശുദ്ധീകരിക്കുന്നുണ്ട് നാം അതിനെ ചളിയില്‍ ചവിട്ടി താഴ്ത്തുന്നുണ്ട്.  ഈ രണ്ട് കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന്  നിരന്തരം നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അങ്ങിനെ ചെയîാതിരിക്കാന്‍ നമുക്ക് സാധ്യമല്ല. മുഖല്ലഫായത് മുതല്‍ അന്ത്യശ്വാസം വലിക്കുന്നത് വരെ നമ്മുടെ ഓരോ പ്രവര്‍ത്തനവും നമ്മുടെ ഈ ആത്മാവില്‍ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഈ ആത്മാവിനെ രൂപപ്പെടുത്തി കൊണ്ടിരിക്കുന്നു. ഒന്നുകില്‍ അതിനെ ശുദ്ധി ചെയ്തുകൊണ്ടിരിക്കുകയാണ്, അല്ലെങ്കില്‍ ചളിയില്‍ പൂഴ്ത്തി ചവിട്ടികൊണ്ടിരിക്കുകയാണ്. ഈ രണ്ടിലൊന്ന് ചെയîാത്ത അവസ്ഥ ആരുടെയും ജിവിതത്തിലില്ല. നമ്മുടെ ഏതേത് പ്രവര്‍ത്തനവും നമ്മുടെ  ആത്മാവുമായി ബന്ധപ്പെട്ടതാണ്.


പ്രായപൂര്‍ത്തിയാത് മുതല്‍ മരണം ആത്മാവിനെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആശാരിയോ മൂശാരിയോ ആണ് നാം. നല്ലതോ ചീത്തയോ ആയ രൂപം നല്‍കിക്കൊണ്ടിരിക്കുക എന്നതാണ് നമ്മുടെ നിരന്തര ജോലി. രണ്ടിലൊന്ന് നാം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു.  അബോധാവസ്ഥയിലോ ഉറക്കത്തിലോ അല്ലാതെ ഈ ജോലിയില്‍ നിന്ന് ഒരു നിമിഷം മാറി നില്‍ക്കുവാന്‍ നമുക്ക് സാധ്യമല്ല. അഥവാ ബോധാവസ്ഥയില്‍ ഒരിക്കലും ഈ പ്രവര്‍ത്തനത്തില്‍ നിന്ന് നമുക്ക് മാറി നില്‍ക്കുവാന്‍ സാധ്യമല്ല. നമ്മുടെ ഒരോ പ്രവര്‍ത്തങ്ങള്‍ങ്ങളും ചലനങ്ങളും വാക്കും വിചാരങ്ങളും എല്ലാം തന്നെ ഈ ആത്മാവിനെ രൂപം കൊറ്റുക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സാരം.


ഇവിടെ മറ്റൊരു കാര്യം സൂചിപിക്കട്ടെ.. അണുശക്തികളും മറ്റും കണ്ടുപിടിച്ചതിനു ശേഷം അതിനിസ്സരമായ ചെറിയ വസ്തുക്കള്‍ക്ക് ലോകത്തെ ഒട്ടാകെ ദുശിപ്പിക്കാനും നന്നാക്കി തീര്‍ക്കാനും നല്ല പ്രതികരണങ്ങള്‍ ഉണ്ടാക്കാനും ദുശ്പ്രതികരണങ്ങള്‍ ഉണ്ടക്കാനും സാധിക്കുമെന്ന് നമുക്ക് മനസ്സിലായിക്കഴിഞ്ഞു.


ചെറിയ ഒരു അണുബോംബ് നിമിഷങ്ങള്‍ക്കുള്ളില്‍ വരുത്തിവെയ്ക്കുന്ന ഭീകരമായ ദുരന്തങ്ങള്‍ എത്രയാണെന്ന് ഏതാണ്ടൊക്കെ നമുക്കറിയാം. ഇങ്ങിനെ അതിശക്തമായ  ചില ഭൌതിക വസ്തുക്കളൊക്കെ ലോകത്തുണ്ട്. ഇത്തരം മാഹാശക്തികളുള്ള ചില ധാര്‍മ്മിക കാര്യങ്ങളും ധാര്‍മ്മിക ലോകത്തും ഉണ്ട്. ധാര്‍മ്മിക പരമായ സദാചാരപരമായി നമ്മോട് ചെയîാന്‍ അല്ലാഹു കല്‍പിച്ച കാര്യങ്ങളും അതിന്റെ എതിരായ കാര്യങ്ങളും അഥവാ നന്മയും തിന്മയുമായ ധാര്‍മ്മിക മേഖലയിലെ കാര്യങ്ങളില്‍ ഈ ആറ്റം ശക്തിയെപ്പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ഭയങ്കരമായ ശക്തിയുള്ള പലതും അടങ്ങിയിരിക്കുന്നു. അതായത് ധാര്‍മ്മിക ലോകത്ത് ധാര്‍മ്മിക കാര്യങ്ങളില്‍, സദാചാരപരമായ കാര്യങ്ങളില്‍ വമ്പിച്ച ദുശ്ശക്തികളായ കാര്യങ്ങളും ഉണ്ട് നല്ല കാര്യങ്ങളും ഉണ്ട്. ഇത് മനസ്സിലാക്കിയാലേ നമ്മുടെ ആത്മാവിനെ രൂപപ്പെടുത്തുന്നതില്‍ നാം വിജയിക്കുകയുള്ളൂ.

ഒരു ഉദാഹരണത്തിന് ഒരിക്കല്‍ നബി (സ)യോട് ഒരു സ്ത്രീ മറ്റൊരു സ്ത്രീയെക്കുറിച്ച് പറഞ്ഞു.. "ഞാന്‍ അധികമൊന്നും പറയുന്നില്ല റസൂലേ.. അതൊരു കുള്ളത്തിയല്ലേ..” എന്ന് പറഞ്ഞപ്പോള്‍ തിരുമേനി തിരിച്ച് പറഞ്ഞു.. Rനീയിപ്പോള്‍  നിന്റെ സഹോദരിയെക്കുറിച്ച് പറഞ്ഞ ഈ വാക്ക് ഒരു മഹാസമുദ്രത്തില്‍ കലക്കിയാല്‍ സമുദ്രത്തിലെ വെള്ളം മുഴുവന്‍ അത് ദുശിച്ച് പോകുംQ. എന്താണിതിന്റെ  അര്‍ത്ഥം. സമുദ്രമാസകല്‍ം ദുശിപ്പിക്കാന്‍ മാത്രമുള്ള ഭൌതികമായ ശക്തി ഇപ്പോഴും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതിനു പരിധികളുണ്ട്. ഒരു അണുബോംബിന് സമുദ്രത്തെയാകമാനം നശിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ ഈ ഒരു വാക്കോ?. ധാര്‍മ്മിക ലോകത്ത് ധാര്‍മ്മിക പ്രവര്‍ത്തനത്തില്‍ പെട്ട അതിന്റെ തെറ്റായ പരദൂഷണത്തില്‍ പെട്ട ഈ ഒരൊറ്റ വാക്കാണ് തിരുമേനി (സ) ഇവിടെ വിവരിച്ചിട്ടുള്ളത്. ഇത് പോലെ  നമ്മെ വാനലോകത്തോളം മുകളിലേക്ക് നമ്മെ ഉയര്‍ത്തിക്കൊണ്ടുപോകുന്ന നല്ല വാക്കുകളും ഈ ധാര്‍മ്മിക ലോകത്തുണ്ട്. നിരന്തരം ആത്മാവിനെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാം എത്ര പരദൂഷണങ്ങളാണ്, എത്ര ആളുകളെ കുറിച്ച് എന്തൊക്കെ കുറ്റങ്ങളാണ് ഒരു വിലയും കല്‍പിക്കാതെ നടത്തിക്കൊണ്ടിരിക്കുന്നത്. പരദൂഷണം ഏഷണി ഇതൊന്നും നമ്മുടെ ആത്മാവിനെ രൂപപ്പെറ്റുത്തുന്നതില്‍ ഒരു  സ്വാധീനം ചെലുത്തുന്നില്ല, അതിനെവിടെയും സ്ഥാനമില്ല  അതിനൊരു പ്രതികരണവും ഭൂമിയിലില്ല പരലോകത്തും ഇല്ല എന്ന് കരുതി തള്ളിവിടുകയല്ലേ നാം ചെയîുന്നത്.

നാം ചെയ്തുകൊണ്ടിരിക്കുന്ന തിന്മകള്‍ അതൊന്നും നമ്മുടെ ആത്മാവിനെ സ്വാധീനിക്കുന്നില്ല എന്നാണോ നാം മനസ്സിലാക്കി വെച്ചിട്ടുള്ളത്. തീര്‍ച്ചയായും നമ്മില്‍ നിന്നുണ്ടാകുന്ന ഒരോ ചലനവും ധാര്‍മ്മിക ലോകത്ത് നാം ചെയîുന്ന  ഓരോ പ്രവര്‍ത്തിയും നമ്മുടെ ആത്മാവിനെ രൂപപ്പെടുത്തുന്നതില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. നന്മയാണ് ചെയîുന്നതെങ്കില്‍ ആത്മാവിനെ ശുദ്ധിചെയ്ത് സ്ഫുടം ചെയ്തെടുക്കുന്നു. തിന്മയാണ് ചെയîുന്നതെങ്കില്‍ ആ ആത്മാവിനെ ചളിയിലേക്ക് ചവിട്ടിത്താഴ്ത്തുന്നു.  ശുദ്ധിചെയ്തെടുത്തവന്‍ വിജയിച്ചു. അല്ലാത്തവര്‍ പരാജയപ്പെട്ടു. قَدْ أَفْلَحَ مَن زَكَّاهَا﴿٩﴾ وَقَدْ خَابَ مَندَسَّاهَا﴿١٠﴾ (µÆí ¥ËíÜÙ ÎX ØAÞÙÞ.. ÕµÄí ¶ÞÌ ÎX ÆTÞÙÞ..)

ശുദ്ധപ്രകൃതിയോടെയാണ് അല്ലാഹു മനുഷ്യനെ ഈ ഭൂമിയിലേക്ക് അയക്കുന്നത്.  ഒരു കുഞ്ഞ് ശുദ്ധ പ്രകൃതിയിലാണ് ഭൂമിയില്‍ ജന്മം കൊള്ളുന്നത്. ആ കുഞ്ഞ് അപ്പോള്‍ കാഫിറല്ല, നിരീശ്വരവാദിയല്ല, മറിച്ച് പരിശുദ്ധമായൊരു വസ്തുവാണത്. എന്നിട്ട് മാതാപിതാക്കള്‍ അതിനെ വളര്‍ത്തി വലുതാക്കുന്നു. വളര്‍ത്തി വലുതായി എത്തുന്നതോ?.  മയക്കുമരുന്നിന്റെ പ്രചാരകന്‍, കൊള്ളക്കാരുടെ തലവന്‍, നിരീശ്വരവാദിയുടെ പ്രചാരകന്‍, മതവിരുദ്ധന്മാരുടെ മുന്നണിപ്പോരാളി. ശുദ്ധ പ്രകൃതിയില്‍ ജനിച്ച ഈ കുട്ടിയെ ഇങ്ങിനെ ആക്കിത്തീര്‍ക്കുന്നതരാണ്. ആ കുട്ടിയെ ഇങ്ങിനെ വളര്‍ത്തുന്നതാരാണ്. ആ കുട്ടി അങ്ങിനെ സ്വയം വളര്‍ന്നതാണോ?.,ആരും അങ്ങിനെ വളാര്‍ന്നിട്ടില്ല. ചില സംഘടനകള്‍ അവനെ നിരീശ്വരവാദിയാക്കുന്നു. മറ്റു ചില സംഘടനകള്‍ അവനെ മറ്റൊന്നാക്കി തീര്‍ക്കുന്നു. ജനിച്ചു വളരുന്ന കുട്ടിയില്‍ ഇന്ന് മാതാപിതാക്കളേക്കാളധികം സ്വാധീനം ചെലുത്തുന്നത് നമ്മുടെ ഇത്തരം പാര്‍ട്ടികളും സംഘടനകളുമാണ്. ആരാണ്  ശുദ്ധപ്രകൃതിയില്‍ സൃഷ്ടിച്ചയച്ച  കുട്ടിയെ ഇങ്ങിനെ അങ്ങോട്ടും ഇങ്ങോട്ടും ചൊവ്വായ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിപ്പിച്ച് കൊണ്ടുപോകുന്നത്. അത് അല്ലാഹുവല്ല, അവന്‍ സൃഷ്ടിച്ച പ്രകൃതിയല്ല.. മറിച്ച് മാതാപിതാക്കളും സംഘടനകളും പാര്‍ട്ടികളും പിന്നാലെകൂടി  ശുദ്ധപ്രകൃതിയില്‍ നിന്ന് ഇസ്ലാമില്‍ നിന്ന് ആ കുട്ടിയെ വ്യതിചലിപ്പിക്കുന്നു.
നേര്‍ക്ക് നേരെ ചൊവ്വായ മാര്‍ഗ്ഗത്തില്‍ വക്രതയില്ലാതെയാണ് അല്ലാഹു തന്റെ അടിമകളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ടോ ശൈത്വാന്മാര്‍ പിന്നാലെ കൂടി വളഞ്ഞ് പിടിച്ച് തങ്ങളുടെ ഇഷ്ടത്തിന് അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുവലിച്ചു കൊണ്ടുപോകുന്നു. ഇങ്ങിനെ അല്ലാഹുവിനാല്‍ ശുദ്ധപ്രകൃതിയില്‍ സൃഷ്ടിച്ചയക്കപ്പെട്ടവാരാണ് നാമും. നമ്മളെ അങ്ങിനെ നമ്മുടെ മാതാപിതാക്കളോ അയല്‍വാസികളോ കൂട്ടുകാരോസംഘടനകളോ പാര്‍ട്ടികളോ മറ്റാരെങ്കിലുമോ ഈ ചൊവ്വായ മാര്‍ഗ്ഗത്തില്‍ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിചലിപ്പിച്ചിട്ടുണ്ടെങ്കില്‍ നാം നമ്മുടെ ഹൃദയത്തെ ആത്മാവിനെ നാം സ്വയം ചവിട്ടിത്താഴ്ത്തുകയാണ് ചെയîുന്നത്.  നാം നമ്മുടെ ആത്മാവിനെ കരിയാക്കി തീര്‍ക്കുകയാണ്. തികച്ചും അപകടരമായ അവസ്ഥയിലേക്ക് അത് നമ്മെ കൊണ്ടുപോകുന്നു. അങ്ങിനെ നാം നമ്മുടെ ജീവിതത്തില്‍ ചെയîുന്ന ഒരോ പ്രവര്‍ത്തിയും അത് തെറ്റായ പ്രവര്‍ത്തികളാണെങ്കില്‍ അതെല്ലാം നമ്മുടെ ആത്മാവിന്റെ ഒരു ഭീകരസത്വമാക്കി തീര്‍ക്കുന്നു. അങ്ങിനെയുള്ള ഒരു ഭീകരസൃഷ്ടിയായി നാം നമ്മൌടെ ആത്മാവിനെ വളാര്‍ത്തിയെടുക്കുകയാണ്. തീര്‍ച്ചയായും അതൊരിക്കല്‍ നമ്മുടെ ശരീരത്തില്‍ നിന്നും പുറത്ത് വരും. അന്ന് അതിന്റെ അവസ്ഥ ഭൂമിയാസകലം ദുശിപ്പിക്കുന്ന ദുര്‍നാറ്റം പരത്തുന്ന തരത്തിലുള്ള നശിച്ച ഒരു ഭീകരസത്വമായി നമ്മുടെ ശരീരത്തില്‍ നിന്നും പുറത്ത് വരും.


നാം നമ്മുടെ അന്ത്യശ്വാസം വലിക്കുന്നതോടുകൂടി ആ ആത്മാവ് പുറത്തേക്ക് വരുന്നു. ആ സമയം ആത്മാവ് വിലപിക്കുന്നു.. എന്റെ നാഥാ.. അല്‍പം കൂടി അവസരം എനിക്ക് നീ തരണേ.. പിഴച്ച് പോയി തെറ്റീപ്പോയി ശ്രദ്ധിച്ചില്ല കുടുങ്ങിപ്പോയി അപകടത്തില്‍ പെട്ടുപോയി റബ്ബേ.. അല്‍പം സമയം  എനിക്ക് നീ പിന്തിച്ചു തരൂ.. ഞാനതൊക്കെ പരിഹരിച്ച് നന്നായി ജീവിക്കാം പടച്ച തമ്പുരാനേ.. അല്‍പം സമയം കൂടി എനിക്ക് നീ തരണേ .സമയം തെറ്റിപ്പോയി, ഇനി പരിഹരിക്കപ്പെടില്ല രണ്ടാമത് പുനര്‍ജീവിപ്പിക്കുന്നത് വരെ നരകീയ ശിക്ഷകള്‍ അനുഭവിച്ചുകൊണ്ട് ആ നീണ്ട് നീണ്ട് കിടക്കുന്ന ബര്‍സക്കില്‍ അവനവിടെ കഴിയട്ടെ... മരണ സമയത്ത് ഇതാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കാരണം നാം നമ്മുടെ ആത്മാവിനോട് പറയിപ്പിക്കപ്പെടുന്നത്. ഇത് വേണോ നാം ആലോചിക്കേണ്ടതാണ്.


അതല്ല അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് നാം നല്ല കാര്യങ്ങള്‍ ചെയ്തു കൊണ്ട് ആത്മാവിനെ ശുദ്ധി ചെയ്ത് വളര്‍ത്തിയെടുക്കുകയും ചെയîുകയാണെങ്കിലോ. സാമാധാനത്തോടുകൂടി സംതൃപ്തിയോടുകൂടി  പുറത്ത് വരുന്ന ആത്മാവേ.. പരിശുദ്ധ ആത്മാവേ ഇതാ നിന്റെ റബ്ബ് അവന്റെ അപാരമായ കാരുണ്യത്തോടുകൂടി നിന്നെ സ്വാഗതം ചെയîാന്‍ തയîാറായിരിക്കുന്നു. നിന്റെ റബ്ബ് നിന്നെ സംബന്ധിച്ച് സംതൃപ്തനാണ്  നീ നിന്റെ റബ്ബിനെ സംബന്ധിച്ചും സംതൃപ്തനായിക്കൊള്ളൂ..


“ഇതാ എന്റെ നല്ല അടിമകളേ  സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ തെയîാറായിക്കൊണ്ട് അതിന്റെ സുഖാനന്ദങ്ങള്‍ ആസ്വദിച്ചു കൊണ്ട് കഴിഞ്ഞോളൂ.”. ഈ ഭൂമിയില്‍ ജീവിക്കുന്ന കാലത്ത് സല്‍ക്കര്‍മ്മങ്ങളിലൂടെ ശുദ്ധി ചെയ്ത് വളര്‍ത്തിയ ആത്മാവാണ് നമ്മള്‍ക്കുള്ളതെങ്കില്‍ ഇതാണ് നമ്മുടെ ആത്മാവ്  കേള്‍ക്കാന്‍ പോകുന്നത്.


എന്തുവേണമെന്ന് നാം തീരുമാനിക്കണം. ആത്മാവിന്റെ രൂപപ്പെടുത്തുന്ന  പ്രവര്‍ത്തനത്തില്‍ നിന്ന് ഒരു നിമിഷ നേരവും നമുക്ക് മാറിനില്‍ക്കുവാന്‍ സാധ്യമല്ല. അതായത് നമ്മുടെ ആത്മാവിന് എന്തെങ്കിലും ഒരു രൂപം കൊടുത്തുകൊണ്ടല്ലാതെ ഈ ഭൂമിയില്‍ നമുക്ക് ഒന്നും ചെയîാന്‍ കഴിയില്ല.


നല്ലതാണ് ചെയ്തതെങ്കില്‍ ആത്മാവിന്റെ കറ നീക്കി അതില്‍ വെളുത്ത ഒരു പുള്ളി പതിയുന്നു, ദുശ്കര്‍മ്മമാണ് ചെയ്തതെങ്കില്‍ ഒരു കറുത്ത പുള്ളിnപതിയുന്നു. അങ്ങിനെ ചീത്തകള്‍ കൂടിക്കൂടി വരുമ്പോള്‍ കറുത്തിരുണ്ട് ദുശിച്ച് നാറുന്ന എന്തോ ഒരു വസ്തുവായി നമ്മുടെ ആത്മാവ് രൂപപ്പെടുന്നു. പിന്നെ അതിനൊരിക്കലും രക്ഷയില്ല. സല്‍ക്കര്‍മ്മങ്ങളാണ് ചെയîുന്നതെങ്കില്‍ കുറെയൊക്കെ കറകള്‍ പറ്റിയിട്ടുണ്ടെങ്കിലും അതെല്ലാം ദൂരീകരിച്ചുകൊണ്ട് നല്ല നിലക്ക് അതിനെ ശുദ്ധമാക്കിയെടുക്കുന്നു. ഈ രണ്ടാലൊരവസ്ഥയിലേക്ക് നമ്മുടെ ആത്മാവിനെ രൂപപ്പെടുത്തിയെടുക്കുന്നത് ഈ ഭൂമിയില്‍ നാം ചെയîുന്ന പ്രവര്‍ത്തനങ്ങളാണ്. എന്ത് പ്രവര്‍ത്തിച്ചാലും പ്രതികരണം ആത്മാവിലുണ്ടാകും. അതില്‍നിന്നൊരു വിരാമം നേടാന്‍ നമുക്ക് സാധ്യമല്ല്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആത്മാവിന്റെ മാറ്റിവെക്കാന്‍ നമുക്ക് സാധ്യമല്ല.


 നമ്മുടെ ശരീരത്തില്‍ നിന്ന് നമ്മുടെ ആത്മാവ് വിട്ടുപോകുന്നത്  വെറുക്കപ്പെട്ട വേദനയും ഖേദവും തൂങ്ങുന്ന, പടച്ചവനേ ഒന്ന് മാറ്റിത്തരണേ എന്ന് പ്രാര്‍ത്ഥിക്കുന്ന എന്നാല്‍ ഒരിക്കലും ഉത്തരം കിട്ടത്ത പ്രാര്‍ത്ഥനയുമായി നെടും ഖേദത്തിലേക്കും ശിക്ഷയിലേക്കും തള്ളിവിടപ്പെടമോ  അതല്ല ആത്മാവിനെ അല്ലാഹു സ്വാഗതം ചെയîുമ്പോള്‍ സംതൃപ്തിയോടുകൂടി സന്തോഷത്തോടു കൂടി അല്ലാഹുവിന്റെ സന്നിധിയിലേക്ക് നീങ്ങിപ്പോകാന്‍ കഴിയുന്ന ഇങ്ങോട്ട് പോരൂ എത്ര സന്തോഷം എന്തൊക്കെയാണ്  നിനക്കായി തയîാറാക്കി വെച്ചത് അങ്ങ് പൊയ്ക്കോളൂ എന്ന് പറയുന്ന അത്മാവാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത്  ഈ ഭൂമിയില്‍ നാം ജീവിക്കുമ്പോള്‍ നാം ചെയîുന്ന പ്രവര്‍ത്തനങ്ങളാണ്. അത് മനസ്സിലാക്കിക്കൊണ്ട് ഈ ആത്മാവിനെ രൂപം നല്‍കാന്‍ നാം ശ്രമിക്കുക.

നമ്മുടെ ഒരു പ്രവര്‍ത്തനവും ആത്മാവിനെ രൂപപ്പെടുത്തുന്നതില്‍ നിന്ന് മാറിനില്‍ക്കുന്നില്ല എന്ന് സാദാ ഓര്‍ത്തുകൊണ്ട് അതിനുവേണ്ടി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകാട്ടെ.
പടച്ച തമ്പുരാന്‍ അവനിഷ്ടപ്പെറ്റുന്ന മുത്തഖീങ്ങളായ, ശുദ്ധ ആത്മാവിനെ വളര്‍ത്തിയെടുക്കുന്ന സജ്ജനങ്ങളുടെ കൂട്ടത്തില്‍ നമ്മെ ഉള്‍പ്പെടുത്തുകയും അങ്ങിനെ മരണ സമയത്ത് നമ്മെ സ്വാഗതം ചെയîുന്ന ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയîുമാറാകട്ടെ  




മര്‍ഹൂം കെ,സി അബ്ദുള്ള മൌലവിയുടെ "ആത്മ സംസ്കരണം" എന്ന ഖുത്തുബയുടെ ടെക്സ്റ്റ്‌..  ആണ് മുകളില്‍ ചേര്‍ത്തത് ..

ഇത് മൊഴിമാറ്റം ചെയ്തത് സൌദിയിലെ എന്റെ സുഹൃത്ത്‌ നജ്മുസ്സമാന്‍ ..



Share/Bookmark

No comments: