scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Mar 29, 2012

പുന്നോല്‍ പെട്ടിപ്പാലം - മുഖ്യമന്ത്രിക്ക് തുറന്ന കത്ത് ...

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ,
(പുന്നോല്‍ പെട്ടിപ്പാലത്ത് ചവിട്ടിയരക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാര്‍ക്ക്‌ വേണ്ടി എഴുതുന്നത്‌ )


 തലശ്ശേരി നഗരസഭയുടെയും ഡി.വൈ.എസ്.പി. ഷൌക്കത്തലിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുന്നോല്‍ പെട്ടിപ്പാലത്ത് അരങ്ങേറിയ നരനായാട്ടിലെക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.


രാഷ്ട്രീയ കേരളം പിറവം ജനവിധിയുടെ പിന്നാലെയായിരുന്നപ്പോള്‍ ഇവിടെ പെട്ടിപ്പാലത്ത്  സ്ത്രീകളെയും കുട്ടികളെയും നടു റോഡിലിട്ടു ചവിട്ടിയരക്കുകയായിരുന്നു താങ്കളുടെ പോലീസ്‌.


താങ്കളുടെ പാര്‍ട്ടിയുടെ തന്നെ ആദര്‍ശമായ ഗാന്ധിയന്‍ സമരമുറയാലെ കെട്ടിയുയര്‍ത്തിയ സമരപ്പന്തലില്‍ കത്തിയെരിക്കപ്പെട്ട ഗാന്ധിജി താങ്കള്‍ക്ക് വിഷയമായിട്ടുണ്ടാവില്ല .
 നാല് വയസ്സുകാരിയുടെ വയറ്റത്ത് കയറ്റിയ ലാത്തി പിടിച്ച പോലീസിന്‍റെ കൈക്ക് പിടിക്കാന്‍ താങ്കള്‍ക്ക് സമയം കിട്ടിയിട്ടുണ്ടാവില്ല.ശുദ്ധ വായു ശ്വസിച്ചു സ്വച്ഛന്ദമായി ഞങ്ങളുടെ മുറ്റത്ത് കളിക്കാന്‍ കഴിയാതെയായപ്പോള്‍ കുട്ടികളെ പത്തായത്തില്‍ വെച്ച് പൂട്ടാതെ ഞങ്ങളുടെ കൂടെ സമരപ്പന്തലിലേക്ക് കൂട്ടി. താങ്കളുടെ പോലീസ്‌ അവരെ ലാത്തികൊണ്ട് തലോടി ഞങ്ങള്‍ക്കെതിരെ ബാലവേലക്ക് കേസെടുത്തു.താങ്കളുടെ പൌരുഷമുള്ള പുരുഷ പോലീസുകാര്‍ ഞങ്ങളുടെ സഹോദരിമാരുടെ മേലാണ് കഴുത്തു ഞെരിച്ചും മുറ്റത്തേക്ക് തള്ളിയിട്ടും അവരുടെ മിടുക്കു കാട്ടിയത്. 
 നൂറ്റി നാല്‍പ്പതിലധികം ദിവസമായി ഗാന്ധിയന്‍ സമരമുറ സ്വീകരിച്ച് വളരെ സമാധാനപരമായി മാത്രം സമരം നടത്തി വന്ന ഞങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുടെ തന്നെ നികുതിപ്പണം കൊണ്ടോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ്‌ കല്ലെറിഞ്ഞു നശിപ്പിക്കുമെന്ന് താങ്കള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റുമോ ? 

കേരളത്തില്‍ ബസുകളും പൊതു മുതലും നശിപ്പിക്കുന്ന ശീലം ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണെന്ന് അറിയാന്‍ താങ്കളുടെ തന്നെ പോലീസ്‌ റെക്കോര്‍ഡ്‌ നോക്കിയാല്‍ മതിയാവും .


ഒരു തെറ്റും ചെയ്യാത്ത ഞങ്ങളുടെ സഹോദരന്മാരെ അവരുടെ മാതാക്കളുടെ മുന്നിലിട്ടു ചവിട്ടിയരച്ചാണ് ഈ കുറ്റം കെട്ടി വെച്ചു അറസ്റ്റു ചെയ്തത്. അവസാനം ഭീമമായ തുക കെട്ടിവെച്ചാലേ പുറത്തു വിടൂ എന്ന സ്ഥിതിയായി. 
  • കള്ളക്കേസില്‍ കുടുക്കിയാണോ സാറേ സമരത്തിനെ നേരിടുക? 
  • ഞങ്ങള്‍ ജനാധിപത്യ രാജ്യത്ത് തന്നെയാണോ ജീവിക്കുന്നത് ?സമാധാനത്തിന്‍റെ പ്രതീകമായ , വളരെ പതിഞ്ഞ സ്വരത്തില്‍ മാത്രം സംസാരിക്കുന്ന ഞങ്ങളുടെ സമരസമിതി കണ്‍വീനര്‍ പി.എം.അബ്ദുല്‍ നാസറിനെ പോലീസ്‌ സ്റ്റേഷനില്‍ വെച്ചു കരണത്തടിച്ചാണ് താങ്കളുടെ ഡി.വൈ.എസ്.പി. ഷൌക്കത്തലി സ്വീകരിച്ചത് .ഇത്രയും 'ശക്തനായ ' താങ്കളുടെ ഡി.വൈ.എസ്.പി മുന്നോറോളം വരുന്ന പോലീസ്‌ അകമ്പടിയോടെ ചെയ്തതറിഞ്ഞോ താങ്കള്‍? . സമരത്തെ 'അക്രമാസക്തമാക്കാന്‍ ' തുനിഞ്ഞിറങ്ങിയ സമര വിരുദ്ധര്‍ നഗരസഭയുടെ മാലിന്യ ലോറി അഗ്നിക്കിരയാക്കിയപ്പോള്‍ അവരെ മീശ പിരിച്ചും കൈ കെട്ടിയും നോക്കി നിന്നു.  അവര്‍ ബോട്ടില്‍ രക്ഷപ്പെട്ടപ്പോള്‍ 'വിസിലൂതി ' യാത്രയാക്കി. ഈ ധീരനായ ഡി.വൈ.എസ് .പിയെ അടുത്ത സ്വാതന്ത്യ ദിനത്തില്‍ താങ്കള്‍ വീര ചക്ര നല്‍കി ആദരിക്കണം. ചാനലുകളിലൂടെ കേരളത്തിലെയും പുറത്തെയും മലയാളികള്‍ ഈ വീര കൃത്യം കണ്ടതാണ്.പിറവം കഴിഞ്ഞപ്പോള്‍ താങ്കള്‍ പറഞ്ഞു ...."ആത്മാര്‍ഥമായി സ്നേഹിച്ചാല്‍ ജനങ്ങള്‍ ആ സ്നേഹം തിരിച്ചു തരും..പുതുപള്ളിയിലെ അനുഭവം അതാണ്‌ " . പുതുപള്ളിക്കാരോടും പിറവത്ത് കാരോടും മാത്രേ ഉള്ളൂ ആ സ്നേഹം ? അല്ല സാറേ , ഒന്ന് ചോദിച്ചോട്ടെ സ്നേഹം വോട്ടിന്‍റെ രൂപത്തില്‍ മാത്രമേ ഞങ്ങള്‍ ജനങ്ങള്‍ക്ക്‌ പ്രകടിപ്പിക്കാന്‍ പറ്റൂ ? എങ്കില്‍ ആ സ്നേഹം കിട്ടാന്‍ ഇവിടുത്തെ ജനങ്ങള്‍ എന്ത് ചെയ്യണം ....കാല്‍ നൂറ്റാണ്ടോളമായി ശുദ്ധ വായുവിന് വേണ്ടി പോരാടുന്ന പുന്നോലിലെ ഈ പാവങ്ങളായ സാധാരണക്കാരില്‍ സാധാരണക്കാര്‍ മാത്രമായ ഇടതനും വലതനുമായ രാഷ്‌ട്രീയക്കാരാല്‍ ഒതുക്കപ്പെട്ട ജനങ്ങള്‍ ഇനിയെന്ത് ചെയ്യണം ?പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരസമിതിക്ക് പോലീസ്‌ നടപടി ഉണ്ടാകില്ലെന്ന് തിരുവനന്തപുരത്തു വെച്ച് താങ്കള്‍ നല്‍കിയ ഉറപ്പ്‌ , ആണത്തമില്ലാത്ത താങ്കളുടെ പോലീസ്‌ ഇരുട്ടിന്‍റെ മറവില്‍ വന്നു ചവിട്ടിയരച്ചിരിക്കുന്നു!ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,   • താങ്കള്‍ ഇനിയെങ്കിലും ഒന്നിവിടേക്ക് തിരിഞ്ഞു നോക്കണം
  • സ്ത്രീകളെയും കുട്ടികളെയും നടുറോഡിലും സമരസമിതി നേതാക്കളെ പോലീസ്‌ സ്റ്റേഷനിലും അത ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ ഡി.വൈ.എസ്.പി ക്കെതിരെ താങ്കള്‍ നടപടിയെടുക്കണം. 
  • ഇതിനൊക്കെ കൂട്ടുനിക്കുകയും ഒത്താശ ചെയ്യുകയും ചെയ്ത നഗരസഭാ ചെയര്‍ പേഴ്സണെതിരെയും താങ്കള്‍ നടപടിയെടുക്കണം.
  • ഞങ്ങളുടെ കുട്ടികള്‍ക്ക് ശുദ്ധവായു ശ്വസിക്കാനുള്ള , പുന്നോലിലെ ജനങ്ങള്‍ക്ക്‌ സമാധാനത്തോടെ ജീവിക്കാനുള്ള അവസരം താങ്കള്‍ ഉണ്ടാക്കി തരണം.

എന്റെ സുഹൃത്ത് സാജിദ്‌ റഹ്മാന്‍ എഴുതി മാധ്യമം ഒമാന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചത് ഇവിടെ പുനപ്രസിദ്ധീകരണം നടത്തുന്നു.


പെട്ടിപ്പാലം എന്ന ഗ്രാമത്തെ മാലിന്യത്തിന്‍റെ കൂമ്പാരമാക്കുന്നതിനെതിരേ ഒരു ജനത നടത്തുന്ന സമരത്തെ ഭരണകൂടം അടിച്ചമര്‍ത്തുമ്പോള്‍ അതിന്‍റെ വസ്തുതകള്‍ പരിശോധിക്കുന്നു അടയാളം..

Ruthless Police action at Pettipalam_Adayalam[Reporter HD]


4,497 
   Profile Picture - സാജിദ്‌ റഹ് മാന്‍ , മസ്കറ്റ്‌


Share/Bookmark

No comments: